Author: webadmin

രാജാ രവി വർമയുടെ ചിത്രങ്ങൾ ഭാരതത്തിന് പകരം വെക്കാനില്ലാത്ത ഒരു സ്വത്താണ്. ചിത്രകലാ രംഗത്തെ ആ അത്ഭുത വ്യക്തി കോറിയിട്ട ഓരോ ചിത്രങ്ങളും ഓരോ ഭാരതീയന്റെയും മനസ്സിലാണ് പതിഞ്ഞിട്ടുള്ളത്. സിനിമകളിലൂടെയും ഗാനരംഗങ്ങളിലൂടെയും അവയെ പുനസൃഷ്ടിച്ചപ്പോഴെല്ലാം അത്ഭുതത്തോടെ നോക്കി നിൽക്കാനേ ഏവർക്കും കഴിഞ്ഞിട്ടുള്ളൂ. ഇപ്പോഴിതാ ആ ചിത്രങ്ങൾ വീണ്ടും ചർച്ചാവിഷയമായിരിക്കുകയാണ്. നാം ഫൗണ്ടേഷന് വേണ്ടി സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ജി വെങ്കട്ട് റാം പകർത്തിയ ചിത്രങ്ങളിലൂടെയാണ് രാജാ രവിവർമ ചിത്രങ്ങൾ വീണ്ടും ശ്രദ്ധ നേടിയിരിക്കുന്നത്. ശോഭന, ഖുശ്‌ബു, രമ്യ കൃഷ്ണൻ, ലിസി പ്രിയദർശൻ, സാമന്ത, ശ്രുതി ഹാസൻ എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയ നായികമാരാണ് രാജാ രവിവർമ ചിത്രങ്ങൾക്ക് പുതുജീവൻ പകർന്നപ്പോൾ നിറഞ്ഞു നിൽക്കുന്നത്.

Read More

ദുല്‍ഖര്‍ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെ നായികയായി മലയാളത്തില്‍ തുടങ്ങിയ താരമാണ് മാളവികാ മോഹനന്‍. തുടര്‍ന്ന് തെന്നിന്ത്യയിലും ബോളിവുഡിലുമായി അഞ്ചിലധികം സിനിമകളിലും മാളവിക അഭിനയിച്ചിരുന്നു. ഇതില്‍ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പേട്ട എന്ന ചിത്രത്തില പ്രകടനമാണ് നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടത്. പേട്ടയ്ക്ക് ശേഷം വിജയ് നായകനാവുന്ന മാസ്റ്റർ എന്ന ചിത്രത്തിലും മാളവിക അഭിനയിക്കുന്നുണ്ട്. ഗ്ലാമറസ് ലുക്കിൽ എത്തിയ മാളവികയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറഞ്ഞു നിൽക്കുന്നത്. ആമസോൺ ഫിലിം ഫെയറിന് വേണ്ടിയുള്ള ഫോട്ടോഷൂട്ടാണിത്. താരം തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ ചിത്രങ്ങൾ പങ്ക് വെച്ചത്. സ്റ്റൈലിഷ് ലുക്കിലാണ് നടി പോസ് ചെയ്തിരിക്കുന്നത്. മുന്‍പും നടിയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. നേരത്തെ ഗ്ലാമറസ് ലുക്കിലുളള ചിത്രങ്ങള്‍ക്ക് വലിയ രീതിയിലുളള വിമര്‍ശനങ്ങളും ഏല്‍ക്കേണ്ടി വന്ന താരമാണ് മാളവിക. നടിയുടെ റാംപ് വാക്ക് ചിത്രങ്ങളും വീഡിയോകളും അടുത്തിടെ തരംഗമായിരുന്നു.

Read More

മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം പ്രഖ്യാപിച്ചത് മുതൽ പുതു റെക്കോർഡുകൾ തീർത്ത് കൊണ്ടിരിക്കുകയാണ്. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് മരക്കാർ. നൂറ് മുകളിൽ ചിലവ് വരുന്ന ചിത്രത്തിന്റെ പ്രീ-റിലീസ് ബിസിനസ് തന്നെ 250 കോടി കഴിഞ്ഞു. അത് കൂടാതെ മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസിനാണ് ചിത്രം ഒരുങ്ങുന്നതും. ലോകവ്യാപകമായി അയ്യായിരത്തോളം തീയറ്ററുകളിൽ റിലീസിന് ഒരുങ്ങുന്ന ചിത്രം ഇന്ത്യൻ സിനിമയിൽ തന്നെ ഒരു ചരിത്രം കുറിക്കുവാനാണ് ഒരുങ്ങുന്നത്. ചൈനയിൽ മാത്രമായി ആയിരത്തോളം സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുക. ഇപ്പോഴിതാ ഫാൻസ്‌ ഷോകളുടെ എണ്ണത്തിലും പുതിയ റെക്കോർഡ് തീർക്കുവാനുള്ള ഒരുക്കത്തിലാണ് ആരാധകവൃന്ദം. റിലീസിന് ഇനിയും അൻപതോളം ദിവസങ്ങൾ ശേഷിക്കേ മരക്കാർ ഫാൻസ്‌ ഷോകളുടെ എണ്ണം 300 കവിഞ്ഞിരിക്കുകയാണ്. രാത്രി 12 മണിക്കും പുലർച്ചെ 4 മണിക്കുമെല്ലാമുള്ള ഷോകൾ മിക്കതും ഇതിനകം വിറ്റഴിഞ്ഞു കഴിഞ്ഞു. അഞ്ഞൂറോളം ഫാൻസ്‌ ഷോകൾ തീർച്ചയായും പ്രതീക്ഷിക്കുന്നുണ്ട്. പ്രേക്ഷകരുടെ ആകാംക്ഷകൾക്ക് അറുതി…

Read More

മലയാള സിനിമയില്‍ വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയടി നേടിയ താരമാണ് ആസിഫ് അലി. 2019 ല്‍ താരത്തിന്റെതായി പുറത്തിറങ്ങിയത് നിരവധി ഹിറ്റുകളായിരുന്നു. 2020 അടുക്കുമ്പോള്‍ കൈ നിറയെ ചിത്രങ്ങളാണ് ആസിഫിന്റെതായി ഉള്ളത്.ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ കെട്ട്യോളാണ് എന്റെ മാലാഖ നിരവധി നിരൂപകപ്രശംസ നേടിയ ചിത്രമായിരുന്നു. സ്ലീവാച്ചന് എന്ന കഥാപാത്രത്തിന് നിരവധി നല്ല അഭിപ്രായമായിരുന്നു പ്രേക്ഷകര്‍ക്കിയില്‍ നിന്നും ലഭിച്ചിരുന്നത്, ഇപ്പോഴിതാ താരത്തിന്റെ പിറന്നാള്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ് .മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം താരത്തിനു പിറന്നാളാശംസകള്‍ അറിയിച്ചിട്ടുണ്ട് .വ്യത്യസ്തമായ ആശംസയുമായാണ് ദുല്‍ഖര്‍ രംഗത്തെത്തിയിട്ടുള്ളത്. എട്ടു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഈ സൗഹൃദം അതേപോലെതന്നെ നിലകൊള്ളുന്നു എന്നും എനിക്ക് ധൈര്യം ഉണ്ടായിരുന്നു എങ്കില്‍ നമുക്ക് ഒരുമിച്ച് സിനിമയില്‍ അരങ്ങേറ്റം കുറിക്കാമായിരുന്നു എന്നും ദുല്‍ഖര്‍ കുറിച്ചിട്ടുണ്ട്. സുഹൃത്തുക്കളാകണമെന്ന് ദൈവം നേരത്തെ നിശ്ചയി,ക്കപ്പെട്ടതാണ് ഗംഭീര സിനിമകള്‍ ഉണ്ടാകട്ടെ എന്നും ,സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും മനോഹരമായ നിമിഷങ്ങള്‍ ഉണ്ടാകട്ടെ എന്നും താരം കുറിച്ചു. ആസിഫിനൊപ്പം ഉള്ള മനോഹരമായ ചിത്രവും പങ്കുവെച്ചാണ് ദുല്‍ക്കര്‍ പിറന്നാളാശംസകള്‍…

Read More

പ്രേക്ഷകരെ അടിമുടി ഞെട്ടിച്ച് നടി ഗ്രേസ് ആന്റണിയുടെ തകര്‍പ്പന്‍ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ് എന്ന ചിത്രത്തില്‍ ചെറിയൊരു റോളിലൂടെയാണ് താരം ആരാധകരുടെ ഹൃദയത്തില്‍ കയറിപ്പറ്റിയത്. പിന്നീട് മലയാള സിനിമയില്‍ ഒട്ടേറെ കഥാപാത്രങ്ങള്‍ അഭിനയിച്ച തന്റെതായ തന്നെ സ്ഥാനം കണ്ടെത്തി. നിരൂപക പ്രശംസ നേടിയ കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തില്‍ ഫഹദ് ഭാര്യയായി ആണ് താരം പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിയത്. നാച്ചുറലായ അഭിനയത്തിന് നിരവധി കയ്യടികളും താരം നേടിയിരുന്നു. സിനിമയില്‍ സജീവമാണെങ്കിലും നൃത്തം താരം മറക്കാറില്ല. ഇപ്പോഴിതാ ഡാന്‍സ് പരിശീലനത്തിന് ഇടയില്‍ ഉള്ള വീഡിയോ ആണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ഹരികൃഷ്ണന്‍സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ മിന്നല്‍ കൈവള ചാര്‍ത്തി എന്ന പാട്ടിന് ആണ് താരം ചുവടുവെച്ചത്. റിയാലിറ്റിഷോയിലൂടെ സുപരിചിതനായ കുക്കുവും ഒപ്പം നൃത്തം ചെയ്യുന്നുണ്ട. ചിത്രങ്ങള്‍ പങ്കുവയ്ക്കാറുള്ള നടി ആദ്യമായാണ് വീഡിയോ പങ്കു വെക്കുന്നത്. വളരെ അനായാസമായി തന്നെയാണ് താരം…

Read More

ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന ബാലുവര്‍ഗീസും നടിയും മോഡലുമായ എലീനയും തമ്മിലുള്ള വിവാഹം നടന്നത് കഴിഞ്ഞ ദിവസമായിരുന്നു. ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇപ്പോഴിതാ വിവാഹത്തില്‍ സജീവമായി പങ്കെടുത്ത ആസിഫിന്റെ കുടുംബത്തിന്റെ ചിത്രങ്ങളും വീഡിയോകളും ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഏറ്റവും പ്രധാനമായത്. ചടങ്ങിലെ ഡാന്‍സ് ആണ്. ഇതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് സമയായിരുന്നു. വീഡിയോ ആരാധകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ദമ്പതികള്‍ക്ക് ഒപ്പം ഫോട്ടോയെടുത്ത ശേഷമായിരുന്നു ആസിഫിന്റെ കുടുംബം ഗാനത്തിന് ചുവടു വച്ചത്.നിരവധി ആരാധകനാണ് സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ അറിയിച്ചിരിക്കുന്നത്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ബാലുവും എലീനയും ഇരുവരും വിവാഹിതരായത്. വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്ന ചിത്രത്തിലൂടെ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഡിസംബറിലായിരുന്നു വിവാഹ നിശ്ചയം ശേഷം വളരെ പെട്ടെന്ന് വിവാഹവും നടത്തുകയിയിരുന്നുയ മലയാള സിനിമയിലെ നിരവധി താരങ്ങളായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. ആഡംബര പൂര്‍ണമായ വിവാഹ ചടങ്ങുകളുടെയും വീഡിയോകളും ചിത്രങ്ങളും എല്ലാം സോഷ്യല്‍…

Read More

ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ നകുല്‍ തമ്പിയ്ക്ക് കാറപടകം സംഭവിച്ച വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ നകുലിന്റെ സഹോദരന്‍ ഗോകുല്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ച പോസ്റ്റ് വൈറലാകുകയാണ്. നകുലിന്റെ അപകടത്തിന്റെ ആഴം എത്രത്തോളമുണ്ടെന്ന് കുറിപ്പിലൂടെ തുറന്നെഴുതുകയാണ്. ജനുവരി 5 നാണ് സുഹൃത്തുക്കളുമൊത്തുള്ള ഒരു റോഡ് യാത്രയില്‍ നകുല്‍ തമ്പിക്ക് അപകടം സംഭവിക്കുന്നത്. തലച്ചോറിന് പരിക്കേല്‍ക്കുകയും മെഡിക്കല്‍ കോളേജിലെക്ക് മാറ്റുകയുമായിരുന്നു. അദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ തമിഴ്നാട്ടിലെ മധുരയ്ക്കടുത്ത് വച്ച എതിരെ വന്ന ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. വിദഗ്ത ചികിത്സയ്ക്കായി ഇനി 12,00000 രൂപ കൂടി ആവശ്യമാണ്. അതിനാല്‍ ഏവരേയും സഹായവും പ്രാര്‍ത്ഥനയും അത്യാവശ്യമാണെന്നും ഗോകുല്‍ കുറിച്ചിട്ടുണ്ട്. അപകടം നടന്നിട്ട് ഏകദേശം 4 ആഴ്ചയായി, നകുല്‍ ഇതുവരെ കണ്ണുതുറന്നിട്ടില്ല എന്ന് ഗോകുല്‍ കുറിച്ചു.മധുര വേലമ്മാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള നകുലിന്റെ ബോധം ഇപ്പോഴും തെളിയാത്തതാണ് മാതാ പിതാക്കള്‍ക്കും ഉറ്റവര്‍ക്കും ആശങ്കയുണര്‍ത്തുന്നത്. അഭിനേതാവിനൊപ്പം മികച്ച നര്‍ത്തകന്‍ കൂടിയാണ് നകുല്‍.…

Read More

ആര്യ ഹെന്ന പ്രൊഡക്ഷന്‍സ്‌ന്റെ ബാനറില്‍ സുനില്‍ നായര്‍ നിര്‍മിച്ച ചിത്രം കുളിസീന്‍ 2ന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. മിനിസ്‌ക്രീനിലൂടെ തിളങ്ങി ഒടുവില്‍ മലയാള സിനിമയില്‍ സജീവമായ സ്വാസികയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സ്വാസികയോടൊപ്പം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജൂഡ് ആന്റണി ജോസഫാണ്. 2013ലാണ് മാത്തുക്കുട്ടിയും വൈഗയും അഭിനയിച്ച കുളിസീന്‍ എന്ന ഷോര്‍ട്ട് ഫിലിം യൂട്യൂബില്‍ തരംഗംസൃഷ്ടിച്ചത്. ചിത്രം ഹിറ്റായതോടെ രണ്ടാം ഭാഗം പുറത്തിറക്കാനുള്ള തീരുമാനത്തിലായിരുന്നു അണിയറപ്രവര്‍ത്തകര്‍. ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിന് രണ്ടാം ഭാഗം വരികയാണ്. ഇന്നലെ ഷോര്‍ട്ട് ഫിലിന്റെ ആദ്യ ടീസര്‍ സോഷ്യല്‍മീഡിയയില്‍ പുറത്തിറങ്ങി .രാഹുല്‍ കെ ഷാജി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ മലയാളസിനിമയിലെ മറ്റു താരങ്ങളും അണിനിരക്കുന്നുണ്ട്. പാഷാണം ഷാജി, ബോബന്‍ സാമുവല്‍ , മാത്തുക്കുട്ടി , അര്‍ജുന്‍ ഗോപാല്‍ , അല്‍ത്താഫ് മനാഫ് എന്നിവരുടെ വലിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സുമേഷപ്രേക്് മധുവിന്റേതാണ് തിരക്കഥ . രാജേഷ് സുബ്രമണ്യന്‍ ക്യാമറയും , അശ്വിന്‍ കൃഷ്ണ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.…

Read More

മലയാളികളുടെ പ്രിയങ്കരിയായ നടി മഞ്ജു വാര്യർ അഭിനയ ജീവിതത്തിൽ നിന്നും ചെറിയ ഒരു ഇടവേള എടുത്തതിനുശേഷം തിരികെ വന്നപ്പോഴും ആരാധകർക്ക് യാതൊരു കുറവും വരാത്ത മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ ആണ്. അന്നും ഇന്നും താരത്തിന് നിരവധി ആരാധകരാണുള്ളത്. തന്റെ അഭിനയ മികവുകൊണ്ട് മലയാളത്തിൽ മാത്രമല്ല തമിഴിലും മഞ്ജുവാര്യർ നിരവധി ആരാധകരാണുള്ളത്. ചതുർഭുജം, കുഞ്ഞാലി മരക്കാർ, സന്തോഷ് ശിവന്റെ ജാക്ക് ആൻഡ് ജിൽ, സനൽകുമാർ ശശിധരന്റെ കയറ്റം എന്നിവയാണ് റിലീസിനൊരുങ്ങുന്ന മഞ്ജുവാര്യർ ചിത്രങ്ങൾ. സോഷ്യൽ മീഡിയയിലും ഏറെ ആക്റ്റീവായ താരം പങ്ക് വെച്ച ഒരു ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറഞ്ഞ് നിൽക്കുന്നത്. മനോരമ ഓൺലൈൻ സെലിബ്രിറ്റി കലണ്ടർ 2020ക്ക് വേണ്ടിയുള്ള ഫോട്ടോഷൂട്ട് ചിത്രമാണ് താരം പങ്ക് വെച്ചത്. നിങ്ങളുടെ ധൈര്യത്തിന് അനുസൃതമായിട്ടാണ് നിങ്ങളുടെ ജീവിതം തുറക്കപ്പെടുന്നത് എന്ന ക്യാപ്ഷനോട് കൂടി പങ്ക് വെച്ചിരിക്കുന്ന ചിത്രം പകർത്തിയിരിക്കുന്നത് ടിജോ ജോണാണ്. ഫാഷൻ മോന്ജർ അച്ചുവാന് ആശയവും സംവിധാനവും. ഹരിതാഭമായ ഫോട്ടോയുടെ സ്റ്റൈലിംഗ്…

Read More

ചായക്കട നടത്തി ദിനംപ്രതി 300 രൂപ നീക്കി വെച്ച് ഇരുപത്തഞ്ചോളം രാജ്യങ്ങൾ സന്ദർശിച്ച് ലോകശ്രദ്ധ പിടിച്ചു പറ്റിയവരാണ് വിജയൻ – മോഹന ദമ്പതികൾ. കൊച്ചിയിൽ ശ്രീ ബാലാജി കോഫി ഹൗസ് എന്ന ഒരു ചായക്കട നടത്തിയാണ് ഇരുവരും ലോകം കറങ്ങുവാനുള്ള പണം സ്വരുക്കൂട്ടുന്നത്. ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി ആ ചായക്കടയിൽ മറ്റാരും ജോലിയും ചെയ്യുന്നില്ല. ലോൺ എടുത്ത് ഒരു ട്രിപ്പ് നടത്തിയതിന് ശേഷം മൂന്ന് വർഷം കൊണ്ട് അത് അടച്ചു തീർക്കുന്നതാണ് അവരുടെ പതിവ്. സിംഗപ്പൂർ, സ്വിറ്റ്സർലൻഡ്, അമേരിക്ക തുടങ്ങി നിരവധി രാജ്യങ്ങൾ ഇരുവരും ഒന്നിച്ച് ഇതിനകം സന്ദർശിച്ചു. ഇരുവരും ലാലേട്ടനെ വീട്ടിൽ വന്ന് സന്ദർശിച്ചത് ഇപ്പോൾ വാർത്തയായിരിക്കുകയാണ്. ലാലേട്ടൻ തന്നെയാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്. പരിമിതികളെ തരണം ചെയ്‌ത്‌ കൊച്ചി ഗാന്ധി നഗറിൽ ശ്രീ ബാലാജി കോഫി ഹൗസ് എന്ന സ്ഥാപനം മാത്രം നടത്തി ഇരുപത്തഞ്ചോളം രാജ്യങ്ങൾ ചുറ്റിക്കറങ്ങിയ വിജയൻ – മോഹന ദമ്പതികൾ…

Read More