Author: webadmin

കിനാവള്ളിയ്ക്ക് ശേഷം സുഗീത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിലീപ് നായകനാകുന്നു. ഊട്ടിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ദിലീപിനൊപ്പം ഒരു സംഘം കുട്ടികളും അഭിനേതാക്കളായി ഉണ്ട്. ദിലീപും സുഗീതും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ക്രിസ്മസ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. ദിലീപിന്റെ ​ജാ​ക്ക് ​ഡാ​നി​യ​ല്‍​ ​കൊ​ച്ചി​യി​ല്‍​ ​പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ജയസൂര്യ സംവിധാനം ചെയ്യുന്നു ചിത്രത്തിൽ ​അ​ഞ്ജു​ ​കു​ര്യ​ന്‍​ ​നായികയായി ​എത്തുന്നു. തമിഴ് നടൻ അർജുനും ഒരു വേഷം അവതരിപ്പിക്കുന്നുണ്ട്. ചിത്രം ഒക്ടോബറിൽ തിയേറ്ററിൽ എത്തും എന്നാണ് സൂചന. ഛായാഗ്രാഹകന്‍​ ​രാ​മ​ച​ന്ദ്ര​ബാ​ബു​ ​ആ​ദ്യ​മാ​യി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പ്രൊ​ഫ​സ​ര്‍​ ​ഡി​ങ്ക​ന്‍​ ​എന്ന ചിത്രം ദി​ലീ​പി​ന് ​പൂ​ര്‍​ത്തി​യാ​ക്കാ​നു​ണ്ട്.​ ജാക്ക് ഡാനിയലിനുശേഷം ഡിങ്കന്റെ ഷൂട്ടിംഗിലേക്ക് ആയിരിക്കും ദിലീപ് കടക്കുക. പിന്നീട് ദിലീപ് ചെയ്യുവാൻ ഇരിക്കുന്നത് നാദിർഷയുടെ ചിത്രമാണ്. പറക്കും പപ്പൻ പിക് പോക്കറ്റ് എന്നീ ചിത്രങ്ങളും ദിലീപ് ഈ വർഷം കമ്മിറ്റ് ചെയ്തിട്ടുണ്ട്.

Read More

ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം അൻവർ റഷീദ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ട്രാൻസ്.ചിത്രം ഈ വർഷം തിയറ്ററുകളിൽ എത്തും.സിനിമാ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു ഇത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അന്തിമഘട്ടത്തിൽ എത്തിയിരിക്കുന്ന ഈ വേളയിൽ തന്നെ 20 കോടിക്ക് മുകളിലാണ് നിർമ്മാണച്ചെലവ്.ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ഷൂട്ടിംഗ് അടുത്ത ആഴ്ച എറണാകുളത്ത് ആരംഭിക്കും. പത്ത് ദിവസത്തെ ഷൂട്ടിംഗ് ആണ് ബാക്കിയുള്ളത്.കഴിഞ്ഞ ദിവസമാണ് ആംസ്റ്റർഡാമിലെ ഷൂട്ടിംഗ് പൂർത്തിയാക്കി സംഘം കേരളത്തിൽ എത്തിയത്. പ്രധാന കഥാപാത്രത്തിന്റെ വിവിധ കാലഘട്ടങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്.അതിനാൽ രണ്ട് വർഷമെടുത്ത് വിവിധ ഷെഡ്യൂളുകളിൽ ചിത്രം പൂർത്തിയാക്കാൻ ആണ് തീരുമാനിച്ചത്,അങ്ങനെ തന്നെയാണ് ചെയ്തതും,അൻവർ റഷീദ് പറയുന്നു.ഫഹദ് ഫാസിലിനെ കൂടാതെ വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, നസ്രിയാ നസിം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷെയ്ന്‍ നിഗം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതുവരെ കാണാത്ത പുതിയ ഗെറ്റപ്പുകളിൽ ഫഹദ് എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അമൽ നീരദ്…

Read More

തൊട്ടതെല്ലാം പൊന്നാക്കിയ അൻവർ റഷീദ് സംവിധാന രംഗത്തേക്ക് ഏഴ് വർഷങ്ങൾക്ക് ശേഷം തിരികെ വരുന്ന ചിത്രമാണ് ട്രാൻസ്. ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രം ഡിസംബറിൽ തിയേറ്ററുകളിലെത്തും. 2012ൽ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടലിന് ശേഷം ഏഴ് വർഷം പിന്നിട്ട് അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ട്രാൻസ്. ചിത്രം നിർമ്മിക്കുന്നത് അൻവർ റഷീദ് എന്റര്‍ടെയിന്‍മെന്റ്സ് തന്നെയാണ്.കേരളത്തിലും തമിഴ്നാട്ടിലും ആംസ്റ്റര്‍ഡാമിലും മുംബൈയിലുമായി ഒരു വര്‍ഷത്തിലേറെയായി ട്രാന്‍സ് ചിത്രീകരിക്കുകയാണ്. ഫഹദ് ഫാസിലിനെ കൂടാതെ വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, നസ്രിയാ നസിം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷെയ്ന്‍ നിഗം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതുവരെ കാണാത്ത പുതിയ ഗെറ്റപ്പുകളിൽ ഫഹദ് എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അമൽ നീരദ് ആണ്. സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടിയാണ്.രാജമാണിക്യം, അണ്ണൻതമ്പി ,ചോട്ടാമുംബൈ, ഉസ്താദ് ഹോട്ടൽ എന്നിങ്ങനെ എണ്ണം പറഞ്ഞ നിരവധി ഹിറ്റുകൾ ആണ് അൻവർ റഷീദിന്റെ സംവിധാനത്തിൽ ഒരുങ്ങിയത്.

Read More

ന്യൂസീലന്‍ഡിനോടുള്ള ഇന്ത്യയുടെ തേല്‍വിയില്‍ ഏറെ നിര്‍ണായകമായ എം.എസ് ധോനിയുടെ പുറത്താകലിനെ ചൊല്ലി വിവാദം ഇപ്പോൾ കത്തി പുറപ്പെട്ടിരിക്കുകയാണ്. ധോണി പുറത്തായത് ശരിക്കും നോബോള്‍ വിധിക്കേണ്ട പന്തിലായിരുന്നു എന്നാണ് വിലയിരുത്തല്‍. മത്സരത്തില്‍ 72 പന്തില്‍ നിന്ന് 50 റണ്‍സെടുത്ത ധോനി 49ാം ഓവറില്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാകുകയായിരുന്നു. എന്നാല്‍ 40 മുതല്‍ 50 വരെയുള്ള ഓവറിലെ മൂന്നാം പവര്‍പ്ലേയിലെ ഫീല്‍ഡിങ് നിയന്ത്രണങ്ങള്‍ തെറ്റിച്ച പന്തിലായിരുന്നു ധോനിയുടെ പുറത്താകല്‍ എന്നാണ് കണ്ടെത്തല്‍. മൂന്നാം പവര്‍പ്ലേയില്‍ 30 യാര്‍ഡ് സര്‍ക്കിളിനു പുറത്ത് അഞ്ചു ഫീല്‍ഡര്‍മാരിലധികം ഉണ്ടാകാന്‍ പാടില്ലെന്നാണ് നിയമം.എന്നാല്‍ ന്യൂസിലാന്‍ഡ് ആറ് ഫീല്‍ഡര്‍മാരെ ബൗണ്ടറിയില്‍ നിര്‍ത്തിയിരുന്നു. ഇത് അംപയര്‍മാര്‍ ശ്രദ്ധിച്ചതുമില്ല. ഇക്കാര്യം കണ്ടിരുന്നെങ്കില്‍ ധോണി റണ്ണൗട്ടായ 49-ാം ഓവറിലെ മൂന്നാം പന്തില്‍ ഇന്ത്യക്ക് ഫ്രീ ഹിറ്റ് ലഭിക്കുമായിരുന്നു. ഫ്രീ ഹിറ്റായിരുന്നെങ്കില്‍ ധോണി രണ്ടാം റണ്ണിനായി ഓടി റണ്ണൗട്ടാകേണ്ടി വരില്ലായിരുന്നു എന്നുമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന വാദം. Six fielders outside the 30yard circle!!🙄…

Read More

ലയൺ കിങ്ങിന്റെ ഹിന്ദി പതിപ്പ് ടീസറിൽ സിംബയുടെ ശബ്ദം കേട്ട് പ്രേക്ഷകർ ഒന്നടങ്കം ഞെട്ടി. ‘മേ ഹൂ സിംബാ, മുഫാസാ കാ ബേട്ടാ’..കിങ് ഖാന്റെ മകൻ ആര്യൻ തന്റെ വരവറിയിക്കുകയാണ്. ഇത് ഷാരൂഖാൻ തന്നെയല്ലേ അതേ ശബ്ദഗാംഭീര്യം തന്നെയാണ് എന്നായിരുന്നു ആരാധകരുടെ സംശയം. സംവിധായകൻ കരണ്‍ ജോഹർ പോലും ഒന്ന് അമ്പരന്നു. വാൾട് ഡിസ്നി ഒരുക്കുന്ന ചിത്രമാണ് ലയൺ കിങ്. ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ സിംബയ്ക്ക് ശബ്ദം നൽകുന്നത് ആര്യൻ ഖാൻ ആണ്. Mera Simba.. #TheLionKing @disneyfilmindia pic.twitter.com/kC66BMBOVE— Shah Rukh Khan (@iamsrk) July 11, 2019 15 വർഷങ്ങൾക്ക് ശേഷം ഷാരൂഖ് ഖാനും ആര്യനും സിനിമയ്ക്കായി ഒന്നിക്കുന്ന ഈ വേളയിൽ മുഫാസയ്ക്ക് ശബ്ദം നൽകിയത് കിങ് ഖാനാണ്. ഇതിനു മുൻപ് ഇവർ ശബ്ദം നൽകിയിട്ടുള്ളത് ഇൻക്രെഡിബിൾസ് എന്ന ഹോളിവുഡ് ചിത്രത്തിനു വേണ്ടിയാണ് .ഡിസ്നിയുടെ പ്രോസ്തെറ്റിക് കംപ്യൂട്ടർ ആനിമേറ്റഡ് റീമേക്ക് ആണ് ലയൺ കിംഗ്. 2016ല്‍ പുറത്തിറങ്ങിയ ജംഗിള്‍…

Read More

ലോകകപ്പ് സെമിയിൽ ഇന്ത്യയുടെ തോൽവിയിൽ മനംനൊന്ത് സിനിമാതാരം നിവിൻപോളിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഹൃദയം തകർന്നുവെന്നും എന്നാൽ നാം ഇതിനേയും അതിജീവിച്ച് കടന്നുപോകും എന്നും നിവിൻപോളി ഫേസ്ബുക്കിൽ കുറിക്കുന്നു. ജഡേജയുടെയും ധോണിയുടെയും മികച്ച പ്രകടനങ്ങളെ അഭിനന്ദിക്കുന്നതിനോടൊപ്പം ന്യൂസിലാന്റിന്റെ ഗംഭീരപ്രകടനത്തെയും എടുത്ത് പറയുന്നു നിവിൻ. സെമി ഫൈനലിൽ ന്യൂസിലാൻഡ് 18 റണിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്.ധോണിയുടെയും ജഡേജയുടെയും ശ്രമങ്ങൾ വിഫലമായി. 59 പന്തില്‍ നാല് ഫോറും നാല് സിക്സുമടക്കം 77 റണ്‍സെടുത്ത ജഡേജയെ ട്രെന്റ് ബോള്‍ട്ടാണ് പുറത്താക്കിയത്. തൊട്ടടുത്ത ഓവറില്‍ തന്നെ ധോണിയും റണ്ണൗട്ടായി. 72 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയാണ് ധോണി പുറത്തായത്.

Read More

പ്രശസ്തയായ സംവൃത സുനിലിന്റെ രണ്ടാം വരവാണ് സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രം. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ സംവൃതയുടെ രണ്ടാം വരവിനായി താരത്തെ സമീപിച്ചത് താനാണെന്ന് തുറന്നുപറയുകയാണ് ബിജു മേനോൻ. ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് താരം ഇത് വെളിപ്പെടുത്തിയത്. ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിന് സജീവ് പാഴൂരാണ് കഥയും തിരക്കഥയും രചിക്കുന്നത്. സംവൃതയെ തിരിച്ചു കൊണ്ടുവരിക എന്നത് തങ്ങളുടെ ആവശ്യം ആയിരുന്നുവെന്നും കഥ കേട്ടതിനു ശേഷം സംവൃത അഭിനയിക്കാൻ തയ്യാറായെന്നും ബിജു മേനോൻ പറയുന്നു. തന്റെ കുഞ്ഞുമായി എത്തിയാണ് സംവൃത ഷൂട്ട് പൂർത്തിയാക്കിയത്. സെറ്റിൽ ചൂട് കൂടിയപ്പോൾ സംവൃതക്ക് ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെടുകയും അപ്പോൾ ബിജുമേനോൻ സംയുക്തയെ ഫോണിൽ വിളിച്ചു കൊടുക്കുകയും ചെയ്തു. അവർ കുറച്ചു നേരം സംസാരിച്ചു എന്നും അതിൽ നിന്നും സംവൃത ഒാക്കെയായി എന്നും ബിജു മേനോൻ പറയുന്നു.അത്രയും വേദന സഹിച്ച് ഈ ചിത്രം സംവൃത പൂർത്തിയാക്കിയത് കഥ ഇഷ്ടപ്പെട്ടിട്ടാണെന്നും…

Read More

മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബിഗ് ബ്രദര്‍’.ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ദിഖും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ബിഗ് ബ്രദറി’നുണ്ട്. ചിത്രത്തിൽ സച്ചിദാനന്ദൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ സഹോദരന്മാരായി രണ്ട് പേരാണ് അഭിനയിക്കുന്നത്.അനൂപ് മേനോനും ജൂണിലെ ഒരു നായകൻ സർജാനോ ഖാലീദുമാണ് ചിത്രത്തിൽ മോഹൻലാലിന്റെ സഹോദരങ്ങളായി എത്തുന്നത്.ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു.ഇതൊട് കൂടി ചിത്രത്തിന്റെ ഷൂട്ടിങ്ങിന് തുടക്കമായി.നിലവിൽ ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയിലാണ് മോഹൻലാൽ അഭിനയിച്ച് വരുന്നത്.ഈ ചിത്രം പൂർത്തിയായ ശേഷം മോഹൻലാൽ ബിഗ് ബ്രദറിൽ ജോയിൻ ചെയ്യും. ചിത്രത്തിൽ ബോളിവുഡ് താരം അർബാസ് ഖാനും ഉണ്ടെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു.സൽമാൻ ഖാന്റെ സഹോദരനാണ് അർബാസ്. വേദാന്തം ഐപിഎസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അർബാസ് അവതരിപ്പിക്കുന്നത് . സൽമാൻ ഖാൻ ചിത്രം ദബാങ്കിലൂടെ അഭിനയ ജീവിതം തുടങ്ങിയ അർബാസ് ഖാന്റെ ആദ്യ തെന്നിന്ത്യൻ ചിത്രം കൂടിയാണ് ബിഗ് ബ്രദർ. റെജിന…

Read More

പൃഥ്വിരാജിനെ നായകനാക്കി ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിന് തുടക്കമായി. ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു.9 എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്. ലിസ്റ്റിൻ സ്റ്റീഫൻ മാജിക് ഫ്രെയിംസ് ചിത്രത്തിൻറെ സഹ നിർമാതാക്കളിൽ ഒരാൾ ആണ്.സച്ചിയാണ് തിരക്കഥ. ചിത്രത്തിന്റെ ഷൂട്ടിംഗ് ശ്രീലങ്കയിൽ ആയിരിക്കും നടക്കുക.സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ജീൻ പോളും ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.കാറുകളോട് അടങ്ങാത്ത ഭ്രമമുള്ള ഒരു സൂപ്പര്‍ താരത്തിന്റെ വേഷത്തിലാണ് പൃഥ്വി ചിത്രത്തില്‍ അഭിനയിക്കുന്നതെന്നാണ് സൂചന. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് സുശിന്‍ ശ്യാം ആണ്.

Read More

2023 ക്രിക്കറ്റ് വേൾഡ് കപ്പിൽ ഇന്ത്യ കിരീടം ചൂടുമെന്നും ധോണി ആയിരിക്കും അപ്പോൾ കോച്ച് എന്നും പറഞ്ഞിരിക്കുകയാണ് നടൻ അജു വർഗീസ് ഇപ്പോൾ.ഈ തലക്കെട്ട് എനിക്ക് വായിക്കേണ്ടത്, ഫേസ്ബുക്കിൽ അജു വർഗീസ് കുറിച്ചു.ധോണിയുടെ കട്ട ഫാനായ അജു വർഗീസ് ലോകകപ്പിനിടയിൽ നിരവധി തന്നെ ധോണിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. സെമി ഫൈനലിൽ ന്യൂസിലാൻഡ് 28 റണിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്.ധോണിയുടെയും ജഡേജയുടെയും ശ്രമങ്ങൾ വിഫലമായി. 59 പന്തില്‍ നാല് ഫോറും നാല് സിക്സുമടക്കം 77 റണ്‍സെടുത്ത ജഡേജയെ ട്രെന്റ് ബോള്‍ട്ടാണ് പുറത്താക്കിയത്. തൊട്ടടുത്ത ഓവറില്‍ തന്നെ ധോണിയും റണ്ണൗട്ടായി. 72 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയാണ് ധോണി പുറത്തായത്.

Read More