Author: webadmin

അവതാരകയായും ഡിസ്‌കോ ജോക്കിയായും റേഡിയോ ജോക്കിയായും അഭിനേത്രിയായുമെല്ലാം പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ സുന്ദരിയാണ് നന്ദിനി. വളരെ ചടുലമായി സംസാരിച്ച് താരങ്ങളെ അഭിമുഖം ചെയ്യുന്ന താരങ്ങളെ കൈയ്യിലെടുക്കുന്ന അവതാരകയായ നന്ദിനി ശ്രീ ഡിജെ ലേഡി എൻവി എന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്. ഹലോ നമസ്തേ എന്ന പ്രോഗ്രാമിന്റെ അവതാരകയായിട്ടാണ് നന്ദിനി ശ്രദ്ധ നേടിയത്. ജമ്‌നാപ്യാരി, ലവ് 24*7, ചിറകൊടിഞ്ഞ കിനാവുകൾ, അലമാര, മനോഹരം, മറിയം വന്നു വിളക്കൂതി തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. സിനിമാഡാഡിയുടെ എങ്കിലേ എന്നോട് പറ എന്ന സെലിബ്രിറ്റി ഫൺ ചാറ്റ് ഷോയുടെ അവതാരകയായും ഏറെ ശ്രദ്ധേയയാണ് നന്ദിനി. വലിയൊരു ആരാധകവൃന്ദം തന്നെ നന്ദിനിക്കുണ്ട്. തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ നന്ദിനി പങ്ക് വെച്ച ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ബോൾഡ് ആൻഡ് സ്റ്റൈലിഷ് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് പ്രശസ്‌ത ഫോട്ടോഗ്രാഫറായ ഷെറിൻ എബ്രഹാമാണ്. View this post on Instagram A post shared by Nandini Sree…

Read More

തീവണ്ടി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടിയാണ് സംയുക്ത മേനോന്‍. പിന്നീട് ലില്ലി എന്ന ചിത്രത്തിലെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ടോവിനോ തോമസ് നായകനായ എടക്കാട് ബറ്റാലിയന്‍, കല്‍ക്കി, ആസിഫ് അലി നായകനായ അണ്ടര്‍ വേള്‍ഡ്, ഉയരെ, ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഒരു യമണ്ടന്‍ പ്രേമകഥ, ജയസൂര്യ നായകനായ വെള്ളം, ആന്തോളജി ചിത്രമായ ആണും പെണ്ണും, ഒടിടി റിലീസ് ആയെത്തിയ വുള്‍ഫ് എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചു. ആണും പെണ്ണും, വൂള്‍ഫ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം ക്രിട്ടിക്‌സ് അവാർഡ് താരം കരസ്ഥമാക്കിയിരുന്നു. എരിഡ, ഗാലിപട 2, കടുവ എന്നിവയാണ് സംയുക്തയുടെ പുതിയ ചിത്രങ്ങൾ. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം. ലോക്ക് ഡൌണ്‍ സമയത്ത് ശരീര ഭാരം കുറച്ചു വമ്പന്‍ മേക്കോവർ നടത്തിയിരുന്നു സംയുക്ത. ഇപ്പോഴിതാ സ്റ്റൈലിഷ് ആൻഡ് ബോൾഡ് ലുക്കിൽ എത്തിയ സംയുക്തയുടെ ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുകയാണ്. കഴിഞ്ഞ ദിവസം ജന്മദിനം ആഘോഷിച്ച സംയുക്ത ചെപ്പാനം…

Read More

ഗായികയായി കരിയർ ആരംഭിച്ച പിന്നീട് സംഗീത സംവിധായകയായി മാറിയ താരമാണ് സയനോര ഫിലിപ്പ്. സ്വരമാധുര്യത്തിലൂടെ സയനോര മലയാളികളുടെ മനം കവർന്നു. 2018 ൽ കുട്ടൻപിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലൂടെയാണ് സംഗീത സംവിധായികയായി അരങ്ങേറ്റം കുറിച്ചത്. ഇതോടൊപ്പം ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ് താരം. ആഷ്ലി ഡി ക്രൂസ് ആണ് സയനോരയുടെ ഭർത്താവ്. ഒരു ജിം ഇൻസ്ട്രക്ടർ ആണ് ആഷ്‌ലി. ഇരുവർക്കും ഒരു മകളാണ് ഉള്ളത്. കഴിഞ്ഞ ദിവസം ഒരു ഡാൻസ് വീഡിയോ താരം പങ്ക് വെച്ചിരുന്നു, നടിമാരായ രമ്യ നമ്പീശന്‍, ശില്‍പ ബാല, മൃദുല മുരളി, ഭാവന എന്നിവര്‍ക്കൊപ്പമാണ് നൃത്തം. ‘താൽ’ എന്ന സിനിമയിലെ കഹിന്‍ ആഗ് ലഗേ എന്ന പാട്ടിനാണ് ഇവര്‍ ചുവടുവയ്ക്കുന്നത്. വലിയ രീതിയിലുള്ള ബോഡി ഷെയ്‌മിങ്ങ് ആ ഡാൻസ് വീഡിയോ വഴി സയനോരക്ക് നേരിടേണ്ടി വന്നിരുന്നു. അതിനുള്ള മറുപടിയായി പുതിയൊരു ചിത്രം താരം പങ്ക് വെച്ചിരിക്കുകയാണ്. ഡാൻസ് കളിച്ച അതേ ഗാനത്തിന്റെ വരികളാണ് താരം കുറിച്ചിട്ടുള്ളത്. ഇതിന്…

Read More

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മീരാ നന്ദന്‍. ലാല്‍ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി എത്തിയ മുല്ല എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് മീര നന്ദന്‍. ടെലിവിഷന്‍ പരിപാടികളിലും സ്റ്റേജ് ഷോകളിലും മീര നന്ദന്‍ അവതാരികയായി എത്തിയിട്ടുണ്ട്. ഈ ചുരുങ്ങിയ കാലയളവില്‍ മീരാനന്ദന്‍ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും തന്നെ അഭിനയിച്ചിട്ടുണ്ട്. തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും എല്ലാം മീരാനന്ദന്‍ സോഷ്യല്‍ മീഡിയകളിലൂടെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇപ്പോള്‍ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചുവന്ന ഗൗണ്‍ ധരിച്ച് ഗ്ലാമറസ് ലുക്കില്‍ ടാറിട്ട റോഡില്‍ റാമ്പ് വാക്ക് നടത്തുന്ന മീരയുടെ വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ പുതിയ ചിത്രങ്ങളും പങ്കുവെച്ചിരിക്കുകയാണ് താരം. ഷിനിഹാസാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഈ ചിത്രത്തില്‍ വീക്കെന്‍ഡ് മൂഡിലാണ് നടി മീര നന്ദന്‍. തന്റെ ഫോട്ടോ പങ്കിട്ടു കൊണ്ടാണ് താരം ശനിയാഴ്ച ഇത്ര വേഗം എത്തിയ കാര്യം ചിന്തിക്കുന്നത്. അടുത്തിടെ ഹ്യൂസ്റ്റനിലേക്ക് തനിയെ വിദേശയാത്ര നടത്തി തിരികെ എത്തിയിരുന്നു…

Read More

ഋതു എന്ന 2009-ൽ പുറത്തിറങ്ങിയ ശ്യാമപ്രസാദ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്ന അഭിനേത്രിയാണ് റിമ കല്ലിങ്കൽ. പിന്നീട് അതേ വർഷം തന്നെ ലാൽ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലും റിമ ശ്രദ്ധേയമായ വേഷം ചെയ്യുകയുണ്ടായി. ആക്ടിവിസ്റ്റ് എന്ന നിലയിലും ബോൾഡ് കഥാപാത്രങ്ങളിലൂടെയും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് റിമ കല്ലിങ്കൽ. നിദ്ര, 22FK തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങൾ സിനിമ രംഗത്ത് റിമയ്ക്ക് ഒരു സ്ഥാനം നേടി കൊടുത്തിട്ടുണ്ട്. തൃശ്ശൂർ ജില്ലയിലെ അയ്യന്തോൾ കല്ലിങ്കൽ വീട്ടിൽ കെ.ആർ. രാജന്റെയും ലീനാഭായിയുടെയും മകളായി ജനിച്ചു. കൂനൂർ സ്റ്റെയിൻസ് സ്കൂൾ, കോലഴി ചിന്മയ വിദ്യാലയ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തി. തൃശൂർ ക്രൈസ്റ്റ് കോളേജിൽ നിന്നും ബിരുദപഠനം പൂർത്തിയാക്കി. ജേർണലിസത്തിൽ ബിരുദധാരിയായ റിമയ്ക്ക് 2008-ലെ മിസ് കേരള മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്. ചെറുപ്പം മുതൽ ക്ലാസിക്കൽ നൃത്തം പഠിച്ചിട്ടുള്ള റിമ കലാമണ്ഡലം രംഗനായികയുടെ കീഴിൽ ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചു. ബംഗളൂരുവിൽ നിന്നും കണ്ടമ്പററി…

Read More

ഒരു കാലഘട്ടത്തിൽ മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ വമ്പൻ ഓളം സൃഷ്‌ടിച്ച തന്റെ കിടിലൻ ആക്ഷൻ രംഗങ്ങളിലൂടെ യുവാക്കളുടെ ഇടയിൽ സൂപ്പർ താരമായി മാറിയ വ്യക്തിയായിരുന്നു ബാബു ആന്റണി. പിന്നീട് വില്ലൻ വേഷത്തിലും തിളങ്ങിയ ബാബു ആന്റണി ഒരിടവേളക്ക് ശേഷം പ്രശസ്ത സംവിധായകൻ ഒമർ ലുലു സംവിധാനം ചെയ്യാൻ പോകുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രമായ പവർ സ്റ്റാറിലൂടെ നായകനായി മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ചിത്രത്തിൽ ബാബു ആന്റണിക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാൻഡിലോറും അബു സലിം, ബാബുരാജ്, റിയാസ് ഖാൻ എന്നിങ്ങനെ മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളും അണിനിരക്കുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം എന്ന് തുടങ്ങുവാൻ സാധിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ. പവർസ്റ്റാർ തീയറ്റർ തുറന്ന് എല്ലാം ഒന്ന് സെറ്റായിട്ടേ ഷൂട്ടിംഗ് തുടങ്ങൂ. എന്നെ സംബന്ധിച്ച് പവർസ്റ്റാർ സിനിമ എന്നത് എന്റെ ആദ്യത്തെ സിനിമ പോലെയാണ്. പവർസ്റ്റാർ സിനിമ തീയറ്ററിൽ അല്ലാതെ ചിന്തിക്കാന്‍ പറ്റുന്നില്ല. 1)Dennis Joseph എന്ന ഡെന്നിസ്സേട്ടന്റെ പേര് തീയേറ്ററിൽ…

Read More

45-ാമത് ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ തിരഞ്ഞെടുക്കപ്പെട്ടു. ‘എന്നിവര്‍’ എന്ന ചിത്രം സംവിധാനം ചെയ്ത സിദ്ധാര്‍ഥ് ശിവയാണ് മികച്ച സംവിധായകന്‍. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്‌കാരം പൃഥ്വിരാജും ബിജു മേനോനും ചേര്‍ന്ന് പങ്കിട്ടു. മികച്ച നടിയ്ക്കുള്ള പുരസ്‌കാരം ജ്വാലമുഖി എന്ന ചിത്രത്തിന് സുരഭിലക്ഷ്മിയും വൂള്‍ഫ്, ആണും പെണ്ണും എന്നീ ചിത്രങ്ങൾക്ക് സംയുക്ത മേനോനും ചേര്‍ന്ന് പങ്കിട്ടു. സിനിമയിലെ സമഗ്ര സംഭാവനകള്‍ക്ക് കെ.ജി. ജോര്‍ജ്ജിന് ചലച്ചിത്ര രത്ന പുരസ്‌കാരം നല്‍കി ആദരിച്ചു. മാമുക്കോയ, ബിന്ദു പണിക്കര്‍, സായ്കുമാര്‍ എന്നിവര്‍ ചലച്ചിത്ര പ്രതിഭാപുരസ്‌കാരത്തിന് അര്‍ഹരായി. സിനിമരംഗത്ത് 40 വര്‍ഷം തികയ്ക്കുന്ന സംവിധായകന്‍ കെ ഹരികുമാറിന് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാര്‍ഡ് സമ്മാനിക്കും. കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച്‌ ചിത്രങ്ങള്‍ വരുത്തി ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്‌ക്കാരമാണിത്. അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ…

Read More

സുരാജ് വെഞ്ഞാറമൂട്, ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, ശ്രുതി രാമചന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു അശോകൻ സംവിധാനം ചെയ്യുന്ന കാണെക്കാണെയുടെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. സെപ്റ്റംബർ 17ന് ഒ. ടി. ടി പ്ലാറ്റഫോമായ സോണി ലൈവ് വഴിയാണ് ചിത്രത്തിന്റെ റിലീസ്. ഇന്ത്യൻ സ്ട്രീമിംഗ് രംഗത്ത് തന്നെ മികച്ചു നിൽക്കുന്ന സോണി ലൈവിന്റെ മലയാള സിനിമയിലേക്കുള്ള ആദ്യ ചുവടുവെയ്പ്പു കൂടിയാണ് ഇത്. മലയാള സിനിമക്ക് അകത്തും പുറത്തുമുള്ള പ്രമുഖ വ്യക്തിത്വങ്ങളും സാമൂഹ്യ മാധ്യമങ്ങളിലെ ഇൻഫ്ലുൻസേർസ് ഉൾപ്പെടുന്ന ഒരു വലിയ താരനിര തന്നെ പങ്കുവെച്ച ട്രെയിലറിനു മികച്ച വരവേൽപ്പാണ് ലഭിച്ചത്. ട്രെയിലർ ഇറങ്ങി മണിക്കൂറുകൾക്കകം തന്നെ പ്രേക്ഷകർക്കിടയിലും മാധ്യമങ്ങളിലും ചർച്ചാ വിഷയമായി കഴിഞ്ഞു. കുടുംബ ബന്ധങ്ങളുടെ സങ്കീർണ്ണതയും, അതിന്റെ വകഭേദങ്ങളുമൊക്കെ സമ്മിശ്രമായി മിന്നിമായുന്ന കാണെക്കാണെയുടെ ഉദ്വേഗജനകമായ ട്രെയിലർ പ്രേക്ഷകരിൽ ആകാംഷയും കൗതുകവും നിറയ്ക്കുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും പ്രേക്ഷകർക്കിടയിൽ നിന്നും മികച്ച പ്രതികരണമാണ് സെപ്റ്റംബർ 17ന് റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന്റെ ട്രെയിലറിനു ലഭിക്കുന്നത്.…

Read More

കങ്കണ റണൗട്ട് നായികയാകുന്ന ജയലളിതയുടെ ബയോപിക് തലൈവിയുടെ പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ ഓവർ മേക്കപ്പെന്ന് പറഞ്ഞ് ഏറെ വിമർശനം നേരിട്ടിരുന്നു. കങ്കണ റണാവത്തിനെ ജയലളിതയാക്കി മാറ്റാന്‍ എടുത്ത പരിശ്രമങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് പട്ടണം റഷീദ്. പ്രോസ്‌തെറ്റിക് മേക്കപ്പ് മാറ്റി കവിളിനുള്ളില്‍ ക്ലിപ്പ് ചെയ്ത് വീര്‍പ്പിക്കുന്ന രീതിയാണ് പരീക്ഷിച്ചതെന്ന് പട്ടണം റഷീദ് വെളിപ്പെടുത്തി. സംവിധായകന്‍ എ.എല്‍ വിജയ് ആണ് അമേരിക്കയിലെത്തി ബാന്‍സ് സംഘത്തെ കണ്ട് ജയലളിതയുടെ മുഖത്തിലേക്ക് കങ്കണയെ മാറ്റിയെടുക്കാനുള്ള പ്രോസ്‌തെറ്റിക് മേക്കപ്പിന് ഓര്‍ഡര്‍ കൊടുത്തത്. ’10 കിലോ മേക്കപ്പിട്ടാല്‍ കങ്കണ ജയലളിതയാകില്ല’ എന്നായിരുന്നു ആദ്യ പോസ്റ്റര്‍ റിലീസ് ചെയ്തപ്പോഴുണ്ടായ വിമര്‍ശനം. പ്രോസ്‌തെറ്റിക് മേക്കപ്പ് രീതി ലോകം മുഴുവന്‍ സ്വീകരിക്കപ്പെട്ടതാണെങ്കിലും ഇന്ത്യയില്‍ അത് വ്യത്യസ്തമാണ്. കഥാപാത്രത്തെ സ്വീകരിക്കുന്നതിനൊപ്പം അതിനുള്ളിലെ നടനെയും നടിയേയും സ്‌നേഹിക്കുന്നവരാണ്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കണ്ണിമ ചലനങ്ങള്‍ പോലും അവര്‍ക്ക് ഹൃദിസ്ഥമാണ്. അപ്പോള്‍ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കാണെങ്കിലും പ്രോസ്‌തെറ്റിക് മേക്കപ്പിലൂടെ അതു മറച്ചാല്‍ അമിതമായ മേക്കപ്പെന്നു വിമര്‍ശനം വരും. അതായിരുന്നു…

Read More

അവതാരകയായി കരിയർ തുടങ്ങി അഭിനയത്തിലേക്ക് കടന്നുവന്ന നടിയാണ് ഡയാന ഹമീദ്. അഭിനയിക്കുവാനുള്ള ആഗ്രഹം നേരത്തെ ഇല്ലായിരുന്നുവെങ്കിലും ഇപ്പോൾ സിനിമ തന്റെ പാഷനായി മാറിയെന്നാണ് ഡയാന പറയുന്നത്. തിരുവനന്തപുരം സ്വദേശിയായ ഡയാന ഇപ്പോൾ തമിഴിലും മലയാളത്തിലും തന്റെ സാന്നിദ്ധ്യം അറിയിച്ചു കഴിഞ്ഞു. ടോം ഇമ്മട്ടി ഒരുക്കിയ ദി ഗാംബ്ലർ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് കടന്ന് വന്നത്. തുടർന്ന് യുവം, മിസ്റ്റർ കുട്ടേട്ടൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മെമ്മറീസ് എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. സുരേഷ് ഗോപി നായകനാകുന്ന പാപ്പനാണ് ഡയാനയുടെ പുതിയ ചിത്രം. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന ഡയാനയെ സ്റ്റാര്‍ മാജിക്കില്‍ എത്തിയതോടെയാണ് ഒരുപാട് പേര്‍ ശ്രദ്ധിക്കുന്നത്. താനെന്ന വ്യക്തിയെയും കലാകാരിയെയും അടയാളപ്പെടുത്തിയ പരിപാടി അതാണെന്നാണ് ഡയാന പറയുന്നത്. “കുറച്ച് നാള്‍ മുന്‍പ് വരെ ആങ്കറിങ് ആയിരുന്നു പാഷന്‍. ഇപ്പോള്‍ അത് മാറി. അഭിനയത്തിനാണ് കൂടുതല്‍ ശ്രദ്ധ. നല്ല സിനിമകളുടെ ഭാഗമാകാനും നല്ല റോളുകള്‍ തിരഞ്ഞെടുക്കാനും പറ്റണം.…

Read More