Author: webadmin

ഒരിടവേളയ്ക്ക് ശേഷം സംവൃത സുനിൽ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് സത്യം പറഞ്ഞാൽ വിശ്വസിക്കുവോ. ചിത്രം മികച്ച റിപ്പോർട്ടുകൂടി പ്രദർശനം തുടരുകയാണ്. ബിജു മേനോനാണ് ചിത്രത്തിൽ നായകനായി എത്തിയത്. ഇതിനിടെ ഒരു അഭിമുഖത്തിൽ മലയാള സിനിമയെ കുറിച്ച് സംസാരിക്കവേ ലൂസിഫറിനെക്കുറിച്ച് മനസ്സ് തുറക്കുകയാണ് സംവൃതാ സുനിൽ ഇപ്പോൾ. താൻ ചിത്രം കണ്ടു എന്നും അതിഗംഭീര ചിത്രമാണ് ലൂസിഫർ എന്നും സംവൃതാ സുനിൽ പറയുന്നു.ലുക്ക് കൊണ്ടും പെർഫോമൻസ് കൊണ്ടും മോഹൻലാലിനെ പൂർണമായും ഉപയോഗിച്ച സിനിമയാണ് ലൂസിഫർ.അടുത്ത കാലത്ത് മോഹൻലാലിനെ ഏറ്റവും കൂടുതൽ സുന്ദരനായി കാണുവാൻ സാധിച്ചത് ലൂസിഫറിലാണ്. അതോടൊപ്പം മോഹൻലാലിൻറെ കരുത്തുറ്റ പ്രകടനവും കാണാൻ സാധിച്ചത് ഈ ചിത്രത്തിലൂടെ തന്നെ, സംവൃതാ സുനിൽ പറയുന്നു ആദ്യചിത്രത്തിൽ തന്നെ ദേശീയ അവാർഡ് കരസ്ഥമാക്കിയ സജീവ് പാഴൂർ ആണ് സത്യം പറഞ്ഞാൽ വിശ്വസിക്കുവോയ്ക്ക് തിരക്കഥ രചിക്കുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് സജീവ് ദേശീയ അവാർഡ് നേടിയത്. ഷഹനാദ് ജലാൽ ആണ് ഛായാഗ്രാഹകൻ. ഷാൻ റഹ്മാൻ…

Read More

ഫ്രൈഡേ ഫിലിം ഹൗസ് നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് തൃശൂർ പൂരം. മലയാളത്തിന്റെ പ്രിയപ്പെട്ട നായക നടനായ ജയസൂര്യയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. രാജേഷ് മോഹനൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും രചിക്കുന്നത് സംഗീതസംവിധായകനായ രതീഷ് വേഗയാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം .രതീഷ് തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. പ്രകാശ് വേലായുധം ആണ് ചിത്രത്തിൻറെ ഛായാഗ്രഹകൻ.ചിത്രത്തിൽ നായികയായി സ്വാതി റെഡ്ഡിയാണ് എത്തുന്നത്.ഒരിടവേളയ്ക്ക് ശേഷമാണ് സ്വാതി റെഡ്ഢി മലയാളത്തിൽ അഭിനയിക്കുന്നത്.2015ൽ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ഡബിൾ ബാരലിൽ ആണ് സ്വാതി അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. ചിത്രത്തിൽ മാസ്സ് പരിവേഷത്തിൽ ആണ് ജയസൂര്യ എത്തുന്നത്.തൃശ്ശൂരിന്റെ പശ്ചാത്തലത്തിൽ ആണ് ചിത്രം ഒരുങ്ങുന്നത്.റൗണ്ട് വിജയൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ജയസൂര്യ അവതരിപ്പിക്കുന്നത്. ഈ വർഷം ഒക്ടോബറിൽ പ്രദർശനത്തിനെത്താൻ പാകത്തിന് ചിത്രത്തിൻറെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

Read More

മലയാളത്തിൻറെ പ്രിയ നടൻ മോഹൻലാലിൻ സൂപ്പർതാരപദവി നേടിക്കൊടുത്ത രാജാവിൻറെ മകൻ റിലീസായിട്ട് ഇന്ന് 33 വർഷങ്ങൾ. 1986 ജൂലൈ 17നാണ് ആണ് മലയാള സിനിമയുടെ ചരിത്രം തന്നെ മാറ്റി കുറിച്ച രാജാവിൻറെ മകൻ റിലീസാകുന്നത്. “ഒരിക്കൽ രാജുമോൻ എന്നോട് ചോദിച്ചു” മൈ ഫോൺ നമ്പർ ഈസ് 2255″ എന്നീ ഡയലോഗുകൾ ജീവിതത്തിലൊരിക്കലെങ്കിലും പ്രയോഗിക്കാത്ത ഏത് മലയാളിയാണ് ഉള്ളത് .ഡെന്നിസ് ജോസഫിൻറെ തിരക്കഥയിൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഈ ചിത്രം മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നാണ്. വിൻസൻ ഗോമസ് എന്ന അധോലോക നായകനായി മോഹൻലാൽ നിറഞ്ഞാടിയ ചിത്രത്തിൽ അംബിക, രതീഷ്, സുരേഷ് ഗോപി തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരന്നിരുന്നു. ചിത്രത്തിൻറെ കരുത്തുറ്റ തിരക്കഥയുടെ മേന്മകൊണ്ട് ചിത്രം പിന്നീട് തമിഴ് തെലുങ്ക് കന്നട ഹിന്ദി എന്നീ ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയുണ്ടായി. കാലമിത്ര കഴിഞ്ഞിട്ടും പിന്നീ എത്രയോ സിനിമകളിൽ മോഹൻലാൽ ഭാഗമായിട്ടും രാജാവിൻറെ മകനും വിൻസന്റ് ഗോമസും തന്ന…

Read More

കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരു കുട്ടനാടൻ മാർപ്പാപ്പ എന്ന സൂപ്പർ ഹിറ്റ് ചിത്രം ഒരുക്കിയ ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാർഗംകളി. പൂർണമായും കോമഡിയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിൽ ബിബിൻ ജോർജ് ആണ് നായകനായി എത്തുന്നത് .ചിത്രത്തിൽ മൂന്ന് നായികമാരാണ് ഉള്ളത്.നമിത പ്രമോദ്, സൗമ്യ, 96 ഫെയിം ഗൗരി കിഷൻ എന്നിവർ നായികമാരായി എത്തുന്നു. ചിത്രത്തിൻറെ പുതിയ ടീസർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ലിസ്റ്റിൻ സ്റ്റീഫനും ആൽവിൻ ആന്റണിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ബിബിൻ ജോർജിന് പുറമെ ബൈജു സന്തോഷ്, ഹരീഷ് കണാരൻ, ധർമജൻ, സിദിഖ്, ശാന്തി കൃഷ്ണ, സുരഭി സന്തോഷ്, ബിനു തൃക്കാക്കര എന്നിവർ ചിത്രത്തിൽ വേഷമിടുന്നു. ഗോപി സുന്ദർ ആണ് സംഗീതസംവിധായകൻ.ഹരിനാരായൻ ബി കെ ആണ് വരികൾ രചിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹകൻ അരവിന്ദ് കൃഷ്ണ ആണ്.ചിത്രം ഉടൻ റിലീസിനെത്തും.

Read More

പണം ഉണ്ടാക്കുക എന്നതിനപ്പുറം സിനിമയോടുള്ള അഭിനിവേശം കൊണ്ടാണ് ആട്ടും തുപ്പും പലവിധ ജാഡകളും സഹിച്ച് നിർമാതാക്കൾ സിനിമയെടുക്കുന്നത് എന്ന് അഭിപ്രായപ്പെടുകയാണ് മമ്മൂട്ടി. മലയാള സിനിമയ്ക്ക് മാര്‍ഗദര്‍ശികളായ മുതിര്‍ന്ന നിര്‍മാതാക്കളുടെ സാന്നിധ്യത്തില്‍ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ആസ്ഥാന മന്ദിരം കൊച്ചിയില്‍ തുറക്കുന്ന ആഘോഷ വേളയിൽ ആണ് അദ്ദേഹം ഇത് തുറന്നു പറഞ്ഞത്. ആ ചടങ്ങിൽ പങ്കെടുക്കാൻ തന്നെ യോഗ്യൻ ആക്കിയതിന് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമയിൽ വക്കീലായി അഭിനയിക്കാനെത്തിയ മമ്മൂട്ടിയെ ഇത്രയും വലിയ ഒരു ചടങ്ങിൽ പങ്കെടുക്കാൻ അർഹനാക്കിയത് നിർമാതാക്കൾ ആണെന്നും ഫോണിൽ പോലും സിനിമ പിടിക്കുന്ന കാലമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. നിർമ്മാതാവിന്റെ തലയിലാണ് സിനിമ ആദ്യം ഉദിക്കുന്നത്. അവസാനം സിനിമ നിർമാതാവിന്റെ തലയിൽ തന്നെ ആകുമെന്നും ബാക്കിയുള്ളവരെല്ലാം കാശ് വാങ്ങിച്ചു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

കേരളത്തിൽ ആദ്യമായി കണ്ണൂര് റോബോട്ടുകൾ ഭക്ഷണം വിളമ്പുന്നു. ചലച്ചിത്രതാരം ആയ മണിയൻപിള്ള രാജുവും സുഹൃത്തുക്കളും ചേർന്ന് തുടങ്ങിയ ‘ബീ അറ്റ് കിവിസോ’ എന്ന റസ്റ്റോറന്‍റിലാണ് ഭക്ഷണം വിളമ്പാന്‍ റോബട്ടുകള്‍ തയ്യാറായി നിൽക്കുന്നത്. ഹോട്ടലിൽ അതിഥികളെ സ്വീകരിക്കാൻ ആയി നിൽക്കുന്നത് അലീന, ഹെലന്‍, ജെയിന്‍ എന്നീ മൂന്ന് റോബോട്ട് സുന്ദരിമാരാണ്. നേരത്തെ പ്രോഗ്രാം ചെയ്തുവെച്ച സെന്‍സറുകളനുസരിച്ച്‌ പ്രവര്‍ത്തിക്കുന്ന അഞ്ചടി ഉയരമുള്ള റോബോട്ടുകൾ ആണിവർ. വഴിയിൽ എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടായാൽ അത് മാറ്റുവാൻ ഉള്ള നിർദ്ദേശങ്ങളും റോബോട്ടുകൾ തന്നെ പുറപ്പെടുവിക്കും. നാലടി ഉയരം മാത്രമുള്ള കുഞ്ഞു റോബോട്ടുകൾ കുട്ടികളുടെ കൂടെ കളിക്കുന്നതിനായി ഒരുക്കിയിട്ടുണ്ട്. ചൈനയിൽ നിന്നാണ് റോബോട്ടുകളെ എത്തിച്ചത്. കണ്ണൂരിന്റെ ഭക്ഷണപ്രിയം കണക്കിലെടുത്തുകൊണ്ടാണ് ഈ സംരംഭം കണ്ണൂരിൽ തന്നെ ആരംഭിച്ചത് എന്ന് മണിയൻപിള്ള രാജു പറയുന്നു.

Read More

പൃഥ്വിരാജിനെ നായകനാക്കി ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് തുടക്കമായി. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു.9 എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്. ലിസ്റ്റിൻ സ്റ്റീഫൻ മാജിക് ഫ്രെയിംസ് ചിത്രത്തിൻറെ സഹ നിർമാതാക്കളിൽ ഒരാൾ ആണ്.സച്ചിയാണ് തിരക്കഥ. വിശ്രമമില്ലാത്ത അഭിനയ നാളുകളാണ് ഇപ്പോൾ പൃഥ്വിരാജിന്.കലാഭവൻ ഷാജോൻ സംവിധാനം ചെയ്ത ബ്രദേഴ്‌സ് ഷൂട്ടിംഗ് പൂർത്തിയായി അടുത്ത ദിവസം തന്നെയാണ് ഇപ്പോൾ ഡ്രൈവിംഗ് ലൈസൻസ് ഷൂട്ടിങ്ങും ആരംഭിച്ചിരിക്കുന്നത്.ലൂസിഫറിന് വേണ്ടി പൃഥ്വിരാജ് കുറച്ചധികം നാളുകൾ അഭിനയത്തിന് വിട നൽകിയിരുന്നു. ചിത്രത്തിന്റെ പ്രധാന ഷൂട്ടിംഗ് ശ്രീലങ്കയിൽ ആയിരിക്കും നടക്കുക.സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ജീൻ പോളും ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.കാറുകളോട് അടങ്ങാത്ത ഭ്രമമുള്ള ഒരു സൂപ്പര്‍ താരത്തിന്റെ വേഷത്തിലാണ് പൃഥ്വി ചിത്രത്തില്‍ അഭിനയിക്കുന്നതെന്നാണ് സൂചന. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് സുശിന്‍ ശ്യാം ആണ്.

Read More

സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്ന രസകരമായ ഒരു ട്രെൻഡാണ് ഫേസ്ആപ്പ് ചലഞ്ച്. പ്രായമാകുമ്പോൾ ഓരോരുത്തരുടെയും ലുക്ക് എങ്ങനെ ആയിരിക്കുമെന്ന് കാണിക്കുന്ന ഫേസ്ആപ്പ് എന്ന ആപ്ലിക്കേഷൻ വഴിയുള്ള ചിത്രങ്ങളാണ് ഓരോരുത്തരും പങ്ക് വെക്കുന്നത്. ഉണ്ണി മുകുന്ദൻ, ഷെയ്ൻ നിഗം, ആദിൽ, ഹരീഷ് കണാരൻ തുടങ്ങിയ മലയാള സിനിമയിലെ പലരും ഇതിൽ ഇപ്പോൾ പങ്കാളികളായിട്ടുണ്ട്. രസകരമായ ചിത്രങ്ങളാണ് അവർ പങ്ക് വെച്ചിരിക്കുന്നത്.

Read More

പ്രേക്ഷകരെ ഏറെ ആവേശത്തിലാക്കിയാണ് പൃഥ്വിരാജ് നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം കാളിയൻ പൃഥ്വിരാജ് പ്രഖ്യാപിച്ചത്. വലിയ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രം നിർമിക്കുന്നത് പൃഥ്വിരാജിന്റെ ഹിറ്റ് ചിത്രം അനാർക്കലി നിർമിച്ച രാജീവ് നായരാണ്. ചിത്രത്തിൽ ഒരു കേന്ദ്ര കഥാപാത്രത്തെ സത്യരാജ് അവതരിപ്പിക്കും.പ്രിത്വിരാജിന് ഒപ്പം തന്നെ ശക്തമായ കഥാപാത്രം ആകും ഇത്.വേനാടിന്റെ ധീര കഥകളിലെ ഇരവികുട്ടി പിള്ളയെ ആകും സത്യരാജ് അനശ്വരമാക്കുക.ഇരവികുട്ടി പിള്ളയുടെ ശിഷ്യനാണ് കുഞ്ചിറകോട്ട് കാളി എന്ന പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രം.ചിത്രത്തിന്റെ ലൊക്കേഷനുകൾ കണ്ടുപിടിക്കാനുള്ള ശ്രമങ്ങൾ അണിയറ പ്രവർത്തകർ തുടങ്ങി കഴിഞ്ഞു.ശ്രീലങ്ക ആയിരിക്കും പ്രധാന ലൊക്കേഷൻ.ശ്രീലങ്കയിലെ ലൊക്കേഷനുകൾ തേടി സുജിത് വാസുദേവ്,സംവിധായകൻ മഹേഷ്,നിർമാതാവ് രാജീവ് നായർ എന്നിവർ ശ്രീലങ്കയിലേക്ക് പുറപ്പെട്ട് കഴിഞ്ഞു. ഒരു കാലഘട്ടത്തിന്റെ കഥ പറയുന്ന ഡ്രാമ ആയിരിക്കും ചിത്രം.ത്രില്ലടുപ്പിക്കുന്ന രംഗങ്ങളെക്കാൾ കൂടുതൽ മികച്ച അഭിനയ പ്രകടനങ്ങൾ പുറത്തു വരുന്ന രംഗങ്ങളാകും ഇതിൽ കൂടുതൽ.ഗ്രാഫിക്സിന്റെ അമിത തള്ളികയറ്റവും ഈ ചിത്രത്തിൽ നിങ്ങൾക്ക് കാണുവാൻ സാധിക്കില്ല ,അണിയറ പ്രവർത്തകർ പറഞ്ഞു.സുജിത് വാസുദേവ് ആണ് ക്യാമറ…

Read More

കഴിഞ്ഞ ദിവസമാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം കൊച്ചി പുല്ലേപ്പടിയിലെ അരങ്ങത്ത് ക്രോസ് റോഡിൽ നടന്നത്. നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും മധുവും ചടങ്ങില്‍ മുഖ്യാതിഥികളായി എത്തിയിരുന്നു. സ്വന്തമായൊരു ആസ്ഥാനം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പു മാത്രമല്ല സാമ്പത്തിക ക്ലേശങ്ങളും ഏറെ സഹിക്കേണ്ടി വന്നുവെന്നു പറഞ്ഞ നിര്‍മ്മാതാക്കള്‍ സ്വന്തം പോക്കറ്റില്‍ നിന്ന് പണം നല്‍കി സഹായിച്ച മോഹന്‍ലാലിനോടുള്ള കടപ്പാടും ചടങ്ങില്‍ വ്യക്തമാക്കി. അഞ്ചു നിലയില്‍ അത്യാധുനിക സംവിധാനങ്ങളോടെയാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം. മിനി പ്രിവ്യു തിയേറ്ററും എല്ലാ സജ്ജീകരണങ്ങളുമുളള കോണ്‍ഫറന്‍സ് ഹാളും മുറികളുമെല്ലാമടങ്ങുന്നതാണ് കെട്ടിടം. “പണം കണ്ടെത്താന്‍ പല വഴികള്‍ നോക്കിയെങ്കിലും നടന്നില്ല. ഒടുവില്‍ താര സംഘടനായ ‘അമ്മ’യുടെ ഫണ്ടില്‍ നിന്നും പണം സ്വരൂപിക്കാനും ശ്രമം നടത്തി. സാങ്കേതിക പ്രശ്‌നങ്ങള്‍ ഇവിടെയും തടസമായി. ഇവിടെയാണ് മോഹന്‍ലാല്‍ സഹായവുമായി എത്തിയത്. സ്വന്തം പോക്കറ്റില്‍ നിന്ന് ഒരു കോടി രൂപയാണ് ലാല്‍ നിര്‍മ്മാതാക്കളുടെ സംഘടനയ്ക്കായി നല്‍കിയത്. തിരികെ നല്‍കുമെന്ന വാക്കിന്റെ…

Read More