Author: webadmin

ഇന്ദ്രജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി സാസാ പ്രൊഡക്ഷന്റെ ബാനറിൽ പ്രേം എബ്രഹാം നിർമ്മിച്ച് , ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന ‘ആഹാ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഇന്ദ്രജിത്തിന്റെ പിറന്നാൾ ദിനമായ ഇന്ന് അദ്ദേഹത്തിനുള്ള പിറന്നാൾ സമ്മാനമായി പോസ്റ്റർ പുറത്തിറക്കിയത് പൃഥ്വിരാജാണ്. വടംവലിയെ ആസ്‌പദ മാക്കി സ്പോർട്സ് ജോണറിൽ ഒരുക്കുന്ന ‘ആഹാ’യിൽ മനോജ് കെ ജയനും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് . കേരളത്തിന്റെ തനതു കായിക വിനോദമായ വടംവലിയുടെ പശ്ചാത്തലത്തിൽ പ്രണയവും വൈകാരികതയും ഇഴപിന്നിയ പ്രമേയമാണ് ചിത്രത്തിന്റേത് . തിരക്കഥ നിർവഹിക്കുന്നത് ടോബിത് ചിറയത്താണ്. രാഹുൽ ബാലചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ജുബിത് നംറാടത്തും, ടിറ്റോ പി തങ്കച്ചനും, സയനോരയും ചേർന്നു രചിച്ച ഗാനങ്ങൾ ഗായിക കൂടിയായ സയനോര ഫിലിപ്പ് തന്നെയാണ് സംഗീതം നൽകി ചിട്ടപ്പെടുത്തുന്നു.പശ്ചാത്തല സംഗീതം ഷിയാദ് കബീർ ,ചീഫ് അസോസിയേറ്റ് ഡയറക്ടർ രാകേഷ് കെ രാജൻ ,കലാസംവിധാനം ഷംജിത്‌ രവി.സ്റ്റിൽസ് ജിയോ ജോമി കോസ്റ്റ്യു ഡിസൈൻ ശരണ്യാ ജീബു…

Read More

പൗരത്വ ഭേദഗതി ബില്ലിനെ എതിരെ വൻ പ്രതിഷേധമാണ് ഇന്ത്യയൊട്ടാകെ നടക്കുന്നത്. കലാ – സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഈ ബില്ലിനെ എതിർത്ത് മുന്നോട്ടെത്തിക്കഴിഞ്ഞു. പാർവതി, കമൽ ഹാസൻ, സിദ്ധാർഥ്, ഇർഫാൻ പത്താൻ, ഉദയനിധി സ്റ്റാലിൻ എന്നിങ്ങനെ പല പ്രമുഖരും അവരുടെ എതിർപ്പ് പ്രകടിപ്പിച്ചു കഴിഞ്ഞു. ഇപ്പോഴിതാ നടി അമല പോലും തന്റെ എതിർപ്പ് അറിയിച്ചിരിക്കുകയാണ്. ഇന്ത്യ നിന്റെ തന്തയുടേതല്ല..! എന്ന ഒരു ക്യാപ്ഷനോട് കൂടിയ ഫോട്ടോ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്ക് വെച്ചിരിക്കുകയാണ് താരം. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനന്മാർ, പാർസികൾ, ക്രിസ്ത്യാനികൾ എന്നിവരടങ്ങുന്ന അനധികൃത കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിന് 1955 ലെ പൗരത്വ നിയമം ഭേദഗതി ചെയ്യുന്ന ഇന്ത്യൻ പാർലമെന്റിന്റെ ഒരു നിയമമാണ് പൗരത്വ (ഭേദഗതി) നിയമം. 2014 ഡിസംബർ 31-ലോ അതിനുമുമ്പോ ഇന്ത്യയിൽ പ്രവേശിച്ച ബംഗ്ലാദേശിലെയുംപാകിസ്ഥാനിലെയും കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വത്തിനായി ഇന്ത്യയിൽ താമസിക്കുന്നതിന്റെ കാലാവധി 11 വർഷം…

Read More

ഒമർ ലുലു ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ ധമാക്കയിലെ ‘കാറ്റുമുണ്ടേട്യേ…!’ എന്ന പ്രണയ ഗാനം പുറത്തിറങ്ങി. ഗാനത്തോടൊപ്പം തന്നെ ജനുവരി 3ന് ചിത്രം തീയറ്ററുകളിൽ എത്തുമെന്ന് കൂടി അറിയിച്ചിട്ടുണ്ട്. ബി കെ ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദർ ഈണമിട്ടിരിക്കുന്ന കാറ്റുമുണ്ടേട്യേ…! ഗാനം ആലപിച്ചിരിക്കുന്നത് പ്രണവം ശശിയാണ്. നിരഞ്ജ് സുരേഷ് ഗാനത്തിന്റെ റാപ്പും പാടിയിരിക്കുന്നു. ഹാപ്പി വെഡിങ്, ചങ്ക്സ്, ഒരു അഡാർ ലൗ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഒമർലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ധമാക്ക. ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ടോണി ഐസക് എന്ന കഥാപാത്രത്തെ മനോഹരമാക്കിയ അരുണാണ് ധമാക്കയില്‍ നായകന്‍. നിക്കി ഗൽറാണി ആണ് നായിക. ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, തരികിട സാബു, ശ്രീജിത്ത് രവി എന്നിവർക്കൊപ്പം മുകേഷും ഊർവശിയും സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read More

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ പ്രേക്ഷകർക്ക് മുൻപിൽ എത്തിയ മാമാങ്കം മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. ചരിത്രത്തെ താരത്തിന് വേണ്ടി വളച്ചൊടിക്കാതെ അതുപോലെ പകർത്തി എന്ന അഭിപ്രായമാണ് നിരൂപണ കുറിപ്പുകളിൽ മുന്നിട്ടുനിന്നത്. എന്നാൽ ചിത്രത്തെ മനപ്പൂർവം താഴ്ത്തി കെട്ടി സൈബർ ഇടങ്ങളിൽ ചില കമന്റുകളും വിഡിയോകളും രംഗത്ത് എത്തിയിട്ടുണ്ട്. എന്നാൽ ചാവേറുകളെ പോലെ തന്നെ എല്ലാ പ്രതിസന്ധികളെയും കീഴടക്കി മുന്നേറുന്ന മാമാങ്കം നാല് ദിനങ്ങൾ കൊണ്ട് 60.7 കോടി വേൾഡ് വൈഡ് കളക്ഷൻ നേടിയെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. ലോകമെമ്പാടും 2000ത്തിലധികം തീയറ്ററുകളിൽ ചിത്രം റിലീസിന് എത്തിയത് തന്നെയാണ് മികച്ചൊരു കളക്ഷൻ നേടാൻ സാധ്യമാക്കിയ പ്രധാന ഘടകം. 55 കോടിയോളം മുതൽമുടക്കിൽ എം പദ്മകുമാർ ആണ് ചിത്രം സംവിധാനം ചെയ്തത്. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളി ആണ് ചിത്രം നിർമ്മിക്കുന്നത്. ശങ്കർ രാമകൃഷ്ണൻ തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, മാസ്റ്റർ അച്യുതൻ, പ്രാചി ടെഹ്‌ലൻ എന്നിവരും നിർണ്ണായകമായ…

Read More

ആളുകളുടെ ചിന്താഗതിയിലും മനോഭാവത്തിലും ഏറെ മാറ്റങ്ങൾ വന്നുവെന്ന് നടി ഹണി റോസ്. കാലം മാറിയിട്ടും ഇന്നും നടിമാരുടെ വസ്ത്രധാരണത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരാറുണ്ട്. . സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന ചിത്രങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് കൃത്യമായി മനസ്സിലാകും. എന്നാൽ ഇപ്പോൾ ആ ഒരു പ്രവണതക്ക് കുറവ് വന്നുവെന്നാണ് നടി പറയുന്നത്. കേരളകൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ വസ്ത്രധാരണത്തിൽ ഉള്ള ശ്രദ്ധയേയും കുറിച്ച് താരം വെളിപ്പെടുത്തി. വസ്ത്രധാരണത്തില്‍ ആരോടും അഭിപ്രായം ചോദിക്കാറില്ല. തന്റെ കംഫര്‍ട്ടാണ് ഏറ്റവും പ്രധാനമായി നോക്കുന്നത്. ധരിക്കുമ്പോൾ നമുക്ക് ഓടിച്ചാടി നടക്കാന്‍ പറ്റണം. സാരി ഉടുത്താല്‍ അത് പറ്റില്ല. അപ്പോള്‍ നമ്മുടെ നടത്തം ഉള്‍പ്പെടെ കുഴപ്പമാകും. ചുരിദാര്‍ ധരിച്ചാല്‍ ഷാള്‍ ശരിയായിട്ടിടുക തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകും. ജിന്‍സും കുറച്ച്‌ ലൂസായ സലാല ടൈപ്പ് പാന്റും ടോപ്പുമാണ് അധികം ഉപയോഗിക്കാറൂള്ളത്. അത്തരം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇടുമ്ബോള്‍ മോശം കമന്റുകള്‍ ലഭിക്കാറില്ല. കൂടുതലും പോസിറ്റീവായ കമന്റുകളാണ് ലഭിക്കുക. ആളുകളുടെ…

Read More

ലാലേട്ടൻ എന്ന മലയാളികളുടെ വികാരത്തിന്റെ നേർക്കാഴ്ചകളാണ് അദ്ദേഹം വന്നെത്തുന്ന ഓരോ ചടങ്ങുകളും അദ്ദേഹം അഭിനയിച്ച ചിത്രങ്ങളുടെ റിലീസും. രണ്ടിടത്തും എത്തിച്ചേരുന്ന ആരാധകരുടെ എണ്ണം വളരെയേറെയാണ്. ഇടപ്പള്ളിയിൽ MyGയുടെ ഉദ്ഘാടന സമയത്ത് ആ ഒരു തിരക്ക് മലയാളികൾ ഒന്നടങ്കം കണ്ടതാണ്. വീണ്ടും അതു പോലൊരു ജനസാഗരമാണ് ലാലേട്ടൻ ഇപ്പോൾ തീർത്തിരിക്കുന്നത്. ഏഴരപ്പൊന്നാനയുടെ നാടായ ഏറ്റുമാനൂരിൽ നടന്ന മഹാലക്ഷ്‌മി സിൽക്‌സിന്റെ ഉദ്ഘാടനത്തിനാണ് പ്രേക്ഷകർ ആവേശക്കടലായി ലാലേട്ടനെ കാണുവാൻ എത്തിയത്. വീഡിയോ കാണാം…

Read More

മമ്മൂക്കയുടെയും മലയാളത്തിന്റെയും ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കത്തിനെതിരെ ശക്തമായ ഒരു ഡീഗ്രേഡിങ്ങാണ് മലയാളികൾ ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്. തീയ്യറ്ററുകളിൽ വെച്ച് ഫോണിൽ പകർത്തിയ ദൃശ്യങ്ങളും മമ്മൂക്കയുടെ സ്‌ത്രൈണ ഭാവത്തിലുള്ള നൃത്തങ്ങളുമെല്ലാമാണ് വിമർശനത്തിന് ഉപയോഗിച്ചിരിക്കുന്നത്. എം പദ്മകുമാര്‍ സംവിധാനം ചെയ്ത മാമാങ്കവുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ ആക്രമണങ്ങളോടു പ്രതികരിച്ചിരിക്കുകയാണ് പ്രശസ്‌ത സംവിധായകന്‍ മേജര്‍ രവി. പൗരത്വ നിയമ ബില്ലില്‍ ഭേദഗതി വരുത്തണമെന്ന ബിജെപി സര്‍ക്കാരിന്റെ ആവശ്യം രാജ്യത്തുണ്ടാക്കിയ കോളിളക്കത്തെക്കുറിച്ചും മേജര്‍ രവി തുറന്നടിച്ചു. ഈ വിഷയത്തെ സംബന്ധിച്ച്‌ രാജ്യത്ത് നടക്കുന്ന ആക്രമണങ്ങളിലുണ്ടാകുന്ന നാശനഷ്ടങ്ങള്‍ നികത്താന്‍ എത്ര കോടി ചെലവാക്കേണ്ടി വരുമെന്നും അദ്ദേഹം ചോദിച്ചു. ലൈവില്‍ വരാന്‍ പ്രത്യേകിച്ച്‌ ഒന്ന് രണ്ട് കാര്യങ്ങളുണ്ട്. കഴിഞ്ഞ ദിവസം മാമാങ്കം സിനിമ കണ്ടു. സിനിമ റിലീസായ ഉടനെ ഷൂട്ടിങ് തിരക്കുകളുണ്ടായതിനാല്‍ എനിക്കത് കാണാന്‍ സാധിച്ചില്ല. മമ്മൂക്ക അഭിനയിച്ച മാമാങ്കം സിനിമ ഇറങ്ങിയ ശേഷം കണ്ട നെഗറ്റീവ് കമന്റ്‌സ് കേട്ടപ്പോള്‍ ഒരുപാടു സങ്കടം തോന്നി. ഒരുപാട് പേര്‍ പണം മുടക്കി,…

Read More

മലയാള സിനിമയിലെ മുന്‍ നിര യുവ നായകന്‍മാരില്‍ ശ്രദ്ദേയനായ താരമാണ് ഗോകുല്‍ സുരേഷ്. താരങ്ങളുടെ മക്കളുടെ വിശേഷങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയ ഇരു കൈയ്യും നീട്ടി സ്വീകരിക്കാറാണ് പതിവ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ഗോകുലിന്റെ പുതിയ പോസ്റ്റ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുകയാണ്. നടനും എംപിയുമായ സുരേഷ് ഗോപിയെക്കുറിച്ചാണ് താരത്തിന്റെ പോസ്റ്റ്. ഏതൊരു മകനെ പോലെ അച്ഛന്റെ മികച്ച പ്രവൃത്തികളെ അഭിനന്ദിച്ചാണ് ഗോകുല്‍ പോസ്റ്റ് ഷെയര് ചെയ്തിരിക്കുന്നത്. തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ എം പിയുടെ വികസന ഫണ്ടില്‍ നിന്ന് സ്ഥാപിച്ച പ്ലാസ്റ്റിക് റീസൈക്കിള്‍ മെഷീന്‍ സ്ഥാപിച്ചത് അറിയിച്ചാണ് കുറിപ്പ് പങ്കുവച്ചത്. മെഷീന്റെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. അച്ഛന്റെ പ്രവൃത്തികളില്‍ അഭിമാനം തോന്നുന്നുവെന്നും മാധ്യങ്ങളും ഇവിടുത്തെ നിയമ നിര്‍മ്മാണം നടത്തുന്നവരും സര്‍ക്കാരുമെല്ലാം അച്ഛനെ എത്ര കുറച്ച് കണ്ടാലും പ്രഷ്‌നമില്ലെന്നും അച്ഛന്റെ യോഗ്യതയെ കണ്ട് അഭിനന്ദിക്കാതിരിക്കാന്‍ ആകുന്നില്ലെന്നും നിങ്ങള്‍ എന്നും എന്റെ അഭിമാനമാണെന്നും ഗോകുല്‍ കുറിച്ചു. പ്ലാസ്റ്റിക് പൊടികള്‍ നിക്ഷേപിക്കുമ്പോള്‍ അത് ചെറിയ തരികളായി…

Read More

രാഗിണി എംഎംഎസ്’ ഫ്രാഞ്ചൈസിയുടെ മൂന്നാമത്തെ ഭാഗവും പ്രേക്ഷകരെ ഞെട്ടിക്കുവാൻ തന്നെയാണ് എത്തുന്നത്. സെക്‌സും ഹൊററും മത്സരിച്ചുൾപ്പെടുത്തിയിരിക്കുന്ന ട്രെയ്‌ലർ പ്രേക്ഷകരെ ഇപ്പോൾ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. സീ 5, എ.എൽ.ടി. ബാലാജി സംയുക്ത സംരംഭമായ ‘രാഗിണി എംഎംഎസ് റിട്ടേൺസ് സീസൺ 2 ‘ എന്നിവ ‘രാഗിണി എംഎംഎസ്’ ഫ്രാഞ്ചൈസിയുടെ മൂന്നാമത്തെ ചിത്രമാണ്. രണ്ടാം വരവും ഒരു സെക്സ്-ഹൊറർ വെബ് സീരീസിന്റെ രൂപത്തിലാണ്. സണ്ണി ലിയോണി, ദിവ്യ അഗർവാൾ, വരുൺ സൂദ്, ആരതി ഖേത്രപാൽ, ഋഷിക നാഗ്, അദ്യ ഗുപ്ത, വിക്രം സിംഗ് റാത്തോഡ് എന്നിവരാണ് കഥാപാത്രങ്ങൾ. 20 കാരിയായ രാഗിണി ഷ്രോഫിന്റെ കഥയാണ് ചിത്രത്തിൽ പറയുന്നത്. പെൺകുട്ടികളുടെ സംഘത്തോടൊപ്പം അവൾ ആസൂത്രിതമായ ഒരു യാത്ര പോകുന്നു. ശേഷം അവരുടെ ലോകം തലകീഴായി മറിഞ്ഞ സംഭവങ്ങളുടെ ഒരു പരമ്പര ഉണ്ടാവുന്നു. ഒരു പാരാ നോർമൽ വിദഗ്‌ധയുടെ വേഷത്തിൽ സണ്ണി പ്രത്യക്ഷപ്പെടും.

Read More

ജനപ്രിയനായകൻ ദിലീപും സംവിധായകൻ സുഗീതും ഒന്നിക്കുന്ന മൈ സാന്റായിലെ ‘വെള്ളിപ്പഞ്ഞി’ എന്ന മനോഹരഗാനം പുറത്തിറങ്ങി. വിദ്യാസാഗർ ഈണമിട്ട ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് സന്തോഷ് വർമയാണ്. ഹന്നാ റെജിയാണ് കേൾക്കാൻ ഏറെ ഇമ്പമുള്ള ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഓർഡിനറി, മധുരനാരങ്ങ, ശിക്കാരി ശംഭു തുടങ്ങിയ ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ചിട്ടുള്ള സുഗീത് ദിലീപിനൊപ്പം ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മൈ സാന്റാ. ഈ ക്രിസ്തുമസിന് തീയറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന ചിത്രം ഒരു പക്കാ ഫീൽ ഗുഡ് ചിത്രം ആയിരിക്കുമെന്ന് ഉറപ്പാണ്. വാള്‍ പോസ്റ്റര്‍ എന്റര്‍ടെെയ്ന്‍മെന്റസിന്റെ ബാനറിൽ നിഷാദ് കോയ, അജീഷ് ഓ കെ, സജിത് കൃഷ്ണ, സരിത സുഗീത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സായ് കുമാര്‍, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ഇന്ദ്രന്‍സ്, മാനസ്വി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ജെമിന്‍ സിറിയക് എഴുതുന്നു. ഫെെസല്‍ അലി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സന്തോഷ് വര്‍മ്മ, നിഷാദ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് വിദ്യാസാഗര്‍ സംഗീതം പകരുന്നു.…

Read More