Author: webadmin

“നല്ല സുഹൃത്തുക്കൾ നിങ്ങൾക്ക് ഭക്ഷണം വാങ്ങി തരും; ഏറ്റവും അടുത്ത സുഹൃത്തുക്കൾ നിങ്ങളുടെ ഭക്ഷണം കഴിക്കും” സൗഹൃദത്തെ ഇതിലും നന്നായി വ്യക്തമാക്കാൻ പറ്റിയ വരികൾ വേറെയില്ല. ലാലേട്ടൻ, മമ്മൂക്ക, സിദ്ധിഖ്, ജയറാം, ദിലീപ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ എന്നിവർക്കൊപ്പമുള്ള ഒരു സെൽഫി സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് ഉണ്ണി മുകുന്ദൻ കുറിച്ച വരികളാണിത്. എല്ലാവരുമൊന്നിച്ച് ഡിന്നർ കഴിച്ചതിന് ശേഷമുള്ള ഒരു സെൽഫിയാണിത് എന്നാണ് ഉണ്ണി മുകുന്ദൻ കുറിച്ചത്. ദിലീപിന്റെയും ജയറാമിന്റെയും മൊട്ട ലുക്ക് ഈ ഫോട്ടോ വന്നതിൽ പിന്നെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. നാദിർഷ ഒരുക്കുന്ന കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിനായുള്ള ഗെറ്റപ്പ് ചേഞ്ച് കാരണമാണ് ദിലീപ് മൊട്ടയടിച്ചിരിക്കുന്നത്. ജയറാമാകട്ടെ തന്റെ പുതിയ സംസ്‌കൃത ചിത്രത്തിന് വേണ്ടിയും. കൈയ്യടി നേടിയ മാമാങ്കത്തിലെ കഥാപാത്രത്തിന് ശേഷം മേപ്പടിയാൻ എന്ന ചിത്രത്തിലാണ് ഉണ്ണി മുകുന്ദൻ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മാമാങ്കത്തിന് വേണ്ടി കഠിനപ്രയത്നം നടത്തി നേടിയെടുത്ത ശരീരത്തിൽ മാറ്റം വരുത്തി വണ്ണവും കുടവയറും…

Read More

മോഹൻലാൽ അവതാരകനായ മലയാളം ബിഗ് ബോസ്സിന്റെ രണ്ടാം സീസൺ രണ്ടാം വാരത്തിലേക്ക് കടന്നതോടെ പ്രോഗ്രാം കൂടുതൽ ശ്രദ്ധ നേടിയിരിക്കുകയാണ്. എലിമിനേഷൻ നോമിനേഷൻ വന്നതോട് കൂടി ഓരോരുത്തരെ കുറിച്ചുള്ള കുറ്റങ്ങളും കുറവുകളും ചർച്ച ചെയ്‌ത്‌ തുടങ്ങി. പരസ്യമായും രഹസ്യമായുള്ള ചര്‍ച്ചകളും അരങ്ങേറുന്നുണ്ട്. കാര്യങ്ങളിലൊന്നും പങ്കെടുക്കാതെ മാറിനില്‍ക്കുന്നവരെക്കുറിച്ചും അനാവശ്യ വഴക്കുകളുണ്ടാവുന്നവരെക്കുറിച്ചും ചിലരുടെ പെരുമാറ്റം ശരിയല്ലെന്നുമൊക്കെയുള്ള കാരണങ്ങളാണ് നോമിനേഷനില്‍ മത്സരാര്‍ത്ഥികള്‍ ബിഗ് ബോസിന് മുന്നില്‍ നിരത്തിയത്. അവതാരകയായി പ്രേക്ഷകർക്ക് പരിചിതയായ അലീനയെ കുറിച്ച് ആര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. അവതാരകയായ എലീന പടിക്കലിനെക്കുറിച്ച്‌ പലരും രഹസ്യമായി കുറ്റം പറയുന്നുണ്ട്. കഴിഞ്ഞ ദിവസം ആര്യയും സംഘവും ഇതേക്കുറിച്ച്‌ ചര്‍ച്ച ചെയ്തിരുന്നു. ഗെയിമിന് ശേഷമായിരുന്നു വീണയും രേഷ്മ രാജനും സുജോ മാത്യുവും പരീക്കുട്ടിയും ആര്യയും എലീനയെക്കുറിച്ച്‌ സംസാരിച്ചത്. എലീനയെ തനിക്ക് പണ്ടേ അറിയാമെന്നും അവളുടെ ക്യാരക്ടറിനെക്കുറിച്ചും പറഞ്ഞായിരുന്നു ആര്യ തുടങ്ങിയത്. ഓവര്‍ സ്മാര്‍ട്ടും ഹൈപ്പര്‍ ആക്റ്റീവുമാണ്. ബുദ്ധിപരമായാണ് സംസാരിക്കുന്നതെന്നാണ് എലീനയുടെ ധാരണ. എന്നാല്‍ പുറത്തുവരുന്നതെല്ലാം ബ്ലണ്ടറാണ്.…

Read More

എന്നും മലയാളി പ്രേക്ഷകരുടെ പ്രിയ നായികമാരിൽ ഒരാളാണ് ലിസി. പ്രിയദർശനുമായുള്ള വിവാഹത്തിന് ശേഷം സിനിമ രംഗത്ത് നിന്നും മാറിനിന്ന ലിസ്സി വിവാഹ മോചനത്തിന് ശേഷം വീണ്ടും പരസ്യങ്ങളിലും മറ്റും പ്രത്യക്ഷപ്പെട്ട് തുടങ്ങിയിരിക്കുകയാണ് ലിസ്സി. മകൾ കല്യാണിയും അഭിനയ രംഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ്. തെലുങ്ക് ചിത്രം ഹലോയിലൂടെ അരങ്ങേറ്റം കുറിച്ച കല്യാണി അച്ഛൻ പ്രിയദർശൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിൽ അഭിനയിച്ചു കഴിഞ്ഞു. എങ്കിലും ആദ്യം തീയറ്ററുകളിൽ എത്തുന്നത് ദുൽഖർ സൽമാന്റെ നായികയായി എത്തുന്ന അനൂപ് സത്യൻ ചിത്രം വരനെ ആവശ്യമുണ്ട് എന്നതിലാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രണവിന്റെ നായികയായി എത്തുന്നതും കല്യാണിയാണ്. അതിനിടയിൽ മകൾക്കൊപ്പം പരസ്യചിത്രത്തിൽ ഒന്നിച്ച സന്തോഷം പങ്ക് വെച്ചിരിക്കുകയാണ് ലിസ്സി. ഫേസ്ബുക്കിലൂടെയാണ് താരം ഈ സന്തോഷം അറിയിച്ചിട്ടുള്ളത്. ഇത്തവണത്തെ പൊങ്കല്‍ തനിക്ക് ഏറെ സ്‌പെഷലാണെന്ന് വ്യക്തമാക്കിയാണ് ലിസി എത്തിയത്. കല്യാണിക്കൊപ്പമുള്ള ആദ്യ പരസ്യത്തിന്റെ ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. കല്യാണിയുടെ ആദ്യത്തെ പരസ്യമാണിത്.…

Read More

ഏറെ ചർച്ച ചെയ്യപ്പെട്ട സൗഭാഗ്യ വെങ്കിടേഷ് – അർജുൻ വിവാഹനിശ്ചയം കഴിഞ്ഞു; വിവാഹം ഓണത്തിന് മുൻപ് നടക്കുമെന്നാണ് അറിയുവാൻ കഴിയുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിൽ വെച്ച് ഇന്നലെയായിരുന്നു വിവാഹ നിശ്ചയം. നർത്തകനും ടാറ്റൂ ആർട്ടിസ്റ്റുമായ അർജുൻ സോമശേഖറുമൊത്തുള്ള ഫോട്ടോസും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമാണ്. ഇരുവരും ചേർന്ന് തിരുവനന്തപുരത്ത് വെള്ളയമ്പലത്ത് ഒരു ഡാൻസ് സ്‌കൂൾ നടത്തുകയാണ്. പത്ത് വർഷത്തെ പരിചയം ഉണ്ടെങ്കിലും കഴിഞ്ഞ ഒരു വർഷമായിട്ടേ ഇരുവരും പ്രണയിച്ചു തുടങ്ങിയിട്ട്. പ്രശസ്ത നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്. മകൾക്കൊപ്പം നൃത്തം ചെയ്തും, ഡബ്‌സ്മാഷ് ചെയ്തും താര കല്യാണും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. മുത്തശ്ശി സുബ്ബലക്ഷ്മിയേയും മലയാളികൾക്ക് ഏറെ പരിചയമുള്ള വ്യക്തിയാണ്. കല്യാണരാമൻ, നന്ദനം, പാണ്ടിപ്പട തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള സുബ്ബലക്ഷ്‌മി ഒരു കർണാടിക് സംഗീതജ്ഞ കൂടിയാണ്.

Read More

കൈദിക്ക് ശേഷം ലോകേഷ് കനകരാജ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന വിജയ് നായകനാകുന്ന മാസ്റ്റർ ഫസ്റ്റ്ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയെ കീഴടക്കിയത് പ്രേക്ഷകർ കണ്ടതാണ്. ഇപ്പോഴിതാ മാസ്സും സ്റ്റൈലും ഒത്തുചേർന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്ററും അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ബിഗിലിനു ശേഷം ദളപതി വിജയ് നായകനാകുന്ന ചിത്രത്തിൽ വിജയ് സേതുപതി, മാളവിക മോഹനൻ, ശന്തനു ഭാഗ്യരാജ്, അർജുൻ ദാസ് എന്നിവരും അഭിനയിക്കുന്നുണ്ട്. സേവ്യർ ബ്രിട്ടോ നിർമ്മിക്കുന്ന ചിത്രം ഈ വർഷം ഏപ്രിലിൽ ആയിരിക്കും റിലീസ് ചെയ്യുക. സത്യൻ സൂര്യൻ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഫിലോമിൻ രാജ് ആണ്. അനിരുദ്ധ് ആണ് സംഗീതം.

Read More

പോലീസ് വേഷങ്ങളിലും അല്ലാതെയും സ്‌ക്രീനിൽ തോക്ക് കൊണ്ട് മാസ്സ് കാണിച്ചിട്ടുള്ള താരമാണ് മമ്മൂക്ക. ഇപ്പോഴിതാ മമ്മൂക്ക ആലപ്പുഴ ജില്ലാ റൈഫിൾ അസോസിയേഷനിൽ അംഗത്വമെടുത്തിരിക്കുകയാണ്. ഇന്നു രാവിലെ ചേർത്തലയിലെ ഷൂട്ടിങ് റേഞ്ചിലെത്തിയാണു താരം അംഗമായത്. തിരക്കഥാകൃത്തും നടനുമായ രൺജി പണിക്കരും കൂടെയുണ്ടായിരുന്നു. തുടർന്ന് മമ്മൂക്കയുടെ പ്രതികരണം ഇങ്ങനെ. ഇടയ്ക്കിടെ ഈ ഷൂട്ടിങ് നല്ലതാ, വെടിവയ്ക്കുന്നത് അത്ര നല്ല കാര്യമല്ല. അറിഞ്ഞിരിക്കുന്നതു നല്ലതാണ്. എനിക്കു തോക്ക് ലൈസൻസില്ല. ആലപ്പഴയിൽ ഇത്ര കാര്യമായി റൈഫിൾ ക്ലബ് നടത്തുമ്പോൾ അതിൽ അംഗമാകുന്നതിൽ സന്തോഷം. സിനിമയിൽ വെടിവയ്പിനു പിന്തുണച്ച രൺജി പണിക്കരുടെ ചെറിയ സ്വാധീനവും ഇതിലുണ്ട്.

Read More

ദിലീപ് – മംമ്ത മോഹൻദാസ് ഒന്നിച്ച സൂപ്പർഹിറ്റ് കോമഡി എന്റർടൈനർ ജീത്തു ജോസഫ് ചിത്രം മൈ ബോസ് തമിഴിലേക്ക്. വിമൽ, ശ്രിയ ശരൺ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആർ മധേഷ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ പേര് സണ്ടക്കാരി. പ്രഭു, സത്യൻ, കെ ആർ വിജയ, രേഖ, ഗീത തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മലയാളം വേർഷനിലെ ഒട്ടു മിക്ക രംഗങ്ങളും അതെ പോലെ തന്നെ പകർത്തിയിട്ടുണ്ടെന്ന് ട്രെയ്‌ലർ ഉറപ്പ് തരുന്നു. ബോസ് പ്രൊഡക്ഷൻ കോർപറേഷന്റെ ബാനറിൽ ജയബാലൻ ജയകുമാർ, ശർമിള മാൻഡ്രേ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അമൃഷ്‌ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ആർ ബി ഗുരുദേവാണ്.

Read More

ഏതൊരു അഭിനേതാവിനോടും ലാലേട്ടൻ – മമ്മൂക്ക താരതമ്യം നടത്തുവാൻ പറഞ്ഞാൽ കുറച്ച് കടുപ്പമുള്ള കാര്യമാണത്. ലാലേട്ടനും മമ്മൂക്കക്കും ഒപ്പം അഭിനയിച്ച വിശേഷങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് നടി നേഹ സക്‌സേന. കസബയിൽ മമ്മൂക്കക്കൊപ്പം അഭിനയിച്ച നേഹ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിൽ മോഹൻലാലിനും ഒപ്പം അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാന്‍ പേടിയായിരുന്നു. വിറച്ചു കൊണ്ട് ദൈവമേ എന്നു വിളിച്ചാണ് അടുത്ത് ചെന്നത്. ആദ്യം കാണുമ്പോള്‍ വളരെ സീരിയസാണ്. എന്നാല്‍ അടുത്തറിയുമ്പോള്‍ നിറയെ സ്‌നേഹത്തോടെയാണ് പെരുമാറുന്നത്. ഷൂട്ടിംഗ് കഴിഞ്ഞ ദിവസം ലൊക്കേഷനിലെല്ലാവര്‍ക്കും ബിരിയാണി വിളമ്പി കൊടുക്കുന്നത് കണ്ടപ്പോള്‍ ഞെട്ടിത്തരിച്ചു നിന്നിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തനാണ് മോഹന്‍ലാൽ. നിഷ്‌കളങ്കനായ കുട്ടിയുടെ ചിരിയാണ് ലാലേട്ടന്. എപ്പോഴും ചിരിച്ച്‌ സ്‌നേഹത്തോടെ ഇടപെടും. കാണുമ്പോള്‍ തന്നെ എല്ലാ വിശേഷങ്ങളും അന്വേഷിക്കും. ഉള്ളില്‍ നിറയെ സ്‌നേഹമുള്ള ആളാണ് ലാലേട്ടന്‍. ലാലേട്ടനാണോ മമ്മൂക്കയാണോ കൂടുതല്‍ മികച്ച നടന്‍ എന്ന ചോദ്യം പോലും ശരിയല്ല. രണ്ട് പേരുടെയും കൂടെ സിനിമയില്‍ അഭിനയിക്കാന്‍ ഇഷ്ടമാണ്.

Read More

സൂപ്പർതാരങ്ങളെ എല്ലാം ഒരു നോക്ക് എങ്കിലും കാണുവാൻ കൊതിക്കുന്ന നിരവധി ആരാധകരുണ്ട്. നേരിട്ട് പോയി കാണുവാൻ ഒട്ടും സാധിക്കാത്ത പലരും അക്കൂട്ടത്തിലുണ്ട്. അത്തരത്തിൽ ഉള്ളൊരു ആരാധകന്റെ ആഗ്രഹം നിറവേറ്റിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം മമ്മൂക്ക. ആലിഫ് മാരാരിത്തോട്ടം എന്ന മമ്മുക്ക ആരാധകന്റെ ആഗ്രഹമാണ് പ്രിയ താരം നടത്തി കൊടുത്തത്. അംഗ വൈകല്യം മൂലം ജീവിതത്തോട് പൊരുതുന്ന ഈ ആരാധകനെ തന്നോട് ചേർത്ത് ഇരുത്തി അവന്റെ ആരാധനയും ഇഷ്ടവും മമ്മൂട്ടി അനുഭവിച്ചറിയുകയും ചെയ്തു. മമ്മൂക്കയെ കണ്ട സന്തോഷം ആലിഫ് തന്നെയാണ് ഫേസ്ബുക്കിൽ കുറിച്ചത്. “കുറെ നാളത്തെ ആഗ്രഹം ആരുന്നു മമ്മുക്കയെ ഒന്ന് കാണാൻ അത് ഇന്ന് സാധിച്ചു. മമ്മുക്കയുംമായി സംസാരിച്ചു ഫോട്ടോ എടുത്തു പുതിയ മൂവിയിലെ ലൊക്കേഷനിൽ പോയി ഷൂട്ട്‌ ഒക്കെ കണ്ടു.” എന്ന് കുറിച്ച ആലിഫ് അതിന് സഹായിച്ച പ്രിയ സുഹൃത്തുക്കൾക്ക് നന്ദി പറയുവാനും മറന്നില്ല. ജനുവരി 23ന് തീയറ്ററുകളിൽ എത്തുന്ന അജയ് വാസുദേവ് ചിത്രം ഷൈലോക്കാണ് മമ്മൂക്കയുടെ പുതിയ ചിത്രം. കേരള…

Read More

യക്ഷി എന്ന് കേട്ടാൽ തന്നെ ഉള്ളിൽ ഒരു ഭയമാണ് എല്ലാവർക്കും. അത് ഇരുൾ നിറഞ്ഞ രാത്രിയിൽ ഏകാന്തമായ ഒരു വഴിയോരത്ത് വെച്ചാണ് കാണുന്നത് എങ്കിലോ? എപ്പോൾ ബോധം പോയിയെന്ന് ചോദിച്ചാൽ മതി. ഒരു വെള്ളത്തുണിയും രണ്ടു ഓലക്കീറും കൂടി അങ്ങ് എടുത്താൽ മതി. ഇനിയിപ്പോൾ ജീവനോടെ കിട്ടിയാലും അവനെ കൊണ്ട് നിന്ന് പേടിക്കാനല്ലാതെ വേറെ ഗുണമൊന്നുമില്ല. പക്ഷേ മറ്റു ചില വിരുതന്മാരുണ്ട് യക്ഷിയെ പോലും വെറുതെ വിടാത്ത ചങ്ക്. മെൻഷൻ ചെയ്യാൻ പറഞ്ഞാൽ എല്ലാവർക്കും പറയുവാൻ ഒരുത്തന്റെ പേരുണ്ടാകും. അത്തരത്തിൽ രസകരമായ ഒരു ആശയമാണ് യക്ഷി എന്ന ഫോട്ടോ സ്റ്റോറിയിൽ ഫോട്ടോഗ്രാഫർ അനീഷ് ലാസർ അവതരിപ്പിച്ചിരിക്കുന്നത്. നീതു, നിതീഷ്‌ എന്നിവരാണ് ഫോട്ടോ സ്റ്റോറിയിൽ മോഡലുകളായിരിക്കുന്നത്. മദ്യവും അകത്ത് കയറ്റി ഒരു പുകയുമെടുത്ത് അന്തിനേരത്ത് വിജനവഴിയിലൂടെ നടന്ന് വരുന്ന യുവാവിന്റെ മുന്നിലേക്ക് ഒരു യക്ഷി എത്തുന്നതോട് കൂടി നടക്കുന്ന സംഭവങ്ങളാണ് ഫോട്ടോസ്റ്റോറിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിരിച്ചു തള്ളുമ്പോഴും ആഴമേറിയ ഒരു സന്ദേശം ഈ ഫോട്ടോസിലൂടെ…

Read More