Author: Editor

നടിയും നർത്തകിയുമായ ആശാ ശരത്തിന്റെ മകൾ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചിരിക്കുകയാണ്. ഉത്തരയുടെ ആദ്യ ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ വാർത്തകളും പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ സിനിമയിലേക്ക് എത്തിയതിനു ശേഷമുള്ള ആദ്യ പിറന്നാൾ ആഘോഷിക്കുകയാണ് ഉത്തര. അച്ഛനും അമ്മയ്ക്കും ഒപ്പം ചിത്രത്തിന്റെ ലൊക്കേഷനിൽ ഉള്ള അണിയറ പ്രവർത്തകർക്ക് ബിരിയാണി വിതരണം ചെയ്താണ് ഉത്തര തന്റെ പിറന്നാൾ ആഘോഷമാക്കിയത്. ഇതിനൊപ്പം ലൊകേഷനിൽ വെച്ച് താരം പിറന്നാൾ കേക്കും മുറിച്ച് എല്ലാവര്ക്കും നൽകി. ദുബായിൽ താമസമാക്കിയ ഉത്തര ആദ്യമായാണ് തന്റെ പിറന്നാൾ കേരളത്തില്‍ വച്ച് ആഘോഷിക്കുന്നത്. ആദ്യസിനിമയുടെ ലൊക്കേഷനില്‍ പിറന്നാള്‍ ആഘോഷിക്കാന്‍ കഴിഞ്ഞത് ഇരട്ടിമധുരമായെന്ന് ഉത്തര പറഞ്ഞു. ഖേദ്ധ എന്ന ചിത്രത്തിൽ ഉത്തരയ്‌ക്കൊപ്പം ‘അമ്മ ആശാ ശരത്തും അഭിനയിക്കുന്നുണ്ട്. ചിത്രത്തിലും ഇവർ അമ്മയും മകളുമായാണ് വേഷം ഇടുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ആലപ്പുഴയിൽ എഴുപുന്നയിൽ പുരോഗമിക്കുകയാണ്. ബെന്‍സി പ്രൊഡക്‌ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മിക്കുന്ന ഖെദ്ദയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. മനോജ് കാനയാണ് സംവിധാനം. സംസ്ഥാന ചലച്ചിത്ര…

Read More

മലയാളത്തിന് നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ സംഭാവന ചെയ്ത സംഗീത സംവിധായകൻ ആണ് ഷാൻ റഹ്മാൻ. ഇപ്പോഴിതാ താരത്തിന്റെ കുടുംബത്തിലേക്ക് പുതിയ ഒരു അഥിതി കൂടി എത്തിയിരിക്കുകയാണ്. പുതിയ ലക്ഷുറി വാഹനം സ്വന്തമാക്കിയിരിക്കുകയാണ് താരം. ലാൻഡ് റോവർ നിരയിലെ ഏറ്റവും മികച്ച എസ്‍യുവി വേളാർ ആണ് താരം സ്വന്തമാക്കിയത്. ഏകദേശം 95 ലക്ഷം രൂപ യാണ് വാഹനത്തിന്റെ ഓൺറോഡ് വില. കൊച്ചിയിലെ ജഗ്വാർ ലാൻഡ് റോവർ ഡീലർഷിപ്പായ മൂത്തുറ്റ് ജെഎൽആറിൽ നിന്നാണ് താരം വാഹനം സ്വന്തമാക്കിയത്.ഇതിന്റെ ചിത്രങ്ങളും ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. വേളാറിന്റെ ആർ ഡൈനാമിക്സ് എന്ന മോഡലാണ് ഷാൻ സ്വന്തമാക്കിയത്. 2 ലീറ്റർ എൻജിൻ ഉപയോഗിക്കുന്ന എസ്‍യുവിയുടെ കരുത്ത് 184 ബിഎച്ച്പിയും ടോർക്ക് 365 എൻഎമ്മുമാണ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 7.10 സെക്കന്റ് വേണ്ടി വരുന്ന ഈ കരുത്തന്റെ ഉയർന്ന വേഗം 217 കിലോമീറ്ററാണ്.

Read More

ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന താരങ്ങളിൽ ഒരാളാണ് നവ്യ നായർ, നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്, വിവാഹശേഷം സിനിമയിൽ നിന്നും മാറി നിന്ന താരം ഇപ്പോൾ വീണ്ടും തിരിച്ച് വരവിന് ഒരുങ്ങുകയാണ്, സോഷ്യൽ മീഡിയയിൽ സജീവമായ നവ്യ പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടാറുണ്ട്, ഇപ്പോൾ താരം പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. ഒരു പഴയ ഓസ്ട്രേലിയന്‍ യാത്രയുടെ ചിത്രമാണ് ഇപ്പോള്‍ നവ്യ പങ്കുവച്ചിരിക്കുന്നത്. ഓസ്ട്രേലിയയില്‍ പോയി ഒരു കങ്കാരുവിനോട് മിണ്ടിപ്പറയുകയാണ് താരം. കൌതുകത്തോടെയാണ് ഇരുവരും പരസ്പരം നോക്കുന്തന്. “എന്നെ കണ്ട അവനും അവനെകണ്ട ഞാനും :”എവിടെ ആയിരുന്നു ഇത്രയും കാലം ” എന്ന് പറഞ്ഞുകൊണ്ടാണ് നവ്യ ചിത്രം പങ്കുവച്ചിരിക്കുന്നത്. യാത്രകളെ ഒരുപാട് ഇഷ്ടപെടുന്ന ആളാണ് നവ്യ, ലോക്ക്ഡൌണ്‍ കാലത്ത് നവ്യ ഏറ്റവുമധികം മിസ് ചെയ്ത കാര്യങ്ങളില്‍ ഒന്നും യാത്രയായിരുന്നു. അടുത്തിടെയായിരുന്നു മകന്‍ സായിയുടെ പിറന്നാള്‍ താരവും കുടുംബവും ഗംഭീരമാക്കി ആഘോഷിച്ചത്. പിറന്നാള്‍ ആഘോഷ…

Read More

സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജിൽ സിനിമയിലെ കിം കിം സോങ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുകയാണ്, ഗാനത്തിന് ചുവടു വെച്ച് മഞ്ജുവും ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്. മഞ്ജു തന്നെ പാടിയ ‘കിം കിം കിം’ ഗാനത്തിന്റെ ഡാന്‍സ് ചലഞ്ചുമായാണ് താരം എത്തിയിരിക്കുന്നത്. ആരാധകരോടും പാട്ടിന് അനുസരിച്ച്‌ ചുവടുവെച്ച്‌ വീഡിയോ ചെയ്യാനും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാനുമാണ് താരം ചലഞ്ച് ചെയ്തിരിക്കുന്നത്. ഇതിനോടകം നിരവധി കുട്ടികള്‍ ഗാനത്തിന് അനുസരിച്ച്‌ വീഡിയോ ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ബി കെ ഹരിനാരായണന്‍ എഴുതിയ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് രാം സുരേന്ദ്രന്‍ ആണ്. സംസ്‌കൃതവും മലയാളവും ചേര്‍ത്ത ഒരു രീതിയിലാണ് പാട്ടിലെ വരികളുടെ ഘടനയെന്ന് ഹരിനാരായണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മഞ്ജുവിന് പുറമെ കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമ്മൂട്, രമേഷ് പിഷാരടി, ഇന്ദ്രന്‍സ്,…

Read More

ബാലതാരമായി എത്തി പ്രേക്ഷരുടെ മനം കവർന്ന താരമാണ് അനിഖതമിഴിലാണ് അനിഖ ഇപ്പോൾ കൂടുതലായും തിളങ്ങി നിൽക്കുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അനിഖയുടെ അരങ്ങേറ്റം. ആസിഫ് അലിയുടെയും മംമ്ത മോഹന്‍ദാസിന്റെയും മകളായിട്ടാണ് ചിത്രത്തിലെത്തിയത്. കഥ തുടരുന്നു എന്ന ചിത്രത്തിന് ശേഷം റേസ്, ബാവൂട്ടിയുടെ നാമത്തില്‍ എന്നീ ചിത്രങ്ങളിലൊക്കെ അനിഖശ്രദ്ധേയമായ വേഷം ചെയ്തു.ഗൗതം മേനോന്‍ സംവിധാനം ചെയ്ത എന്നൈ അറിന്താല്‍ എന്ന ചിത്രത്തിലൂടെ അജിത്തിന്റെ മകളായിട്ടാണ് അനിഖ തമിഴിലേക്കും ശ്രദ്ധ കൊടുത്തത്. ഭാസ്കർ ദി റാസ്കൽ, ദി ഗ്രേറ്റ് ഫാദർ തുടങ്ങിയ മലയാളം ചിത്രങ്ങളിൽ താരം അഭിനയിച്ചു, അടുത്തിടെ മാ എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിലൂടെയും അനിഖ പ്രേക്ഷകരുടെ കൈയ്യടി നേടി.അത് ക്ലിക്കായി. തുടര്‍ന്ന് ജയംരവിയുടെ സഹോദരിയായി മിരുതനില്‍ അഭിനയിച്ചു.തമിഴിലും സൂപ്പർ ചിത്രങ്ങളിൽ അഭിനയിച്ച് മുന്നേറുന്ന ഈ താരത്തെ ഭാവി തലമുറയിലെ താര നായികയായിട്ടാണ് പ്രേക്ഷകർ കാണുന്നത്.  പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയായ അനിഖയ്ക്ക് സൗന്ദര്യം നിലനിർത്താനുള്ള ടിപ്‌സുകൾ പറഞ്ഞു…

Read More

കുറച്ച് നാളുകളായി കിഡ്‌നി സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു നടി അംബിക റാവു. എന്നാൽ താരത്തിന്റെ അവസ്ഥ ഇപ്പോൾ വളരെ മോശം ആണെന്നും ചികിത്സയ്ക്കുള്ള പണം ഇല്ലാത്തതിനാൽ ചികിത്സ പ്രതിസന്ധിയിൽ ആണെന്നും കാണിച്ചുകൊണ്ട് നടിയുമായി അടുപ്പമുള്ളവർ രംഗത്ത് വന്നിരുന്നു. താരത്തിന്റെ ചികിത്സയ്ക്കുള്ള പണം തന്നു സഹായിക്കണം എന്ന വാർത്ത ആയിരുന്നു വന്നത്. ഇപ്പോഴിതാ താരത്തിന് ചികിത്സയ്ക്കായി ധനസഹായം നൽകിയിരിക്കുകയാണ് ജോജു ജോർജ്ജ്. സംവിധായൻ സാജിദ് യാഹിയയാണ് അംബികയുടെ ദുരവസ്ഥ ജോജു ജോർജിന്റെ ശ്രദ്ധയിൽ പെടുത്തിയത്. ഉടൻ തന്നെ അടിയന്തര സഹായത്തിനായി ഒരു ലക്ഷം രൂപയാണ് ജോജു താരത്തിന് നൽകാമെന്ന് ഉറപ്പ് നൽകിയത്. സഹസംവിധായികയായും അഭിനേതാവായും മലയാള സിനിമയിൽ സജീവമായിരുന്ന അംബിക റാവു ദീർഘ നാളുകളായി ചികിത്സയിലാണ്. ആഴ്ച്ചയിൽ രണ്ടു തവണ ഡയാലിസിസിന് വിധേയയാകേണ്ടതുണ്ട്.ഒരുപാട് നാളായി പല സുഹൃത്തുക്കളുടെയും സഹായത്തോടെ തുടരുന്ന ചികിത്സ ഇനിയും മുന്നോട്ട് കൊണ്ട് പോകാൻ സുമനസ്സുകളായ നിങ്ങളുടെ ചെറുതും വലുതുമായ സഹായം ആവശ്യമാണെന്ന് നടിയോട് അടുത്തവൃത്തങ്ങൾ പറയുന്നു.…

Read More

സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്തിരുന്ന സരിഗമപ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേഷകരുടെ പ്രിയങ്കരനായി മാറിയ താരമായിരുന്നു അശ്വിൻ വിജയൻ. മികച്ച പ്രേക്ഷക പിന്തുണയാണ് താരത്തിന് പ്രേക്ഷകാരുടെ ഭാഗത്ത് നിന്നും ലഭിച്ചുകൊണ്ടിരുന്നത്. പരുപാടി അവസാനിച്ചെങ്കിലും ഇവരുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് പ്രത്യേക താൽപ്പര്യം ആണ് ഉള്ളത്. ഇപ്പോഴിതാ ആരാധകർക്ക് ഒരു സന്തോഷ വാർത്ത നൽകിയിരിക്കുകയാണ് താരം. അശ്വിൻ വിവാഹിതൻ ആകാൻ പോകുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ അശ്വിൻ തന്നെയാണ് പുറത്ത് വിട്ടത്. ഇൻഫോസിസ് ജീവനക്കാരൻ ആണ് അശ്വിൻ. അശ്വിൻ വിവാഹവാർത്ത പുറത്ത് വിട്ടതോടെ നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. സരിഗമപ മത്സരാര്ഥികളും അശ്വിന് ആശംസകൾ അറിയിക്കാൻ മറന്നില്ല. രസകരമായ കമീറ്റുകളുമായാണ് ഇവരും എത്തിയത്. ഒന്ന് കഴിഞ്ഞതിന്റെ ക്ഷീണം കഴിഞ്ഞില്ലെന്നായിരുന്നു അക്ബര്‍ പറഞ്ഞത്. അങ്ങനെ അതും സംഭവിച്ചിരിക്കുകയാണ് സുഹൃത്തുക്കളേയെന്നായിരുന്നു ഭരത് ഗോപന്‍ പറഞ്ഞത്. കയറിവാടാ മക്കളേയെന്നായിരുന്നു ലിബിന്റെ കമന്റ്. അടുത്തിടെയാണ് പരിപാടിയുടെ വിജയിയായി തിരഞ്ഞെടുത്ത ലിബിന്‍ സഖറിയയുടെ വിവാഹം നടന്നത്.…

Read More

ദിലീപ് ചിത്രം മുല്ലയിൽ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് മീര നന്ദൻ, ഗായികയായി എത്തിയ മീര പിന്നീട് നായിക പദവി നേടിയെടുക്കുക ആയിരുന്നു. മലയാളത്തിന് പുറമെ അന്യഭാഷകളിലും മീര അഭിനയിച്ചു. ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലും മീരനന്ദൻ അവതാരികയായി എത്തിയിട്ടുണ്ട്.  എന്നാൽ ഇപ്പോൾ താരം അഭിനയതിൽ നിന്നും മാറി നിൽക്കുകയാണ്. ഗൾഫിൽ ആർജെ ആയി വർക്ക് ചെയ്യുകയാണ് മീര ഇപ്പോൾ. സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയിൽ താരം ആക്റ്റീവ് ആണ്. തന്റെ പുതിയ ചിത്രങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. ഈ ഇടക്ക് താരത്തിനെതിരെ കടുത്ത സൈബർ ആക്രമണം നേരിട്ടിരുന്നു. മലയാളത്തിൽ മുല്ല, മല്ലു സിങ്, പുതിയ മുഖം, ലോക്പാൽ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്. സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ താരം ആക്റ്റീവ് ആണ്, തന്റെ വിശേഷങ്ങൾ എല്ലാം മീര ആരാധകരോട് പങ്കുവെക്കാറുണ്ട്. ഇപ്പോൾ തന്റെ മുപ്പതാം പിറന്നാളിനോട് അനുബന്ധിച്ച് മീര പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, തനിക്ക്…

Read More

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് ഈ പറക്കും തളിക. പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും പ്രേഷകരുടെ ഇഷ്ട്ട സിനിമകളിൽ ഒന്നായി ചിത്രം ഇടം പിടിച്ചിട്ടുണ്ട്. ചിത്രത്തിലെ നായികയായ നിത്യ ദാസും പ്രേക്ഷകർക്ക് വളരെ പെട്ടന്നാണ് പ്രിയങ്കരിയായി മാറിയത്. ഈ പറക്കും തളികയിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച താരമാണ് നിത്യ ദാസ്. സിനിമ വലിയ വിജയമായതോട് കൂടി സിനിമയിലെ നായികയും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ വിവാഹശേഷം സിനിമയിൽ നിന്ന് മാറി നിന്ന താരം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ താരം പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. താരത്തിന് കോവിഡ് ടെസ്റ്റ് നടത്തുന്നതിന്റെ വീഡിയോ ആണ് താരം സോഷ്യൽ മീഡിയയിൽ കൂടി ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ആരോഗ്യപ്രവർത്തകർ താരത്തിന്റെ വീട്ടിൽ വന്നാണ് ടെസ്റ്റ് നടത്തിയിരിക്കുന്നത് എന്ന് വിഡിയോയിൽ നിന്ന് മനസിലാക്കാം. ശേഷം മകൾക്കൊപ്പമുള്ള…

Read More

തെന്നിന്ത്യയിൽ ഏറെ ആരാധകർ ഉള്ള നടിയാണ് സമന്ത, തമിഴിലും തെലുങ്കിലുമായി താരം തിളങ്ങി നിൽക്കുകയാണ്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണു സമാന്തയും നാഗചൈതന്യയും വിവാഹിതർ ആയത്. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കാതെ വീണ്ടും അഭിനയവുമായി സജീവമാകുകയായിരുന്നു താരം. സമൂഹ മാധ്യമങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കാറുള്ള നായികമാരില്‍ ഒരാളുകൂടെയാണ് സമന്ത, തന്റെ വിശേഷങ്ങൾ എല്ലാം താരം ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം താരം നാഗചൈതന്യക്കൊപ്പം മാലിദ്വീപിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചിരുന്നു, എന്നാൽ താരം ഇപ്പോൾ  പോസ്റ്റ് ചെയ്ത തന്റെ പുത്തൻ ചിത്രവും അതിനു സമന്ത നൽകിയ അടിക്കുറിപ്പുമാണ് ഏറെ ശ്രദ്ധ നേടുന്നത്, ഇനി ബിക്കിനിധരിച്ചചിത്രങ്ങൾ ഉണ്ടാകില്ല എന്നാണ് താരം പറഞ്ഞിരിക്കുന്നത്, മാലിദ്വീപിൽ നിന്നും താരം പങ്കുവെച്ച ചിത്രങ്ങൾക്ക് നേരെ വലിയ വിമർശനങ്ങൾ ആണ് ഉയർന്നു വന്നത്, അവർക്കൊക്കെ ഉള്ള മറുപടി ആണിത്. സദാചാര ആങ്ങളമാരുടെ വായടപ്പിച്ചിരിക്കുകയാണ് താരം ഇപ്പോൾ.

Read More