Author: webadmin

ഫോട്ടോഷൂട്ടുകളുടെ പ്രമേയവും അവതരണവും ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു സമയമാണിത്. പുത്തൻ ആശയങ്ങൾ അടിസ്ഥാനമാക്കി പുറത്തിറങ്ങുന്ന ഓരോ ഫോട്ടോഷൂട്ടും കണ്ട് അത്ഭുതപ്പെടുകയാണ് ഇന്ന് ഓരോരുത്തരും. ഫോട്ടോഗ്രാഫർമാരുടെ ഇടയിൽ തന്നെ ശക്തമായൊരു മത്‌സരം ഇത്തരത്തിലുണ്ട്. എങ്ങനെ ഓരോ ഫോട്ടോഷൂട്ടും വെറൈറ്റി ആക്കാം എന്നാണ് ഒരു ഫോട്ടോഗ്രാഫി ഗ്രൂപ്പും ദമ്പതികളും ചിന്തിക്കുന്നത്. വേറിട്ട് നിൽക്കുന്ന കാഴ്ചകൾ വരുമ്പോൾ ഓരോ ഫോട്ടോഷൂട്ടും വൈറലാകും. അത്തരത്തിൽ ഉള്ളൊരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ ട്രെൻഡിങ്ങായിരിക്കുന്നത്. അഖിൽ – അഭിരാമി ദമ്പതികളുടെ പോസ്റ്റ് വെഡിങ് ഷൂട്ടാണ് പടിയൂരിന്റെ ഗ്രാമീണതയിൽ ഫോട്ടോഗ്രാഫർ ധരുൺ ദാമോദർ പകർത്തിയിരിക്കുന്നത്. നൊസ്റ്റാൾജിയ വെഡിങ് മീഡിയക്ക് വേണ്ടിയാണ് ധരുൺ ദാമോദർ ഗ്രാമീണത നിറഞ്ഞു നിൽക്കുന്ന ഈ ചിത്രങ്ങൾ പകർത്തിയത്. ചേറിലും ആറ്റിലും സ്നേഹം കൈമാറുന്ന ദമ്പതികളുടെ ഫോട്ടോഷൂട്ട് വൈറലായിരിക്കുകയാണ്.

Read More

ഇത്ര വലിയ സെലിബ്രിറ്റി ആയിട്ടും അപ്പൻ ഒരു ഓട്ടോ ഡ്രൈവർ ആണെന്ന് പറയുവാൻ തെല്ലും മടി കാണിക്കാത്ത ആന്റണി വർഗീസ് വെറും മൂന്ന് ചിത്രങ്ങൾ കൊണ്ടാണ് പ്രേക്ഷകമനസ്സുകളിൽ ഇടം പിടിച്ചത്. അങ്കമാലി ഡയറീസ്, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ജെല്ലിക്കെട്ട് എന്നിങ്ങനെ മൂന്ന് ചിത്രങ്ങളും പ്രേക്ഷകർക്ക് ഗംഭീര അനുഭവമാണ് പകർന്നേകിയത്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ഒരുക്കിയ ടിനു പാപ്പച്ചന്റെ അജഗജാന്തരമാണ് ആന്റണിയുടെ പുതിയ ചിത്രം. ഇപ്പോഴിതാ അപ്പന്റെ കാവൽമാലാഖ എന്ന ഓട്ടോക്കൊപ്പം ഇനി ആ വീട്ടിൽ വാഴുവാൻ ആന്റണി വർഗീസ് പുതിയതായി വാങ്ങിച്ച കിയ സെൽറ്റോസ് എന്ന കാറും കൂടി എത്തിയിരിക്കുകയാണ്. ബ്ലാക്ക് നിറത്തിലുള്ള വാഹനമാണ് ആന്റണി വർഗീസ് സ്വന്തമാക്കിയിരിക്കുന്നത്. 9.69 ലക്ഷം മുതൽ 17 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില. അഞ്ച് പേർക്ക് സുഖമായി യാത്ര ചെയ്യാവുന്ന കിയ സെൽട്ടോസിന് 16 മുതൽ 21 കിലോമീറ്റർ വരെയാണ് മൈലേജ് കണക്കാക്കുന്നത്. SUV ഗണത്തിൽ പെട്ട ഈ വാഹനം 1.5 ലിറ്റർ പെട്രോൾ, 1.5…

Read More

പ്രശസ്‌ത തമിഴ് കോമഡി താരം യോഗി ബാബു വിവാഹിതനായി. തമിഴ് നാട്ടിലെ തിടുത്തണിയിലുള്ള മുരുകന്റെ അമ്പലത്തിൽ വെച്ചാണ് മഞ്ജു ഭാർഗ്ഗവിയെ യോഗി ബാബു വിവാഹം ചെയ്തത്. യോഗി ബാബുവിന്റെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സെലിബ്രിറ്റികൾക്കായി മാർച്ചിൽ ചെന്നൈയിൽ വെച്ച് റിസപ്ഷൻ നടത്താൻ പ്ലാൻ ഉണ്ടെന്നാണ് അറിയുവാൻ കഴിയുന്നത്. ധനുഷിനെ നായകനാക്കി മാരി സെൽവരാജ് സംവിധാനം നിർവഹിക്കുന്ന കർണനാണ് യോഗി ബാബു ചിത്രീകരണം പൂർത്തീകരിച്ച ചിത്രം. പ്രണയവിവാഹമല്ല, മറിച്ച് അറേഞ്ചഡ് മാര്യേജ് ആണിതെന്നാണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയത്.

Read More

മലയാള സിനിമയിലെ പ്രിയപ്പെട്ട താര കുടുംബമാണ് നടന്‍ സുകുമാരന്റെത്. ഭാര്യ മല്ലികയും മക്കള്‍ പൃഥ്വിരാജും ഇന്ദ്രജിത്തും പൂര്‍ണ്ണിമയും, സുപ്രിയയും എല്ലാം പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ.് എല്ലാവരും സിനിമകളിലും സജീവമാണ് ഇപ്പോഴിതാ കുടുംബ ജീവിതത്തെക്കുറിച്ച് മല്ലിക ഒരു അഭിമുഖത്തില്‍ തുറന്നുപറയുകയാണ്. മക്കള്‍ രണ്ടുപേരുടെയും സ്വഭാവത്തെ ക്കുറിച്ച് ആണ് മല്ലിക വിശദീകരിച്ചത്. മകന്‍ ഇന്ദ്രന്‍ തന്നെ പോലെയാണെന്നും ഇളയവന്‍ പൃഥ്വിരാജ് സുകുവേട്ടനെ പോലെയാണെന്നും മല്ലിക പറയുന്നു. തങ്ങളുടെ വീടിനുള്ളില്‍ കുടുംബാങ്ങള്‍ എല്ലാം സുഹൃത്തുക്കളെ പോലെയാണ് ജീവിക്കുന്നത്, അവരുടെ ഒരാഗ്രഹം താന്‍ എതിര്‍ക്കാറില്ല മല്ലിക പറയുന്നു, മാത്രമല്ല മരുമക്കളെക്കുറിച്ചും മല്ലിക മനസ്സു തുറന്നു. പൃഥ്വിരാജിന് സുകുവേട്ടന്റെ സ്വഭാവമാണ് അവനെ പോലെ തന്നെയാണ് ഭാര്യ സുപ്രിയയും ,അവള്‍ അടുക്കാന്‍ കുറച്ചു സമയമെടുക്കും എന്നാല്‍ പൂര്‍ണിമ തന്നെ പോലെയാണ. പൃഥ്വിരാജിനെ പഠിപ്പിക്കാന്‍ തനിക്ക് ഏറെ ഇഷ്ടമായിരുന്നു, അവനിഷ്ടം അഭിനയിക്കാന്‍ ആയിരുന്നു, പഠന സമയത്ത് തന്നെ സിനിമാ മേക്കിങ്ങില്‍ താല്‍പര്യമുണ്ടായിരുന്നു. ലോണ്‍ എടുത്താണ് പൃഥ്വിരാജിനെ മല്ലിക പഠിപ്പിച്ചിരുന്നത് എന്നും പറഞ്ഞു. നന്ദനം…

Read More

ഇന്ന് മലയാള സിനിമാലോകം ഏറെ അത്ഭുതത്തോടെ നോക്കി കാണുന്ന ഒരു നടനാണ് സുരാജ് വെഞ്ഞാറമൂട്. മിമിക്രി ലോകത്ത് നിന്നും കടന്ന് വന്ന് കൊമേഡിയനായി തിളങ്ങി നിന്ന സമയത്താണ് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടി സുരാജ് ഏവരേയും ഞെട്ടിച്ചത്. പിന്നീട് അങ്ങോട്ട് എണ്ണം പറഞ്ഞ വേറിട്ട റോളുകൾ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളിലും സുരാജിന്റെ ഗംഭീര പ്രകടനമാണ് പ്രേക്ഷകർ കണ്ടത്. ഒരു യമണ്ടൻ പ്രേമകഥ, ഫൈനൽസ്, വികൃതി, ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ വേർഷൻ 5.25, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ ചിത്രങ്ങളിലെല്ലാം കൈയ്യടി നേടുന്ന പ്രകടനമാണ് സുരാജ് കാഴ്ച്ച വെച്ചത്. ഇപ്പോൾ വരുന്ന പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് സുരാജ് നായകനാകുന്ന പുതിയ ചിത്രത്തിൽ നായികയായി മഞ്ജു വാര്യർ നായികയായി എത്തുമെന്നാണ് അറിയുന്നത്. എം മുകുന്ദന്റെ പ്രശസ്‌ത ചെറുകഥയായ ‘ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ’യാണ് അതേ പേരിൽ സിനിമയാകുന്നത്. സജീവൻ എന്ന മടിയനായ ഓട്ടോ ഡ്രൈവറായി സുരാജ് എത്തുമ്പോൾ ഭാര്യ രാധികയുടെ…

Read More

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രമേയത്തിലൂടെയും കുഞ്ചാക്കോബോബന്‍ ആരാധകരെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ് . പുറത്തിറങ്ങിയ ഏറ്റവും വലിയ ഹിറ്റായ അഞ്ചാം പാതിര തീയേറ്ററുകള്‍ ഇളക്കി മറിച്ചിരിക്കുകയാണ്. താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി കുതിക്കുകയാണ് അഞ്ചാംപാതിര. ഇപ്പോഴിതാ ചിത്രത്തെ ക്കുറിച്ചൊരു സന്തോഷ വാര്‍ത്ത പുറത്ത് വരികയാണ്. ചിത്രം 50 കോടി ക്ലബ്ബില്‍ ഇടം നേടിയ സന്തോഷവാര്‍ത്ത പുറത്തു വരികയാണ്. റിലീസ് ചെയ്ത് ആറാഴ്ച പിന്നിടുമ്പോഴാണ് അഞ്ചാം പാതിര ഈ സ്വപ്ന നേട്ടം സ്വന്തമാക്കിയത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ചിത്രം 50 കോടി ക്ലബ്ബില്‍ കടന്നു വിവരം ആരാധകരുമായി പങ്കുവച്ചത്. ചിത്രം വിജയകരമാക്കി തീര്‍ത്ത എല്ലാ ആരാധകര്‍ക്കും നന്ദി അറിയിക്കുകയാണ് എന്നും താരം കുറച്ചിട്ടുണ്ട്. ചിത്രം മിഥുന്‍ മാനുവല്‍ ആണ് സംവിധാനം ചെയ്തത്. പുറത്തിറങ്ങിയ ആദ്യ വാരത്തില്‍ തന്നെ മികച്ച പ്രതികരണങ്ങള്‍ ആയിരുന്നു തിയേറ്ററില്‍ നിന്നും ലഭിച്ചിരുന്നത.് ഹൗസ് ഫുള്‍ ആയി കേരളത്തിലെ എല്ലാ തിയേറ്ററുകളും അഞ്ചാം പാതിരാ ഫിറ്റായി…

Read More

കന്നഡ ഫിലിം ഇൻഡസ്ട്രിയെ മാറ്റിമറിച്ച ചിത്രമാണ് യാഷ് നായകനായ കെ ജി എഫ് ചാപ്റ്റർ 1. കൊലമാസ്സ് അവതാരമായി റോക്കി ഭായ് നിറഞ്ഞ് നിന്നപ്പോൾ പ്രേക്ഷകർക്കും അതൊരു ഗംഭീര വിരുന്നായി തീർന്നു. ഇപ്പോഴിതാ റോക്കി ഭായിയെ കാണുവാൻ എത്തിയ കുറുപ്പിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കുറുപ്പ് സിനിമയുടെ ചിത്രീകരണത്തിനായി മംഗളൂരുവിൽ എത്തിയപ്പോഴാണ് ദുൽഖർ സൽമാൻ യഷിനെ കാണുവാൻ എത്തിയത്. ദുൽഖർ സൽമാൻ തന്നെയാണ് യഷുമൊത്തുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്. കാണുവാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് കുറിച്ച ദുൽഖർ സൽമാൻ യാഷിന്റെ ആതിഥ്യമര്യാദക്കും നന്ദി പറഞ്ഞു. അടുത്ത ഷെഡ്യൂളിന്റെ സമയത്ത് വീണ്ടും കാണാമെന്ന് ഉറപ്പ് നൽകിയ ദുൽഖർ റോക്ക്സ്റ്റാർ റോക്കി ഭായിയുടെ കെ ജി എഫ് 2വിനായി കാത്തിരിക്കുവാണെന്നും കൂട്ടിച്ചേർത്തു. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുറുപ്പ്. സെക്കൻഷോ, കൂതറ എന്നീ ചിത്രങ്ങളിലൂടെ വെളിവായ ശ്രീനാഥ് രാജേന്ദ്രന്റെ…

Read More

മലയാള സിനിമയില്‍ നിരവധി ആരാധകരുള്ള താരമാണ് ഹണി റോസ. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് മോഹന്‍ലാല്‍ നായകനായ ബിഗ്ബ്രദര്‍ വരെ താരത്തിനെ കരിയര്‍ ഏത്തിനില്‍ക്കുകയാണ്. മലയാള സിനിമയിലെ ഒരു മികച്ച ഗ്ലാമര്‍ താരമാണ് ഹണി റോസ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. കഴിഞ്ഞ ദിവസം മലയാളത്തിലെ പ്രിയപ്പെട്ട നടന്‍ ബാലുവര്‍ഗീസ് എലീനയുടെയും വിവാഹമായിരുന്നു. വിവാഹ വിരുന്നില്‍ മലയാളത്തിലെ നിരവധി താരങ്ങള്‍ പങ്കെടുത്തിരുന്നു.വിവാഹ സല്‍ക്കാരത്തില്‍ താരങ്ങള്‍ പങ്കെടുത്തതിന്റെ ചിത്രങ്ങളും വീഡിയോകളും ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഹണിയ്‌ക്കൊപ്പം ചിത്രമെടുക്കാന്‍ ആരാധകരുടെ മത്സരമായിരുന്നു കൊച്ചി വല്ലാര്‍പാടം ആല്‍ഫാ ഹൊറൈസണില്‍ സംഘടിപ്പിച്ച ചടങ്ങില്‍. സാധാരണ വലിയ സൂപ്പര്‍സ്റ്റാറുകളെ പൊതിഞ്ഞാണ് ആരാധകര്‍ സെല്‍ഫി എടുക്കാന്‍ ക്യൂ നില്‍ക്കാറുള്ളത്, പക്ഷേ ഇത്തവണ ഹണിയുടെ ഒപ്പം ചിത്രം എടുക്കാനുള്ള ക്യൂ ആയിരുന്നു റിസപ്ഷനില്‍ നിരന്നത്. ബാലുവിനും എലീനയ്ക്കുമൊപ്പം ചിത്രം എടുക്കാനും വലിയൊരു ക്യൂ നിരന്നിരുന്നു.ഹണിയെ കണ്ടപാടെ എല്ലാവരും സെല്‍ഫി എടുക്കാനായി അങ്ങോട്ട് പാഞ്ഞു.…

Read More

സഹോദരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി എത്തി പ്രേക്ഷകരെ ഞെട്ടിക്കാനൊരുങ്ങുകയാണ് മഞ്ജു വാര്യര്‍. ബിജു മോനോനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ദി ക്യാംപസ് എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് മധു വാര്യര്‍ എത്തിയത്. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും സെഞ്ച്വറിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചിങ് മമ്മൂട്ടിയും മോഹന്‍ലാലും അവരുടെ ഒഫീഷ്യല്‍ പേജുകളിലൂടെ നാളെ വൈകിട്ട് അഞ്ചിന് പുറത്തു വിടുന്നതാണ്. നേരറിയാന്‍ സിബി ഐ, ഇരുവട്ടം മണവാട്ടി, പൊന്മുടി പ്പുഴയോരത്ത്, ഭരത്ചന്ദ്രന്‍ ഐപിഎസ്, ഇമ്മിണി നല്ലൊരാള്‍, പറയാം തുടങ്ങി ഇരുപതോളം ചിത്രങ്ങളില്‍ മധു വാര്യര്‍ അഭിനയിച്ചിട്ടുണ്ട്. അഭിനേതാവിന് പുറമെ ഇതിന് മുന്‍പ് നിര്‍മ്മാണത്തിലും മധു വാര്യര്‍ സാന്നിധ്യം തെളിയിച്ചിട്ടുണ്ട്. പിന്നീട് സ്വലേ, മായാ മോഹിനി എന്നീ ചിത്രങ്ങളുടെ നിര്‍മ്മാണ പങ്കാളി കൂടിയായി അദ്ദേഹം നിര്‍മാണത്ത് സജീവമായി. ഇപ്പോള്‍ ഇതാ താരം സംവിധായകനായി ആരാധകരെ ഞെട്ടിക്കാനും ഒരുങ്ങുകയാണ്.

Read More

29 കാരനായ മിസ്റ്റര്‍ കേരള ഫസ്റ്റ് റണ്ണറപ്പും മോഡലുമായ പവന്‍ ആണ് ബിഗ്‌ബോസിലെ പുതിയ മത്സരാര്‍ത്ഥി. ബിഗ് ബോസ് സീസണ്‍ രണ്ടിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴിയാണ് പവന്‍ മത്സരത്തില്‍ എത്തിയത്. ബൈക്കിലാണ് മാസ് എന്‍ട്രിയോടെ ബിഗ് ബോസ് ഹൗസിലേക്ക് പവന്‍ കടന്നു വന്നത്. പവന്‍ മോഡലും മിസ്റ്റര്‍ കേരള റണ്ണറപ്പുമാണ്. സോഷ്യല്‍ മീഡിയയില വളരെ സജീവമാണ് പവന്‍. അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ബിഗ് ബോസ് സീസണ്‍ 2 കണ്‍ടെസ്റ്റന്റ് എന്ന അപ്ഡേറ്റ് ചൂണ്ടിക്കാട്ടി പ്രേക്ഷകര്‍ നേരത്തെ അവകാശ വാദം ഉന്നയിച്ചിരുന്നു. ഒരു തമിഴ് സിനിമയില്‍ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചു താരം സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ഇപ്പോഴിതാ താരം സ്വകാര്യ ജീവിതത്തെ ക്കുറിച്ച് തുറന്നു പറയുകയാണ്. തനിക്ക് സ്ഥിര വരുമാനമില്ലെന്നും തന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് ഭാര്യയാണെന്നും പവന്‍ പറഞ്ഞു. തന്നെക്കാളും മൂന്നു വയസ്സ് മൂത്ത ആളാണ് ഭാര്യ ലാവണ്യ. അവളാണ് ഇങ്ങോട്ട് വരാനുള്ള എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തി തന്നത്.…

Read More