Author: webadmin

ന്യൂജെൻ വിവാഹ സങ്കല്പങ്ങളും ഫോട്ടോഷൂട്ടുകളും ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത് സാധാരണക്കാർ ചിന്തിക്കുന്നതിനും വളരെയേറെ മുകളിലാണ്. ആകാശം പോലും അവർക്കിപ്പോൾ ഒരു പരിധിയില്ല. അത് കൊണ്ട് തന്നെയാണ് വിമാനത്തിന് അകത്ത് നടന്ന ഒരു വെഡിങ് ഫോട്ടോഷൂട്ട് വൈറലായിരിക്കുന്നത്. വ്യത്യസ്തമായ ഫോട്ടോഷൂട്ട് ആഗ്രഹിച്ച ഡോക്ടര്‍ ദമ്പതിമാരായ അരവിന്ദിനേയും ആതിരയേയും അത് ചെന്നെത്തിച്ചത് വിമാനത്തിനുള്ളിലാണ്. ഫ്‌ളൈറ്റില്‍ കയറി ക്ലിക്കിയ ആ മനോഹരമായ ആശയത്തിനു പിന്നില്‍ ക്യാമറയുമായി എത്തിയത് പൂരം വെഡ്ഡിംഗ്‌സാണ്. ആ ഫോട്ടോഷൂട്ടിന് പിന്നിലെ കഥ പങ്ക് വെക്കുകയാണ് ഫോട്ടോഗ്രാഫർ ബേസിൽ. കണ്ണൂരുകാരി പെണ്ണ്… അങ്കമാലിക്കാരന്‍ ചെക്കന്‍. വിവാഹം നടന്നതാകട്ടെ കണ്ണൂരും. വിവാഹ ശേഷം ഗൃഹപ്രവേശത്തിനായി ചെക്കന്റെ വീട്ടിലേക്ക് അന്ന് തന്നെ എത്തണം എന്നൊരു പതിവുണ്ട്. നമ്മുടെ ചെക്കന്റേയും പെണ്ണിന്റേയും പ്ലാനും അങ്ങനെ തന്നെയായിരുന്നു. കണ്ണൂരു നിന്നും ചെക്കന്റെ നാടായ അങ്കമാലിയിലേക്കുള്ള യാത്രയ്ക്ക് വിമാനം തന്നെയായിരുന്നു ശരണം. കതിര്‍മണ്ഡപത്തില്‍ നിന്നും അതേ വിവാഹ വേഷത്തോടെ ഇരുവരും ഒരുങ്ങിയിറങ്ങുകയാണ്. ആ യാത്രയില്‍ നിന്നാണ് ഇങ്ങനെയൊരു ഐഡിയ കിട്ടുന്നത്. വിവാഹ…

Read More

മലയാളി പ്രേക്ഷകരും ഇന്ത്യൻ സിനിമ ലോകവും ഒരേപോലെ ഏറ്റെടുത്ത ചിത്രമാണ് ദൃശ്യം. ഇന്ത്യയിലെ നിരവധി ഭാഷകൾക്കൊപ്പം മറ്റു രാജ്യങ്ങളിലും റീമേക്ക് ചെയ്‌ത ദൃശ്യത്തിന്റെ രണ്ടാം ഭാഗം ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ആദ്യഭാഗത്തിൽ നെഗറ്റീവ് ടച്ചുള്ള വരുൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റോഷൻ ബഷീർ ആ കഥാപാത്രം ഒരിക്കലും രക്ഷപ്പെടണമെന്ന് താനും ആഗ്രഹിച്ചിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. അത്രയ്ക്ക് നെഗറ്റീവായ കഥാപാത്രമായിരുന്നു അത്. വീണ്ടും ആ കഥ ചര്‍ച്ചയാകുമ്പോള്‍ ഞാനുമായി എങ്ങനെ കണക്‌ട് ചെയ്യുമെന്ന് അറിയില്ല. ഇത്തവണയും ഒരു സസ്‌പെന്‍സ് ത്രില്ലര്‍ പോലെയാണ് ചെയ്യുക എന്നാണ് കേട്ടത്. വരുണും വരുണിന്റെ തിരോധാനവും വീണ്ടും ചര്‍ച്ചാ വിഷയമാകും. അദൃശ്യമായെങ്കിലും വീണ്ടും സിനിമയില്‍ നിറഞ്ഞുനില്‍ക്കുക തന്നെ ചെയ്യും. അതും സന്തോഷം. ജീത്തു സര്‍ ആണ് സംവിധായകന്‍. അതുകൊണ്ട് തന്നെ സിനിമ എങ്ങനെ പ്രോഗ്രസ് ചെയ്യും എന്ന് പറയാന്‍ കഴിയില്ല. ആരും പ്രതീക്ഷിക്കാത്ത വഴികളില്‍ കൂടി സഞ്ചരിക്കുന്ന ആളാണ് അദ്ദേഹം. ദൃശ്യം 2വില്‍ ഒരുപാട് പുതിയ കഥാപാത്രങ്ങള്‍ ഉണ്ടെന്നാണ് കേട്ടത്. മുരളി…

Read More

മലയാള ചലച്ചിത്ര നടിയും പിന്നണിഗായികയും ടെലിവിഷൻ താരവും അവതാരകയുമാണ്‌ രമ്യ നമ്പീശൻ എന്ന രമ്യാ ഉണ്ണി. എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ശ്രീനിലയത്തിൽ സുബ്രഹ്മണ്യനുണ്ണിയുടെയും ജയശ്രീയുടെയും മകൾ. തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷാചിത്രങ്ങളിലും അഭിനയിക്കുന്നു. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. പ്രണവ് രാജാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നന്നേ ചെറുപ്പത്തിലേ നൃത്തവും സംഗീതവും അഭ്യസിച്ചിരുന്ന രമ്യ ഒട്ടേറെ ഭക്തിഗാന കാസറ്റുകളിൽ പാടിയിട്ടുണ്ട്. കൈരളി ടെലിവിഷൻ സംപ്രേഷണം ചെയ്ത ഹലോ ഗുഡ് ഈവനിംഗ് എന്ന തത്സമയ ഫോൺ-ഇൻ പരിപാടിയുടെ അവതാരകയായി ശ്രദ്ധ നേടി. ശരത് സംവിധാനം ചെയ്ത സായാഹ്നം എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് എത്തി. സംത്രാസം, ഇനിയും തുമ്പികൾ പറന്നിറങ്ങട്ടെ തുടങ്ങിയ ടെലിഫിലിമുകളിലും അഭനയിച്ചു.

Read More

സൂപ്പർസ്റ്റാർ രജനികാന്ത് ലോക്ക് ഡൗൺ സമയം കുടുംബത്തോടൊപ്പം ചിലവഴിക്കുകയാണ്. കോവിഡ് പ്രതിസന്ധി തീരുന്നതനുസരിച്ച് ‘അണ്ണാതെ’ ഷൂട്ട് പുനഃരാരംഭിക്കുവാൻ ഉള്ള ഒരുക്കത്തിലാണ് തലൈവർ. സിരുതൈ ശിവ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ കീർത്തി സുരേഷ്, നയൻ‌താര, ഖുശ്‌ബു, മീന, സൂരി, സിദ്ധാർഥ്, പ്രകാശ് രാജ്, ജാക്കി ഷെറോഫ് എന്നിങ്ങനെ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. Here is 5th look poster of INVESTIGATING OFFICER from RGV MISSING..Any resemblance to anyone is purely incidental, coincidental and also accidental #RgvMissing pic.twitter.com/rW9dRNHTWF — Ram Gopal Varma (@RGVzoomin) October 7, 2020 അതേ സമയം തലൈവരുടെ അപരനുമായി വിവാദ സംവിധായകൻ റാം ഗോപാൽ വർമ്മ പുറത്തിറക്കിയ ഒരു പോസ്റ്റർ ഇപ്പോൾ വിവാദമായിരിക്കുകയാണ്. RGV മിസ്സിംഗ് എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിലാണ് രാംഗോപാൽ വർമയെ തട്ടിക്കൊണ്ടു പോയ കേസ് അന്വേഷിക്കുവാൻ രജനീകാന്തിന്റെ ദർബാർ ലുക്കിൽ ഗജിനികാന്ത് എത്തുന്നത്. പവർഫുൾ സ്റ്റാറിന്റെ…

Read More

യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയ നവ്യ നായര്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ്. സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരം വിവാഹത്തോടെ ഇടവേളയെടുക്കുകയായിരുന്നു. സിനിമയില്‍ സജീവമല്ലെങ്കില്‍ക്കൂടിയും സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയും പിന്തുണയുമാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്.ഇഷ്ടം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നവ്യാ നായർക്ക് ഒരു നടിയെന്ന നിലയിൽ വലിയ അംഗീകാരങ്ങൾ ലഭിച്ചത് രഞ്ജിത്ത് രചിച്ച് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ്. ആ ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രം നവ്യാ നായർക്ക് നേടിക്കൊടുത്ത പ്രശസ്തി വളരെ വലുതാണ്. വിവാഹത്തിനു ശേഷം അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിന്ന നവ്യാനായർ ഇപ്പോൾ നൃത്ത പരിപാടികളിലും ടെലിവിഷൻ പരിപാടികളിലും സജീവമാണ്. പ്രേക്ഷകരുടെ പ്രിയ നായിക കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചൊരു ഫോട്ടോയാണ് നവ്യ ഗർഭിണിയാണോ എന്ന ചോദ്യത്തിലേക്ക് ആരാധകരെ നയിച്ചത്. ‘ആർ യു ക്യാരിയിങ്’ എന്ന് ചോദിച്ച ആരാധകരോട്…

Read More

മണിയറയിലെ അശോകനിൽ ചെറുതെങ്കിലും ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് രഞ്ജിത മേനോൻ. പരസ്യ ചിത്രങ്ങളിലും മോഡലിംഗിലും തിളങ്ങി നിൽക്കുന്ന തൃശ്ശൂർക്കാരി രഞ്ജിത തന്റെ പുതിയ ചിത്രമായ സാജൻ ബേക്കറി സിൻസ് 1962 വിശേഷങ്ങൾ പങ്ക് വെക്കുന്നു. സാജൻ ബേക്കറി റിലീസിന് ഒരുങ്ങുന്നു. എങ്ങനെയാണ് ഈ ബേക്കറിയിൽ ചെന്നെത്തിയത്? കഴിഞ്ഞ രണ്ടു മൂന്ന് വർഷമായി പരസ്യചിത്രങ്ങളിലാണ് ഞാൻ അഭിനയിച്ചിരുന്നത്. അതിനിടയിലാണ് സംവിധായകൻ അരുൺ ചന്തുവിനെ പരിചയപ്പെട്ടത്. അദ്ദേഹമാണ് എന്നെ ഇതിലേക്ക് കാസ്റ്റ് ചെയ്‌തത്‌. മെറിൻ എന്ന് പേരുള്ള ഒരു പെന്തകോസ്ത് യുവതിയുടെ റോളാണ് ഞാൻ ചെയ്യുന്നത്. പല പ്രത്യേകതയുമുള്ളൊരു ആളാണ് മെറിൻ. കഥാപാത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇപ്പോൾ വ്യക്തമാക്കുവാനാകില്ല. മണിയറയിലെ അശോകനിൽ ചെറുതെങ്കിലും ശ്രദ്ധേയമായ ഒരു വേഷമാണ് അഭിനയിച്ചത്. ആദ്യ സിനിമ തന്നെ ദുൽഖർ സൽമാനെ പോലെയൊരു വമ്പൻ പ്രൊഡ്യൂസറിലും നിന്നും ആണെന്നറിഞ്ഞപ്പോൾ എന്തായിരുന്നു മനസ്സിൽ? മലയാളത്തിലെ എന്റെ ആദ്യചിത്രം മണിയറയിലെ അശോകനാണ്.…

Read More

സിനിമ ലോകത്തെ അഭിഭാഷകരുടെ നിരയിലേക്ക് പുതിയൊരു താരം കൂടി എത്തിയിരിക്കുന്നു. പതിനെട്ടാം പടി, വരനെ ആവശ്യമുണ്ട് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതയായ നടി വഫ ഖദീജ റഹ്മാനാണ് നാഷണൽ യൂണിവേഴ്സ്റ്റി ഓഫ് ലീഗൽ സ്റ്റഡീസിൽ നിന്നും നിയമപഠനം പൂർത്തിയാക്കിയിരിക്കുന്നത്. കോവിഡ് പ്രതിസന്ധിയായതിനാൽ ഓൺലൈനിലാണ് വഫ പഠനം പൂർത്തിയാക്കിയത്. ശങ്കർ രാമകൃഷ്‌ണൻ സംവിധാനം നിർവഹിച്ച പതിനെട്ടാം പടിയിലൂടെയാണ് വഫ അഭിനയരംഗത്തേക്ക്ക് കടന്ന് വന്നത്. ചിത്രത്തിൽ എയ്‌ഞ്ചൽ എന്ന ഒരു പ്രധാന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ ദുൽഖറിന്റെ കാമുകിയായി ശ്രദ്ധേയമായ വേഷമാണ് വഫ അഭിനയിച്ചത്. ബെയറി ഭാഷ സംസാരിക്കുന്നത് കൊണ്ടാണ് തന്നെ ആ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തതെന്ന് വഫ വെളിപ്പെടുത്തിയിരുന്നു. കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുവാൻ വഫ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്‌. കൂടാതെ ക്യാമ്പസ് ഇന്റർവ്യൂ വഴി ഏർണെസ്റ് & യങ്ങ് എന്ന കമ്പനിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോവിഡ് പ്രതിസന്ധി മാറി എല്ലാം സാധാരണ നിലയിൽ ആയാലേ ഇതെല്ലാം സാദ്ധ്യമാകൂ എന്നും താരം…

Read More

മലയാളികളുടെ ഏറ്റവും വലിയ പ്രത്യേകതയാണ് ഒരു വ്യക്തിയെ വാനോളം ഉയർത്താനും അതേപോലെ തന്നെ എടുത്തു താഴെയിട്ട് മെതിക്കുകയും ചെയ്യുക എന്നത്. അങ്ങനെ നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. ആ നിരയിലെ ഏറ്റവും പുതിയ ഇരയാണ് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ആദ്യ കളികളിൽ മികച്ച പ്രകടനം കാഴ്ച വെച്ച സഞ്ജു പിന്നീട് മോശം പ്രകടനമാണ് നടത്തുന്നത്. അതുകൊണ്ടാണ് വിമർശനങ്ങൾ ഉയരുന്നതും. അതിനെതിരെ സംസാരിച്ചിരിക്കുകയാണ് നടൻ മണിക്കുട്ടൻ. പ്രിയപ്പെട്ട സഞ്ജു ,ഒരു നന്ദി പറഞ്ഞ് കൊണ്ട് തുടങ്ങട്ടെ, ക്രിക്കറ്റിനോട് അധികം താത്പര്യമില്ലാത്ത എൻ്റെ അച്ഛനെ പോലും രാജസ്ഥാൻ റോയൽസ് കളിക്കുന്ന ദിവസം അദേഹത്തിന്റെ ഇഷ്ട്ട ചാനൽ പരിപാടികൾ മാറ്റി വച്ച് ഐ.പി.എൽ കാണാൻ പ്രേരിപ്പിക്കുന്നതിന് ഒരുപാട് നന്ദി. മലയാളി കുടുംബങ്ങൾക്കിടയിൽ പോലും ക്രിക്കറ്റ് എന്ന ഗെയിമിന് ഇത്രയധികം ജനപ്രീതി നൽകാൻ സഞ്ജുവിന് സാധിക്കുന്നതിൽ ഒരു മലയാളി എന്ന നിലയിൽ , സഞ്ജുവിനെ പല തവണ കാണാനും സംസാരിക്കാനും സാധിച്ച ഒരു തിരുവനന്തപുരംകാരനെന്ന…

Read More

എന്നും മലയാളി പ്രേക്ഷകരുടെ പ്രിയ നായികമാരിൽ ഒരാളാണ് ലിസി. പ്രിയദർശനുമായുള്ള വിവാഹത്തിന് ശേഷം സിനിമ രംഗത്ത് നിന്നും മാറിനിന്ന ലിസ്സി വിവാഹ മോചനത്തിന് ശേഷം വീണ്ടും പരസ്യങ്ങളിലും മറ്റും പ്രത്യക്ഷപ്പെട്ട് തുടങ്ങിയിരിക്കുകയാണ് ലിസ്സി. ഫിറ്റ്നസിന് എന്നും മുൻഗണന കൊടുക്കുന്ന ലിസ്സി കളരിയെ പ്രശംസിച്ച് എഴുതിയ കുറിപ്പ് ഇപ്പോൾ ശ്രദ്ധേയമാകുകയാണ്. ഫേസ്ബുക്കിലാണ് ലിസ്സി കളരിയെ കുറിച്ച് പോസ്റ്റ് പങ്ക് വെച്ചിരിക്കുന്നത്. കളരി പഠിച്ചിരിക്കേണ്ട മഹത്തായ ഒരു കലയാണ്. ചിത്രത്തിൽ നിന്ന് നിങ്ങൾക്ക് കാണാനാകുന്നതുപോലെ ഇതിന് പ്രായം ഒരു തടസ്സമല്ല. നിങ്ങൾ എന്നെപ്പോലെ വളരെ കുറച്ച് മാത്രമേ പഠിച്ചുള്ളൂവെങ്കിലും, മനസ്സിനും ശരീരത്തിനുമുള്ള അത്ഭുതകരമായ ഒരു ഫിറ്റ്നസ് ടെക്നിക്കാണിത്. ചുവടുകളുടെയും വടിവുകളുടെയും ഒരു സംയോജനമാണ് കളരി വിദ്യകൾ. ഫോട്ടോയിൽ എന്നോടപ്പം കലായ് റാണി, ലക്ഷ്മൺ ഗുരുജി എന്നിവരുമുണ്ട്. ചെറുപ്പത്തിലോ കൗമാരത്തിലോ കളരി പഠിക്കുവാൻ സാധിച്ചില്ല എന്നതാണ് എന്റെ വിഷമം. എന്റെ അഭിപ്രായത്തിൽ കളരിയുടെ അടിസ്ഥാനകാര്യങ്ങൾ സ്കൂളിൽ പഠിപ്പിക്കണം, കാരണം ഇത് വ്യക്തമായ ആരോഗ്യത്തിന് നല്ലതും സ്വയം…

Read More

നടി കാജൽ അഗർവാൾ വിവാഹിതയാകുന്നു. ബിസിനസ്സുകാരനായ ഗൗതവുമായി ഒക്ടോബർ മുപ്പതിന് മുംബൈയിൽ വെച്ച് നടക്കുന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരാകുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുക്കൂ. ഇന്റീരിയർ ഡിസൈൻ, വീട് അലങ്കാരം തുടങ്ങിയവക്കുള്ള ഈ-കോമേഴ്‌സ് പ്ലാറ്റ്ഫോമായ ഡിസെൺ ലിവിങ്ങിന്റെ സ്ഥാപകനാണ് ഗൗതം കിച്ച്ലു. സിംഗം, മഗധീര, കവചം, തുപ്പാക്കി, ജില്ല, ടെമ്പർ, മിസ്റ്റർ പെർഫെക്റ്റ്, മാരി, മെർസൽ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടി കൂടിയാണ് കാജൽ അഗർവാൾ. പ്പത്തിനാല് വയസ്സിൽ എത്തി നിൽക്കുമ്പോഴും സൗന്ദര്യം ഒരിറ്റു പോലും നഷ്ടപ്പെട്ടിട്ടില്ലാത്ത താരത്തിന് ആരാധകർ ഏറെയാണ്. ബോളിവുഡിലും അരങ്ങേറ്റം കുറിച്ച കാജൽ അഗർവാൾ ഇപ്പോൾ തമിഴിലും തെലുങ്കിലും തന്റേതായ ഒരു സ്ഥാനം പടുത്തുയർത്തിയ നടിയാണ്. വിജയ്, അജിത്, സൂര്യ എന്നിങ്ങനെ തമിഴ് ഇൻഡസ്ട്രിയിലെ ഒട്ടു മിക്ക നായകന്മാർക്കൊപ്പവും കാജൽ അഭിനയിച്ചിട്ടുണ്ട്.

Read More