Author: webadmin

സൗബിൻ ഷാഹിർ , സൂരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ എം സി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് “വികൃതി”യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഫഹദ് ഫാസിൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. കട്ട് 2 ക്രിയേറ്റ് പിക്ച്ചേഴ്സിന്റെ ബാനറിൽ എ ഡി ശ്രീകുമാർ,ഗണേഷ് മേനോൻ,ലക്ഷ്മി വാര്യർ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിൽ ബാബുരാജ്, ഭഗത് മാനുവൽ, സുധി കോപ്പ, ഇർഷാദ്, ജാഫർ ഇടുക്കി, സുധീർ കരമന, മേഘനാഥൻ, മാമുക്കോയ, പുതുമുഖ നായിക വിൻസി, സുരഭി ലക്ഷ്മി, മറീന മെെക്കിൾ തുടങ്ങിയവരും അഭിനയിക്കുന്നു. അജീഷ് പി തോമസ്സ് കഥ തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആൽബി നിർവ്വഹിക്കുന്നു. ചിത്രത്തിന്റെ സംഭാഷണം ജോസഫ് വിജീഷ്,സനൂപ് എന്നിവർ എഴുതുന്നു.സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-നിഖിൽ രാജീവ്, ഷിഫിൽ, പ്രൊഡക്ഷൻ കൺട്രോളർ-എ ഡി ശ്രീകുമാർ, കല-സുജിത്ത് രാഘവ്, മേക്കപ്പ്-അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം-സമീറ സനീഷ്, സ്റ്റിൽസ്-നന്ദു ഗോപാലകൃഷ്ണൻ, പരസ്യക്കല-ഓൾഡ് മോക്സ്, എഡിറ്റർ-ആയൂബ് ഖാൻ,…

Read More

സോഷ്യൽ മീഡിയയിലെ ഏറ്റവും ആക്റ്റീവ് ആയിട്ടുള്ളതും ജനങ്ങൾക്ക് ഏറെ പ്രയോജനകരമായതുമായ ഒരു ഫേസ്ബുക്ക് പേജ് ഏതാണെന്ന് ചോദിച്ചാൽ മലയാളികൾ നിസംശയം പറയും അത് കേരള പോലീസിന്റെ പേജ് ആണെന്ന്. ക്രിയാത്മകമായ സമീപനങ്ങളിലൂടെ ഫോളോവെഴ്സിനെ ചിരിപ്പിക്കുന്നതിനൊപ്പം ഏറെ ചിന്തിപ്പിക്കുന്നതുമാണ് കേരള പോലീസിന്റെ ഓരോ ഫേസ്ബുക്ക് പോസ്റ്റും. ജനങ്ങളിലേക്ക് ഏറ്റവും വേഗത്തിൽ എത്തുന്നതും ഏറെ ശ്രദ്ധ പിടിച്ചു പറ്റുന്നതുമായ ട്രോളുകൾ തന്നെയാണ് കേരള പോലീസ് പൊതുജനങ്ങളുടെ അറിവിലേക്കായുള്ള കാര്യങ്ങൾ പങ്ക് വെക്കുവാൻ ഉപയോഗിക്കുന്നത്. ‘പോലീസ് മാമൻ’ എന്ന് ജനങ്ങൾ ഏറെ സ്നേഹത്തോടെ വിളിക്കുന്ന പേജിൽ രസകരമായ മറുപടികളും അവർ നൽകുന്നുണ്ട്. മണി ചെയിൻ എന്ന നിയമവിരുദ്ധമായ പ്രവർത്തിയെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുവാൻ വേണ്ടി കേരള പോലീസ് തയ്യാറാക്കി പോസ്റ്റ് ചെയ്‌ത ട്രോളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാരവിഷയം. പല രൂപത്തിലും ഭാവത്തിലും തേടിവരുന്ന മണി ചെയിൻ തട്ടിപ്പുകളെ കുറിച്ച് പറയുവാൻ ലൂസിഫറിലെ മാസ്സ് ഡയലോഗാണ് കേരള പോലീസ് ഉപയോഗിച്ചിരിക്കുന്നത്. ട്രോൾ പോലെ തന്നെ രസകരമാണ്…

Read More

പ്രശസ്ത സീരിയൽ – സിനിമ നടി മഞ്ജു പത്രോസിന് എതിരെ വളരെ വൾഗറായ രീതിയിലാണ് സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം കുറച്ചു നാളായി കണ്ടു വന്നത്. ഫോട്ടോസും വീഡിയോസും ഉപയോഗിച്ചുള്ള ഇത്തരം പ്രവർത്തികൾക്ക് എതിരെ ആറ് മാസം മുൻപ് മഞ്ജു സൈബർ സെല്ലിൽ പരാതി കൊടുത്തിരുന്നു. അതിന്റെ ഭാഗമായി കൗമാരക്കാരനടക്കം രണ്ടു പേരെ പോലീസ് പിടികൂടുകയും മുപ്പതോളം ചാനലുകളിലെ വീഡിയോകൾ ഡിലീറ്റ് ചെയ്യുകയും ചെയ്‌തു. സോഷ്യൽ മീഡിയയിൽ ആർക്കും എന്തും ചെയ്യാമെന്ന തോന്നലുകൾ ഉള്ളവർക്കുള്ള ഒരു മറുപടി കൂടിയാണിത്. ഞരമ്പ് രോഗികൾ ഒന്ന് സൂക്ഷിച്ചാൽ നല്ലത്. അല്ലെങ്കിൽ പിടി വീഴും.

Read More

ഫസ്റ്റ് ലുക്ക് കൊണ്ടും ടീസർ, ട്രെയ്‌ലർ കൊണ്ടെല്ലാം പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ അമല പോൾ ചിത്രം ആടൈ ജൂലൈ 19ന് തീയറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിൽ അഭിനയിച്ചതിനെ കുറിച്ച് അമല പോൾ ഒരു ദേശീയ മാധ്യമത്തോട് മനസ്സ് തുറന്നിരിക്കുകയാണ്. “എനിക്ക് ഒരുപോലെ പേടിയും അസ്വസ്ഥതയുമുണ്ടായിരുന്നു. സെറ്റിൽ പതിനഞ്ചോളം ടെക്നീഷ്യൻമാര്‍ ഉണ്ടായിരുന്നു. ആളുകൾക്ക് മുൻവിധികളുണ്ടാകും. പക്ഷേ ആടൈ ഒരു സത്യസന്ധമായ ശ്രമമാണ്. സിനിമ ഉപേക്ഷിച്ചാലോ എന്ന ചിന്തയിലിരിക്കുന്ന സമയത്താണ് ആടൈ വരുന്നത്. പലരും സ്ത്രീകേന്ദ്രീകൃതമായ കഥകളുമായി സമീപിച്ചിട്ടുണ്ട്, പക്ഷേ ഒന്നും എനിക്ക് ഇഷ്ടപ്പെട്ടവ ആയിരുന്നില്ല. ആടൈയിലെ കഥ എനിക്ക് ഇഷ്ടപ്പെട്ടു. ഇതൊരു തമിഴ്സിനിമയാണെന്നു പോലും എനിക്ക് വിശ്വസിക്കാൻ സാധിച്ചില്ല.”

Read More

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാള്‍. ഇന്ത്യ ക്രിക്കറ്റില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന നായകന്‍. പുതിയകാല ഇന്ത്യ ടീമിനെ രൂപപ്പെടുത്തിയ ക്യാപ്റ്റന്‍. കൊല്‍ക്കത്തയുടെ രാജകുമാരന്‍, ബംഗാള്‍ കടുവ എന്നിങ്ങനെ പല വിളിപ്പേരിലും അറിയപ്പെടുന്ന ഗാംഗുലി, സഹതാരങ്ങള്‍ക്ക് അവരുടെ സ്വന്തം ദാദ ആയിരുന്നു. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആരാധകരുടെ പ്രിയ ദാദക്ക് ജന്മദിനാശംസകൾ നേർന്നിരിക്കുകയാണ് മലയാളികളുടെ പ്രിയങ്കരനായ ലാലേട്ടൻ. ട്വിറ്ററിലൂടെയാണ് ലാലേട്ടൻ ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്. Wishing @SGanguly99 a very happy birthday #HappyBirthdayGanguly — Mohanlal (@Mohanlal) July 8, 2019 സൗരവ് ചന്ദീദാസ് ഗാംഗുലി (ജനനം: ജൂലൈ 8, 1972, കൊൽക്കത്ത) ഇന്ത്യയിൽ നിന്നുള്ള മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ താരവും നായകനുമായിരുന്ന ഇദ്ദേഹം ദാദാ എന്നാണ് സ്നേഹപൂർവം അറിയപെടുന്നത് .നിലവിൽ ഇദേഹം ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡണ്ടാണ്. വിദേശത്ത് ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ ജയിച്ച ഇന്ത്യൻ നായകനെന്ന റെക്കോർഡ് പേരിൽ ഉള്ള ഇദ്ദേഹം എക്കാലെത്തയും മികച്ച…

Read More

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രം മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മലയാള സിനിമാ ലോകത്തെ ആവേശത്തിലാഴ്ത്തികൊണ്ടാണ് ചിത്രത്തെ സംബന്ധിച്ച ഓരോ വാർത്തകളും പുറത്തു വരുന്നത്. വേണുകുന്നപ്പള്ളി മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി നിര്‍മ്മിക്കുന്ന മാമാങ്കം മമ്മൂക്കയ്‌ക്കൊപ്പം ഉണ്ണി മുകുന്ദന്‍ വീണ്ടും അഭിനയിക്കുന്ന ചിത്രം കൂടിയാണ്. ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് ഉണ്ണിമുകുന്ദൻ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ നീരജ് മാധവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തിനുവേണ്ടി നീരജ് മാധവ് കളരി അഭ്യസിക്കുകയും ഉണ്ടായി. ഇതിൻറെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുകയാണ് താരമിപ്പോൾ.കനിഹ, അനു സിത്താര, പ്രാചി ദേശായി തുടങ്ങിയവരാണ് സിനിമയില്‍ നായികമാരായി എത്തുന്നത്.ജോസഫ് എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ശേഷം എം പത്മകുമാർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

Read More

ദിലീപ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ശുഭരാത്രി.വ്യാസൻ കെ പി രചനയും സംവിധാനവും നിർവഹിച്ച ചിത്രം മികച്ച റിപ്പോർട്ടുകളോടെ പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ പ്രചരണാർത്ഥം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പുതിയ കാലത്തെ റിയലിസ്റ്റിക്ക് സിനിമകളെ കുറിച്ച് ദിലീപ് വാചാലനായി. രസച്ചരട് പൊട്ടാതെ കഥപറയുന്ന, മുഷിപ്പിക്കാത്ത സിനിമകൾക്കൊക്കെ എല്ലാകാലത്തും പ്രേക്ഷകപ്രീതി നേടാനാകും. പണ്ട് കണ്ട പലസിനിമകളിലെയും രംഗങ്ങളും സംഭാഷണങ്ങളും ഇന്നും മനസ്സിൽ തങ്ങിനിൽക്കാൻ കാരണം അവയിലെ നാടകീയതതന്നെയാണ്. പുതിയകാലത്തെ സിനിമയിലെ രംഗങ്ങൾ എത്രത്തോളം മനസ്സിൽ തങ്ങിനിൽക്കുന്നുണ്ട് എന്ന് ചിന്തിക്കേണ്ട കാര്യമാണ്. മനസ്സിൽ കൊളുത്തുന്ന ചില സന്ദർഭങ്ങൾക്ക് പിറകിൽ പലപ്പോഴും ഒരു നാടകീയത ഉണ്ടാകും. ചില കാലങ്ങളിൽ ചിലത് സംഭവിക്കും എന്നാൽ, ഈ കാലവും കടന്നുപോകും,ദിലീപ് പറഞ്ഞു. അനു സിത്താരയാണ് ശുഭരാത്രിയിൽ ദിലീപിന്റെ നായിക. നെടുമുടി വേണു, സായികുമാർ, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, നാദിർഷ, ഹരീഷ് പേരടി, മണികണ്ഠൻ, സൈജു കുറിപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രശാന്ത്, ചേർത്തല ജയൻ,…

Read More

ചൈനയിൽ വെക്കേഷൻ ആഘോഷത്തിലാണ് നടൻ മോഹൻലാലും കുടുംബവും ഇപ്പോൾ.ഭാര്യയോടും സുഹൃത്തുക്കളോടും ഒപ്പമാണ് മോഹൻലാൽ ചൈനയിൽ ഉള്ളത്.മോഹൻലാൽ ഇപ്പോൾ അഭിനയിച്ചു വരുന്ന ഇട്ടിമാണി മെയ്ഡ് ഇനി ചൈനയുടെ ഷൂട്ടിങ്ങും ഇപ്പോൾ ചൈനയിൽ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ അവസാന ഘട്ട ഷെഡ്യൂൾ ആണ് ഇപ്പോൾ ചൈനയിൽ പുരോഗമിക്കുന്നത്.ഇതിനിടെ ചിത്രത്തിലെ ലാലേട്ടന്റെ ഒരു പുതിയ ലുക്ക് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ചൈനയിൽ ഷൂട്ടിങ് പുരോഗമിക്കുന്ന രംഗങ്ങളിൽ ഉള്ള ഒരു ലുക്ക് ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.ലൂസിഫറിന്റെ വലിയ വിജയത്തിന് ശേഷം എത്തുന്ന മോഹൻലാൽ ചിത്രം എന്ന പ്രത്യേകത കൂടി ഇട്ടിമാണിക്കുണ്ട്.നവാഗതനായ ജിബിയും ജോജുവും ചേർന്ന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത് . ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത് .ഒരു മുഴുനീള കോമഡി ചിത്രം ആയിട്ടാണ് സിനിമ ഒരുക്കുന്നത്. ചിത്രത്തിൽ തൃശൂർക്കാരനായ ഇട്ടിമാണിയായാണ് മോഹൻലാൽ അഭിനയിക്കുന്നത്.

Read More

സൂര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കാപ്പാൻ. മലയാളികളുടെ സ്വന്തം മോഹൻലാലും ചിത്രത്തിൽ വേഷമിടുന്നുണ്ട് ഇന്ത്യൻ പ്രധാനമന്ത്രിയായിട്ടാണ് മോഹൻലാൽ ചിത്രത്തിൽ വേഷമിടുന്നത്. കെവി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസ് ആണ് . ചിത്രത്തിൽ ഇരുവരും ഒന്നിച്ചുള്ള ഒരു സ്റ്റിൽ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ .സ്റ്റിൽ പുറത്തുവന്ന ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ ചിത്രം ഏറെ വൈറലായി കഴിഞ്ഞു. ഈ ഓഗസ്റ്റ് 15 നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ചിത്രത്തിൽ ഇരുവരെയും കൂടാതെ തമിഴ് നടൻ ആര്യ ,സയേഷ, ഷംന കാസിം എന്നിവരും അഭിനയിക്കുന്നു. ഹാരിസ് ജയരാജാണ് സംഗീതം. അഭിനന്ദ് രാമാനുജം ഛായാഗ്രഹണവും നിർവ്വഹിക്കുന്നു .

Read More

മമ്മൂട്ടിയെ നായകനാക്കി താൻ ഒരു ചിത്രം ചെയ്യാൻ ഒരുങ്ങുന്നു എന്ന വാർത്ത അടുത്തിടെ സംവിധായകൻ സത്യൻ അന്തിക്കാട് പുറത്തുവിട്ടിരുന്നു. നിറം, അറബിക്കഥ, ഫോര്‍ ദ പീപ്പിള്‍, ഡയമണ്ട് നെക്ലേസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച ഡോ ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥ രചിക്കുന്ന പുതിയ ചിത്രത്തിന്റെ വിവരങ്ങൾ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്. ഒരു ഇന്ത്യന്‍ പ്രണയകഥ, ജോമോന്റെ സുവിശേഷങ്ങള്‍ തുടങ്ങിയ ചിത്രങ്ങളില്‍ സത്യന്‍ അന്തിക്കാടും ഇക്ബാല്‍ കുറ്റിപ്പുറവും ഒന്നിച്ചിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. മമ്മൂട്ടിയെ നായകനാക്കിയുള്ള സത്യൻ അന്തിക്കാട് ചിത്രങ്ങൾ നന്നേ കുറവാണ്. കിന്നാരം, ശ്രീധരന്റെ ഒന്നാം തിരുമുറിവ്, അര്‍ത്ഥം, കളിക്കളം, കനല്‍ക്കാറ്റ്, ഗോളാന്തര വാര്‍ത്ത, no. 1 സ്നേഹതീരം, ഒരാള്‍ മാത്രം എന്നീ ചുരുക്കം ചിത്രങ്ങളെ ഉള്ളൂ. സത്യൻ അന്തിക്കാടും മമ്മൂട്ടിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിനായി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുകയാണ്.

Read More