Author: webadmin

തെന്നിന്ത്യയിലെ യുവ നായകന്മാരില്‍ ശ്രദ്ധേയനായ താരമാണ് റാണ ദഗുബാട്ടി. ബാഹുബലി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ താരത്തിന് സാധിച്ചിരുന്നു. കോവിഡ് കാലത്തായിരുന്നു റാണയുടെ വിവാഹം നടന്നത്. ആഘോഷമായി നടക്കേണ്ടിയിരുന്ന വിവാഹം കോവിഡ് കാലമായതിനാല്‍ ഗവണ്‍മെന്റ് നിര്‍ദ്ദേശപ്രകാരം മാനദണ്ഡങ്ങള്‍ പാലിച്ച് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം അടങ്ങിയ ചടങ്ങിലാണ് സംഘടിപ്പിച്ചത്. വിവാഹ ശേഷം ദമ്പതികള്‍ ഇപ്പോള്‍ ഹണിമൂണിന്റെ തിരക്കിലാണ്. താരങ്ങള്‍ സന്തോഷ നിമിഷം ആസ്വദിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരുന്നത്. വിവാഹ ശേഷം ആദ്യമായി പങ്കുവയ്ക്കുന്ന ചിത്രം കൂടിയാണ് ഇത്. ഭാര്യ മിഹികയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. പക്ഷേ ഇത് എവിടെ നിന്ന് ഉള്ളതാണ് എന്ന് വ്യക്തമല്ല. ഇരുവരും സൂര്യപ്രകാശമേറ്റ് കിടക്കുന്നതുപോലെ ആണ് ചിത്രത്തില്‍ ഉള്ളത്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് ലൈക്കുകളും കമന്റുകളും അറിയിച്ച് എത്തിയിരിക്കുന്നത്. വിവാഹത്തിനോട് അനുബന്ധിച്ച പുറത്ത് വന്ന ചിത്രങ്ങളുംവീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഹൈദരാബാദ് സ്വദേശിയാണ് താരത്തിന്റെ ഭാര്യ മിഹിക. ഡ്യൂ ഡ്രോപ് ഡിസൈന്‍ സ്റ്റുഡിയോ എന്ന…

Read More

ബോളിവുഡിന്റെ പ്രിയപ്പെട്ട നായകന്‍ അക്ഷയ് കുമാര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ലക്ഷ്മി ബോംബ് എന്ന ചിത്രത്തിന്റെ ആദ്യത്തെ ഗാനം പുറത്തിറങ്ങി. രാഘവ ലോറന്‍സിന്റെ ഹിറ്റ് തമിഴ് ചിത്രമായ കാഞ്ചനയുടെ ഹിന്ദി പതിപ്പാണ് ലക്ഷ്മി ബോംബ്. ഗാനത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ പക്കല്‍ നിന്നും ലഭിക്കുന്നത്. ചിത്രം തിയേറ്ററുകളില്‍ റിലീസ് തീരുമാനിച്ചത് മെയ് 22നായിരുന്നു. എന്നാല്‍ കോവിഡ് വ്യാപനം മൂലം രാജ്യത്ത്  ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ തീയേറ്ററുകള്‍ അടച്ചു പൂട്ടിയിരുന്നു. അതുകൊണ്ടു തന്നെ ചിത്രം ഇപ്പോള്‍ നേരിട്ട് ഓണ്‍ലൈനായി റിലീസ് ചെയ്യുമെന്നു അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു കഴിഞ്ഞു. ഓണലൈന്‍ പ്ലാറ്റ്‌ഫോമില്‍ ചിത്രം നവംബര്‍ 9 ന് റിലീസ് ചെയ്യും എന്നതാണ് പുതിയ വിവരം. രാഘവ ലോറന്‍സ് തന്നെയാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പും സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ പാട്ടിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഗാനം വൈറലാകുകയും ചെയ്തിട്ടുണ്ട്. നവരാത്രി കാലത്ത് ഹിന്ദു ദേവതയായ ലക്ഷ്മീ ദേവിയെ…

Read More

ലാലേട്ടനൊപ്പം അഭിനയിക്കുക എന്നത് ഏതൊരു മലയാളിയുടെയും ആഗ്രഹമാണ്. അത്തരത്തിൽ ചെറുപ്പം മുതലുള്ള ഒരു ആഗ്രഹം പൂർത്തീകരിച്ച വ്യക്തിയാണ് കൊച്ചിക്കാരിയായ ഗാഥ. സിദ്ധിഖ് സംവിധാനം നിർവഹിച്ച ബിഗ് ബ്രദർ എന്ന ചിത്രത്തിലൂടെയാണ് ഗാഥ ആ ആഗ്രഹം സഫലീകരിച്ചത്. ബീച്ച് തീമിൽ ഒരുക്കിയ ഷൂട്ടിൽ ഗ്ലാമറസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഫാഷൻ ഡിസൈനർ ആൻ ആന്‍സിയാണ് ഫോട്ടോഷൂട്ട് ഒരുക്കിയത്. ചെറായി ബീച്ചിലാണ് ഫോട്ടോഷൂട്ട് നടത്തിയത്. ജിസ്മി വർക്കിയാണ് താരത്തെ സ്റ്റൈൽ ചെയ്തത്. വികാസ് വികെഎസ് മേക്കപ്പും സുധി ഹെയർസ്റ്റൈലും ചെയ്തിരിക്കുന്നു. ഡിസൈൻഡ്സ് ഫൊട്ടോഗ്രഫിയും അജിനാസ് വിഡിയോഗ്രഫിയുമാണ് ഷൂട്ട് ചെയ്തത്. സോളമൻ ഹെൻറി സ്റ്റീഫൻ ഡയറക്ട് ചെയ്ത ഫൊട്ടോഷൂട്ടിന്റെ പ്രൊഡക്ഷൻ മിഥുൻ കെ മിത്രനാണ് നിർവഹിച്ചിരിക്കുന്നത്.

Read More

ഒരു മുറൈ വന്ത് പാര്‍ത്തയ എന്ന ചിത്രത്തിലൂടെ നായികയായി വെളളിത്തിരയിൽ ചുവട് വെച്ച് പിന്നീട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് പ്രയാഗ മാർട്ടിൻ. വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളുവെങ്കിലും ചെയ്ത വേഷങ്ങളെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിലെ മുൻനിര നായകന്മാർക്കൊപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ച താരമാണ് പ്രയാഗ മാർട്ടിൻ. ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിനുശേഷം പ്രയാഗയെ പിന്നീട് മലയാളി കാണുന്നത് ഷാജോൺ സംവിധാനം ചെയ്ത ബ്രദേഴ്സ് ഡേ എന്ന പൃഥ്വിരാജ് ചിത്രത്തിൽ ആണ്. ഇപ്പോഴിതാ ബോയപടി ശ്രീനു സംവിധാനം നിർവഹിക്കുന്ന നന്ദമുറി ബാലകൃഷ്ണയുടെ ചിത്രത്തിൽ നായികയായി തെലുങ്കിലും അരങ്ങേറ്റത്തിനായി ഒരുങ്ങുകയാണ് പ്രയാഗ. ഒരു IAS ഓഫീസറുടെ വേഷമാണ് താരം ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത്. മിര്യാള രവീന്ദർ റെഡ്ഢി നിർമിക്കുന്ന ചിത്രത്തിൽ ബാലയ്യ ഡബിൾ റോളിലാണ് എത്തുന്നത്.

Read More

സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടുകൾ അതിരുകൾ ഭേദിക്കുന്ന കാഴ്ചയാണ് നാം ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ കാണുന്നത്. അതിനെ പിന്തുണച്ചും എതിർത്തും ഓരോരുത്തർ മുന്നോട്ടെത്തുമ്പോൾ തന്റെ പ്രതികരണം രേഖപ്പെടുത്തിയിരിക്കുകയാണ് നടൻ സന്തോഷ് പണ്ഡിറ്റും. പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം “Save the date ” എന്നും പറഞ്ഞ് വിവാഹം കഴിക്കുവാ൯ ഇരിക്കുന്നവ൪ ചില “സ്വകാര്യ ഫോട്ടോകള്” എടുത്ത് social media യില് പരസ്യമായ് ഇടും. ചില സദാചാരക്കാ൪ ഇതു കണ്ട് കുരുപൊട്ടിച്ച് “അയ്യോ യുവതിക്ക് ശരീരത്തില് വസ്ത്രം തീരെ കുറഞ്ഞു പോയേ” എന്നും പറഞ്ഞ് കരയും, വിവാദം ഉണ്ടാക്കുന്നു. എന്തിന് ? (ഇതേ യുവതികള് മുഴുവ൯ വസ്ത്രവും ഉടുത്ത് ..”Save the date” ഫോട്ടോ ഷൂട്ട് നടത്തിയാല് ഇന്ന് വിമ൪ശിക്കുന്ന ഒരുത്തനും ലൈക്കും, ഷെയറും പോയിട്ട് ഒന്നു തിരിഞ്ഞ് നോക്കുക പോലും ഇല്ല. കേരളത്തില് പലരും രാവിലെ എഴുന്നേറ്റു ആദ്യം തന്നെ കുളിച്ചില്ലേലും സോഷ്യൽ മീഡിയയിൽ കയറും. എന്നിട്ട് ഏതെങ്കിലും പെൺകുട്ടികൾ, തുണി കുറവുള്ള…

Read More

മലയാളത്തിലും തെന്നിന്ത്യയിലും ആയി ഒരു പിടി മികച്ച ഗാനങ്ങള്‍ സമ്മാനിച്ച ഗായകനും ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ മകനുമായ വിജയ് യേശുദാസിന്റെ സുപ്രധാന വെളിപ്പെടുത്തലിന്റെ ഞെട്ടലില്‍ ആരാധകര്‍. അര്‍ഹിക്കുന്ന വില കിട്ടാത്തതിനാല്‍ മലയാള സിനിമയില്‍ ഇനി പാടില്ല എന്നാണ് വിജയ് പറയുന്നത്. അവഗണന മടുത്തതുകൊണ്ടാണ് ഇപ്പോള്‍ ഈ തീരുമാനം എടുക്കുന്നതിനും താരം വനിതയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കുകയാണ്. പിതാവ് യേശുദാസും സംഗീത ലോകത്ത് ഒരുപാട് ദുരനുഭവങ്ങള്‍ നേരിട്ടുള്ള വ്യക്തിയാണ്. തനിക്കും അതുപോലെ അവഗണനകള്‍ ലഭിക്കുന്നുണ്ടെന്നും പിന്നണിഗാന രംഗത്തെത്തിയിട്ട് 20 വര്‍ഷം തികയുകയാണ് എന്നും വിജയ് പറയുന്നു. ജോസഫ് എന്ന ചിത്രത്തിലെ പൂമുത്തോളെ എന്ന ഗാനത്തിലൂടെ താരത്തിന് കഴിഞ്ഞ വര്‍ഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. മൂന്നു സംസ്ഥാന അവാര്‍ഡുകള്‍ ആണ് വിജയ് യേശുദാസ് നേടിയിട്ടുള്ളത്. മലയാളത്തിലെ മികച്ച ഗാനങ്ങളാണ് വിജയ് യേശുദാസിന് മിക്കതും ലഭിച്ചവ. ധനുഷ് നായകനായ മാരിയില്‍ താരം വില്ലന്‍ വേഷത്തിലെത്തിയും ശ്രദ്ധ നേടിയിരുന്നു. വിജയുടെ ഈ സുപ്രധാന വെളിപ്പെടുത്തലിന്റെ…

Read More

മലയാള സിനിമ ഇന്‍ഡസ്ട്രിയില്‍ ഏറ്റവും അധികംആരാധക പിന്‍ബലമുള്ള താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. സമീപകാലത്ത് മലയാള സിനിമയില്‍ ഉയര്‍ന്ന പൊട്ടലിലും ചീറ്റലിലും ഇവര്‍ രണ്ടു പേരും കാണിക്കുന്ന മൗനം തന്നെ അതിയശിപ്പിക്കുകയാണെന്ന് നടന്‍ ഹരീഷ് പേരടി സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു. മഹാനടനാവാനുള്ള അടിസ്ഥാന യോഗ്യത ശരിക്കും ഇത്തരം മഹാമൗനങ്ങളാണെന്ന് താന്‍ തിരിച്ചറിയുകയാണ്.എല്ലാത്തിലും കേറി അഭിപ്രായം പറയുന്ന തന്നോടൊക്കെ ഇപ്പോള്‍ സ്വയം പുച്ഛം തോന്നുവെന്നും അദ്ദേഹം പോസ്റ്റിലൂടെ തുറന്നെഴുതി. ശ്രീനാരയാണ സര്‍വകലാശാലയില്‍ മൗനം ഒരു പാഠ്യ വിഷയമായി മാറ്റുകയാണെങ്കില്‍ അവിടെ ഇവര്‍ രണ്ടുപേരും അതിഥി അധ്യാപകരായി പ്രവര്‍ത്തിക്കണമെന്നും കാരണം സംഘര്‍ഷങ്ങളും കൊലപാതകങ്ങളും ഒന്നുമില്ലാത്ത ഒരു പുതിയ കേരളത്തെ നമുക്ക് നിഷ്പ്രയാസം വാര്‍ത്തെടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം എഴുതി. കുറിപ്പ് വായിക്കാം: ഇവര്‍ രണ്ടു പേരോടുമുള്ള എന്റെ ആരാധന ദിവസവും കൂടിക്കൂടി വരികയാണ്…ഏതൊരു പ്രശനത്തിലും സംഘര്‍ഷം ഒഴിവാക്കാന്‍ വേണ്ടി ഇവര്‍ സ്വീകരിക്കുന്ന മൗനം..അത് നമ്മള്‍ കണ്ടൂ പഠിക്കേണ്ടതാണ്…മഹാനടനാവാനുള്ള അടിസ്ഥാന യോഗ്യത ശരിക്കും ഇത്തരം മഹാമൗനങ്ങളാണെന്ന് ഞാന്‍ തിരിച്ചറിയുന്നു…എല്ലാത്തിലും…

Read More

ശ്വാസകോശത്തിലെ ക്യാൻസറിന് ചികിത്സ തുടരവേ കെജിഎഫിലെ വില്ലൻ അധീരയാകാൻ ലൊക്കേഷനിൽ തിരികെയെത്തി നടൻ സഞ്ജയ് ദത്ത്. ഷൂട്ടിന് തയ്യാറായിട്ടുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി സഞ്ജയ് ദത്ത് തന്നെയാണ് പുറത്തു വിട്ടത്. സഞ്ജു ബാബ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന പ്രാർത്ഥനയാണ് കമന്റുകളായി ആരാധകർ നിറക്കുന്നത്. Gearing up for #Adheera!⚔️ #KGFChapter2 pic.twitter.com/Yd2FHSUUYn — Sanjay Dutt (@duttsanjay) October 16, 2020 ആഗസ്റ്റിലാണ് താരത്തിന് ശ്വാസകോശത്തിലെ ക്യാൻസറിന്റെ നാലാം ഘട്ടം തിരിച്ചറിഞ്ഞത്. അന്ന് മുതൽ ആരാധകരും സിനിമ ലോകവും അവരുടെ പ്രിയപ്പെട്ട ബാബയുടെ സൗഖ്യത്തിനായുള്ള പ്രാർത്ഥനയിലാണ്. സഡക് 2വാണ് അവസാനമായി പുറത്തിറങ്ങിയ സഞ്ജയ് ദത്ത് ചിത്രം. കെജിഎഫ് ചാപ്റ്റർ 2 കൂടാതെ ഭുജ്: പ്രൈഡ് ഓഫ് ഇന്ത്യ, ടോർബാസ്, ഷംഷേര, പൃഥ്വിരാജ് എന്നിങ്ങനെ നിരവധി ചിത്രങ്ങളും താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Read More

രസകരമായ ക്യാപ്ഷനുകൾ കൊണ്ട് തന്റെ സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുന്ന ഓരോ പോസ്റ്റിനും കൂടുതൽ ആരാധകരെ നേടിയെടുക്കുന്ന താരമാണ് രമേശ് പിഷാരടി. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന പൃഥ്വിരാജിന് ആശംസകളേകിയ പിഷാരടിയുടെ ക്യാപ്ഷനാണ് ഏറെ രസകരമായിരിക്കുന്നത്. ശശി തരൂരും പൃഥ്വിരാജ് സുകുമാരനുമൊക്കെ എഴുതുന്നത് പോലെ കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് വാക്കുകൾ കൊണ്ടാണ് പിഷാരടി അമ്മാനമാടുന്നത്. രസകരമായ കമന്റുകളാണ് പോസ്റ്റിന് ആരാധകർ ഇടുന്നത്. ചില കമന്റുകൾ ചുവടെ ചേർക്കുന്നു. സൗത്ത് ഇന്ത്യയിൽ ഇംഗ്ലീഷ് പറയുന്ന ഏക മിമിക്രിക്കാരൻ sasi taroor :ഞാ൯ നി൯െ്റ മുന്നിൽ തോറ്റ്പോയി…ഉണ്ണീ…😁 അങ്ങനങ്ങു പോയാലോ..!ആ എഴുതി വെച്ചിരിക്കുന്ന ഇംഗ്ലീഷിന്റെയൊക്കെ അർത്ഥം പറഞ്ഞിട്ടു പോയാ മതി Oxford dictionary ഫുൾ പഠിച്ചെടുത്ത പോലെ ഉണ്ടല്ലോ ബ്രോ !!! വാക്കുകൾ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടിയത് കൊണ്ടാവും ഇത്രയും late ആയത് അല്ലേ?

Read More

നടി, അവതാരിക, ആർജെ എന്ന നിലകളിൽ പ്രശസ്തയായ താരമാണ് നൈല ഉഷ. പൊറിഞ്ചുമറിയംജോസ് എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷകപ്രീതി താരം നേടിയെടുത്തു. തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കുവാൻ താരം എപ്പോഴും ശ്രമിക്കാറുണ്ട്. റേഡിയോ ജോക്കിയായി ദുബായിൽ 12 വർഷം ജോലി ചെയ്തതിനു ശേഷമാണ് താരം അഭിനയരംഗത്തേക്ക് എത്തിയത്. കുഞ്ഞനന്തന്റെ കട എന്ന മമ്മൂട്ടി ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നൈല ഉഷ പുണ്യാളൻ അഗർബത്തീസ്, ലൂസിഫർ എന്നിങ്ങനെ ഒരു പിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കി. ഇപ്പോഴിതാ എന്തുകൊണ്ടാണ് നട്ടുച്ചക്ക് ജിമ്മിൽ വന്ന് വർക്ക് ഔട്ട് ചെയ്യുന്നത് എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയാണ് താരം. The heartthrob nyla usha’s fitness manthra @nylausha pic.twitter.com/EdHVgPGm9s — Cinema Daddy (@CinemaDaddy) October 15, 2020 ചില ദിവസങ്ങളിൽ നമുക്ക് ഭയങ്കര മടിയായിരിക്കും. ഒരു പണിയും ചെയ്യേണ്ട. വീട്ടിൽ തന്നെയിരിക്കണം. ജിമ്മിൽ വന്ന് വെറുതെ ഇരിക്കണം…

Read More