Author: webadmin

ലൂസിഫർ എന്ന ചിത്രത്തിലൂടെ വിജയത്തിന് നെറുകയിൽ എത്തി നിൽക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ. ഇന്ന് എറണാകുളം ജില്ലയിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങിൽ പൃഥ്വിരാജ് മുഖ്യ അതിഥിയായി എത്തിയിരുന്നു. ചടങ്ങിനിടെ പൃഥ്വിരാജ് പറഞ്ഞ പ്രസംഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. പരീക്ഷയിൽ എ പ്ലസ് നേടിയ എല്ലാ വിദ്യാർഥികളെയും പൃഥ്വിരാജ് ആദരിക്കുന്നതിനോടൊപ്പം എ പ്ലസ് ലഭിക്കാത്ത വിദ്യാർഥികളെയും പ്രചോദിപ്പിക്കാൻ താരം മറന്നില്ല. എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കാൻ ആയി എത്തിയത് വെറും പന്ത്രണ്ടാം ക്ലാസും ഗുസ്തിയും ഉള്ള താനാണ് എന്നതാണ് എപ്ലസ് നേടാത്ത മറ്റു വിദ്യാർഥികൾക്ക് പ്രചോദനം എന്നും താരം കൂട്ടിച്ചേർത്തു

Read More

ചിയാൻ വിക്രം നായകനായ ഏറ്റവും പുതിയ ചിത്രമാണ് കടാരം കൊണ്ടാൻ.ആക്ഷൻ ത്രില്ലറായ ചിത്രം മികച്ച റിപ്പോർട്ടുകളോടെ പ്രദർശനം തുടരുകയാണ്. കടാരം കൊണ്ടാൻ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി തമിഴ് സൂപ്പർ താരം വിക്രം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയിരുന്നു.വലിയ ജനാവലിയാണ് തങ്ങളുടെ പ്രിയതാരത്തെ കാണുവാനായി തിരുവനന്തപുരം മാൾ ഓഫ് ട്രാവൻകൂറിൽ തടിച്ചു കൂടിയത്.വീഡിയോ കാണാം.

Read More

മലയാളസിനിമയുടെ മസിൽ അളിയൻ ആയി സ്ഥാനം നേടിയെടുത്ത നടനാണ് ഉണ്ണി മുകുന്ദൻ .വ്യത്യസ്ത വേഷങ്ങളിലൂടെയും സ്റ്റൈലൻ കഥാപാത്രങ്ങളിലൂടെയും ഉണ്ണി മുകുന്ദൻ ഹൃദയം കീഴടക്കുകയും ചെയ്തു. ഇപ്പോൾ ഉണ്ണി മുകുന്ദന്റെ ഒരു ഇൻസ്റ്റാഗ്രാം കമൻറ് ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. രണ്ടാഴ്ചമുമ്പ് ഉണ്ണിമുകുന്ദൻ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഒരു ചിത്രം പോസ്റ്റ് ചെയ്യുകയുണ്ടായി .കണ്ണാടി ധരിച്ച് ഉണ്ണി മുകുന്ദൻ നിൽക്കുന്ന ഈ ചിത്രത്തിന് താഴെ ഒരു ആരാധകൻ കമന്റ് ചെയ്യുകയുണ്ടായി. ഈ കണ്ണാടി എനിക്ക് തരുമോ ഉണ്ണിയേട്ടാ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. എന്നാൽ അതിന് ഉണ്ണിമുകുന്ദൻ കൊടുത്ത മറുപടിയാണ് ഏറ്റവും ഞെട്ടിക്കുന്നത്. നിങ്ങളുടെ അഡ്രസ്സ് എനിക്ക് മെസ്സേജ് അയക്കുക എന്നായിരുന്നു ഉണ്ണിമുകുന്ദന്റെ കമൻറ്. എന്നാൽ ഇതിനേക്കാളേറെ ഞെട്ടിക്കുന്ന വാർത്ത ആ കമൻറ് ചെയ്ത വ്യക്തിക്ക് ഇന്ന് ഉണ്ണിമുകുന്ദന്റെ കണ്ണാടി ലഭിച്ചു എന്നത് തന്നെയാണ്. അദ്ദേഹം ഇന്ന് ഇത് സംബന്ധിച്ച് ഒരു ഫേസ്ബുക്ക് പോസ്റ്റ് കുറിക്കുകയുണ്ടായി. എന്തായാലും ഉണ്ണി മുകുന്ദന്റെ പ്രവർത്തിയിൽ കൈയടിക്കുകയാണ് സോഷ്യൽ…

Read More

ഷെയിൻ നിഗം നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉല്ലാസം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. നവാഗതനായ ജീവൻ ജോജോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജീവൻ ജോജോ. കോമഡിയും റൊമാൻസും ഒത്തുചേർന്ന ചിത്രം ഷെയ്ൻ നിഗം ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും വ്യത്യസ്തമായ കഥാപാത്രങ്ങളിൽ ഒന്നാണ്. ഈ ചിത്രത്തിൻറെ ഷൂട്ടിംഗ് ഇപ്പോൾ ഊട്ടിയിൽ പുരോഗമിക്കുകയാണ്. സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹണം. അജു വര്‍ഗീസ്, അംബിക,ദീപക് പറമ്പോല്‍, ബേസില്‍ ജോസഫ് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.പ്രവീണ്‍ ബാലകൃഷ്ണൻ തിരക്കഥ. കൈതമറ്റം ബ്രദേഴ്‌സിന്റെ ബാനറില്‍ ജോ കൈതമറ്റം ക്രിസ്റ്റി കൈതമറ്റം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഷാന്‍ റഹ്മാന്‍ സംഗീതം. എഡിറ്റിംഗ് ജോണ്‍ കുട്ടി.

Read More

ഗീതാഗോവിന്ദം എന്ന ചിത്രത്തിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രശ്മിക. കന്നടയിലും തെലുങ്കിലും നിരവധി ചിത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും രശ്മികളുടെ ജീവിതത്തിലെ വഴിത്തിരിവായി മാറിയത് ഗീതാഗോവിന്ദം ആണ്. ചിത്രം താരത്തിന് തെന്നിന്ത്യയിൽ നൽകിയ മൈലേജ് ചെറുതല്ല. മലയാളത്തിൽ അഭിനയിക്കാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ചും പുതിയ പ്രോജക്റ്റുകളെക്കുറിച്ചും അതോടൊപ്പം പുതിയ ചിത്രമായ ഡിയർ കോമ്രെയ്ഡിനെക്കുറിച്ചും മനസ്സ് തുറക്കുകയാണ് രശ്മിക. മലയാളത്തിൽ ദുൽഖറിനൊപ്പം അഭിനയിക്കാനാണ് തനിക്ക് ഏറ്റവും കൂടുതൽ ആഗ്രഹമെന്നും ഏറ്റവും ഇഷ്ടമുള്ളതും ഏറ്റവുമധികം കാണാറുള്ളതും ദുൽഖറിന്റെ ചിത്രങ്ങളാണെന്നും താരം തുറന്നുപറഞ്ഞു. നിവിൻപോളിയോടൊപ്പം അഭിനയിക്കാനുള്ള ആഗ്രഹവും താരം പ്രകടിപ്പിച്ചു. സോഷ്യൽ മീഡിയയിലൂടെ ദുൽഖർസൽമാൻ എങ്ങനെയുള്ള ആളാണ് എന്ന് തനിക്ക് അറിയാമെന്നും താരം പങ്കുവെച്ചു.

Read More

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചാവിഷയം മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും വേറിട്ട ലുക്ക് ആണ് .പഞ്ചവർണ്ണ തത്ത എന്ന ആദ്യ ചിത്രത്തിന് ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധർവ്വൻ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ വേറിട്ട ലുക്കും ജിബിയും ജോജുവും ചേർന്ന് സംവിധാനം ചെയ്യുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയിലെ മോഹൻലാലിന്റെ ലുക്കും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. മോഹൻലാൽ ചൈനീസ് ലുക്കിലാണ് എത്തുന്നത് എങ്കിൽ മമ്മൂട്ടിയെത്തുന്നത് പഴയകാല താരങ്ങളെ അനുസ്മരിപ്പിക്കുന്ന ലുക്കിലാണ്.എന്റർടൈനറുകളായി ഒരുങ്ങുന്ന രണ്ടു ചിത്രവും പ്രേക്ഷകരെ രസിപ്പിക്കുന്ന രീതിയിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് അണിയറയിൽനിന്നുള്ള സംസാരം. ഓണം റിലീസായി ഇട്ടിമാണി തീയേറ്ററിലെത്തും. ഓണത്തിന് ശേഷം ആയിരിക്കും ഗാനഗന്ധർവ്വൻ തീയറ്ററുകളിലേക്ക് എത്തുന്നത്.

Read More

സെപ്റ്റംബർ ഏഴാം തീയതിയാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനം. അറുപത്തിയെട്ടാം ജന്മദിനത്തിന് ഇനിയും 50 ദിവസങ്ങൾ ബാക്കിയാണ്. ഈ സമയത്ത് 68 ആം ജന്മദിനം ആഘോഷ പ്രഖ്യാപനം ട്വിറ്ററിൽ മാസ്സ് ട്വീറ്റ് ചെയ്തു പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് മമ്മൂട്ടി ഫാൻസ്. മമ്മൂക്കയുടെ ജന്മദിനത്തിന് ഇനിയും 50 നാൾ ബാക്കി എന്ന് ഹാഷ്ടാഗ് ആണ് റെക്കോർഡ് സൃഷ്ടിച്ചത്. ട്വിറ്ററിൽ ഏകദേശം 500k ട്വീറ്റുകൾ മമ്മൂട്ടി ഫാൻസ് നേടിയെടുത്തു. ടോപ് ഇന്ത്യൻ ട്രെൻഡ്സിൽ സ്ഥാനം നേടിയ ഈ ഹാഷ്ടാഗ് കണ്ട് അന്യഭാഷാ സിനിമാ പ്രേമികളും മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്ന് രംഗത്തെത്തി. മോളിവുഡിൽ ആദ്യമായാണ് ഒരു താരത്തിന്റെ ജന്മദിനത്തിന് മുൻപേ ഒരു ഹാഷ്ടാഗ് ഇത്രയും വലിയ റെക്കോർഡ് ആയി മാറുന്നത്. മമ്മൂട്ടി ആരാധകർക്ക് ട്വിറ്ററിൽ ആഘോഷമാക്കുവാൻ മാമാങ്കം പോലുള്ള ചിത്രത്തിന്റെ അപ്ഡേറ്റുകൾ പുറത്തുവിടാൻ താല്പര്യപ്പെടുകയാണ്. കടുത്ത മമ്മൂട്ടി ആരാധകനായ സംവിധായകൻ അജയ് വാസുദേവ്, നടി അനു സിതാര തുടങ്ങിയ സെലിബ്രിറ്റികളുടെ പിന്തുണയാണ് ഈ ഹാഷ് ടാഗ് ക്യാമ്പയിന്…

Read More

പൃഥ്വിരാജിനെ നായകനാക്കി ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് തുടക്കമായിരുന്നു. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു.9 എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്. ലിസ്റ്റിൻ സ്റ്റീഫൻ മാജിക് ഫ്രെയിംസ് ചിത്രത്തിൻറെ സഹ നിർമാതാക്കളിൽ ഒരാൾ ആണ്.സച്ചിയാണ് തിരക്കഥ. ചിത്രത്തിന്റെ പ്രധാന ഷൂട്ടിംഗ് ശ്രീലങ്കയിൽ ആയിരിക്കും നടക്കുക.സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ദീപ്തി സതിയാണ് ചിത്രത്തിൽ പൃഥ്വിരാജിന്റെ നായിക. സുരാജിന്റെ നായികയായി മിയയും എത്തുന്നു.വെഹിക്കിൾ ഇൻസ്‌പെക്ടറുടെ വേഷത്തിലാണ് സുരാജ് ചിത്രത്തിൽ അഭിനയിക്കുന്നത്. ജീൻ പോളും ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.കാറുകളോട് അടങ്ങാത്ത ഭ്രമമുള്ള ഒരു സൂപ്പര്‍ താരത്തിന്റെ വേഷത്തിലാണ് പൃഥ്വി ചിത്രത്തില്‍ അഭിനയിക്കുന്നതെന്നാണ് സൂചന. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് സുശിന്‍ ശ്യാം ആണ്.

Read More

മമ്മൂട്ടി നായകനായി എത്തുന്ന രമേശ് പിഷാരടി ചിത്രമാണ് ഗാനഗന്ധർവ്വൻ. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഗാനഗന്ധര്‍വ്വനില്‍ മുകേഷ്, ഇന്നസെന്റ്, സിദ്ധിഖ്, സലിം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ എന്നിവരും അഭിനയിക്കുന്നുണ്ട്. ചിത്രത്തിൽ മമ്മൂട്ടി ഭാഗങ്ങളുടെ ഷൂട്ടിംഗ് പൂർത്തിയായി എന്ന് അറിയിച്ചുകൊണ്ട് രമേശ് പിഷാരടി ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റ് ഇപ്പോൾ വൈറലാവുകയാണ്. പോസ്റ്റ് ചുവടെ: ഗാനഗന്ധർവനിൽ മമ്മൂക്കയുള്ള സീനുകളുടെ ചിത്രീകരണം പൂർത്തിയായി.. അഭിനയ വഴികളിൽ എന്നും പുതുമകൾ സമ്മാനിക്കുന്ന മലയാളത്തിന്റെ പ്രിയ നടൻ കലാസദൻ ഉല്ലാസ് ആയി പകർന്നാട്ടം നടത്തിയ കഴിഞ്ഞ കുറേ ദിനങ്ങൾ അവിസ്മരണീയമായ അനുഭവങ്ങളും, അറിവുകളുമേകി… “മമ്മൂക്കയെ വച്ചൊരു പടം എടുക്കണം എന്നു നമ്മൾ ആത്മാർത്ഥമായി ആഗ്രഹിച്ചാൽ ആ ആഗ്രഹം സാധ്യമാക്കാൻ മമ്മൂക്ക നമ്മുടെ കൂടെ നിൽക്കും” ആദ്യ…

Read More

പലവിധ കോമഡി നമ്പറുകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് ഗാനഗന്ധർവ്വൻ. മിമിക്രി ആർട്ടിസ്റ്റ് എന്ന രീതിയിലും നടൻ എന്ന രീതിയിലും ഏറെ ആരാധകരുള്ള പിഷാരടി, സംവിധായകൻ വേഷമണിയുന്ന രണ്ടാമത്തെ ചിത്രമാണിത്. ജയറാം കേന്ദ്രകഥാപാത്രമായ പഞ്ചവർണ്ണതത്ത ആയിരുന്നു പിഷാരടിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ആദ്യചിത്രം. രണ്ടാമത്തെ ചിത്രമായ ഗാനഗന്ധർവ്വനിൽ മമ്മൂട്ടിയാണ് നായകൻ. ചിത്രത്തിൽ ഗാനമേളകളിൽ പാട്ടുപാടുന്ന ഒരു ഗായകൻ ആയിട്ടാണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടിയുടെ വേറിട്ട രീതിയിൽ ഉള്ള ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുകയാണ്.പഴയ കാലത്തെ നടന്മാരെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ഉള്ള ലുക്കിലാണ് മമ്മൂട്ടിയുടെ ഈ ചിത്രങ്ങൾ ഉള്ളത്.ഈ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.സെപ്റ്റംബർ അവസാനം ചിത്രം തിയറ്ററുകളിലെത്തും.

Read More