Author: webadmin

ആരാധകരുടെ പ്രിയപ്പെട്ട താരം പൃഥ്വിരാജ് സുകുമാരന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയം ആകാറുണ്ട്. ഒരു കുടുംബത്തിലെ എല്ലാവരും പ്രേക്ഷകര്‍ക്ക് പ്രിയപെട്ടവരാകുന്നത് വളരെ അപൂര്‍വമായ സംഭവമാണ്. നായക വേഷങ്ങളില്‍ തിളങ്ങിയ അനിയനും വില്ലന്‍ വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ചേട്ടന്റെയും ചിത്രങ്ങള്‍ മലയാള സിനിമയില്‍ ബോക്‌സ്ഓഫീസ് ഹിറ്റുകളില്‍ ഇടം നേടിയിട്ടുണ്ട്. മരുമക്കളായ പൂര്‍ണിമയും സുപ്രീയയും പേരക്കുട്ടികളും എല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ട സെലിബ്രിറ്റികള്‍ ആണ്. രഞ്ജിത്ത് സംവിധാനം ചെയ്ത നവ്യാനായര്‍ നായികയായി എത്തിയ നന്ദനം ചിത്രത്തിലൂടെ ആയിരുന്നു മലയാള സിനിമയില്‍ പൃഥ്വി അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ താരത്തിന്റെ കഥാപാത്രത്തിന് പേര് മനു എന്നായിരുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി എത്തിയ മീശമാധവനിലെ വില്ലന്‍ വേഷത്തിലൂടെ ആയിരുന്നു ഇന്ദ്രജിത്ത് അഭിനയത്തിന്റെ കരിയറില്‍ ബ്രേക്ക് നേടിയത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരങ്ങള്‍ വിശേഷങ്ങളെല്ലാം പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ദേയമാകുന്നത്. മൂന്ന് തലമുറകളാണ് ചിത്രത്തിലുള്ളത്. നടന്‍…

Read More

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായി എത്തിയ വിമാനം എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ദുര്‍ഗ കൃഷ്ണ. പ്രേതം 2, ലവ് ആക്ഷന്‍ ഡ്രാമ തുടങ്ങിയ ചിത്രങ്ങളിലും ദുര്‍ഗ അഭിനയിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത് താരം യുവ നടിമാരുടെ ലിസ്റ്റില്‍ ഇടം നേടി കഴിഞ്ഞിരിക്കുകയാണ്. വൃത്തം, റാം, കിങ്ഫിഷ് തുടങ്ങിയ ചിത്രങ്ങളിലും ഇപ്പോള്‍ ദുര്‍ഗ അഭിനയിക്കുന്നുണ്ട്. കേരള കൗമുദിക്കു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ താരം ഇപ്പോള്‍ മനസ്സ് തുറക്കുകയാണ്. നായികമാരുടെ അവസ്ഥ പണ്ടത്തെപ്പോലെ അല്ല എന്നാണ് ദുര്‍ഗ തുറന്ന് പറയുന്നത്. പുതിയ നായികമാര്‍ക്ക് ആണ് ഇപ്പോള്‍ പരിഗണന. ഒരുപാട് വര്‍ഷം നില്‍ക്കാത്ത അവര്‍ പെട്ടെന്ന് ഇന്‍ഡസ്ട്രിയില്‍ നിന്ന് പുറത്താകും. കുറച്ചധികം സിനിമകള്‍ വന്നു ചേര്‍ന്നാല്‍ അവര്‍ ഡിമാന്‍ഡുകള്‍ മുന്നോട്ട് വയ്ക്കും. അപ്പോഴേക്കും അടുത്ത നായിക ഇന്‍ഡസ്ട്രിയില്‍ വന്നിട്ടുണ്ടാകും. നായികമാര്‍ ഡിമാന്‍ഡ് ചെയ്തിട്ടുണ്ടെങ്കില്‍ ആ നായികയെ വേണ്ട മറ്റൊരു നായികയെ കാസ്റ്റ് ചെയ്യാം എന്ന തീരുമാനമാണ് പലര്‍ക്കും .…

Read More

പത്തു വര്‍ഷത്തിനുള്ളില്‍ മലയാളത്തിലും തമിഴിലും കന്നടയിലും ആയി നിരവധി ചിത്രങ്ങളില്‍ അഭിനയ പ്രാധാന്യമുള്ള വേഷങ്ങളില്‍ തിളങ്ങിയ താരമാണ് ഇനിയ. സിനിമ പാരമ്പര്യം തെല്ലുമില്ലാതെ കുടുംബ മാണ് ഇനിയയുടേത്. ശ്രുതി ശ്രാവണ്‍ എന്നാണ് താരത്തിന്റെ യഥാര്‍ത്ഥ പേര്. അച്ഛന്റെ ഒരു സുഹൃത്തു മുഖേനെ ആണ് കൂട്ടിലേക്ക് എന്ന ഹ്രസ്വചിത്രത്തിലൂടെ ആണ് ഇനിയ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.പിന്നീട് മോഡല്‍ രംഗത്തേക്ക് കാലെടുത്ത് വയ്ക്കുകയും അതിലൂടെ നായികാ പ്രാധാന്യമുള്ള നിരവധി വേഷങ്ങള്‍ ഇനിയെ തേടിയെത്തുകയായിരുന്നു. നായികയായി എത്തുന്നത് തമിഴ് ചിത്രത്തിലൂടെയാണ്. ‘വാകൈ സൂടാ വാ’ എന്ന തമിഴ് സിനിമയാണ് തെന്നിന്ത്യന്‍ നായിക വേഷങ്ങളിലേക്ക് ഇനിയയ്ക്ക് വഴികാട്ടി കൊടുത്തത്. പിന്നീട് താരം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച് പ്രേക്ഷക ശ്രദ്ദ നേടുകയായിരുന്നു. ഇതിനോടകം 32 ചിത്രങ്ങളില്‍ താരം വേഷമിട്ടിട്ടുണ്ട്. മമ്മൂട്ടി നായകനായി എത്തിയ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിലും താരം പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ചിത്രം ബോക്‌സ് ഓഫീസ് ഹിറ്റ് നേടിയിരുന്നു. സിനിമാ ജീവിതത്തിന് പുറമേ താരമിപ്പോള്‍ നിര്‍മ്മാണ മേഖലയിലേക്ക്…

Read More

നടന്‍ ഹരിശ്രീ അശോകന്റെ മകനും മലയാളസിനിമയുടെ യുവതാരവുമായി മാറിയ നടനാണ് അര്‍ജുന്‍ അശോകന്‍. അരങ്ങേറ്റം ചിത്രം പരാജയമായിരുന്നു. വളര്‍ച്ച പതുക്കയാണെങ്കിലും മലയാള സിനിമയില്‍ യുവനടന്‍മാരുടെ ലിസ്റ്റില്‍ അര്‍ജുനും ഇടം നേടിയിരിക്കുകയാണ്. പ്രശസ്തിയിലെത്തിയപ്പോള്‍ തന്നെ താരം വിവാഹിതനും ആയി. താരത്തിന്റെ ഭാര്യയുടെ പേര് നിഖിത ഗണേശ് എന്നാണ്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. താരത്തിന് ് ഇരുപത്തിയഞ്ചു വയസുള്ളപ്പോഴാണ് നിഖിതയുമായി ഉള്ള വിവാഹം നടക്കുന്നത്. ആദ്യം വിവാഹത്തിന് വീട്ടുകാര്‍ സമ്മതിച്ചിരുന്നില്ല. പിന്നീട് വീട്ടുകാരുമായി പറഞ്ഞ് സമ്മതിപ്പിക്കാന്‍ പ്രയാസപ്പെട്ടിരുന്നുവെന്നാണ് താരം വെളിപ്പെടുത്തുന്നത്. ഒരു അഭിമുഖത്തില്‍ അര്‍ജുന്‍ അശോകനോട് അവതാരക ചോദിച്ച ഒരു ചോദ്യവും അതിന് താരം നല്കിയ ഉത്തരവുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ദേയമാകുന്നത്. എന്ത് കൊണ്ട് ഇത്ര നേരത്തെ വിവാഹം ചെയ്തു എന്നായിരുന്നു ചോദ്യം. തന്റെ ജാതകപ്രകാരം 25 വയസില്‍ കല്യാണം കഴിച്ചില്ല എങ്കില്‍ പിന്നെ 32 വയസ്സിലെ കല്യാണം നടക്കു എന്നായിരുന്നു. വീട്ടുകാര്‍ക്ക് ഇക്കാര്യത്തില്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നു. പതുകെ മതി എന്ന രീതിയില്‍ ആയിരുന്നു…

Read More

പ്രേക്ഷകർക്ക് അവരുടെ ജീവിതത്തോട് ചേർത്ത് നിർത്താവുന്ന നിരവധി സിനിമകൾ സമ്മാനിച്ച സംവിധായകനാണ് രഞ്ജിത്ത് ശങ്കർ. പാസ്സഞ്ചർ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ തന്നെ സമൂലമായൊരു മാറ്റം കൊണ്ടുവരുവാനും അദ്ദേഹത്തിന് സാധിച്ചു. സുരേഷ് ഗോപിയെ തന്റെ രണ്ടു സിനിമകളിൽ അഭിനയിക്കുവാൻ വേണ്ടി സമീപിച്ചെങ്കിലും നടക്കാതെ പോയ കാര്യം പങ്ക് വെച്ചിരിക്കുകയാണ് രഞ്ജിത്ത് ശങ്കർ. എന്റെ തുടക്കക്കാലത്ത് എനിക്ക് എത്തിച്ചേരുവാൻ എളുപ്പം സാധിച്ചിരുന്ന സൂപ്പർസ്റ്റാറാണ് സുരേഷേട്ടൻ. 2008ൽ ഞാൻ ഓഫീസിലേക്ക് ഡ്രൈവ് ചെയ്‌ത്‌ പോകുമ്പോൾ അദ്ദേഹത്തെ ഫോൺ വിളിച്ചു. ഞാൻ പോകുന്ന ആ വഴിയിൽ തന്നെ ഷൂട്ട് നടക്കുന്നുണ്ടെന്നും ഇപ്പോൾ വന്നാൽ കാണാമെന്ന ലളിതമായ ഉത്തരമാണ് അദ്ദേഹം നൽകിയത്. പാസ്സഞ്ചറിൽ ഒരു ഗസ്റ്റ് റോളിന് വേണ്ടിയാണ് അന്ന് അദ്ദേഹത്തെ കാണാൻ പോയത്. പക്ഷേ അത് നടന്നില്ല. അർജുനൻ സാക്ഷിയിൽ ഫിറോസ് മൂപ്പനാകാൻ വേണ്ടിയും അദ്ദേഹത്തോട് സംസാരിച്ചിരുന്നു. എന്തുകൊണ്ടോ അതും നടന്നില്ല. അവസാനം തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് അദ്ദേഹത്തെ കണ്ടു. അന്ന് ജീവിതത്തെയും രാഷ്ട്രീയത്തേയും…

Read More

തീയറ്റർ എക്സ്പീരിയൻസ് മിസ് ചെയ്യുന്നുവോ? എങ്കിലിതാ ലോകത്തിലെ ആദ്യ ഓൺലൈൻ തീയറ്ററായ ശ്രേയസ് ETയുടെ Any Time Theatre (ATT) ഇപ്പോൾ മലയാളി പ്രേക്ഷകരുടെയും വിരൽത്തുമ്പിൽ. റാം ഗോപാൽ വർമ്മ സംവിധാനം നിർവഹിച്ച ഇറോട്ടിക് ത്രില്ലറായ നേക്കഡ് നാളെ വൈകിട്ട് 9 മണിക്ക് ശ്രേയസ് ETയിലൂടെ റിലീസ് ചെയ്യുന്നു. 200 രൂപയാണ് ഒരു തവണ സിനിമ കാണുന്നതിന് ഈടാക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യുന്ന ചിത്രം 5 ഭാഷകളിൽ ഈ പ്ലാറ്റുഫോമിൽ റിലീസ് ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ രണ്ടാമത്തെ ട്രെയ്‌ലറും തരംഗമായിരിക്കുകയാണ്. ഇന്ത്യൻ സിനിമയുടെ തന്നെ ചരിത്രം മാറ്റിക്കുറിച്ച ശ്രേയസ് ETയിലൂടെ ആദ്യമായി റിലീസിനെത്തിയത് രാംഗോപാൽ വർമ ഒരുക്കിയ ക്ലൈമാക്സ് എന്ന ചിത്രമാണ്. ചലച്ചിത്രപ്രേമികളിൽ നിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. 50,000 വ്യൂസ് മാത്രം പ്രതീക്ഷിച്ചിരുന്നിടത്ത് 2,75,000 പേർ ലോഗിൻ ചെയ്യുകയും റിലീസ് ചെയ്‌ത്‌ 12…

Read More

ദേശീയ അവാർഡ് വരെ നേടി മലയാളികൾക്ക് അഭിമാനമായി നിലകൊള്ളുന്ന സലിം കുമാർ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവനാണ്. കൊമേഡിയനായും സംവിധായകനായുമെല്ലാം പ്രേക്ഷകരെ കൈയിലെടുക്കുന്ന സലിം കുമാർ തന്നെ തിരക്കേറിയ നടനാക്കിയതിൽ വലിയൊരു പങ്ക് വഹിച്ച സുരേഷ് ഗോപിക്ക് നന്ദി പറഞ്ഞിരിക്കുകയാണ്. ഫേസ്ബുക്കിലാണ് സലിം കുമാർ ഇക്കാര്യം കുറിച്ചത്. ജീവിതത്തിൽ ഒരിക്കലും അഭിനയിക്കാൻ അറിയാത്ത സുരേഷ് ഗോപി എന്ന മഹത് വ്യക്തിക്ക് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു. സലിം കുമാർ എന്ന തിരക്കുള്ള നടനെ സൃഷ്ടിക്കുന്നതിൽ സുരേഷ് ഗോപി വഹിച്ച പങ്ക് വളരെ വലുതാണ്, “തെങ്കാശിപ്പട്ടണം “എന്ന സിനിമയിലൂടെയാണ് ഞാൻ തിരക്കുള്ള നടനായി മാറിയത്. അതിന്റെ സംവിധായകരായ റാഫി മെക്കാർട്ടിനും, നിർമാതാവായ ലാലും എന്നെ ആ ചിത്രത്തിലേക്ക് തിരഞ്ഞെടുക്കുന്നത് അതിനു തൊട്ടു മുമ്പായി റിലീസ് ചെയ്ത വിജി തമ്പി സംവിധാനം ചെയ്ത “സത്യമേവ ജയതേ “എന്ന സിനിമയിലെ എന്റെ അഭിനയം കണ്ടു ഇഷ്ടപ്പെട്ടിട്ടാണ്, ഈ സത്യമേവ ജയതേയിൽ സംവിധായകൻ വിജി തമ്പി എന്നെ…

Read More

മലയാളത്തിന്റെ ആക്ഷൻ കിംഗ് സുരേഷ് ഗോപിയുടെ അഭിനയ രംഗത്തേക്കുള്ള തിരിച്ചു വരവിനൊപ്പം തന്നെ വന്നു ചേർന്ന ജന്മദിനവും ആരാധകർ ആഘോഷമാക്കിയിരിക്കുകയാണ്. അവരോടൊപ്പം തന്നെ സിനിമ ലോകവും ആ തിരിച്ചു വരവ് കൊണ്ടാടുകയാണ്. നടനും രാഷ്ട്രീയ പ്രവർത്തകനും എന്നതിലുപരി വളരെയേറെ സ്നേഹവും കരുതലുമുള്ളോരു വ്യക്തിത്വത്തിന് ഉടമ കൂടിയാണ് അദ്ദേഹമെന്നതിന് നിരവധി ഉദാഹരണങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ ഉള്ളൊരു അനുഭവം പങ്ക് വെച്ചിരിക്കുകയാണ് പ്രശസ്ത ഛായാഗ്രാഹകനായ വിഷ്‌ണു നാരായണൻ. അസുരവിത്ത്, സിംഹാസനം, വെള്ളിമൂങ്ങ, ആട് ഒരു ഭീകരജീവിയാണ്, ആട് 2, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഞാൻ മേരിക്കുട്ടി, പ്രേതം 2 എന്നിങ്ങനെ നിരവധി ചിത്രങ്ങൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ളയാളാണ് വിഷ്‌ണു നാരായണൻ. ഫേസ്ബുക്കിലൂടെയാണ് സുരേഷ് ഗോപിയുടെ കരുതലും സ്നേഹവും അദ്ദേഹം പങ്ക് വെച്ചത്. വർഷം 1999-2000… സാലുജോർജ്ജ് എന്ന എന്റെ ഗുരുവിന്റെ കീഴിൽ രണ്ടാമത്തെ ചിത്രം- തെങ്കാശിപ്പട്ടണം. തുടക്കക്കാരന്റെ വെപ്രാളവും ടെൻഷനും അതിന്റെ ഉച്ചസ്ഥായിലിരുന്ന സമയം.. പൊസിഷൻ മാർക്ക് ചെയ്യാൻ പറഞ്ഞിടത്ത് ചെന്നു നിന്ന്…

Read More

മലയാളത്തിന്റെ പ്രിയനടൻ സുരേഷ് ഗോപി ഇന്ന് തന്റെ അറുപത്തിയൊന്നാം പിറന്നാൾ ആഘോഷിക്കുകയാണ്. താരത്തിന്റെ പിറന്നാൾ ആഘോഷത്തിന് കൂടുതൽ നിറം പകരാൻ സുരേഷ് ഗോപി നായകനായി എത്തുന്ന പുതിയ ചിത്രം കാവലിന്റെ ടീസറും ഇന്ന് പുറത്ത് വിട്ടിരുന്നു. മാസ്സ് ആക്ഷൻ ഹീറോ പരിവേഷത്തിലേക്ക് ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് കാവൽ. ഗുഡ്വിൽ എന്റർടൈന്മെന്റ്‌സിന്റെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രം നിർമ്മിക്കുന്നത്. അതേ സമയം അച്ഛന് പിറന്നാൾ ആശംസകൾ നേർന്ന് മകനും നടനുമായ ഗോകുൽ സുരേഷ് പങ്ക് വെച്ചിരിക്കുന്ന കുറിപ്പ് ശ്രദ്ധ പിടിച്ചു പറ്റുകയാണ്. അച്ഛനുമൊത്തുള്ള ഒരു പഴയ കുടുംബചിത്രം പങ്ക് വെച്ചാണ് ഗോകുൽ സോഷ്യൽ മീഡിയയിൽ കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്. അച്ഛനെനിക്ക് ദൈവതുല്യനും ഗൃഹാതുരത്വം ഉണർത്തുന്ന നിരവധി ഓർമ്മകളുമാണ്. തിരശീലയിലൂടെ നിരവധി ഹൃദയങ്ങൾ കീഴടക്കുന്നതോടൊപ്പം തന്നെ വീട്ടിൽ സൂപ്പർഡാഡിയായിരിക്കുന്നത് കാണുന്നതും ഒരു മാന്ത്രികത തന്നെയാണ്. പക്വത പ്രാപിക്കാത്ത സിംബയായ എനിക്ക് ഏറെ ബഹുമാന്യനായ മുഫാസയാണ് അച്ഛനെങ്കിലും അച്ഛൻ പറയാറുള്ളത്…

Read More

മലയാളത്തിലെ ആദ്യ ഓൺലൈൻ റിലീസിന് ഒരുങ്ങുന്ന ജയസൂര്യ നായകനായ സൂഫിയും സുജാതയിലെയും വാതുക്കൽ വെള്ളരിപ്രാവ് എന്ന മനോഹര പ്രണയഗാനം പുറത്തിറങ്ങി. എം ജയചന്ദ്രന്റെ മറ്റൊരു മാന്ത്രികത നിറഞ്ഞു നിൽക്കുന്ന ഈ ഗാനത്തിന്റെ മനോഹര വരികൾ തയ്യാറാക്കിയിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. അർജുൻ കൃഷ്ണ, നിത്യ മാമ്മൻ, സിയ ഉൾ ഹഖ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മലയാളത്തിന്റെ ആദ്യ ഡയറക്റ്റ് ഒ ടി ടി റിലീസായി തയ്യാറെടുക്കുന്ന ചിത്രമാണ് സൂഫിയും സുജാതയും. ജയസൂര്യ, അതിഥി റാവു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് വിജയ് ബാബു ആണ്.നരണിപ്പുഴ ഷാനവാസാണ് ചിത്രത്തിന്റെ സംവിധായകൻ. നിരൂപക ശ്രദ്ധ നേടിയെടുത്ത ‘കരി’ എന്ന ചിത്രമൊരുക്കിയ ആളാണ് നരണിപ്പുഴ ഷാനവാസ്. അനു മൂത്തേടത്താണ് ഛായാഗ്രഹണം. എം.ജയചന്ദ്രൻ സംഗീത സംവിധാനം നിർവഹിക്കുന്നു. ദീപു ജോസഫാണ് എഡിറ്റിങ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ പന്ത്രണ്ടാമത്തെ ചിത്രമാണ് സൂഫിയും സുജാതയും. ആമസോൺ പ്രൈമിൽ ജൂലൈ മൂന്നിന് റിലീസ് ചെയ്യും.

Read More