Author: webadmin

അഭിനയ മോഹവുമായി സിനിമ പശ്ചാത്തലം ഇല്ലാത്ത ഒരു കുടുംബത്തിൽ നിന്നും സ്വപ്നം കണ്ട ജീവിതം സാക്ഷാത്ക്കരിക്കാനായി ജോലി രാജി വെയ്ക്കുകയും പിന്നീട് സിനിമയിൽ സ്വന്തം കഴിവു തെളിയിക്കുകയും ചെയ്ത നടനാണ് ടൊവിനോ തോമസ്. ബാങ്ക് അക്കൗണ്ടിൽ 100 രൂപ പോലും ബാലൻസ് ഇല്ലാതിരുന്ന ഒരു കാലം തനിക്ക് ഉണ്ടായിരുന്നു എന്ന് തുറന്നുപറയുകയാണ് താരം. ടൊവിനോയുടെ വിവാഹത്തിനുമുൻപ് സഹോദരൻ വിവാഹം കഴിച്ചിരുന്നു. തനിക്ക് യാതൊരു ജോലിയും കൂലിയും ഇല്ലാത്ത സമയത്ത് സഹോദരന്റെ വിവാഹവസ്ത്രം താൻ വാങ്ങിത്തരാമെന്ന് വാക്ക് ടൊവിനോ നൽകിയിരുന്നു. അതെങ്ങനെ വാങ്ങിക്കൊടുക്കും എന്നതിനെപ്പറ്റിയുള്ള ആശങ്ക ഉണ്ടായിരുന്നു. ക്ലബ്ബ് എഫ്‌ എമിന് നൽകിയ അഭിമുഖത്തിലാണ് താരം ഇത് തുറന്നു പറഞ്ഞത്. വിവാഹ വസ്ത്രം വാങ്ങിക്കാൻ 10000 രൂപയെങ്കിലും ആകും എന്ന് ടോവിനോക്ക് അറിയാമായിരുന്നു. അങ്ങനെ വിഷമിച്ചിരുന്ന അവസരത്തിലാണ് എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിന്റെ അഡ്വാൻസ് ലഭിക്കുന്നത്. അങ്ങനെ താരം ആ വാക്കു പാലിച്ചു. അഭിമുഖത്തിൽ ജീവിതം ഇങ്ങനെയാണെന്നും ചില പ്രതിസന്ധിഘട്ടങ്ങളിൽ നമ്മളെ…

Read More

ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധായകൻറെ കുപ്പായമണിയുന്ന ചിത്രമാണ് ലവ് ആക്ഷൻ ഡ്രാമ. നിവിൻ പോളി നായകനാകുന്ന ചിത്രത്തിൽ നയൻതാരയാണ് നായികയായെത്തുന്നത്.ഇത് ആദ്യമായാണ് നിവിൻ പോളിയും നയൻതാരയും ഒന്നിക്കുന്നത്.ചിത്രത്തിൽ നിവിൻ പോളി ദിനേശൻ എന്ന കഥാപാത്രത്തെയും നയൻതാര ശോഭ എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ആഴ്ച്ച അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു.നിവിൻ പോളിയും നയൻതാരയുമാണ് പോസ്റ്ററിൽ ഉള്ളത്. ഇപ്പോൾ ചിത്രത്തിലെ അടുത്ത പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.”ഇതായിരുന്നു എന്റെ മനസ്സിലെ ഫസ്റ്റ് ലുക്ക്” എന്ന ക്യാപ്‌ഷനോട് കൂടി അജു വർഗീസാണ് പോസ്റ്റർ പുറത്ത് വിട്ടത്.നിവിൻ പോളിയും അജു വർഗീസുമാണ് പോസ്റ്ററിൽ ഉള്ളത്. നിവിൻ,നയൻതാര, അജു എന്നിവരെ കൂടാതെ ശ്രീനിവാസൻ,വിനീത് ശ്രീനിവാസൻ, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി,രഞ്ജി പണിക്കർ, ബിജു സോപാനം, ധന്യ ബാലകൃഷ്ണൻ,ബേസിൽ ജോസഫ്, ഗായത്രി ഷാൻ,വിസ്‌മയ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ. അജു വർഗീസ്,വിശാഖ് സുബ്രമണ്യം എന്നിവർ ചേർന്ന് ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന…

Read More

വിജയ് സേതുപതി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു എന്ന ഒറ്റ കാരണത്താൽ ഏറെ പബ്ലിസിറ്റി കരസ്ഥമാക്കിയ ചിത്രമാണ് മാർക്കോണി മത്തായി. കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട നായകൻ ജയറാമും കൂടിയുണ്ട് ചിത്രത്തിൽ എന്ന വാർത്ത ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകർ ഏറ്റു വാങ്ങിയത്. 2002ൽ ഉത്തര എന്ന ചിത്രം ഒരുക്കിയ സനിൽ കളത്തിന്റെ രണ്ടാമത്തെ ചിത്രമായ മാർക്കോണി മത്തായി ഉത്തരയിൽ നിന്നും വ്യത്യസ്തമായി കൊമേഴ്‌സ്യൽ ചേരുവകൾ ഒത്തിണങ്ങിയ ചിത്രമാണ് മാർക്കോണി മത്തായി. എല്ലാവരുടെയും ജീവിതത്തിൽ സംഭവിക്കുന്ന, സംഭവിക്കാവുന്ന ഒരു കഥ തന്നെയാണ് മാർക്കോണി മത്തായിയുടേത്. ദൈന്യംദിന ജീവിതത്തിൽ നമ്മൾ കണ്ടുമുട്ടുന്ന അല്ലെങ്കിൽ നമ്മളിൽ തന്നെയുള്ളൊരു ആളാണ് മത്തായി. ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ എല്ലാവർക്കും സന്തോഷം മാത്രം പകർന്ന് കടന്നു പോകുന്ന മനുഷ്യൻ. അഞ്ചങ്ങാടി എന്ന ഒരു തുരുത്തിൽ ഏറെ ശ്രമപ്പെട്ട് മത്തായി ഒരു ആന്റിന റെഡി ആക്കുകയും എഫ്എം റേഡിയോ നാട്ടുകാർക്ക് പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്യുന്നു. ഇത്ര നാളായിട്ടും വിവാഹം കഴിച്ചിട്ടില്ലാത്ത മത്തായിയുടെ ജീവിതത്തിലേക്ക് അയാൾ…

Read More

ഹാപ്പി വെഡിങ്, ചങ്ക്സ്,ഒരു അഡാർ ലൗ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഒമർലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ധമാക്ക. ചിത്രത്തിൽ ഹണി റോസ് ബാലുവർഗീസ് എന്നിവരാണ് പ്രധാനതാരങ്ങൾ. സെലിബ്രെഷൻ മൂഡിലുള്ള ചിത്രത്തിൽ ലാൽ ,സലിം കുമാർ, ഹരീഷ് കണാരൻ, ധർമ്മജൻ ബോൾഗാട്ടി, തരികിട സാബു തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട് .ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ടിക് ടോക്ക് വീഡിയോകളിലൂടെ ശ്രദ്ധേയനായ ഫുക്രു ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ ചിത്രത്തിലെത്തും.ഗുഡ്‌ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം കെ നാസറാണ് ചിത്രം നിർമ്മിക്കുന്നത് .സാരഗ് ജയപ്രകാശ്,വേണു ഒവി,കിരൻലാൽ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.സിനോജ് പി അയ്യപ്പൻ ആണ് ഛായാഗ്രഹണം. ഗോപി സുന്ദറാണ് പശ്ചാത്തലസംഗീതം

Read More

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദനയും ഒന്നിക്കുന്ന തെലുങ്ക് ചിത്രമാണ് ഡിയർ കോമ്രേഡ്.പല ഭാഷകളിലായി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഭരത് കമ്മയാണ്.ജസ്റ്റിൻ പ്രഭാകരൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത് . ചിത്രത്തിൻറെ മലയാളം ട്രയിലർ ഇന്ന് മലയാളത്തിന്റെ പ്രിയ യുവതാരം ദുൽഖർ സൽമാൻ തന്റെ ഫേസ്ബുക്ക് പേജ് വഴി പുറത്തു വിടുകയുണ്ടായി.ട്രെയിലർ പുറത്ത് വിട്ട ദുൽഖറിന് നന്ദി അറിയിച്ചിരിക്കുകയാണ് വിജയ് ദേവരകൊണ്ട ഇപ്പോൾ. Kunjikaaa – I ❤ you. You are bestest.Comrade @dulQuer and I have another massive massive surprise for you 🔥🔥🔥 soon 🙂 https://t.co/uJwx1fmAkN— Vijay Deverakonda (@TheDeverakonda) July 12, 2019 ‘കുഞ്ഞിക്കാ ഐ ലവ് യൂ. നിങ്ങളാണ് ബെസ്റ്റ്’ എന്ന് വിജയ് കുറിച്ചു. ഒപ്പം താനും ദുല്‍ഖറും ചേര്‍ന്ന് ഒരു വമ്പന്‍ സര്‍പ്രൈസ് പ്രേക്ഷകര്‍ക്കായി ഒരുക്കിയിട്ടുണ്ട് എന്നും വിജയ് പറയുന്നു. ദുൽഖറും വിജയും ഉടൻ തന്നെ ഒരു ചിത്രത്തിന്…

Read More

14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഈ കഴിഞ്ഞ ഏപ്രിൽ 17നാണ് കുഞ്ചാക്കോബോബനും പ്രിയക്കും കുഞ്ഞു ജനിക്കുന്നത്. ഏറെ സന്തോഷത്തോടെ ഈ വാർത്ത സ്വീകരിച്ച ആരാധകർ പിന്നീട് കുഞ്ഞിന്റെ ആദ്യ ഫോട്ടോയും പേരും ഒക്കെ നിറഞ്ഞ ആകാംക്ഷയോടെ തന്നെയാണ് ഏറ്റെടുത്തത്. ഇസഹാക്ക് ബോബൻ കുഞ്ചാക്കോ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഇപ്പോൾ കുഞ്ഞ് ഇസയോടൊപ്പം കെട്ടിപ്പിടിച്ച് കിടിക്കുന്ന തന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരിക്കുകയാണ് ചാക്കോച്ചൻ ഇപ്പോൾ.ഏറ്റവും ചെറിയ കാര്യം ഏറ്റവും വലിയ സന്തോഷം തരുമ്പോൾ എന്ന ക്യാപ്‌ഷനോട് കൂടിയാണ് ചാക്കോച്ചൻ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.ഇസഹാക്കിന്റെ വരവ് ചാക്കോച്ചന്റെ ജീവിതത്തിൽ എത്രത്തോളം മാറ്റങ്ങൾ വരുത്തിയെന്ന് ചാക്കോച്ചന്റെ ഈ അടുത്തുള്ള പോസ്റ്റുകളിൽ നിന്ന് വ്യക്തമാണ്.

Read More

നുണ പറഞ്ഞ് വിശ്വസിപ്പിക്കുന്നതിലും ബുദ്ധിമുട്ടാണ് സത്യം പറഞ്ഞ് വിശ്വസിപ്പിക്കുവാൻ. അപ്പോഴാണ് ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന പേരുമായി ജി പ്രജിത് തന്റെ രണ്ടാമത്തെ ചിത്രവുമായി എത്തിയിരിക്കുന്നത്. സത്യം പറഞ്ഞാൽ ഒരു കിടിലൻ വിരുന്ന് തന്നെയാണ് അദ്ദേഹം ഈ ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്. ഒരേ സമയം റിയലിസ്റ്റിക്കും പ്രേക്ഷകന്റെ മനസ്സ് നിറക്കുന്നതുമായ ഒരു അവതരണ രീതിയാണ് ചിത്രത്തിൽ സംവിധായകൻ അവലംബിച്ചിരിക്കുന്നത്. തന്റെ ആദ്യ ചിത്രമായ ഒരു വടക്കൻ സെൽഫിക്ക് ശേഷം നാല് വർഷത്തെ ഇടവേളക്ക് ശേഷം പ്രജിത്ത് എത്തിയിരിക്കുന്നത് മറ്റൊരു മനോഹര ചിത്രവുമായിട്ടാണ്. ഒന്നിന് പുറകെ ഒന്നായി നിരവധി ചിത്രങ്ങൾ ചെയ്യുന്നതിൽ അല്ല, മറിച്ച് ചെയ്യുന്ന ചിത്രം പൂർണമായിരിക്കുക എന്നതിലാണ് സംവിധായകന്റെ വിജയമെന്ന് ഒരിക്കൽ കൂടി ഇത് ഓർമിപ്പിക്കുന്നുണ്ട്. മാസ്സ് ഡയലോഗുകളോ തീ പാറുന്ന ആക്ഷൻ രംഗങ്ങളോ വമ്പൻ താരനിരയോ അല്ല തിരക്കഥയാണ് താരം എന്നു വീണ്ടും തെളിയിച്ചിരിക്കുന്ന ഒരു ചിത്രമാണ് സത്യം പറഞ്ഞാ വിശ്വസിക്കുവോ. തൊണ്ടിമുതലും ദൃക്സാക്ഷിയും ഒരുക്കിയ സജീവ് പാഴൂരിന്റെ തൂലികയിൽ…

Read More

തന്റെ പ്രണയകഥ ഇൻസ്റ്റാഗ്രാമിൽ കൂടി തുറന്ന് പറഞ്ഞ് നടൻ ടോവിനോ.പ്ലസ് വണ്ണിലെ മലയാളം ക്ലാസില്‍ നിന്ന് തുടങ്ങിയ പ്രണയമാണ് ഇവിടെ വരെ എത്തിയതെന്ന് ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പ്രണയം ആരംഭിച്ചതും പിന്നീട് ലിഡിയയെ വിവാഹം ചെയ്തതും രസകരമായ കുറിപ്പിലൂടെയാണ് ടൊവിനോ പങ്കുവച്ചിരിക്കുന്നത്. ടൊവിനോയുടെ കുറിപ്പ് 2004 ലാണ് കഥയുടെ തുടക്കം…പ്ലസ് വണ്ണിലെ മലയാളം ക്ലാസ്സ് ടീച്ചർ വന്ന് അക്ഷരമാല കാണാതെ എഴുതാൻ പറയുന്നു….പ്ലിങ്!!!! ക ഖ ഗ ഘ ങ വരെ ഒകെ. പിന്നെ അങ്ങോട്ട് അവിടെയും ഇവിടെയും കുറച്ച് ലെറ്റേഴ്സ് മിസ്സിങ്. തൊട്ട് മുന്നിലിരിക്കുന്ന പെൺകൊച്ച് ശടപേട പറഞ്ഞ് എല്ലാം എഴുതിയിട്ട് ഇരിക്കുന്നു. അതാണ് കഥാനായിക ലിഡിയ. അന്ന് നോട്ട് വാങ്ങി മാനം രക്ഷപ്പെടുത്താൻ തുടങ്ങിയ പുറകെ നടപ്പ് പിന്നെ അങ്ങ് തുടർന്നു….. മുട്ടി മുട്ടി ഒരു പരുവമായപ്പോൾ അവൾ ആ വാതിലങ്ങ് തുറന്നു… കത്തെഴുതി പ്രണയിച്ച ചുരുക്കം ചിലരാണ് ഞങ്ങളും. കഥയും കവിതയും സകലമാന പൈങ്കിളിയും നിറച്ച കത്തുകൾ.…

Read More

ചാലക്കുടിക്കാരൻ ചങ്ങാതിയിലൂടെ മണിച്ചേട്ടന്റെ രൂപവും ഭാവവും നിറച്ച് പ്രേക്ഷകമനസ്സുകൾ കീഴടക്കിയ രാജാമണി ജയസൂര്യ നായകനാകുന്ന തൃശൂർ പൂരത്തിൽ വില്ലനായെത്തുന്നു. സം​ഗീ​ത​ ​സം​വി​ധാ​യ​ക​ൻ​ ​ര​തീ​ഷ് ​വേ​ഗ​ ​ആ​ദ്യ​മാ​യി​ ​തി​ര​ക്ക​ഥാ​കൃ​ത്താ​വു​ന്ന​ ​സി​നി​മ​ ​ഫ്രൈ​ഡേ​ ​ഫി​ലിം​ ​ഹൗ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​വി​ജ​യ് ​ബാ​ബു​ ​നിർമ്മി​ക്കു​ന്നു.​ തൃ​ശൂ​ർ​ ​പൂ​ര​ത്തി​ന്റെ​ ​അ​ന്ന് ​തേ​ക്കി​ൻ​ക്കാ​ട്ടി​ൽ​ ​സി​നി​മ​യു​ടെ​ ​ടൈ​റ്റി​ൽ​ ​ലോ​ഞ്ച് ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ന​ട​ത്തി​യി​രു​ന്നു.​ ​ഒ​ക്ടോ​ബ​റി​ൽ​ ​തൃ​ശൂ​ർ​ ​പൂ​രം​ ​തി​യേ​റ്റ​റി​ൽ​ ​എ​ത്തും.​ രതീഷ് വേഗ തന്നെയാണ് സംഗീതവും നിർവഹിക്കുന്നത്. ​പ്ര​കാ​ശ് ​വേ​ലാ​യു​ധ​നാ​ണ് ​കാ​മ​റ.​ വൈറസിലെ രാജാമണിയുടെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിനയൻ ഒരുക്കുന്ന ആകാശഗംഗയുടെ രണ്ടാം ഭാഗത്തിലും രാജാമണി ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

Read More

സിനിമ പശ്ചാത്തലം ഇല്ലാത്ത ഒരു കുടുംബത്തിൽ നിന്നും എത്തി അറിയപ്പെടുന്ന നടനായി മലയാളികളുടെ മനം കവർന്ന താരമാണ് ടൊവിനോ തോമസ്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ടോവിനോ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി. സിനിമാ പാരഡൈസോ ക്ലബ്ബിന് നല്‍കിയ അഭിമുഖത്തില്‍ മായാനദിയിലെ മാത്തൻ എന്ന കഥാപാത്രത്തെപ്പറ്റി തുറന്നുപറയുകയാണ് താരം. അദ്ദേഹത്തിന്റെ 90 ശതമാനം സിനിമകളും നവാഗത സംവിധായകൻമാരോടൊപ്പം ആയിരുന്നു. അതിനു കാരണമായി അദ്ദേഹം പറയുന്നത് അദ്ദേഹത്തിന്റെ സുഹൃത്ത് വലയമാണ്. തന്റെ മോശം അവസ്ഥയിൽ കൂടെയുണ്ടായിരുന്നവർ തന്നെ ആവണം തന്റെ നല്ല കാലത്തും കൂടെ ഉണ്ടാകേണ്ടത് എന്ന നിർബന്ധം താരത്തിനുണ്ട്. ചില കഥാപാത്രങ്ങൾ ചെയ്ത് തീർക്കുമ്പോൾ അവരുടെ ജീവിതം ജീവിച്ചു തീർത്ത പോലെ തോന്നാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത്തരത്തിലുള്ള ഒരു കഥാപാത്രമായിരുന്നു മായാനദിയിലെ മാത്തൻ. മാത്തൻ മരിക്കുമ്പോൾ ടൊവിനോക്ക് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നും കാരണം അദ്ദേഹത്തെയും കൂടി ഉൾപ്പെടുത്തി കൊണ്ടാണ് ആ കഥ മുന്നോട്ട് പോയതെന്നും തുറന്നുപറയുന്നു.

Read More