Author: webadmin

മെഗാസ്റ്റാർ മമ്മൂക്കക്ക് വേണ്ടി പ്രഭുദേവ നൃത്ത സംവിധാനം നിർവഹിച്ച ഒരു ഗാനമുണ്ട്. ജയരാജ് ഒരുക്കിയ ജോണി വാക്കറിലെ ശാന്തമീ രാത്രിയിൽ എന്ന അടിപൊളി ഗാനത്തിനാണ് പ്രഭുദേവ നൃത്തമൊരുക്കിയിട്ടുള്ളത്. അതിനെ കുറിച്ച് സംവിധായകന്റെ തന്നെ വാക്കുകളിലൂടെ.. “ജോണി വാക്കറിൽ മമ്മൂട്ടിക്കൊപ്പമുള്ള ഏറ്റവും മനോഹരമായ ഒരു നിമിഷം ശാന്തമീ രാത്രിയിൽ എന്ന പാട്ടിന്റെ ചിത്രീകരണമാണ്. മൗണ്ട് റോഡിലെ നല്ല മഞ്ഞുള്ള ഒരു രാത്രി മുഴുവനെടുത്തായിരുന്നു ഷൂട്ടിങ്. മമ്മൂക്ക എടുത്ത എഫേർട്ടിനെ കുറിച്ചു പറയാതെ വയ്യ. ഗാനരംഗത്തിനു നൃത്തം ചിട്ടപ്പെടുത്തുവാനെത്തിയത് പ്രഭുദേവ ആയിരുന്നു. അന്ന് അദ്ദേഹം സെൻസേഷണൽ ആണ്. മമ്മൂക്കയ്ക്ക് ഡാൻസ് ചെയ്യാൻ പറ്റിലെന്ന ധാരണ മാറണമെന്നുണ്ടായിരുന്നു….എടാ ഞാൻ ചെയ്താൽ ശരിയാകുമോ എന്നു അദ്ദേഹം ചോദിച്ചു… പറ്റും…എന്നു ഞാനും മറുപടി പറഞ്ഞു. പ്രഭുദേവയോടു എങ്ങനെയുള്ള ഡാൻസ് ആണ് മമ്മൂക്കയ്ക്കു നൽ‌കേണ്ടിയിരുന്നതെന്നു പറഞ്ഞിരുന്നു. അങ്ങനെ തന്നെയാണു പ്രഭുദേവ ചെയ്തതും. ചെറിയ ഷോൾഡർ മൂവ്മെന്റും ലെഗ് മൂവ്മെന്റും മാത്രമുള്ള ആ ഡാൻസ് സ്റ്റൈൽ ആയിരുന്നു. അന്നുംഇന്നും ജനങ്ങൾ ഓർത്തിരിക്കുന്നു…

Read More

പോൺ താരങ്ങളിൽ ആരാധകരുടെ പ്രിയപ്പെട്ട ഒരാളാണ് മിയ ഖലീഫ. ഇപ്പോഴിതാ ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് മിയ ഖലീഫ. ‘വീഡിയോയുടെ നിര്‍മ്മാണത്തിലും ഉള്ളടക്കത്തിലും താരങ്ങള്‍ക്ക് വലിയ പങ്കൊന്നുമില്ല. ഏത് വേഷം ധരിക്കണം, പ്രമേയം, എവിടെ വെച്ച് ചിത്രീകരിക്കുന്നു ഈ വിഷയങ്ങളെ കുറിച്ചൊക്കെ വളരെ കുറിച്ചേ പറയാറുള്ളൂ. പോണ്‍ വീഡിയോകളില്‍ അഭിനയിക്കുന്ന സമയത്ത് പലപ്പോഴും ഞാന്‍ അബോധാവസ്ഥയിലായിരുന്നു. ഒരുപക്ഷേ അത് അഡ്രിനാലിന്‍ ആയിരിക്കണം. എന്റെ ശരീരത്തില്‍ അഡ്രിനാലിന്റെ അളവ് വളരെ ഉയര്‍ന്ന നിലയിലായിരുന്നു. എനിക്ക് ചിന്തിക്കാനാവുന്നതിലും അപ്പുറമുള്ള കാര്യങ്ങളാണ് ഞാനന്ന് ചെയ്തിരുന്നത് എന്നെനിക്കറിയാം. അതെല്ലാം അഡ്രിനാലിന്റെ പുറത്താണ് ചെയ്തത്.’ ‘ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് ഹിജാബ് ധരിച്ച് വീഡിയോകളില്‍ ഞാന്‍ അഭിനയിച്ചത്. ആ വീഡിയോ ചിത്രീകരിക്കുന്ന സമയത്തും ശരീരത്തില്‍ അഡ്രിനാലിന്‍ ഉണ്ടായിരുന്നു. അഡ്രിനാലിനില്‍ നിന്ന് മോചിതയായപ്പോഴേയ്ക്ക് എന്റെ ലോകം മുഴുവന്‍ തകര്‍ക്കപ്പെട്ടിരുന്നു. നിരവധി ഭീഷണികള്‍ എനിക്കെതിരെ ഉയര്‍ന്നു.’

Read More

ഈ വെള്ളിയാഴ്‌ച ലോകമെമ്പാടും തീയറ്ററുകളിൽ എത്തുന്ന ലാലേട്ടന്റെ ഓണം റിലീസ് ഇട്ടിമാണിയെ വരവേൽക്കാൻ ഒരുങ്ങി തൃശൂർ ഡിസ്‌ട്രിക്‌ട് കമ്മിറ്റിയിലെ അംഗങ്ങൾ നഗരത്തിലാകെ ഫാൻസ്‌ പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുകയാണ്. സിനിമ പോസ്റ്ററുകൾ ഫാൻസ്‌ പതിപ്പിക്കുമെങ്കിലും ഫാൻസ്‌ പോസ്റ്ററുകൾ പതിപ്പിക്കുന്നത് തുലോം കുറവാണ്. ലൂസിഫറിന് ശേഷം ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. യുവനടി ഹണി റോസാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ചിത്രത്തിൽ തൃശ്ശൂർ ഭാഷ സംസാരിക്കുന്ന കുന്നംകുളംകാരൻ മാണിക്കുന്നേൽ ഇട്ടി മാത്തന്റെ മകൻ ഇട്ടിമാണി ആയിട്ടാണ് മോഹൻലാൽ അഭിനയിക്കുന്നത്. മുഴുനീള കോമഡി ചിത്രമായി എത്തുന്ന സിനിമയിൽ മലയാളത്തിലെ മുൻനിര താരങ്ങളും വേഷമിടുന്നു. നവാഗതരായ ജിബിയും ജോജുവും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇവർ തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്. ഏറെ കാലത്തിന് ശേഷം മോഹൻലാൽ ഹ്യുമർ പരിവേഷമുള്ള കഥാപാത്രമായി എത്തുമ്പോൾ പ്രേക്ഷകരെ ആദ്യവസാനം രസിപ്പിക്കാനുള്ള വകകൾ ചിത്രത്തിൽ ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

Read More

റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ മഞ്ജു ചേച്ചി കേന്ദ്രകഥാപാത്രമായി അവതരിക്കുന്ന പ്രതി പൂവൻകോഴി സിനിമയുടെ ചിത്രീകരണം കോട്ടയത്ത് പുരോഗമിക്കുന്നു. ഒരു സെയിൽസ് ഗേളായി മഞ്ജു വാര്യർ എത്തുന്ന ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുകയാണ്. ചിത്രത്തിൽ ജോജു ജോർജ്, അനുശ്രീ, അലെൻസിയർ എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ഉണ്ണി ആർ എഴുതിയ നോവൽ പ്രതി പൂവൻകോഴിയുടെ കഥയെ ആസ്പതമാക്കി അദ്ദേഹം തന്നെ തിരക്കഥയെഴുതിയ സിനിമ ഗോകുലം ഗോപാലൻ നിർമിക്കുന്നു. ജി ബാലമുരുകന്‍ ആണ് ക്യാമറ. ഗോപിസുന്ദര്‍ സംഗീത സംവിധാനം. ജ്യോതിഷ് ശങ്കര്‍ കലാസംവിധാനം. കോട്ടയത്തിന്റെ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കുന്ന ഒരു സറ്റയർ ആണ് ചിത്രം. മഞ്ജു വാര്യരുടെ തിരിച്ചുവരവ് ചിത്രമായ ഹൗ ഓൾഡ് ആർ യൂ സംവിധാനം ചെയ്തത് റോഷൻ ആൻഡ്രൂസ് തന്നെയായിരുന്നു

Read More

തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്. എന്നെ വിമര്‍ശിക്കുന്ന എത്ര പേര്‍ സ്വന്തം വരുമാനത്തിന്റെ പകുതിയോളം പാവപ്പെട്ടവന് നല്‍കുന്നുണ്ട് എന്ന ചോദ്യവും പണ്ഡിറ്റ് ഉന്നയിക്കുന്നുണ്ട്. അവരുടെ ഒരു പ്രോഗ്രാമിന് അബദ്ധത്തില്‍ ഞാന്‍ പോയി എന്നത് സത്യമാണ്. അതൊരു അബദ്ധമായെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു. ഇനി മേലില്‍ എന്റെ സമയവും കളഞ്ഞ് ആരാന്റെ പരിപാടിക്ക് പോകില്ല എന്ന് അനൂജയുടെ പോസ്റ്റ് കോണ്ടതോടെ തീരുമാനിച്ചു. ആര് സപ്പോർട്ട് ചെയ്താലും, സഹായിച്ചാലും ഇല്ലെങ്കിലും എന്റെ മരണം വരെ എന്നാലാകുന്ന സഹായങ്ങള്‍ എന്റെ വരുമാനത്തിന്റെ പകുതി ഞാന്‍ ചെയ്യുമെന്നും പണ്ഡിറ്റ് പറഞ്ഞു. ഇവരെന്നല്ല, എന്നെ വിമര്‍ശിക്കുന്ന എത്ര പേര്‍ സ്വന്തം വരുമാനത്തിന്റെ പകുതിയോളം പാവപ്പെട്ടവന് നല്‍കുന്നുണ്ട് എന്ന ചോദ്യവും പണ്ഡിറ്റ് ഉന്നയിക്കുന്നു. ഞാനാരുടെയും പണം അടിച്ചു മാറ്റിയില്ല, ആരെയും ചതിച്ചിട്ടില്ല. ഓരോ പരിപാടിക്ക് പോകുമ്പോഴും പലരും ഷര്‍ട്ടും ഭക്ഷണവും തരാറുണ്ട്. ചാവാലി പട്ടികള്‍ പലതും പറയും. ചിലപ്പോള്‍ ഇവര് തന്നെ അയ്യോ ഞങ്ങള്‍ക്ക് തെറ്റി പോയ് എന്നും…

Read More

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമാണവും രാജേഷ് മോഹനൻ സംവിധാനവും നിർവഹിക്കുന്ന തൃശൂർ പൂരം ചിത്രീകരണം പുരോഗമിക്കുകയാണ്. സംഗീത സംവിധായകൻ രതീഷ് വേഗ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിക്കുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. സ്വാതി റെഡ്ഢിയെയാണ് ചിത്രത്തിലെ നായികാ വേഷത്തിലേക്ക് നിശ്ചയിച്ചിരുന്നത്. എന്നാൽ ഡേറ്റ് ക്ലാഷ് വന്നതിനെ തുടർന്ന് സ്വാതി റെഡ്ഢി പിന്മാറിയെന്നാണ് പുതിയ റിപ്പോർട്ട്. അനു സിതാരയാണ് പുതിയ നായികാ എന്നും റിപ്പോർട്ടുകളുണ്ട്. ഫുക്രി, ക്യാപ്റ്റൻ തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചു അഭിനയിച്ചിട്ടുണ്ട്. പക്കാ മാസ്സ് എന്റർടൈനറായി ഒരുങ്ങുന്ന ചിത്രത്തിൽ സെന്തിൽ കൃഷ്ണ, സാബുമോൻ, വിജയ് ബാബു, ഗായത്രി അരുൺ, മല്ലിക സുകുമാരൻ, ശ്രീജിത്ത് രവി എന്നിവരും അഭിനയിക്കുന്നുണ്ട്.

Read More

ഇന്ത്യൻ സിനിമ കണ്ട സൗന്ദര്യറാണികളിൽ പകരം വെക്കാനില്ലാത്ത ഒരാളാണ് ശ്രീദേവി. ആ സൗന്ദര്യധാമം അകാലത്തിൽ പ്രേക്ഷകരെ വിട്ടകന്നപ്പോൾ തീരാത്ത വേദനയാണ് പ്രേക്ഷകർക്ക് ലഭിച്ചത്. ഇപ്പോഴിതാ സിംഗപ്പൂരിലെ മേഡം തുസാഡസിൽ ശ്രീദേവിയുടെ മെഴുകു പ്രതിമ അനാച്ഛാദനം ചെയ്‍തപ്പോഴും ആ പ്രതിമക്കും ഒരു ജീവൻ കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. ബോണി കപൂറിനൊപ്പം മക്കളായ ജാന്‍വിയ്ക്കും ഖുഷിയും ചടങ്ങിൽ പങ്കെടുത്തു. 2018 ഫെബ്രുവരി 24 നായിരുന്നു നടിയുടെ മരണ വാര്‍ത്ത പുറത്ത് വരുന്നത്. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി ദുബായിലെത്തിയ ശ്രീദേവിയെ ഹോട്ടല്‍ മുറിയിലെ ബാത്ത്ടബ്ബില്‍ മിരച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടക്കത്തില്‍ ദുരഹൂത നിറഞ്ഞ് നിന്നിരുന്ന ശ്രീദേവിയുടെ മരണം വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ശ്രീദേവിയുടെ മരണത്തിന് പിന്നാലെ മൂത്തമകള്‍ ജാന്‍വിയുടെ ആദ്യ ചിത്രം തിയറ്ററുകളിലേക്ക് എത്തി. ശ്രീദേവിയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു ഇത്. ഇപ്പോള്‍ ഇളയമകള്‍ ഖുഷിയും സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. കരണ്‍ ജോഹറിന്റെ സിനിമയിലൂടെയായിരിക്കും ഖുഷി ബോളിവുഡിലേക്ക് എത്തുന്നത്.

Read More

വെട്രിമാരന്‍-ധനുഷ് കൂട്ടുകെട്ടിലൊരുങ്ങുന്ന അസുരനിലൂടെ തമിഴകത്തേക്ക് പ്രവേശിക്കുകയാണ് മഞ്ജു വാര്യര്‍. അസുരനെക്കുറിച്ച് വാചാലയാവുന്നതിനിടയിലാണ് മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞത്. മോഹന്‍ലാലിനെ മൂന്ന് വാക്കുകള്‍ കൊണ്ട് വിശേഷിപ്പിക്കാനായിരുന്നു അവതാരകന്‍ ആവശ്യപ്പെട്ടത്. അദ്ദേഹത്തെ മൂന്ന് വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കാനാവില്ലെന്നും ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട പുത്രനാണ് അദ്ദേഹമെന്നുമായിരുന്നു മഞ്ജുവിന്റെ മറുപടി. അദ്ദേഹത്തിനൊപ്പം 8 സിനിമകള്‍ ചെയ്തിട്ടുണ്ട്. പ്രത്യേകതയുള്ള എനര്‍ജിയാണ് അദ്ദേഹം ഒപ്പമുള്ളപ്പോള്‍ നമുക്ക് ലഭിക്കുക.വളരെ സാധാരണക്കാരാനായി സൂപ്പര്‍ സ്റ്റാറിന്റെ യാതൊരുവിധ തലക്കനവുമില്ലാതെയാണ് അദ്ദേഹം എല്ലാവരോടും ഇടപഴകാറുള്ളത്. സെറ്റില്‍ പുറത്തുനിന്ന് വന്നൊരാള്‍ ലാലേട്ടനെ കണ്ട് എക്‌സൈറ്റഡാവുമ്പോഴാണ് വലിയ ഒരു താരത്തിനൊപ്പമാണല്ലോ ഇരിക്കുന്നതെന്നോര്‍ത്ത് നമ്മളും ത്രില്ലടിക്കുക. പൃഥ്വിരാജ് ചിത്രം ലൂസിഫറിന് ശേഷം പ്രിയദർശൻ ഒരുക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബിഗ് ബജറ്റ് ചിത്രത്തിലും ലാലേട്ടന് ഒപ്പം മഞ്ജു വാര്യർ അഭിനയിക്കുന്നുണ്ട്.

Read More

നിറത്തിന്റെ പേരിൽ ഇന്നും വിവേചനം നടക്കുന്നുവെന്ന ഞെട്ടിക്കുന്ന ഒരു അനുഭവം പങ്ക് വെച്ചിരിക്കുകയാണ് ഗായിക സയനോര. ഒരു കുഞ്ഞിനെ എടുത്തപ്പോൾ കുഞ്ഞ് നിർത്താതെ കരഞ്ഞതിന്റെ കാരണം തേടിയപ്പോഴാണ് ആ ഞെട്ടിക്കുന്ന കാര്യം മനസ്സിലായത്. “ഒരു പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ഒരു കുഞ്ഞുവാവയെ കണ്ടു. സ്‌നേഹത്തോടെ കുഞ്ഞിനെ കൊഞ്ചിക്കാന്‍ തുടങ്ങിയെങ്കിലും കുഞ്ഞ് കരച്ചിലോടു കരച്ചില്‍. അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അമ്മയുടെ മറുപടി ഞെട്ടിക്കുന്നതായിരുന്നു. എന്താണെന്ന് അറിയില്ല കറുത്തവരെ അവന് ഇഷ്ടമല്ലത്രേ. അവരുടെ മറുപടി കേട്ടതും എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം പകച്ചു നിന്നു.” സയനോര പറയുന്നു. ”കുട്ടിക്കാലം മുതല്‍ കറുത്തതായതിനാല്‍ ഞാന്‍ ഒരുപാട് വേദനകള്‍ സഹിച്ചിട്ടുണ്ട്. എനിക്ക് കുഞ്ഞു പിറന്നപ്പോള്‍ പോലും ഞാന്‍ ആദ്യം ചോദിച്ചത് കുഞ്ഞു ആണാണോ പെണ്ണാണോ എന്നല്ല, കുഞ്ഞു ആരെ പോലെയാണ് കാണാന്‍ എന്നാണ്”. – സയനോര പറയുന്നു. തനിക്ക് ജീവിതത്തില്‍ ഉണ്ടായ ദുരനുഭവങ്ങള്‍ ഒരിക്കലും തന്റെ കുട്ടികള്‍ക്ക് ഉണ്ടാവരുതെന്നായിരുന്നു ആഗ്രഹം എന്നും സയനോര പറയുന്നു.

Read More

ബാലചന്ദ്ര മേനോന്റെ നായികയായി എത്തിയ നടിയാണ് ശോഭന . തെന്നിന്ത്യന്‍ സിനിമകളില്‍ മുഴുവന്‍ നിറഞ്ഞു നിന്നെങ്കിലും ശോഭന എന്ന നടിയിലെ അഭിനയ സാധ്യതകളെ നന്നായി പ്രയോജനപ്പെടുത്തിയതും മലയാളമായിരുന്നു. മലയാളത്തില്‍ ശോഭന അഭിനയിച്ച ഭൂരിഭാഗം സിനിമകളും സൂപ്പര്‍ ഹിറ്റുകളായിരുന്നു. ബാലചന്ദ്ര മേനോന്‍ ശോഭന എന്ന നടിയെ കണ്ടെത്തും മുന്‍പേ സത്യന്‍ അന്തിക്കാട് തന്റെ ചിത്രമായ അപ്പുണ്ണിയിലേക്ക് ശോഭനയെ നായികയാക്കാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ ശോഭന ചിത്രത്തില്‍ നിന്ന് പിന്മാറുകയാണ് ഉണ്ടായത്. ബാലചന്ദ്ര മേനോന്‍ തന്റെ സിനിമയിലേക്ക് വിളിച്ചപ്പോള്‍ മുന്‍കാലങ്ങളിലെ അദ്ദേഹത്തിന്റെ സക്സസ് മനസിലാക്കി ശോഭന തന്റെ ആദ്യ സിനിമ ഏപ്രില്‍ പതിനെട്ട് ആണെന്ന് നിശ്ചയിക്കുകയായിരുന്നു. പതിമൂന്ന് വയസ്സ് ഉള്ളപ്പോഴാണ് ശോഭന ബാലചന്ദ്ര മേനോന്റെ ഭാര്യയായി ഏപ്രില്‍ 18 എന്ന ചിത്രത്തിലെത്തുന്നത്. സാഹിത്യകാരന്‍ വികെഎന്‍ രചന നിര്‍വഹിച്ച്‌ 1984-ല്‍ പുറത്തിറങ്ങുന്ന ചിത്രമാണ് ‘അപ്പുണ്ണി’, മോഹന്‍ലാല്‍ നെടുമുടി വേണു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ഈ സത്യന്‍ അന്തിക്കാട് ചിത്രം ബോക്സോഫീസിലും വലിയ വിജയം സ്വന്തമാക്കിയിരുന്നു. ‘അപ്പുണ്ണി’യില്‍ പിന്നീട്…

Read More