Author: webadmin

പ്രളയക്കെടുതിയിൽ പെട്ടവർക്ക് സഹായഹസ്തവുമായി ഇറങ്ങിത്തിരിച്ച് സ്വജീവൻ പണയം വെച്ച ലിനുവിന് ആദരാഞ്ജലികൾ അർപ്പിച്ച് മന്ത്രി തോമസ് ഐസക്. മാതാപിതാക്കളെ ക്യാമ്പിലെത്തിച്ച ശേഷം, വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കാനിറങ്ങിയതാണ് ലിനു. സഹജീവികൾക്കുവേണ്ടിയാണ് ലിനു ജീവൻ വെടിഞ്ഞതെന്നും ലിനുവിന് ആദരാഞ്ജലികൾ അര്‍പ്പിക്കുന്നതായും തോമസ് ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചു. ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന്‌ രക്ഷാപ്രവര്‍ത്തനത്തിന് പോയപ്പോഴാണ് കോഴിക്കോട്‌ ചെറുവണ്ണൂര്‍ സ്വദേശി ലിനു രക്ഷാപ്രവര്‍ത്തനത്തിനിടെ മരണപ്പെട്ടത്‌. ഈ പ്രളയത്തിൻ്റെ കണ്ണീരോർമ്മയാണ് ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് രക്ഷാപ്രവർത്തനത്തിനിറങ്ങി മരണപ്പെട്ട ലിനു എന്ന യുവാവ്. മാതാപിതാക്കളെ ക്യാമ്പിലെത്തിച്ച ശേഷം, വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കാനിറങ്ങിയതാണ് ലിനു. പക്ഷേ, തിരികെ ക്യാമ്പിലെത്തിയത് ലിനുവിന്റെ ചേതനയറ്റ ശരീരം. സഹജീവികൾക്കുവേണ്ടിയാണ് ലിനു ജീവൻ വെടിഞ്ഞത്. ദുരന്തമുഖത്തേയ്ക്ക് രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തുന്ന അസംഖ്യം ചെറുപ്പക്കാർക്ക് ഊർജം പകരുന്ന ജീവത്യാഗം. ലിനുവിന് ആദരാഞ്ജലികൾ. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.

Read More

ഭാരതീയ ഇതിഹാസം മഹാഭാരതത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ബ്രഹ്മാണ്ഡ കന്നഡ ചിത്രം ‘കുരുക്ഷേത്ര’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. റണ്ണ രചിച്ച ഗദായുദ്ധ എന്ന ഇതിഹാസ കാവ്യത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. കൗരവ രാജാവായ ദുര്യോധനന്റെ കാഴ്ചപ്പാടിൽ നിന്നാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ജെ കെ ഭാരവി തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ സംവിധാനം നാഗണ്ണയാണ്. ദർശൻ, അംബരീഷ്, വി രവിചന്ദ്രൻ, പി രവിശങ്കർ, അർജുൻ സർജ, സ്നേഹ, മേഘ്‌ന രാജ്, സോനു സൂദ്, എന്നിങ്ങനെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണി നിരക്കുന്നത്. ദുര്യോദനനായി ദർശൻ എത്തുമ്പോൾ വി. രവിചന്ദ്രൻ കൃഷ്ണനാകുന്നു. കർണനായി അർജുനും പാഞ്ചാലിയായി സ്നേഹയും എത്തുന്നു. ആഗസ്റ്റ് ഒൻപതിന് പുറത്തിറങ്ങിയ ചിത്രത്തിന്റെ തമിഴ് പതിപ്പ് ഓഗസ്റ്റ് പതിനഞ്ചിന് തീയറ്ററുകളിൽ എത്തും.

Read More

ദുരിതം അനുഭവിക്കുന്ന കേരളത്തിനെ സഹായിക്കാൻ മലയാളികൾ ഒറ്റകെട്ടായി ഇറങ്ങുന്ന കാഴ്ചയാണ് ഇപ്പോൾ കേരളത്തിൽ അങ്ങോളം ഇങ്ങോളം കാണുവാൻ സാധിക്കുന്നത്.നടൻ ഇന്ദ്രജിത്തും ഭാര്യ പൂർണിമയും കൊച്ചിയിൽ അൻപോട് കൊച്ചി എന്ന സംഘടനയുടെ കീഴിൽ വളരെ സുത്യർഹമായ സേവനങ്ങൾ ആണ് ചെയ്ത് പോകുന്നത്.നിരവധി സഹായങ്ങളാണ് കൊച്ചിയിലെ അൻപോട് കൊച്ചിയുടെ കളക്ഷൻ സെന്ററുകളിലേക്ക് എത്തുന്നത്.ഇന്നലെ ഇതുപോലെ കളക്ഷൻ ഏൽപ്പിക്കാൻ വന്ന ഒരു കൊച്ചു ബാലനാണ് ഇപ്പോൾ താരമാകുന്നത്.ഇതിനെക്കുറിച്ച് അവരുടെ ഫേസ്ബുക്ക് പേജിൽ അവർ തന്നെ കുറിച്ചിട്ടുണ്ട്. “ഇൗ മകന്റെ ഏറ്റവും വലിയ രണ്ടു ആഗ്രഹങ്ങൾ ഒരുമിച്ച് സാധിച്ചു ഇന്ന്!! അവന്റെ എല്ലാം നഷ്ടമായ കൂട്ടുകാർക്ക് വേണ്ടി കുറച്ചു സാധങ്ങൾ കൊടുക്കുവാനും അവന്റെ ഏറ്റവും വലിയ ഇഷ്ട്ട സിനിമാതാരം ഇന്ദ്രെട്ടനെ കാണാനും സാധിച്ചു എന്നുള്ളതാണ്!!!😊♥️”,അൻപോട് കൊച്ചി ഫേസ്‍ബുക്കിൽ പോസ്റ്റ് ചെയ്തു.

Read More

റിലീസിന് മുന്നേ ചരിത്രം കുറിച്ച് നിവിൻ പോളി ചിത്രം മൂത്തോൻ. ‘ലയേഴ്‌സ് ഡൈസ്’ എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡ് കരസ്ഥമാക്കിയ സംവിധായകയും നടിയുമായ ഗീതു മോഹൻദാസാണ് ചിത്രത്തിന്റെ സംവിധാനം. തലമുടി പറ്റെ വെട്ടി കലിപ്പ് ലുക്കിലെത്തുന്ന നിവിൻ പോളി തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. തന്റെ മൂത്ത ജ്യേഷ്ഠനെ അന്വേഷിച്ച് പോകുന്ന ലക്ഷദ്വീപ് സ്വദേശിയായ ഒരു പതിനൊന്നുകാരൻ പയ്യന്റെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. ഇപ്പോഴിതാ മുംബൈ ഫിലിം ഫെസ്റ്റിവലിന്റെ ഇരുപത്തിയൊന്നാം പതിപ്പിന്റെ ഉദ്ഘാടന ചിത്രം മൂത്തോനാണ്. നിവിൻ പോളി, ശശാങ്ക് അറോറ, ശോഭിത ദുലിപാല, റോഷൻ മാത്യു, ദിലീഷ് പോത്തൻ, ഹരീഷ് ഖന്ന, സുജിത് ശങ്കർ, മെലിസ്സ രാജു തോമസ് എന്നിവർ അഭിനയിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും ഗീതു മോഹൻദാസ് തന്നെയാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം. ചിത്രത്തിലെ ഹിന്ദി ഡയലോഗുകൾ തയ്യാറാക്കിയിരിക്കുന്നത് അനുരാഗ് കശ്യപാണ്. ചിത്രത്തിന്റെ ടീസറിന് ഗംഭീര പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. .@geetumohandas’s gritty & poignant #Moothon will open our…

Read More

കേരളം വീണ്ടും പ്രളയ ഭീഷണി നേരിടുമ്പോൾ സാന്ത്വന സ്പർശവുമായി എത്തുകയാണ് സിനിമാലോകം ഒന്നാകെ.പ്രളയ ദുരിതം അനുഭവിക്കുന്ന എല്ലാവരെയും മലയാള സിനിമ ഒറ്റകെട്ടായിട്ടാണ് സഹായിക്കുന്നത്. പല സിനിമാതാരങ്ങളും ഫേസ്ബുക്ക് പോസ്റ്റുകൾ കുറിച്ച് പ്രളയ രക്ഷാപ്രവർത്തനത്തിൽ തങ്ങളുടെ പിന്തുണ അറിയിക്കുമ്പോൾ ആദ്യവസാനം റിലീഫ് മെറ്റീരിയൽ കളക്ഷനിലൂടെ സാന്നിധ്യം അറിയിക്കുകയാണ് ഇന്ദ്രജിത്ത് സുകുമാരനും ഭാര്യ പൂർണിമ ഇന്ദ്രജിത്തും.അൻപോട് കൊച്ചി എന്ന സംഘടനയുടെ കീഴിൽ ഈ വർഷം വളരെ സുത്യർഹമായ സേവനമാണ് ഇന്ദ്രജിത്തും ഭാര്യ പൂർണിമയും നിർവഹിക്കുന്നത്.ഇപ്പോൾ ഇന്ദ്രജിത്തിനോടും മറ്റ് സുഹൃത്തുക്കളോടും അവരുടെ സേവനങ്ങൾക്ക് നന്ദി അറിയിച്ചിരിക്കുകയാണ് കണ്ണൂർ കളക്ടർ.”കണ്ണൂരിലെ ദുരന്ത ബാധിതരുടെ ആവശ്യങ്ങളറിഞ്ഞ് ഒരു കൈ സഹായം തന്ന ഇന്ദ്രജിത് സുകുമാരനും ടീം അംഗങ്ങള്ക്കും നന്ദി”,അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. നേരത്തെ നിവിൻ പോളിയോടും കണ്ണൂർ കളക്‌ടർ നന്ദി അറിയിച്ചിരുന്നു. ഇത് ആദ്യമായി അല്ല ഈ ദമ്പതികൾ ഇത്തരം സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളിൽ ഇടപെടുന്നത് .കഴിഞ്ഞ വർഷം പ്രളയം ഉണ്ടായപ്പോഴും അതിനു മുമ്പ് ചെന്നൈയിൽ പ്രളയം ഉണ്ടായപ്പോഴും…

Read More

കേരളം വീണ്ടും പ്രളയ ഭീഷണി നേരിടുമ്പോൾ സാന്ത്വന സ്പർശവുമായി എത്തുകയാണ് സിനിമാലോകം ഒന്നാകെ.പ്രളയ ദുരിതം അനുഭവിക്കുന്ന എല്ലാവരെയും മലയാള സിനിമ ഒറ്റകെട്ടായിട്ടാണ് സഹായിക്കുന്നത്.നടൻ നിവിൻ പോളിയും ദുരിതം അനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി ആദ്യാവസാനം നിലകൊണ്ടിരിക്കുന്നു. മലയാളത്തിലെ തന്നെ ഏറ്റവും ടോപ്പ് ലൈക്ക് ഉള്ള പേജുകളിൽ ഒന്നായ നിവിൻ പോളിയുടെ ഫേസ്ബുക്ക് പേജ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു ഹെൽപ് ഡെസ്കിന് സമമായാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രവർത്തിച്ചത്. കേരളത്തിൽ അങ്ങോളം ഇങ്ങോളം ആവശ്യമുള്ള സാധനങ്ങളും സഹായങ്ങളും നിവിൻ പോളിയുടെ ഫേസ്ബുക്ക് പേജ് വഴി മലയാളികളിലേക്ക് കൃത്യസമയങ്ങളിൽ എത്തിയിരുന്നു.ഇപ്പോൾ നിവിൻ പോളിയുടെ സുത്യർഹ സേവങ്ങളിൽ നന്ദി രേഖപ്പെടുത്തിയിരിക്കുകയാണ് കണ്ണൂർ ജില്ലാ കളക്ടർ ടി വി സുഭാഷ്. ഫേസ്ബുക്ക് പേജ് വഴിയാണ് അദ്ദേഹം നന്ദി രേഖപ്പെടുത്തിയത്.കണ്ണൂർ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ അടിയന്തരമായി ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് കണ്ണൂർ കളക്ടർ നേരത്തെ പുറത്ത് വിട്ടിരുന്നു.ഇത് നിവിൻ പോളി തന്റെ ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്യുകയുണ്ടായി.കഴിഞ്ഞ വർഷം പ്രളയ…

Read More

പ്രളയ ദുരിതത്തിലും മഴക്കെടുതിയും വലയുന്ന കേരളത്തിനു വേണ്ടി ചാക്കിൽ പുതു വസ്ത്രങ്ങൾ വാരി നിറച്ച് വയനാട്ടിലേെയും മലപ്പുറത്തെയും ദുരിത ബാധിതരിലേയ്ക്ക് എത്തിക്കാൻ തയ്യാറായ നൗഷാദിനെ പ്രശംസ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ.ഇപ്പോൾ വാപ്പയോടൊപ്പം ലൈവ് വീഡിയോയുമായി എത്തിയിരിക്കുകയാണ് നൗഷാദിന്റെ മകൾ.വാപ്പയുടെ ഈ പ്രവർത്തിയിൽ വലിയ അത്ഭുതം ഒന്നും തോന്നുന്നില്ല എന്ന് പറയുകയാണ് മകൾ.ഓർമ്മ വെച്ച നാൾ മുതൽ വാപ്പ ഇങ്ങനെ പലർക്കും സഹായം ചെയ്യാറുണ്ട് എന്നും ഇത് ഒരു പബ്ലിസിറ്റിക്ക് വേണ്ടിയല്ല എന്നും മകൾ പറയുന്നു.സിനിമാ നടൻ അബിയുടെ മുഖച്ഛായ ഉണ്ടെങ്കിലും അബിയുമായി വാപ്പക്ക് ബന്ധം ഒന്നുമില്ലായെന്നും മകൾ പറയുന്നു. ദുരിതാശ്വാസത്തിനായി തുണിത്തരങ്ങളും ചെരുപ്പുകളും തെണ്ടി ബ്രോഡ്‌‌വേയിലെ കടകൾ തോറും കയറിയിറങ്ങി നടന്നപ്പോൾ നിങ്ങൾക്ക് കുഞ്ഞുടുപ്പുകൾ വേണോ എന്ന് ചോദിച്ചു കൊണ്ട് അഞ്ച് ചാക്ക് നിറയെ കുഞ്ഞുടുപ്പുകൾ വാരി തന്ന ഒരു മട്ടാഞ്ചേരിക്കാരനാണ് നൗഷാദ്. നിങ്ങൾക്ക് വലിയ നഷ്ടം വരുത്തില്ലെ എന്ന ചോദ്യത്തിന് നമ്മൾ ഇതൊന്നും കൊണ്ടു പോകുന്നില്ലല്ലോ എന്നും നാളെ…

Read More

പ്രളയ ദുരിതത്തിലും മഴക്കെടുതിയും വലയുന്ന കേരളത്തിനു വേണ്ടി ചാക്കിൽ പുതു വസ്ത്രങ്ങൾ വാരി നിറച്ച് വയനാട്ടിലേെയും മലപ്പുറത്തെയും ദുരിത ബാധിതരിലേയ്ക്ക് എത്തിക്കാൻ തയ്യാറായ നൗഷാദിനെ പ്രശംസ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ. ഇപ്പോൾ നൗഷാദിനെ അഭിനന്ദിച്ച് മോട്ടിവേഷൻ സ്പീക്കറായ അഭിഷാദ് ഗുരുവായൂർ രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്‍ബുക്കിൽ കൂടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 10000 രൂപയുടെ ചെക്ക് നൗഷാദിന്റെ പേരിൽ കുറിച്ച അദ്ദേഹം ‘വെറുതെയല്ല എന്റെ മകന് ഒരു ടീ ഷർട്ട് കൂടി വേണം’ എന്ന് കുറിച്ചിരിക്കുകയാണ് .നേരത്തെ നടൻ തമ്പി ആന്റണിയും നൗഷാദിന് പാരിദോഷികവുമായി രംഗത്ത് എത്തിയിരുന്നു.ദുരിതാശ്വാസത്തിനായി തുണിത്തരങ്ങളും ചെരുപ്പുകളും തെണ്ടി ബ്രോഡ്‌‌വേയിലെ കടകൾ തോറും കയറിയിറങ്ങി നടന്നപ്പോൾ നിങ്ങൾക്ക് കുഞ്ഞുടുപ്പുകൾ വേണോ എന്ന് ചോദിച്ചു കൊണ്ട് അഞ്ച് ചാക്ക് നിറയെ കുഞ്ഞുടുപ്പുകൾ വാരി തന്ന ഒരു മട്ടാഞ്ചേരിക്കാരനാണ് നൗഷാദ്. നിങ്ങൾക്ക് വലിയ നഷ്ടം വരുത്തില്ലെ എന്ന ചോദ്യത്തിന് നമ്മൾ ഇതൊന്നും കൊണ്ടു പോകുന്നില്ലല്ലോ എന്നും നാളെ പെരുന്നാൾ അല്ലേ ഇതാണ് എന്റെ പെരുന്നാൾ…

Read More

പ്രളയ ദുരിതത്തിലും മഴക്കെടുതിയും വലയുന്ന കേരളത്തിനു വേണ്ടി ചാക്കിൽ പുതു വസ്ത്രങ്ങൾ വാരി നിറച്ച് വയനാട്ടിലേെയും മലപ്പുറത്തെയും ദുരിത ബാധിതരിലേയ്ക്ക് എത്തിക്കാൻ തയ്യാറായ നൗഷാദിനെ പ്രശംസ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ. ഇപ്പോൾ നൗഷാദിനെ അഭിനന്ദിച്ച് നടനും നിർമ്മാതാവുമായ തമ്പി ആന്റണി രംഗത്തെത്തിയിരിക്കുകയാണ്. ബ്രോഡ്വേയിൽ വഴിയോര കച്ചവടം നടത്തുന്ന മട്ടാഞ്ചേരിക്കാരൻ നൗഷാദ് 5 ചാക്ക് കുഞ്ഞുടുപ്പുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആയി കൊടുത്തയച്ചത്. ഇത് അയാൾക്ക് നഷ്ടം വരുത്തില്ലെ എന്ന ചോദ്യത്തിന് നാളെ പെരുന്നാൾ അല്ലേ ഇതാണ് എന്റെ പെരുന്നാൾ എന്നും നമ്മൾ പോകുമ്പോൾ ഒന്നും കൊണ്ടു പോകുന്നില്ലല്ലോ എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നൗഷാദിന്റെ വിശാല മനസ്കത എല്ലാവർക്കും ഒരു പ്രചോദനമാണ് എന്ന് പറഞ്ഞ തമ്പി ആന്റണി 50,000 രൂപ അദ്ദേഹത്തിന് നൽകുമെന്ന് ഫേസ്ബുക്കിൽ കുറിച്ചു. നൗഷാദിന്റെ ഫോൺനമ്പർ തനിക്ക് ലഭിച്ചെന്നും ഉടനെതന്നെ ബന്ധപ്പെടുമെന്നും തമ്പി ആന്റണി പറഞ്ഞു.

Read More

പ്രളയ ദുരിതത്തിലും മഴക്കെടുതിയും വലയുന്ന കേരളത്തിനു വേണ്ടി ചാക്കിൽ പുതു വസ്ത്രങ്ങൾ വാരി നിറച്ച് വയനാട്ടിലേെയും മലപ്പുറത്തെയും ദുരിത ബാധിതരിലേയ്ക്ക് എത്തിക്കാൻ തയ്യാറായ നൗഷാദിനെ പ്രശംസ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ. ബ്രോഡ് വേയിൽ വഴിയോര കച്ചവടം നടത്തുന്ന മാലിപ്പുറം സ്വദേശി പി എം നൗഷാദാണ് കച്ചവടത്തിനായിവച്ചിരുന്ന വസ്ത്രങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി കയറ്റി അയച്ചത്. ഇപ്പോഴിതാ നൗഷാദിന് ഒരു സ്നേഹസമ്മാനം തയ്യാറാക്കിയിരിക്കുകയാണ് കലാകാരൻ ഡാവിഞ്ചി സുരേഷ്. തുണികൾ നൽകിയ നൗഷാദിന് തുണികൾ കൊണ്ടുള്ള ഒരു സൃഷ്ടി തന്നെയാണ് ഡാവിഞ്ചി സുരേഷ് തയാറാക്കിയിരിക്കുന്നത്.കഴിഞ്ഞ വർഷം പ്രളയം ഉണ്ടായപ്പോൾ ദുരിതാശ്വാസ പ്രവർത്തനവുമായി രംഗത്ത് വന്ന ആദ്യത്തെ ആർട്ടിസ്റ്റുകളിൽ ഒരാൾ ഡാവിഞ്ചി സുരേഷ് ആയിരുന്നു. ദുരിതാശ്വാസത്തിനായി തുണിത്തരങ്ങളും ചെരുപ്പുകളും തെണ്ടി ബ്രോഡ്‌‌വേയിലെ കടകൾ തോറും കയറിയിറങ്ങി നടന്നപ്പോൾ നിങ്ങൾക്ക് കുഞ്ഞുടുപ്പുകൾ വേണോ എന്ന് ചോദിച്ചു കൊണ്ട് അഞ്ച് ചാക്ക് നിറയെ കുഞ്ഞുടുപ്പുകൾ വാരി തന്ന ഒരു മട്ടാഞ്ചേരിക്കാരനാണ് നൗഷാദ്. നിങ്ങൾക്ക് വലിയ നഷ്ടം വരുത്തില്ലെ എന്ന…

Read More