Author: webadmin

സെമി ഫൈനലിൽ പൊരുതി തോറ്റ ഇന്ത്യൻ ടീമിന് ആശ്വാസ വാക്കുകളുമായി പൃഥ്വിരാജ് സുകുമാരൻ.സോഷ്യൽ മീഡിയയിൽ കൂടിയായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം.ഭാവിയിലേക്ക് കുറച്ചധികം മുതൽകൂട്ടുമായാണ് ഇന്ത്യ ലോകകപ്പിൽ നിന്ന് പടിയിറങ്ങുന്നത്,പൃഥ്വിരാജ് പറഞ്ഞു.ഗംഭീര രീതിയിൽ സ്കോർ പ്രതിരോധിച്ച ന്യൂസിലാന്റിന് അഭിനന്ദനവും നൽകുന്നു പൃഥ്വിരാജ്. Congrats #TeamIndia on a fantastic World Cup campaign. Tough luck on the big day. But we bid adieu to #CWCUP2019 with so many promising pointers for the future. Take a bow #NewZealand! What a defense!— Prithviraj Sukumaran (@PrithviOfficial) July 10, 2019 സെമി ഫൈനലിൽ ന്യൂസിലാൻഡ് 28 റണിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്.ധോണിയുടെയും ജഡേജയുടെയും ശ്രമങ്ങൾ വിഫലമായി. 59 പന്തില്‍ നാല് ഫോറും നാല് സിക്സുമടക്കം 77 റണ്‍സെടുത്ത ജഡേജയെ ട്രെന്റ് ബോള്‍ട്ടാണ് പുറത്താക്കിയത്. തൊട്ടടുത്ത ഓവറില്‍ തന്നെ ധോണിയും റണ്ണൗട്ടായി. 72 പന്തില്‍ നിന്ന് 50…

Read More

ഇന്ത്യയുടെ ലോകകപ്പ് പോരാട്ടങ്ങൾക്ക് അവസാനം.സെമി ഫൈനലിൽ ന്യൂസിലാൻഡ് 28 റണിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്.ധോണിയുടെയും ജഡേജയുടെയും ശ്രമങ്ങൾ വിഫലമായി. 59 പന്തില്‍ നാല് ഫോറും നാല് സിക്സുമടക്കം 77 റണ്‍സെടുത്ത ജഡേജയെ ട്രെന്റ് ബോള്‍ട്ടാണ് പുറത്താക്കിയത്. തൊട്ടടുത്ത ഓവറില്‍ തന്നെ ധോണിയും റണ്ണൗട്ടായി. 72 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയാണ് ധോണി പുറത്തായത്. പിന്നാലെ ഭുവനേശ്വര്‍ കുമാറും പുറത്തായി. ഇതോടെ അവസാന ഓവറില്‍ ജയിക്കാന്‍ 23 റണ്‍സെന്ന ലക്ഷ്യം ഇന്ത്യക്ക് മുന്നില്‍. ഒരു വിക്കറ്റും കൈയ്യില്‍. ജെയിംസ് നീഷാമെറിഞ്ഞ അവസാന ഓവറിലെ മൂന്നാം പന്തില്‍ ചഹലും വീണതോടെ വിജയം കിവികള്‍ക്കൊപ്പം പറന്നു.നേരത്തെ, 62 പന്തില്‍ 32 റണ്‍സെടുത്ത് ഹാര്‍ദിക്പാണ്ഡ്യ സാന്‍ഡ്നര്‍ക്ക് വിക്കറ്റ് നല്‍കി മടങ്ങിയിരുന്നു. ഉയര്‍ത്തിയടിക്കാനുള്ള ശ്രമം ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്‍റെ കൈകളില്‍ അവസാനിക്കുകയായിരുന്നു. 24 റണ്‍സിനുള്ളില്‍ നാല്​ വിക്കറ്റ്​ നഷ്​ടമായി വന്‍ തകര്‍ച്ചയിലേക്ക്​ കൂപ്പുകുത്തിയ ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ പന്തും ഹര്‍ദിക്​ പാണ്ഡ്യയും ചേര്‍ന്ന്​ രക്ഷിക്കുമെന്ന്​ തോന്നിപ്പിച്ചിരുന്നു.എന്നാല്‍, ഉറച്ചുനിന്നു…

Read More

ലോകകപ്പ്​ ക്രിക്കറ്റിന്‍െറ ഫൈനലിലെത്താന്‍ 240 റണ്‍സെന്ന ലക്ഷ്യവുമായി തുടക്കത്തിലേ തകര്‍ന്ന ഇന്ത്യ എം.എസ്. ധോണിയുടേയും (34) രവീന്ദ്ര ജഡേജയുടേയും (73) അപരാജിത ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ പൊരുതുന്നു. 54പന്തില്‍ 74 റണ്‍സെടുത്ത ജഡേജയും 61പന്തില്‍ 34 റണ്‍സെടുത്ത ധോണിയും ഇന്ത്യന്‍ പ്രതീക്ഷകള്‍ അണയാതെ കാക്കുകയാണ്. 46 ഓവറില്‍ ആറിന് 197 എന്ന നിലയിലാണ് ഇന്ത്യ. 24 പന്തില്‍ നിന്ന് 42റണ്‍സാണ് വിജയിക്കാന്‍ ആവശ്യം. നേരത്തെ, 62 പന്തില്‍ 32 റണ്‍സെടുത്ത് ഹാര്‍ദിക്പാണ്ഡ്യ സാന്‍ഡ്നര്‍ക്ക് വിക്കറ്റ് നല്‍കി മടങ്ങിയിരുന്നു. ഉയര്‍ത്തിയടിക്കാനുള്ള ശ്രമം ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്‍റെ കൈകളില്‍ അവസാനിക്കുകയായിരുന്നു. 24 റണ്‍സിനുള്ളില്‍ നാല്​ വിക്കറ്റ്​ നഷ്​ടമായി വന്‍ തകര്‍ച്ചയിലേക്ക്​ കൂപ്പുകുത്തിയ ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ പന്തും ഹര്‍ദിക്​ പാണ്ഡ്യയും ചേര്‍ന്ന്​ രക്ഷിക്കുമെന്ന്​ തോന്നിപ്പിച്ചിരുന്നു.എന്നാല്‍, ഉറച്ചുനിന്നു കളിക്കേണ്ട നേര​ത്ത്​ അനാവശ്യ ഷോട്ടിന്​ ശ്രമിച്ചാണ്​ പന്ത്​ പുറത്തായത്​. സ്​പിന്നര്‍ മിച്ചല്‍ സാന്‍ഡ്​നറെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമം ബൗണ്ടറി ലൈനിന്​ ഏറെ മുന്നിലായി ഡി ഗ്രാന്‍ഡ്​ഹോമിന്‍െറ കൈയില്‍…

Read More

തൻറെ ഉറ്റസുഹൃത്തിനെ പ്രേക്ഷകർക്കു മുമ്പിൽ പരിചയപ്പെടുത്തി നമിത പ്രമോദ്.നമിത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാകുന്നത്. നമിതാ പ്രമോദും രണ്ട് പെൺകുട്ടികളാണ് ചിത്രത്തിലുള്ളത്.സംവിധായകൻ നാദിർഷയുടെ മകൾ ആയിഷയാണ് നമിതയുടെ കൂടെ ഫോട്ടോയിൽ കാണുന്ന ഒരാൾ.മൂന്നാമത്തെ ആളുടെ മുഖം മറച്ചിരിക്കുകയാണ്‌. നടൻ ദിലീപിന്റെ മകൾ മീനാക്ഷിയാണ് ആ മൂന്നാമൻ എന്നാണ് ആരാധകരുടെ കണ്ടെത്തൽ. നിഴലുകൾ… ബെസ്റ്റ് ഫ്രണ്ട്സ് ഫോർ എവർ എന്ന അടിക്കുറിപ്പോടെയാണ് നമിത ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്.നേരത്തെ ആയിഷയുടെയും മീനാക്ഷിയുടെയും ഡബ്സ്മാഷ് വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.ചെന്നൈയിലെ കോളജിൽ എംബിബിഎസ് വിദ്യാർഥിയാണ് മീനാക്ഷി.

Read More

മലയാള സിനിമയ്ക്ക് എന്നും അഭിമാനിക്കാവുന്ന ചില സിനിമകൾക്ക് തിരക്കഥ രചിച്ച തിരക്കഥാകൃത്താണ് ശ്യാം പുഷ്കരൻ.ശ്യാം പുഷ്കരന്റെ ഭാര്യയും അഭിനേത്രിയുമായ ഉണ്ണിമായയെ കുറിച്ച് ഫെയ്സ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്യാം പുഷ്കരന്റെ മാതാവ് ഗീതാ പുഷ്കരൻ.മരുമോളെ പെരുത്തിഷ്ടം ആണെന്നും അവള്‍ അവള്‍ക്കു നല്ലതെന്ന് തോന്നുന്നത് വൃത്തിയായി, ഭംഗിയായി ചെയ്യുന്നു എന്നും ഗീത ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു ഗീത പുഷ്കരന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ : കഴിഞ്ഞ നാൽപ്പതു വർഷം എന്താ ചെയ്തത്? എന്നോടു തന്നെയാ ചോദ്യം..ആ… ആർക്കറിയാം..കഞ്ഞീം കറീം വച്ചു കളിച്ചു. കെട്ടിയോനുമായി വഴക്കുണ്ടാക്കി. മക്കളോടും നാട്ടുകാരോടും വഴക്കുണ്ടാക്കി. ഇൻലാൻഡും കവറും വിറ്റു. വേണ്ടതിനും വേണ്ടാത്തതിനും വഴക്കു കേട്ടു.വേറെ എന്താ ചെയ്തിരുന്നേ..ഒന്നുല്ല അല്ലേ… അതുകൊണ്ടാ എനിക്കെന്റെ മരുമോളെ പെരുത്തിഷ്ടം. അവൾ അവൾക്കു നല്ലതെന്ന് തോന്നുന്നത് വൃത്തിയായി,ഭംഗിയായി ചെയ്യുന്നു. ആഹാരമുണ്ടാക്കലും മക്കളെ പെറ്റു വളർത്തലുമല്ല ജീവിതം എന്നവൾ തിരിച്ചറിയുന്നു. അവളുടെ സ്വകാര്യ ഇഷ്ടങ്ങളെ നിലപാടുകളെ അഭിരുചികളെ അവൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നു. അതാണ് പെണ്ണ് ,അതായിരിക്കണം പെണ്ണ്.…

Read More

മലയാള സിനിമ രംഗത്ത് സ്ത്രീ സാന്നിധ്യം എല്ലാ മേഖലയിലും നിറഞ്ഞു വരുമ്പോൾ സ്ത്രീകൾ അധികം കടന്നു ചെല്ലാത്ത ഒരു മേഖലയാണ് ടൈറ്റിൽ ഡിസൈൻ, ഡിജിറ്റൽ ആർട്ട് മുതലായവ. എന്നാൽ ആ മേഖലയിൽ വേറിട്ടൊരു സാന്നിദ്ധ്യമായി ‘വര’നിറവുമായി തിളങ്ങി നിൽക്കുകയാണ് റോസ്‌മേരി ലില്ലു എന്ന ഈ കലാകാരി. 016-ൽ കവി ഉദ്ദേശിച്ചതിൽ തുടങ്ങി മൂന്നു വർഷങ്ങൾക്കിപ്പുറം ധ്യാൻ ശ്രീനിവാസന്റെ അദ്യ സംവിധാന സംരംഭമായ ലവ് ആക്ഷൻ ഡ്രാമ വരെ എത്തിനിൽക്കുന്ന ഒരു ‘വര’ കരിയറാണ് റോസ്‌മേരിയുടേത്. ചിത്രരചനയിൽ താൽപര്യമുണ്ടായിരുന്ന റോസ്മേരി സ്‌കൂള്‍ പഠനത്തിനുശേഷം വിസ്മയ സ്‌കൂള്‍ ഓഫ് ആ‍‍ർട്സ് ആന്‍ഡ് മീഡിയയില്‍ ബിഎംഎംസി മള്‍ട്ടിമീഡിയ കോഴ്‌സ് ചെയ്തു. പിന്നീട് എറണാകുളത്തെ ഒരു സ്വകാര്യ ഡിസൈനിങ് സ്ഥാപനത്തില്‍ ജോലി ചെയ്യവെയാണ് റോസ്മേരിയുടെ ജീവിതത്തിലെ വഴിത്തിരിവ് സംഭവിച്ചത്. ജോലിക്കിടെ നടന്‍ നീരജ് മാധവിനായി ഒരു ഡിജിറ്റല്‍ പെയിന്റിങ് വരച്ചുകൊടുത്തു. സംഭവം ക്ലിക്കായതോടെ റോസ്‌മേരിയെ സിനിമാക്കാരിയായി..! ഇരുപതാം വയസ്സിൽ സിനിമകളിൽ ഫ്രീലാന്‍സ് പോസ്റ്റര്‍ ഡിസൈനറായി തീർന്ന റോസ്മേരി…

Read More

വയലിനിൽ മായാജാലം തീര്‍ ക്കുന്ന സംഗീതജ്ഞനായിരുന്നു ബാലഭാസ്ക്കർ. കേരളത്തില്‍ ആദ്യമായി ഇലക്ട്രിക് വയലിന്‍ പരിചയപ്പെടുത്തിയ ബാലഭാസ്കർ ഫ്യൂഷന്‍റെ അനന്ത സാധ്യതകളാണ് എന്നും തേടിയത്. വയലിനുമായി ബാലഭാസ്ക്കർ വേദിയിലെത്തിയാൽ പിന്നെ ആസ്വാദകർ എല്ലാം മറക്കും. അങ്ങനെയൊരു കലാകാരന്റെ അപ്രതീക്ഷിത മരണം ഏൽപ്പിച്ച ആഘാതത്തിൽ നിന്നും ഇനിയും മലയാളികൾ മോചനം പ്രാപിച്ചിട്ടില്ല. ബാലഭാസ്കറുടെ ജന്മദിനമായ ഇന്ന് ആ പ്രിയ സുഹൃത്തിനെ ഓർത്തെടുക്കുകയാണ് സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി. പ്രിയ ബാലയെ വളരെയധികം മിസ് ചെയ്യുന്നുവെന്ന് കുറിച്ച സ്റ്റീഫൻ ദേവസി ബാലക്കൊപ്പമുള്ള ഒരു ഫോട്ടോ കൂടി പങ്ക് വെച്ചിട്ടുണ്ട്.

Read More

സാധാരണക്കാരിൽ ഒരാളായി ടോവിനോ എന്ന നടനെ പലയിടത്തും കണ്ടിട്ടുള്ളവരാണ് പ്രേക്ഷകർ. ഇപ്പോഴിതാ പ്രേക്ഷകരെ വീണ്ടും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ടോവിനോ. ടോവിനോ തോമസും എടക്കാട് ബറ്റാലിയൻ എന്ന സിനിമയുടെ ടീമും വിമാന താവളത്തിൽ നിലത്തു കിടന്നുറങ്ങുന്ന ഫോട്ടോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മകളും ഉണ്ട്. ലേഹ് വിമാന താവളത്തിൽ നിന്നുള്ള ദൃശ്യമാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ ആയ കൈലാസ് മേനോൻ തന്റെ ഫേസ്ബുക്ക് പേജ് വഴി പങ്കു വെച്ചിരിക്കുന്നത്. ഒരു ഗാന ചിത്രീകരണത്തിന് വേണ്ടിയാണ് എടക്കാട് ബറ്റാലിയൻ ടീം ലേഹിൽ പോയത്. പി ബാലചന്ദ്രൻ തിരക്കഥ രചിച്ച ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സ്വപ്‌നേഷ് കെ നായർ ആണ്. ശ്രീകാന്ത് ഭാസി, ജയന്ത് മാമൻ, തോമസ് ജോസെഫ് പട്ടത്താനം എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിനു സിദ്ധാർത്ഥ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് രതിഷ് രാധാകൃഷ്ണൻ ആണ്. സംയുക്ത മേനോൻ ടോവിനോ തോമസിന്റെ നായികാ വേഷത്തിൽ എത്തുന്ന ഈ…

Read More

ഫഹദ് ഫാസിലും പാർവതിയും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ബ്ലോക്ക് ബസ്റ്റർ ഹിറ്റായ ചലച്ചിത്രമാണ് ടേക്ക് ഓഫ്. ഇറാഖ് യുദ്ധകാലത്ത് ബന്ദികളായി അകപ്പെട്ട ഇന്ത്യൻ നേഴ്സുമാരെ രക്ഷപ്പെടുത്തിയ കഥ പറഞ്ഞ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ്. എഡിറ്റർ മഹേഷ് നാരായണൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രവും ഇതു തന്നെ. ഇപ്പോൾ രണ്ടാമത്തെ സിനിമയിലേക്ക് കടക്കുകയാണ് മഹേഷ് നാരായണൻ.ഫഹദും പാർവതിയും തന്നെയായിരിക്കും ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. മഹേഷ് നാരായണൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത് .ടേക്ക് ഓഫിന്റെ അണിയറ പ്രവർത്തകരിൽ ഭൂരിഭാഗം പേരും ഈ ചിത്രത്തിൽ ഭാഗമാകുമെന്ന് മഹേഷ് നാരായണൻ ദി ഹിന്ദുവിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.ചിത്രത്തിന് മാലിക് എന്നാണ് പേര് എന്നാണ് ലഭിക്കുന്ന സൂചനകൾ. ആന്റോ ജോസഫ് ആണ് ചിത്രം നിർമ്മിക്കുന്നത്.നിലവിൽ ട്രാൻസ് എന്ന സിനിമയിൽ അഭിനയിച്ചുവരികയാണ് ഫഹദ് ഫാസിൽ. അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം ഈ വർഷം തന്നെ തിയറ്ററുകളിൽ എത്തും.ട്രാൻസിന് ശേഷമായിരിക്കും ഈ ചിത്രത്തിൽ…

Read More

ലോകകപ്പിലെ ആദ്യ സെമി‌പോരാട്ടത്തില്‍ ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിംഗ് തിരഞ്ഞെടുത്തു. അവസാന മത്സരത്തില്‍ കളിച്ച ടീമില്‍ ഓരോ മാറ്റങ്ങള്‍ വീതം വരുത്തിയാണ് ഇന്ത്യയും, ന്യൂസിലന്‍ഡും ഇന്ന് കളിക്കാനിറങ്ങുന്നത്. ഇന്ത്യന്‍ ടീമില്‍ കുല്‍ദീപ്‌യാദവിന് പകരം യുസ്വേന്ദ്ര ചഹല്‍ എത്തിയപ്പോള്‍ ന്യൂസിലന്‍ഡ് ടീമില്‍ ടിം സൗത്തിക്ക്‌ പകരം ലോക്കി ഫെര്‍ഗൂസനാണ് കളിക്കുന്നത്.നിലവിൽ 17 ഓവറുകളിൽ 67ന് ഒന്ന് എന്ന നിലയിലാണ് ന്യൂസിലാൻഡ്. ബുംറക്കാണ് വിക്കറ്റ്. ടീമുകൾ: ന്യൂസിലാണ്ട്: മാര്‍ട്ടിന്‍ ഗപ്ടില്‍, ഹെന്‍റി നിക്കോളസ്, കെയിന്‍ വില്യംസണ്‍, റോസ് ടെയിലര്‍, ജെയിംസ് നീഷം, ടോം ലാഥം, കോളിന്‍ ഡി ഗ്രാന്‍ഡോം, മിച്ചല്‍ സാന്റനര്‍, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്‍റി, ട്രെന്റ് ബോള്‍ട്ട് ഇന്ത്യ: ലോകേഷ് രാഹുല്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്‍ലി, ഋഷഭ് പന്ത്, എംഎസ് ധോണി, ദിനേശ് കാര്‍ത്തിക്, ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, യൂസുവേന്ദ്ര ചഹാല്‍, ജസ്പ്രീത് ബുംറ

Read More