Author: webadmin

ഗർഭിണിയായ ഇരിക്കുന്നതിനിടയിൽ സെക്സി ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതിനാൽ നടി സമീറ റെഡ്ഡിക്കെതിരെ നിരവധി ആരാധകർ അധിക്ഷേപവുമായി രംഗത്തെത്തിയിരുന്നു . ഇവയ്ക്കെല്ലാം ഉള്ള മറുപടിയുമായി സമീറ നേരത്തെ രംഗത്തെത്തിയിരിന്നു. ഇപ്പോൾ നിറവയറിൽ അണ്ടർവാട്ടർ ഫോട്ടോഷൂട്ടുമായി വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ് സമീറ റെഡി. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കൂടിയാണ് അണ്ടർവാട്ടർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമീറ പങ്കുവെച്ചത് .ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.2014–ലാണ് സമീറ വിവാഹിതയായത്. വ്യവസായി ആകാശ് വര്‍ധനാണ് ഭർത്താവ്. 2015–ൽ ‌ഇവർക്ക് ഒരു മകൻ പിറന്നു

Read More

ഗിന്നസ് പക്രു നായകനായെത്തുന്ന പുതിയ ചിത്രമാണ് ഫാൻസി ഡ്രസ്സ്. ചിത്രം നിർമ്മിക്കുന്നതും ഗിന്നസ് പക്രു തന്നെ .ഗിന്നസ് പക്രുവിനെ കൂടാതെ ഹരീഷ് കണാരൻ, കലാഭവൻ ഷാജോൺ ,ശ്വേതാ മേനോൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൂർണമായും കോമഡിയുടെ പശ്ചാത്തലത്തിൽ ആണ് ചിത്രം ഒരുങ്ങുന്നത്.രഞ്ജിത്ത് സ്കറിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടീസർ കാണാം

Read More

എവിടെ? ആകാംക്ഷയും ആവലാതിയും നിറക്കുന്ന ആ ഒരു ചോദ്യത്തിന് ഉത്തരങ്ങൾ പലതാകാം… ഒരു പക്ഷെ ഒരു ഉത്തരം പോലും ഇല്ലാതെയുമാകാം. അത്തരത്തിൽ ഒരു ആകാംക്ഷയെ നിറച്ചാണ് കെ കെ രാജീവ് സംവിധാനം നിർവഹിച്ചിരിക്കുന്ന എവിടെ തീയറ്ററുകളിൽ എത്തിയിരിക്കുന്നത്. ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ സംവിധായകനായ അദ്ദേഹം ബിഗ് സ്ക്രീനിലേക്കുള്ള തന്റെ അരങ്ങേറ്റം ഒട്ടും തന്നെ മോശമാക്കിയിട്ടില്ല. കാലിക പ്രസക്തിയുള്ള ഒരു വിഷയത്തെ പ്രേക്ഷകർക്ക് ഒരു സന്ദേശത്തിന്റെ അകമ്പടിയോടെ ഗംഭീരമായി തന്നെയാണ് അദ്ദേഹം എവിടെ ഒരുക്കിയിരിക്കുന്നത്. ടിപ്പിക്കൽ സീരിയലുകൾ നിറഞ്ഞു നിൽക്കുമ്പോഴും അവിചാരിതം പോലെയുള്ള സീരിയലുകൾ കൊണ്ട് അത്ഭുതപ്പെടുത്തിയിട്ടുള്ള സംവിധായകനാണ് കെ കെ രാജീവ്. അതിനാൽ തന്നെ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ അദ്ദേഹത്തിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ ആ പ്രതീക്ഷകൾ അസ്ഥാനത്ത് അല്ലായെന്ന് തെളിയിച്ചിരിക്കുകയാണ് എവിടെ. ഏറെ പ്രസക്തിയുള്ള ഒരു കഥയെ കൈകാര്യം ചെയ്യുന്ന ‘എവിടെ’ സിംഫണി സക്കറിയ എന്നയാളുടെ തിരോധാനത്തെ ചുറ്റിപ്പറ്റിയാണ് മുന്നേറുന്നത്. സംഗീതജ്ഞനായ സക്കറിയ തന്റെ പ്രോഗ്രാമുകൾക്കായി നാടായ നാടെല്ലാം…

Read More

മമ്മൂട്ടിയും അജയ് വാസുദേവ് ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രത്തിൻറെ ഷൂട്ടിംഗ് ഈ മാസം ആരംഭിക്കാൻ ഇരിക്കുകയാണ്. രാജാധിരാജ, മാസ്റ്റർപീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ് വാസുദേവ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ഇത് . പതിവുപോലെതന്നെ സിനിമ പ്രേമികളെ ആവേശം കൊള്ളിക്കുന്ന ഒരു മാസ്സ് ചിത്രമായിരിക്കും ഇതെന്ന് അണിയറപ്രവർത്തകർ ഉറപ്പുനൽകുന്നു.ഈ മാസം 16ന് ചിത്രത്തിൻറെ പൂജയും ഒരു ദിവസത്തെ ഷൂട്ടിംഗ് നടക്കും. പിന്നീടുള്ള ഷൂട്ടിംഗ് ഓഗസ്റ്റ് ഏഴിനാണ് പുനരാരംഭിക്കുക. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നീ നവാഗതരാണ് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന്റെ പേര് ‘ഷൈലോക്ക്’ എന്നാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.തമിഴ് നടൻ രാജ്കിരണും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചേക്കും.എന്തായാലും ഔദ്യോഗിക സ്ഥിതീകരണത്തിനായി കാത്തിരിക്കുകയാണ് സിനിമാ ലോകം. അജയ് വാസുദേവ് മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന ആദ്യ രണ്ടു ചിത്രങ്ങളും കേരള ബോക്സ് ഓഫീസിലെ വലിയ രണ്ട് വിജയങ്ങളായിരുന്നു. മാസ്റ്റർപീസ് അതുവരെയുള്ള ഏറ്റവും കൂടുതൽ ഫസ്റ്റ്…

Read More

പ്രധാനമന്ത്രി നരേന്ദ്രമോദിയും ബാറ്റ്സ്മാൻ ധോണിയും പ്രവർത്തിക്കുന്നത് രാജ്യ ക്ഷേമത്തിനുവേണ്ടി ആണെന്നും ഇരുവരെയും കുറ്റപ്പെടുത്തരുതെന്നും വ്യക്തമാക്കുകയാണ് സംവിധായകൻ പ്രിയദർശൻ. ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ പോസ്റ്റിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. ധോണിയെ പിന്തുണച്ചുകൊണ്ട് സംവിധായകനായ ഒമർ ലുലുവും രംഗത്തെത്തിയിരുന്നു. 2019 ലെ ലോകകപ്പിൽ മുന്നേറിയ ഇന്ത്യയെ ഇംഗ്ലണ്ട് പിടിച്ചുകെട്ടിയത് ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം സങ്കടത്തിൽ ആക്കിയ കാര്യമായിരുന്നു. ഈ പരാജയത്തിൽ ധോണി അടക്കമുള്ള ബാറ്റ്സ്മാൻമാർ പിഴ ഏറ്റുവാങ്ങി. ആരാധകരെ ഒന്നടങ്കം പ്രകോപിപ്പിച്ചത് ധോണിയുടെ തുഴയൻ മൈൻഡ് ആണ്. ധോണിയെ അനുകൂലിച്ചുകൊണ്ട് ഒമർലുലുവും രംഗത്തെത്തി. ഓവറുകളില്‍ 10+ റണ്‍ റേറ്റില്‍ 100+ സ്‌കോര്‍ ചെയ്യണം എന്ന് പറഞ്ഞാല്‍ അടിക്കാന്‍ ഇതെന്താ ചിട്ടിയാണോ എന്നും ബാക്കി എല്ലാ കളിക്കാരും കളിച്ചത് പോലെ ധോണിയും കളിച്ചു എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.

Read More

സിനിമയിൽ സ്ത്രീ പുരുഷ വിവേചനം ഇല്ല എന്ന ശ്രീനിവാസന്റെ അഭിപ്രായത്തോട് പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി പാർവതി തിരുവോത്ത്. ശ്രീനിവാസന്റെ അഭിപ്രായത്തിന് താൻ ഒരു വിലയും കൊടുക്കുന്നില്ല എന്നും ആ പ്രസ്താവന തീരെ അപ്രസക്തമാണെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു. ഡബ്യു.സി.സിയുടെ ആവശ്യവും ഉദ്ദേശ്യവുമെന്തെന്ന് മനസിലാകുന്നില്ലെന്നും മലയാള സിനിമയില്‍ ആണ്‍ പെണ്‍ വിവേചനമില്ലെന്നുമാണ് ശ്രീനിവാസൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഇത്തരം ഒരു കമന്റിന് ഉത്തരം നൽകിക്കൊണ്ട് അതിനെ മഹത്വവൽക്കരിക്കാൻ പാർവതി താല്പര്യപ്പെടുന്നില്ല. ഈ അഭിപ്രായം അപ്രസക്തമാണെന്നും സത്യമാണ് പ്രസക്തമെന്നു പാർവ്വതി പറയുന്നു. ഒപ്പം ഫാൻസ് അസോസിയേഷൻകാരെയും പാർവതി വിമർശിക്കുന്നുണ്ട്. താരവും ചിലരുടെയൊക്കെ ഫാൻ ആണെങ്കിലും ആരാധനമൂത്ത് ഒരാൾ പറയുന്നത് കണ്ണടച്ച് വിശ്വസിക്കുന്ന ആളുകൾ ആവരുത് നാം എന്നും താരം പറയുന്നു.പല ഫാൻസ് അസോസിയേഷൻകാരും വളരെ നല്ല പ്രവർത്തികൾ ചെയ്യുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ആത്യന്തികമായി നല്ലതിനേക്കാളേറെ മോശമാണെന്നും ചെയ്യുന്നതെന്നും താരം പറയുന്നു.

Read More

ആരാധകർക്ക് സന്തോഷം പകരുന്ന ഒരു വാർത്തയുമായി രംഗത്തെത്തിയിരിക്കുകയാണ് ഷാരൂഖ് ഖാൻ. ഏറെ പ്രതീക്ഷയോടെ തിയേറ്ററുകളിലെത്തിയ ഷാരൂഖ് ഖാൻ ചിത്രം സീറോ വേണ്ടത്ര സ്വീകാര്യത ലഭിക്കാതെ വൻപരാജയമായിരുന്നു. അത് ഷാരൂഖിനെ ഏറെ തളർത്തുകയും ഇനി ഉടനൊന്നും ഒരു പുതിയ സിനിമ ഉണ്ടാകില്ല എന്ന് അദ്ദേഹം പറയുകയും ചെയ്തു. എന്നാൽ ഇപ്പോൾ വിജയ്യും നയൻതാരയും നായികാ നായകന്മാരായി എത്തുന്ന ബിഗിൽ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് ഷാരൂഖാൻ തന്റെ ആദ്യ തമിഴ് ചിത്രം ചെയ്യുകയാണ്. ചിത്രത്തിലെ ഒരു ഗാനത്തിൽ അതിഥി താരമായിട്ടാണ് ഷാരൂഖ് എത്തുന്നത് എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ ലഭിക്കുന്നത്. എ ആർ റഹ്മാൻ സംഗീതം നൽകുന്ന ഗാനത്തിൽ വിജയ്യോടൊപ്പം ഷാരൂഖ് ചുവടുവയ്ക്കും എന്നാണ് അണിയറപ്രവർത്തകർ പങ്കുവയ്ക്കുന്നത്.എജിഎസ് എന്റര്‍ടെയ്ന്റ്‌മെന്റ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ യോഗി ബാബു, ബാലാജി, റെബ മോണിക്ക ജോണ്‍, വിവേക്, കതിര്‍, ജാക്കി ഷ്‌റോഫ് എന്നിവര്‍ ഉള്‍പ്പെടെ വൻ താരനിര തന്നെ അണിനിരക്കുന്നു.

Read More

സിനിമകളിൽ നിന്നും പുകവലി മദ്യപാന രംഗങ്ങൾ ഒഴിവാക്കണമെന്ന നിയമസഭ സമിതിയുടെ ശുപാർശ പുറത്തുവന്നിരുന്നു. ഇപ്പോൾ ഈ ശുപാർശയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്തും അഭിനേതാവുമായ മുരളി ഗോപി. ഇത്തരം നീക്കങ്ങൾ ഉണ്ടാകുന്നത് പമ്പരവിഡ്ഢിത്തങ്ങളിൽ നിന്നാണെന്നും ഇപ്പോള്‍ ഇതിനെ നേരിട്ടില്ലെങ്കില്‍ വളരെ വലിയ അവകാശ ധ്വംസനങ്ങളിലേക്ക് അത് നയിക്കപ്പെടുമെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ മുരളി ഗോപി പറഞ്ഞു. ഈ തീരുമാനത്തിൽ പ്രകടമാകുന്നത് ജനാധിപത്യമൂല്യങ്ങളെ കുറിച്ചുള്ള ശുദ്ധ അറിവില്ലായ്മ ആണെന്നും ഇത്തരം വിഡ്ഢിത്തരങ്ങൾക്കെതിരെ പോരാടി ഇല്ലെങ്കിൽ ഇതിനും ‘ വലിയ വില കൊടുക്കേണ്ടി വരും ‘എന്നും മുരളി ഗോപി പറഞ്ഞു. മദ്യപാന പുകവലി രംഗങ്ങൾ സിനിമയിൽ കണ്ടാൽ അത് കുട്ടികളും മറ്റുള്ളവരും അനുകരിക്കുമെന്നുള്ളതിനാൽ അത്തരം സീനുകൾ എല്ലാം മാറ്റിയതിനു ശേഷം മാത്രമേ സെൻസർബോർഡ് അനുമതി നൽകാവൂ എന്നാണ് പി. അയിഷാ പോറ്റി എം.എല്‍.എ അദ്ധ്യക്ഷയായ നിയമസഭാ സമിതിയുടെ ശുപാര്‍ശ.

Read More

തന്റെ ഭർത്താവിനെ കാണാനില്ല എന്ന് പറഞ്ഞുകൊണ്ട് ആശാശരത് സംസാരിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ഭർത്താവിനെ കാണാതായിട്ട് 45 ദിവസത്തോളം ആയി എന്നും സാധാരണ എവിടെയെങ്കിലും പോയാൽ അധികം വൈകാതെ തിരിച്ചുവരാറുള്ളതാണെന്നും എന്തെങ്കിലും വിവരം ലഭിക്കുന്നവർ കട്ടപ്പന പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും വീഡിയോയിൽ ആശ ശരത് പറയുന്നു. വളരെ വേഗത്തിലാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. ആദ്യമൊക്കെ ആളുകൾ ഞെട്ടലോടെയാണ് ഈ വാർത്ത അറിഞ്ഞതെങ്കിലും വീഡിയോ ഒരു പകുതി കഴിയുമ്പോൾ ആളുകൾക്ക് സംശയം തോന്നി തുടങ്ങും. തന്റെ ഭർത്താവിന്റെ പേര് സക്കറിയ എന്നാണെന്നും ആളൊരു തബല ആർട്ടിസ്റ്റ് ആണെന്നും വീഡിയോയിൽ പറയുന്നു. അതോടെ അടുത്ത വാചകം എത്തും. ‘എവിടെ’ എന്നതാണ് അറിയാനുള്ളത്. ‘ഉയരെ ‘ എന്ന ചിത്രത്തിനു ശേഷം ബോബി സഞ്ജയ് കഥ ഒരുങ്ങുന്ന ‘എവിടെ ‘ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ വീഡിയോ ആയിരുന്നു അത്.ചിത്രത്തിന്റെ വേറിട്ട പ്രൊമോഷൻ ഏറ്റെടുത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ ഒന്നാകെ. കൃഷ്ണൻ…

Read More

പ്രശസ്ത സിനിമ സീരിയല്‍ താരം ശരണ്യ ശശിയുടെ ദുരിത ജീവിതം തുറന്നുകാട്ടി സാമൂഹ്യപ്രവര്‍ത്തകന്‍ കഴിഞ്ഞ മാസം ഫേസ്ബുക്ക് പോസ്റ്റ് കുറിച്ചിരുന്നു. ആറുവര്‍ഷം മുൻപ് ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച ശരണ്യയുടെ ഏഴാമത്തെ ശസ്ത്രക്രിയ കഴിഞ്ഞ ആഴ്ച നടന്നിരുന്നു.ഇപ്പോൾ ശരണ്യയുടെ അവസ്ഥ ഒരു വീഡിയോയിലൂടെ പങ്കുവെക്കുകയാണ് നടി സീമ ജി നായർ. ‘ശരണ്യയുടെ ഓപ്പറേഷൻ കഴിഞ്ഞു. എല്ലാവരുടെയും പ്രാർഥനകളും അനുഗ്രഹങ്ങളും കൊണ്ട് ഓപ്പറേഷൻ നല്ല രീതിയിൽ കഴിഞ്ഞു. ഇനി അവൾ എഴുന്നേൽക്കണം. വലതുഭാഗത്തിനു ചെറിയ പ്രശ്നമുണ്ട്. ഫിസിയോതെറാപ്പി ചെയ്യുന്നു. എന്തായാലും ഒരുകാര്യം മനസ്സിലായി, ശരണ്യയെ സ്നേഹിക്കുന്ന സഹായിക്കുന്ന ഒരുപാട് പേർ ഇവിടെയുണ്ട്. ഓരോദിവസവും നൂറുകണക്കിന് ആളുകളാണ് ശരണ്യയെപ്പറ്റി ചോദിച്ച് വിളിക്കുന്നത്. അവൾ തിരിച്ചുവരും..’–സീമ ജി. നായർ പറയുന്നു.ചാക്കോ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ശരണ്യ ടെലിവിഷന്‍ സീരയലുകളിലൂടെ ശ്രദ്ധനേടി. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ മാര്‍ച്ച്‌ 12 എന്നിവയാണ് പ്രധാനചിത്രങ്ങള്‍. ആന്‍മരിയ കലിപ്പിലാണ് എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്.

Read More