Author: webadmin

മമ്മൂട്ടിയോട് സ്‌നേഹവും ആരാധനയുമാണെന്ന് മറ്റു ഭാഷകള്‍ക്ക് കടം കൊടുത്താലും തിരിച്ചുവാങ്ങി മലയാളം എന്നും സൂക്ഷിക്കുന്ന കെടാവിളക്കാണ് മമ്മൂട്ടിയെന്ന് എം ടി വാസുദേവന്‍ നായര്‍. മമ്മൂട്ടിയോട് സ്‌നേഹവും ആരാധനയുമാണെന്നും മമ്മൂട്ടി തന്റെ സുഹൃത്തും സഹോദരനും ജീവിതത്തിന്റെ ഭാഗവുമാണെന്നും എംടി പറഞ്ഞു. മമ്മൂട്ടിക്ക് പി വി സാമി മെമ്മോറിയല്‍ ആന്‍ഡ് സോഷ്യോ കള്‍ച്ചറല്‍ അവാര്‍ഡ് നല്‍കുന്നതിനിടെയായിരുന്നു എഴുത്തുകാരന്റെ പ്രതികരണം. അദ്ദേഹത്തിന് അവാര്‍ഡ് നല്‍കാന്‍ തന്നെ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും എംടി വ്യക്തമാക്കി. പ്രസംഗത്തിന് ശേഷം ഇരുവരും ആലിംഗനം ചെയ്യുകയും ചെയ്തു. എംടി ഗുരുതുല്യനാണെന്ന് മമ്മൂട്ടി പ്രതികരിച്ചു. സാമൂഹിക സേവനത്തിനാണ് ഈ അവാര്‍ഡെന്ന് എല്ലാവരും ഓര്‍മ്മപ്പെടുത്തുന്നുണ്ട്. അതിനാല്‍ സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കുറേക്കൂടി ജാഗ്രത പുലര്‍ത്താന്‍ ശ്രമിക്കുമെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. ആരോഗ്യമന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ എംപി വീരേന്ദ്രകുമാര്‍, സംവിധായകന്‍ സന്ത്യന്‍ അന്തിക്കാട്, സിപി ജോണ്‍, ജോസഫ് സി മാത്യു എന്നിവരും പങ്കെടുത്തു.

Read More

#ഓർമകളിൽ_ലോഹിതദാസ് ലോഹിതദാസ് എന്ന കലാകാരന് കൈനോട്ടവും അറിയാമെന്നു തോന്നുന്നു. ഒരാളുടെ മുഖം നോക്കി അയാൾ നമ്മുടെ മനസിൽ തങ്ങിക്കിടക്കുന്ന കഥകളെ പുറത്തെടുക്കും, എന്നിട്ട് അതിൽ നിന്നും പതിരിനെ വേർതിരിച്ചു വേണ്ടുന്ന വിഭവമാക്കി മാറ്റും, പിന്നീട് അത് പ്രേക്ഷകർക്ക് മുന്നിൽ വിളമ്പും. അങ്ങനെ ലോഹിക്ക് പിറന്ന മറ്റൊരു പൊൻകുഞ്ഞാണ്‌ കന്മദം എന്ന സിനിമ. ലോഹിസാർ സംവിധാനം ചെയ്ത ചിത്രങ്ങളിൽ ഏറ്റവും വിജയം നേടിയത് കന്മദമാണ്. മോഹൻലാൽ നായകനായി പ്രണവം ആർട്സ് നിർമിച്ച ഈ പടം 1998ലാണ് റിലീസ് ആയത്‌. കുടുംബം പോറ്റാൻ ബോംബെ എന്ന മഹാനഗരത്തിലേക്ക് യാത്രയായ ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെ കഥ ആരംഭിക്കുന്നു. മറുവശത്തു പ്രതികൂല സാഹചര്യമായിട്ടു പോലും അഞ്ചു ജീവനുകളെ പോറ്റാൻ പാടുപെടുന്ന നായികയും ഉണ്ട്. ഒരു പക്ഷെ ഈ പടത്തിൽ നായകനെക്കാൾ പ്രാധാന്യം നായികക്കാണെന്നു ഞാൻ പറയും. ഒരു സൂപ്പർസ്റ്റാർ പടത്തിൽ അങ്ങനെ എഴുതാൻ ലോഹിസാറിനല്ലാതെ ആർക്ക് സാധിക്കും. ലാലേട്ടൻ വിശ്വൻ എന്ന കഥാപാത്രമായപ്പോൾ ഭാനു എന്ന ശക്തമായ…

Read More

പ്രേക്ഷകർ ഒന്നാകെ ഇപ്പോൾ ഭാഷാഭേദമന്യേ പാടി നടക്കുന്ന ഗാനമാണ് ഹിമേഷ് റെഷാമിയക്കൊപ്പം രണു ആലപിച്ച തേരി മേരി എന്ന ഗാനം. ഒരു തെരുവുഗായികയിൽ നിന്നും രണു ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത് ബോളിവുഡ് മാത്രമല്ല മറ്റു ഭാഷകളിലെ സംഗീത സംവിധായകർ കൂടി തേടുന്ന ഗായികയിലേക്കാണ്. ഇപ്പോഴിതാ പുതിയൊരു സൗഭാഗ്യം കൂടി അവരുടെ ജീവിതത്തിലേക്ക് എത്തി ചേർന്നിരിക്കുന്നു. ഉപേക്ഷിച്ച് പോയ മകൾ ഇപ്പോൾ രണുവിന്റെ ജീവിതത്തിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. ഭർത്താവിന്റെ മരണത്തിന് ശേഷം ട്രെയിനിൽ പാട്ട് പാടിയാണ് രണു നിത്വൃത്തി കണ്ടെത്തിയിരുന്നത്. ഇത്തരത്തിൽ പശ്ചാിക ബംഗാളിലെ റെയിൽവേ സ്റ്റേഷനിൽ ഇവർ ആലപിച്ച് ലത മങ്കേഷ്കർ അനശ്വരമാക്കിയ എക പ്യാർ കാ നഗ്മാ എന്ന ഗാനമാണ് രണുവിന്റെ തലവര മാറ്റി മറിച്ചത് പാട്ട് വൈറലായതോടെ 10 വർഷം മുൻപ് ഉപേക്ഷിച്ചു പോയ മകൾ തിരികെ എത്തിയിരിക്കുകയാണ് സംഗീതം ജീവിതം മാറി മറിഞ്ഞതുപോലെ അമ്മ ജീവിതവും മാറിയിരിക്കുകയാണ്.

Read More

സെലിബ്രിറ്റികൾ ഓരോരുത്തരായി സിനിമ നിർമാണ രംഗത്തേക്ക് കാലെടുത്ത് വെക്കുന്ന കാഴ്‌ചയാണ്‌ കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രേക്ഷകർ കണ്ടു കൊണ്ടിരിക്കുന്നത്. ആ ഒരു നിരയിലേക്ക് ഇപ്പോഴിതാ ഒരു പുതിയ ഒരു നിർമാതാവും കൂടിയെത്തുന്നു. മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നായിക മഞ്ജു വാര്യരാണ് സിനിമ നിർമാണത്തിലും തന്റെ പങ്ക് പുലർത്തുവാൻ മുന്നിട്ടിറങ്ങിയിരിക്കുന്നത്. സനൽ കുമാർ ശശിധരൻ രചനയും എഡിറ്റിംഗും ശബ്ദമിശ്രണവും സംവിധാനവും നിർവഹിക്കുന്ന കയറ്റം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യർ നിർമാതാവാകുന്നത്. റോട്ടർഡാം ചലചിത്രമേളയിൽ ടൈഗർ പുരസ്കാരം നേടിയ എസ്. ദുർഗ്ഗക്കും ഈ വർഷത്തെ വെനീസ് മേളയിൽ മത്സരവിഭാഗത്തിൽ ഇടം പിടിച്ച ചോലക്കും ശേഷം, സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് അഹർ (കയറ്റം). അപകടം നിറഞ്ഞ ഹിമാലയൻ മലനിരകളിലൂടെയുള്ള ട്രെക്കിംഗ് വിഷയമായ ഈ ചിത്രത്തിൽ മഞ്ജുവാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജോസഫ് എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്ത വേദ് വൈബ്സ്, പുതുമുഖം ഗൗരവ് രവീന്ദ്രൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഇവരെക്കൂടാതെ…

Read More

ദുൽഖർ സൽമാൻ നായകനാവുന്ന ബോളിവുഡ് ചിത്രം സോയ ഫാക്ടറിന്റെ ട്രയ്ലർ പുറത്തിറങ്ങി. സോനം കപൂർ നായികയാകുന്ന ചിത്രം സംവിധാനം ചെയ്തത് അഭിഷേക് ശർമയാണ്. തന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമായ ദ സോയ ഫാക്ടറില്‍ ക്രിക്കറ്റ് താരത്തിന്റെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്. 1983ല്‍ ഇന്ത്യ ലോകകപ്പ് നേടിയ ദിവസം ജനിച്ച സോയ സൊളാങ്കിയെ വരുന്ന ലോകകപ്പ് ജയിക്കാന്‍ ലക്കി ചാമായി തിരഞ്ഞെടുക്കുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരങ്ങളായ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ട്രെയിലറിലെ ദുൽഖറിന്റെ സിക്സ് പാക്ക് ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്. 2008ല്‍ പ്രസിദ്ധീകരിച്ച അനുജാ ചൗഹാന്‍ രചിച്ച ‘ദി സോയാ ഫാക്റ്റര്‍’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.’ പ്രദ്യുമ്‌നന്‍ സിങ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും ആഡ്‌ലാബ് ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സെപ്റ്റംബർ 20നു റിലീസ് ചെയ്യും.

Read More

ഒരു പക്കാ ഫാമിലി എന്റർടൈനർ ഉറപ്പ് നൽകി എത്തിയ ഇട്ടിമാണി മെയ്‌ഡ്‌ ഇൻ ചൈന ട്രെയ്‌ലർ പ്രേക്ഷകരുടെ മനം കവർന്ന് 1 മില്യൺ ഡിജിറ്റൽ വ്യൂസുമായി സോഷ്യൽ മീഡിയ നിറഞ്ഞു നിൽക്കുകയാണ്. ട്രെയ്‌ലറിൽ മാർഗംകളിക്ക് ചുവട് വെക്കുന്ന ലാലേട്ടനെ കണ്ട ആരാധകർ ചോദിക്കുന്നത് ‘ഈ പ്രായത്തിലും എന്തൊരു മെയ്‌വഴക്കം ആണ് എന്റെ ലാലേട്ടാ’ എന്നാണ്. ലൂസിഫറിന് ശേഷം ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ചിത്രംകൂടിയാണിത്. യുവനടി ഹണി റോസാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രത്തിൽ തൃശ്ശൂർ ഭാഷ സംസാരിക്കുന്ന കുന്നംകുളംകാരൻ മാണിക്കുന്നേൽ ഇട്ടി മാത്തന്റെ മകൻ ഇട്ടിമാണി ആയിട്ടാണ് മോഹൻലാൽ അഭിനയിക്കുന്നത്. മുഴുനീള കോമഡി ചിത്രമായി എത്തുന്ന സിനിമയിൽ മലയാളത്തിലെ മുൻനിര താരങ്ങളും വേഷമിടുന്നു. നവാഗതരായ ജിബിയും ജോജുവും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇവർ തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്. ഏറെ കാലത്തിന് ശേഷം മോഹൻലാൽ ഹ്യുമർ പരിവേഷമുള്ള കഥാപാത്രമായി എത്തുമ്പോൾ പ്രേക്ഷകരെ ആദ്യവസാനം രസിപ്പിക്കാനുള്ള വകകൾ ചിത്രത്തിൽ ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

Read More

വരുന്നവരും പോകുന്നവരുമെല്ലാം കൗണ്ടറോട് കൗണ്ടർ. അങ്ങനെയൊരു കാഴ്ചയാണ്‌ പൃഥ്വിരാജ് നായകനാകുന്ന കലാഭവൻ ഷാജോണിന്റെ പ്രഥമ സംവിധാന സംരംഭമായ ബ്രദേഴ്‌സ് ഡേ ഓഡിയോ ലോഞ്ചിൽ കണ്ടത്. നാദിർഷാ, ടിനി ടോം, രമേഷ് പിഷാരടി, കോട്ടയം നസീർ എന്നിങ്ങനെ മിമിക്രി ലോകത്തെ അതികായന്മാർ ഒന്നിന് പുറകെ ഒന്നായി സദസ്സിനെ രസകരമാക്കിയപ്പോൾ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ചത് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ വാക്കുകൾ കേട്ടാണ്. പൃഥ്വിരാജ്, ഷാജോൺ എന്നിവർ ആയിരുന്നു ലിസ്റ്റിൻ സ്റ്റീഫന്റെ ഇരകൾ. ഷാജോൺ ലൂസിഫർ കണ്ട ശേഷം ‘വലുതായ’ ചിത്രമാണ് ബ്രദേഴ്‌സ് ഡേ എന്ന് പറഞ്ഞ ലിസ്റ്റിൻ പൃഥ്വിരാജിനേയും വെറുതെ വിട്ടില്ല. രാജൂനെ പോലെ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു ചിത്രമല്ല എന്ന ഡയലോഗിന് വമ്പൻ കൈയ്യടിയാണ് കിട്ടിയത്. എന്നാൽ ഉരുളക്കുപ്പേരി മറുപടിയുമായി പൃഥ്വിരാജ് വീണ്ടും ചിരിപ്പിച്ചു. ലിസ്റ്റിന് ഇങ്ങനെ ഒരു പ്രോഗ്രാം വെക്കേണ്ട കാര്യമില്ല. പക്ഷേ ലിസ്റ്റിന് കോമഡി പറയാൻ വേണ്ടി മാത്രമാണ് ഇങ്ങനെ ഒരു പരിപാടി വെക്കുന്നതെന്നും ഇവിടെ പറഞ്ഞ കൗണ്ടറുകൾ മറ്റു…

Read More

സെലിബ്രിറ്റികൾക്കിടയിൽ കണ്ടു വരുന്ന ഒരു കാഴ്‌ചയാണ്‌ ആഡംബരവാഹനങ്ങളോടുള്ള ഒരു ലഹരി. എന്നാൽ അവർക്കിടയിൽ വ്യത്യസ്തയായിരിക്കുകയാണ് യശശ്രീ മസൂര്‍ക്കര്‍ എന്ന നടി. ആഡംബര വാഹനത്തില്‍ യാത്ര ചെയ്ത് മടുത്തപ്പോള്‍ ആ വാഹനം വിറ്റ് ഒരു ഓട്ടോറിക്ഷ വാങ്ങി. ഇനിയുള്ള യാത്ര ഓട്ടോറിക്ഷയിലായിരിക്കുമെന്ന് വ്യക്തമാക്കുകയാണ് യശശ്രീ. ഇന്ത്യയില്‍ നിന്ന് ഡെന്‍മാര്‍ക്കിലേക്ക് സൈക്കിള്‍ യാത്ര നടത്തിയ ഒരു സുഹൃത്താണ് യശശ്രീയ്ക്ക് പ്രചോദനം നല്‍കിയത്. പിന്നീട് കൂടുതലൊന്നും ആലോചിക്കാന്‍ നിന്നില്ല. കാര്‍ വിറ്റ് ഓട്ടോറിക്ഷ സ്വന്തമാക്കുകയായിരുന്നു.

Read More

“എന്നെ ഹൃദയത്തിൽ ചേർത്ത് നിർത്തിയ ഒരാളായിരുന്നു പപ്പേട്ടൻ. പ്രണയിച്ചു പ്രണയിച്ചാണ് ഞങ്ങൾ ജീവിച്ചത്. പരസ്പരം അലിയുകയായിരുന്നു. എനിക്ക് താടി നീട്ടുന്നത് വലിയ ഇഷ്ടമായിരുന്നു. പപ്പേട്ടനെപ്പോലെ താടിയുണ്ടാകുന്നത് ഭംഗിയായി ഞാൻ കരുതി. എനിക്ക് ആയുർവേദ ചികിത്സ നടക്കുന്ന കാലത്ത് പപ്പേട്ടൻ കാണാൻ വന്നു. എന്റെ താടി കണ്ടതും പപ്പേട്ടന് സന്തോഷമായി. ‘എടാ ഇതിങ്ങനെ വച്ചാൽ പോരാ. നന്നാക്കണം.’ പപ്പേട്ടൻ തന്നെയൊരു കത്രികയെടുത്ത് എന്റെ താടി വെട്ടി ശരിപ്പെടുത്തി. കണ്ണാടി നോക്കിയപ്പോൾ എന്നെക്കാണാൻ ഭംഗിയുണ്ടെന്നു തോന്നി. ‘സിനിമ മടുത്തു തുടങ്ങി പപ്പേട്ടാ. ഞാൻ ഇന്ത്യ കാണാനുള്ളൊരു യാത്ര തുടങ്ങുകയാണ്.’ ഇത് കേട്ടതും പപ്പേട്ടൻ ചാടി എഴുന്നേറ്റു. ‘എടാ ഞാനുമുണ്ട്. നമ്മൾ ഇരുവരുമായി യാത്ര ചെയ്യണം. ഇന്ത്യ മുഴുവൻ കാണണം. ഹിമാലയത്തിൽ അലയണം.’ പക്ഷെ ഞങ്ങളുടെ യാത്ര നടന്നില്ല.” “ശരിക്കും ഞങ്ങൾ പരസ്പരം അലിയുകയായിരുന്നു. ഓരോ സെറ്റിലും കുറച്ചു ദിവസം കഴിയുമ്പോഴേക്കും ഞാൻ അറിയാതെ പത്മരാജനെപ്പോലെ നടക്കാനും സംസാരിക്കാനും തുടങ്ങിയിരുന്നുവത്രെ. അത്രയേറെ എന്റെ രക്തത്തിൽ പപ്പേട്ടനുണ്ടായിരുന്നു.”…

Read More

നടൻ അജു വർഗീസ് ആദ്യമായി നിർമാതാവാകുന്ന ചിത്രമാണ് ലൗ ആക്ഷൻ ഡ്രാമ. നിവിൻ പോളി, നയൻതാര എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഈ ഓണത്തിന് എത്തുന്ന ചിത്രത്തിലൂടെ ധ്യാൻ ശ്രീനിവാസൻ സംവിധായകനായി അരങ്ങേറ്റം കുരിക്കുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട്. ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ അജു വർഗീസും വിശാഖ് സുബ്രഹ്മണ്യവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വിനീത് ശ്രീനിവാസൻ, അജു വർഗീസ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ചിത്രവുമായി ബന്ധപ്പെട്ട രസകരമായ ഒരു ട്രോൾ തന്റെ ഫേസ്ബുക്ക് പേജിൽ പങ്ക് വെച്ചിരിക്കുകയാണ് അജു വർഗീസ്. ലൗ ആക്ഷൻ ഡ്രാമയുടെ ഫ്ലെക്സ് കുറ്റിക്കാട്ടിൽ മരങ്ങൾക്ക് പിന്നിലായി ആർക്കും കാണാൻ സാധിക്കാത്ത വിധത്തിലാണ് വെച്ചിരിക്കുന്നത്. ട്രോളിനെക്കാൾ രസകരമായിരിക്കുന്നത് അതിന് വന്ന കമന്റുകളാണ്. രസകരമായ കാരണങ്ങളാണ് ഓരോരുത്തരും കണ്ടു പിടിച്ചിരിക്കുന്നത്. മിക്കതിനും അജു വർഗീസ് മറുപടിയും കൊടുത്തിട്ടുണ്ട്. ചില കമന്റുകൾ താഴെ ചേർക്കുന്നു. താങ്കൾ അങ്ങനെ അല്ല ചിന്തിക്കേണ്ടത് ഫ്ലക്സ് വയ്ക്കാൻ ഉള്ള സ്ഥലത്ത് മരം ഉണ്ടായിട്ടും അത് മുറിച്ച് മാറ്റാതെ അവിടെ…

Read More