Author: Editor

മലയാളത്തിലെ മികച്ച ചിത്രങ്ങളിൽ ഒന്നായ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞിരിക്കുകയാണ് ഇപ്പോൾ അതിന്റെ പോസ്റ്റ് – പ്രൊഡക്ഷൻ ജോലികളിൽ ആണ് സംവിധായകൻ ജീത്തു ജോസഫ്, സാഹചര്യങ്ങൾ അനുകൂലമായാൽ അടുത്ത ഏപ്രിൽ മാസത്തിൽ ആശീർവാദ് സിനിമാസ് തീയേറ്ററിൽ   ചിത്രം എത്തുമെന്നാണ് പ്രതീക്ഷ. ഇപ്പോൾ ജിത്തുജോസഫ് മോഹൻലാൽ എന്ന മഹാനടനെ കുറിച്ച് പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത്  കഴിഞ്ഞ ദിവസം റിപ്പോർട്ടർ ചാനലിലെ മീറ്റ് ദി എഡിറ്റേഴ്സ് എന്ന പ്രോഗ്രാമിൽ പങ്കെടുത്തപ്പോഴാണ് ജിത്തുജോസഫ് മോഹൻലാലിൻറെ അഭിനയത്തെ കുറിച്ച് വ്യക്തമാക്കിയത് മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ ചിത്രമൊരുക്കിയിട്ടുള്ള ജീത്തു ജോസഫിനെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയിട്ടുള്ള നടൻ ആരാണെന്ന ചോദ്യത്തിന് ജീത്തു സംശയമൊന്നുമില്ലാതെ പറയുന്നത് മോഹൻലാൽ എന്ന പേരാണ്, ദൃശ്യം രണ്ടിലെ മോഹൻലാലിൻറെ അഭിനയത്തെകുറിച്ചാണ് ജിത്തുജോസഫ് വാചാലകനാകുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ അത്ഭുതമാണ് മോഹൻലാൽ എന്നും കമൽ ഹാസനൊപ്പം താൻ ജോലി ചെയ്തിട്ടുണ്ടെങ്കിലും മോഹൻലാൽ അതിലും മുകളിൽ ആണെന്നും ജിത്തുജോസഫ് വ്യക്തമാക്കുന്നു ദൃശ്യം രണ്ടിന്റെ ചിത്രീകരണ…

Read More

അവളുടെ കുറവുകളെ പ്രണയിച്ച രാജകുമാരന്‍ എന്ന അടിക്കുറിപ്പോടെ സോഷ്യൽ മീഡിയയിൽ ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ പ്രചരിച്ചിരുന്നു, പലരും ആ ചിത്രങ്ങൾ ഹൃദയം  കൊണ്ട് തന്നെ ഏറ്റെടുത്തു ഡോ. മനു ​ഗോപിനാഥന്‍ ആണ് ഈ കണ്‍സപ്ടിനുപിന്നില്‍. സൂസന്‍ തോമസും ഡോക്ടര്‍ മനുവുമാണ് ചിത്രങ്ങളില്‍ മോഡല്‍സായി പ്രത്യക്ഷപ്പെട്ടിട്ടുള്ളതും. അജയകുമാറാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. എന്നാൽ ചില ഗ്രൂപുകളിൽ ചിത്രം യഥാർത്ഥത്തിൽ ഉള്ള സേവ് ദി ഡേറ്റ് ആണെന്ന് പറഞ്ഞു ചിത്രങ്ങൾ ഷെയർ ചെയ്യപ്പെട്ടു. ഇപ്പോൾ അവരോടൊക്കെ അത് ശെരിക്കും സേവ് ദി ഡേറ്റ് അല്ല, ഒരു കൺസപ്റ്റ് മാത്രമാണെന്ന് പറയുകയാണ് ഡോക്ടർ മനു. ഡോക്ടറുടെ വേഷം ശരീരത്തിൽ അണിഞ്ഞപ്പോഴും കലയും സംഗീതവും ഒക്കെ  തന്നെ ഉണ്ടായിരുന്നു, അതുകൊണ്ട് തന്നെ ഇവയുമായി നല്ല ബന്ധം ഞാൻ ഇപ്പോഴും പുലർത്താറുണ്ട് എന്ന് മനു വ്യക്തമാക്കുന്നു, ആൽബമൊക്കെ ഞാൻ ചെയ്തിട്ടുണ്ട് അങ്ങനെ ഇരിക്കയാണ് മനസ്സിൽ ഒരു ആശയം തോന്നിയത് ഒരു പെണ്ണിന്റെ ബാഹ്യ സൗന്ദര്യത്തിലല്ല ,ആന്തരിക സൗന്ദര്യത്തെയാണ് ഒരു…

Read More

തെന്നിന്ത്യൻ സൂപ്പർതാരം നയൻ‌താര വീണ്ടും മലയാളത്തിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്, കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ‘നിഴല്‍’   എന്ന ചിത്രത്തിൽ ആണ് താരം എത്തുന്നത്. സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഷൂട്ടിങ്ങിനായി നടി 25 ദിവസം കൊച്ചിയിലുണ്ട്. എന്നാല്‍ ഇതിനിടയില്‍  കുഞ്ചാക്കോ ബോബനും കുടുംബത്തോടൊപ്പമുള്ള നയന്‍താരയുടെ ഒരു ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസഹാക് എന്ന ഇസുകുട്ടനെ എടുത്തുകൊണ്ട് നില്‍ക്കുകയാണ് നയന്‍താര. ഒപ്പം കുഞ്ചാക്കോ ബോബനും പ്രിയയും കൂടെയുണ്ട്.  കുഞ്ചാക്കോ ബോബൻ തന്നെയാണ് ചിത്രം തന്റെ സോഷ്യൽമീഡിയ വഴി പങ്കുവെച്ചത് എന്നാല്‍ ഇസുക്കുട്ടന് നയന്‍താരയെ അത്ര പിടിച്ച മട്ടല്ല, ആള് കലിപ്പിലാണ്. ചിത്രത്തിന് താഴെ രസകരമായ നിരവധി കമന്‍റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്. എസ് സഞ്‍ജീവ് ആണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. അപ്പു ഭട്ടതിരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നയന്‍താരയുടെ പിറന്നാള്‍ ദിനത്തില്‍ നിഴല്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ആന്‍റോ ജോസഫ് ഫിലിം കമ്ബനിയുടെ ബാനറില്‍ അഭിജിത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി.പി, ഗണേഷ് ജോസ്…

Read More

ബിനീഷ് കോടിയേരിയെ താരങ്ങളുടെ സംഘടനയായ അമ്മയിൽ നിന്ന് പുറത്താക്കാത്ത സാഹചര്യത്തിൽ സിദ്ദിഖിനെതിരെ രൂക്ഷവിമർശനവുമായി എത്തിയിരിക്കുകയാണ് രേവതി സമ്പത്ത്. തന്റെ ഫേസ്ബുക് പേജിലൂടെയാണ് രേവതി ഈ കാര്യം വ്യക്തമാക്കിയത്. രേവതിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം, “ബിനീഷിനെ ഉടൻ പുറത്താക്കണമെന്നും സസ്‌പെൻഡ് ചെയ്യണമെന്നും A.M.M.A ഭാരവാഹി യോഗത്തിൽ സിദ്ധിഖ് “എന്ന് കണ്ടു വാർത്തയിൽ !! ഇന്നലത്തെ ദിവസം ഇതിൽപരം ഊളത്തരം വേറെ കേട്ടിരിക്കില്ല. ജോറായിട്ടുണ്ട് !!! ഒരു വാൽക്കണ്ണാടി വാങ്ങി സ്വയം അതിൽ നോക്കുന്നത് വളരെ ഗുണം ചെയ്യും എന്ന് ഉറപ്പിച്ച് പറയണമെന്ന് ആഗ്രഹമുണ്ട്, പക്ഷെ പ്രതീക്ഷിക്കുന്നു എന്ന് പറയുന്നതാണ് കൂടുതൽ ഉചിതം. വെള്ളിയാഴ്ച ചേർന്ന താര സംഘടനയുടെ യോഗത്തിൽ ഇപ്പോൾ വിവാദത്തിൽ അകപ്പെട്ട ബിനീഷ് കോടിയേരിയെ സംഘടനയിൽ നിന്ന് പിരിച്ചു വിടുന്നതിന്റെയും പാർവതി തിരുവോത്തിന്റെ രാജിയെയും പറ്റി സംസാരിക്കാനായിരുന്നു ‘അമ്മ ഭാരവാഹികൾ ഒന്നിച്ച് കൂടിയത്. എന്നാൽ ഇപ്പോൾ ബിനീഷിനെ അമ്മയിൽ നിന്ന് പിരിച്ചു വിടുന്നില്ലെന്നും ഉയർന്നു വരുന്ന വിവാദങ്ങളിൽ താരത്തിന്റെ കൂടി വിശദീകരണം…

Read More

കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയി സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചകൾ ആണ് നടനും നർത്തകനുമായ പ്രഭുദേവയുടെ പേരിൽ നടക്കുന്നത്. താരത്തിന്റെ വിവാഹ വാർത്തയാണ് ചർച്ച വിഷയം. താരം രണ്ടാമതും വിവാഹിതൻ ആയ വാർത്തയാണ് സോഷ്യൽ മീഡിയ സ്ഥിതീകരിച്ചത്. പക്ഷെ ഇതിനോട് പ്രഭുദേവ ഇത് വരെ പ്രതികരിച്ചില്ലായിരുന്നു. എന്നാൽ ഈ വിവാഹ  വാർത്തയോട് താരത്തിന്റെ സഹോദരൻ പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ.  പ്രഭുദേവയുടെ വിവാഹത്തില്‍ തങ്ങള്‍​ സന്തുഷ്ടരാണെന്നും അദ്ദേഹം പറഞ്ഞു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രഭുദേവയുടെ സഹോദരൻ ഈ കാര്യം വ്യക്തമാക്കിയത്. “തുടര്‍ച്ചയായി നൃത്തം ചെയ്യുന്നതുകൊണ്ട് പ്രഭുദേവയ്ക്ക് ശക്തമായ പുറം വേദന ഉണ്ട‌ായിരുന്നു. മുംബെെയില്‍ ചികിത്സയുടെ ഭാഗമായി പോയപ്പോഴാണ് ഡോക്ടർ ആയ ഹിമാനിയെ പരിചയപ്പെട്ടത്. ആദ്യം ഇരുവരും നല്ല സൗഹൃദത്തിൽ ആയെങ്കിലും സൗഹൃദം പിന്നീട് പ്രണയമായപ്പോള്‍ ഒരുമിച്ച്‌ ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മുംബെെയില്‍ നിന്ന് ഇരുവരും ചെന്നെെയിലേക്ക് പോന്നു. രണ്ട് മാസത്തോളം ഒരുമിച്ച്‌ ജീവിച്ചതിന് ശേഷമായിരുന്നു വിവാഹം.കഴിഞ്ഞ മെയ്യിൽ ആയിരുന്നു ഇരുവരും…

Read More

സിനിമ ലോകം ഉപേക്ഷിച്ച് ആത്മീയത തേടിപ്പോയ താരം സന ഖാൻ വിവാഹിതയായി, മത പണ്ഡിതനും ഗുജറാത്ത് സ്വദേശിയുമായ മുഫ്തി അനസ് സയ്യിദ് ആണ് താരത്തെ വിവാഹം ചെയ്ത്, വെള്ളിയാഴ്ച ആയിരുന്നു താരം വിവാഹിതയായത്, വിവാഹത്തിൽ വളരെ അടുത്ത ബന്ധുക്കൾ മാത്രമേ പങ്കെടുത്തുള്ളൂ. സ്വകര്യമായിട്ടാണ് വിവാഹം നടത്തിയത്. സനയുടെ രണ്ടാം വിവാഹമാണിത്. ഈ വര്‍ഷം ആദ്യമാണ് കൊറിയോഗ്രഫര്‍ മെല്‍വിന്‍ ലൂയിസുമായുള്ള ബന്ധം സന ഖാന്‍ അവസാനിപ്പിച്ചത്. ഗാര്‍ഹിക പീഡനം ആരോപിച്ചാണ് മെല്‍വിനുമായി പിരിഞ്ഞത്. ഇതിനുപിന്നാലെ ഒക്ടോബറില്‍ സിനിമാ മേഖല പൂര്‍ണമായും ഉപേക്ഷിച്ച്‌ ആത്മീയ പാത സ്വീകരിക്കുന്നതായി സന പ്രഖ്യാപിച്ചിരുന്നു. അഭിനയം വിടുകയാണെന്നും മനുഷ്യത്വത്തെ സേവിക്കാനും ദൈവത്തെ പിന്തുടരാനുമാണ് തന്‍റെ തീരുമാനമെന്നുമാണ് നടി അറിയിച്ചത്.മരണശേഷം എനിക്ക് എന്ത് സംഭവിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരം ഞാന്‍ എന്‍റെ മതത്തില്‍ തിരഞ്ഞു. ലോകത്തിലെ ഈ ജീവിതം യഥാര്‍ത്ഥത്തില്‍ മരണാനന്തര ജീവിതത്തെ മികച്ച രീതിയിലാക്കുവാന്‍ വേണ്ടിയാകണമെന്ന് ഞാന്‍ മനസ്സിലാക്കി. അടിമകള്‍ തന്‍റെ സ്രഷ്ടാവിന്‍റെ കല്പനയനുസരിച്ചു ജീവിക്കണമെന്നും സമ്ബത്തും പ്രശസ്തിയും…

Read More

നിരവധി ആരാധകർ ഉള്ള പരമ്പര ആയിരുന്നു ഏഷ്യാനെറ്റിലെ കറുത്തമുത്ത്, പരമ്പര ഇറങ്ങിയ സമയം മുതൽ റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തായിരുന്നു കറുത്ത മുത്ത്, അതുകോണ്ട് തന്നെ പരമ്പരയിലെ താരങ്ങൾ ഒക്കെയും ആരാധകർക്ക് ഇന്നും പ്രിയപ്പെട്ടവരാണ്. പരമ്പരയിൽ കൂടി പ്രേക്ഷരുടെ മനസ്സ് കീഴടക്കിയ താരമാണ് റിനി രാജ്, കളക്ടർ ബാല എന്ന വേഷത്തിൽ എത്തിയ റിനി പ്രേക്ഷരുടെ മനസ്സ് വളരെ പെട്ടെന്നാണ് കീഴടക്കിയത്. പരമ്പരയിലെ ബാലയെ പോലൊരു മരുമകൾ അല്ലെങ്കിൽ മകളെ കിട്ടാൻ ഏതൊരു സീരിയൽ പ്രേമിയും ആഗ്രഹിച്ച് പോകും അത്രയ്ക്ക് പക്വതയുള്ള അഭിനയമായിരുന്നു നടി റിനി രാജിന്റേത് ഇപ്പോൾ 21 ആം പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലും തരംഗമാകുന്നത് വളരെ ആഘോഷത്തോടെയാണ് റിനിയുടെ പിറന്നാൾ ആഘോഷിച്ചത് ഓറഞ്ച് ഡ്രെസ്സിൽ അതിസുന്ദരി ആയിട്ടാണ് റിനിയെ കാണാൻ കഴിഞ്ഞത്. നിരവധി പേരാണ് താരത്തിന് ആശംസകൾ നേർന്നെത്തിയത്. തന്റെ കുടുംബത്തിനും കൂട്ടുകാർക്കും ഒപ്പമാണ് റിനി തന്റെ പിറന്നാൾ ആഘോഷമാക്കിയത്. ഡ്രെസ്സിന് ഇണങ്ങുന്ന തരത്തിൽ ഓറഞ്ച് കേക്ക്…

Read More

ഏറെ ശ്രദ്ധ നേടിയ ഒരു കുടുംബചിത്രം ആയിരുന്നു വെള്ളിമൂങ്ങ, ബിജുമേനോൻ നായകനായി എത്തിയ ചിത്രത്തിൽ ടിനി ടോം ഒരു പ്രധാന വേഷം ചെയ്തിരുന്നു, താരത്തിന്റെ ആ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു, ഇപ്പോൾ വെള്ളിമൂങ്ങയിൽ  താൻ  അവതരിപ്പിച്ച ആ  കഥാപാത്രത്തിൽ കൂടി താൻ അനുകരിച്ചത് സിപിഐഎം നേതാവ് എം ബി രാജേഷിനെ ആയിരുന്നുവെന്ന് താരം വ്യക്തമാക്കുകയാണ് , ബിജു മേനോനെ കേന്ദ്രകഥാപാത്രമാക്കി ജിബു ജേക്കബ് ഒരുക്കിയ രാഷ്ട്രീയ ആക്ഷേപ ഹാസ്യചിത്രമായിരുന്നു വെള്ളിമൂങ്ങ. 2014 ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ ടിനി ടോം അവതരിപ്പിച്ചത് വി പി ജോസ് എന്ന കഥാപാത്രത്തെ ആയിരുന്നു. വെള്ളിമൂങ്ങയിലെ ഗെറ്റപ്പുകണ്ടാല്‍ തന്നെയറിയാം, എം ബി രാജേഷിനെയാണ് ഞാന്‍ അനുകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ രൂപം അനുകരിച്ച് കാണിച്ചപ്പോള്‍ ജിബു ജേക്കബിനും അത് ഇഷ്ടപ്പെടുകയായിരുന്നു. പിന്നീട് ഒരു പരിപാടിയില്‍ വച്ചു കണ്ടപ്പോള്‍ എം ബി രാജേഷിനോട് ഇതു പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ രൂപമാണ് സ്വഭാവമല്ല ചിത്രത്തില്‍ അനുകരിച്ചിരിക്കുന്നത് തന്നോട് ദേഷ്യം തോന്നരുതെന്ന് അദ്ദേഹത്തിനോട്…

Read More