Author: webadmin

മലയാളികളുടെ മനസ്സിൽ പതിഞ്ഞ ഒരു കഥാപാത്രമാണ് ഐവി ശശി സംവിധാനം ചെയ്ത ദേവാസുരത്തിലെ മുണ്ടക്കൽ ശേഖരൻ. രഞ്ജിത്താണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. മോഹൻലാലിന്റെ ശക്തനായ പ്രതിനായകൻ ഇനി ഹോളിവുഡിൽ നായകനാകും. ഡെവിള്‍സ് നൈറ്റ് എന്ന ചിത്രത്തിലൂടെയായിരുന്നു നെപ്പോളിയൻ തന്റെ ഹോളിവുഡ് അരങ്ങേറ്റം കുറിച്ചത്. നൂറോളം തെന്നിന്ത്യൻ ചിത്രങ്ങളിൽ ഭാഗമായിട്ടുള്ള അദ്ദേഹം ഇപ്പോള്‍ ഹോളിവുഡ് കേന്ദ്രീകരിച്ച് യു.എസിലാണ്. ക്രിസ്മസ് കൂപ്പണ്‍ എന്നാണ് അദ്ദേഹം നായകനായി എത്തുന്ന ചിത്രത്തിന്റെ പേര്.ഡാനിയല്‍ നൂഡ്സെണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാതാവ് ടെല്‍ കെ ഗണേശന്‍ ആണ്. ചിത്രത്തിന്റെ നിർമ്മാതാവ് വഴിയാണ് നെപ്പോളിയന് നായക വേഷം ലഭിക്കുന്നത്. ഒരു ഹോക്കി ഏജന്റ് ആയിട്ടാണ് നെപ്പോളിയൻ ചിത്രത്തിൽ എത്തുക.വില്ലനായി സിനിമയിൽ എത്തിയ താരം ഇപ്പോൾ ഹോളിവുഡിൽ നായകനായി മാറുമ്പോൾ ഒരു വലിയ സ്വപ്ന സാക്ഷാത്കാരമാണ് നടന്നതെന്ന് അദ്ദേഹം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Read More

ദുൽഖർ സൽമാൻ നായകനാകുന്ന തമിഴ് സിനിമയാണ് വാൻ. നവാഗതനായ റാ കാർത്തിക്ക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.പ്രണയ നായകനായിട്ടാണ് ദുൽഖർ എത്തുന്നത്. ഉത്തരേന്ത്യയിലായിരിക്കും ചിത്രത്തിന്‍റെ ലോക്കേഷൻ. കെനന്യ ഫിലിംസിന്‍റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്യുന്നത് തെരി, കത്തി, രാജാ റാണി, സഖാവ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ജോര്‍ജ് സി വില്യംസായിരിക്കും. വ്യത്യസ്തമായ ലുക്കുകളിലാണ് ദുല്‍ഖര്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിൽ കല്യാണി പ്രിയദർശൻ ആണ് ദുൽഖറിന്റെ നായിക.ഇത് ആദ്യമായാണ് ഇരുവരും ഒന്നിക്കുന്നത്. പ്രിയദർശന്റെ മകളും മമ്മൂട്ടിയുടെ മകനും ഒന്നിക്കുന്നതിലൂടെ ഒരു അപൂർവ സംഗമത്തിന് ആണ് ഈ ചിത്രം സാക്ഷ്യം വഹിക്കുന്നത്.കല്യാണിയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണ് വാൻ.പ്രണയത്തിന് പ്രാധാന്യം നൽകി എല്ലാ പ്രായത്തിൽ ഉള്ളവർക്കും ആസ്വദിക്കാൻ കഴിയുന്നതായിരിക്കും ഈ റോഡ് മൂവി എന്നാണ് സംവിധായകൻ ര കാർത്തിക് പറയുന്നത്. മലയാളത്തിലെ ദുല്‍ഖര്‍ നായകനായി എത്തിയ ‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’ എന്ന സിനിമ ലക്ഷണമൊത്തൊരു റോഡ് മൂവി ആയിരുന്നു. ദുല്‍ഖർ…

Read More

ഈ വേൾഡ് കപ്പിൽ മിന്നുന്ന ഫോമിൽ ബാറ്റിംഗ് തുടരുകയാണ് രോഹിത് ശർമ്മ. ഇന്നലെ ബംഗ്ലാദേശുമായുള്ള മത്സരത്തിൽ രോഹിത് 90 പന്തുകളില്‍ നിന്നുമാണ് സെഞ്ചുറി കുറിച്ചത്.. ഈ ലോകകപ്പിലെ രോഹിതിന്റെ നാലാം സെഞ്ചുറിയാണിത്.നിരവധി സിക്സുകളും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്.എണ്ണംപറഞ്ഞ അഞ്ചു സിക്‌സുകളാണ് അദ്ദേഹം ബൗണ്ടറിലൈന്‍ കടത്തിയത് ഇത്തരത്തിൽ ഒരു സിക്സ് മീന എന്ന ആരാധികയെ സോഷ്യൽ മീഡിയയിൽ ശ്രദ്ധാകേന്ദ്രം ആക്കിയിരിക്കുകയാണ് ഇപ്പോൾ.ബൗണ്ടറി ലൈന്‍ കടന്ന് മൂളിപ്പറന്ന് വന്ന രോഹിത്തിന്റെ ഒരു സിക്സ് മീനയുടെ ദേഹത്ത് വന്നാണ് വീണത്. ഇതില്‍ ക്ഷമാപണം എന്ന നിലയില്‍ കളി അവസാനിച്ച ശേഷം രോഹിത് മീനയ്ക്ക് ഒരു തൊപ്പി സമ്മാനിച്ചു. തന്റെ ഓട്ടോഗ്രാഫ് എഴുതിയ തൊപ്പിയാണ് മീനയ്ക്ക് രോഹിത് സമ്മാനിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ വ്യാപകമായാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്

Read More

മലയാള സിനിമ ചരിത്രത്തിൽ ഏറ്റവും നല്ല അച്ഛൻ മകൻ ബന്ധം അവതരിപ്പിച്ചിട്ടുള്ളത് മോഹൻലാൽ തിലകൻ കൂട്ടുകെട്ടാണെന്ന് നമുക്ക് നിസ്സംശയം പറയാൻ സാധിക്കും.കിരീടം, ചെങ്കോൽ, പവിത്രം, സ്ഫടികം, മിന്നാരം, നരസിംഹം, ഇവിടം സ്വർഗ്ഗമാണു തുടങ്ങിയ ചിത്രങ്ങൾ ഇതിന് തെളിവാണ്. അച്ഛൻ-മകൻ ബന്ധം അല്ലെങ്കിൽ കൂടി ഇവർ ഒന്നിച്ചാൽ അത് മലയാളികൾക്ക് ആവേശമുണർത്തുന്ന ഒന്നായിരിക്കും.നമ്മുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ, നാടോടി കാറ്റ്, ഉണ്ണികളേ ഒരു കഥ പറയാം, നാടു വഴികൾ, കിലുക്കം, സന്മനസ്സുള്ളവർക്ക് സമാധാനം, സദയം, കളിപ്പാട്ടം തുടങ്ങിയ ചിത്രങ്ങളിൽ ഇവർ ഒന്നിച്ചുള്ള പ്രകടനങ്ങളും നാം കണ്ടിട്ടുണ്ട്. മലയാള സിനിമ രംഗത്ത് തന്നോട് ഏറ്റവും അധികം സ്നേഹം കാണിച്ചിട്ടുള്ളത് മോഹൻലാൽ ആണെന്നും മോഹൻലാൽ തനിക്ക് സ്വന്തം മകനെ പോലെ ആണെന്നും തിലകൻ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ തിലകന്റെ മകനും നടനുമായ ഷമ്മി തിലകനോട് അച്ഛന് മോഹൻലാലിനോടുള്ള ഇഷ്ടം കണ്ട് എപ്പോഴെങ്കിലും അസൂയ തോന്നിയിട്ടുണ്ടോ എന്ന് ഒരു ആരാധകൻ ചോദിച്ചു. മറുപടിയായി അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്. “തോന്നിയിട്ടുണ്ട്.…

Read More

മൂന്ന് മാസം ഗർഭിണി ആയ സീരിയൽ താരം അമ്പിളി ദേവി അഭിനയരംഗത്തു നിന്നും വിട്ടു നിൽക്കുന്നതായി റിപ്പോർട്ടുകൾ.ശാരീരിക ബുദ്ധിമുട്ടുകൾ കാരണമാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നതെന്ന് താരം ഫേസ്ബുക്ക് ലൈവിലൂടെ അറിയിക്കുകയുണ്ടായി. സ്റ്റെപ്പ് കയറാനും ഇറങ്ങാനും ഒക്കെ താരത്തിനു ബുദ്ധിമുട്ടുണ്ട്. ഇനി തുടർച്ചയായ ചെക്കപ്പുകൾ ആവശ്യമാണ്. “ഇപ്പോഴത്തെ സാഹചര്യത്തിൽ സീരിയലിൽ നിന്നു വിട്ടുനിൽക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. എങ്കിലും മാറിനിൽക്കാതെ പറ്റില്ല.’’– അമ്പിളി ദേവി പറഞ്ഞു. മഴവിൽ മനോരമയിലെ സ്ത്രീപദം എന്ന സീരിയലിലെ പ്രീതി എന്ന കഥാപാത്രത്തെയാണ് അമ്പിളിദേവി ഇപ്പോൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. തനിക്ക് പകരമായി ആ കഥാപാത്രത്തെ ഇനി അവതരിപ്പിക്കുന്ന താരത്തെ ഏറ്റെടുക്കണമെന്നും അമ്പിളിദേവി ലൈവിൽ പറയുന്നു.ലൈവ് വീഡിയോ അവസാനിക്കുന്നത് സീരിയലിലെ അണിയറപ്രവർത്തകർക്കും നിർമ്മാതാവിനും നന്ദി പറഞ്ഞുകൊണ്ടാണ്. അമ്പിളി ദേവിയുടെയും നടൻ ആദിത്യന്റെയും വിവാഹം ജനുവരി 25നായിരുന്നു.

Read More

കഴിഞ്ഞ ദിവസം കൊച്ചി സ്വദേശി അജ്മൽ എന്ന 24ക്കാരനെ പോലീസ് കഞ്ചാവ് കേസിൽ പിടിച്ചത് വലിയ വാർത്തയായിരുന്നു.ഒരിത്തിരി കുറ്റബോധം പോലും ഇല്ലാതെ ഇനിയും ഇത്തരം കഞ്ചാവ് കച്ചവടവുമായി തന്നെയായിരിക്കും മുന്നോട്ടു പോവുക എന്നാണ് അജ്മൽ അന്ന് പറഞ്ഞത്. ഈ വാക്കുകളെ തഗ് ലൈഫിനോട് ഉപമിക്കുകയാണ് ചില വിരുതന്മാർ. ഇതിനെതിരെയാണ് ഇപ്പോൾ മലയാളത്തിലെ യുവതാരം ഉണ്ണി മുകുന്ദൻ രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിൽ കൂടിയായിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം. ചില കാഴ്ചകൾ നമ്മുടെ മനസ്സു മടുപ്പിക്കും എന്നു പറയുന്നത് എത്ര ശെരിയാണ്.. ഇന്ന് ഞാൻ കണ്ട ഒരു കാഴ്ച്ച എന്റെ മനസ്സ് വേദനിപ്പിച്ചത് കൊണ്ടാണ് ഈ വാക്കുകൾ നിങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത്. മയക്കു മരുന്നു കേസിൽ പിടിയിലായ ഒരാളുടെ വാക്കുകളെ തഗ് ലൈഫ് വീഡിയോ ആക്കി ആണ് നമ്മുടെ ചില പോപ്പുലർ സോഷ്യൽ മീഡിയ പേജുകൾ ഷെയർ ചെയ്‌തത്‌. ഇനിയെന്താണ് എന്ന ചോദ്യത്തിന് അയാൾ നൽകുന്ന ഉത്തരം, ഇനിയും താൻ ഈ പരിപാടി തുടരും എന്നും…

Read More

ടോവിനോ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ലൂക്ക .നവാഗതനായ അരുൺ ബോസ് ആണ് ചിത്രത്തിന്റെ സംവിധായകൻ.നവാഗതനായ മൃദുൽ ജോർജിനോട് ചേർന്ന് സംവിധായകൻ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.നിമിഷ് രവിയാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. സൂരജ് എസ് കുറുപ്പ് സംഗീതവും നിഖിൽ വേണു എഡിറ്റിംഗും നിരവഹിക്കുന്നു.ചിത്രത്തിലെ വാനിൽ ചന്ദ്രിക എന്ന ഗാനത്തിന്റെ വീഡിയോ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.അരവിന്ദ് വേണുഗോപാലും സിയ ഉൾ ഹക്കും ചേർന്ന് ഗാനം ആലപിച്ചിരിക്കുന്നത്.

Read More

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രം മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മലയാള സിനിമാ ലോകത്തെ ആവേശത്തിലാഴ്ത്തികൊണ്ടാണ് ചിത്രത്തെ സംബന്ധിച്ച ഓരോ വാർത്തകളും പുറത്തു വരുന്നത്. വേണുകുന്നപ്പള്ളി മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി നിര്‍മ്മിക്കുന്ന മാമാങ്കം മമ്മൂക്കയ്‌ക്കൊപ്പം ഉണ്ണി മുകുന്ദന്‍ വീണ്ടും അഭിനയിക്കുന്ന ചിത്രം കൂടിയാണ്. ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് ഉണ്ണിമുകുന്ദൻ അവതരിപ്പിക്കുന്നത്. ചന്ദ്രോത്ത് പണിക്കര്‍ എന്നാണ് ഉണ്ണി മുകുന്ദന്റെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ പ്രകടനത്തെ വിലയിരുത്തിക്കൊണ്ട് നിർമ്മാതാവ് വേണു കുന്നപ്പള്ളി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു ഉണ്ണിമുകുന്ദന്റെ കൂടെയുള്ള ഒരു ലൊക്കേഷൻ ചിത്രം പങ്കു വച്ചുകൊണ്ട് ഉണ്ണിമുകുന്ദന്റെ മികവ് ലോകം കാണും എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. സമർപ്പണവും ബഹുമാനവും ഉള്ള ഒരു നടൻ കൂടിയാണ് ഉണ്ണി മുകുന്ദൻ എന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. കനിഹ, അനു സിത്താര, പ്രാചി ദേശായി തുടങ്ങിയവരാണ് സിനിമയില്‍ നായികമാരായി എത്തുന്നത്.

Read More

താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി കഴിഞ്ഞദിവസം കൊച്ചിയിൽ നടന്നിരുന്നു. മലയാള സിനിമയിലെ ഒട്ടുമിക്ക പ്രമുഖ താരങ്ങളും ചടങ്ങിൽ പങ്കെടുക്കുകയുണ്ടായി.ഇതിനിടെ മോഹൻലാലിൻറെ ചിത്രം ഒരു ‘വിരുതൻ’ വരയ്ക്കുകയുണ്ടായി.ഈ ‘വിരുതൻ’ ആരെന്ന് പങ്കുവയ്ക്കുകയാണ് നടൻ ബാല ഇപ്പോൾ. സംഗീത സംവിധായകനും ഗായകനും സംവിധായകനുമായ നാദിർഷയാണ് ആ വിരുതൻ.ഫേസ്ബുക്കിൽ കൂടിയാണ് ബാല ചിത്രം പങ്കുവെച്ചത്. “നമ്മുടെ പ്രിയപ്പെട്ട ലാലേട്ടൻ വേദിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കുന്നു. ഞാനിരിക്കുന്നത് നാദിർഷയുടെ അടുത്താണ്. പെട്ടന്ന്, നാദിർഷ ഒരു പെൻസിലെടുത്ത് വരയ്ക്കാൻ തുടങ്ങി. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഒരു മിനിറ്റിനുള്ളിൽ അദ്ദേഹം മോഹൻലാലിനെ വരച്ചു. അദ്ഭുതപ്പെടുത്തുന്ന കഴിവാണിത്. അതിനേക്കാളേറെ ഒരു ആരാധകന്റെ സ്നേഹമാണിത്. ലാലേട്ടൻ ഇഷ്ടം!”ബാല ഫേസ്ബുക്കിൽ കുറിച്ചു.

Read More

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയത്തിന്റെ നെറുകയിലാണ്‌ ഇപ്പോൾ. ചിത്രം 200 കോടി കളക്ഷൻ നേടി ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തപ്പോളും വലിയ രീതിയിലുള്ള പ്രേക്ഷക പങ്കാളിത്തം ലഭിക്കുകയുണ്ടായി.ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയുണ്ടായി.ലൂസിഫറിൽ പുതിയ മേക്കിങ് വീഡിയോ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ

Read More