Author: webadmin

ഫഹദ് ഫാസിലും പാർവതിയും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ബ്ലോക്ക് ബസ്റ്റർ ഹിറ്റായ ചലച്ചിത്രമാണ് ടേക്ക് ഓഫ്. ഇറാഖ് യുദ്ധകാലത്ത് ബന്ദികളായി അകപ്പെട്ട ഇന്ത്യൻ നേഴ്സുമാരെ രക്ഷപ്പെടുത്തിയ കഥ പറഞ്ഞ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ്. എഡിറ്റർ മഹേഷ് നാരായണൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രവും ഇതു തന്നെ. ഫഹദ് ഫാസിലിനെയും പാർവതിയും കേന്ദ്രകഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ അടുത്ത ചിത്രവും ഒരുക്കുവാൻ പോകുന്നു എന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിലായി വന്നിരുന്നു.മാലിക് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത് എന്നതും വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ ചിത്രത്തിൽ നിന്നും പാർവതി പിന്മാറി എന്ന തരത്തിലാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.പാർവതി സിനിമയിൽ നിന്നും കുറച്ചുനാൾ ഇടവേള എടുക്കുന്നു എന്നാണ് ലഭിക്കുന്ന സൂചനകൾ. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗികമായ ഒരു അറിയിപ്പ് പാർവ്വതിയുടെ ഭാഗത്തുനിന്നോ സിനിമയുടെ അണിയറ പ്രവർത്തകരുടെ ഭാഗത്തുനിന്നോ ഉണ്ടായിട്ടില്ല. ഔദ്യോഗികമായ ഒരു അറിയിപ്പിന് വേണ്ടി കാത്തിരിക്കുകയാണ് സിനിമാലോകം.

Read More

ആഘോഷങ്ങൾക്കൊപ്പം കണ്ണുനീരും മഴയും കൂടി പെയ്‌തിറങ്ങിയ ലോകകപ്പ് ക്രിക്കറ്റിന്റെ ആരവങ്ങൾ ഒഴിഞ്ഞു കഴിഞ്ഞു. ക്രിക്കറ്റിനെ ജീവന് തുല്യം സ്നേഹിക്കുന്ന ഇന്ത്യക്കാരുടെ നെഞ്ചിൽ ഒരു വിങ്ങലായി ധോണിയുടെയും രോഹിതിൻെറയും കണ്ണുനീരുമുണ്ട്. എന്നാൽ ആ സങ്കടങ്ങൾക്ക് ചിരിയുടെ മറുമരുന്നുമായി എത്തിയിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ നായകനായ സച്ചിൻ. ഇന്ത്യക്കാർക്ക് സച്ചിൻ എന്നാൽ ഒരു വികാരമാണ്. അപ്പോൾ അദ്ദേഹത്തിന്റെ പേരിൽ ഈ കൊച്ചു കേരളത്തിൽ ഒരു ചിത്രം ഇറങ്ങുമ്പോൾ അതിനെയും മലയാളികൾ നെഞ്ചിലേറ്റുകയാണ്. സച്ചിൻ എന്ന ഇതിഹാസത്തിന്റെ ജീവിതത്തോട് പലതിലും സാമ്യമുള്ള ഒരുവന്റെ കഥയാണ് സച്ചിൻ എന്ന ചിത്രത്തിലൂടെ നർമത്തിൽ ചാലിച്ച് സംവിധായകൻ സന്തോഷ് നായർ സമ്മാനിച്ചിരിക്കുന്നത്. മാസ്റ്റർ ബ്ലാസ്റ്റർ സച്ചിനോടുള്ള ഇഷ്ടം കൊണ്ടാണ് വിശ്വനാഥൻ എന്ന ഗവണ്മെന്റ് ക്ലർക്ക് തന്റെ മകന് സച്ചിൻ എന്ന് പേരിട്ടത്. സച്ചിൻ വളർന്ന് വന്നതും ക്രിക്കറ്റിനെ പ്രണയിച്ചു തന്നെയാണ്. തന്നെക്കാൾ നാല് വയസ് കൂടുതൽ ഉള്ള അഞ്‌ജലി എന്നൊരു പെൺകുട്ടിയെ തന്റെ പ്രണയിനിയായി സച്ചിൻ കണ്ടെത്തുകയും ചെയ്യുന്നു. ഇരുവരും മാതാപിതാക്കളുടെ…

Read More

മമ്മൂട്ടിയും അജയ് വാസുദേവ് ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു.ഷൈലോക്ക് എന്നാണ് ചിത്രത്തിന്റെ പേര്. തമിഴ് സിനിമയിലെ പ്രമുഖ താരമായ രാജ്കിരണും ചിത്രത്തിൽ വേഷമിടുന്നുണ്ട്.മീനയാണ് ചിത്രത്തിലെ നായിക.ഗോപി സുന്ദറാണ് സംഗീതം.രണദീവ് ആണ് ഛായാഗ്രഹണം. രാജാധിരാജ, മാസ്റ്റർപീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ് വാസുദേവ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ഇത് . പതിവുപോലെതന്നെ സിനിമ പ്രേമികളെ ആവേശം കൊള്ളിക്കുന്ന ഒരു മാസ്സ് ചിത്രമായിരിക്കും ഇതെന്ന് അണിയറപ്രവർത്തകർ ഉറപ്പുനൽകുന്നു.രാജമാണിക്യം പോലെയുള്ള ഒരു പക്കാ കളർഫുൾ എന്റർടൈനർ കൂടിയായിരിക്കും ഷൈലോക്ക് എന്നാണ് അണിയറ പ്രവർത്തകരുടെ വാദം. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നീ നവാഗതരാണ് തിരക്കഥയൊരുക്കുന്നത്.അജയ് വാസുദേവ് മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന ആദ്യ രണ്ടു ചിത്രങ്ങളും കേരള ബോക്സ് ഓഫീസിലെ വലിയ രണ്ട് വിജയങ്ങളായിരുന്നു. മാസ്റ്റർപീസ് അതുവരെയുള്ള ഏറ്റവും കൂടുതൽ ഫസ്റ്റ് ഡേ കളക്ഷൻ നേടിയ ചിത്രം എന്ന റെക്കോർഡും…

Read More

മലയാളികളുടെ അഭിമാന താരമാണ് മമ്മൂട്ടി. മൂന്ന് ദേശീയ അവാർഡ്, അഞ്ച് സംസ്ഥാന അവാർഡ്, പത്മ പുരസ്‌കാരങ്ങൾ എന്നിങ്ങനെ എണ്ണമറ്റ പുരസ്‌കാരങ്ങൾ അഭിനയ സിദ്ധിക്കൊണ്ട് നേടിയെടുത്ത വ്യക്തിയാണ് അദ്ദേഹം. താരത്തിന് ഇനി രാഷ്‍ട്രീയത്തിലേക്ക് കൂടി ചുവട് വയ്ക്കാൻ താല്പര്യം ഉണ്ടോ എന്ന് പലരും പലതവണ ചോദിക്കുകയും അഭ്യൂഹങ്ങൾ പരത്തുകയും ചെയ്തിട്ടുണ്ട്. ഐഎഎൻഎസിന് നല്‍കിയ അഭിമുഖത്തിൽ ഇതിനെ കുറിച്ച് വ്യക്തമായ മറുപടി നൽകുകയാണ് അദ്ദേഹം. രാഷ്‍ട്രീയത്തിലേക്ക് വരാൻ ആഗ്രഹമില്ലെന്ന് തുറന്നു പറഞ്ഞ മമ്മൂട്ടി ജനങ്ങളെ സേവിക്കണമെങ്കില്‍ രാഷ്‍ട്രീയത്തിലേക്ക് വരണമെന്നില്ലെന്നും സൂചിപ്പിക്കുകയുണ്ടായി. മറ്റുള്ളവരുമായി മത്സരിക്കാൻ താല്പര്യം ഉള്ള ആളല്ല താനെന്നും ഒരാള്‍ അയാളോടുതന്നെയാണ് മത്സരിക്കേണ്ടതെന്നും താരം പറഞ്ഞു. ഗാനഗാന്ധർവ്വൻ, മാമാങ്കം എന്നീ സിനിമകളാണ് മമ്മൂട്ടിയുടെ റിലീസിന് ഒുങ്ങുന്ന ചിത്രങ്ങൾ.

Read More

സൗബിൻ നായകനാകുന്ന പുതിയ ചിത്രമാണ് അമ്പിളി.ഗപ്പി എന്ന ആദ്യ സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ സംവിധായകനായ ജോണ് പോൾ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഇത് രണ്ടാം ചിത്രമാണ് സൗബിൻ നായകനായി എത്തുന്നത്. നേരത്തെ സുഡാനി ഫ്രം നൈജീരിയയിലും സൗബിൻ ആയിരുന്നു നായകൻ.ഗപ്പി നിർമിച്ച ഈ4 എന്റർടൈന്മെന്റ്‌സ് തന്നെയാണ് ഈ ചിത്രവും നിർമിക്കുന്നത്.ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ടീസർ കാണാം

Read More

സിനിമ സ്വപ്‌നം കാണുന്നവന്റെ കൂടിയാണെന്ന് പ്രേക്ഷകനെ ഓർമ്മപ്പെടുത്തുന്ന നിരവധി ചിത്രങ്ങൾ പ്രേക്ഷകർക്ക് എന്നും ലഭിക്കാറുണ്ട്. അത്തരത്തിൽ സിനിമയെന്ന മനോഹരലോകം സ്വപ്‌നം കാണുന്ന ഒരുവന്റെ കഥയുമായിട്ടാണ് അർജുൻ, ഗോകുൽ എന്നീ രണ്ടു യുവസംവിധായകന്മാർ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്. സ്വപ്‌നം കാണുന്നവന്റെ മാത്രമല്ല അതിനായി ജീവിക്കുന്നവന്റെയും കൂടിയാണ് സിനിമ എന്ന് ഷിബുവിലൂടെ പ്രേക്ഷകർ വീണ്ടും ഓർമിപ്പിക്കപ്പെടുന്നിടത്താണ് ഈ ചിത്രത്തിന്റെ യഥാർത്ഥ വിജയം. തീയറ്റർ ഓണറായ അച്ഛനിൽ നിന്നും സിനിമയെന്ന മായികലോകത്തെ കുറിച്ചറിഞ്ഞ് തുടങ്ങിയ ഷിബുവിന് ‘ജനപ്രിയനായകൻ’ അവന്റെ എല്ലാമെല്ലാമാണ്. സിനിമാക്കാരൻ ആകണമെന്ന സ്വപ്‌നം ചെറുപ്പം മുതലേ വളർത്തിക്കൊണ്ടു വന്ന ഷിബു ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ അതിനുള്ള അറിവ് നേടിയെടുക്കുന്നു. പക്ഷേ തന്റെ സ്വപ്‌നം തന്റെ പ്രണയത്തിനും ഭീഷണിയാണെന്ന് ഷിബു തിരിച്ചറിയുന്നുവെങ്കിലും ഷിബു ദൃഢമായി തന്നെ നിൽക്കുന്നു. അപ്രതീക്ഷിതമായി വന്നു ചേരുന്ന ഒരു സംഭവം ഷിബുവിനെ പ്രശ്‌നങ്ങളുടെ പടുകുഴിയിൽ വീഴിക്കുന്നു. അതിനിടയിലാണ് കല്യാണി ഡോക്ടറെ ഷിബു കാണുന്നതും പരിചയപ്പെടുന്നതും.അത് രസകരമായ മറ്റു പല സാഹചര്യങ്ങളിലേക്കും ഇരുവരെയും നയിക്കുന്നു.…

Read More

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിയ ടൊവിനോയെ മുൻ എറണാകുളം എം പി ആയിരുന്ന സെബാസ്റ്റിയൻ പോൾ വിമർശിച്ചതും ടോവിനോ തോമസ് അതിനു നൽകിയ മറുപടിയും ഏറെ ശ്രദ്ധേയമായിരുന്നു. മോഹൻലാലും ടോവിനോ തോമസും ചെയ്തത് കന്നി വോട്ട് ആണെന്ന് പറഞ്ഞ സെബാസ്റ്റിയൻ പോളിനോട് ഇങ്ങനെ മണ്ടത്തരം പറഞ്ഞു തെറ്റിദ്ധാരണ പരത്തരുത് എന്നായിരുന്നു ടോവിനോ തോമസ് മറുപടി നൽകിയത്. തന്റെ വോട്ടിനെ കുറിച്ച് വിശദമായ ഒരു പോസ്റ്റും അന്ന് ടൊവിനോ കുറിച്ചിരുന്നു. ഇപ്പോഴിതാ സെബാസ്റ്റിയൻ പോൾ ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് ടൊവിനോ ആണ്. വളരെ രസകരമായ ഒരു വ്തുത ആണിത്. കേരളം കണ്ട ഏറ്റവും ധീരനായ പത്ര പ്രവർത്തകരിൽ ഒരാളായ സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ ജീവ ചരിത്രം ആണ് സിനിമ. ചിത്രം സംവിധാനം ചെയ്യുന്നത് വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാല സഖി സിനിമ ആക്കിയ പ്രമോദ് പയ്യന്നൂർ ആണ്.1878 മുതൽ 1916 വരെയുള്ള കാലഘട്ടത്തിൽ നിന്ന് കഥ പറയുന്ന…

Read More

‘അർജുൻ റെഡ്‌ഡി’ എന്ന ഒറ്റ ചിത്രത്തിലൂടെ സൗത്ത് ഇന്ത്യ ഒട്ടാകെ ഇളക്കിമറിച്ച ആക്ടറാണ് വിജയ് ദേവാരകൊണ്ട. “ഡിയർ കോമ്രേഡ്” എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി കേരളത്തിലേക്ക് എത്തിയ വിജയ് ദേവരകൊണ്ട ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമ ഇഷ്ടങ്ങളെ പറ്റി മനസ്സ് തുറക്കുകയുണ്ടായി. അദ്ദേഹം അധികം മലയാള സിനിമകൾ കാണാറില്ല എന്നും ദുൽഖറിന്റെ സിനിമകളാണ് കൂടുതൽ കണ്ടിട്ടുള്ളത് എന്നും പറഞ്ഞു. മമ്മൂക്ക ഒരു മെഗാസ്റ്റാർ ആണെന്നും എന്നാൽ വളരെ കൂളായ മനുഷ്യനാണെന്നും അദ്ദേഹം പങ്കുവെച്ചു. വിജയ് ദേവരാകൊണ്ടക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ദുൽഖറിന്റെ ഉസ്താദ് ഹോട്ടലാണ്. ഡിയർ കോമ്രേഡ് എന്ന ചിത്രം മലയാളത്തിലും മൊഴിമാറ്റി എത്തുകയാണ്. ചിത്രത്തിന്റെ തെലുങ്ക് തമിഴ് മലയാളം വേർഷനുകൾ റീലീസ് ചെയ്യുന്നത് ഒരേസമയത്ത് ആയിരിക്കും.

Read More

പൃഥ്വിരാജ് സുകുമാരൻ നായകനായെത്തിയ ഹിറ്റ് ചിത്രമായിരുന്നു എസ്ര. മലയാളസിനിമയ്ക്ക് പുതിയ ഒരു അനുഭവം നൽകികൊണ്ടായിരുന്നു എസ്ര റിലീസ് ആയത്. ഹൊറർ സിനിമയ്ക്ക് പുതിയ മാനങ്ങൾ ആയിരുന്നു ആ ചിത്രം സമ്മാനിച്ചത്.ജയ് കെ സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ 50 കോടിയോളം രൂപ സ്വന്തമാക്കിയിരുന്നു. ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുകയാണ് അണിയറപ്രവർത്തകർ. ഇമ്രാൻ ഹാഷ്മിയാണ് പൃഥ്വിരാജിന്റെ കഥാപാത്രമായി എത്തുന്നത്. ജയ് കെ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്നലെ ആരംഭിച്ചു.മുംബൈയിലും മൗറീഷ്യസിലും ആയിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. പനോരമ സ്റ്റുഡിയോസാണ് ചിത്രം നിർമ്മിക്കുന്നത്. ഇത് രണ്ടാം തവണയാണ് പനോരമ സ്റ്റുഡിയോസ് ഒരു മലയാള ചിത്രം റീമേക്ക് ചെയ്യുന്നത്. മുൻപ് ദൃശ്യം എന്ന സിനിമ റീമേക്ക് ചെയ്തതും അവരായിരുന്നു. പൃഥ്വിരാജ് നായകനായി എത്തിയ എസ്രയിൽ പ്രിയ ആനന്ദ് ആയിരുന്നു നായിക.ടോവിനോ തോമസ് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. E4 എന്റർടെയ്ൻമെന്റ്സാണ് ആണ് ചിത്രം നിർമ്മിച്ചത്.

Read More

സണ്ണിലിയോൺ ആദ്യമായി മലയാളത്തിൽ അഭിനയിച്ച ചിത്രമായിരുന്നു മധുരരാജ. മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായി മാറിക്കഴിഞ്ഞു മധുരരാജ. ചിത്രത്തിൽ സണ്ണി ലിയോൺ നൃത്തമിട്ട മോഹമുന്തിരി എന്ന ഐറ്റം സോങ് ഏറെ വൈറലായിരുന്നു .ഇപ്പോൾ ഈ ഗാനത്തിനൊത്ത് ചുവട് വെക്കുകയാണ് യുവനടി ഗായത്രി സുരേഷ്. ഇതിൻറെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്

Read More