Author: webadmin

മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ബിഗ്ബിയുടെ രണ്ടാംഭാഗമായ ബിലാൽ. അമൽ നീരദാണ് മമ്മൂട്ടി ബിലാലായി എത്തുന്നുവെന്ന വാർത്ത സ്ഥിരീകരിച്ചത്. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ വെച്ച് ചിത്രത്തിൽ ഫഹദ് ഫാസിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. കാതറിൻ ട്രീസ ആയിരിക്കും നായിക. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഇതുവരെ നടന്നിട്ടില്ല. ബിലാലിന്റെ തിരക്കഥയൊരുക്കുന്നത് ബിഗ്ബിയുടെ സംഭാഷണം എഴുതിയ ഉണ്ണി ആറും വരത്തന്‍, വൈറസ് എന്നീ ചിത്രങ്ങളുടെ തിരക്കഥ നിര്‍വഹിച്ച ഷറഫുവും സുഹാസും ചേര്‍ന്നാണ്. എടുത്തു വളർത്തപ്പെട്ട നാലു സഹോദരന്മാരുടെ കഥ പറയുന്ന ബിഗ് ബി എന്ന ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ പേരായിരുന്നു ബിലാൽ. ഈ പേര് തന്നെയാണ് രണ്ടാംഭാഗത്തിന് കൊടുത്തിരിക്കുന്നത്.

Read More

രാജിവെച്ച നടിമാരെ താങ്ങളുടെ സിനിമയിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ അവർ വരുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത് എന്ന് തുറന്നു പറയുകയാണ് മോഹൻലാൽ. ഇന്നലെ നടന്ന എ.എം.എം.എ യോഗത്തില്‍ മോഹൻലാൽ തന്റെ നിലപാടുകൾ വ്യക്തമാക്കി.സംഘടനയിൽ നിന്നും രാജിവെച്ചവർ തിരിച്ചു വന്നാൽ അവരെ സ്വീകരിക്കുവാൻ ആയിരുന്നു തങ്ങളുടെ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. എക്സിക്യുട്ടീവ് കമ്മിറ്റിക്ക് പൂര്‍ണ അധികാരം നല്‍കിയ ജനറല്‍ ബോഡിയെ അപ്രസക്തമാക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് തുറന്നടിച്ച രേവതി എക്സിക്യുട്ടീവ് കമ്മിറ്റിയെ ചോദ്യം ചെയ്തവരെ പുറത്താക്കുന്ന നയമാണ് അമ്മയുടേതെന്നും വ്യക്തമാക്കി. ഇതേസമയം സംഘടനയിൽ നിന്നും രാജിവച്ച താരങ്ങളെ തിരികെ എടുക്കണമെന്ന് നിർദ്ദേശം നൽകി മമ്മൂട്ടിയും രംഗത്ത് വന്നിരുന്നു. അപേക്ഷാ ഫീസ് പോലും നൽകാതെ ആവണം നടപടിക്രമങ്ങൾ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

ഇന്ത്യയെ 31 റണ്‍സിന് പരാജയപെടുത്തി സെമിഫൈനല്‍ സാധ്യതകള്‍ സജീവമാക്കി ആതിഥേയരായ ഇംഗ്ലണ്ട്. മത്സരത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 338 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ട്ടത്തില്‍ 306 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയും ഫിഫ്റ്റി നേടിയ വിരാട് കോഹ്ലിയും മികച്ച പ്രകടനം കാഴ്ച്ചവെച്ചെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.ഇന്ത്യ പരാജയപ്പെട്ടത്തിനെക്കാൾ കൂടുതൽ അവസാന ഓവറുകളിൽ ധോണിയും ജാദവും നടത്തിയ മെല്ലപോക്കിനെയാണ് ആരാധകർ വിമർശിക്കുന്നത്. എംഎസ് ധോണിയും കേധാര്‍ ജാഥവും ചേര്‍ന്ന് 31 പന്തില്‍ നിന്ന് 39 റണ്‍സാണ് ഇന്ന് തങ്ങളുടെ ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ നേടിയത്. ഇന്നിംഗ്സിന്റെ അവസാനത്തില്‍ പോലും കൂറ്റനടികള്‍ക്ക് ശ്രമിക്കാതെയാണ് ഇരുവരും ബാറ്റ് വീശിയത്. അവസാന ഓവറില്‍ മാത്രമാണ് ഇന്ത്യന്‍ ഇന്നിംഗ്സിലെ ഏക സിക്സ് പിറന്നത്. അത് ധോണിയാണ് നേടിയത്. ധോണി 31 പന്തില്‍ നിന്ന് 42 റണ്‍സ് നേടിയപ്പോള്‍ കേധാര്‍ ജാഥവ് 12 റണ്‍സാണ് 13 പന്തില്‍ നേടിയത്.ഇതോടെ…

Read More

14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഈ കഴിഞ്ഞ ഏപ്രിൽ 17നാണ് കുഞ്ചാക്കോബോബനും പ്രിയക്കും കുഞ്ഞു ജനിക്കുന്നത്. ഏറെ സന്തോഷത്തോടെ ഈ വാർത്ത സ്വീകരിച്ച ആരാധകർ പിന്നീട് കുഞ്ഞിന്റെ ആദ്യ ഫോട്ടോയും പേരും ഒക്കെ നിറഞ്ഞ ആകാംക്ഷയോടെ തന്നെയാണ് ഏറ്റെടുത്തത്. ഇസഹാക്ക് ബോബൻ കുഞ്ചാക്കോ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കുഞ്ഞിൻറെ മാമോദിസ ചടങ്ങുകൾ ഇന്ന് നടന്നു കൊച്ചി ഗ്രാൻഡ് ഹയാത് ഹോട്ടലിൽ വച്ചായിരുന്നു റിസപ്‌ഷൻ ചടങ്ങുകൾ നടന്നത്.മലയാള സിനിമയിലെ പ്രമുഖർ ചടങ്ങിൽ സന്നിഹിതർ ആയിരുന്നു.മമ്മൂട്ടി, ജയസൂര്യ,ദുൽഖർ തുടങ്ങി സിനിമാ ലോകത്തെ സജീവ സാന്നിധ്യങ്ങളായ എല്ലാ താരങ്ങളും മാമോദീസ ചടങ്ങിൽ പങ്കെടുത്തു.ചടങ്ങിൽ ജനപ്രിയ നായകൻ ദിലീപും പങ്കെടുത്തു. ഭാര്യ കാവ്യാ മാധവനൊപ്പമായിരുന്നു ദിലീപ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്.ദിലീപിന് കുഞ്ഞ് ജനിച്ചതിന് ശേഷം ഇത് ആദ്യമായാണ് ഒരു പൊതു പരിപാടിയിൽ ഇരുവരെയും ഒന്നിച്ച് കാണുന്നത്.

Read More

14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഈ കഴിഞ്ഞ ഏപ്രിൽ 17നാണ് കുഞ്ചാക്കോബോബനും പ്രിയക്കും കുഞ്ഞു ജനിക്കുന്നത്. ഏറെ സന്തോഷത്തോടെ ഈ വാർത്ത സ്വീകരിച്ച ആരാധകർ പിന്നീട് കുഞ്ഞിന്റെ ആദ്യ ഫോട്ടോയും പേരും ഒക്കെ നിറഞ്ഞ ആകാംക്ഷയോടെ തന്നെയാണ് ഏറ്റെടുത്തത്. ഇസഹാക്ക് ബോബൻ കുഞ്ചാക്കോ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കുഞ്ഞിൻറെ മാമോദിസ ചടങ്ങുകൾ ഇന്ന് നടന്നു. കൊച്ചി ഗ്രാൻഡ് ഹയാത് ഹോട്ടലിൽ വച്ചായിരുന്നു റിസപ്‌ഷൻ ചടങ്ങുകൾ നടന്നത്.മലയാള സിനിമയിലെ പ്രമുഖർ ചടങ്ങിൽ സന്നിഹിതർ ആയിരുന്നു.മമ്മൂട്ടി, ജയസൂര്യ,ദുൽഖർ തുടങ്ങി സിനിമാ ലോകത്തെ സജീവ സാന്നിധ്യങ്ങളായ എല്ലാ താരങ്ങളും മാമോദീസ ചടങ്ങിൽ പങ്കെടുത്തു.

Read More

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയത്തിന്റെ നെറുകയിലാണ്‌ ഇപ്പോൾ. ചിത്രം 200 കോടി കളക്ഷൻ നേടി ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തപ്പോളും വലിയ രീതിയിലുള്ള പ്രേക്ഷക പങ്കാളിത്തം ലഭിക്കുകയുണ്ടായി.ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയുണ്ടായി.ലൂസിഫറിൽ പുതിയ മേക്കിങ് വീഡിയോ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം ഇന്ന് വൈകിട്ട് ആറുമണിക്ക് ഉണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്. താരം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വാർത്ത പുറത്തുവിട്ടത്.L-ഫൈനൽ അന്നൗൺസ്മെന്റ് എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുന്നത്.ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു മലയാള സിനിമാലോകം.2021 വിഷു റിലീസ് ആയിട്ടായിരിക്കും ചിത്രം എത്തുക എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.അടുത്ത വർഷം സെപ്റ്റംബറോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചേക്കും.ചിത്രത്തിൽ പൃഥ്വിരാജ് ഒരു മുഴുനീള കഥാപാത്രം ആയിരിക്കും അവതരിപ്പിക്കുക എന്ന് പൃഥ്വിരാജ് നേരത്തെ പ്രഖ്യാപിച്ചു കഴിഞ്ഞു.എന്തായാലും ഇന്ന് വൈകിട്ടുള്ള ഒഫീഷ്യൽ…

Read More

താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി ഇന്ന് കൊച്ചി ഗ്രാൻഡ് ഹയാത് ഹോട്ടലിൽ നടന്നു .മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ജനറൽബോഡിയിൽ പങ്കെടുത്തു. പ്രസിഡൻറ് മോഹൻലാൽ, മമ്മൂട്ടി, ജയറാം, ജയസൂര്യ തുടങ്ങി സൂപ്പർ താരങ്ങൾ എല്ലാം തന്നെ ചടങ്ങിൽ എത്തിയിരുന്നു.താരങ്ങൾ ജനറൽ ബോഡിയിൽ പങ്കെടുക്കാൻ എത്തുന്നതിന്റെ വീഡിയോ കാണാം.

Read More

ഗായകനായും സംവിധായകനായും നടനായും പ്രേക്ഷക ഹൃദയം കീഴടക്കിയ പ്രിയതാരമാണ് വിനീത് ശ്രീനിവാസൻ.താരത്തെ സംബന്ധിച്ച് വളരെ സന്തോഷകരമായ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. വിനീത് ശ്രീനിവാസൻ വീണ്ടും അച്ഛനാകുന്നു .താരം തന്നെ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കൂടിയാണ് വാർത്ത പുറത്തുവിട്ടത്. വിനീത് ശ്രീനിവാസൻ ആദ്യ മകൻ വിഹാന്റെ രണ്ടാം പിറന്നാൾ ആണിന്ന്. പിറന്നാളിനോടനുബന്ധിച്ച് ആണ് വിനീത് വാർത്ത പുറത്തുവിട്ടത് .2017 ജൂണ്‍ 30നായിരുന്നു വിനീതിന്റെയും ദിവ്യയുടെയും ജീവിതത്തിലേക്ക് വിഹാന്‍ കടന്ന് വന്നത്.

Read More

തിരക്കഥാകൃത്ത് ശങ്കർ രാമകൃഷ്ണൻ ആദ്യമായി സംവിധായകൻ ആകുന്ന ചിത്രമാണ് പതിനെട്ടാം പടി.കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള പുതുമുഖ താരങ്ങൾ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടി ഒരു കഥാപാത്രമായി പ്രത്യക്ഷപെടുന്നുണ്ട്.ജോൺ എബ്രഹാം പാലക്കൽ എന്ന കഥാപാത്രമായാണ് മമ്മൂട്ടി സിനിമയിൽ വരുന്നത്. മമ്മൂക്കയോടൊപ്പം പൃഥ്വിരാജ് സുകുമാരൻ, ഉണ്ണി മുകുന്ദൻ ,ആര്യ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് . ശങ്കർ രാമകൃഷ്ണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്.ഓഗസ്റ്റ് സിനിമാസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ജോൺ എബ്രഹാം പാലയ്ക്കൽ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്കും കോസ്‌ട്യൂമും എല്ലാം വളരെ സമയമെടുത്ത് തീരുമാനിച്ചതായിരുന്നു. ചിത്രത്തിൽ റിലീസിന് മുമ്പേതന്നെ ഏറെ തരംഗമായി മാറിയത് മമ്മൂട്ടിയുടെ സ്റ്റില്ലുകൾ ആയിരുന്നു .ഈ രംഗങ്ങൾ ഇന്റീരിയറിൽ ഷൂട്ട് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചത് .പിന്നീടാണ് അതിരപ്പള്ളിയുടെ മനോഹാരിതയിലേക്ക് ലൊക്കേഷൻ മാറ്റിയതെന്നും സംവിധായകൻ ശങ്കർ രാമകൃഷ്ണൻ പറയുന്നു. ജൂലൈ അഞ്ചിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Read More

സിനിമ പശ്ചാത്തലം ഇല്ലാത്ത ഒരു കുടുംബത്തിൽ നിന്നും എത്തി അറിയപ്പെടുന്ന നടനായി മലയാളികളുടെ മനം കവർന്ന താരമാണ് ടൊവിനോ തോമസ്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ടോവിനോ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി. അതോടൊപ്പം സ്വന്തം നിലപാടുകൾ കൊണ്ടും പ്രവൃത്തികൾ കൊണ്ടും പൊതു ജനങ്ങൾക്കിടയിൽ പ്രിയങ്കരനുമാണ് അദ്ദേഹം. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ടൊവിനോ ഇന്നലെ തന്റെ പേരിൽ തെറ്റായ രീതിയിൽ പ്രചരിച്ച വാർത്ത നൽകിയ ഒരു മീഡിയക്കെതിരെ രംഗത്ത് വന്നിരുന്നു. വാർത്തയുടെ കമന്റ് ബോക്സിൽ എത്തിയാണ് ടൊവിനോ പ്രതികരിച്ചത്. ടൊവിനോയുടെ കമന്റ് വൈറൽ ആയതോടെ മീഡിയ ആ വാർത്ത മുക്കി. ഇപ്പോൾ ആ വാർത്ത നൽകിയ മീഡിയ തന്നെ ടോവിനോ പറഞ്ഞ കാര്യത്തിന്റെ ശരിയായ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് കമന്റ് ആയി നേരത്തെ ഞാൻ തെറ്റായ രീതിയിൽ സംസാരിച്ചു എങ്കിൽ ക്ഷമ ചോദിക്കുന്നു എന്നാണ് ടൊവിനോ എഴുതിയിരിക്കുന്നത്. താനൊരു ജെന്റിൽമാൻ ആണ് എന്ന് തെളിയിക്കുന്ന തരത്തിൽ ആണ്…

Read More