Author: webadmin

ലോക്ഡൗണിന് ശേഷം തീയറ്ററുകൾ തുറക്കുവാൻ അനുമതി നൽകിയതോടെ പല സംസ്ഥാനങ്ങളിലും തീയറ്ററുകൾ തുറന്നിരിക്കുകയാണ്. പക്ഷേ തീയറ്ററുകളിൽ ഇനിയും ആളുകൾക്ക് കയറുവാനുള്ള ധൈര്യം ആയിട്ടില്ല. ഡൽഹിയിലെ ഗ്രേറ്റര്‍ കൈലാഷ്​ ഏരിയയിലെ തിയറ്ററില്‍ ഉച്ചയ്ക്കുള്ള ഷോയ്ക്ക്​ വെറും നാലു ടിക്കറ്റുകള്‍ മാത്രമാണ്​ വിറ്റുപോയത്​. 2.30-നുള്ള ഷോയ്ക്ക്​ അഞ്ചുപേരും. പുതിയ സിനിമകളൊന്നും തിയറ്ററില്‍ റിലീസ്​ ചെയ്​തിട്ടില്ല എന്നതും ആളുകൾ കുറയാൻ കാരണമായി. പഴയ ചില സിനിമകൾ മാത്രമാണ് ഇപ്പോൾ പ്രദർശിപ്പിക്കുന്നത്. സുശാന്ത് സിംഗിന്റെ അവസാന തീയറ്റർ റിലീസ് ചിച്ചോരെ, കേദാർനാഥ്, തൻഹാജി, ശുഭ് മംഗൾ സ്യാദ സാവധാൻ, മലാങ്, വാർ, തപ്പഡ് എന്നീ ചിത്രങ്ങളാണ് ഇപ്പോൾ പ്രദർശിപ്പിക്കുന്നത്. ഡൽഹി, ഹരിയാന, ഉത്തർ പ്രദേശ്, വെസ്റ്റ് ബംഗാൾ, മധ്യപ്രദേശ്, ഗുജറാത്ത്, ആന്ധ്ര പ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ് തീയറ്ററുകൾ വീണ്ടും തുറന്നിരിക്കുന്നത്. അതേ സമയം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മഹാരാഷ്ട്ര, തെലുങ്കാന, തമിഴ് നാട്, കേരളം, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലും തീയറ്ററുകൾ തുറന്നിട്ടില്ല. കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിച്ച്‌​ പകുതി…

Read More

ബിഗ് ബോസ് വീട്ടിലെ ഇമോഷണൽ മത്സരാര്ഥികളിൽ ഒരാളായിരുന്നു വീണ നായർ. ഇമോഷണൽ ആണ് എങ്കിലും മത്സരങ്ങളിൽ വീണ മിന്നും പ്രകടനം തന്നെയാണ് കാഴ്ച വച്ചത്. പാട്ട്, ഡാന്‍സ്, ഓട്ടന്‍ തുള്ളല്‍, ചാക്യാര്‍ കൂത്ത്, മിമിക്രി തുടങ്ങി വീണ പയറ്റാത്ത അടവുകൾ ഒന്നും ഇല്ലായിരുന്നു അവിടെ എന്നിട്ടും താരത്തിന് അപ്രതീക്ഷതമായി ബിഗ് ബോസിൽ നിന്നും പിന്മാറേണ്ടതായി വന്നു. ബിഗ് ബോസിൽ നിന്നും ഇറങ്ങിയ വീണ നായർ നേരെ ദുബായിൽ ഭർത്താവിന്റെ അരികിലേക്കാണ് പോയത്. അതിനുശേഷം ആരംഭിച്ച ലോക് ഡൗണും മറ്റും തിരിച്ചു നാട്ടിലേക്കുള്ള യാത്രയെ ബാധിച്ചിരുന്നു. ഇപ്പോഴിതാ താരം വീണ്ടും ക്യാമറക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. സുഹൃത്ത് ആര്യക്കൊപ്പം ഏഷ്യാനെറ്റ് കോമഡി സ്റ്റാർസിലൂടെയാണ് വീണ വീണ്ടും ക്യാമറക്ക് മുന്നിൽ എത്തിയിരിക്കുന്നത്. കറുത്ത കാഞ്ചീവരം സാരിയിൽ കൂടുതൽ സുന്ദരിയായ വീണയുടെ ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.

Read More

മോഡലും നടിയുമായ പാർവതി നായർ സൗത്ത് ഇന്ത്യൻ പ്രേക്ഷകർക്ക് ഏറെ പരിചയമുള്ള നടിയാണ്. സോഫ്റ്റ്‌വെയർ പ്രൊഫഷണലായി കരിയർ ആരംഭിച്ച പാർവതി മിസ് കർണാടക, മിസ് നേവി ക്വീൻ എന്നീ പട്ടങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. വി കെ പ്രകാശ് ഒരുക്കിയ പോപ്പിൻസ് എന്ന മലയാള ചലച്ചിത്രത്തിലൂടെ അഭിനയ രംഗത്ത് തുടക്കം കുറിച്ച നടി സ്റ്റോറി കതേ, യെന്നൈ അറിന്താൽ, ഉത്തമവില്ലൻ, ജെയിംസ് ആൻഡ് ആലീസ്, നിമിർ, നീരാളി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ആദ്യ ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കഥ പറയുന്ന 83 എന്ന ചിത്രത്തിൽ സുനിൽ ഗവാസ്കറുടെ ഭാര്യയുടെ റോളിലൂടെ ഹിന്ദിയിലേക്കും പാർവതി അരങ്ങേറ്റം കുറിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുന്നത് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ്. കൊറോണ ടൈമിൽ ആഘോഷിക്കുവാൻ തീരുമാനിച്ചു എന്ന വരിയോടെയാണ് താരം ഫോട്ടോസ് പങ്ക് വെച്ചിരിക്കുന്നത്. എന്നാൽ താൻ വെറുതെ പറഞ്ഞതാണെന്നും ഷീ അവാർഡിന് ഇടയിൽ ലഭിച്ച ചെറിയൊരു ഇടവേളയാണ് ഇതെന്നും സാമൂഹ്യ അകലം പാലിക്കുന്നുണ്ടെന്നും താരം…

Read More

ബോളിവുഡ് താരം വിവേക് ഒബ്‌റോയിയുടെ വീട്ടിൽ ഡ്രഗ് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ക്രൈം ബ്രാഞ്ച് പരിശോധന നടത്തി. താരത്തിന്റെ ബ്രദർ-ഇൻ-ലോ ആയ ആദിത്യ അൽവായുമായി ബന്ധപ്പെട്ട ഡ്രഗ് കേസിന്റെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയത്. മുൻ കർണാടക മന്ത്രിയായ ജീവരാജ്‌ ആൽവയുടെ മകനായ ആദിത്യ കന്നഡ ഫിലിം ഇൻഡസ്ട്രിയിലെ ഗായകരും അഭിനേതാക്കളുമടങ്ങിയ ഒരു ഡ്രഗ് കേസിൽ ആരോപിതനാണ്. അതേ സമയം ഈ വാർത്തക്ക് വന്നൊരു കമന്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ഇദ്ദേഹത്തിന്റെ സുഹൃത്തായ സ്റ്റീഫൻ നെടുമ്പള്ളി പണ്ടേ പറഞ്ഞതാണ് ‘നർക്കോട്ടിക്‌സ് ഇസ് എ ഡേർട്ടി ബിസിനസ്സെ’ന്നും അത് വിവേക് ഒബ്‌റോയ് തീർച്ചയായും കേൾക്കണമായിരുന്നുവെന്നാണ് കമന്റ്. വീഡിയോ പ്രൂഫും വന്നിട്ടുണ്ട്..!

Read More

മലയാള സിനിമയുടെ വിപണിമൂല്യം വർദ്ധിപ്പിച്ച ഒരു ചിത്രമായിരുന്നു മോഹൻലാൽ നായകനായെത്തിയ ദൃശ്യം. ഏഴു വർഷത്തിനുശേഷം ചിത്രത്തിന്റെ രണ്ടാം വരവിനായി ആരാധകർ കാത്തിരിക്കുകയാണ്. കൊറോണക്കാലം മൂലം ഷൂട്ടിംഗ് നീട്ടിവെച്ചിരുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്. ആദ്യ ഭാഗത്തുണ്ടായിരുന്ന താരങ്ങൾ എല്ലാവരും തന്നെ രണ്ടാം ഭാഗത്തിലും ഉണ്ട്. ഗണേഷ് കുമാര്‍, മുരളി ഗോപി, സായ്‍കുമാര്‍ എന്നിങ്ങനെ ചില താരങ്ങൾ രണ്ടാംഭാഗത്തിൽ പുതുമുഖങ്ങളായി എത്തുന്നു. ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത് ദൃശ്യം 2 ലൊക്കേഷനിൽ സാമൂഹിക അകലം പാലിച്ചിരിക്കുന്ന ജോർജുകുട്ടിയുടെയും ഭാര്യ റാണിയുടെയും ചിത്രങ്ങളാണ്. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും വരുന്ന ഓരോ വാർത്തകൾക്കും ചിത്രങ്ങൾക്കുമായി കാത്തിരിക്കുന്ന പ്രേക്ഷകർ ഈ ചിത്രവും ഏറ്റെടുത്തിരിക്കുകയാണ്.

Read More

വാതോരാതെയുള്ള സംസാരവും എന്തും തുറന്നുപറയാനുള്ള ധൈര്യവും കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അവതാരകയും അഭിനേത്രിയുമായ വ്യക്തിയാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗറിന്റെ അവതാരികയിട്ടാണ് രഞ്ജിനി ഏറെ പ്രശസ്‌തി നേടിയത്. ഏഷ്യാനെറ്റ് ഫിലിം അവാർഡ്‌സ്, അമൃത ടി വി ഫിലിം അവാർഡ്‌സ്, ഏഷ്യാവിഷൻ അവാർഡ്‌സ്, ഫ്‌ളവേഴ്‌സ് ടി വി അവാർഡ്‌സ്, ജയ്‌ഹിന്ദ്‌ ഫിലിം അവാർഡ്‌സ്, SIIMA തുടങ്ങി നിരവധി അവാർഡ് നൈറ്റുകൾക്കും രഞ്ജിനി അവതാരികയായിട്ടുണ്ട്. 2000ത്തിലെ ഫെമിന മിസ് കേരളയായ രഞ്ജിനി ബിഗ് ബോസ് മലയാളത്തിലും പങ്കെടുത്തിരുന്നു. എൻട്രി, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങളിലും രഞ്ജിനി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ രഞ്ജിനി വിവാഹിതയാകാൻ പോകുന്നുവെന്ന തരത്തിലുള്ള വാർത്തകളാണ് സോഷ്യൽ മീഡിയ നിറഞ്ഞു നിൽക്കുന്നത്. താരത്തിന്റേതായി പുറത്തു വന്ന ഒരു വീഡിയോ തന്നെയാണ് ഇത്തരം വാർത്തകൾക്ക് ആക്കം കൂട്ടിയത്. ഫ്‌ളവേഴ്‌സ് ടിവിയിലെ പുതിയൊരു പ്രോഗ്രാമിന്റെ പ്രൊമോയിലാണ് രഞ്ജിനി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സെറ്റ് സാരിയൊക്കെ ഉടുത്ത് മുല്ലപ്പൂവ് ചൂടി മലയാളി തനിമയില്‍ രഞ്ജിനി എത്തുന്ന വീഡിയോയില്‍…

Read More

കളി എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് ഐശ്വര്യ സുരേഷ്. ചിത്രം വിചാരിച്ച അത്ര വിജയം കുറിച്ചില്ലെങ്കിലും പ്രമേയം കൊണ്ട് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടിയുടേതായ ഒരു ബിക്കിനി ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ലീക്കായ ചിത്രം എന്ന പേരിലാണ് ചിത്രം സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. ഇപ്പോഴിതാ ആ ചിത്രത്തെ കുറിച്ച് താരം തന്നെ മനസ്സ് തുറന്നിരിക്കുകയാണ്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് താരം പ്രതികരണം കുറിച്ചിരിക്കുന്നത്. ഇത് ലീക്കായൊരു ഫോട്ടോയല്ല. കുറേ നാളുകൾക്ക് മുൻപ് എന്റെ സ്റ്റോറിയിൽ ഞാൻ പങ്ക് വെച്ച ഒരു ഫോട്ടോയാണിത്. ഈ ഫോട്ടോ മോശമാണെന്ന് ഞാൻ ഒരിക്കലും കരുതുന്നില്ല. ഇത് എന്റെ ശരീരമാണ്.. ആ ശരീരത്തെ കുറിച്ച് എനിക്ക് വിശ്വാസമില്ലെങ്കിൽ അത് എനിക്ക് തന്നെയാണ് മോശം.

Read More

ജയിലിലെ വാസത്തിലൂടെ തന്നിലെ വ്യക്തിയെ മാറ്റിയെടുക്കുവാൻ കഴിഞ്ഞുവെന്ന് നടി ശാലു മേനോൻ. താൻ ഒരു തെറ്റും ചെയ‌്തിട്ടില്ലെന്നും,​ അതുകൊണ്ടുതന്നെ കഴിഞ്ഞതിലൊന്നും വിഷമമില്ലെന്നും തുറന്ന് പറഞ്ഞ് ശാലു മേനോൻ. ഒരു മാസികയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. വ്യക്തി എന്ന നിലയില്‍ സ്വയം പുതുക്കി പണിയാന്‍ ജയിലിലെ ദിവസങ്ങള്‍ പാകപ്പെടുത്തി. അന്നേവരെ സിനിമയില്‍ മാത്രമേ ജയില്‍ കണ്ടിച്ചുള്ളൂ. നാല്‍പ്പത്തിയൊമ്ബതു ദിവസം അവിടെ കഴിഞ്ഞു. പലതരം മനുഷ്യരെ കാണാന്‍ പറ്റി. എല്ലാ മതങ്ങളിലും വിശ്വസിക്കാന്‍ ഞാന്‍ ശീലിച്ചത് അവിടെ നിന്നാണ്. വിശ്വാസം ആണെന്നെ പിടിച്ചു നിറുത്തിയത്. അവിടെ നിന്ന് പുറത്തിറങ്ങുമ്ബോള്‍ ഒരൊറ്റ ലക്ഷ്യമേ മനസില്‍ ഉണ്ടായിരുന്നുള്ളൂ. അതൊരു വാശി കൂടിയായിരുന്നു. എല്ലാം തിരിച്ചു പിടിക്കണമെന്ന വാശി. തൊട്ടടുത്ത ദിവസം തന്നെ ഞാന്‍ നൃത്തത്തിലേക്ക് മടങ്ങി. ക്ളാസ് വീണ്ടും തുടങ്ങി. പ്രോഗ്രാമുകളില്‍ സജീവമായി. ഞാന്‍ തെറ്റു ചെയ്‌തിട്ടില്ല. പിന്നെന്തിന് വിഷമിക്കണം..

Read More

ചാരിറ്റി പ്രവർത്തനങ്ങളിലൂടെ ഏവർക്കും സുപരിചിതനായ വ്യക്തിയാണ് ഫിറോസ് കുന്നംപറമ്പിൽ. ഇപ്പോഴിതാ നടി നവ്യ നായരെ പുകഴ്ത്തി ഫിറോസ് പങ്ക് വെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. സൗമ്യ എന്ന പെൺകുട്ടിയെ സഹായിക്കുവാൻ നവ്യ നടത്തിയ ശ്രമത്തെയാണ് ഫിറോസ് അഭിനന്ദിച്ചിരിക്കുന്നത്. പ്രിയപ്പെട്ട നവ്യാനായർ…. ലക്ഷത്തിൽ ഒരാൾക്ക് മാത്രം വരുന്ന മാരകരോഗം ബാധിച്ച സൗമ്യ എന്ന പെൺകുട്ടിക്ക് വേണ്ടി നിങ്ങൾ ചെയ്ത ഈ വീഡിയോ എന്റെ മുന്നിൽ എത്തുന്നത് വരെ നിങ്ങൾ എനിക്ക് മികച്ച അഭിനേത്രി മാത്രമായിരുന്നു. പക്ഷേ ഇപ്പോൾ നിങ്ങളെന്റെ മുമ്പിൽ നിൽക്കുന്നത് ഹൃദയത്തിൽ നന്മയുള്ള ഒരു വലിയ മനുഷ്യസ്നേഹി കൂടിയായിട്ടാണ്… നിങ്ങൾ അവൾക്ക് തിരികെ കൊടുത്തത് അവളുടെ മാത്രം ജീവൻ അല്ല, മകൾ നഷ്ടപ്പെട്ടാൽ ഞങ്ങൾ കൂടി മരിക്കും എന്ന് പറഞ്ഞ അവളുടെ മാതാപിതാക്കളെ കൂടിയാണ്, അവളുടെ ചികിത്സക്ക് വേണ്ടി പണയപ്പെടുത്തി നഷ്ടപ്പെടുമെന്ന് കരുതിയ അവരുടെ ആ കുഞ്ഞു വീടാണ് , എപ്പോൾ വേണമെങ്കിലും നിലയ്ക്കും എന്ന് കരുതിയ അവളുടെ സ്വപ്നങ്ങളെയാണ്… നിങ്ങൾ അറിയപ്പെടുന്ന…

Read More

വോഡാഫോൺ കോമഡി സ്റ്റാർസിലൂടെ പ്രേക്ഷകർക്ക് ഏറെ പരിചിതയായ ട്രാൻസ്‌വുമണാണ് സീമ വിനീത്. ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ ഇന്ന് മലയാളികൾക്ക് ഏറെ പരിചിത കൂടിയാണ് സീമ. ജീവിതത്തിലെ കയ്‌പേറിയ അനുഭവങ്ങളിലൂടെ കടന്നുവന്ന് വിജയം കുറിച്ചയാളും കൂടിയാണ് സീമ. വർഷങ്ങളായി ബ്രൈഡൽ മേക്കപ്പ് മേക്കപ്പ് രംഗത്തുമുണ്ട്. നിരവധി ഫോട്ടോഷൂട്ടുകൾ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ സീമ പങ്ക് വെക്കാറുമുണ്ട്. സീതയായി എത്തിയിരിക്കുന്ന സീമയുടെ പുതിയ ഫോട്ടോഷൂട്ട് ആരാധകഹൃദയങ്ങൾ കവരുകയാണ്. സീമ സീതയായി മാറിയപ്പോൾ….. ജീവിതത്തിൽ ഒരുപാട് ആരാധന തോന്നിയ കഥാപാത്രം ആയിരുന്നു … നയൻ‌താര അനശ്വരമാക്കിയ ശ്രീരാമരാജ്യം സിനിമയിലെ സീത അവരോടുള്ള ഇഷ്ടവും ആരാധനയും കൊണ്ടു ആ കഥാപാത്രം ഏറെ എന്നെ സ്വാധിനിച്ചു… കൺസെപ്റ്റ് ഷൂട്ട്‌ എന്ന് ആദർശ് എന്നോട് പറഞ്ഞപ്പോൾ മനസ്സിൽ ഓടിയെത്തിയ കഥാപാത്രം സീത. അവർ അത്രയും മനോഹരമാക്കിയ സീത ചെയ്യുമ്പോൾ അത്രയേറെ സൂഷ്മതയോടെ ഓരോ കാര്യങ്ങളും ഞാൻ ശ്രദ്ധിച്ചു വേഷത്തിലും ഭാവത്തിലും മേക്കപ്പിലും മുടി കെട്ടുപോലും ഞാൻ…

Read More