Author: webadmin

വോഡാഫോൺ കോമഡി സ്റ്റാർസിലൂടെ പ്രേക്ഷകർക്ക് ഏറെ പരിചിതയായ ട്രാൻസ്‌വുമാണാണ് സീമ വിനീത്. ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ ഇന്ന് മലയാളികൾക്ക് ഏറെ പരിചിത കൂടിയാണ് സീമ. ജീവിതത്തിലെ കയ്‌പേറിയ അനുഭവങ്ങളിലൂടെ കടന്നുവന്ന് വിജയം കുറിച്ചയാളും കൂടിയാണ് സീമ. വർഷങ്ങളായി ബ്രൈഡൽ മേക്കപ്പ് മേക്കപ്പ് രംഗത്തുമുണ്ട്. കഴിഞ്ഞ ദിവസം നടി മാലാ പാർവതിയുടെ മകൻ തനിക്ക് അശ്‌ളീല മെസ്സേജുകളും ചിത്രങ്ങളും അയക്കുന്നുവെന്ന് സീമ പരാതിപ്പെട്ടിരുന്നു. മാലാ പാർവതിയുടെ മകൻ മാപ്പ് അപേക്ഷിച്ചതോടെ ഏകദേശം ആ പ്രശ്‌നങ്ങൾ പരിഹിക്കപ്പെട്ടിരിക്കുകയാണ്. ഇന്നലെ പങ്ക് വെച്ച സീമ വിനീതിന്റെ പുതിയ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. “അവളുടെ പ്രണയം സാധാരണമല്ല തീവ്രമാണ്..! അവർ അതിസുന്ദരികളും നിലാവുള്ള രാത്രികളെ ഇഷ്ടപ്പെടുന്നവരും പാലപ്പൂവിന്റെ ഗന്ധമുള്ളവരുമായിരിക്കും.. ക്ഷുദ്രജീവികൾ പോലും അവളോട് ഇണങ്ങും, യക്ഷികൾ ദുഷ്ടകളല്ല.. അവൾക്ക് നേരിടേണ്ടി വന്ന നഷ്ടപ്രണയവും ചതിയും അവളെ പ്രതികാരദാഹികളാക്കുന്നുവെന്നു മാത്രം.” എന്ന ക്യാപ്ഷനോട് കൂടി പങ്ക് വെച്ചിരിക്കുന്ന ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് സോമു വേദയാണ്.…

Read More

മലയാള സിനിമയുടെ പ്രിയപ്പെട്ട നായികയാണ് ദിവ്യ ഉണ്ണി. ജനുവരി 14നാണ് താരത്തിന്റെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി കടന്നുവന്നത്. ഐശ്വര്യ എന്ന് പേരിട്ട മൂന്നാമത്തെ കുഞ്ഞിന്റെ ചോറൂണിന്റെ ചിത്രങ്ങൾ താരം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. ജനുവരി 14നാണ് കുഞ്ഞു രാജകുമാരി തങ്ങളുടെ ജീവിതത്തിലേക്ക് വന്നതെന്നും ഐശ്വര്യ ഏവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും തേടുന്നുവെന്നും ദിവ്യ ഇന്‍സ്റ്റഗ്രാമില്‍ നേരത്തെ പങ്കുവെച്ചിരുന്നു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുക്കുന്നത്. ആദ്യവിവാഹത്തില്‍ രണ്ടു മക്കളും ഇപ്പോള്‍ ഒരു മകളും ആണ് ദിവ്യയ്ക്ക് ഉള്ളത്. 2018 ഫെബ്രുവരി അഞ്ചിനായിരുന്നു ദിവ്യ ഉണ്ണി തിരുവനന്തപുരം സ്വദേശിയായ അരുണ്‍ കുമാറിനെ വിവാഹം കഴിക്കുന്നത്. അമേരിക്കന്‍ മലയാളിയായ ഡോക്ടര്‍ സുധീര്‍ കുമാറുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞ ശേഷം ആണ് താരം അരുണിനെ വിവാഹം ചെയ്യുന്നത്. 2018 ഓഗസ്റ്റില്‍ വിവാഹ മോചിതയാകുകയായിരുന്നു. ആദ്യവിവാഹത്തിലെ രണ്ടു മക്കളും താരത്തിനൊപ്പമാണ് താമസിക്കുന്നത്. എല്ലാവരുടെയും വിശേഷങ്ങളും സന്തോഷ നിമിഷങ്ങള്‍ എല്ലാം താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

Read More

മലയാള സിനിമ ലോകത്തും വേർതിരിവുകൾ ശക്തമായ രീതിയിൽ തന്നെയുണ്ടെന്ന് കഴിഞ്ഞ ദിവസം നീരജ് മാധവ് വെളിപ്പെടുത്തിയിരുന്നു. അതിനെതിരെ ഫെഫ്‌ക മുന്നോട്ട് വരികയും അത്തരത്തിൽ വല്ലതുമുണ്ടെങ്കിൽ എല്ലാവരേയും സംശയത്തിന്റെ മുൾമുനയിൽ നിർത്തരുതെന്നും ഫെഫ്‌ക ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ ആ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഷമ്മി തിലകൻ. #പല്ലിട_കുത്തി_നാട്ടുകാരെ_മണപ്പിക്കല്ലേ_സാറന്മാരെ..;😬 😬 #അവർക്കു_നാറും.!?🤯🤯 “അയ്യേ..; ഈ ഇച്ചീച്ചി ചിനിമയില് ചില അലിഖിത നെയമങ്ങളൊക്കെയുണ്ട് ട്ടാ..; ഇവിടത്തെ ചെല സാറമ്മാരേയ്..; പിള്ളാരോട് വേർതിരിവ് കാണിക്കുന്നോരാ..; അറിയാമോ..? എന്ന്, കൂട്ടുകാരോട് ഒന്ന് അറിയാതെ വിളിച്ചു പറഞ്ഞുപോയ, സിനിമയിൽ ആറാം ക്ലാസിൽ പഠിക്കുന്ന ഒരു പയ്യനോട്..; #ആങ്ഹാ..; അവനങ്ങനെ പറഞ്ഞോ..? എന്നാലൊടനെ തന്നെ അവൻ #വിശദീകരണം_നൽകുക..! #സംശയത്തിന്റെ_മുൾമുന_പാടില്ല..! #പേരുകൾ_എടുത്തുപറയുക..! #വിശദാംശം_നൽകുക..! #തേങ്ങാക്കൊല..!#മാങ്ങാത്തൊലി..!എന്നിങ്ങനെയുള്ള കാലഹരണപ്പെട്ടു പോയ കൊറേ ഉമ്മാക്കികളും പൊക്കിപ്പിടിച്ച്..; ഒരുമാതിരി #ഉദ്വേഗഭരിതമായി_ഉച്ചരിച്ചുദ്ധരിച്ച് കൊണ്ട്..; ഒരാറാം ക്ലാസുകാരനെ പേടിപ്പിക്കാൻ/പീഡിപ്പിക്കാൻ വരുന്ന ട്രേഡ് യൂണിയൻ #സാറമ്മാരുടെയും, അവരുടെ സൈബർ പോരാളികളുടേയും മാനസീക നിലയോർത്ത് ചിരിക്കാതിരിക്കാൻ കഴിയുന്നില്ല മലയാളികളേ.!😀😆😅🤣😭🤣😅😆😀 ഊതിപ്പെരുപ്പിച്ചെടുക്കുന്ന ഭയമാണ്…

Read More

പൃഥ്വിരാജ്, ബിജുമേനോൻ എന്നിവർ പ്രധാനവേഷത്തിലെത്തിയ സച്ചി സംവിധാനം നിർവഹിച്ച അയ്യപ്പനും കോശിയും കണ്ടിറങ്ങിയവരെ ഏറെ ആകർഷിച്ച ഒരു കഥാപാത്രമാണ് കണ്ണമ്മ. കോശിയുടെ മുഖത്തടിച്ചതു പോലുള്ള കണ്ണമ്മയുടെ ഡയലോഗ് ഏറെ കയ്യടിയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ശക്തമായ ആ വേഷം സമ്മാനിച്ച സച്ചിയുടെ വേർപാടിൽ വികാരനിർഭരമായ കുറിപ്പ് പങ്ക് വെച്ചിരിക്കുകയാണ് താരം. എന്റെ ലക്ഷ്യത്തിലെത്താൻ ഉള്ള ആ വലിയ പടികൾ ഒരിക്കലും എന്തൊക്കെ സംഭവിച്ചാലും തകരാത്ത അത്ര ബലമുള്ളത് നിർമ്മിച്ച് അതിൽ എന്നെ കയറ്റി നിർത്തി നീ ഇനി ധൈര്യമായി മുൻപോട്ടു പൊക്കോ എന്നും പറഞ്ഞ്‌ അതിലൂടെ എന്നെ നടത്തിച്ചു .. നിന്റെ എല്ലാം ഉയർച്ചകളും കാണാൻ ഞാൻ ഇവിടെ ഉണ്ട്‌ എന്ന് പറഞ്ഞിട്ട് ? ……എപ്പോഴും പറയുന്ന വാക്കുകൾ ” ടാ നീ രക്ഷപെടും ” …ശരിയാ എന്നെ രക്ഷപെടുത്താൻ ആരും അറിയാതിരുന്ന എന്റെയുള്ളിലെ കലാകാരിയെ ലോകത്തിന് മുമ്പിൽ കാണിച്ചു കൊടുക്കാൻ സച്ചിയേട്ടാ നിങ്ങൾ തന്നെ വേണ്ടി വന്നു …പക്ഷേ ഒരിക്കലും എന്തൊക്കെ…

Read More

മലയാള സിനിമയില്‍ ചെറുതും വലുതുമായ ഒരു പിടി നല്ല കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് നിരഞ്ജന അനൂപ്. കേരളകൗമുദി ഓണ്‍ലൈനില്‍ താരം നല്‍കിയ അഭിമുഖത്തിലെ ഒരു സുപ്രധാന വെളിപ്പെടുത്തലാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായ ദേവാസുരവും നിരഞ്ജനയുടെ ജീവിതവുമായി തമ്മില്‍ ഒരു ബന്ധമുണ്ട് എന്നാണ് താരം വെളിപ്പെടുത്തുന്നത്. രഞ്ജിത്തിന്റെ തിരക്കഥയില്‍ പിറന്ന ദേവാസുരം എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ മംഗലശ്ശേരി നീലകണ്ഠനും ഭാനുമതിയും തന്റെ മുത്തച്ഛനും മുത്തശ്ശിയുടേയും യഥാര്‍ത്ഥ ജീവിതകഥയാണ് എന്നാണ് താരം അഭിമുഖത്തില്‍ പറയുന്നത്. ദേവാസുരം എന്ന ചിത്രം റിലീസ് ചെയ്ത ആറു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താന്‍ ജനിച്ചതെന്നും ആറാം വയസ്സിലാണ് ചിത്രം കാണുന്നതെന്നും നിരഞ്ജന അഭിമുഖത്തില്‍ പറയുന്നു. കുടുംബകഥയാണെന്നു താന്‍ അറിഞ്ഞിരുന്നില്ലെന്നും പിന്നീട് ആണ് മംഗലശ്ശേരി നീലകണ്ഡനും ഭാനുമതി യും തങ്ങളുടെ ആളുകളാണെന്ന് അറിയുന്നതെന്നും താരം വെളിപ്പെടുത്തി. സിനിമ കാണാന്‍ കഴിഞ്ഞതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും കാരണം ജീവിതത്തില്‍…

Read More

വോഡാഫോൺ കോമഡി സ്റ്റാർസിലൂടെ പ്രേക്ഷകർക്ക് ഏറെ പരിചിതയായ ട്രാൻസ്‌വുമാണാണ് സീമ വിനീത്. ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ ഇന്ന് മലയാളികൾക്ക് ഏറെ പരിചിത കൂടിയാണ് സീമ. ജീവിതത്തിലെ കയ്‌പേറിയ അനുഭവങ്ങളിലൂടെ കടന്നുവന്ന് വിജയം കുറിച്ചയാളും കൂടിയാണ് സീമ. വർഷങ്ങളായി ബ്രൈഡൽ മേക്കപ്പ് മേക്കപ്പ് രംഗത്തുമുണ്ട്. കഴിഞ്ഞ ദിവസം നടി മാലാ പാർവതിയുടെ മകൻ തനിക്ക് അശ്‌ളീല മെസ്സേജുകളും ചിത്രങ്ങളും അയക്കുന്നുവെന്ന് സീമ പരാതിപ്പെട്ടിരുന്നു. മാലാ പാർവതിയുടെ മകൻ മാപ്പ് അപേക്ഷിച്ചതോടെ ഏകദേശം ആ പ്രശ്‌നങ്ങൾ പരിഹിക്കപ്പെട്ടിരിക്കുകയാണ്. ഇപ്പോൾ സീമ വിനീതിന്റെ പുതിയ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. “അവളുടെ പ്രണയം സാധാരണമല്ല തീവ്രമാണ്..! അവർ അതിസുന്ദരികളും നിലാവുള്ള രാത്രികളെ ഇഷ്ടപ്പെടുന്നവരും പാലപ്പൂവിന്റെ ഗന്ധമുള്ളവരുമായിരിക്കും.. ക്ഷുദ്രജീവികൾ പോലും അവളോട് ഇണങ്ങും, യക്ഷികൾ ദുഷ്ടകളല്ല.. അവൾക്ക് നേരിടേണ്ടി വന്ന നഷ്ടപ്രണയവും ചതിയും അവളെ പ്രതികാരദാഹികളാക്കുന്നുവെന്നു മാത്രം.” എന്ന ക്യാപ്ഷനോട് കൂടി പങ്ക് വെച്ചിരിക്കുന്ന ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് സോമു വേദയാണ്.

Read More

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ടെലിവിഷൻ പരമ്പരകളിൽ ഒന്നാണ് ഫ്‌ളവേഴ്‌സ് ടിവിയിലെ ഉപ്പും മുളകും. അതിന്റെ തിരക്കഥാകൃത്തുമാരിൽ ഒരാളായ അഫ്‌സൽ കരുനാഗപ്പള്ളി തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയേ ആദ്യമായും അവസാനമായും കണ്ട ഓർമ്മകൾ പങ്ക് വെച്ചിരിക്കുകയാണ്. ജിബൂട്ടി എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കി സിനിമ ലോകത്തേക്ക് കൂടി പ്രവേശിക്കുവാൻ ഒരുങ്ങുകയാണ് അഫ്‌സൽ. ഫേസ്ബുക്കിലാണ് അഫ്‌സൽ സച്ചിയേട്ടനെ കണ്ട അനുഭവം പങ്ക് വെച്ചിരിക്കുന്നത്. കഴിഞ്ഞ വർഷമാദ്യം ഒരു ദിവസം ഉപ്പും മുളകും ഷൂട്ടിന്റെ ഇടവേളയിൽ രമേഷേട്ടൻ എന്നോട് പറഞ്ഞു “സംവിധായകൻ സച്ചി എന്നെ വിളിച്ചിരുന്നു എറണാകുളത്തുണ്ടെങ്കിൽ ഒന്നു കാണാൻ പറ്റുമോ” എന്ന് ചോദിച്ചു. കേട്ടപാടെ സച്ചിയെന്ന എഴുത്തുകാരന്റെ ഏറ്റവും വലിയ ആരാധകനായ ഞാൻ ചാടി വീണ് നമുക്ക് ഒരുമിച്ച് പോകാം എന്ന് പറഞ്ഞു. അന്ന് വൈകിട്ട് ഷൂട്ടും കഴിഞ്ഞു ഞാനും രമേഷേട്ടനും കൂടി നേരെ കാക്കനാട് സച്ചിയേട്ടൻ പറഞ്ഞ വില്ലയിലേക്ക് പോയി. അവിടെയെത്തിയപ്പോൾ ഡോർ തുറന്നതും ഞങ്ങളെ സ്വീകരിച്ചതുമെല്ലാം സച്ചിയേട്ടൻ തന്നെയായിരുന്നു. പഴയ നാടകക്കാരനായത് കൊണ്ടും…

Read More

ഞാന്‍ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് നടി അഹാന കൃഷ്ണ. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം കൃഷ്ണകുമാറിന്റെ മകള്‍ കൂടിയാണ് അഹാന. നല്ലൊരു അഭിനേത്രിയോടൊപ്പം നല്ലൊരു ഗായികയും മോഡലുമാണ് അഹാന. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ താരത്തിന് ഒരു യൂട്യൂബ് ചാനല്‍ ഉണ്ട്. സഹോദരിമാരായ ഇഷാനിയും ദിയയും ഹന്‍സികയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരികളാണ്. ഒരു കുടുംബത്തിലെ എല്ലാവര്‍ക്കും വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകശ്രദ്ദ ലഭിക്കുക എന്നത് ചെറിയ കാര്യമല്ല, താര കുടുംബത്തിലെ വിശേഷങ്ങള്‍ എല്ലാം അറിയാന്‍ ആരാധകര്‍ക്കും ഏറെ ആകാംക്ഷയാണ്. ഇന്‍സ്റ്റഗ്രാമില്‍ അഹാന പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം വളരെ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധേയം ആകാറുണ്ട്. സഹോദരിമാര്‍ക്ക് ഒപ്പമുള്ള വീഡിയോകളും ഡാന്‍സ് വീഡിയോകളും എല്ലാം താരം ഷെയര്‍ ചെയ്യാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയ നടക്കുന്ന ഒരു തട്ടിപ്പിനെക്കുറിച്ച് താരം ആരാധകരോട് വെളിപ്പെടുത്തുകയാണ്. അക്കൗണ്ടുകള്‍ വെരിഫൈ ചെയ്ത് കൊടുക്കും എന്ന രീതിയില്‍ പലരും നിങ്ങളുടെ സമീപിക്കുമെന്നും , ആ…

Read More

അംഗൻവാടി അധ്യാപികമാരെ അധിക്ഷേപിച്ചെന്ന പരാതിയിൽ നടൻ ശ്രീനിവാസനെതിരെ സംസ്ഥാന വനിതാ കമ്മീഷൻ കേസ് എടുത്തു. അംഗൻവാടി അധ്യാപികമാർ തന്നെയാണ് പരാതി കൊടുത്തത്. വിവരവും വിദ്യാഭാസവും ഇല്ലാത്തവരാണ് അംഗൻവാടി അധ്യാപികമാരെന്നും ജോലിയൊന്നും ഇല്ലാത്തവരെയാണ് ഈ പണിക്ക് പിടിച്ചു നിർത്തുന്നതെന്നുമായിരുന്നു ഒരു ചാനൽ അഭിമുഖത്തിൽ ശ്രീനിവാസൻ പരാമർശം നടത്തിയത്. സൈക്കാട്രിസ്റ്റുകളും വേണ്ടത്ര യോഗ്യതയുള്ളവരുമാണ് വിദേശ രാജ്യങ്ങളിൽ കുട്ടികളെ പഠിപ്പിക്കുന്നതെന്നും എന്നാൽ ഇങ്ങ് കേരളത്തിൽ കുട്ടികളെ പഠിപ്പിക്കുന്നത് യോഗ്യത ഇല്ലാത്തവരാണെന്നും ഇവരൊക്കെ എവിടെ നിന്നും വരുന്നുവെന്നുമാണ് ശ്രീനിവാസൻ ചോദിച്ചത്. അംഗൻവാടി അധ്യാപികമാരെ മുഴുവനായിട്ടാണ് ശ്രീനിവാസൻ അവഹേളിച്ചതെന്നാണ് വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ പ്രതികരിച്ചത്. അധ്യാപികമാരെ മാത്രമല്ല കുട്ടികളെയും സമൂഹത്തെ ഒന്നായും അപമാനിച്ച ശ്രീനിവാസൻ പരാമർശം പിൻവലിക്കണമെന്നും ഷാഹിദ കമാൽ വ്യക്തമാക്കി. ഇത്തരം വിഷയങ്ങളിൽ അഭിപ്രായ പ്രകടനം നടത്തുമ്പോൾ കുറച്ചു കൂടി ഉത്തരവാദിത്വം വേണമെന്ന് ശ്രീനിവാസനെ ഓർമിപ്പിക്കുമെന്നും ഷാഹിദ കൂട്ടിച്ചേർത്തു.

Read More

കന്നഡ നടൻ ചിരഞ്ജീവി സർജയുടെ മരണം ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് സിനിമാലോകവും മേഘ്നരാജും മുക്തമായിട്ടില്ല. പെട്ടെന്നാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു യാത്രയായത്. ഭർത്താവിന്റെ മരണത്തിനു മുൻപിൽ പൊട്ടിക്കരഞ്ഞ് നിൽക്കുന്ന മേഘനരാജ് എല്ലാവരുടെയും മനസ്സുകളിൽ നൊമ്പരപ്പെടുത്തുന്ന ഒരു കാഴ്ചയായിരുന്നു. ഇടറി പോയ സമയത്ത് താങ്ങായും തണലായും നിന്ന ഏവർക്കും നന്ദി അർപ്പിച്ചിരിക്കുകയാണ് മേഘ്‌ന രാജ് ഇപ്പോൾ. കഴിഞ്ഞ കുറേ ദിവസങ്ങൾ എന്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയതും വിഷമകരവുമായ ദിനങ്ങളായിരുന്നു. പൂർണത കൈവരിച്ചിരുന്ന എന്റെ ലോകം തകർന്നടിഞ്ഞ് ഞാൻ സങ്കടത്തിലേക്ക് കൂപ്പുകുത്തിയപ്പോൾ എനിക്ക് സ്നേഹവും പിന്തുണയുമേകിയ കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും ചലച്ചിത്ര മേഖലയിലെ പ്രിയപ്പെട്ടവർക്കും ഒരായിരം നന്ദി. അവരേക്കാളുമേറെ പിന്തുണയുമായി നിന്നതും പ്രത്യാശ പകർന്നതും ചീരുവിന്റെ ഫാൻസാണ്. എന്റെ ഈ ഒരു ജീവിതം അവർക്ക് നന്ദി പറയുവാൻ മതിയാകുമെന്ന് തോന്നുന്നില്ല. നിങ്ങൾ എന്നോടൊപ്പം കരഞ്ഞു, എന്റെ സങ്കടത്തിൽ പങ്കാളികളായി, എന്റെ വേദന തിരിച്ചറിഞ്ഞു, ഞാൻ എന്റെ ചീരുവിനെ എത്രത്തോളം മിസ് ചെയ്‌തുവോ അത്ര തന്നെ…

Read More