Author: webadmin

ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണ്‍ ആരംഭിച്ചത് വലിയ ആവേശത്തോടെയാണ്. പ്രേക്ഷകർക്ക് പരിചിതരും അപരിചിതരുമായ നിരവധി പേർ അതിൽ പങ്കാളികളായിരുന്നു. ബിഗ് ബോസിലെത്തിയതിന് ശേഷമാണ് എയര്‍ഹോസ്റ്റസ് ആയിരുന്ന അലക്‌സാന്‍ഡ്ര ജോണ്‍സനെ മലയാളികള്‍ തിരിച്ചറിയുന്നത്. കോഴിക്കോട് സ്വദേശിനിയായ അലക്‌സാന്‍ഡ്രയെ സാന്‍ഡ്ര എന്നാണ് ആരാധകര്‍ വിളിക്കുന്നത്. ബിഗ് ബോസിനുള്ളില്‍ സുജോ മാത്യൂവുമായിട്ടുള്ള സാന്‍ഡ്രയുടെ സൗഹൃദം ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. ബ്ലസ്ഡ് വിത്ത് എ ബേബി ​ഗേൾ എന്ന തലക്കെട്ടോടുകൂടിയാണ് താരം വീഡിയോ പങ്കുവെച്ചത്. വീഡിയോ കണ്ടതിന് ശേഷമാണ് ആരാധകർക്ക് കാര്യം എന്താണെന്ന് മനസ്സിലാകുന്നത്. വിവാഹം കഴിക്കാതെ, തന്റെ പ്രണയം പോലും പങ്കുവെക്കാതെ താരം എന്തിനാണ് ഇങ്ങനെ പറഞ്ഞുവെന്നായിരുന്നു ആരാധകരുടെ സംശയം. വീഡിയോയ്ക്ക് നല്‍കിയ ക്യാപഷന്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ തുടക്കത്തില്‍ ഗര്‍ഭിണിയെ പോലെ നിറവയറില്‍ ബെഡില്‍ കിടക്കുകയാണ് സാന്‍ഡ്ര. പിന്നെ കുളിപ്പിക്കുന്നതാണ് രം​ഗം. എന്റെ സുന്ദരി വാവയല്ലേ, നമുക്ക് കുളിച്ച് പൊട്ടൊക്കെ കുത്തി സുന്ദരിയാകാം. എന്ന്…

Read More

നടി അനുഷ്ക ശർമ്മയുടെയും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാടിന്റെയും ആരാധകർ ഇപ്പോൾ ഒരു ആശയക്കുഴപ്പത്തിലാണ്. അഫ്‌ഗാനിസ്ഥാന്റെ ക്രിക്കറ്റ് താരം റാഷിദ് ഖാന്റെ ഭാര്യ എന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ ഉത്തരം കിട്ടുന്നത് അനുഷ്ക ശർമ്മ എന്നാണ്. അതിന്റെ പിന്നിലുള്ള കാരണം ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. ഇരുപത്തിരണ്ട് വയസുകാരനായ റാഷിദ് ഈ അടുത്ത് ഇൻസ്റ്റാഗ്രാമിൽ നടത്തിയ ചോദ്യോത്തര വേളയിൽ നൽകിയ ഉത്തരമാണ് എല്ലാത്തിനും കാരണം. ഏറ്റവും ഇഷ്ടപ്പെട്ട നടിമാർ ആരൊക്കെ എന്ന ചോദ്യത്തിന് അനുഷ്‌ക ശർമ്മ, പ്രീതി സിന്റ എന്നിവരുടെ പേരാണ് താരം പറഞ്ഞത്. അത് ഏറ്റെടുത്ത ആരാധകർ റാഷിദിന്റെയും അനുഷ്കയുടെയും പേരുകൾ ഇൻറർനെറ്റിൽ കൂടുതൽ മെൻഷൻ ചെയ്തതോടു കൂടിയാണ് ഗൂഗിളിന്റെ സെർച്ച് എഞ്ചിന് ഇത്തരത്തിലൊരു പണി കിട്ടിയത്. ഇഡിയറ്റ് എന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേര് കാണിക്കുന്നതും ഇതുപോലെ മെൻഷൻ വന്നത് കൊണ്ടാണ്.

Read More

നടി പാർവതി തിരുവോത്ത് മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ നിന്നും രാജി വെച്ചു. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഇക്കാര്യം താരം വ്യക്തമാക്കിയത്. 2018 ൽ എന്റെ സുഹൃത്തുക്കൾ A.M.M.A-യിൽ നിന്ന് പിരിഞ്ഞു പോയപ്പോൾ ഞാൻ സംഘടനയിൽ തന്നെ തുടർന്നത് തകർന്നുകൊണ്ടിരിക്കുന്ന സിസ്റ്റത്തിനകത്തു നിന്ന് കൊണ്ട് അതിനെ നവീകരിക്കാൻ കുറച്ചു പേരെങ്കിലും വേണം എന്നു തോന്നിയതു കൊണ്ടാണ്. പക്ഷെ A.M.M.A ജനറൽസെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതിനു ശേഷം, സംഘടനയിൽ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷ ഞാൻ ഉപേക്ഷിക്കുന്നു. ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാൾ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകൾ ഒരിക്കലും തിരുത്താനാവില്ല. ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് Mr ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത്. മാധ്യമങ്ങൾ ഈ പരാമർശം ചർച്ച ചെയ്തു തുടങ്ങുന്ന നിമിഷം മുതൽ അയാളെ…

Read More

തമിഴിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച് ഏറെ പ്രശസ്തി നേടി നിൽക്കുന്ന താരമാണ് ശരണ്യ. ആകാശഗംഗ 2 എന്ന ചിത്രത്തിൽ കത്തിക്കരിഞ്ഞ ചുടലയക്ഷി ആയി എത്തിയതും ശരണ്യ ആയിരുന്നു. തമിഴിൽ അഭിനയിച്ചുകൊണ്ട് ആരംഭം കുറിച്ചു പിന്നീട് മലയാളത്തിലേക്ക് എത്തിയ താരമാണ് ശരണ്യ ആനന്ദ്. നടിയും ഒരു കോറിയോഗ്രാഫറും കൂടിയാണ് ശരണ്യ. ബിയോണ്ട് ദി ബോർഡേഴ്സ് എന്ന മോഹൻലാൽ നായകനായി എത്തിയ മലയാള ചിത്രത്തിലാണ് ശരണ്യ ആദ്യമായി വേഷമിട്ടത്. ഒരു മോഡൽ കൂടിയായ ശരണ്യ പ്രശസ്തമായ പല ബ്രാൻഡുകൾക്കും വേണ്ടി മോഡലായി എത്തിയിട്ടുണ്ട്. അഭിനയ രംഗത്ത് വിജയയാത്ര തുടരുന്ന ശരണ്യ ഇനി വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്. നാഗ്‌പൂരിൽ ജനിച്ചു വളർന്ന ചാലക്കുടിക്കാരൻ മനീഷ് രാജൻ നായരാണ് ഗുജറാത്തിൽ ജനിച്ചു വളർന്ന ശരണ്യയുടെ വരൻ. പ്രതിശ്രുതവരനെ കുറിച്ച് മനസ്സ് തുറക്കുകയാണ് ശരണ്യ. വനിത ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് നടി മനസ്സ് തുറന്നത്. വീട്ടുകാർ കണ്ടെത്തിയതാണ് മനീഷിനെ. കുറച്ചു നാളായി വീട്ടിൽ വിവാഹാലോചന നടക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് അച്ഛന്റെ…

Read More

കൊറോണയുടെ സാമൂഹ്യവ്യാപനം കേരളത്തിൽ കുറക്കുവാൻ രസകരമായ ഒരു ആശയവുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ കഥാപാത്രം രമണൻ..! തന്റെ ഫേസ്ബുക്ക് പേജിലൂടെ നടൻ ഹരിശ്രീ അശോകൻ തന്നെയാണ് ഈ ഐഡിയ പങ്ക് വെച്ചിരിക്കുന്നത്. “സത്യത്തില്‍ കൊറോണ വരാത്ത കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കുമെന്ന് പ്രഖ്യാപിച്ചാല്‍ തീരാവുന്ന പ്രശ്‌നങ്ങളെ ഇന്ന് കേരളത്തിലുള്ളൂ… സാറുമാരെ” എന്നാണ് നടൻ കുറിച്ചിരിക്കുന്നത്. ഐഡിയ ഏറ്റെടുത്ത ആരാധകർ രസകരമായ കമന്റുകളുമായി മുന്നോട്ട് വന്നിട്ടുണ്ട്. അല്ല അറിയാൻ പടില്ലാതൊണ്ട് ചോദിക്കുവാ ഈ പൈസ കൊടുത്തതിനു ശേഷം കൊറോണ വന്നാൽ….?😒 പ്രഖ്യാപിച്ചാൽ മാത്രം മതി… കൊടുക്കണ്ട…. അല്ല…ഞാൻ ആരോടാ ഈ പറയുന്നെ കൊടുക്കാൻ രമണന്റെ ബുദ്ധി റോക്കറ്റ് ആണല്ലോ 2 ലക്ഷം പേർക്ക് ആണ് ഇത് വരെ കൊറോണ വന്നിട്ടുള്ളത് ബാക്കി 3.5 കോടി ആളുകൾ ഉണ്ട് 😁 ഇവിടെ സര്ക്കാര് ചെലവിന് വേണ്ടി ചെകിങ് നടത്തി പിരിച്ചോണ്ട് ഇരിക്കുവാണ് 🤣 അപ്പോഴ.. ദാസാ നമുക്കെന്താടാ ഈ ബുദ്ധി നേരത്തെ…

Read More

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ചെന്നൈ സൂപ്പർ കിങ്‌സിന്റെ നായകനുമായ മഹേന്ദ്ര സിംഗ് ധോണിയുടെ മകൾക്കെതിരെ ഭീഷണി മുഴക്കിയ കേസിൽ 16 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്‌തു. ഗുജറാത്തിലെ മുന്ദ്രയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ധോണിയുടെ ഭാര്യ സാക്ഷിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് മോശപ്പെട്ട രീതിയിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ പ്രതി കമന്റിട്ടത്. കൊൽക്കത്തയും ചെന്നൈയും തമ്മിലുള്ള മത്‌സരത്തിന് ശേഷം ഇങ്ങനെ ഒരു കമന്റ് ഇട്ടുവെന്ന് പ്രതി ചോദ്യം ചെയ്യലിൽ ഏറ്റുപറഞ്ഞു. കച്ച് പൊലീസിന് റാഞ്ചി പൊലീസാണ് പപയ്യനെ കുറിച്ചുള്ള വിവരങ്ങൾ കൈമാറിയത്. കുറ്റം ചെയ്‌തതായി തെളിഞ്ഞ സ്ഥിതിക്ക് പയ്യനെ റാഞ്ചി പൊലീസിന് കൈമാറുമെന്നും കച്ച് പോലീസ് വ്യക്തമാക്കി. ഇത്തരം ഒരു കമന്റ് വന്നതിനെതിരെ ക്രിക്കറ്റ് ലോകത്ത് നിന്നും അല്ലാതെയും നിരവധി പേർ പ്രതികരിക്കുകയും കുറ്റം ചെയ്തയാളെ പിടികൂടണമെന്നും ആവശ്യപ്പെട്ടിരുന്നു.

Read More

കോവിഡ് മൂലം നിങ്ങളുടെ പ്രിയപ്പെട്ട സഞ്ചാര സ്ഥലങ്ങൾ മിസ് ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾ ഒറ്റക്കല്ല. നടി ഭാവന മേനോനും അത്തരത്തിൽ തന്റെ യാത്രകളെ മിസ് ചെയ്യുന്ന ഒരാളാണ്. ന്യൂയോർക്ക് യാത്രയുടെ ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് താരമിപ്പോൾ. നടി രമ്യ നമ്പീശനൊപ്പമുള്ള ന്യൂയോർക്ക് യാത്രയുടെ ചിത്രങ്ങളാണ് ഭാവന പങ്ക് വെച്ചിരിക്കുന്നത്. എന്നും കൂടെയുണ്ടാകുമെന്ന് രമ്യയും കമന്റ് ചെയ്തിട്ടുണ്ട്. കൂടുതലായും മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഭാവന അഭിനയരംഗത്തേക്ക് കടന്ന് വന്നത് നമ്മൾ എന്ന ചിത്രത്തിലൂടെയാണ്. അതിലെ അഭിനയത്തിന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ പ്രത്യേക പരാമർശം ലഭിച്ചിരുന്നു. സ്വപ്നക്കൂട്, CID മൂസ, ചിന്താമണി കൊലക്കേസ്, ട്വന്റി 20, സാഗർ ഏലിയാസ് ജാക്കി റീലോഡഡ്, റോബിൻഹുഡ്, ഹാപ്പി ഹസ്ബൻഡ്‌സ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ഹണിബീ തുടങ്ങിയവയാണ് താരത്തിന്റെ മറ്റു ചില പ്രധാന ചിത്രങ്ങൾ. 2017ൽ പുറത്തിറങ്ങിയ ആദം ജൊവാനാണ് മലയാളത്തിൽ നടിയുടേതായി അവസാനമിറങ്ങിയ ചിത്രം. നിര്‍മ്മാതാവായ നവീനെ വിവാഹം ചെയ്തതോടെയാണ് താരം കര്‍ണ്ണാടകയുടെ മരുമകളായി മാറിയത്.…

Read More

പ്രണയത്തിന്റെ ഭാവങ്ങൾ വരച്ചു ചേർക്കുമ്പോൾ എന്നും ജലത്തിന് അതിന്റെതായ ഒരു സ്ഥാനമുണ്ട്. ആഴമേറും പ്രണയത്തിന് ആഴങ്ങളിൽ അത്ഭുതം ഒളിപ്പിച്ചിരിക്കുന്ന ജലവും അതിൽ തൊട്ടു തലോടുന്ന കാറ്റും ആ കാറ്റ് തീർക്കുന്ന ഓളങ്ങളും മനോഹരമായി, കാവ്യാത്മകമായി വരച്ചു ചേർക്കുന്ന വല്ലാത്തൊരു ഭാവമുണ്ട്. അറിയാതെ അലിഞ്ഞു ചേരുവാൻ കൊതിക്കുന്ന ഒരു ഭാവം. ആ ഭാവങ്ങൾ ചേർന്ന് നിലക്കൊനൊരു പോസ്റ്റ് വെഡിങ്ങ് ഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സിദ്ധാർഥ് – ആതിര ദമ്പതികളുടെ ഈ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത് ചന്ദ്ര സ്റ്റുഡിയോക്ക് വേണ്ടി സച്ചിൻ ചന്ദ്രയാണ്. ചമ്പക്കുളത്തുള്ള കുര്യാളശേരി ഹോംസ്റ്റേയാണ് ലൊക്കേഷൻ.

Read More

ഞരമ്പൻമാർ വിളയാടുന്ന പ്രധാന ഇടങ്ങളിൽ ഒന്നാണ് സോഷ്യൽ മീഡിയ. പെണ്ണെന്ന് കേട്ടാലേ ഓടിയെത്തുന്ന അങ്ങനെയുള്ളവന്മാർക്ക് സെലിബ്രിറ്റികൾ അടക്കമുള്ളവർ തക്കതായ മറുപടിയും കൊടുക്കാറുണ്ട്. അത്തരത്തിൽ ഉള്ളൊരു മറുപടിയാണ് അവതാരകൻ ജീവയുടെ ഭാര്യ അപർണ ഇപ്പോൾ നൽകിയിരിക്കുന്നത്. അപർണയെ ആണ് താരം വിവാഹം ചെയ്തിരിക്കുന്നത്. സൂര്യ മ്യൂസിക്കിൽ കോ ആങ്കർ ആയി എത്തിയപ്പോഴായിരുന്നു ജീവയും അപർണ്ണയും കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും കല്യാണം കഴിക്കുന്നതും. ഇൻസ്റ്റാഗ്രാമിലാണ് അപർണ പോസ്റ്റ് പങ്ക് വെച്ചിരിക്കുന്നത്. എന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ എല്ലാ ഞരമ്പൻമാരുടെയും ശ്രദ്ധക്ക്… എന്റെ ഫോട്ടോസിൽ മോശം കമന്റിട്ടോ എന്നെ ബോഡി ഷേമിങ്ങ് നടത്തിയോ തകർക്കാൻ നിങ്ങൾക്കാവില്ല. അതിന് വേണ്ടി ശ്രമിക്കുക പോലുമരുത്. എന്ത് ധരിക്കണമെന്ന് എന്നുള്ളത് ഞാൻ തീരുമാനിക്കും. അത് ആത്മവിശ്വാസത്തോടെ ധരിക്കുകയും ചെയ്യും. IDGAF [I Don’t Give A F**k] ഓർക്കുക..! എല്ലാ ഞരമ്പൻമാരായ പുരുഷന്മാരോടും ‘പെണ്ണാ’യി വരുന്നവന്മാരോടും എനിക്ക് വെറും പുച്ഛം മാത്രമേ ഉള്ളൂ. നിങ്ങൾ അത്രക്ക് വലിയ തോൽവികളാണ്. നിങ്ങളെ പോലെയുള്ള മാനസിക…

Read More

ബോളിവുഡ് താരം അക്ഷയ് കുമാർ നായകനാകുന്ന ലക്ഷ്മി ബോംബിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. സൂപ്പർഹിറ്റ് തമിഴ് ചിത്രം കാഞ്ചനയുടെ ഹിന്ദി റീമേക്കാണ് ഈ ചിത്രം. രാഘവ ലോറൻസ് തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും നിർവഹിക്കുന്നത്. ആസിഫ് എന്ന കഥാപാത്രത്തെയാണ് അക്ഷയ് കുമാർ അവതരിപ്പിക്കുന്നത്. കൂടാതെ ഒരു ട്രാൻസ്‌ജെൻഡർ വേഷത്തിലും അക്ഷയ് കുമാർ എത്തുന്നുണ്ട്. അക്ഷയ് കുമാറിനെ കൂടാതെ കിയാറ അഡ്വാനി, തുഷാർ കപൂർ, ശരദ് കേൾകാർ, തരുൺ അറോറ, അസ്വിനി കാൾസെകാർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ദീപാവലി റിലീസായി നവംബർ ഒൻപതിനാണ് ഡിസ്‌നി + ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത്.

Read More