Author: webadmin

സോഷ്യൽ മീഡിയ കീഴടക്കി തെന്നിന്ത്യൻ സുന്ദരി വിമല രാമന്റെ ബിക്കിനി ചിത്രങ്ങൾ. കടൽതീരത്ത് കറുപ്പ് ബിക്കിനി ധരിച്ചുള്ള ചിത്രങ്ങളാണ് നടി പങ്കുവച്ചത്. ബിക്കിനിക്കൊപ്പം പേസ്റ്റൽ പിങ്ക് നിറത്തിൽ ഡിസൈനോടുകൂടിയ നീളമുള്ള ഷ്രഗ്ഗും ധരിച്ചിട്ടുണ്ട്. ബ്ലാക്ക് നിറം താരത്തെ ഏറെ സുന്ദരിയാക്കിയിരിക്കുന്നെന്നും ആരാധകർ പറയുന്നു. ‘ഓഷ്യൻ ക്വീൻ’ എന്നും ആരാധകർ വിമലയെ വിശേഷിപ്പിച്ചിരിക്കുന്നത്. പൊയ് എന്ന് തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ വിമല സുരേഷ് ഗോപി നായകനായ ടൈമിലൂടെയാണ് മലയാളത്തിൽ അരങ്ങേറിയത്. പ്രണയകാലം, നസ്രാണി, കോളേജ് കുമാരൻ, കൽക്കട്ട ന്യൂസ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. മോഹൻലാൽ ചിത്രം ഒപ്പമാണ് മലയാളത്തിൽ വിമലാരാമന്റെ റിലീസ് ചെയ്ത അവസാന ചിത്രം. ഇരുട്ട് എന്ന തമിഴ് ചിത്രത്തിലാണ് വിമല ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Read More

താരപുത്രന്മാരിൽ ഒരു മികച്ച സ്ഥാനവും ആരാധകരേയും ചുരുങ്ങിയ സമയം കൊണ്ട് കണ്ടെത്തിയ ആളാണ് സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ്. മുദ്ദുഗൗ എന്ന ചിത്രത്തിലെ നായകനായിട്ടാണ് ഗോകുൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മാസ്റ്റർപീസ്, ഇര, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, സൂത്രക്കാരൻ, ഇളയരാജ തുടങ്ങിയ ചിത്രങ്ങളിലും ഗോകുൽ സുരേഷ് അഭിനയിച്ചു. എന്നാൽ അഭിനയത്തേക്കാൾ സംവിധാനമാണ് തനിക്ക് ഏറെ പ്രിയപ്പെട്ടതെന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ഗോകുൽ ഇപ്പോൾ. സുരേഷ് ഗോപിയുടെ ത്രസിപ്പിക്കുന്ന ആക്ഷൻ ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള സംവിധായകൻ ഷാജി കൈലാസിന്റെ ഭാര്യയും അഭിനേത്രിയുമായ ആനി നടത്തുന്ന ആനീസ് കിച്ചൻ എന്ന പ്രോഗ്രാമിലാണ് ഗോകുൽ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. ഉൾട്ട എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് ഗോകുലും പ്രയാഗ മാർട്ടിനും പരിപാടിയിൽ എത്തിയത്. അഭിനയ രംഗത്തേക്ക് അവിചാരിതമായി എത്തിയതാണെന്നും ഒരു പത്തു പതിനഞ്ച് വർഷങ്ങൾക്കുള്ളിൽ ഒരു സിനിമ സംവിധാനം ചെയ്യാനാണ് ആഗ്രഹമെന്നും ഗോകുൽ സുരേഷ് വ്യക്തമാക്കി. പൃഥ്വിരാജിന്റെ കടുത്ത ആരാധകനായ ഗോകുലിന് പൃഥ്വിരാജിനെ നായകനാക്കി ഒരു ആക്ഷൻ ചിത്രം…

Read More

2020 ജനുവരി ഒന്ന് മുതല്‍ കേരളത്തില്‍ സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ അനുമോദിച്ച്‌ രംഗത്തെത്തിയ ഉത്തരേന്ത്യന്‍ കമ്ബനിയാണ് ഇപ്പോള്‍ പുലിവാലു പിടിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെന്ന് തെറ്റിദ്ധരിച്ച്‌ അദ്ദേഹത്തിന്റെ ഛായയില്‍ തയ്യാറാക്കിയ നടന്‍ മോഹന്‍ലാലിന്റെ ചിത്രമാണ് കമ്ബനി സോഷ്യല്‍ മീഡിയയില്‍ ഉപയോഗിച്ചത്. ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂറോസേഫ്റ്റി ഗ്രൂപ്പാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കരുതി നടന്‍ മോഹന്‍ലാലിന്റെ ചിത്രവുമായി തയ്യാറാക്കിയ ഗ്രാഫിക് പോസ്റ്റര്‍ പുറത്തിറക്കിയത്. ജനുവരി ഒന്നുമുതല്‍ സംസ്ഥാനത്ത് സിംഗിള്‍ യൂസ് പ്ലാസ്റ്റിക് നിരോധിക്കാനുള്ള നീക്കത്തെ പിന്തുണച്ചായിരുന്നു കമ്ബനി തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളില്‍ പോസ്റ്റിട്ടത്. കോമ്രേഡ് എന്ന പേരിൽ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ മുന്‍പ് പുറത്തിറക്കാന്‍ പദ്ധതിയിട്ടിരുന്ന സിനിമയിലെ ഒരു ക്യാരക്ടര്‍ സ്‌കെച്ചാണ് മുഖ്യമന്ത്രിയുടേതെന്ന് തെറ്റിദ്ധരിച്ച്‌ കമ്പനി പോസ്റ്ററില്‍ ചേര്‍ത്തത്. പിന്നാലെ ഈ സ്‌കെച്ചുകള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പലരും നീക്കം ചെയ്യുകയും ചെയ്തിരുന്നു. കമ്ബനി തയ്യാറാക്കിയ കാര്‍ഡില്‍ ഈ ചിത്രം ലഭിച്ചത്…

Read More

ഷെയിൻ നിഗം വിവാദത്തിൽ പുതിയ വഴിത്തിരിവുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. ജോബി ജോർജ് നിർമിക്കുന്ന വെയിലും മഹാസുബൈർ നിർമിക്കുന്ന ഖുർബാനിയും ഉപേക്ഷിക്കുവാനാണ് തീരുമാനം. ഏകദേശം 6 കോടിയോളം രൂപ ഈ വകയിൽ നഷ്ടം വരുമെന്നും ഈ നഷ്ടം ഷെയിൻ നിഗം നികത്താതെ ഷെയിനിന്റെ പുതിയ ചിത്രങ്ങളുമായിട്ട് സഹകരിക്കില്ലെന്ന് നിർമാതാക്കളുടെ സംഘടനയുടെ തീരുമാനം. അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പൂർണ പിന്തുണ ഉണ്ടെന്നും അവർ വ്യക്തമാക്കി. നല്ല ബുദ്ധി ഉണ്ടെങ്കിൽ ഉല്ലാസത്തിന്റെ ഡബ്ബിങ്ങ് പൂർത്തിയാക്കുവാനാണ് ഷെയിനോട് നിർമാതാക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്. മലയാള സിനിമയിൽ ലഹരിവസ്‌തുക്കളുടെ ഉപയോഗം കൂടുതലാണെന്നും ഇന്നത്തെ യുവതലമുറയിലെ പലർക്കും അച്ചടക്കം ഇല്ലായെന്നും അവർ കൂട്ടിച്ചേർത്തു.

Read More

പ്രശസ്‌ത മൂവി ട്രാക്കറായ രമേഷ് ബാലയുടെ ഒരു ട്വീറ്റാണ് ഇപ്പോൾ മലയാളി പ്രേക്ഷകരുടെയും തമിഴ് പ്രേക്ഷകരുടെയും ഉള്ളിൽ ആഘോഷത്തിന്റെ ആരവങ്ങൾ തീർത്തിരിക്കുന്നത്. സൂപ്പർസ്റ്റാർ രജനീകാന്തിനെയും ലാലേട്ടനെയും നായകന്മാരാക്കി സിനിമകൾ ഒരുക്കുവാൻ സംവിധായകൻ ഗൗതം മേനോൻ ഒരുങ്ങുന്നു എന്നാണ് രമേഷ് ബാല ട്വീറ്റ് ചെയ്‌തത്‌. ധ്രുവ് വിക്രത്തിനെ നായകനാക്കി സിനിമ ഒരുക്കുവാനും പദ്ധതിയുണ്ടെന്ന് ട്വീറ്റിൽ പറയുന്നുണ്ട്. വിക്രത്തിനെ നായകനാക്കി ഒരുക്കുന്ന ധ്രുവനചിത്തരത്തിന് ശേഷമേ ഈ പ്രൊജെക്ടുകൾ ഉണ്ടാകൂ. അതേ സമയം ധനുഷിനെ നായകനാക്കി ഒരുക്കിയ ഗൗതം മേനോന്റെ എന്നൈ നോക്കി പായും തോട്ട നാളെ തീയറ്ററുകളിൽ എത്തുകയാണ്. വരുൺ നായകനാകുന്ന ജോഷ്വ എന്ന ചിത്രം ഫെബ്രുവരി റിലീസായി ഗൗതം മേനോൻ പ്രേക്ഷകർക്കായി ഒരുക്കുന്നുണ്ട്. മിന്നലേ, വാരണം ആയിരം, കാക്ക കാക്ക, വിണ്ണൈത്താണ്ടി വരുവായ, യെന്നൈ അറിന്താൽ തുടങ്ങിയ മികച്ച ചിത്രങ്ങൾ ചെയ്‌ത ഗൗതം മേനോൻ രജനീകാന്തിനും ലാലേട്ടനും ഒപ്പം ഒന്നിക്കുമ്പോൾ പ്രേക്ഷകർക്കും പ്രതീക്ഷകൾ ഏറെയാണ്. After #DhruvaNatchathiram , Dir #GVM is…

Read More

ബിഗ് ബോസിലൂടെ മലയാളിക്ക് പരിചിതയായ ദിയ സോഷ്യൽ ആക്ടിവിസ്റ്റ് ദിയ സനക്കെതിരെ ബസിൽ വെച്ച് ലൈംഗിക അതിക്രമം. ദിയ തന്നെയാണ് ലൈവ് വീഡിയോയിലൂടെ സംഭവം പുറത്തറിയിച്ചത്. ഉറങ്ങി കിടക്കുവായിരുന്ന ദിയയുടെ ടി ഷർട്ടിന് പിന്നിലൂടെ കൈയ്യിട്ട് യുവാവ് ശല്യപ്പെടുത്തിയെന്നാണ് വീഡിയോയിൽ ദിയ പറയുന്നത്. മുനവ്വർ എന്നാണ് യുവാവിന്റെ പേരെന്ന് ഫേസ്ബുക്കിൽ ലൈവ് വീഡിയോയിലൂടെ ദിയ വ്യക്തമാക്കുന്നു. മംഗലാപുരത്തിന് പോകുമ്പാഴാണ് സംഭവം നടന്നത്.

Read More

വെയിൽ എന്ന സിനിമയുമായി ബന്ധപ്പെട്ട് നിർമാതാവ് ജോബി ജോർജുമായി പ്രശ്നത്തിലായിരുന്ന ഷെയിൻ നിഗത്തിനെതിരെ ഉല്ലാസം എന്ന ചിത്രത്തിന്റെ നിർമാതാവും പ്രതിഫലം കൂട്ടി ചോദിച്ചു എന്നു പറഞ്ഞ് വാർത്തയും വോയ്സ് ക്ലിപ്പും പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ഖുർബാനിയുടെ നിർമാതാവായ മഹാസുബൈറുമായി കയർത്ത് സംസാരിക്കുന്ന ഒരു ഓഡിയോ ക്ലിപ്പാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. അടിമാലിയിൽ വെച്ച് ഷൂട്ട് ചെയ്യേണ്ട ഒരു ഇമോഷണൽ രംഗം പ്ലാൻ ചെയ്യുവാൻ വേണ്ടിയാണ് നിർമാതാവ് ഷെയിനോട് സംസാരിക്കുന്നത്. എന്നാൽ 10 മിനുട്ട് ഷൂട്ടിന് വേണ്ടി 2 മണിക്കൂർ യാത്ര ചെയ്ത് വരാൻ സാധിക്കില്ല, വേണമെങ്കിൽ രാത്രി ചെയ്യാമെന്നാണ് നടന്റെ മറുപടി. “ആ മൂഡ് ആണെങ്കിലേ അഭിനയിക്കാൻ പറ്റൂ. സാധാരണ ഗതിയിൽ ഒരു നടനും എടുക്കുന്ന എഫർട്ടല്ല, അതിനു പതിന്മടങ്ങ് എഫർട്ട് ഞാൻ ഇടുന്നുണ്ട്. അതെനിക്ക് കൃത്യമായി അറിയാം.” പകൽ ചെയ്യേണ്ട രംഗം രാത്രി 11 മണിക്ക് ചെയ്യാമെന്നാണ് ഷെയിൻ പറയുന്നത്. നടൻ വഴങ്ങിയില്ല എന്ന് മാത്രമല്ല. നാളെ ചെയ്യാം…

Read More

സേവ് ദി ഡേറ്റ് ഫോട്ടോഗ്രാഫിയിൽ പുതുപുത്തൻ പരീക്ഷണങ്ങളാണ് ഓരോ ദിവസവും കാണുവാൻ സാധിക്കുന്നത്. ചിലത് ഒക്കെ അതിര് കടക്കുമ്പോൾ മറ്റു ചിലത് ആളുകളെ അത്ഭുതപ്പെടുത്തുകയാണ്. എങ്ങനെ ഓരോ ഫോട്ടോഷൂട്ടും വെറൈറ്റി ആക്കാം എന്നാണ് ഒരു ഫോട്ടോഗ്രാഫി ഗ്രൂപ്പും ദമ്പതികളും ചിന്തിക്കുന്നത്. വേറിട്ട് നിൽക്കുന്ന കാഴ്ചകൾ വരുമ്പോൾ ഓരോ ഫോട്ടോഷൂട്ടും വൈറലാകും. അത്തരത്തിൽ ഉള്ളൊരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ ട്രെൻഡിങ്ങായിരിക്കുന്നത്. ലൂമിയർ വെഡിങ് കമ്പനി നടത്തിയ സൗമ്യ – സൂര്യ ദമ്പതികളുടെ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറഞ്ഞു നിൽക്കുന്നത്. ഗോവയാണ് ലൊക്കേഷൻ.

Read More

മിനിസ്ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങി നിൽക്കുന്ന താരമാണ് നടി ഷാലു കുര്യൻ. വില്ലത്തിയായും കോമഡി താരമായും തിളങ്ങുന്ന ശാലു സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വച്ച കുറിപ്പാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. ശാലു സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വച്ച ചിത്രത്തിന് മോശം കമന്റിട്ടതിനെ തുടര്‍ന്നാണ് ശാലു പ്രതികരണവുമായി രംഗത്ത് വന്നത്. സ്ത്രീകളെ ആദ്യം ബഹുമാനിക്കാന്‍ പഠിക്കണം. നിങ്ങളുടെ വീട്ടിലും ഭാര്യയും അമ്മയും ഇല്ലേ”.യുവാവിന്റെ ചിത്രവും കമന്റും പങ്കുവച്ച്‌ നടി കുറിച്ചു. സംഭവം പുറത്തറിഞ്ഞതോടെ യുവാവ് കമന്റും നീക്കം ചെയ്തു. തുടർന്നാണ് ഷാലു കുര്യൻ മറുപടിയുമായി ഒരു പോസ്റ്റ് ഇട്ടത്. ആർട്ടിസ്റ്റുകളുടെ പേജിലും ചിത്രങ്ങളിലും അശ്ലീലവും അനുചിതവുമായ അഭിപ്രായങ്ങൾ പോസ്റ്റുചെയ്യുന്ന ആളുകൾ ഇത് നിങ്ങളുടേതുപോലുള്ള ഒരു തൊഴിലാണെന്ന് മനസ്സിലാക്കുക. ടിവിയിലും സിനിമാ വ്യവസായത്തിലും ആയിരിക്കുന്നതിലൂടെ ഞങ്ങൾ ഞങ്ങളുടെ ധാർമ്മികതയിലും വിട്ടുവീഴ്ച ചെയ്യുന്നുണ്ടന്നു അർത്ഥമാക്കുന്നില്ല. ഞങ്ങളെ കുറിച്ച് നിങ്ങൾ ധാരാളം വ്യാജ കഥകൾ കേൾക്കുന്നുണ്ടാകും അവ ഗൗരവമായി എടുക്കുക്കേണ്ടതില്ല കാരണം അവയിൽ മിക്കതും നുണ പ്രചാരണങ്ങൾ…

Read More

തീയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ വേർഷൻ 5.25ലെ ചിരിയാ ഗാനത്തിന് ‘കനേഡിയൻ റാപ്പ്സോഡി’യുമായി സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, ഇനിയ തുടങ്ങിയ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരങ്ങൾ. രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ സംവിധാനം ചെയ്‌തിരിക്കുന്ന സുരാജ് വെഞ്ഞാറമൂടും സൗബിൻ ഷാഹിറും ഒന്നിച്ച ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ വാർദ്ധക്യത്തിൽ ഒറ്റക്കായ ഭാസ്‌കര പൊതുവാളിന് കൂട്ടായെത്തുന്ന റോബോട്ടിന്റെ കഥയാണ് അവതരിപ്പിക്കുന്നത്. സാധാരണക്കാരന്റെ ജീവിതത്തെ ശാസ്‌ത്രത്തിന്റെ വളർച്ചയോട് കൂട്ടിച്ചേർത്ത് സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞിരിക്കുകയാണ് ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ എന്ന ചിത്രം. ചിരിപ്പിക്കുന്ന ഈ റോബോട്ട് ചിന്തിക്കാനും ഏറെ നൽകുന്നുണ്ട്.

Read More