Author: webadmin

ജനത്തിന് കാവലാളാകുന്ന ആശയം മുന്നോട്ട് വെക്കുന്ന സെയ്ഫ് എന്ന ചിത്രത്തിന്റെ ട്രെയ്ലർ ശ്രദ്ധ നേടുന്നു. റെഡ് എഫ് എം മ്യൂസിക് അവാർഡ് വേദിയിൽ വെച്ച് ദുൽഖർ സൽമാനാണ് ട്രെയ്ലർ റിലീസ് നിർവ്വഹിച്ചത്. ഷ്വയിൻ നീഗം ഓഡിയോ ലോഞ്ച് നിർവ്വഹിച്ചു. സംവിധായൻ പ്രദീപ് കാളിപുരയത്ത്, നിർമ്മാതാവും തിരക്കഥാകൃത്തുമായ ഷാജി പല്ലാരിമംഗലം, അനുശ്രീ, സിജു വിൽസൻ, അജി ജോൺ, നിർമ്മാതാവ് സർജു മാത്യു, സെവൻ ആർട്സ് മോഹൻ, ഷെറിൻ ഷാജി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പ്രൗഢഗംഭീരമായ സദസ്സ് കൈയ്യടികളോടെയാണ് ട്രെയ്ലറിനെ വരവേറ്റത്. പൊതുജന സുരക്ഷയുടെ കാണാക്കാഴ്ചകളുമായാണ് ” സെയ്ഫ് ” തീയറ്ററുകളിൽ എത്തുക. അനുശ്രീ, സിജു വിൽസൺ, അപർണാ ഗോപിനാഥ്, അജി ജോൺ, ഹരീഷ് പേരടി, ശിവജി ഗുരുവായൂർ, കൃഷ്ണ, പ്രസാദ് കണ്ണൻ, ഷാജി പല്ലാരിമംഗലം, സർജു മാത്യു, ഉർമ്മിള ഉണ്ണി, അഞ്ജലി നായർ, ലക്ഷ്മി പ്രിയ, ഷെറിൻ ഷാജി, തൻവി കിഷോർ, ദിവ്യ പിള്ള, ഷിബില, സാവിയോ, ബിട്ടു തോമസ്, ജയകൃഷ്ണൻ, അശ്വിക…

Read More

മിമിക്രി ആർട്ടിസ്റ്റായും കോമേഡിയനായും വില്ലനായും ഗായകനായും നായകനായും തിളങ്ങിയ കലാഭവൻ ഷാജോൺ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ബ്രദേഴ്‌സ് ഡേ ഈ ഓണത്തിന് തീയറ്ററുകളിൽ എത്തുകയാണ്. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിൽ പ്രസന്ന, വിജയരാഘവൻ, ഐശ്വര്യലക്ഷ്മി, മഡോണ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്‌. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തെ കുറിച്ചുള്ള രസകരമായ വിശേഷങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് സംവിധായകൻ കലാഭവൻ ഷാജോൺ. പൃഥ്വിരാജ് സംവിധാനത്തിൽ കയറി ഇടപെടുമെന്ന് പലരും പറഞ്ഞിരുന്നുവെന്നും എന്നാൽ ഒരിക്കൽ പോലും രാജുവിൽ നിന്നും അത്തരത്തിൽ ഒരു അനുഭവം ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാജുവിനെ പോലെ അഭിനയിക്കുവാൻ ഒന്നും പറ്റില്ലെന്നും പറഞ്ഞതായി അദ്ദേഹം കൂട്ടിച്ചേർത്തു. ‘രാജൂന് പറ്റും; പക്ഷേ ഞാൻ അത് പോലെ പോളി ടെക്‌നിക്കിൽ ഒന്നും പോവാത്ത ആളാണ്’ എന്ന രസകരമായ ഉത്തരമാണ് ഷാജോൺ അതിന് പറഞ്ഞത്.

Read More

മോഹൻലാൽ – സിദ്ധിഖ് കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ഹ്യൂമർ ചിത്രം ബിഗ് ബ്രദറിന്റെ ഓവർസീസ് റൈറ്റ്സ് വൻ തുകക്ക് കാർണിവൽ ഗ്രൂപ്പ് സ്വന്തമാക്കിയതായി റിപ്പോർട്ട്. തുക എത്രയാണെന്ന് പുറത്ത് വിട്ടിട്ടില്ല. ക്രിസ്‌തുമസ്‌ റിലീസായിട്ടാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ദിഖും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ബിഗ് ബ്രദറി’നുണ്ട്. ചിത്രത്തിൽ സച്ചിദാനന്ദൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. അനൂപ് മേനോനും ജൂണിലെ ഒരു നായകൻ സർജാനോ ഖാലീദുമാണ് ചിത്രത്തിൽ മോഹൻലാലിന്റെ സഹോദരങ്ങളായി എത്തുന്നത്. Overseas Rights Of @Mohanlal’s Upcoming Action Comedy Flick #BigBrother Bagged By #Carnival Group For A Huge Amount 💥💥 Movie Will Hit The Screens As Christmas Release ✌✌ pic.twitter.com/8yTcAQZSYA — Snehasallapam (SS) (@SSTweeps) August 28, 2019 ചിത്രത്തിൽ ബോളിവുഡ് താരം അർബാസ് ഖാനും അഭിനയിക്കുന്നുണ്ട്‌. സൽമാൻ ഖാന്റെ…

Read More

ഓണ ചിത്രങ്ങൾ റിലീസിന് ഒരുങ്ങവേ ഇക്കൊല്ലത്തെ ഓണ ചിത്രങ്ങൾക്ക് പിന്നിൽ സംവിധായകരെല്ലാം നവാഗതരാണെന്ന പ്രത്യേകത കൂടി ഇത്തവണയുണ്ട്. ജിബു – ജോജു ചിത്രം ഇട്ടിമാണി, കലാഭവൻ ഷാജോൺ ചിത്രം ബ്രദേഴ്‌സ് ഡേ, ധ്യാൻ ശ്രീനിവാസൻ ചിത്രം ലൗ ആക്ഷൻ ഡ്രാമ, പി ആർ അരുൺ ചിത്രം ഫൈനൽസ് എന്നിവയാണ് ഓണം റിലീസായി തീയറ്ററുകളിൽ എത്തുന്ന മലയാള ചലച്ചിത്രങ്ങൾ. ഈ സംവിധായകരുടെയല്ലാം ആദ്യ ചിത്രങ്ങളുമാണ് ഇവ. മോഹൻലാലിന്റെ ഓണം റിലീസ് എന്ന പ്രത്യേകതയുമായി എത്തുന്ന ഇട്ടിമാണി മെയ്‌ഡ്‌ ഇൻ ചൈന ഒരുക്കുന്ന ഇരട്ടസംവിധായകരായ ജിബിയും ജോജുവും വർഷങ്ങളായി ഫിലിം ഇൻഡസ്ട്രിയിൽ തന്നെ ഉള്ളവരാണ്. രണ്ടു ദശാബ്ദത്തോളമായി മലയാള സിനിമയിൽ ഉള്ളവരാണ് ഇവർ ഇരുവരും. വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയ പതിമൂന്നോളം ചിത്രങ്ങളിൽ സഹസംവിധായകരായി ഒരുമിച്ചു വർക്ക് ചെയ്‌തിട്ടുള്ളതാണ് ഇരുവരും. ലാലേട്ടനെ പോലെ ഒരു താരത്തെ വെച്ച് കുടുംബപ്രേക്ഷകർ തീയറ്ററുകളിലേക്ക് എത്തുന്ന ഓണം സീസണിൽ ഒരു ഫാമിലി എന്റർടൈനർ ഒരുക്കി അരങ്ങേറ്റം കുറിക്കുവാൻ സാധിച്ച…

Read More

ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠൻ എന്ന കഥാപാത്രത്തെ മലയാളികൾ ഒരിക്കലും മറക്കില്ല. ദേവനായും അസുരനായും മോഹൻലാൽ നിറഞ്ഞാടിയ ചിത്രത്തിലെ രസകരമായ ഒരു സംഭവം പങ്ക് വെച്ചിരിക്കുകയാണ് തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ പ്രേക്ഷകർക്ക് സുപരിചിതനായ രഞ്ജിത്ത്. കഥയിൽ തളർന്ന് അവശനായി കിടക്കുന്ന നീലകണ്ഠനെ ശേഖരൻ ചവിട്ടുന്ന രംഗം ചിത്രീകരിക്കുകയായിരുന്നു. ആ സമയത്ത് മോഹൻലാലിന്റ നെഞ്ചത്ത് ചവിട്ടാൻ ശേഖരനായി അഭിനയിക്കുന്ന നെപോളിയന് ചെറിയൊരു പേടി. ശേഖരൻ ദേഹത്ത് ചവിട്ടുന്നതും, തുടർന്ന് രോഷം അടക്കി കിടക്കുന്ന നീലകണ്ഠന്റെ നെറ്റിയിൽ നിന്നും മുറിവ് പൊട്ടി രക്തം ഒഴുകുന്നതുമാണ് സീൻ. തന്നെ ചവിട്ടാൻ മടിച്ച് നിന്ന നെപ്പോളിയനെ കണ്ട് മോഹൻലാൽ ഇടപെട്ടു. ലാൽ നെപ്പോളിയന് ധൈര്യം നൽകി. ഒടുവിൽ നെപ്പോളിയൻ വഴങ്ങുകയും ആ സീൻ വിജയകരമായി പൂർത്തിയാക്കി. സിനിമയിലേക്ക് നെപ്പോളിയനെ കൊണ്ടുവന്നതും മോഹൻലാലാണ് എന്ന കാര്യവും രഞ്ജിത്ത് വെളിപ്പെടുത്തി. ശേഖരന്റെ വേഷത്തിൽ പതിവ് ആൾക്കാർ പോരാ എന്ന് രഞ്ജിത്ത് ഐ.വി ശശിയോട് പറഞ്ഞിരുന്നു. ഇത് കേട്ട മോഹൻലാൽ മദ്രാസിൽ…

Read More

വിനായകൻ, ദുൽഖർ സൽമാൻ, മണികണ്ഠൻ എന്നിങ്ങനെ ഓരോരുത്തരും മത്സരിച്ചഭിനയിച്ച കമ്മട്ടിപ്പാടത്തിലെ നായിക അനിതയെ പ്രേക്ഷകർ എല്ലാം അത്ഭുതത്തോടെയാണ് വീക്ഷിച്ചത്. എന്നാൽ ഷോൺ റോമി എന്ന ആ മോഡൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് തികച്ചും വ്യത്യസ്ഥമായ ചിത്രങ്ങളിലൂടെയാണ്. പൃഥ്വിരാജ് സംവിധാനം നിർവഹിച്ച ലൂസിഫറിലും ഷോൺ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Read More

മണിരത്‌നത്തിന്റെ ഡ്രീം പ്രൊജക്റ്റായ പൊന്നിയിൻ സെൽവത്തിൽ മലയാളത്തിൽ നിന്നും ജയറാമിന് പിന്നാലെ മോഹൻലാലും യുവ നായിക ഐശ്വര്യ ലക്ഷ്‌മിയും ഭാഗമാകുമെന്ന് റിപ്പോർട്ടുകൾ. ഏകദേശം 500 കോടിക്ക് മുകളിൽ മുടക്ക് മുതൽ വരുന്ന ചിത്രത്തിൽ ചിയാൻ വിക്രം, ജയം രവി, ഐശ്വര്യ റായ്, കാർത്തി, കീർത്തി സുരേഷ്, അമല പോൽ, സത്യരാജ് എന്നിവരെ കൂടാതെ മറ്റു ഇൻഡസ്ട്രികളിൽ നിന്നുമുള്ള നിരവധി പേരും ഭാഗമാകുമെന്നാണ് അറിയുന്നത്. കൽക്കി കൃഷ്ണമൂർത്തി രചിച്ച ചരിത്ര നോവൽ പൊന്നിയിൻ സെൽവം എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. ചോളസാമ്രാജ്യത്തിന്റെ ചക്രവർത്തി രാജരാജ ചോള ഒന്നാമനായി തീർന്ന അരുൾമൊഴിവർമന്റെ ജീവിതമാണ് ചിത്രത്തിലൂടെ പറയുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.

Read More

വിജയ് – ആറ്റ്ലീ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗിൽ ദീപാവലി വിരുന്നായി ഒക്ടോബർ മാസം തീയറ്ററുകളിൽ എത്തുവാൻ ഒരുങ്ങുകയാണ്. അതിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് വിജയ്‍യുടെതായി ഒരുങ്ങുന്നത്. XB ഫിലിം ക്രിയേറ്റേഴ്‌സ് നിർമിക്കുന്ന ചിത്രത്തിന്റെ മ്യൂസിക് അനിരുദ്ധാണ് ചെയ്യുന്നത്. ചിത്രത്തെ കുറിച്ച് ഏറ്റവും പുതിയതായി എത്തുന്ന വാർത്തകൾ ആരാധകരെ ആവേശം കൊള്ളിച്ചിരിക്കുകയാണ്. ‘ദളപതി 64’ൽ വില്ലനായി വിജയ് സേതുപതി എത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ. പേട്ടയിൽ സൂപ്പർസ്റ്റാർ രജനികാന്തിന്റെ ഒപ്പം നെഗറ്റീവ് റോളിൽ വിജയ് സേതുപതി എത്തിയിരുന്നു. സംവിധായകൻ ലോകേഷ് കനകരാജ് വില്ലൻ വേഷത്തിനായി വിജയ് സേതുപതിയെ സമീപിച്ചുവെന്നും തിരക്കഥ അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ടുവെന്നുമാണ് റിപ്പോർട്ടുകൾ. മറ്റു നിരവധി ചിത്രങ്ങളുടെ തിരക്കിലാണ് വിജയ് സേതുപതി ഇപ്പോൾ. എന്നാൽ വിജയ് ചിത്രത്തിനായി സമയം കണ്ടെത്താൻ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. അതേ സമയം ദീപാവലി റിലീസായി എത്തുന്ന വിജയ് ചിത്രം ബിഗിലിനൊപ്പം വിജയ് സേതുപതിയുടെ സംഗതമിഴനും തീയറ്ററുകളിൽ എത്തുന്നുണ്ട്.

Read More

ബോളിവുഡ് സിനിമകളിൽ എന്നത് പോലെ തന്നെ ദക്ഷിണേന്ത്യൻ സിനിമ പ്രേമികൾക്കും വിദ്യ ബാലൻ ഏറെ സുപരിചിതയാണ്. അക്ഷയ് കുമാറിനൊപ്പം അഭിനയിച്ച മിഷൻ മംഗൾ വിജയകരമായി പ്രദർശനം തുടരുകയാണ്. അതിനിടയിലാണ് ഒരു സൗത്ത് ഇന്ത്യൻ സംവിധായകനിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വിദ്യ പങ്ക് വെച്ചിരിക്കുന്നത്. ഒരു വെബ് പോർട്ടലിന് നൽകിയ അഭിമുഖത്തിലാണ് വിദ്യ മനസ്സ് തുറന്നത്. ചെന്നൈയിൽ വെച്ചാണ് സംഭവം. ഒരു കോഫി ഷോപ്പിൽ വെച്ച് കാണാമെന്നും കഥ ഡിസ്‌കസ് ചെയ്യാമെന്നും വിദ്യ ബാലൻ പറഞ്ഞപ്പോൾ സംവിധായകന് ഹോട്ടൽ മുറിയിൽ തന്നെ വേണമെന്ന് നിർബന്ധം. അവസാനം നിർബന്ധത്തിന് വഴങ്ങി ഹോട്ടൽ റൂമിലെത്തിയ വിദ്യ ബാലൻ റൂമിന്റെ വാതിൽ അടക്കാതെ തുറന്നിട്ട് തന്നെ സംസാരിച്ചു. ഇത് കണ്ട് നിരാശനായ സംവിധായകൻ അഞ്ച് മിനുട്ടിനുള്ളിൽ തന്നെ ഹോട്ടൽ മുറി വിട്ട് പുറത്ത് പോയിയെന്നും നടി വെളിപ്പെടുത്തി.

Read More

ഫീസടക്കാൻ പണമില്ലാതെ വലഞ്ഞ കോളേജ് വിദ്യാർത്ഥിക്ക് സഹായമേകി സംവിധായകൻ മേജർ രവി. തൃക്കാക്കര കെ എം എം കോളജിലെ വിദ്യാര്‍ത്ഥിയ്ക്കാണ് മേജര്‍ രവി കൈത്താങ്ങായത്. അര്‍ബുദ ബാധിതനായ പിതാവിന്റെ ചികിത്സയ്ക്ക് പണം ചെലവഴിച്ചതിനാല്‍ സെമസ്റ്റര്‍ ഫീസടയ്ക്കാന്‍ തന്റെ കൈയില്‍ പണമില്ലെന്ന് സുഹൃത്തുക്കള്‍ക്കയച്ച വാട്‌സാപ്പ് മെസ്സേജ് ആരോ മേജര്‍ രവിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. അതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച കോളജില്‍ നേരിട്ടെത്തി ഫീസടയ്ക്കാനുള്ള പണം മേജര്‍ രവി നല്‍കിയത്. പ്രിന്‍സിപ്പലിന്റെ ഓഫീസിലെത്തിയ സംവിധായകന്റെ ആവശ്യപ്രകാരം വിദ്യാര്‍ത്ഥിയെ റൂമിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. തുടര്‍ന്ന് 18,000 രൂപയും വിദ്യാര്‍ത്ഥിയെ കൊണ്ട് തന്നെ പ്രിന്‍സിപ്പലിന് കൊടുക്കുകയും ചെയ്തു. കടമായാണ് പണം തരുന്നതെന്നും പഠിച്ച് ഉന്നത നിലയിലെത്തുമ്പോള്‍ ആവശ്യക്കാരെ സഹായിച്ച് ആ കടം വീട്ടണമെന്നും ഉപദേശിച്ചാണ് സംവിധായകന്‍ മടങ്ങിയത്.

Read More