Author: webadmin

ലോക്ക്ഡൗൺ സമയത്ത് നിരവധി ഫോട്ടോഷൂട്ടുകളാണ് സോഷ്യൽ മീഡിയ കീഴടക്കി കൊണ്ടിരിക്കുന്നത്. അതിലേക്ക് ഇപ്പോൾ മലയാള സിനിമ നടി അർച്ചന ഗുപ്തയുടെ ചിത്രങ്ങളും എത്തിച്ചേർന്നിരിക്കുകയാണ്. മുംബൈ നിവാസിയായ അർച്ചന ഗുപ്ത ഹിന്ദി, തെലുങ്ക്, കന്നഡ , തമിഴ്, മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വെബ് സീരിസുകളിലും സ്റ്റേജ് ഷോകളിലും താരം ഭാഗമായിട്ടുണ്ട്. ഇന്ദ്രജിത് സുകുമാരൻ നായകനായ കാഞ്ചിയിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരം തുടർന്ന് ഹാങ്ങോവർ, റാസ്പുടിൻ തുടങ്ങിയ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ആഗ്രയിൽ ജനിച്ച താരം മോഡലിംഗിലും അഭിനയത്തിലും ശ്രദ്ധ ചെലുത്തുവാൻ വേണ്ടിയാണ് മുബൈയിലേക്ക് താമസം മാറ്റിയത്. അർച്ചനയുടെ സഹോദരി വന്ദന ഗുപ്തയും അഭിനേത്രിയാണ്.

Read More

പ്രശസ്ത ബോളിവുഡ് സംവിധായകൻ റാം ഗോപാൽ വർമ സംവിധാനം നിർവഹിക്കുന്ന ഹൊറർ ത്രില്ലർ ക്ലൈമാക്സിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. അഡൽറ്റ് മൂവി താരം മിയ മാൽക്കോവ നായികയാകുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ചൂടൻ രംഗങ്ങളുമായി സമ്പന്നമാണ്. റാം ഗോപാൽ വർമ്മ ഒരുക്കിയ ഗോഡ്, സെക്‌സ് ആൻഡ് ട്രൂത്ത് എന്ന ഡോക്യൂമെന്ററിയിലും മിയ മാൽക്കോവയായിരുന്നു കേന്ദ്ര കഥാപാത്രം. ഇറോട്ടിക് ത്രില്ലറായ ക്ലൈമാക്സ് OTT റിലീസ് നടത്തുമെന്നാണ് അറിയുന്നത്. മെയ് 29നാണ് ശ്രേയസ് OTT പ്ലാറ്റ്ഫോമിലൂടെ ചിത്രത്തിന്റെ റിലീസ്.

Read More

അവതാരകയായും അഭിനേതാവായും പ്രേക്ഷകരുടെ പ്രിയങ്കരിയായ ആളാണ് പേർളി മാണി. സോഷ്യൽ മീഡിയയിലും ആക്റ്റീവായ താരം രസകരമായ ക്യാപ്ഷൻ ഒക്കെയായിട്ടാണ് സോഷ്യൽ മീഡിയ കീഴടക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ താരം പങ്ക് വെച്ച ഒരു ചിത്രമാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ചിത്രത്തിന് പേർളി നൽകിയ ക്യാപ്ഷനാണ് കിടു. ലോക്ക്ഡൗണിൽ വീടിന്റെ മുൻപിൽ ഫുഡ് ഡെലിവറി ചെയ്യുന്നയാൾക്ക് വേണ്ടി കാത്തിരിക്കുന്നത് ദേ ഇത് പോലെയിരിക്കും..! ഇത് എന്റെ മേക്കപ്പില്ലാത്ത ഫോട്ടോയാണ്. മേക്കപ്പിൽ മുങ്ങി കുളിച്ചു നിൽക്കുവാണെന്ന് ഹേറ്റേഴ്‌സ് പറയുമെങ്കിലും സത്യം എനിക്കറിയാം..! ഹംപിയിൽ വെച്ച് എടുത്ത ഒരു ഫോട്ടോയാണ് താരം പങ്ക് വെച്ചിട്ടുള്ളത്. അനുപമ പരമേശ്വരൻ, ദീപ്തി സതി തുടങ്ങിയ നായികമാരെല്ലാം ചിത്രത്തിൽ കമന്റുമായി എത്തിയിട്ടുണ്ട്. രസകരമായ കമന്റുകൾ ആരാധകരും നൽകിയിട്ടുണ്ട്. ‘ഒരു മഴ അപ്പോൾ പെയ്‌തിരുന്നാൽ അറിയാമായിരുന്നു’ എന്നാണ് ഒരു കമന്റ്. മേക്കപ്പ് ഇല്ലാ എന്ന് പറഞ്ഞപ്പോഴും എഡിറ്റിംഗ് ഇല്ലായെന്ന് പറഞ്ഞിട്ടില്ലല്ലോ എന്നാണ് മറ്റൊരു കമന്റ്.

Read More

ഗപ്പി സിനിമയിൽ ആമിനയായി എത്തി മലയാളിപ്രേക്ഷകരുടെ പ്രിയതാരമായി മാറിയ താരമാണ് നന്ദന വർമ്മ. ഇപ്പോഴിതാ നന്ദനയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. താരം തന്നെ തന്റെ ഇൻസ്റ്റഗ്രാമിൽ കൂടെയാണ് ഈ ചിത്രങ്ങൾ പുറത്തുവിട്ടത്. ചിത്രങ്ങൾ പകർത്തിയത് ഓസ്‌വിനാണ്.  മഴയത്ത്, സൺഡേ ഹോളിഡേ, ആകാശമിഠായി എന്നിവയാണ് താരത്തിന്റെ മറ്റു സിനിമകൾ. സോഷ്യൽ മീഡിയയിൽ സജീവ സാന്നിദ്ധ്യമായ നന്ദന സ്ഥിരമായി ചിത്രങ്ങളും ടിക് ടോക്ക് വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെ താരത്തിന് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണുള്ളത്. കഴിഞ്ഞ ദിവസം നന്ദന സോഷ്യൽ മീഡിയയിൽ പോസ്റ്റ‌്‌ ചെയ്ത ചിത്രങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണ്. താരത്തിന്റെ പുത്തൻ ലുക്ക് ഞെട്ടിയിരിക്കുകയാണ് ആരാധകർ. നന്ദനയുടെ ഫോട്ടോകൾ കണ്ട് നിരവധി പേർ അടിപൊളി കമന്റുകളുമായി രംഗത്തെത്തിയിരുന്നു.

Read More

കല്യാണം കഴിഞ്ഞു ഒരു കുഞ്ഞ് ഒക്കെയായാൽ അഭിനയരംഗത്ത് നിന്നും വിട പറയുന്നവരാണ് ഒട്ടു മിക്ക നടിമാരും. അവർക്കിടയിൽ വ്യത്യസ്ഥയായിരിക്കുകയാണ് നടി ശിവദ. സു സു സുധി വാത്മീകം’, ‘ഇടി’, ‘ലൂസിഫര്‍’ എന്നീ സിനിമകളിലൂടെ ഏറെ ആരാധകരെ നേടിയ നടി ശിവദ കഴിഞ്ഞ ഓണനാളിലാണ് താൻ അമ്മയായ വിവരം ആരാധകരുമായി സോഷ്യൽ മീഡിയ മുഖേന പങ്കുവെച്ചത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയതിൻ്റെ സന്തോഷം നടി പങ്കുവെച്ച ശേഷം ചുരുക്കം ചില പൊതു പരിപാടികളിലും പങ്കെടുത്തിരുന്നു. ഇപ്പോൾ പ്രസവ ശേഷം സിനിമകളിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് താരം. പ്രസവശേഷമുണ്ടായ സ്വാഭാവികമായ ശാരീരിക മാറ്റങ്ങളിൽ മാറ്റം വരുത്തി പഴയ പടിയാകാനുള്ള ഒരുക്കത്തിലാണ് താരം. ഇതിനായി ജിമ്മിൽ വര്‍ക്കൗട്ട് തുടങ്ങിയ വിവരവും താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ അമ്മക്കൊപ്പം ‘വർക്ക് ഔട്ട്’ ചെയ്യുന്ന മകളുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കേരളകഫേ എന്ന സിനിമയിലൂടെയായിരുന്നു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് ലിവിങ് റ്റുഗദര്‍ എന്ന ഫാസില്‍…

Read More

ഇന്ത്യൻ സിനിമ ലോകത്ത് തന്നെ വിപ്ലവകരമായ ഒരു മാറ്റം കൊണ്ടുവരുവാൻ പോകുന്ന ഓൺലൈൻ റിലീസിനെ പിന്തുണച്ചിരിക്കുകയാണ് ബാഹുബലി വില്ലൻ റാണ ദഗുബട്ടി. അതോടൊപ്പം മറ്റ് ഇൻഡസ്ട്രികളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും വേഗത്തിൽ അതിജീവിക്കുവാൻ പോകുന്നത് മലയാളം ഇൻഡസ്‌ട്രി ആയിരിക്കുമെന്നും റാണ കൂട്ടിച്ചേർത്തു. തിരിച്ചുവരവിന് ഒരുങ്ങുന്ന എല്ലാ ഇൻഡസ്ട്രികളിലും വെച്ച് ഏറ്റവും വേഗം അതിജീവിക്കുന്നത് മലയാളം ഇൻഡസ്ട്രിയായിരിക്കും. ചെറിയ യൂണിറ്റുകളിലാണ് അവർ ചിത്രങ്ങൾ ഉണ്ടാക്കുന്നത്. വളരെ വേഗത്തിൽ സിനിമകൾ നിർമിക്കുവാൻ അവർക്ക് സാധിക്കും. കഴിഞ്ഞ ദിവസമാണ് വിവിധ ഭാഷകളിലെ ഏഴ് സിനിമകൾ ഓൺലൈനായി റിലീസ് ചെയ്യുമെന്ന് വാർത്ത പുറത്തു വന്നത്. ഫ്രൈഡേ ഫിലിം ഹൗസ് നിർമിച്ച സൂഫിയും സുജാതയുമാണ് ഓൺലൈൻ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചലച്ചിത്രം. ഈ വാർത്ത പുറത്ത് വന്നതിന് പിന്നാലെ നിർമാതാവ് വിജയ് ബാബുവിനും നായകൻ ജയസൂര്യക്കും എതിരെ പ്രതിഷേധവുമായി എക്സിബിറ്റേഴ്‌സ് ഫെഡറേഷൻ മുന്നോട്ട് വന്നിരുന്നു. സിനിമ മേഖലയിലെ ഈ പുതിയ മുന്നേറ്റത്തെ സ്വാഗതം ചെയ്‌ത റാണ മനുഷ്യരെ…

Read More

കോറോണഭീതിയിൽ മനുഷ്യർ എല്ലാം വീടുകളിലേക്കായി ചുരുങ്ങിയപ്പോൾ നഷ്ടം വന്നത് എല്ലാ മേഖലയിലുമുള്ള പ്രവർത്തകർക്കാണ്. സിനിമ സ്വപ്‌നം കണ്ട്, ആ സ്വപ്‌നത്തെ തിരശീലയിൽ കണ്ട് ആത്മനിർവൃതി അടയുന്ന നിരവധി പേർക്കും ലോക്ക് ഡൗൺ വമ്പൻ ആഘാതമാണ് ഏൽപ്പിച്ചിരിക്കുന്നത്. അതിനിടയിലാണ് പൂർത്തിയാക്കിയ ചിത്രങ്ങൾ OTT പ്ലാറ്റ്ഫോം വഴി ഓൺലൈനായി റിലീസ് ചെയ്യാൻ നിർമാതാക്കൾ തീരുമാനിച്ചിരിക്കുന്നത്. തീയറ്റർ പ്രവർത്തകർക്ക് അത് വലിയ തിരിച്ചടിയാകും. വിജയ് ബാബു നിർമിക്കുന്ന ജയസൂര്യ ചിത്രം സൂഫിയും സുജാതയുമാണ് ഇങ്ങനെ റിലീസ് ചെയ്യുവാൻ പോകുന്ന ആദ്യ മലയാള ചലച്ചിത്രം. ഇതിനെതിരെ വമ്പൻ പ്രതിഷേധമാണ് തീയറ്റർ പ്രവർത്തകരിൽ നിന്നും ഉണ്ടായിട്ടുള്ളത്. എന്നാൽ ഇതിനിടയിൽ വ്യത്യസ്ഥരായിരിക്കുകയാണ് മലയാളത്തിലെ പ്രശസ്ത നിർമാണ കമ്പനിയായ ലിറ്റിൽ ബിഗ് ഫിലിംസ്. കുഞ്ഞിരാമായണം, എബി, കൽക്കി തുടങ്ങിയ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ഈ നിർമാണ കമ്പനിയുടെ പുതിയ ചിത്രമായ കുഞ്ഞെൽദോ ഓൺലൈനായി റിലീസ് ചെയ്യില്ലെന്ന തീരുമാനം എടുത്തിരിക്കുകയാണ്. “കുഞ്ഞെൽദൊ ഞങ്ങളുടെ കൂട്ടുകാരന്റെ ചെറുത്ത് നിൽപ്പിന്റെ കഥയാണ് എല്ലാം നഷ്ടപെട്ടവൻ ജീവിതം…

Read More

തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് ഏറെ പരിചിതയായ നടിയാണ് റെജീന കസാൻഡ്രാ. തന്റെ ഒൻപതാം വയസ്സിൽ സ്പ്ളാഷ് എന്ന കുട്ടികളുടെ ചാനലിലെ അവതാരകയായി കടന്ന് വന്ന റെജീന പതിനാറാം വയസ്സിൽ പ്രസന്നയും ലൈലയും ഒന്നിച്ച കണ്ട നാൾ മുതൽ എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തേക്കും കടന്നു വന്നു. കന്നഡയിലും ഹിന്ദിയിലും തന്റെ സാന്നിദ്ധ്യം കുറിച്ച റെജീന സോഷ്യൽ മീഡിയയിലും ഇപ്പോൾ വളരെ ആക്ടീവാണ്. ഈ ലോക്ക് ഡൗൺ സമയത്ത് വീട്ടിൽ വെച്ച് നടത്തിയ താരത്തിന്റെ ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. അതിന്റെ മേക്കിങ്ങ് വീഡിയോയും താരം പങ്ക് വെച്ചിട്ടുണ്ട്.

Read More

ഒരു കാലഘട്ടത്തിൽ മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ വമ്പൻ ഓളം സൃഷ്‌ടിച്ച തന്റെ കിടിലൻ ആക്ഷൻ രംഗങ്ങളിലൂടെ യുവാക്കളുടെ ഇടയിൽ സൂപ്പർ താരമായി മാറിയ വ്യക്തിയായിരുന്നു ബാബു ആന്റണി. പിന്നീട് വില്ലൻ വേഷത്തിലും തിളങ്ങിയ ബാബു ആന്റണി ഒരിടവേളക്ക് ശേഷം പ്രശസ്ത സംവിധായകൻ ഒമർ ലുലു സംവിധാനം ചെയ്യാൻ പോകുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രമായ പവർ സ്റ്റാറിലൂടെ നായകനായി മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ഭരതൻ ചിത്രമായ ചിലമ്പിലൂടെ അഭിനയരംഗത്തേക്ക് എത്തിയ ബാബു ആന്റണി കൂടുതലും വില്ലൻ വേഷങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. ഭരണകൂടം, ഗാന്ധാരി, ചന്ത, ദാദ, കടൽ, കമ്പോളം തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ അസാമാന്യ ആക്ഷൻ രംഗങ്ങൾ അന്ന് കാണികളെ ചെറുതായിട്ടൊന്നുമല്ല ത്രസിപ്പിച്ചിട്ടുള്ളത്. കാലഘട്ടത്തിന്റെ ഓർമ്മകൾ നിറഞ്ഞൊരു ഫേസ്ബുക്ക് കുറിപ്പ് ഇപ്പോൾ വൈറലായിരിക്കുകയാണ്. ബാബു ആന്റണി തന്റെ പേജിലൂടെ അത് ഷെയർ ചെയ്‌തിട്ടുമുണ്ട്‌. #ആക്ഷൻ_രാജാവ്:#ബാബു_ആന്റണി ❣️ #ഓർമ്മകുറിപ്പ് ലോക്ക് ഡൗൺ കാരണം മുഴുവൻ സമയവും വീട്ടിലിരിക്കുന്നതിന്റെ വിരസത മാറ്റാൻ ഞാൻ കൂടുതലും ആശ്രയിച്ചത്…

Read More

ലോക്ക് ഡൗൺ ആയതോട് കൂടി സെലിബ്രിറ്റികളും വീടുകളിലേക്ക് ഒതുങ്ങി കൂടിയിരിക്കുകയാണ്. സുഹൃത്തുക്കൾക്കൊപ്പമുള്ള കറക്കവും വേറിട്ട രുചികൾ തേടി റെസ്റ്റോറന്റുകളിലൂടെയുള്ള യാത്രകളും ഫോട്ടോഷൂട്ടുകളും എല്ലാം അവർക്കും ഇപ്പോൾ അന്യമാണ്. അതിനിടയിലാണ് ബോളിവുഡ് ബാദ്‌ഷാ ഷാരൂഖ് ഖാന്റെ മകൾ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച ചിത്രങ്ങൾ വൈറലായിരിക്കുന്നത്. പ്രൊഫഷണൽ ലുക്കിലുള്ള ഫോട്ടോസ് കണ്ടാൽ അതിന് പിന്നിൽ ഏതെങ്കിലും പ്രശസ്ത ഫോട്ടോഗ്രാഫർ ആണെന്ന് തെറ്റിദ്ധരിക്കുമെങ്കിലും ആ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് അമ്മ ഗൗരി ഖാനാണ്. ഷാരൂഖ് ഖാൻ നായകനായ സീറോയിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള സുഹാന ഖാൻ ന്യൂയോർക്കിൽ ഡ്രാമ & ആക്റ്റിംഗ് കോഴ്‌സ് ചെയ്‌തു കൊണ്ടിരിക്കുകയാണ്. 2019ൽ ദി ഗ്രേ പാർട്ട് ഓഫ് ബ്ലൂ എന്ന ഷോർട്ട് ഫിലിമിലൂടെ അഭിനയരംഗത്തേക്കും സുഹാന കടന്നു വന്നിട്ടുണ്ട്. നിരവധി ഡ്രാമകളിലും സുഹാന അഭിനയിച്ചിട്ടുണ്ട്.

Read More