Author: webadmin

ബൈസിക്കിൾ തീവ്‌സ്, സൺ‌ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണ്ണമിയും, മോഹൻകുമാർ ഫാൻസ്‌ തുടങ്ങിയ ചിത്രങ്ങളിലൂടെ ഫീൽ ഗുഡ് ചിത്രങ്ങളുടെ സംവിധായകൻ എന്ന ഖ്യാതി മലയാളത്തിൽ നേടിയെടുത്ത വ്യക്തിയാണ് ജിസ് ജോയ്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ സംവിധായകന്‍ ജിസ് ജോയിയുടെ അടുത്ത ചിത്രത്തിന്റേതെന്ന തരത്തില്‍ ഒരു ടൈറ്റില്‍ പോസ്റ്റര്‍ പ്രചരിച്ചിരുന്നു. നായകന്‍ പൃഥ്വിരാജ് സുകുമാരന്‍ ആണെന്നും ആ ചിത്രത്തിന് ‘ചാള – നോട്ട് എ ഫിഷ്’ എന്ന പേരിട്ടു എന്നുമായിരുന്നു പ്രചരണം. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ചിത്രം നിർമിക്കുന്നുവെന്നാണ് പോസ്റ്ററിൽ പറയുന്നത്. വളരെ വേഗത്തിലാണ് ആ പോസ്റ്റർ പ്രേക്ഷകർക്കിടയിൽ വൈറലായത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഉടൻ തുടങ്ങുമെന്നും വാർത്തകൾ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ അതൊരു തെറ്റായ വാര്‍ത്തയാണെന്നു പ്രതികരിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ ജിസ് ജോയ്. ഇതൊരു ഇന്റര്‍നാഷണല്‍ ഫേക് ന്യൂസ് ആണെന്ന് പറഞ്ഞ ജിസ് ജോയ്, തെറ്റായ വാര്‍ത്ത ഉണ്ടാക്കിയവരോട് മിനിമം ഈ ചിത്രത്തിന്റെ പേര് തിമിംഗലം എന്നെങ്കിലും…

Read More

മലയാളി കുടുംബപ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരിപാടിയാണ് സ്റ്റാർ മാജിക്. ഈ പരിപാടിയുടെ അവതാരകയാണ് ലക്ഷ്മി നക്ഷത്ര എന്നറിയപ്പെടുന്ന ലക്ഷ്മി ഉണ്ണികൃഷ്ണൻ. ചിന്നു എന്നൊരു വിളിപ്പേരും കൂടി ലക്ഷ്മിക്കുണ്ട്. ഷോയിലൂടെ താരം മലയാളികളുടെ പ്രിയങ്കരിയായി മാറി. ഏഴാമത്തെ വയസ്സുമുതൽ സംഗീതം പഠിക്കുന്ന ഒരു വ്യക്തിയാണ് ലക്ഷ്മി. എന്നാൽ ലക്ഷ്മി സംഗീത ലോകത്തു നിന്നും റേഡിയോ ജോക്കിയായി 2007 മുതൽ ജോലി തുടങ്ങി. പിന്നീട് അവതാരക ആയിട്ടായിരുന്നു ലക്ഷ്മിയുടെ ലോകം. നിരവധി സ്റ്റേജ് റിയാലിറ്റി ഷോകളിലും ഫിലിം അവാർഡുകളിലും ലക്ഷ്മി അവതാരകയായി എത്തി. സ്കൂളിൽ പഠിക്കുന്ന കാലത്ത് സംഗീതം, മോണോആക്ട്, മറ്റു നിരവധി അഭിനയ രംഗങ്ങൾ എന്നിവയിലെല്ലാം താരം സമ്മാനങ്ങൾ വാരിക്കൂട്ടി. മാർക്കോണി മത്തായി എന്ന ചിത്രത്തിലും താരം ഒരു വേഷം അവതരിപ്പിച്ചിട്ടുണ്ട്. തന്റെ പുത്തൻ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ഇൻസ്റ്റഗ്രാമിലൂടെ ആണ് താരം ആരാധകർക്കായി പങ്കുവെക്കാറുള്ളത്. അഴകും ആഢ്യത്വവും നിറഞ്ഞ ലുക്കിൽ എത്തിയിരിക്കുന്ന ലക്ഷ്മിയുടെ പുതിയ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയ കീഴടക്കുന്നത്. 3 ലീഫ്…

Read More

മമ്മൂട്ടിയും മോഹൻലാലുമെല്ലാം കരസ്ഥമാക്കിയ ഗോൾഡൻ വിസ സ്വന്തമാക്കി നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനും. മലയാള സിനിമയിൽ ഇവരെക്കൂടാതെ നടന്മാരായ ടൊവിനോ തോമസ്, മിഥുൻ രമേശ്, നടി നൈല ഉഷ എന്നിവരും ഗോൾഡൻ വിസ നേടിയവരാണ്. ‘ഗോൾഡി’ൽ ജോയിൻ ചെയ്യുന്നതിന് മുൻപേ ഗോൾഡൻ വിസ കിട്ടിയെന്നാണ് താരം കുറിച്ചത്. പൃഥ്വിരാജ് – നയൻതാര ജോഡിയെ അണിനിരത്തി അൽഫോൻസ് പുത്രേൻ സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ഗോൾഡ്. വിവിധ മേഖലകളില്‍ സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യു എ ഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. രണ്ടുവര്‍ഷം കൂടുമ്പോള്‍ പുതുക്കുന്ന എംപ്ലോയ്‌മെന്റ് വിസക്ക് പകരം 10 വര്‍ഷത്തേക്ക് വിസ അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ. നേരത്തെ ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ക്കും സാനിയ മിര്‍സ ഉള്‍പ്പെടെയുള്ള കായികതാരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്. View this post on Instagram A post shared by Prithviraj Sukumaran (@therealprithvi) സ്പോണ്‍സറുടെ ആവശ്യമില്ലാതെ തന്നെ…

Read More

ഒല്ലൂർ എസ് ഐയെ കൊണ്ട് നിർബന്ധിച്ച്‌ സല്യൂട്ട് ചെയ്യിപ്പിച്ച് നടനും എം പിയുമായ സുരേഷ് ഗോപി. തന്നെ കണ്ടിട്ടും ജീപ്പിൽ നിന്നും ഇറങ്ങാതിരുന്ന എസ് ഐയെ വിളിച്ചുവരുത്തിയാണ് സല്യൂട്ട് ചെയ്യിച്ചത്. പുത്തൂരിൽ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദർശിക്കുന്നതിനിടയിലാണ് സംഭവം. മേയറല്ല.. ഞാൻ എംപിയാണ് ഒരു സല്യൂട്ട് ആകാം. പഴയ ശീലങ്ങൾ ഒന്നും മറക്കേണ്ട എന്നാണ് താരം എസ് ഐയോട് പറഞ്ഞത്. അതേസമയം ആർക്കൊക്കെ സല്യൂട്ട് ചെയ്യാമെന്ന് പോലീസിൽ കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും ഇതൊരു കുറ്റമായി കണക്കാക്കുവാൻ സാധിക്കില്ല എന്നുമാണ് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്. തൃശൂർ മേയറെ സല്യൂട്ട് ചെയ്‌തില്ല എന്ന വിവാദത്തെ തുടർന്നാണ് ആർക്കൊക്കെ സല്യൂട്ട് ആകാമെന്ന തീരുമാനം വന്നത്. എം എൽ എ, എം പി പോലുള്ളവർക്ക് സല്യൂട്ട് ആവശ്യമില്ല എന്നാണ് അറിയുവാൻ കഴിയുന്നതും. സൂപ്പർഹിറ്റ് സംവിധായകൻ ജോഷി ഒരുക്കുന്ന പാപ്പന്റെ ചിത്രീകരണ തിരക്കുകളിലാണ് സുരേഷ് ഗോപി. ഗോകുൽ സുരേഷ്, സണ്ണി വെയ്ൻ, നൈല ഉഷ, നീത പിള്ളൈ, കനിഹ തുടങ്ങിയവരും…

Read More

ദുൽഖർ സൽമാൻ നായകനായി എത്തിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് മാളവിക മോഹനൻ. നിര്‍ണായകം, മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദര്‍, രജനീകാന്ത് ചിത്രം പേട്ട എന്നിവയില്‍ അഭിനയിച്ച മാളവിക മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ്. വിജയ്‌യുടെ നായികയായി താരം അഭിനയിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രം മാസ്റ്ററാണ് അവസാനം തീയറ്ററുകളിൽ എത്തിയ മാളവികയുടെ സിനിമ. ണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ നിന്നുള്ള കുടുംബമാണെങ്കിലും മാളവിക വളർന്നത് മുംബൈ നഗരത്തിലാണ്. മുംബൈയിലെ വിൽസൺ കോളേജിൽ നിന്നും മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദമെടുത്തു. കോളേജ് പഠനകാലത്ത് പൂവാലശല്യത്തിനെതിരായി നടന്ന ‘’ചപ്പൽ മാരൂംഗി’’ കാമ്പയിനിൽ അംഗമായിരുന്നു. 2013-ൽ ഛായാഗ്രാഹകനായ അഴഗപ്പന്റെ ആദ്യത്തെ സംവിധാന സംരംഭമായ പട്ടം പോലെ എന്ന ചിത്രത്തിൽ ദുൽക്കർ സൽമാന്റെ നായികയായിട്ടായിരുന്നു അരങ്ങേറ്റം. തുടർന്ന് നിർണ്ണായകം എന്ന ചിത്രത്തിൽ ആസിഫ് അലിയുടെ നായികയായി. ഈ ചിത്രത്തിലെ അഭിനയത്തിന് ജേസി അവാർഡിന്റെ പ്രത്യേക ജൂറി പുരസ്ക്കാരം ലഭിച്ചു. മോഡലിംഗിലും ഗ്ലാമറസ് ഫോട്ടോഷൂട്ടിലും തിളങ്ങുന്ന താരത്തിന്റെ…

Read More

മോഹന്‍ലാലിനെ നായകനാക്കി ദൃശ്യം 2വിന് ശേഷം ജീത്തു ജോസഫ് ഒരുക്കുന്ന ചിത്രമാണ് ട്വൽത്ത് മാൻ. ബ്രോഡാഡിയുടെ ചിത്രീകരണം പൂർത്തിയാക്കിയ മോഹൻലാൽ ഇപ്പോൾ ചിത്രത്തിൽ ജോയിൻ ചെയ്തിരിക്കുകയാണ്. ലാലേട്ടന്റെ ഒരു മാസ്സ് വീഡിയോ പങ്ക് വെച്ച് സംവിധായകൻ തന്നെയാണ് ലാലേട്ടന്റെ വരവ് ആഘോഷമാക്കിയിരിക്കുന്നത്. ‘ട്വല്‍ത്ത് മാന്‍’ ഒറ്റ ദിവസത്തെ സംഭവമാണ്. 14 കഥാപാത്രങ്ങളാണ് ചിത്രത്തിലുള്ളത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. View this post on Instagram A post shared by Jeethu Joseph (@jeethu4ever) മിസ്റ്ററിയാണ് ചിത്രത്തിന്റെ പശ്ചാത്തലം. 14 പേരോളം മാത്രമാണ് ചിത്രത്തിലുള്ളത്. ഒറ്റ ദിവസത്തെ സംഭവമാണ് കഥ. കെ.ആര്‍ കൃഷ്ണകുമാറിന്റേതാണ് തിരക്കഥ. അദിതി രവി, അനുശ്രീ, പ്രിയങ്ക നായര്‍, വീണാ നന്ദകുമാര്‍, ലിയോണ ലിഷോയ്, ശിവദ തുടങ്ങി അഞ്ചു നായികമാരാണ് ചിത്രത്തിലുള്ളത്. സൈജു കുറുപ്പും അനു മോഹനും ചന്തുനാഥും തുടങ്ങി മലയാളത്തിലെ മുന്‍നിര താരങ്ങളെല്ലാം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എഡിറ്റിങ് –…

Read More

ഫുട്‍ബോൾ എന്നത് മലയാളികൾക്ക് മറ്റ് കായികവിനോദങ്ങൾ പോലെ തന്നെ ഏറെ ഇഷ്ടപ്പെട്ട ഒന്നാണ്. ഇന്ത്യൻ ടീമിനെ സംബന്ധിച്ചിടത്തോളം ഫുട്‍ബോളിൽ പറയത്തക്ക നേട്ടങ്ങൾ അധികം ഇല്ലെങ്കിലും ഐ എസ് എല്ലിന്റെ വരവോടെ ഫുട്‍ബോൾ കൂടുതൽ ജനകീയമായിരിക്കുകയാണ്. കേരളത്തിലെ ഫുട്‍ബോൾ പ്രേമികളുടെ ആവേശം കൂട്ടി കേരളാ ബ്ലാസ്റ്റേഴ്‌സ് എന്നൊരു ടീമും കൂടി ഉള്ളത് കാൽപന്ത് കളിയുടെ സൗന്ദര്യം കൂട്ടുന്നു. ലോകോത്തര ഫുട്‍ബോൾ താരങ്ങൾക്ക് കേരളത്തിലും വലിയ രീതിയിലുള്ള ആരാധക വൃന്ദമാണുള്ളത്. റൊണാൾഡോ, മെസ്സി, നെയ്‌മർ എന്നിങ്ങനെ ഒട്ടുമിക്ക കളിക്കാർക്കും അർജന്റീന, ബ്രസീൽ, ഇംഗ്ലണ്ട്, സ്പെയിൻ, ജർമനി, പോർച്ചുഗൽ പോലുള്ള രാജ്യങ്ങൾക്കും കടുത്ത ആരാധകർ കേരളത്തിലുണ്ട്. കൂടാതെ മാഞ്ചസ്റ്റർ സിറ്റി, ബയേൺ മ്യൂണിക്, ചെൽസി, ബാർസിലോണ, ലിവർപൂൾ, റിയൽ മാൻഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, പിഎസ്ജി പോലെയുള്ള ഇന്റർനാഷണൽ ക്ളബുകൾക്കും കേരളത്തിൽ ആരാധകരുണ്ട്. ഇപ്പോഴിതാ ഫുട്‍ബോൾ പ്രേമികളെയും മലയാള സിനിമ പ്രേമികളേയും ഒരേപോലെ രസിപ്പിക്കുന്ന കുറച്ച് എഡിറ്റഡ് ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. റൊണാൾഡോ, മെസ്സി, നെയ്‌മർ,…

Read More

സംവിധായകൻ വിഘ്‌നേശ് ശിവനൊപ്പം അമ്മയുടെ ജന്മദിനം ആഘോഷിച്ച് നയൻ‌താര. ആഘോഷക്കാഴ്ചകളുടെ ഫോട്ടോസ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുകയാണ്. വിഘ്‌നേശ് ശിവനാണ് ഫോട്ടോസ് അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്ക് വെച്ചത്. നയൻതാരയുടെ അമ്മ ഓമന കുര്യന് ആശംസകൾ നേരുവാനും വിഘ്‌നേശ് മറന്നില്ല. ഗ്രേ ടോപ്പ് ധരിച്ചാണ് നയൻതാര എത്തിയിരിക്കുന്നത്. നയൻതാരയേയും അമ്മയേയും കെട്ടിപ്പിടിച്ചു നിൽക്കുന്ന ഒരു ഫോട്ടോയും വിഘ്‌നേശ് പങ്ക് വെച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഗോവയിലാണ് ഇരുവരും അമ്മയുടെ ജന്മദിനം ആഘോഷിച്ചത്. View this post on Instagram A post shared by Vignesh Shivan (@wikkiofficial) കഴിഞ്ഞ കുറെ വർഷങ്ങളായി വിഘ്‌നേഷും നയൻതാരയും പ്രണയത്തിലാണ്. എന്നാണ് ഇരുവരുടെയും വിവാഹം എന്നാണ് ആരാധകർ ചോദിക്കുന്നത്. തന്റെ പുതിയ ചിത്രമായ നേട്രികണ്ണിന്റെ പ്രചരണാർത്ഥം നയൻതാര നടത്തിയ ഒരു അഭിമുഖത്തിൽ താരത്തിന്റെ കൈയ്യിൽ കിടന്ന മോതിരത്തെ കുറിച്ച് ചോദ്യമുയർന്നിരുന്നു. അത് തന്റെ എൻഗേജ്മെന്റ് റിങ് ആണെന്നാണ് താരം വെളിപ്പെടുത്തിയത്. ആ വീഡിയോ…

Read More

സോഷ്യല്‍ മീഡിയയിലും സിനിമയിലും ഒരു പോലെ സജീവമാണ് ദൃശ്യ രഘുനാഥ്. സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ നാടകങ്ങളിലും ഡാന്‍സിലും മോണോ ആക്ടിലും ഒരു പോലെ തിളങ്ങിയ താരം ന്യൂജന്‍ സംവിധായകന്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ്ങിലൂടെയാണ് സിനിമയിലേക്കെത്തുന്നത്. 2016ലാണ് ഹാപ്പി വെഡ്ഡിങ് പുറത്തിറങ്ങിയത്. പിന്നീട് 2017ല്‍ മാച്ച് ബോക്‌സ് എന്ന ചിത്രത്തിലും ദൃശ്യ അഭിനയിച്ചിരുന്നു. ശിവറാം മോണി ആണ് ഈ സിനിമ സംവിധാനം ചെയ്തത്. ശാദി മുബാറക് എന്ന സിനിമയാണ് താരത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഇപ്പോഴിതാ കറുത്ത സാരിയിൽ ആരുടെയും മനം മയക്കുന്ന ഭംഗിയിൽ മഴയിൽ നനഞ്ഞ് എത്തിയിരിക്കുന്ന ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുകയാണ്. നിതിൻ നാരായണനാണ് ദൃശ്യയുടെ മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. View this post on Instagram A post shared by DRISHYA (@drishya__raghunath)

Read More

അല്ലു അർജുൻ ആരാധകർക്ക് പ്രിയതാരത്തിന്റെ പേരിൽ അഭിമാനിക്കുവാനും ആഘോഷിക്കുവാനും ഒരു സംഭവം കൂടി..! വഴിയരികിലെ തട്ടുകടയിൽ നിന്നും ബ്രേക്ക് ഫാസ്‌റ്റ് കഴിച്ചിറങ്ങുന്ന താരത്തിന്റെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. തന്റെ പുതിയ ചിത്രമായ പുഷ്‌പയുടെ ചിത്രീകരണത്തിന് പോകുന്ന വഴി ആന്ധ്രാപ്രദേശിലെ ഗോകാവാരത്തിൽ വെച്ചാണ് അല്ലു അർജുനും സുഹൃത്തുക്കളും ഭക്ഷണം കഴിക്കുവാൻ ഇറങ്ങിയത്. പ്രിയതരത്തിന്റെ എളിമ കണ്ട് കൈയ്യടിച്ചിരിക്കുകയാണ് ആരാധകരിപ്പോൾ. ഭക്ഷണം കഴിച്ചിറങ്ങിയപ്പോൾ അതിന്റെ പണം വാങ്ങുവാൻ വിസമ്മതിക്കുന്ന കടക്കാരനെയും വീഡിയോയിൽ കാണുവാൻ സാധിക്കുന്നുണ്ട്. Icon StAAr @alluarjun had breakfast at a road side tiffin centre near Gokavaram, AP. Man of simplicity for a reason!#AlluArjun #ThaggedheLe #Pushpa pic.twitter.com/7XOjyvBTgO — Manobala Vijayabalan (@ManobalaV) September 13, 2021 സംവിധായകൻ സുകുമാറുമായി വീണ്ടും ഒന്നിക്കുന്ന പുഷ്‌പ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് അല്ലു അർജുൻ ഇപ്പോൾ. സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദുമായും…

Read More