Author: webadmin

മഴവില്‍ മനോരമയില്‍ ഏറെ ജനപ്രീതി നേടിയ പരമ്പരകളില്‍ ഒന്നാണ് തട്ടീം മുട്ടിയും. പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് വളരെ പ്രിയങ്കരരാണ്. സീരിയലിലെ ആദി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സാഗര്‍ സൂര്യയെ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. കെ പി എ സി ലളിത, മഞ്ജുപിള്ള, വീണ നായര്‍ തുടങ്ങിയവരും പരമ്പരയില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ജോലിക്ക് പോകാന്‍ മടിയുള്ള ഭാര്യ വീട്ടില്‍ കഴിഞ്ഞു ഭക്ഷണം കഴിച്ച് വെറുതെ ഇരിക്കാന്‍ ആഗ്രഹിക്കുന്ന ആദി എന്ന കഥാപാത്രമായിരുന്നു സീരിയലിലെ ഹൈലൈറ്റായി നിന്നത്. ആദിയിലൂടെ നര്‍മ്മം കലര്‍ന്ന പല എപ്പിസോഡും അണിയറ പ്രവര്‍ത്തകര്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരുന്നു. താരത്തിന്റെ ഭാര്യ കഥാപാത്രത്തെ അവതരിപ്പിച്ച ഭാഗ്യലക്ഷ്മിയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരി ആയിരുന്നു. കഴിഞ്ഞ ദിവസം സാഗർ സൂര്യയുടെ അമ്മ മരിച്ചുവെന്ന വാർത്ത ആരാധകരും ഏറെ ഞെട്ടലോടെയാണ് കേട്ടത്. അമ്മയുടെ മരണത്തിന് 10 ദിവസങ്ങൾക്കിപ്പുറം കണ്ണീരണിയിക്കുന്ന ഒരു കുറിപ്പ് പങ്ക് വെച്ചിരിക്കുകയാണ് സാഗർ സൂര്യ. അമ്മേ.. അമ്മ ഞങ്ങളെ വിട്ടു പോയിട്ട്…

Read More

മലയാളത്തിലെ ആക്ഷൻ ക്വീൻ എന്നറിയപ്പെടുന്ന വാണി വിശ്വനാഥ് നിരവധി കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ പ്രശസ്തിയാർജിച്ച നടിയാണ്. മലയാളത്തിലൂടെ അഭിനയത്തില്‍ കരിയര്‍ തുടങ്ങിയ വാണി വിശ്വനാഥ് പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഗംഭീര പ്രകടനം കാഴ്ച്ച വെച്ചിട്ടുണ്ട്. നടന്‍ ബാബുരാജുമായുള്ള കല്യാണശേഷം അഭിനയത്തില്‍ നിന്നും ഏറെ നാളുകളായി വിട്ടു നിന്ന വാണി ഇടയ്ക്ക് ചില ചിത്രങ്ങളില്‍ മുഖം കാണിച്ചിരുന്നു. അതേസമയം തെലുങ്ക് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന് വാര്‍ത്ത എത്തിയതും ആരാധകര്‍ ഏറ്റെടുത്തിരുന്നു. 1987ൽ പുറത്തിറങ്ങിയ മംഗല്യ ചാർത്ത് എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച വാണി വിശ്വനാഥ് മാന്നാർ മത്തായി സ്പീക്കിങ്, മംഗലം വീട്ടിൽ മാനശ്വേശരി ഗുപ്‌ത, ദി കിംഗ്, ഹിറ്റ്ലർ, ദി ട്രൂത്ത്, ഇൻഡിപെൻഡൻസ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്‌തു. 2002ല്‍ നടന്‍ ബാബുരാജുമായുള്ള വിവാഹ ശേഷമാണ് വാണി വിശ്വനാഥ് സിനിമ വിട്ടത്. സിനിമയില്‍ സംഘട്ടന രംഗങ്ങളില്‍ ഏറെ സജീവമായ താരം ജീവിതത്തത്തിലും ഇത്തരത്തില്‍ ഉണ്ടായ അനുഭവത്തെ…

Read More

പൊന്ന് ബ്രോസ്… വിവാഹത്തിന് പുരുഷനും സ്ത്രീക്കും ഇടയിലെ പ്രായവ്യത്യാസം ഇത്ര ആയിരിക്കണം എന്ന് നിയമം വല്ലതും ഉണ്ടോ !!! മലയാളസിനിമയില്‍ വളരെ ചുരുങ്ങിയ കാലം കൊണ്ട് പേരെടുത്ത താരം ചെമ്പന്‍ വിനോദിന്റെ വാക്കുകള്‍ ആണിത്. രണ്ടാം വിവാഹത്തിനായി ഒരുങ്ങുന്നുവെന്ന താരത്തിന്റെ വാര്‍ത്ത ചില്ലറ പൊല്ലാപ്പൊന്നുമല്ല സോഷ്യല്‍മീഡിയയില്‍ ഉണ്ടാക്കിയത്. ഒരു വിവാഹത്തിന്റെ പേരില്‍ ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ എന്തിരിക്കുന്നു എന്നല്ലേ, കാരണമുണ്ട്. ചെമ്പന്‍ വിനോദിന് രണ്ടാം വിവാഹം, മാത്രമല്ല വധുവിന് പ്രായം ഇരുപത്തിയഞ്ച് ഇത്രയും മതിയല്ലോ വിമര്‍ശനത്തിന്. ഒരു സൂചനപോലും തരാതെ അപ്രതീക്ഷിതമായാണ് ലോക്ഡൗണ്‍കാലത്ത് വിവാഹം നടന്നത്. ഇരുപത്തിയഞ്ചു വയസ്സുള്ള വ്യക്തിക്ക് തന്റെ ജീവിതത്തില്‍ തീരുമാനം എടുക്കാന്‍ പ്രാപ്തി ആയിട്ടുണ്ടെന്നും മറിയം എടുത്ത തീരുമാനമാണിത് അത് സമൂഹത്തിന് ഇഷ്ടപ്പെട്ടില്ലെങ്കില്‍ വിട്ടുകളയണമെന്നും മറ്റുള്ളവരുടെ ജീവിതത്തില്‍ ചുമ്മാ കടന്നു കയറുന്നത് ബോറാണെന്നും ചെമ്പന്‍ വിനോദ് കൂട്ടിചേര്‍ത്തു. ഒരു വിവാഹ ആഘോഷത്തില്‍ വച്ചാണ് ആദ്യമായി ഇരുവരും കണ്ടുമുട്ടുന്നത്, ആദ്യം നല്ല സൗഹൃദമായിരുന്നു, പിന്നെയാണ് വിവാഹത്തെക്കുറിച്ച് ആലോചിച്ചത്. മനസ്സുകൊണ്ട്…

Read More

ഇന്ന് ലോകം മുഴുവൻ ഫാദേഴ്‌സ് ഡേ ആഘോഷിക്കുമ്പോൾ നിരവധി മനോഹര സമ്മാനങ്ങളാണ് ഓരോരുത്തരും കാണുന്നതും കേൾക്കുന്നതും. ഒരു പക്ഷേ അത്തരം സമ്മാനങ്ങളിൽ മലയാളി ഇന്ന് കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായിരിക്കുന്നത് പൃഥ്വിരാജിന് മകൾ അല്ലി സമ്മാനിച്ചതായിരിക്കും. ഒരു അഞ്ചു വയസ്സുകാരിയാണ് ഈ സമ്മാനം നൽകിയത് എന്നുമോർക്കണം. സോഷ്യൽ മീഡിയ വഴി പൃഥ്വിരാജ് തന്നെയാണ് ആ സമ്മാനം പങ്ക് വെച്ചിരിക്കുന്നത്. അല്ലി സ്വന്തം കൈയ്യക്ഷരത്തിൽ എഴുതിയ ഒരു കുറിപ്പാണ് പൃഥ്വിരാജിന് സമ്മാനിച്ചിരിക്കുന്നത്. “പ്രിയപ്പെട്ട ദാദ.. അങ്ങേക്ക് ഇത് നല്ലൊരു ദിവസമാണെന്ന് പ്രതീക്ഷിക്കുന്നു. ഈ ദിവസം ദാദക്ക് ഏറ്റവും പ്രിയപ്പെട്ടതാണെന്ന് എനിക്കറിയാം. എല്ലാം നന്നായി തന്നെ നടക്കുന്നു എന്ന് വിശ്വസിക്കുന്നു.” എന്നാണ് അല്ലി ഇംഗ്ലീഷിൽ കുറിച്ചിരിക്കുന്നത്. വികാരനിർഭരമായ ഒരു കുറിപ്പാണ് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പങ്കിട്ടതും. അല്ലി എന്നെ കുറച്ചു നാളായി എന്നെ കാണാറില്ലായിരുന്നു. എനിക്ക് ഒരു സമ്മാനം തരുവാൻ ഫാദേഴ്‌സ് ഡേ ആകാൻ കാത്തിരിക്കുവാണെന്നും അല്ലി പറഞ്ഞിരുന്നു. അഞ്ചാം വയസ്സിൽ അല്ലിയുടെ ഇംഗ്ലീഷ്…

Read More

ദളപതി വിജയ് നാളെ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുകയാണ്. ആരാധകരെ സംബന്ധിച്ചിടത്തോളം അത് ഒരു ആഘോഷദിനം തന്നെയാണ്. കോവിഡ് പടർന്നു പിടിക്കുന്ന സമയമായതിനാൽ തന്നെ ആഘോഷങ്ങൾ ഒന്നും വേണ്ടായെന്ന് വിജയ് ആരാധകരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ചൈനീസ് ആർമിയുടെ ആക്രമണത്തിൽ വീരമൃത്യു പ്രാപിച്ച സൈനികന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ കഴിഞ്ഞ ദിവസം വിജയ് ആരാധകർ നൽകിയിരുന്നു. ആഘോഷങ്ങൾ ഇല്ലെങ്കിൽ പോലും സോഷ്യൽ മീഡിയയിൽ ആഘോഷങ്ങൾക്ക് തിരി തെളിച്ച് വിജയ് ബർത്ത് ഡേ സ്പെഷ്യൽ പോസ്റ്റർ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ മാസ്റ്ററിന്റെ സംവിധായകൻ ലോകേഷ് പുറത്തിറക്കിയിരിക്കുകയാണ്. ദളപതി വിജയോടുള്ള തന്റെ സ്നേഹം വെളിപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. ദളപതിക്കൊപ്പം വിജയ് സേതുപതി, മാളവിക മോഹനൻ എന്നിവരും ഒന്നിക്കുന്ന മാസ്റ്ററിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. To convey my love to Thalapathy @actorvijay here I release the Birthday Poster ❤️ Advance bday wishes #Master Designed by : @Clinton22Roach#HBDTHALAPATHYVijay pic.twitter.com/tMvf80wdU2…

Read More

ഡാൻസ് റിയാലിറ്റി ഷോയിലൂടെ സിനിമ രംഗത്തേക്ക് ചുവട് വെച്ച് വന്നയാളാണ് സാനിയ ഇയ്യപ്പൻ. താരത്തിന്റെ ഡാൻസ് വീഡിയോകളും ഫോട്ടോസുമെല്ലാം പ്രേക്ഷകർ എന്നും ഏറ്റെടുക്കാറുണ്ട്. ഫാദേഴ്‌സ് ഡേ ആയ ഇന്ന് താരം തികച്ചും വ്യത്യസ്തമായ ഒരു ഡാൻസുമായിട്ടാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്. വിജയ് നായകനായ മാസ്റ്ററിലെ വാത്തി കമിംഗ് എന്ന ഗാനത്തിന് ഡാഡി ഇയപ്പച്ചനൊപ്പം ചുവട് വെക്കുന്ന ഒരു മാസ്സ് ഡാൻസ് കവറാണ് താരം ഒരുക്കിയിരിക്കുന്നത്. ജിക്സൺ ഫ്രാൻസിസാണ് ക്യാമറ കൈകാര്യം ചെയ്‌തിരിക്കുന്നത്‌. നൗഫലാണ് എഡിറ്റിംഗ്. സൂരജ് എസ് കെ സ്റ്റൈലിംഗും ആഷ്‌ന ആഷ് മേക്കപ്പും നിർവഹിച്ചിരിക്കുന്നു. കൈദി എന്ന ബ്ലോക്ബസ്റ്റർ ചിത്രം നമുക്ക് സമ്മാനിച്ച ലൊക്കേഷൻ കനകരാജ് അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദളപതി വിജയ് നായകനായെത്തുന്ന മാസ്റ്റർ. ദളപതി വിജയ്ക്കൊപ്പം വിജയ് സേതുപതിയും വേഷമിടുന്ന ചിത്രത്തിലെ ഗാനങ്ങൾ എല്ലാം ഹിറ്റായിരുന്നു. ശന്തനു ഭാഗ്യരാജ്, മാളവിക മോഹനൻ, ഗൗരി കിഷൻ, അർജുൻ ദാസ്, ആൻഡ്രിയ, ശ്രീമാൻ, പ്രേം, സഞ്ജീവ്, ശ്രീനാഥ്, രമ്യ…

Read More

ടോവിനോ തോമസ് – ബേസിൽ ജോസഫ് ചിത്രം ഗോദ, പൃഥ്വിരാജ് ചിത്രം 9 തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് വാമിഖ ഗാബി. ഈ പഞ്ചാബി സുന്ദരിയുടെ പുതിയ ഫോട്ടോസ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുകയാണ്. മമ്മിയുടെ സാരിയുടുത്തുള്ള ചിത്രങ്ങളാണ് താരം പങ്ക് വെച്ചിരിക്കുന്നത്. പഞ്ചാബി, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ സജീവമായ വാമിഖ ആദ്യമായി അഭിനയിച്ച ചിത്രം 2013ൽ പുറത്തിറങ്ങിയ സിക്സ്റ്റീൻ എന്ന ബോളിവുഡ് ചിത്രമാണ്. യോ യോ ഹണി സിംഗിനും അമരീന്ദർ ഗില്ലിനും ഒപ്പം അഭിനയിച്ച പഞ്ചാബി ചിത്രമായ തു മേരാ 22 മേ തേരാ 22 എന്ന ചിത്രമാണ് വാമിഖയുടെ കരിയറിൽ വഴിത്തിരിവായത്. ബാലെ മാഞ്ചി റോജു എന്ന തെലുങ്ക് ചിത്രത്തിലും മാലൈ നേരത്തു മയക്കം എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ച വാമിഖയുടെ പൃഥ്വിരാജ് നായകനായ നയനിലെ ഹൊറർ വേഷവും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവ സാന്നിദ്ധ്യമായ നടിയുടെ ചിത്രങ്ങൾ…

Read More

ബ്ലോക്ക്ബസ്റ്ററായി തീർന്ന കുഞ്ചാക്കോ ബോബൻ ചിത്രം അഞ്ചാം പാതിരാക്ക് ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് നാളെ മുതൽ ആരംഭിക്കുന്നു. അനുരാഗ കരിക്കിൻവെള്ളം, ഉണ്ട എന്നീ ചിത്രങ്ങൾ സംവിധാനം നിർവഹിച്ച ഖാലിദ് റഹ്മാൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയാണ് നായകൻ. രജീഷ വിജയൻ, വീണ നന്ദകുമാർ എന്നിവർ നായികമാരായി എത്തുന്ന ഈ ചിത്രത്തിന്റെ പേര് ഇനിയും പുറത്തു വിട്ടിട്ടില്ല. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ പത്താമത്തെ ചിത്രമായ ഇതിൽ സുധി കോപ്പ, ഗോകുലൻ, ജോണി ആന്റണി, തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. കോവിഡ് കാലത്തെ എല്ലാ സർക്കാർ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടും, ആരോഗ്യസംബന്ധിയായ, സാധ്യമായ എല്ലാ മുൻകരുതലുകൾ എടുത്തുകൊണ്ടുമാണ് ചിത്രീകരണം ആരംഭിക്കുന്നതെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. ജിംഷി ഖാലിദാണ് ഛായാഗ്രഹണം. യാക്സൺ ഗാരി പെരേരയും നേഹ എസ് നായരും സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നൗഫൽ അബ്ദുള്ള നിർവഹിക്കുന്നു. ആർട്ട് ഡയറക്ടർ – ഗോകുൽ…

Read More

എന്നും മലയാളി പ്രേക്ഷകരുടെ പ്രിയ നായികമാരിൽ ഒരാളാണ് ലിസി. പ്രിയദർശനുമായുള്ള വിവാഹത്തിന് ശേഷം സിനിമ രംഗത്ത് നിന്നും മാറിനിന്ന ലിസ്സി വിവാഹ മോചനത്തിന് ശേഷം വീണ്ടും പരസ്യങ്ങളിലും മറ്റും പ്രത്യക്ഷപ്പെട്ട് തുടങ്ങിയിരിക്കുകയാണ് ലിസ്സി. മകൾ കല്യാണിയും അഭിനയ രംഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ്. സ്ഥിരമായി ചെയ്‌തു വരുന്ന ഈ യോഗ തന്നെയാണ് താരത്തിന്റെ സൗന്ദര്യ രഹസ്യമെന്നതും സത്യമാണ്. ഇന്റർനാഷണൽ യോഗദിനത്തിൽ താരം പങ്ക് വെച്ച യോഗ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുകയാണ്. യോഗയുടെ മഹത്വത്തെ കുറിച്ച് പലപ്പോഴും വ്യക്തമാക്കാറുള്ള വ്യക്തി കൂടിയാണ് ലിസ്സി.

Read More

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം നിർവഹിച്ചിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം മാലികിന്റെ റിലീസ് കോവിഡ് വ്യാപനത്തെ തുടർന്ന് അനിശ്ചിതാവസ്ഥയിലാണ്. എന്നാൽ ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്തകളാണ് സോഷ്യൽ മീഡിയ കീഴടക്കുന്നത്. സീ യൂ സൂൺ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നാളെ കൊച്ചിയിൽ ഷൂട്ട് തുടങ്ങും. ഫഹദ് തന്നെയാണ് ചിത്രത്തിന്റെ നിർമാണം. ചിത്രീകരണം പൂർത്തീകരിക്കുവാനുള്ള സിനിമകൾ പൂർത്തിയാക്കാതെ പുതിയ ചിത്രങ്ങൾ ഷൂട്ട് തുടങ്ങരുത് എന്ന് കഴിഞ്ഞ ദിവസം കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നിബന്ധന വെച്ചിട്ടുണ്ട്. എന്നാൽ ഈ ചിത്രം ഒരു മുഴുനീള ഫീച്ചർ ചിത്രമല്ലെന്നാണ് അറിയുവാൻ കഴിയുന്നത്. ഐ ഫോൺ വെച്ച് ഷൂട്ട് ചെയ്യുന്ന ഈ ചിത്രം ഒരു പുതിയ ശ്രമമാണെന്നാണ് സംവിധായകൻ വെളിപ്പെടുത്തിയിരിക്കുന്നത്. ഫഹദിന്റെ ഫ്ലാറ്റിൽ വെച്ച് ഷൂട്ട് ചെയ്യുന്ന ചിത്രം പുതിയ ഫോർമാറ്റിൽ എങ്ങനെ സിനിമ ഒരുക്കാം എന്നുള്ളതിനുള്ള ശ്രമമാണ്.

Read More