Author: webadmin

ഫഹദ് ഫാസിലും സംവിധായകൻ മഹേഷ് നാരായണും ഒന്നിച്ച ബ്ലോക്ക് ബസ്റ്റർ ഹിറ്റായ ചലച്ചിത്രമാണ് ടേക്ക് ഓഫ്. ഇറാഖ് യുദ്ധകാലത്ത് ബന്ദികളായി അകപ്പെട്ട ഇന്ത്യൻ നേഴ്സുമാരെ രക്ഷപ്പെടുത്തിയ കഥ പറഞ്ഞ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ്. എഡിറ്ററായ മഹേഷ് നാരായണൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രവും ഇതു തന്നെ. ഫഹദ് ഫാസിലിനെയും നിമിഷ സജയനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമാണ് മാലിക്. ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ ആരംഭിച്ചിരുന്നു. മാലികിന്റെ സംഘട്ടനമൊരുക്കുന്നത് പ്രശസ്ത ഹോളിവുഡ് സംഘട്ടന സംവിധായകന്‍ ലി വിറ്റേക്കറാണ് എന്ന വാർത്ത ആരാധകരെ കൂടുതൽ ആവേശം കൊള്ളിച്ചിരിക്കുകയാണ്. ബാഹുബലിയുടെ സ്റ്റണ്ട് ഡയറക്ടറില്‍ ഒരാളായ ലീ വിശ്വരൂപം, സൈറാ നരസിംഹ റെഡ്ഡി, ക്യാപ്റ്റൻ മാർവൽ, എക്സ് മെൻ അപ്പോകാലിപ്സ്, ജുറാസിക് പാർക്ക്–3 തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിലും പ്രവർത്തിച്ചിട്ടുണ്ട്. 25 കോടി ബഡ്ജറ്റ് കണക്കാക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ വലിയ താരനിര തന്നെയാണ് ഉള്ളത്.…

Read More

മുൻ ബിഗ് ബോസ്സ് മത്സരാർത്ഥിയും സാമൂഹിക പ്രവർത്തകയുമായ ദിയ സന കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞത് തന്റെ നേരെ ബസിൽ വെച്ചുണ്ടായ ലൈംഗിക അതിക്രമണത്തെ ഫേസ്ബുക്കിലെ ലൈവ് വീഡിയോയിലൂടെ ലോകത്തെ കാണിച്ചു കൊടുത്തപ്പോഴാണ്. ആ സംഭവത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് ദിയയിപ്പോൾ. “കേരള സംസ്ഥാന യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുക്കുവാൻ ഞാൻ കാഞ്ഞങ്ങാടിന് യാത്ര ചെയ്യുകയായിരുന്നു. പാതിമയക്കത്തിൽ എന്റെ ശരീരത്തിൽ അസ്വാഭാവികമായ രീതിയിൽ സ്പർശിക്കുന്നതായി തിരിച്ചറിഞ്ഞു. ഭയപ്പെട്ടെങ്കിലും ധൈര്യം സംഭരിച്ച് ഞാൻ അയാളുടെ കൈയ്യിൽ കയറിപ്പിടിച്ചു. മനഃസാന്നിധ്യം വീണ്ടെടുത്ത ഞാൻ ലൈവ് വീഡിയോ എടുത്ത് സമൂഹത്തിന് മുൻപിൽ അയാളെ കാണിച്ചു കൊടുത്തു.” താൻ ഒരു ഇരയല്ലെന്നും തന്റെ അഭിമാനത്തിന് ക്ഷതമേറ്റപ്പോൾ പോരാടിയ ഒരു സ്ത്രീ ആണെന്നും കൂട്ടിച്ചേർത്തു. ആ ഷോക്കിൽ നിന്നും മോചിതയായെങ്കിലും വർദ്ധിച്ചു വരുന്ന ഇത്തരം സംഭവങ്ങളെക്കുറിച്ച് ആകുലതയിൽ ആണെന്നും ദിയ പറഞ്ഞു. ആ ലൈവ് വീഡിയോക്ക് ശേഷം ദിയക്ക് പിന്തുണയേകിയും പ്രതികൂലമായും പലരും എത്തിയിട്ടുണ്ട്. കിസ് ഓഫ് ലവ്,…

Read More

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ബ്രഹ്മാണ്ഡചിത്രം മാമാങ്കം ക്രിസ്മസ് റിലീസ് ആയി ഇന്നലെയാണ് തീയേറ്ററുകളിലെത്തിയത്. ഒരു യുദ്ധ സിനിമ എന്നതിനേക്കാൾ ഒരു ഇമോഷണൽ ചിത്രമായിട്ടാണ് മാമാങ്കം ഒരുക്കിയിരിക്കുന്നത്. 55 കോടിയോളം മുതൽമുടക്കിൽ എം പദ്മകുമാർ ആണ് ചിത്രം സംവിധാനം ചെയ്തത്. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളി ആണ് ചിത്രം നിർമ്മിക്കുന്നത്. ശങ്കർ രാമകൃഷ്ണൻ തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, മാസ്റ്റർ അച്യുതൻ, പ്രാചി ടെഹ്‌ലൻ എന്നിവരും നിർണ്ണായകമായ വേഷങ്ങളിൽ എത്തിയിട്ടുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പുള്ള മാമാങ്ക ചരിത്രം ആണ് ഈ ചിത്രം നമുക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായാണ് ചിത്രം റിലീസിനെത്തിയത്. മാമാങ്കത്തിന് പോകുന്ന ചാവേറുകളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ ഒരു ചാവേർ ആയി മമ്മൂട്ടി എത്തുമ്പോൾ കളരി പയറ്റും അതുമായി ബന്ധപ്പെട്ട ആയോധന മുറകളുമാണ് ഇതിലെ ആക്ഷൻ രംഗങ്ങളിലും യുദ്ധ രംഗങ്ങളിലും ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തെ കുറിച്ച് പ്രശസ്ത സംവിധായകൻ എം…

Read More

മലയാളത്തിലും ഹിന്ദിയിലും തമിഴിലും ഒരേ പോലെ കഴിവ് തെളിയിച്ച ചലച്ചിത്രസം‌വിധായകനാണ് പ്രിയദർശൻ. 1980 കളിലും 1990 കളിലും നിരവധി ചലച്ചിത്രങ്ങൾ സം‌വിധാനം ചെയ്ത ഇദ്ദേഹം മലയാളം കൂടാതെ ബോളിവുഡിലും, കോളിവുഡിലും ചലച്ചിത്രങ്ങൾ സം‌വിധാനം ചെയ്തിട്ടുണ്ട്. ഹിന്ദിയിൽ പ്രധാനമായും മറ്റു ഭാഷകളിലെ സിനിമകൾ പുനർ നിർമ്മിക്കുകയാണ് ഇദ്ദേഹം ചെയ്‌തത്‌. 2007 ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്കാരം പ്രിയന്റെ “കാഞ്ചീവരം” എന്ന തമിഴ് ചിത്രത്തിനായിരുന്നു. ഇപ്പോൾ കേരള ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായും പ്രവർത്തിക്കുന്നു. നടി ലിസിയുമായുള്ള വിവാഹത്തിന് 29 വർഷം തികയുമ്പോൾ തന്റെ വിവാഹ ചിത്രം പങ്ക് വെച്ചിരിക്കുകയാണ് സംവിധായകൻ. ഓർമകൾക്ക് മരണമില്ല എന്ന തലക്കെട്ടോട് കൂടിയാണ് ചിത്രം പങ്ക് വെച്ചിരിക്കുന്നത്. ആശംസകൾ അറിയിച്ച ആരാധകരും ആവശ്യപ്പെടുന്നത് ഇരുവരും വീണ്ടും ഒന്നിക്കണമെന്നാണ്. ആലപ്പുഴ സ്വദേശിയായ പ്രിയദർശന്റെ അച്ഛൻ കേരള യൂണിവേഴ്സിറ്റിയിലെ ലൈബ്രേറിയൻ ആയിരുന്നതിനാൽ കുട്ടിക്കാലത്ത് പ്രിയദർശന് ധാരാളം സാഹിത്യപുസ്തകങ്ങൾ വായിക്കുവാനുള്ള ഒരു അവസരമുണ്ടായിരുന്നു. അതിനാൽ തന്നെ ഹാസ്യത്തിൽ അദ്ദേഹത്തിനുള്ള താല്പര്യം അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളിൽ…

Read More

കരാർ ലംഘിച്ചു എന്ന പേരിൽ നിർമാതാക്കൾ വിലക്ക് ഏർപ്പെടുത്തിയ ഷെയ്ൻ നിഗം നിർമ്മാതാവാകുന്നു. നവാഗത സംവിധായകര്‍ ഒരുക്കുന്ന രണ്ട് ചിത്രങ്ങള്‍ താന്‍ നിര്‍മ്മിക്കുമെന്ന് ഷെയ്ന്‍ ഓണ്‍ലുക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിനിടെ വ്യക്തമാക്കി. ‘സിംഗിള്‍’, ‘സാരമണി കോട്ട’ എന്നാണ് ചിത്രങ്ങളുടെ പേരെന്നും ഷെയ്ന്‍ വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടുമെന്നും നടന്‍ പറഞ്ഞു. അതേസമയം, വിലക്ക് നീങ്ങുമെന്ന് തന്നെയാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും തന്റെ ഖേദപ്രകടനം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും ഷെയ്ന്‍ വ്യക്തമാക്കിയിരുന്നു. ഈ മാസം 19 ന് ചേരുന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ യോഗത്തില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും ഷെയ്ന്‍ പറഞ്ഞു. എന്നാല്‍ വിദേശത്ത് പോയ മോഹന്‍ലാല്‍ മടങ്ങി വന്ന ശേഷം പ്രശ്നം ചര്‍ച്ച ചെയ്യാമെന്നാണ് ഫെഫ്കയുടെ നിലപാട്. ഈ മാസം 22ന് അമ്മ എക്സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ ചേരുന്നുണ്ടെന്നും അതിനു ശേഷം ഷെയ്നുമായി സഹകരിച്ച്‌ ചര്‍ച്ച നടത്തുമെന്നും ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

Read More

പ്രണയിക്കുവാനായി ഒരു ദിനമുണ്ടെങ്കിൽ അത് എന്റെ അമ്മയോടൊപ്പം! ജീവിതത്തിൽ സ്നേഹത്തിന്റെ അവസാന വാക്ക് അത് അമ്മ തന്നെ. നമ്മെ എത്ര സ്നേഹിച്ചാലും മിതവാരത്തത് അത് നമ്മുടെ പെറ്റമ്മയ്ക്ക് മാത്രമായിരിക്കും. പഠിക്കുന്ന സമയത്ത് വലിയൊരു ആഗ്രഹമായിരുന്നു സിവിൽ സർവ്വീസ്. അത് വഴി എന്റെ രാജ്യത്തെ സേവിക്കുക. വിഫലമായ ആ ആഗ്രഹത്തിന്റെ തുടർച്ചയെന്നോണം വളർന്നു വരുന്ന, സിവിൽ സർവ്വീസ് സ്വപ്നം കാണുന്ന കുട്ടികൾക്ക് വേണ്ടി തക്ഷശില IAS അക്കാദമി എന്നൊരു സ്ഥാപനം തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിൽ ആരംഭിച്ചു. നല്ലൊരു ജനതയെ രാജ്യ സേവനത്തിനായി പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം. അങ്ങനെ അക്കാദമിയുടെ മീറ്റിങ്ങിനായി തിരുവനന്തപുരത്തേക്ക് പുറപ്പെടാൻ നിൽക്കുമ്പോൾ അമ്മയും ഉണ്ടെന്ന് പറഞ്ഞു. അമ്മയ്ക്ക് സഹോദരൻ എം.ആർ രാജനെ കാണുകയും വേണം. അങ്ങനെ ഞങ്ങൾ പതിവുപോലെ വടക്കുംനാഥനോട് യാത്ര പറഞ്ഞ് തൃശൂർ വിട്ടു. വൈകിട്ടോടെ തിരുവനന്തപുരം എത്തി. അമ്മാവന്റെ വീട്ടിൽ നിന്നു. കാലത്ത് ഞാൻ മീറ്റിംഗിനായി പോയി. കുറച്ചധികം നാളുകൾക്ക് ശേഷമാണ് അമ്മ സഹോദരന്റെ…

Read More

നാടൻ പാട്ടുകളിലും ഐതിഹ്യങ്ങളിലും നിറഞ്ഞു നിൽക്കുന്ന മലയാള നാടിന്റെ പകരം വെക്കാനില്ലാത്ത നിരവധി കഥകളുണ്ട്. യാഥാർഥ്യത്തിനൊപ്പം ചിലതിലെല്ലാം ഭാവന കൂടി ഒത്തു ചേർന്നപ്പോൾ ആ കഥകൾ മലയാളിക്ക് എന്നും പ്രിയപ്പെട്ടതും അഭിമാനം പകരുന്നതുമായി തീർന്നിട്ടുമുണ്ട്. അത്തരത്തിൽ യാഥാർഥ്യത്തോട് ഏറെ ചേർന്ന് നിൽക്കുന്ന മാമാങ്കമഹോത്സവതിന് ഭാവനയുടെ അഴകും കൂടി ചേർത്ത് എം പദ്മകുമാർ സംവിധാനം ചെയ്‌തിരിക്കുന്ന ചിത്രമാണ് മാമാങ്കം. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രം കൂടിയാണിത്. കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളിയാണ് നിർമാണം. കേരളത്തിൽ അറിയപ്പെടുന്ന ചരിത്രകാലത്തിനും മുൻപു മുതൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടന്നിരുന്ന ബൃഹത്തായ നദീതീര ഉത്സവമായിരുന്നു മാമാങ്കം. ഭാരതപ്പുഴയുടെ തീരത്ത് ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരിന് ഏഴു കിലോമീറ്റർ തെക്കുമാറിയുള്ള തിരുനാവായ എന്ന സ്ഥലത്തായിരുന്നു മാമാങ്കം അരങ്ങേറിയിരുന്നത്‌. മാഘമാസത്തിലെ മകം നാളിലെ ഉത്സവമാണ് മാമാങ്കം ആയത്. മാമാങ്കത്തിന്റെ രക്ഷാധികാരിയാവുക എന്നത് ആഭിജാത്യം നൽകിയിരുന്ന ഒരു പദവിയായിരുന്നു. അതിനായി വള്ളുവക്കോനാതിരിയും സാമൂതിരിയും തമ്മിൽ നടന്ന വഴക്കും യുദ്ധങ്ങളും…

Read More

ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാനെ നായകനാക്കി ചിത്രമൊരുക്കാൻ ആഷിഖ് അബു. ശ്യാം പുഷ്കരനാണ് തിരക്കഥ ഒരുക്കുന്നത്. സിനിമയുടെ പ്രാഥമിക ചര്‍ച്ചകള്‍ ഷാരൂഖിന്റെ മുംബൈയിലെ വീടായ ‘മന്നത്തി’ല്‍ കഴിഞ്ഞ ദിവസം നടന്നു. ആഷിക് അബുവിന്റെ സംവിധാനത്തില്‍ 2019ല്‍ പുറത്തിറങ്ങിയ വൈറസ് എന്ന സിനിമ കണ്ടാണ് ഷാരൂഖ് ഖാന്‍ ആഷിക് അബുവിനെ മുംബൈയിലെ വീട്ടിലേക്ക് ക്ഷണിച്ചത്. ആഷിഖ് അബുവിന്റെ വാക്കുകളിലൂടെ.. കുറച്ചുനാളായി ഷാരൂഖിനൊപ്പം ഹിന്ദി സിനിമ ചെയ്യുന്ന കാര്യത്തില്‍ ചര്‍ച്ച നടക്കുന്നുണ്ടായിരുന്നു. ബുധനാഴ്ചയാണ് ഷാരൂഖ് ഖാന്‍ അമേരിക്കയില്‍ നിന്നെത്തിയത്. മുംബൈയിലെ വീടായ മന്നത്തില്‍ രണ്ടരമണിക്കൂറോളം അദ്ദേഹവുമായി സംസാരിച്ചു. ശ്യാം പുഷ്‌കരന്റെ രചനയിലാണ് സിനിമ. 2020 അവസാനത്തോടെ സിനിമ ഷൂട്ട് ചെയ്യുന്ന രീതിയിലാണ് ആലോചിക്കുന്നത്. വൈറസിന് ശേഷം ഉണ്ണി ആര്‍ എഴുതിയ കഥയെ ആധാരമാക്കി പെണ്ണും ചെറുക്കനും എന്ന ഹ്രസ്വിത്രം ആഷിക് അബു പൂര്‍ത്തിയാക്കിയിരുന്നു. രാജീവ് രവി, വേണു, ജെ കെ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരുങ്ങിയ ആന്തോളജിയിലാണ് ഈ ചിത്രം ഉള്‍പ്പെടുന്നത്. റോഷന്‍ മാത്യുവും ദര്‍ശനാ…

Read More

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന മലയാള സിനിമക്ക് തന്നെ അഭിമാനമായി തീരുവാൻ പോകുന്ന മമ്മൂക്ക ചിത്രം മാമാങ്കത്തിന്റെ ആദ്യ പകുതിക്ക് മികച്ച അഭിപ്രായം. മമ്മൂക്കയുടെ സ്ത്രീ വേഷത്തിനാണ് കൂടുതൽ കൈയ്യടികൾ ലഭിച്ചത്. സാമൂതിരിയെ തോല്പിക്കുവാൻ കച്ച കെട്ടിയിറങ്ങുന്ന ചാവേറുകളുടെ കഥ പറയുന്ന ചിത്രം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന വിധം മനോഹരമാണെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ആദ്യ പകുതിയിൽ തിളങ്ങി നിൽക്കുന്നതും മമ്മൂക്കയുടെ കഥാപാത്രമാണ്. 12 വർഷത്തിലൊരിക്കൽ ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായയിൽ നടക്കുന്ന നിണമണിഞ്ഞ പോരാട്ടമാണ് മാമാങ്കം. എം പദ്മകുമാർ സംവിധാനവും കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമാണവും നിർവഹിച്ച ചിത്രം രണ്ടാം പകുതിയിലും മികച്ച് നിന്നാൽ ഇത് ഒരു പുതിയ ചരിത്രം തന്നെയാകും എന്നുറപ്പാണ്.

Read More

ബോളിവുഡ് ചലച്ചിത്രരംഗത്തെ ഒരു പ്രമുഖ നടിയും, മോഡലുമാണ് മല്ലിക ഷെരാവത്. ചലച്ചിത്ര വേദിയിലേക്കുള്ള മല്ലികയുടെ പ്രവേശനം 2003 ലെ ഖ്വായിഷ് എന്ന ചിത്രത്തിലൂടെയാണ്. പക്ഷേ ശ്രദ്ധേയമായ ഒരു ചിത്രം എന്നു പറയാവുന്നത് 2004 ൽ ഇറങ്ങിയ മർഡർ എന്ന ചിത്രമാണ്. ഹോളിവുഡ് ചിത്രമായ അൺ‌ഫെയ്ത്ഫുൾ എന്ന ചിത്രത്തിന്റെ കഥയെ അടിസ്ഥാനമാക്കിയുള്ള ഒരു ചിത്രമായിരുന്നു ഇത്. മികച്ച നടിക്കുള്ള സീ സിനി അവാർഡ് ഈ ചിത്രത്തിലെ അഭിനയത്തിന് മല്ലികക്ക് ലഭിച്ചു. ആ വർഷത്തെ ഒരു മികച്ച വിജയ ചിത്രമായിരുന്നു ഈ ചിത്രം. ജാക്കി ച്ചാൻ നായകനായ മിത്ത് എന്ന ചിത്രത്തിലും മല്ലിക അഭിനയിച്ചു. 2006 ലെ പ്യാർ കെ സൈഡ് ഇഫക്ട്സ് എന്ന ചിത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ഇതും മല്ലികയുടെ സിനിമ ജീവിതത്തിലെ ഒരു ശ്രദ്ധേയമായ ചിത്രമായിരുന്നു. തമിഴിൽ മല്ലിക ഈയിടെ കമലഹാസൻ നായകനായ ദശാവതാരം എന്ന ചിത്രത്തിൽ അഭിനയിച്ചു. മല്ലികയെ ഏഷ്യയിലെ 100 സുന്ദരികളിൽ ഒന്നായി ഹോങ്കോം‌ഗിലെ ഒരു ഫാഷൻ മാഗസിൻ…

Read More