Author: webadmin

മിന്നൽ മുരളിക്കായി കാലടിയിൽ ഒരുക്കിയ സെറ്റ് ഒരു കൂട്ടം വർഗീയ വാദികൾ തകർത്തത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. നാളത്തെ കേരളത്തെ കുറിച്ച് ഏറെ ആശങ്ക ഉണർത്തുന്ന ഈ പ്രവർത്തിക്കെതിരെ ഒട്ടുമിക്ക മലയാളികളും ഒരേ പോലെയാണ് പ്രതികരിച്ചിരിക്കുന്നത്. അതിനിടയിൽ ഇതിനെല്ലാം പിന്നിൽ നിർമാതാക്കളായ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സും അതിന്റെ സാരഥി സോഫിയ പോളുമാണെന്ന് ഒരു ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. നിർമാതാവിനെയും പ്രൊഡക്ഷൻ കമ്പനിയേയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വ്യാജവാർത്ത നൽകിയ ഓൺലൈൻ മാധ്യമത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുവാണ് നിർമാതാക്കൾ ഇപ്പോൾ. നമ്പി നാരായണൻ കേസിൽ നീതിക്ക് വേണ്ടി നിലകൊണ്ട് വിജയം കുറിച്ച്‌ ഹൈക്കോടതി അഡ്വക്കേറ്റ് സി ഉണ്ണികൃഷ്ണനാണ് നിർമാതാക്കൾക്ക് വേണ്ടി കേസ് വാദിക്കുന്നത്. വ്യാജവാർത്ത പങ്ക് വെച്ച് നിർമ്മാതാക്കളെ അപകീർത്തിപ്പെടുത്തിയ ആർ ജെ നീനക്കെതിരെയും വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് നിയമനടപടിക്ക് ഒരുങ്ങുന്നുവെന്നാണ് അറിയുവാൻ കഴിയുന്നത്. ഓൺലൈൻ മാധ്യമത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുന്നുവെന്ന് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് തന്നെയാണ് പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. ഞങ്ങളുടെ മാനേജിങ് ഡയറക്ടർ ശ്രീമതി സോഫിയ…

Read More

മലയാള സിനിമയിലെ ആദ്യ ട്രാൻസ്ജെൻഡർ നായിക എന്ന ബഹുമതിക്ക് ഉടമയാണ് അഞ്ജലി അമീർ. ഈയടുത്ത് ബിഗ് ബോസിലും താരം മുഖം കാണിച്ചിരുന്നു. മമ്മൂട്ടി നായകനായ തമിഴ് ചിത്രം പേരൻപിൽ ഗംഭീര പ്രകടനമാണ് അഞ്ജലി അമീർ കാഴ്ചവെച്ചത്. ഇപ്പോഴിതാ തനിക്കും ഒരു ആൺതുണ വേണമെന്ന് താരം. സോഷ്യൽ മീഡിയയിലൂടെയാണ്‌ അഞ്ജലി ഇക്കാര്യം വെളിപ്പെടുത്തിയത്. ലിവിങ് ടുഗെദറിൽ കൂടെയുണ്ടായിരുന്ന ആൾ തന്നെ ചതിച്ചെന്നും ഭീഷണിപ്പെടുത്തുന്നുവെന്നും പറഞ്ഞ് നേരത്തെ അഞ്ജലി വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഒറ്റയ്ക്ക് തുഴഞ്ഞ് മടുത്തു, മുങ്ങിപ്പോകുമെന്നൊരു ഭയം, ഒരു തുഴക്കാരനെ കൂടെ കൂട്ടാൻ മോഹമായി തുടങ്ങി. എന്നെ സ്നേഹിക്കാനും എനിക്ക് സ്നേഹിക്കാനും ഒരാണ് വേണം, കുരുത്തക്കേടിന് കുടപിടിക്കാനും ഇടക്ക് രണ്ട് തെറി വിളിക്കാനും,മഴ പെയ്യുമ്പോൾ വണ്ടിയെടുത്ത് കറങ്ങാനും അരണ്ട വെളിച്ചത്തിൽ തട്ട് ദോശ കഴിക്കാനും കൂടെയൊരുത്തൻ.ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ഒരാൺതുണ എനിക്കും വേണം, ജീവിതയാത്രയിൽ എന്നെ കൂടെക്കൂട്ടാൻ ധൈര്യമുളളവരുണ്ടോ ആവോ?

Read More

വാതോരാതെയുള്ള സംസാരവും എന്തും തുറന്നുപറയാനുള്ള ധൈര്യവും കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അവതാരകയും അഭിനേത്രിയുമായ വ്യക്തിയാണ് രഞ്ജിനി ഹരിദാസ്. ആ രഞ്ജിനിയെ പോലെയാകണമെന്ന ആഗ്രഹം പങ്ക് വെച്ചിരിക്കുകയാണ് ഒരു യുവാവ് ഇപ്പോൾ. സജിത്ത് എന്ന ഈ യുവാവ് രഞ്ജിനിയുടെ പല ഇന്റർവ്യൂകളിലും നിന്നുമുള്ള നിരവധി വസ്തുതകൾ കൂട്ടിച്ചേർത്താണ് കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്. ”There Is Nothing Wrong With Who I am” ”എന്നെ തൊട്ടാൽ ഞാൻ അപ്പൊ തെറി വിളിക്കും… വിളിച്ചിരിക്കും ”😎 ”Life Built Me” ”ഇതൊക്ക കൂടിയല്ലേ Life, ഇതൊന്നും ഇല്ലെങ്കിൽ പിന്നെന്ത് ലൈഫാ ” (Cyber bullying കളെപ്പറ്റി ) ”ജീവിതത്തിൽ സന്തോഷം മാത്രമാണ് എനിക്ക് വേണ്ടത് ” ************ കഴിഞ്ഞ രണ്ടു ദിവസങ്ങളായി രഞ്ജിനി ഹരിദാസിന്റെ ഇന്റർവ്യൂകൾ കണ്ടു സന്തോഷിക്കൽ ആയിരുന്നു എന്റെ മെയിൻ പരിപാടി ❤️ സ്വന്തം ജീവിതം ഇത്ര മനോഹരമായി ജീവിച്ചു തീർക്കുന്ന അപൂർവം മനുഷ്യരെ മാത്രമേ ഞാൻ കണ്ടിട്ടുള്ളു… അതും എന്തൊരു…

Read More

മലയാള സിനിമയുടെ പ്രിയപ്പെട്ട നടിയാണ് മല്ലിക സുകുമാരന്‍. പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട കുടുംബമാണ് മല്ലികയുടെത്. കഴിഞ്ഞ പ്രളയ കാലത്ത് വീട്ടില്‍ വെള്ളം കയറുകയും താരത്തെ വീടിനുള്ളില്‍ നിന്നും രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. ഈ സംഭവം നിരവധി വിമര്‍ശനങ്ങള്‍ക്കും ട്രോളുകളും ഇടയാക്കിയിരുന്നു. അടുത്തിടെ ഉണ്ടായ പ്രളയത്തെ തുടര്‍ന്നു താരത്തെ വീണ്ടും വീട്ടില്‍നിന്ന് മാറ്റി നിര്‍ത്തേണ്ടി വന്നിരുന്നു. ഇതിനെതിരെയാണ് മല്ലിക ഇപ്പോള്‍ തുറന്നടിക്കുന്നത്. വെള്ളം കയറിയതിനാല്‍ താന്‍ തന്നെ ഫയര്‍ ഫോഴ്സില്‍ വിളിച്ച് പറഞ്ഞതാണ് കാറ് നില്‍ക്കുന്നിടത്ത് ഞങ്ങളെ കൊണ്ടു വിടണമെന്ന് എന്നും അങ്ങനെ ഫയര്‍ ഫോഴ്‌സ് വന്നു കൊണ്ടു വിട്ടുവെന്നും താരം കൂട്ടിചേര്‍ക്കുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി താന്‍ പറയുന്നതാണ് ആ കനാലിന്റെ കാര്യം, പല തവണ പരാതി കൊടുത്തു. മാത്യു ടി. തോമസാണ് അന്ന് ഇറിഗേഷന്‍ മന്ത്രി. അദ്ദേഹത്തെ ചെന്ന് കണ്ട് കത്തു കൊടുത്തിട്ട് കനാലിന്റെ അവസ്ഥയും മാലിന്യം നിറയുന്നതിനെ കുറിച്ചും പറഞ്ഞിരുന്നു പക്ഷെ ഒന്നു സംഭവിച്ചില്ല. കനാല്‍ മാറ്റണംമെന്നും അല്ലെങ്കില്‍ ഈ…

Read More

സീ കേരളം ചാനലിലൂടെ പ്രേക്ഷകരുടെ പ്രിയ പരമ്പരയായി തീർന്ന ചെമ്പരത്തിയിലെ കല്യാണിയെ അവതരിപ്പിക്കുന്ന അമല ഗിരീശൻ വിവാഹിതയായി. തമിഴിലെ സെമ്പരുത്തി എന്ന സീരിയലിന്റെ മലയാളം പതിപ്പാണ് ചെമ്പരുത്തി. ഒരു നാടൻ പെൺകുട്ടിയുടെ കഥയാണ് സീരിയലിന് ആധാരം. ഫ്രീലാന്‍സ് ക്യാമറമാന്‍ ആയ പ്രഭു ആണ് വരന്‍. ലോക്ക് ഡൗൺ കാലമായതിനാൽ ലളിതമായ രീതിയിലാണ് വിവാഹം നടന്നത്. അഞ്ചു വർഷമായി അഭിനയരംഗത്തുള്ള ആളാണ് അമല. സ്പർശം എന്ന സീരിയലിലാണ് ആദ്യം അഭിനയിച്ചത്. തുടർന്ന് കാട്ടുകുരങ്ങ്, നീർമാതളം, സൗഭാഗ്യവതി തുടങ്ങിയ പരമ്പരകളിലും വേഷമിട്ടു. നീർമാതളത്തിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും അമല നേടിയെടുത്തിരുന്നു. കോഴിക്കോടാണ് അമലയുടെ നാടെങ്കിലും അച്ഛൻ ഗിരീശാകുമാറിനും അമ്മ സലിജക്കുമൊപ്പം തിരുവനന്തപുരത്താണ് അമല താമസിക്കുന്നത്. അച്ഛൻ കൃഷിക്കാരനാണ്. അമ്മ വീട്ടമ്മയും. ചേച്ചി അഖില വിവാഹിതയാണ്.

Read More

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച അഞ്ചലിലെ ഉത്രയുടെ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ സമൂഹത്തിലെ ഓരോരുത്തരും ആശങ്കാകുലരാവുകയാണ്. സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പ്രശസ്ത സംവിധായകൻ അരുൺ ഗോപി. കാര്യങ്ങളറിഞ്ഞു വേണ്ടത് ചെയ്യൂ… ഇല്ലെങ്കിൽ ഈ നാട്ടിൽ ഉത്രമാരുണ്ടാകും വിപിൻമാരുണ്ടാകുമെന്നാണ് അരുൺ ഗോപി സൂചനയേകുന്നത്. ഉത്രയുടെ മരണത്തിന്റെ അല്ല കൊലപാതകത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു നില്ക്കാൻ ഈ സമൂഹത്തിൽ ജീവിക്കുന്ന ആർക്കും കഴിയില്ല… അതിനു ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ല… സ്വന്തം കുഞ്ഞിനെ പാറയിൽ എറിഞ്ഞു കൊല്ലുന്നവളെ പെണ്ണായി കാണാൻ കഴിയാത്ത നാട്ടിൽ, കൂടെ കൂട്ടിയവളെ മരണത്തിനു ഇട്ടുകൊടുക്കുന്നവനെ ആണായിട്ടല്ല മനുഷ്യനായി പോലും കൂട്ടാൻ കഴിയില്ല…!! … വിവാഹ മോചനം ഒരു പാപമല്ല.. ചേർന്ന് പോകാൻ കഴിയില്ലെങ്കിൽ ഒഴിഞ്ഞുമാറാൻ ഏതൊരാൾക്കും അവകാശമുണ്ടെന്ന നിയമപരിരക്ഷയാണ്…!! ഒരാൾ വിവാഹമോചനം എന്ന് ചിന്തിച്ചാൽ പ്രത്യേകിച്ചു പെൺകുട്ടി ആണെങ്കിൽ അമ്പലനടയിൽ അറിയാതെ മുള്ളിപോയ കുഞ്ഞിനെ നോക്കുന്ന മേൽശാന്തിയെ പോലെ ആകാതെ ചേർത്തൊന്നു നിർത്തൂ. കാര്യങ്ങളറിഞ്ഞു വേണ്ടത് ചെയ്യൂ… ഇല്ലെങ്കിൽ ഈ നാട്ടിൽ…

Read More

ഏറ്റെടുക്കുന്ന കഥാപാത്രങ്ങളുടെ പൂർണതക്കായി ഏതറ്റം വരെ പോകുവാനും മടിയില്ലാത്ത നടനാണ് ചിയാൻ വിക്രമെന്ന് എല്ലാ പ്രേക്ഷകർക്കും അറിയാവുന്നതാണ്. കാശിയിൽ അന്ധനായി അഭിനയിക്കുവാൻ കഠിനാധ്വാനം ചെയ്‌ത വിക്രം ശങ്കർ ഒരുക്കിയ ഐയിൽ കൂനനാകുവാൻ സംവിധായകൻ ആവശ്യപ്പെടാതിരുന്നിട്ടും ശരീരഭാരം കുറച്ചിരുന്നു. ഇപ്പോഴിതാ പുതിയ ചിത്രമായ കോബ്രക്ക് വേണ്ടിയും അത്തരത്തിൽ ജീവൻ പണയം വെച്ചൊരു പ്രകടനം നടത്തിയിരിക്കുകയാണ്. സംവിധായകൻ അജയ് ജ്ഞാനമുത്തുവാണ് ഇക്കാര്യം ഒരു ഇന്റർവ്യൂവിൽ പറഞ്ഞത്. കൈയ്യും കാലും വായും മൂടിക്കെട്ടി വെള്ളത്തിനടിയിൽ തല കീഴായി തൂക്കിയിട്ടുള്ള ഒരു സീനാണ് ഷൂട്ട് ചെയ്‌തിരുന്നത്‌. ഡ്യൂപ്പിനെ വെച്ചാണ് ആദ്യം ചെയ്തതെങ്കിലും ശ്വാസം എടുക്കുവാൻ ബുദ്ധിമുട്ടുള്ള കാരണം ഡ്യൂപ്പിന് അധികനേരം പിടിച്ചു നിൽക്കുവാനായില്ല. അത് കൊണ്ട് തന്നെ ഷോട്ട് കൃത്യമായി എടുക്കുവാനായില്ല. ആ സീൻ ഒഴിവാക്കുവാൻ തീരുമാനിച്ച സംവിധായകനോട് വിക്രം തന്നെയാണ് ഡ്യൂപ്പില്ലാതെ ചെയ്യാമെന്ന് പറഞ്ഞത്. കൈയ്യും കാലും വായും മൂടിക്കെട്ടി വെള്ളത്തിനടിയിൽ തല കീഴായി തൂക്കിയിട്ടു ചിയാൻ വിക്രം ആ ഷോട്ട് എടുത്തെങ്കിലും സഹനടൻ കൂടുതൽ…

Read More

കേരളത്തെ ഒന്നാകെ നാണം എടുത്തിയ സംഭവമായി തീർന്നിരിക്കുകയാണ് മിന്നൽ മുരളിയുടെ സെറ്റ് വർഗീയവാദികൾ നശിപ്പിച്ചത്. ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനവും സോഫിയ പോൾ നിർമാണവും നിർവഹിക്കുന്ന മിന്നൽ മുരളിക്കായി കാലടിയിൽ സ്ഥാപിച്ചിരുന്ന 80 ലക്ഷം രൂപ വിലമതിക്കുന്ന സെറ്റ് ഇന്നലെ ഒരു കൂട്ടം വർഗീയവാദികൾ അടിച്ചു തകർത്തിരുന്നു. മലയാളികളെ ഒന്നാകെ ഞെട്ടിക്കുകയും ആശങ്കപ്പെടുത്തുകയും ചെയ്‌തിരിക്കുന്ന ഈ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പ്രശസ്‌ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. “അക്ഷരം തെറ്റാതെ ചെറ്റത്തരം എന്ന് വായിക്കാം . പ്രളയമുണ്ടായപ്പോൾ അവിടെയുണ്ടായ വെള്ളം മുഴുവൻ നിങ്ങൾ കുടിച്ചു വറ്റിക്കുകയായിരുന്നോ” എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. അതേ സമയം ഇങ്ങനെ ഒരു പ്രവൃത്തി നടത്തിയ വർഗീയ വാദികൾക്ക് എതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് മിന്നൽ മുരളിയുടെ അണിയറപ്രവർത്തകർ. നായകനായ ടോവിനോ തോമസും നിർമാതാവ് സോഫിയ പോളും ഇക്കാര്യം വ്യക്തമാക്കി കഴിഞ്ഞു.

Read More

ഹാസ്യ കഥാപാത്രങ്ങളിലൂടെയും സീരിയസ് കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരനായ സുരാജ് വെഞ്ഞാറമൂട് ഹോം ക്വാറന്റൈനിൽ. വാമനപുരം എം.എല്‍.എ ഡി.കെ മുരളിയോടും ഹോം ക്വാറന്റൈനിൽ പോകുവാൻ നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം വെഞ്ഞാറമൂട്ടില്‍ കോവിഡ് 19 പോസിറ്റീവായ അബ്കാരിക്കേസ് പ്രതിയെ അറസ്റ്റ് ചെയ്ത സി.ഐയുമായി വേദി പങ്കിട്ടതിനെത്തുടര്‍ന്നാണ് ഇരുവരോടും ഹോം ക്വാറന്റൈനില്‍ പോകാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചത്. ശനിയാഴ്ച സുരാജിന്റെ പുരയിടത്തിലെ കപ്പകൃഷി ഉദ്ഘാടത്തിനാണ് ഇവര്‍ ഒന്നിച്ചെത്തിയത്. വെഞ്ഞാറമൂട് സ്റ്റേഷനിലെ സി.ഐ ഉള്‍പ്പെടെ മുപ്പതോളം പൊലീസുകാരോടും അറസ്റ്റുചെയ്ത പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Read More

തെന്നിന്ത്യയുടെ പ്രിയ താരം നിവിൻ പോളിയുടെ കൊച്ചു മാലാഖക്ക് മൂന്ന് വയസ്സ്. നിവിൻ പോളി ഷെയർ ചെയ്‌ത റെസുവിന്റെ ക്യൂട്ട് ഫോട്ടോ ഇപ്പോൾ വൈറലായിരിക്കുകയാണ്. അങ്കമാലി ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ കൂടെ പഠിച്ച റിന്നയെയാണ് ദീർഘനാളത്തെ പ്രണയത്തിന് ശേഷം നിവിൻ മിന്ന് കെട്ടിയത്. ദാദ എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന ദാവീദ് പോളി മൂത്ത മകനാണ്. സെലിബ്രിറ്റികളായ അനുരാഗ് കശ്യപ്, അഹാന കൃഷ്‌ണ, മുന്ന എന്നിങ്ങനെ നിരവധി പേർ റെസുവിന് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്. സണ്ണി വെയ്ൻ നിർമിക്കുന്ന നവാഗതനായ ലിജു കൃഷ്ണ സംവിധാനം നിർവഹിക്കുന്ന പടവെട്ടാണ് ലോക്ക് ഡൗൺ തുടങ്ങിയ സമയത്ത് ഷൂട്ട് നടന്നു കൊണ്ടിരുന്ന നിവിൻ പോളി ചിത്രം. ചിത്രത്തിന് വേണ്ടി തടി കൂട്ടിയ നിവിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചിത്രത്തിന്റെ ബാക്കിയുള്ള ഭാഗങ്ങൾക്കായി നിവിൻ തടി കുറച്ചു കൊണ്ടിരിക്കുകയാണ്. അരുവി ഫെയിം അദിതി ബാലനാണ് നായിക. രാജീവ് രവി ഒരുക്കുന്ന പീരിയോഡിക് ഡ്രാമ…

Read More