Author: webadmin

ഷെയിൻ നിഗത്തിനെ സിനിമകളിൽ നിന്നും വിലക്കിയതിനെതിരെ വിയോജിപ്പുമായി മോഹൻലാൽ. നിര്‍മ്മാതാക്കളുടെ നിലപാടില്‍ മോഹൻലാൽ വിയോജിപ്പ് പ്രകടിപ്പിച്ചു എന്നു അമ്മ എക്സിക്യൂട്ടീവ് അംഗമായ ബാബുരാജ് പറഞ്ഞിരുന്നു. ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിന് ഇടപെടാന്‍ കൂടി തീരുമാനിച്ചിരിക്കുകയാണ് അമ്മ പ്രസിഡന്റ് കൂടിയായ മോഹൻലാൽ. ചര്‍ച്ചയിലൂടെ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് പകരം അമ്മയിലെ അംഗമായ ഒരു നടനെ വിലക്കിയ നടപടി അംഗീകരിക്കാനാകില്ലെന്നാണ് താരസംഘടനയുടെ നിലപാട് എന്നത് എക്സിക്യൂട്ടീവ് അംഗമായ ബാബുരാജ്, സെക്രെട്ടറി ആയ ഇടവേള ബാബു എന്നിവർ വ്യക്തമാക്കി. അമ്മ പ്രസിഡന്റ് മോഹൻലാലും ഇതേ നിലപാട് തന്നെയാണ് കൈക്കൊണ്ടിരിക്കുന്നത് എന്നും അവർ പറയുന്നു. ഇപ്പോൾ സിദ്ദീഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദര്‍ എന്ന സിനിമയുടെ ചിത്രീകരണവുമായി പൊള്ളാച്ചിയിൽ ആണ് മോഹൻലാൽ ഉള്ളത്. ഷെയിന്‍ നിഗത്തിന്റെ ഉമ്മ സുനിലാ ഹബീബ് മോഹന്‍ലാലിനോട് കാര്യങ്ങൾ വിശദമായി പറഞ്ഞു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വെയിൽ, കുർബാനി എന്നീ ചിത്രങ്ങൾ ഉപേക്ഷിക്കുന്നതിനു പകരം ഈ ചിത്രങ്ങൾ പൂർത്തിയാക്കുന്ന രീതിയിൽ ഈ…

Read More

പ്രശസ്ത സാഹിത്യകാരന്‍ ഉറൂബിന്റെ രാച്ചിയമ്മ എന്ന പ്രശസ്ത ചെറുകഥ ഇനി വെള്ളിത്തിരയിലേക്ക്. രാച്ചിയമ്മയായി പാര്‍വതി തിരുവോത്താണ് വേഷമിടുന്നത്. ഛായാഗ്രാഹകന്‍ വേണു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 1969 ല്‍ പ്രസിദ്ധീകരിച്ച ചെറുകഥയാണിത്.ആസിഫ് അലിയാണ് നായകന്‍. ചിത്രത്തിന്റെ ചിത്രീകരണം ഡിസംബര്‍ മൂന്നിന് പീരുമേട്ടില്‍ തുടങ്ങും. വേണു തന്നെയാണ് തിരക്കഥയെഴുതിരിക്കുന്നത്. സോന നായരെ നായികയാക്കി ഈ ചെറുകഥ ദൂരദർശൻ നേരത്തെ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. പി സി കുട്ടികൃഷ്ണൻ എന്ന ഉറൂബ് സാഹിത്യ ലോകത്തിന് ഒരുപാട് സംഭാവനകൾ ചെയ്തിട്ടുണ്ട്. കഥകൾ എല്ലാം തന്നെ ലയിച്ചു ചേർന്ന് വായിക്കാൻ സാധിക്കുന്ന ഭാഷ ശൈലിയും അക്ഷരങ്ങളുമാണ്. മലയാള ചെറുകഥാസാഹിത്യത്തില്‍ ഉറൂബിന്റെ രാച്ചിയമ്മ എന്ന കഥ വേറിട്ട കാഴ്‌ചയും വായനാനുഭവവുമാണ്‌. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട്‌ കാലത്തെ അതിജീവിച്ച്‌ മികച്ച കഥകളിലൊന്നായി ഈ കഥ ഇക്കാലങ്ങളിലും അടയാളപ്പെട്ടു നില്‍ക്കുന്നത്‌ ജീവിതത്തിലെ അസാധാരണതകളെ പകര്‍ത്തിവെക്കുന്നതു കൊണ്ടു മാത്രമല്ല, ജീവിതത്തില്‍ നാം കണ്ടുമുട്ടുന്ന അസാധാരണമായ അനുഭവങ്ങളിലൂടെയും അസാധാരണമായ വ്യക്തിത്വങ്ങളിലൂടെയുമുള്ള അപൂര്‍വ്വമായ അന്വേഷണങ്ങള്‍ കൊണ്ടുകൂടിയാണ്‌. രാച്ചിയമ്മ…

Read More

നിർമ്മാതാക്കളുടെ സംഘടന നടൻ ഷെയിൻ നിഗത്തിന് വിലക്ക് ഏർപ്പെടുത്തുകയും ലൊക്കേഷനുകളിൽ കഞ്ചാവിന്റെ ഉപയോഗം കൂടുതലാണെന്ന് ആരോപിക്കുകയും ചെയ്‌തതോട് കൂടി സിനിമ രംഗത്ത് ചേരി തിരിഞ്ഞുള്ള അഭിപ്രായ സംഘട്ടനങ്ങൾ നടക്കുകയാണ്. രണ്ടു ഭാഗത്തുള്ളവരേയും പിന്തുണച്ചും എതിർത്തും പലരും മുന്നോട്ട് വരുന്നുണ്ട്. ഇപ്പോഴിതാ നിർമാതാക്കളുടെ സംഘടനക്ക് താക്കീതുമായി എത്തിയിരിക്കുകയാണ് നടനും സംവിധായകനും നിർമാതാവുമെല്ലാമായ സലിം കുമാർ. ഷെയിൻ നിഗം കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ തിരുത്തുവാനുള്ള അവസരം കൊടുക്കണം എന്നാണ് സലിം കുമാർ പറയുന്നത്. പക്ഷേ സിനിമാക്കാരുടെ ഒട്ടുമിക്ക സംഘടനകളും ജുഡീഷ്യൽ ബോർഡ്‌ പോലെയാണ് പ്രവർത്തിക്കുന്നതെന്നും സലിം കുമാർ കൂട്ടിച്ചേർത്തു. നമസ്കാരം. ഇതൊരു വിവാദത്തിന് വേണ്ടി എഴുതുന്ന കുറിപ്പല്ല. ഞാനും നിർമ്മാതാക്കളുടെ സംഘടനയിലൊരംഗമാണ്. സംഘടനാ നേതാക്കൾ ഒരിക്കലും വിധികർത്താക്കളാവരുത്. പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ വേണ്ടിയാണ് സംഘടനകൾ. പക്ഷേ സിനിമാക്കാരുടെ ഒട്ടുമിക്ക സംഘടനകളും ജുഡീഷ്യൽ ബോർഡ്‌ പോലെയാണ് പ്രവർത്തിക്കുന്നത്. കുറ്റം ചെയ്താൽ ശിക്ഷിക്കാം, തുറങ്കിലടക്കാം, അതിനിവിടെ നിയമമുണ്ട്. അവരത് വേണ്ട വിധത്തിൽ ചെയ്യുന്നുണ്ട്. സംഘടനകൾ ദയവുചെയ്ത് അത് ഏറ്റെടുക്കരുത്. കാരണം…

Read More

ഷെയിന്‍ നിഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സംസാരിച്ച് തീര്‍ക്കാവുന്നതേയുള്ളുവെന്ന് സംവിധായകൻ രാജീവ് രവി. ഷെയിന്‍ നിഗത്തിന് ചലച്ചിത്ര നിര്‍മ്മാതാക്കളുടെ സംഘടന ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഷെയിന്‍ നിഗത്തെ പോലൊരു നടനെ ആര്‍ക്കും വിലക്കാനാകില്ല. ആര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തുന്നതിനോട് യോജിക്കുന്നുമില്ല. വിലക്ക് നടപ്പാക്കുകയാണെങ്കില്‍ ഷെയിന്‍ നിഗത്തെ വച്ച് സിനിമ ചെയ്യും. എന്നെ അസിസ്റ്റ് ചെയ്യണമെന്ന് മുമ്പ് ഷെയിന്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെ ആഗ്രഹമുണ്ടെങ്കില്‍ കൂടെ നിര്‍ത്തി അസിസ്റ്റന്റാക്കുകയും ചെയ്യും. ഷെയിനിനെ ജീവിത കാലം മുഴുവനും വിലക്കാനൊന്നുമാകില്ല. ഷെയിന്‍ നിഗം ഒരു പാട് പ്രതീക്ഷയുള്ള നടനാണ്. നിരവധി സംവിധായകും നിര്‍മ്മാതാക്കളും ഷെയിന്‍ നിഗത്തെ വച്ച് പുതിയ സിനിമകളും ആലോചിക്കുന്നുണ്ട്. ഷെയിന്‍ നിഗത്തിന്റെ ഭാഗത്ത് വീഴ്ചയുണ്ടെങ്കില്‍ അതിനെ ന്യായീകരിക്കില്ല. 22 വയസ്സല്ലേ അയാള്‍ക്ക് ഉള്ളൂ, പ്രായം പരിഗണിക്കണം. പ്രേക്ഷകരുടെ വലിയ പിന്തുണയുള്ള നടനാണ് ഷെയിന്‍ നിഗം. ഇപ്പോള്‍ വിലക്കുമെന്ന് പറയുന്നവര്‍ പോലും ഷെയിനിനെ വച്ച് സിനിമ ചെയ്യും. പരസ്പരം തര്‍ക്കത്തിലേര്‍പ്പെട്ട് കൂടുതല്‍ വഷളാക്കുന്ന…

Read More

മമ്മൂക്കയെ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ സെൻസറിങ് പൂർത്തിയായി. U/A സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ ദൈർഘ്യം 157 മിനിട്ടാണ്. ക്രിസ്മസ് റിലീസ് ആയി ഡിസംബർ 12 ന് തീയേറ്ററുകളിലെത്തുന്ന ചിത്രം 55 കോടിയോളം മുതൽമുടക്കിൽ എം പദ്മകുമാർ ആണ് സംവിധാനം ചെയ്യുന്നത്. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളി ആണ് ചിത്രം നിർമ്മിക്കുന്നത്. നൂറ്റാണ്ടുകൾക്ക് മുമ്പുള്ള മാമാങ്ക ചരിത്രം ആണ് ഈ ചിത്രം നമുക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. മാമാങ്കത്തിന് പോകുന്ന ചാവേറുകളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ ഒരു ചാവേർ ആയി മമ്മൂട്ടി എത്തുമ്പോൾ കളരി പയറ്റും അതുമായി ബന്ധപ്പെട്ട ആയോധന മുറകളുമാണ് ഇതിലെ ആക്ഷൻ രംഗങ്ങളിലും യുദ്ധ രംഗങ്ങളിലും ഉപയോഗിച്ചിരിക്കുന്നത്. മാമാങ്കത്തിൽ പരാജയപ്പെട്ടുപോയ ഒരു നായകന്റെ കഥയും അതു പോലെ തന്നെ അക്കാലത്തെ അധികാര വര്‍ഗ്ഗത്തിന് കീഴില്‍ വരുന്ന സാധാരണക്കാരുടെ ജീവിതവും ആണ് പറഞ്ഞുവയ്ക്കുന്നത്. ചിത്രത്തിന്റെ 80…

Read More

കളരിയിൽ നിഷിദ്ധമായ അടവാണ് ചതി പ്രയോഗമായ പൂഴിക്കടകൻ. അത് കൊണ്ട് തന്നെ ഗുരുക്കന്മാരാരും ശിഷ്യരെ പൂഴി കടകൻ പഠിപ്പിക്കുവാൻ മുതിരാറുമില്ല. മറ്റു നിർവാഹമില്ലാത്ത അവസ്ഥയിൽ ഒരിക്കലും ദുരുപയോഗം ചെയ്യുകയോ, സ്വന്തം ജീവരക്ഷക്ക് വേണ്ടിയല്ലാതെ പ്രയോഗിക്കുകയില്ലെന്ന് സത്യം ചെയ്യിച്ചിട്ടേ ഈ അടവ് പഠിപ്പിക്കുകയുള്ളു. വാൾപയറ്റിനിടയിൽ കാൽ പാദം കൊണ്ട് മണ്ണ് കോരി എതിരാളിയുടെ കണ്ണിലടിക്കുകയും, കണ്ണ് മൂടിപ്പോകുന്ന അവസ്ഥയിൽ എതിരാളിയെ വെട്ടി വീഴ്ത്തുകയും ചെയ്യുന്നതാണ് പൂഴിക്കടകൻ. അവസാന അടവ് എന്ന നിലയിൽ പ്രസിദ്ധിയാർജ്ജിച്ച ആ അടവിന്റെ പേരിലുള്ള ചിത്രവുമായാണ് നവാഗതനായ ഗിരീഷ് നായർ എത്തിയിരിക്കുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വിഷയം തന്നെയാണ് ചിത്രത്തിന്റെ ഇതിവൃത്തം. പട്ടാളക്കാരനായ സാമുവൽ അവധി ചിലവഴിക്കുവാൻ നാടായ ചെറുതോണിയിലേക്ക് എത്തുകയാണ്. ഭാര്യക്കും അമ്മക്കും മകനുമൊപ്പം സന്തോഷകരമായ ദിവസങ്ങൾ പിന്നിടുമ്പോഴാണ് ഒരു സാമൂഹിക പ്രശ്നത്തിൽ സാമുവൽ ഇടപെടുന്നത്. അത് അയാളുടെ അത് വരെയുള്ള ജീവിതത്തെ തന്നെ മാറ്റിമറിക്കുകയാണ്. രാഷ്ട്രീയ പാർട്ടികളുടെ തമ്മിൽതല്ലലും ക്വാറി ഉടമകളുടെ സ്ഥലം കൈയ്യേറ്റ ശ്രമങ്ങളും റോഡുകളുടെ…

Read More

ഏറെ അപകട സാധ്യത നിറഞ്ഞ ആഴക്കടലില്‍ സാഹസികത നിറഞ്ഞ സീനില്‍ അഭിനയിച്ച്‌ ഏവരേയും വിസ്മയിപ്പിച്ചിരിക്കുകയാണ് നടന്‍ ചെമ്പിൽ അശോകന്‍. തെക്കന്‍ കുരിശുമല തീര്‍ത്ഥാടന കേന്ദ്രത്തെ പശ്ചാത്തലമാക്കി ഷാജി മതിലകം കഥ തിരക്കഥ സംഭാഷണം നിര്‍വ്വഹിച്ച്‌ വി വി വില്‍ഫ്രഡ് സംവിധാനം ചെയ്യുന്ന ‘വിശ്വപാത’ സിനിമയുടെ ചിത്രീകരണത്തിലാണ് ചെമ്പിൽ അശോകന്‍ ഏവരെയും വിസ്മയിപ്പിച്ചത്. കരയില്‍ നിന്ന് ഏറെ അകലെയായി കടലില്‍ ഷൂട്ട് ചെയ്ത സീനിലാണ് ചെമ്പിൽ അശോകന്‍ ഏറെ സാഹസികമായി അഭിനയിച്ചത്. ഈ സിനിമയില്‍ ഒരു മുക്കുവനായിട്ടാണ് ചെമ്പിൽ അശോകന്‍ അഭിനയിക്കുന്നത്. കരയില്‍ നിന്ന് ഏറെ അകലെയായി കടലിലൂടെ മോട്ടോര്‍ ഘടിപ്പിച്ച വള്ളത്തിലൂടെ ചെമ്പിൽ അശോകന്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഒറ്റക്ക് യാത്ര ചെയ്യവേ, പെട്ടെന്നുണ്ടാകുന്ന കാറ്റിലും പേമാരിയിലും പെട്ട് ചെമ്പിൽ അശോകന്റെ കഥാപാത്രം കടലിലെ വെള്ളത്തില്‍ വീഴുകയും പിന്നീട് കടല്‍ വെള്ളത്തില്‍ നിന്ന് ഏറെ ആയാസപ്പെട്ട് വള്ളത്തില്‍ പിടിച്ച്‌ കയറി കരയിലേക്ക് വള്ളം ഒറ്റക്ക് തുഴഞ്ഞു വരുന്ന സീനിലാണ് ഏറെ സാഹസികമായി അഭിനയിച്ച്‌…

Read More

നടി ഭാമ വിവാഹിതയാവുന്നതായി റിപ്പോർട്ടുകൾ. ബിസിനസുകാരനായ അരുണ്‍ ആണ് ഭാമയെ വിവാഹം കഴിക്കാന്‍ പോവുന്നതെന്നാണ് വാർത്തകൾ പുറത്ത് വരുന്നത്. വിവാഹം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ലെങ്കിലും വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ വരുമെന്നാണ് കരുതുന്നത്. നിവേദ്യം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് ഭാമ. മലയാളത്തിലാണ് ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളതെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ, എന്നിങ്ങനെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷ ചിത്രങ്ങളിലും ഭാമ അഭിനയിച്ചിട്ടുണ്ട്. കുറച്ച്‌ കാലമായി നടി സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്ത് മാറി നില്‍ക്കുകയായിരുന്നു. 2017 ല്‍ കന്നഡയില്‍ നിന്നും പുറത്തിറങ്ങിയ രാഗ ആണ് ഭാമ അഭിനയിച്ച്‌ തിയറ്റററുകളിലേക്ക് എത്തിയ അവസാന ചിത്രം. രേഖിത രാജേന്ദ്ര കുറുപ്പ് എന്നാണ് ഭാമയുടെ യഥാര്‍ത്ഥ പേര്. സിനിമയിലെത്തിയതിന് ശേഷമാണ് ഭാമ എന്ന പേര് സ്വീകരിച്ചത്. അഭിനയത്തിനൊപ്പം നല്ലൊരു പാട്ടുക്കാരി കൂടിയാണ് നടി.

Read More

ഷെയിൻ നിഗവുമായ ബന്ധപ്പെട്ട വിവാദത്തിൽ സിനിമ പ്രവർത്തകർക്കിടയിലെ കഞ്ചാവ് പോലെയുള്ള ലഹരി പദാർത്ഥങ്ങളുടെ ഉപയോഗവും ചർച്ച ആയതോടെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം നിര്‍മാതാക്കളുടെ യോഗം വിളിച്ച് ചേര്‍ക്കുകയും ഷെയിനെ വിലക്ക് ഏര്‍പ്പെടുത്തിയതായും അറിയിച്ചിരുന്നു. അതിനൊപ്പം സിനിമാ മേഖലയില്‍ വ്യാപകമായി മയക്ക് മരുന്നുകളുടെ ഉപയോഗം ഉണ്ടെന്ന് നിര്‍മാതാക്കള്‍ ആരോപിച്ചിരുന്നു. ഇക്കാര്യം ശരി വെച്ചിരിക്കുകയാണ് നടനും അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗവുമായ ബാബുരാജ്. മനോരമ ന്യൂസിനോടാണ് താരത്തിന്റെ പ്രതികരണം. കേരള പോലീസ് ഇതില്‍ അന്വേഷണം നടത്തിയാല്‍ സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി ആളുകള്‍ കുടുങ്ങും. ഫോണ്‍ വിളിച്ചാല്‍ പോലും പല ആര്‍ട്ടിസ്റ്റുകളും എടുക്കാറില്ല. നിര്‍മാതാക്കളുടെ സംഘടന പറഞ്ഞ കാര്യം സത്യമാണ്. ഓരോരുത്തരുടെ പെരുമാറ്റം കണ്ടാല്‍ അറിയാം. ഇതൊരു പാഷന്‍ ആയി മാറിയിരിക്കുകയാണ്. കഞ്ചാവ് ഒക്കെ വിട്ട് അതിലും വലിയ തലത്തിലേക്ക് കാര്യങ്ങള്‍ പോയി. ന്യൂജെന്‍ സിനിമയില്‍ ഇതുവേണമെന്ന് പറയുന്നത്. ഇതൊക്കെ ഉപയോഗിക്കാത്തവന്‍ ഒന്നിനും കൊള്ളില്ലെന്നാണ് പറയുന്നത്. ഇത് ഉപയോഗിക്കുന്നവര്‍…

Read More

ലാലേട്ടനൊപ്പം അഭിനയിക്കുക എന്നത് ഏതൊരു മലയാളിയുടെയും ആഗ്രഹമാണ്. അത്തരത്തിൽ ചെറുപ്പം മുതലുള്ള ഒരു ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് കൊച്ചിക്കാരിയായ ഗാഥ. ആ പേര് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിലേക്ക് ഓടി വരുന്നതും വന്ദനത്തിലെ ഗാഥ എന്ന നായിക കഥാപാത്രത്തെയാണ്. സിദ്ധിഖ് സംവിധാനം നിർവഹിക്കുന്ന ബിഗ് ബ്രദറിലാണ് ഗാഥ ലാലേട്ടന്റെ നായികയാകുന്നത്. ലാലേട്ടനൊപ്പം അഭിനയിച്ചതിന്റെ ത്രില്ലിലാണ് ഗാഥ. ലാലേട്ടനൊപ്പമുള്ള ചിത്രം പങ്ക് വെച്ചാണ് ഗാഥ തന്റെ സന്തോഷം അറിയിച്ചത്. എനിക്ക് ഓർമ വെച്ച നാൾ മുതൽ ഞാൻ ലാലേട്ടന്റെ സിനിമകൾ കണ്ടാണ് വളർന്നത്. അദ്ദേഹത്തെ പോലെ ഒരു ഇതിഹാസത്തിനൊപ്പം അഭിനയിക്കുക എന്നത് എപ്പോഴും എന്റെ ഒരു സ്വപ്‌നം ആയിരുന്നു. ഒരു അഭിനേത്രി ആകുവാനുള്ള എന്റെ എന്റെ സ്വപ്നങ്ങൾക്കും പ്രചോദനം അദ്ദേഹമാണ്. ഇപ്പോൾ ബിഗ് ബ്രദറിലൂടെ ആ സ്വപ്‌നം പൂർത്തീകരിച്ചപ്പോൾ ഞാൻ ഏറെ സന്തോഷവതിയും അനുഗ്രഹീതയുമാണ്. ഒരു നല്ല സുഹൃത്തായി എപ്പോഴും എന്നെ പ്രോത്സാഹിപ്പിച്ചുക്കൊണ്ടിരിക്കുന്നതിൽ ഒരായിരം നന്ദി. ബിഗ് ബ്രദറിന്റെ റിലീസിനായി ഞാൻ കാത്തിരിക്കുകയാണ്. അന്നും…

Read More