Author: Editor

തന്റെ മകന്റെ പേരിടൽ ചടങ്ങ് നടത്തി നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ, മകനും ഭാര്യക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് താരം തന്നെയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്. ‘കട്ടപ്പനയിലെ ഋതിക് റോഷന്‍’ എന്ന സിനിമയിലെ നായകവേഷത്തിലൂടെയാണ് വിഷ്ണു മലയാള സിനിമയിലെ ശ്രദ്ധേയ നടനാവുന്നത്. അതിനു മുന്‍പ് ‘അമര്‍, അക്ബര്‍, അന്തോണി’ എന്ന സിനിമയുടെ തിരക്കഥാകൃത്തായി. ബിബിന്‍ ജോര്‍ജുമായി ചേര്‍ന്നായിരുന്നു രചന. ഈ ചിത്രത്തില്‍ വിഷ്ണു ഒരു ചെറിയ അതിഥി വേഷം ചെയ്തിരുന്നു. അതിനു ശേഷം ഇറങ്ങിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘ഒരു എമണ്ടന്‍ പ്രേമകഥയിലെ’ വേഷവും ശ്രദ്ധേയമായി. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ പുറത്തിറങ്ങിയ ‘ബിഗ് ബ്രദര്‍’ ആണ് വിഷ്ണുവിന്റെ റിലീസായ ഏറ്റവും പുതിയ ചിത്രം.2020 ഫെബ്രുവരിയില്‍ ആയിരുന്നു വിഷ്ണുവിന്റെയും കോതമംഗലം സ്വദേശിനി ഐശ്വര്യയുടെയും വിവാഹം. മകന് മാധവ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

Read More

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികൾ ആണ് ദിലീപും കാവ്യയും, നിരവധി സിനിമകളിലിൽ ഇവർ ഒരുമിച്ച് അഭിനയിച്ചു, സിനിമയിലെ ഇവരുടെ കെമിസ്ട്രി ജീവിതത്തിലും തുടരുവാൻ തീരുമാനിക്കുകയായിരുന്നു താരങ്ങൾ പിന്നീട്. ഇരുവരുടെയും വിവാഹം മലയാളികൾക്ക് തികച്ചും സർപ്രൈസ് ആയിരുന്നു, ഇരുവരുടെയും വിവാഹം വാർത്തകളിൽ ഏറെ സ്ഥാനം നേടിയിരുന്നു, കാവ്യക്കും ദിലീപിനും പെൺകുഞ്ഞാണ് ജനിച്ചത്, മഹാലക്ഷ്മി എന്നാണ് മകളുടെ പേര്. മകളുടെ ചിത്രങ്ങൾ ഒന്നും തന്നെ താരങ്ങൾ പുറത്ത് വിടാറില്ല, അതുപോലെ പൊതുവേദികളിലും ഇവർ മകളെ കൊണ്ടുവരാറില്ല, എന്നാൽ ദിലീപിനൊപ്പം കാവ്യാ പൊതുവേദികളിൽ തിളങ്ങാറുണ്ട്, ഇവരുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. കഴിഞ്ഞ ദിവസം നാദിർഷായുടെ മകളുടെ വിവാഹ നിശ്ചയ ചടങ്ങിൽ എത്തിയ കാവ്യയെയും ദിലീപിന്റെയും പുത്തൻ ചിത്രങ്ങൾ ആണിപ്പോൾ ശ്രദ്ധ നേടുന്നത്, ചടങ്ങിന് ഇരുവർക്കും ഒപ്പം മീനാക്ഷിയും എത്തിയിരുന്നു, താരങ്ങൾ അണിനിരന്ന ചടങ്ങിന്റെ ചിത്രങ്ങൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായത്, വൈറലായ ചിത്രങ്ങളിൽ ഏറെ ശ്രദ്ധനേടിയ ഒന്നാണ് പൊട്ടിചിരിക്കുന്ന കാവ്യയും ആ ചിത്രം തന്റെ ഫോണിൽ…

Read More

ലോകമെമ്പാടും ആരാധകർ ഉള്ള താരമാണ് അഭിഷേക് ബച്ചൻ. എങ്കിൽ പോലും താരത്തിന് വിമർശകരുടെ എണ്ണവും വളരെ കൂടുതൽ ആണ്. എന്നാൽ ആരാധകരെയും വിമര്ശകരെയും ഒരേ പോലെ അമ്പരപ്പിച്ച് കൊണ്ട് അഭിഷേകിന്റെ പുതിയ ചിത്രം പുറത്ത് വന്നിരിക്കുകയാണ്. ചിത്രത്തിലെ അഭിഷേകിന്റെ മേക്കോവർ കണ്ട ആരാധകരുടെ അമ്പരപ്പ് ഇത് വരെ മാറി ഇല്ല എന്ന് തന്നെ പറയാം. ആദ്യ നോട്ടത്തിൽ അഭിഷേക് ആണെന്ന് തിരിച്ചറിയാനാകാത്ത വിധമുള്ള മേക്കോവർ ആണ് താരം നടത്തിയിരിക്കുന്നത്. സുജോയ് ഘോഷ് സംവിധാനം ചെയ്ത കഹാനി എന്ന സിനിമയിലെ വില്ലന്‍ ബോബ് വിശ്വാസിനെ കേന്ദ്രകഥാപാത്രമാക്കിയുള്ള  ബോബ് വിശ്വാസ് എന്ന ചിത്രത്തിന് വേണ്ടിയാണ് അഭിഷേക് ഈ മേക്കോവർ നടത്തിയിരിക്കുന്നത്.  ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റും സുജോയ് ഘോഷും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ സംവിധാനം ദിയ അന്നപൂര്‍ണാ ഘോഷ് ആണ് നിർവ്വഹിക്കുന്നത്. കഷണ്ടിയും നരയും തെളിഞ്ഞ മുടിയും വലിയ കണ്ണടയും ചീര്‍ത്ത ശരീരവുമായി അഭിഷേകിനെ കണ്ടപ്പോൾ ആദ്യം ആരാണെന്നു ആരാധകർക്ക് മനസിലായില്ല. സൂക്ഷിച്ച്…

Read More

അജിത് നായകനാകുന്ന പുതിയ ചിത്രം വലിമൈയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു, ലൊക്കേഷനിൽ നിന്നുമുള്ള താരത്തിന്റെ റേസിംഗ് ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഒരു പ്രഫഷണല്‍ ബൈക്ക് റേസെര്‍ കൂടിയായ തലയുടെ ബൈക്ക് സ്റ്റന്‍ഡ് വീഡിയോസ് ഇതിന് മുന്‍പും ഒരുപാട് താരംഗമായിട്ടുള്ളതാണ്.  ഒരു സൂപ്പര്‍ ബൈക്കിലിരുന്ന് അജിത്ത് വീലിംഗ് ചെയ്യിക്കുന്നതിന്‍റെ ചിത്രമാണ് സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ ശ്രദ്ധയാകുന്നത്. കോവിഡ് കാരണം ചിത്രത്തിന്റെ ഷൂട്ടിംഗ് മാറ്റിവച്ചിരുന്നു. പിന്നീട് തുടങ്ങിയ ഷൂട്ടിങ്ങിനിടക്ക് താരത്തിന് പരിക്ക് പറ്റിയിരുന്നു, അതിനു ശേഷമാണ് താരം വീണ്ടും ഷൂട്ടിങ്ങിനു തിരിച്ചെത്തിയത്.  റേസിംഗ് കിറ്റ് എല്ലാം അണിഞ്ഞ് ബൈക്കോടിക്കുന്ന അജിത്തിന്‍റെ ചിത്രം വൈറല്‍ ആയതിനു പിന്നാലെ ബൈക്ക് ഏതാണെന്നും വില എന്താണെന്നുമൊക്കെയുള്ള വിവരങ്ങള്‍ ആരാധകര്‍ കണ്ടെത്തിയിട്ടുണ്ട്. ഇറ്റാലിയന്‍ സൂപ്പര്‍ബൈക്ക് ബ്രാന്‍ഡ് ആയ എംവി അഗൂസ്റ്റയുടെ ബ്രൂട്ടേല്‍ 800 എന്ന ബൈക്കാണ് ‘വലിമൈ’യില്‍ അജിത്ത് ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ 15 ലക്ഷത്തിലേറെ വില വരുന്ന ബൈക്ക് ആണിത്. ഏതായാലും ഒരു ലൊക്കേഷന്‍…

Read More

സമൂഹ മാധ്യമങ്ങളിൽ ബോളിവുഡ് താരങ്ങൾ എല്ലാം പങ്കുവെക്കുന്ന ചിത്രങ്ങൾ അവരുടെ യഥാർത്ഥ ചിത്രങ്ങൾ അല്ല, അത് ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങൾ ആണെന്ന് സമീറ റെഡ്‌ഡി. ഈ ഒതുങ്ങിയ  അരക്കെട്ടും ആലില വയറും സോഫ്റ്റ് വെയറിന്റെ സഹായത്തോടെ ചെയ്യുന്നതാണെന്ന് താരം. 2010 ൽ താരം തിളങ്ങി നിൽക്കുന്ന  സമയത്തെ തന്റെ ചിത്രം പങ്കുവെച്ചാണ് സമീറ ഈ കാര്യം വെളിപ്പെടുത്തിയത്, താനടക്കമുള്ള താരങ്ങൾ പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ ഫോട്ടോഷോപ്പ് ചെയ്‍തതാണ് എന്നാണ് സമീറ വ്യക്തമാക്കുന്നത്. ‘നിങ്ങള്‍ക്ക് എന്റെ മുഖത്തെ കുരുക്കളോ പാടുകളോ കാണാനാകുുന്നുണ്ടോ? വയറില്‍ തൂങ്ങി കിടക്കുന്ന ചര്‍മം കാണുന്നുണ്ടോ? യഥാര്‍ത്ഥ താടിയെല്ലും അരക്കെട്ടുമോ? എന്റെ ശരീരത്തിലെ ഏത് ഭാഗമാണ് ടച്ച് അപ്പ് ചെയ്യാത്തത്? ഉത്തരം എല്ലാ ഭാഗവും ക്ലീന്‍ ആക്കിയതാണെന്നാണ്. വലിക്കുകയും മെലിയിക്കുകയും ചെയ്തിട്ടുണ്ട്. 2010ലെ ചിത്രമാണിത്. താരതമ്യം കാണിക്കാന്‍ ടച്ച് അപ്പ് ചെയ്യാത്ത ഒറിജിനല്‍ ചിത്രം ഇപ്പോഴുണ്ടായിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നു. എന്റെ ശരീരം എങ്ങനെയാണോ അതുപോലെ തന്നെ സ്നേഹിക്കണമെന്ന് തിരിച്ചറിയാന്‍…

Read More

ബോളിവുഡ് താരം ഗുൽ പനാഗിന്റെ വർക്ക് ഔട്ട് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുകയാണ്, വീഡിയോയുടെ പ്രത്യേകത എന്തെന്നാൽ താരം സാരിയിലാണ് പുഷ് അപ് ചെയ്യുന്നത്, തന്റെ വീഡിയോ ഗുൽ പനാഗ് തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ‘എവിടെയായാലും എപ്പോഴായാലും’ എന്ന ക്യാപ്ഷനോട് കൂടിയാണ് താരം തന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്‍തത്. വളരെ പെട്ടെന്നാണ് താരത്തിന്റെ ഈ വിഡിയോ ഏറെ ശ്രദ്ധ നേടിയത്, നിരവധി പേരാണ് താരത്തിനെ ആശംസിച്ച് കൊണ്ട് എത്തിയിരിക്കുന്നത്. നടനും മോഡലും ഫിറ്റനസ്സ് ഐക്കണുമായ മിലിന്ദ് സോമന്റെ അമ്മ ഇതിനു മുൻപ് സാരി ധരിച്ച് വർക്ക് ഔട്ട് ചെയ്തതും മാരത്തോൺ ഓടിയതും സോഷ്യൽ മീഡിയയിൽ ഏറെ  ശ്രദ്ധ നേടിയിരുന്നു. https://www.instagram.com/p/CH9hXPhJte-/?utm_source=ig_web_button_share_sheet

Read More

നിരവധി ആരാധകരുള്ള പരമ്പരയാണ് ഫ്‌ളവേഴ്‌സ് ചാനലിലെ ചക്കപ്പഴം, ചാനലുകളിലെ മറ്റു പരമ്പരകളെ അപേക്ഷിച്ച് ഹാസ്യത്തിന് മുൻ‌തൂക്കം നൽകുന്ന പരിപാടികളിൽ ഒന്നാണ് ചക്കപ്പഴം, പരമ്പരയിലെ താരങ്ങളെ എല്ലാം തന്നെ പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്. മറ്റു ടെലിവിഷൻ പരിപാടികളിൽ കൂടിയും മറ്റും പ്രേക്ഷകർക്ക് പരിചിതമായ താരങ്ങളാണ് ഇതിൽ അഭിനയിക്കുന്നത്. അശ്വതി ശ്രീകാന്ത്, ശ്രീകുമാർ, ശ്രുതി രജനികാന്ത്, സബിറ്റ, അർജുൻ സോമശേഖർ തുടങ്ങി നിരവധി താരങ്ങൾ ഇതിൽ അഭിനയിക്കുന്നുണ്ട്, പരമ്പരയിലെ പൈങ്കിളി ആയെത്തി  കവർന്ന താരമാണ് ശ്രുതി രജനികാന്ത്. ഇപ്പോള്‍ അഭിനയ ജീവിതത്തെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് ശ്രുതി. അച്ഛന് രജനികാന്ത് എന്ന പേരിട്ടത് അപ്പൂപ്പൻ ആണെന്ന് പൈങ്കിളി പറയുന്നു. രജനീകാന്ത് സിനിമയില്‍ സജീവമാവുന്നതിന് മുന്‍പായിരുന്നു അത്. പിന്നീട് കോളേജിൽ എത്തിയപ്പോൾ തന്റെ പേരുകേട്ട കൂട്ടുകാർക്ക് അത് വളരെ അത്ഭുതം ആയിരുന്നു, ചക്കപ്പഴത്തിൽ എത്തിയ ശേഷം എല്ലാവരും തന്നെ പൈങ്കിളി എന്നാണ് വിളിക്കുന്നത് എന്ന് ശ്രുതി പറയുന്നു. തുടക്കത്തില്‍ നിരവധി അവസരങ്ങള്‍…

Read More

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അമല പോൾ, മലയാളത്തിൽ നിരവധി സിനിമകൾ താരം ചെയ്തു, അമല ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, തമിഴിലേക്കെത്തിയ  അമലയ്ക്ക് വൻ സ്വീകരണമാണ് ലഭിച്ചത്, താരം നായികാ വേഷത്തിൽ എത്തിയ മൈന വൻ വിജയമായിരുന്നു, താരത്തിന്റെ അതിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു, പിന്നീട് അമലയെത്തേടി നിരവധി അവസരങ്ങൾ ആണ് വന്നെത്തിയത്, ഇപ്പോൾ തെന്നിന്ത്യയിലെ തിരക്കുള്ള താരങ്ങളിൽ ഒരാളാണ് അമല. സോഷ്യൽ മീഡിയയിൽ താരം വളരെ സജീവമാണ്, അതുകൊണ്ട് തന്നെ അമലയുടെ പോസ്റ്റുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടാറുണ്ട്, ഇടക്ക് വ്യത്യസ്ത ഫോട്ടോഷൂട്ടുമായി അമല എത്താറുണ്ട്, താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം ഇരുകൈയും നീട്ടി ആരാധകർ സ്വീകരിക്കാറുണ്ട്, അത്തരം ഒരു ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് അമല. ‘നമ്മുടെ സന്തോഷം ചെറുതോ വലുതോ , അത് ജഡ്ജ് ചെയ്യാൻ മറ്റുള്ളവർ ആരാ..?’ എന്ന ക്യാപ്ഷനും ആയാണ് പുതിയ ഫോട്ടോസ് അമല പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. വളരേ അധികം സന്തോഷത്തോടെ…

Read More

സീരിയലുകളിൽ കൂടി പ്രേക്ഷകർക്ക് പരിചിതമായ താരമാണ് അനുകുട്ടി, സഹതാരത്തിന്റെ വേഷങ്ങളിൽ കൂടിയാണ് അനുകുട്ടി സീരിയലുകളിൽ തിളങ്ങിയത്, നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഡിഗ്രിക്ക് പഠിക്കാൻ ഉള്ള തയ്യാറെടുപ്പ് നടക്കുമ്പോഴാണ് അനുവിനെത്തേടി അഭിനയിക്കാനുള്ള അവസരം വന്നെത്തിയത്. പിന്നീട് പഠനവും അഭിനയവും ഒരുമിച്ച് കൊണ്ട് പോകാൻ സാധിക്കാത്തത് കൊണ്ട് അനുവിന് ഫാഷൻ ഡിസൈനിങ്ങിൽ ചേരേണ്ടി വന്നു.  കഴിഞ്ഞ ഏഴുവർഷമായി അനുമോൾ സ്‌ക്രീനിൽ തിളങ്ങുന്നുണ്ട്. സീരിയലുകളിൽ കൂടി തുടങ്ങിയ താരമിപ്പോൾ നിരവധി റിയാലിറ്റി ഷോകളിലും സാന്നിധ്യമാണ്, ഫ്ളവേഴ്സിലെ സ്റ്റർമാജിക്കിലെ അനുമോളുടെ കുറുമ്പ് പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്. സ്റ്റാർ മാജിക്കിൽ കൂടിയാണ് അനുമോളെ ആരാധകർ ശ്രദ്ധിക്കാൻ തുടങ്ങിയത്, പ്രോഗ്രാമിൽ എത്തിയ ശേഷം അനുവും തങ്കച്ചനും തമ്മിലുള്ള പ്രണയകഥ എല്ലാവരും കൊട്ടിഘോഷിച്ചു, മിക്കപ്പോഴും സ്റ്റാർ മാജിക്കിലെ വിഷയമാണ് ഇവരുടെ പ്രണയം, ഇപ്പോൾ അതിനെകുറിച്ച് അനുമോൾ തുറന്ന് പറഞ്ഞിരിക്കുകയാണ്, പ്രോഗ്രാമിൽ പറയുന്ന പോലെ ഞാനും തങ്കച്ചൻ ചേട്ടനും തമ്മിൽ പ്രണയം ഒന്നുമില്ല, അദ്ദേഹം എനിക്ക് സഹോദരനെ പോലെയാണ്, ഷോയിൽ വെറുതെ ക്രിയേറ്റ്…

Read More

വയനാട് എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ എല്ലാവരുടെയും മനസിലേക്ക് വരുന്നത് കാടും മരങ്ങളും നിറഞ്ഞ സ്ഥലം ആണ്. എന്നാൽ ഇവിടെ ഹൈറേഞ്ച് എൻട്രി നടത്തിയിരിക്കുകയാണ് ഒരു വധു. വണ്ടന്മേട് ചേറ്റുകുഴി ആകാട്ടുമുണ്ടയിൽ കർഷകനായ ബേബി ആണ് തന്റെ മകളെ വിവാഹ മുഹൂർത്തത്തിൽ ആകാശമാർഗം വഴി മണ്ഡപത്തിൽ എത്തിച്ചത്. മകൾ മരിയ ലൂക്കയുടെ വിവാഹം നടത്തിയാണ് ബേബി താരം ആയത്. താമസ സ്ഥലത്ത് നിന്നും വിവാഹ മണ്ഡപത്തിലേക്ക് ഏകദേശം 14 മണിക്കൂറുകൾ നീണ്ട യാത്ര ഉണ്ടായിരുന്നു. എന്നാൽ കോവിഡ് കാലം ആയതിനാൽ കൃത്യസമയത്ത് വിവാഹത്തിന് എത്താൻ കഴിയില്ലെന്ന് മനസിലാക്കിയാണ് ബേബിയും ഭാര്യയും രണ്ടു പെൺമക്കളും ഹെലികോപ്റ്റർ വാടകയ്ക് എടുത്ത് കൃത്യസമയത്തു വിവാഹ സ്ഥലത്ത് എത്തിയത്. ഏകദേശം നാലര ലക്ഷം രൂപ ചിലവാക്കിയാണ് ബേബി ഹെലികോപ്റ്റർ ഇറക്കിയത്. ഇതോടെ 14 മണിക്കൂർ റോഡ് മാർഗം സഞ്ചരിക്കേണ്ട യാത്ര ഒന്നര മണിക്കൂറുകൊണ്ട് ചുരുക്കാൻ കഴിഞ്ഞു. രാവിലെ 9 മണിയോടെ ഇടുക്കിൽ നിന്ന് പുറപ്പെട്ട് 10.20 ആകുമ്പോഴേക്കും…

Read More