Author: webadmin

ചെന്നൈ സൂപ്പർ കിങ്‌സ് താരം സുരേഷ് റെയ്‌ന വ്യക്തിപരമായ കാരണങ്ങളാൽ ഈ വർഷത്തെ ഐപിഎല്ലിൽ നിന്നും പിന്മാറിയെന്ന വാർത്തകൾ ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ചെന്നൈ സൂപ്പർ കിങ്സാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. വ്യക്തിപരമായ കാരണങ്ങൾ മൂലം റെയ്ന ഈ സീസണിൽ നിന്നും പിന്മാറിയെന്നും യു എ ഇ യിൽ നിന്നും ഇന്ത്യയിലേക്ക് തിരിച്ചുവെന്നും ചെന്നൈ സൂപ്പർ കിങ്‌സ് അറിയിച്ചിരുന്നു. അതിന് പിന്നിലെ വ്യക്തിപരമായ കാരണമെന്ന് കരുതുന്ന ഒരു സംഭവം ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. പത്താൻകോട്ടിലുള്ള തരിയാൽ ഗ്രാമത്തിലുള്ള സുരേഷ് റെയ്‌നയുടെ അമ്മാവനേയും കുടുംബത്തെയുമാണ് അജ്ഞാതരായ അക്രമികൾ ആക്രമിച്ചത്. ആഗസ്റ്റ് 19ന് വീടിന്റെ ടെറസിൽ കിടന്നുറങ്ങിയിരുന്ന കുടുംബാംഗങ്ങളെ അർധരാത്രിയാണ് അക്രമികൾ ആക്രമിച്ചത്. 58 വയസ്സുള്ള റെയ്‌നയുടെ അമ്മാവൻ അശോക് കുമാറാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അശോക് കുമാറിന്റെ ഭാര്യ ആശാ ദേവി ഗുരുതരാവസ്ഥയിലാണ്. അശോക് കുമാറിന്റെ 80 വയസുള്ള അമ്മ, മക്കളായ കൗശൽ കുമാർ, അപിൻ കുമാർ എന്നിവർക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.…

Read More

നിർമ്മാതാവും അഭിനേത്രിയുമായ സാന്ദ്ര തോമസ് മലയാളികളുടെ പ്രിയപ്പെട്ട താരമാണ്. വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്ന സാന്ദ്ര ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയിരുന്നു. ഇപ്പോൾ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്ന സാന്ദ്ര പുതിയ നിർമ്മാണ കമ്പനിയുമായി രംഗത്തേക്ക് എത്തുകയാണ്. സാന്ദ്രക്ക് സോഷ്യൽ മീഡിയയിൽ നേരിടേണ്ടിവരുന്ന വിമർശനങ്ങളും ട്രോളുകൾ എല്ലാം സർവസാധാരണമാണ്. മക്കളുടെ കളിയും ചിരിയും എല്ലാം സാന്ദ്ര സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഉമ്മിണിത്തങ്ക, ഉമ്മുക്കുലുസു എന്നാണ് കുട്ടികൾക്ക് സാന്ദ്രയും ഭർത്താവ് വിൽസൺ ജോണും മക്കൾക്ക് നൽകിയ വിളിപ്പേര്. നാടിന്റെ നേരും ചൂരും അറിഞ്ഞ് മക്കൾ വളരണം എന്ന് ആഗ്രഹമുള്ള ഒരു അമ്മയാണ് സാന്ദ്ര. ഇന്നത്തെ തലമുറക്ക് അന്യമായ പല അനുഭവങ്ങളും ഇത്ര ചെറുപ്പത്തിലേ തന്റെ കുഞ്ഞുങ്ങൾക്ക് പകർന്ന് നൽകുവാനുള്ള ശ്രമത്തിലാണ് സാന്ദ്ര. മഴ നനയിച്ചും മരം നടീപ്പിച്ചും പ്രകൃതിയെ തൊട്ടറിയുവാൻ എല്ലാ അവസരവും കുഞ്ഞോമനകൾക്ക് പകരുന്ന സാന്ദ്ര തോമസ് ഇപ്പോൾ അവർക്കൊപ്പം ഊഞ്ഞാലാടി ഓണം ആഘോഷിക്കുന്ന ചിത്രങ്ങളാണ് പങ്ക് വെച്ചിരിക്കുന്നത്.

Read More

വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആദ്യരാത്രി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാണ് സംവിധായകൻ ജിബു ജേക്കബ്. ഇനി നിർമാതാവിന്റെ കുപ്പായമണിയുന്ന ജിബു ജേക്കബ് ഒരുക്കുന്ന പുതിയ ഷോർട്ട് ഫിലിമാണ് കളം. ജിബു ജേക്കബ് എന്റെർറ്റൈന്മെന്റ് എന്നാണ് ബാനറിന്റെ പേര്. വിഷ്‌ണു പ്രസാദ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്തിറക്കിയിരിക്കുകയാണ്. ദീപക് വിജയൻ കാളിപറമ്പിൽ തിരക്കഥ എഴുതി സംവിധായകൻ വിഷ്ണുപ്രസാദ് തന്നെ ഛായാഗ്രഹണവും നിർവഹിക്കുന്ന കളത്തിൽ അഭിനയിക്കുന്നത് പ്രണവ് യേശുദാസ്, ജെറിൻ ജോയ്, ഷിബുക്കുട്ടൻ, ശ്രീകുമാർ, സവിത് സുധൻ എന്നിവരാണ്. അജ്‌മൽ സാബു എഡിറ്റിംഗും കിഷൻ മോഹൻ സംഗീത സംവിധാനവും നിർവഹിക്കുന്നു. സൗണ്ട് ഡിസൈൻ: രാജേഷ് കെ ആർ, ആർട്ട്: കിഷോർ കുമാർ, മേക്കപ്പ്: സവിത് സുധൻ, സിങ്ക് സൗണ്ട് & മിക്സ്: ഷിബിൻ സണ്ണി, അസ്സോസിയേറ്റ് ക്യാമറാമാൻ: അജിത് വിഷ്‌ണു, അസ്സോസിയേറ്റ് ഡയറക്ടർ: വിവേക് അയ്യർ, സ്റ്റിൽസ്: ഉണ്ണി ദിനേശൻ, ടൈറ്റിൽ: ശ്യാം കൃഷ്ണൻ, ഡിസൈൻസ്: ഷാൻ തോമസ്.

Read More

മോഡേൺ വേഷമായാലും നാടൻ വേഷമായാലും ഒരുപോലെ കൈകാര്യം ചെയ്യുന്ന ഒരു താരമാണ് ഹണി റോസ്. 2005 ൽ വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി അഭിനയ ജീവിതത്തിലേക്ക് കടന്നുവന്നത്. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് കടന്നുവന്നത് എങ്കിലും ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ധ്വനി എന്ന കഥാപാത്രം താരത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്തു. പിന്നീട് തെലുങ്കിലും തമിഴിലും എല്ലാം താരം വേഷമിട്ടു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത് താരത്തിന്റെ ചുവന്ന സാരിയുടുത്തുള്ള ചിത്രങ്ങളാണ്. ലേഡി ഇൻ റെഡ് എന്ന ക്യാപ്ഷനോട് കൂടി താരം തന്നെയാണ് ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്.

Read More

ഫ്രെയിമുകളുടെ മനോഹാരിതയും ആശയത്തിന്റെ ആഴവും കൊണ്ട് ഒരു ഫോട്ടോഷൂട്ട് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുകയാണ്. AGP ഫോട്ടോഗ്രാഫിയിലെ അനന്ദുവാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. AGP PHOTOGRAPHY “എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ” “വരൂ നമുക്ക് കാണാം അവളുടെ ആ പ്രണയ സ്വപ്നം” പ്രണയം എന്ന ഭാവം ഇത്രയും നിറങ്ങൾ ചാലിച്ച് കഥ പറയുന്ന കൊണ്ടാകാം അവൾ അതിനെ കൂടുതൽ അടുത്തറിയാൻ ശ്രമിച്ചത്. അവൾക്കു പ്രണയം ചായകൂട്ടുകളോടും, കേട്ടറിഞ്ഞ കഥകളിലെ ധീര നായകന്മാരോടായിരുന്നു. സ്വപ്നങ്ങളിൽ അവൾ എന്നും നളന്റെ ഭൈമിയായി, അർജുനന്റെ സുഭദ്രയായി, കൃഷ്ണന്റെ രുഗ്മിണിയായി. ഇന്നും അവൾ ആ നിറകൂട്ടിനെ മനസ്സിൽ പ്രണയിച്ച് ഓരോ നിമിഷവും വർണ്ണ സുന്ദരമാക്കുന്നൂ. വരൂ നമുക്ക് കാണാം അവളുടെ ആ പ്രണയ സ്വപ്നം… ! IN FRAME : JESNI, DEEJESH DIRECTION & PHOTOGRAPHY : ANANDU AGP ,AGP PHOTOGRAPHY MAKEUP : SHINU V BALAN KATHAKALI MAKEUP : SIGITH…

Read More

ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമിക്കുന്ന മിന്നൽ മുരളിയുടെ ഒഫീഷ്യൽ മലയാളം ടീസർ ആഗസ്റ്റ് 31 തിരുവോണദിനത്തിൽ പൃഥ്വിരാജ്, ഫഹദ് ഫാസിൽ എന്നിവർ ചേർന്ന് പുറത്തിറക്കുന്നു. ഗോദക്ക് ശേഷം ടോവിനോ തോമസ് – ബേസിൽ ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ജിഗർത്തണ്ട, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിക്കും പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. മിന്നൽ മുരളിക്കായി ക്യാമറ ചലിപ്പിക്കുന്നത് സമീർ താഹിറും സംഗീതം ഷാൻ റഹ്മാനുമാണ്. ചിത്രത്തിലെ രണ്ടു വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ലാഡ് റിംബർഗാണ്.…

Read More

വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആദ്യരാത്രി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാണ് സംവിധായകൻ ജിബു ജേക്കബ്. ഇനി നിർമാതാവിന്റെ കുപ്പായമണിയുന്ന ജിബു ജേക്കബ് ഒരുക്കുന്ന പുതിയ ചിത്രമാണ് കളം. ജിബു ജേക്കബ് എന്റെർറ്റൈന്മെന്റ് എന്നാണ് ബാനറിന്റെ പേര്. വിഷ്‌ണു പ്രസാദ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈ ശനിയാഴ്‌ച ജിബു ജേക്കബിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കും. ചിത്രത്തിലെ അഭിനേതാക്കളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

Read More

നാടൻ വേഷവും മോഡേൺ വേഷവും ഒരുപോലെ കൈകാര്യം ചെയ്യുന്ന ഒരു താരമാണ് ഹണി റോസ്. 2005 ൽ വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി അഭിനയ ജീവിതത്തിലേക്ക് കടന്നുവന്നത്. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് കടന്നുവന്നത് എങ്കിലും ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ധ്വനി എന്ന കഥാപാത്രം താരത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്തു. പിന്നീട് തെലുങ്കിലും തമിഴിലും എല്ലാം താരം വേഷമിട്ടു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത് താരത്തിന്റെ ലുങ്കിയുടുത്തുള്ള ഒരു ചിത്രമാണ്. പൊളി ലുക്ക്, മാസ്സ് ലുക്ക് എന്നൊക്കെയാണ് ആരാധകർ ചിത്രത്തിന് കമന്റിട്ടിരിക്കുന്നത്. ലുങ്കി ഇഷ്ടം എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രം താരം പങ്ക് വെച്ചിരിക്കുന്നത്.

Read More

മലയാളികൾക്ക് ഏറ്റവും ഇഷ്ടമുള്ള ബാലതാരങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് അനിഖ സുരേന്ദ്രൻ. മലയാളത്തിൽ മാത്രമല്ല തമിഴിലും സൂപ്പർ ചിത്രങ്ങളിൽ അഭിനയിച്ച് മുന്നേറുന്ന ഈ താരത്തെ ഭാവി തലമുറയിലെ താര നായികയായിട്ടാണ് പ്രേക്ഷകർ കാണുന്നത്. അനിഖയുടെ ഓണം സ്‌പെഷ്യൽ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. സാരിയിൽ ഏറെ സുന്ദരിയായി അനിഖ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് പ്രശസ്ത ഫോട്ടോഗ്രാഫർ മനു മുളന്തുരുത്തിയാണ്. ഷെഫീന കെ എസാണ് സ്റ്റൈലിംഗ്. മിരുതൻ, ഞാനും റൗഡി താൻ, എന്നൈ അറിന്താൽ, വിശ്വാസം എന്നീ സിനിമകളിൽ അഭിനയിച്ച് തമിഴ് പ്രേക്ഷകരെയും താരം കൈയിലെടുത്തിട്ടുണ്ട്. മലയാളത്തിൽ ജോണി ജോണി യെസ് പപ്പാ, ഭാസ്‌കർ ദി റാസ്കൽ, ദി ഗ്രേറ്റ് ഫാദർ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

Read More

വിജയ്‌യുടെ അനന്തിരവൾ സ്‌നേഹ ബ്രിട്ടോയും നടൻ മുരളിയുടെ മകനും നടൻ അഥർവ്വയുടെ സഹോദരനുമായ ആകാശ് മുരളിയും വിവാഹിതരായി. ഡിസംബറിൽ വിവാഹ നിശ്ചയം കഴിഞ്ഞിരുന്ന ഇരുവരുടെയും വിവാഹം ആഗസ്റ്റ് 24നാണ് അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിൽ വെച്ച് നടത്തിയത്. വിവാഹ നിശ്ചയ ചടങ്ങിൽ വിജയ് പങ്കെടുത്തിരുന്നെങ്കിലും വിവാഹത്തിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഒന്നും തന്നെ വിജയിയെ കാണുവാൻ സാധിച്ചിട്ടില്ല. സിംഗപ്പൂരിൽ പഠിച്ചുകൊണ്ടിരുന്ന കാലത്താണ് ഇരുവരും പരിചയപ്പെടുന്നതും ഇഷ്ടത്തിലാകുന്നതും. വ്യത്യസ്ത മതത്തിൽ പെട്ടിരുന്നവരായതിനാൽ ഇരു കുടുംബങ്ങളും ആദ്യം വിവാഹം അംഗീകരിച്ചില്ലെങ്കിലും അവസാനം എല്ലാവരും ചേർന്ന് വിവാഹം നടത്തുവാൻ തീരുമാനിക്കുകയായിരുന്നു. വിജയ്‌യുടെ അച്ഛൻ എസ് എ ചന്ദ്രശേഖറുടെ സഹോദരിയുടെ കൊച്ചുമകളാണ് സ്‌നേഹ. സ്നേഹയുടെ പിതാവ് സേവ്യർ ബ്രിട്ടോയാണ് വിജയ്‌യുടെ പുതിയ ചിത്രമായ മാസ്റ്ററിന്റെ നിർമാതാവ്.

Read More