Author: webadmin

നീരജ് മാധവിന്റെ സൂപ്പർഹിറ്റായ റാപ് സോങ് പണി പാളി ഇറങ്ങിയതിന് പിന്നാലെ പണിപാളി ചലഞ്ചും താരം മുന്നോട്ട് വെച്ചിരുന്നു. സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ആ ഗാനത്തിനായി ചലഞ്ച് ഏറ്റെടുത്ത് ചുവട് വെച്ചിരിക്കുകയാണ് നടൻ അജു വർഗീസ്. ഡാൻസ് അറിയാത്തവർക്കും ഇവിടെ ജീവിക്കണമെന്ന ക്യാപ്ഷനോട് കൂടി അജു വർഗീസ് പങ്ക് വെച്ചിരിക്കുന്ന വീഡിയോയിൽ എനിക്കിതേ പറ്റൂവെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. പണിപാളി ചലഞ്ച് ഏറ്റെടുത്ത അജു വർഗീസ് അത് കൊണ്ട് മാത്രം നിർത്തിയിട്ടില്ല. സുരാജ് വെഞ്ഞാറമൂട്, വിനീത് ശ്രീനിവാസൻ, ടോവിനോ തോമസ് എന്നിവരെയും അദ്ദേഹം വെല്ലു വിളിച്ചിട്ടുണ്ട്. പ്രേക്ഷകർ ഇപ്പോൾ പണി കിട്ടിയ ആ താരങ്ങളുടെ പണി പാളി ചലഞ്ച് കാണുവാൻ കാത്തിരിക്കുകയാണ്.

Read More

ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായ നടിയാണ് ദൃശ്യ രഘുനാഥ്. മാച്ച് ബോക്സ് എന്ന ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്. പിന്നീട് അധികം ചിത്രങ്ങളിലൊന്നും കണ്ടിട്ടില്ല എങ്കിലും താരം സോഷ്യൽ മീഡിയ അക്കൗണ്ടിൽ കൂടി സജീവമാണ്. താരം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കൊച്ചു കൂട്ടുകാർക്കൊപ്പം കളിച്ചുല്ലസിച്ച് നടക്കുന്ന ചിത്രങ്ങളാണ് താരം പങ്ക് വെച്ചിരിക്കുന്നത്.

Read More

തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലെ കീർത്തിയായി പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് അനശ്വര രാജൻ. ഗ്ലോബ് എന്ന ഷോർട്ട് ഫിലിമിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്ന അനശ്വര സിനിമ ലോകത്തേക്ക് കടന്ന് വന്നത് മഞ്ജു വാര്യർ നായികയായ ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ്. സമക്ഷം, എവിടെ, ആദ്യരാത്രി തുടങ്ങിയ ചിത്രങ്ങളിലും അനശ്വര അഭിനയിച്ചിട്ടുണ്ട്. തൃഷ നായികയായ റാങ്കി എന്ന ചിത്രത്തിലൂടെ തമിഴിലേക്കും അനശ്വര അരങ്ങേറ്റം നടത്തുവാനുള്ള ഒരുക്കത്തിലാണ്. വാങ്ക് എന്ന ചിത്രമാണ് അടുത്തതായി ഇറങ്ങാനുള്ളത്. അനശ്വര സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. നിങ്ങൾ പ്രകൃതിയെ സ്‌നേഹിച്ചാൽ പ്രകൃതി നിങ്ങളേയും തിരികെ സ്നേഹിക്കുമെന്നാണ് താരം കുറിച്ചത്. ഒപ്പം ഒരു വെള്ളച്ചാട്ടത്തിൽ നിൽക്കുന്ന ഫോട്ടോയും പങ്ക് വെച്ചിട്ടുണ്ട്.

Read More

കന്നഡ നടൻ ചിരഞ്ജീവി സർജയുടെ മരണം ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് സിനിമാലോകവും മേഘ്നരാജും മുക്തമായിട്ടില്ല. പെട്ടെന്നാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു യാത്രയായത്. ഭർത്താവിന്റെ മരണത്തിനു മുൻപിൽ പൊട്ടിക്കരഞ്ഞ് നിൽക്കുന്ന മേഘ്നരാജ് എല്ലാവരുടെയും മനസ്സുകളിൽ നൊമ്പരപ്പെടുത്തുന്ന ഒരു കാഴ്ചയായിരുന്നു. മലയാളികള്‍ക്ക് ചിരഞ്ജീവി സര്‍ജയെ അടുത്ത് പരിചയമില്ലെങ്കിലും അദ്ദേഹത്തിന്റെ ഭാര്യ മേഘ്‌ന രാജിനെയും അമ്മാവന്‍ അര്‍ജുന്‍ സര്‍ജെയെയും നല്ലതു പോലെ അറിയാം. ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മേഘ്‌ന ആരാധകരുട ഹൃദയം കീഴടക്കിയിട്ടുണ്ട്. ഇരുവരുടേയും വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷമായി. മേഘ്‌ന ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ചിരുവിന്റെ മരണം നടന്നത് എന്നതും അത്യന്തം സങ്കടമുണ്ടാക്കുന്ന വാര്‍ത്തയായിരുന്നു. മേഘ്‌ന രാജ് പങ്ക് വെച്ച ഒരു ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുടെ മനം കവർന്നിരിക്കുന്നത്. ചീരുവിന്റെ ഫോട്ടോക്ക് മുൻപിൽ പുഞ്ചിരിയോടെ നിൽക്കുന്ന കുടുംബാംഗങ്ങളുടെ ചിത്രങ്ങളാണ് താരം പങ്ക് വെച്ചിട്ടുള്ളത്. കൂടെ ഒരു കുറിപ്പും. എന്റെ പ്രിയപ്പെട്ട ചീരു.. ഇന്നും എന്നും എപ്പോഴും ചീരു ഒരു ആഘോഷമാണ്. ഇങ്ങനെയല്ലാതെ മറ്റൊരു…

Read More

മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വിമിൻ ഇൻ സിനിമ കളക്റ്റീവിനെതിരെ ശക്തമായ ആരോപണങ്ങളാണ് ഇപ്പോൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. സംവിധായക വിധു വിൻസെന്റ് കഴിഞ്ഞ ദിവസം ഈ സംഘടനയിൽ നിന്നും പിന്മാറുകയും അതിന്റെ കാരണങ്ങൾ ഒന്നൊന്നായി വെളിപ്പെടുത്തുകയും ചെയ്‌തിരുന്നു. ഇപ്പോഴിതാ കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യറും സംഘടനയിലെ പ്രധാന അംഗങ്ങളുടെ മാത്രം ഗ്രേഡും, ലെയറും ഇമ്പോര്‍ട്ടന്‍സും പൊസിഷനും നോക്കി കാര്യങ്ങളെ തീരുമാനിക്കുകയും ഗ്രൂപ്പ് തിരിക്കുകയും ചെയ്യുന്നതിനെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ്. 2017ൽ, WCCയുടെ അമരത്തിരിക്കുന്ന സംവിധായകയുടെ, പിന്നീട് നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കപ്പെട്ട സിനിമയിൽ കോസ്ട്യും ചെയ്യാൻ വിളിക്കുകയും, വ്യക്തിപരമായി അവരോടുള്ള വിശ്വാസം കൊണ്ട് പറഞ്ഞുറപ്പിച്ച തുകയുടെ അഡ്വാൻസോ, എഗ്രിമെന്റോ ഇല്ലാതെ തന്നെ എന്നെ ഏൽപ്പിച്ച രണ്ടു ഷെഡ്യുളുകളിൽ ഒന്ന് പൂർത്തിയാക്കുകയും, അവസാന ഷെഡ്യുൾ പ്രീ പ്രൊഡക്ഷനും, ട്രയലും വരെ കഴിയുകയും ചെയ്തു. അതിന് ശേഷം ഞാൻ റെമ്യുണറേഷൻ ചോദിച്ചപ്പോള്‍, അത് ചോദിച്ചു എന്ന ഒറ്റ കാരണം കൊണ്ടോ എന്തോ, വ്യക്തമായ…

Read More

ഫ്രൈഡേ ഫിലിം ഹൗസിലൂടെ നിരവധി പുതുമുഖങ്ങൾക്ക് സിനിമ യാഥാർഥ്യമാക്കി നൽകിയ സാന്ദ്ര തോമസ് നിർമ്മാണരംഗത്തേക്ക് തിരികെയെത്തുന്നു. ഫ്രൈഡേ ഫിലിം ഹൗസിൽ നിന്നും സാന്ദ്ര പിരിഞ്ഞത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. സാന്ദ്ര തോമസ് പ്രൊഡക്ഷൻസെന്നാണ് പുതിയ നിർമാണ കമ്പനിയുടെ പേര്. *ഇനി സാന്ദ്രാ തോമസ് പ്രൊഡക്ഷൻസ്* ***************** കഥകളുടെ മിന്നാമിനുങ്ങുകള്‍ നിറഞ്ഞ വെളിച്ചത്തിന്റെ ഒരു കുപ്പി നിലാവിലേക്ക് തുറന്ന് വിടുന്നതു പോലെയുള്ള സ്വപ്‌നക്കാഴ്ചയിലാണ് ഫ്രൈഡേ ഫിലിം ഹൗസിന്റെ സിനിമകള്‍ തുടങ്ങിയിരുന്നത്. സത്യം പറയട്ടെ, സിനിമ ഒരിക്കലും എന്റെ സ്വപ്‌നത്തിന്റെ അറ്റങ്ങളില്‍ പോലും ഉണ്ടായിരുന്നില്ല. പക്ഷേ, കണ്ടറിഞ്ഞതും കേട്ട്‌നിറഞ്ഞതും മനസിനെ തൊട്ടതുമൊക്കെ സ്വപ്‌നമാക്കാന്‍ പഠിപ്പിച്ചത് സിനിമയാണ്. ആ സിനിമ പിന്നെ എന്റെ ഹൃദയത്തോട് ചേര്‍ന്ന് നിന്നു. സിനിമയിലുടെയുള്ള നടത്തങ്ങള്‍ കിതച്ചും വീണുമുള്ള ഒരു മലകയറ്റം പോലെയായിരുന്നു. എങ്കിലും ഒരുപാട് പേരുടെ സ്വപ്‌നത്തിന്റെ ഭാഗമാകാന്‍ ഭാഗ്യമുണ്ടായത് സിനിമയിലൂടെയാണ്. ആദ്യചിത്രം ഫ്രൈഡേ പുറത്തിറങ്ങിയിട്ട് അടുത്തമാസം 8 വര്‍ഷങ്ങള്‍ കഴിയുന്നു. എന്റെ തങ്കത്തിന്റെയും കൊലുസുവിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍…

Read More

ഏഷ്യാനെററ്റിലെ റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് ഇമ്രാന്‍ ഖാന്‍, ഒരുപിടി നല്ല ഗാനങ്ങള്‍ ആലപിച്ച താരം പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നത് ചുരുങ്ങിയ സമയംകൊണ്ടാണ്. മറ്റേത് മത്സാര്‍ത്ഥിയെ പ്രേക്ഷകര്‍ ഓര്‍ക്കുന്നത് ശബ്ദം കൊണ്ടാകും. പക്ഷെ ഇമ്രാനെ ഓര്‍ക്കുന്നത് അദ്ദേഹത്തിന്റെ തടിയുടെ പേരിലാകും. ഒരു സീസണിന്റെ അവസാന ഘട്ടം താരം ഷോയില്‍ ഉണ്ടായിരുന്നു. ഒരുപാട് ആരാധകരെ സ്വന്തമാക്കിയ ശേഷമാണ് താരം ഷോയില് നിന്ന് ഇറങ്ങിയത്. പക്ഷെ ഇന്ന് ഇമ്രാന്‍ന്റെ അവസ്ഥ നേരെ മറിച്ചാണ്. കുടുംബം നോക്കാനായി അദ്ദേഹം നിത്യവൃത്തിക്കായി ഓട്ടോ ഓടിക്കുകയാണ്. ഒരിക്കല്‍ നിറഞ്ഞ കൈയടികളോടെ അദ്ദേഹത്തെ വരവേറ്റിരുന്ന ആരാധകര്‍ പതുക്കെ മറന്നു തുടങ്ങിയിരിക്കുന്നു. ഇമ്രാന്റെ ഇന്നത്തെ രൂപം പണ്ടത്തെ പോലെ അല്ല, അതുകൊണ്ട് തന്നെ അദ്ദേഹം ഇപ്പോള്‍ ആരും തിരിച്ചറിയുന്നുമില്ല. 200 കിലോയോളം ഭാരമുണ്ടായിരുന്ന ഇമ്രാന്‍ ഇപ്പോള്‍ ശരീരഭാരം വളരെയധികം കുറച്ചു. ഇപ്പോഴിതാ തന്റെ കരിയറിന് സംഭവിച്ചത് എന്തെന്ന് ഇമ്രാന്‍ തുറന്ന് പറയുകയാണ്. ഒരിക്കല്‍ ഒരു…

Read More

കടുവക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തെ ചൊല്ലി പൃഥ്വിരാജ് ചിത്രത്തിന്റെയും സുരേഷ് ഗോപി ചിത്രത്തിന്റെയും അണിയറപ്രവർത്തകർ നിയമയുദ്ധത്തിലാണ് ഇപ്പോൾ. ആ വിവാദത്തിൽ പുതിയ ഒരു വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ് ഇപ്പോൾ. ആ കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നത് താനാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടനും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കർ. മനോരമയുമായുള്ള ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്. കടുവാക്കുന്നേൽ കുറുവച്ചൻ ഒരു സാങ്കല്പിക കഥാപാത്രമല്ല. കോട്ടയം ജില്ലയിലെ പാലായിൽ ഇപ്പോഴും ജീവിച്ചിരിക്കുന്ന ആളാണ് അദ്ദേഹം. ഏകദേശം 20 വർഷം മുമ്പ് അദ്ദേഹവുമായി സംസാരിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ അനുഭവങ്ങൾ സിനിമയാക്കാൻ പോന്നതാണെന്നു ഞാൻ തിരിച്ചറിയുന്നത്. ഒരു സിനിമയ്ക്കു ചേർന്ന കഥാപാത്രവും കഥാപരിസരങ്ങളും. അന്ന് ഞാനും ഷാജിയും (ഷാജി കൈലാസ്) ഒരുമിച്ചാണ് ഈ ഈ സിനിമ ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. ഞങ്ങൾ അന്ന് ഒരുമിച്ച് സിനിമകൾ ചെയ്തിരുന്ന കാലമായിരുന്നു. വ്യാഘ്രം എന്ന ടൈറ്റിലിൽ പ്ലാന്റർ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തെ നായകനാക്കി സിനിമ ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചെങ്കിലും പിന്നീട് പല കാരണങ്ങളാൽ…

Read More

ജനപ്രിയ പരമ്പരയായ ഉപ്പും മുളകിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ജൂഹി രുസ്തഗി. ലച്ചു എന്ന കഥാപാത്രത്തെയായിരുന്നു താരം പരമ്പരയില്‍ അവതരിപ്പിച്ചിരുന്നത്. ലച്ചുവിന്റെ വിവാഹവും തുടര്‍ന്നുള്ള എപ്പിസോഡുകളിലുമായി കുറച്ചു നാളുകള്‍ മാത്രമേ ജൂഹി പരമ്പരയില്‍ ഉണ്ടായിരുന്നുള്ളു. പിന്നീട് പ്രേക്ഷകരെ അമ്പരപ്പിച്ചു കൊണ്ട് താരം സീരിയലില്‍ നിന്നും പിന്‍മാറുകയായിരുന്നു പഠനം മുടങ്ങി പോയെന്നും അത് വീണ്ടും ആരംഭിക്കണമെന്നും വീട്ടുകാരുടെ സമ്മര്‍ദ്ദം തനിക്കുണ്ടെന്നും താരം അഭിമുഖങ്ങളിലുടെ തുറന്നു പറഞ്ഞിരുന്നു. ലെച്ചുവിന്റെ അതേ മുഖച്ഛായയുള്ള ഒരു പുതിയ കഥാപാത്രത്തിന്റെ വരവോട് കൂടി ഉപ്പും മുളകും വീണ്ടും സജീവമായിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ ആയിരുന്നു പാറമട വീട്ടിലേക്ക് വന്ന ആ പെൺകുട്ടിയെ കുറിച്ച് പറഞ്ഞിരിക്കുന്നത്.പൂജ ജയറാം എന്ന് പേരുള്ള കുട്ടിക്ക് വലിയ സ്വീകരണമാണ് കുടുംബം കൊടുത്തിരിക്കുന്നത്. വരുംദിവസങ്ങളിൽ പൂജ വീട്ടിൽ ഉണ്ടാകുമോ എന്ന് ചോദിക്കുന്നവർക്ക് ആയി, കഴിഞ്ഞ ദിവസം വീട്ടിൽ നടന്ന സംഭവങ്ങൾ ഇങ്ങനെയാണ്, മുടിയനാണ് പൂജയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്.എന്റെ യുട്യൂബ് വീഡിയോസ് കണ്ട് ഇഷ്ടപ്പെട്ട് എന്റെ…

Read More

സംവിധായിക വിധു വിൻസെന്റ് WCCയിൽ നിന്നും പിന്മാറിയതിനെ തുടർന്ന് സംഘടനക്കുള്ളിലെ അസ്വാരസ്യങ്ങൾ ഓരോന്നായി പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. താൻ എന്ത് കൊണ്ടാണ് പിന്മാറിയതെന്നും സംഘടനയിൽ ഇരട്ടത്താപ്പാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് വിധു വിൻസെന്റ് ഇപ്പൊൾ. ഫേസ്ബുക്ക് വഴിയാണ് വിധു വെളിപ്പെടുത്തലുകൾ നൽകിയിരിക്കുന്നത്. സംഘടനാ പ്രവർത്തനത്തിൻ്റെ ഭാഗമായുണ്ടാകുന്ന പ്രശ്നങ്ങളും വിഷയങ്ങളുമൊക്കെ സംഘടനക്കുള്ളിലാണ് പറയേണ്ടതെന്ന ഉത്തമ ബോധ്യം എനിക്കുണ്ട്. അതു കൊണ്ട് തന്നെയാണ് WCC യുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിൽ എനിക്ക് അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളപ്പോഴും അത് സംഘടനക്കകത്തെ വിഷയം എന്ന നിലപാട് സ്വീകരിച്ചു കൊണ്ട് പൊതുവേദികളിലും മാധ്യമങ്ങളിലും സംഘടനയുടെ ശബ്ദമായി മാറിയത്. ആശയപരമായും പ്രവർത്തനപരമായും ചേർന്നു പോകാൻ കഴിയില്ല എന്നു തോന്നിയ സന്ദർഭങ്ങളിൽ പോലും വിശാലമായ ഒരു രാഷ്ട്രീയ അജണ്ടയുടെ അടിത്തറയിലാണ് ഞങ്ങൾ നില്ക്കുന്നതെന്ന വസ്തുതയാണ് മുന്നോട്ട് പോകാൻ എന്നെ സഹായിച്ചിരുന്നത്. സിനിമയിലെയും സിനിമയുടെ പരിസരങ്ങളിലെയും സ്ത്രീവിരുദ്ധതയെ ചൂണ്ടി കാണിക്കുകയും സിനിമയുടെ എല്ലാ മേഖലകളിലും പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് ഒരു താങ്ങായി നിന്ന കൊണ്ട് സ്ത്രീകൾക്ക് അന്തസ്സോടെ…

Read More