Author: webadmin

മെ​ഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തിയ ചലച്ചിത്രം ‘ഉണ്ട’ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്.ചിത്രം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രം പോലീസ് രാഷ്ട്രീയമാണ് സംസാരിക്കുന്നത്.ചിത്രത്തിന് നല്ല രീതിയിൽ നിരൂപക പ്രശംസ ലഭിക്കുന്നുണ്ട്. ചിത്രത്തിനെ പ്രശംസിച്ച് നിരവധി താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ചിത്രത്തിന്റെ മേക്കിങ് വീഡിയോ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. വീഡിയോ കാണാം

Read More

തന്റെ അഭിനയ മികവു കൊണ്ട് വലിയൊരു ആരാധകവൃന്ദത്തെ സമ്പാദിച്ച ഒരു താരമാണ് ദുൽഖർ സൽമാൻ.ദുൽഖർ എന്ന് താരത്തോടുള്ള ഇഷ്ടത്തിന് ഭാഷയുടെ പോലും അതിർവരമ്പില്ല. ദേശീയ ബാഡ്മിന്റണ്‍ താരം പി.വി സിന്ധു തന്റെ ഇഷ്ട താരം പ്രിയ നടൻ ദുൽഖർ സൽമാൻ ആണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്. മാതൃഭൂമി ക്ലബ് എഫ്.എം ന് നല്‍കിയ അഭിമുഖത്തിലാണ് സിന്ധു മനസ്സ് തുറന്നത്. തെലുങ്കിൽ പി വി സിന്ധുവിന്റെ ഇഷ്ടതാരങ്ങൾ പ്രഭാസും മഹേഷ് ബാബുവാണ്. സമയം കിട്ടുമ്പോൾ സിന്ധു നെറ്റ്ഫ്ലിക്‌സിൽ സിനിമകൾ കാണാറുണ്ടെന്നും താൻ അവസാനമായി കണ്ട മലയാളം സിനിമ ബാംഗ്ലൂർ ഡേയ്സ് ആണെന്നും പറയുകയുണ്ടായി. ദുൽഖറിന്റെ ഓക്കെ കണ്മണിയും പിവി സിന്ധു കണ്ടിരുന്നു.

Read More

സ്വന്തം പേര് ഗൂഗിൾ ചെയ്തു നോക്കിയ കഥ തുറന്നു പറയുകയാണ് ആസിഫ് അലി. റേഡിയോ മാംഗോക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇത് തുറന്നു പറഞ്ഞത്. കുടുംബാംഗങ്ങളോടൊപ്പം അവധിക്കാലം ആഘോഷിക്കാനായി പോയ ആസിഫ് അലി റൂം എടുത്ത റിസോർട്ടിലെ ജീവനക്കാരൻ ശബ്ദം കുറയ്ക്കാൻ പറയുകയും, ഞങ്ങൾ അവധിക്കാലം ആഘോഷിക്കാൻ വന്നതാണ് അതുകൊണ്ട് ശബ്ദമുണ്ടാക്കുമെന്ന് താരം തിരിച്ചു പറയുകയും ചെയ്തു. വീണ്ടും അയാൾ തർക്കിച്ചു കൊണ്ടിരുന്നപ്പോൾ ആസിഫലി തന്റെ പേര് ഗൂഗിൾ ചെയ്തു നോക്കാൻ പറഞ്ഞു. അതൊരു ചീപ് ഷോ ആയിരുന്നു എന്ന് ആസിഫ് അലി ഇപ്പോൾ തുറന്നു പറയുന്നു. ശ്രീലങ്കയിൽ വെച്ചായിരുന്നു സംഭവം. ഏതെങ്കിലും താരങ്ങളോട് അസൂയ തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് താനില്ലാതെ ഹിറ്റായ ചിത്രങ്ങളിലഭിനയിച്ച എല്ലാവരോടും അസൂയ ആണെന്നും കൂട്ടത്തിൽ ദുൽഖറിനോടും നിവിനോടും അസൂയ കൂടുതലാണെന്നും ആസിഫ് അലി പറഞ്ഞു. താരത്തിന്റെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ കക്ഷി അമ്മിണി പിള്ള എന്ന ചിത്രത്തിലെ വിശേഷങ്ങളും ഒപ്പം പങ്കുവെച്ചു. ചിത്രത്തിനുവേണ്ടി 22 കിലോ…

Read More

മാരി സെൽവരാജ് സംവിധാനം ചെയ്ത് പാ രഞ്ജിത്ത് നിർമ്മിച്ച ചിത്രമാണ് പരിയേരും പെരുമാൾ. ഈ ചിത്രം ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിരുന്നു. ഒരു സിനിമയ്ക്കും ഒരു പാഠം ആകാൻ കഴിയും എന്ന് തെളിയിച്ചു കൊണ്ട് ചിത്രം ഇപ്പോൾ തമിഴ് നാട്ടിലെ പന്ത്രണ്ടാം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപെടുത്തിയിരിക്കുകയാണ്.പന്ത്രണ്ടാം ക്ലാസിലെ കോനാർ തമിഴ് ഉരെയിൽ (തമിഴ് നാട്ടിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾ വ്യാപകമായി ഉപയോഗിക്കുന്ന ഗൈഡ്) ചിത്രത്തിലെ പല രംഗങ്ങളെ പറ്റിയും എടുത്തുപറയുന്നുണ്ട്. സമൂഹത്തിൽ നിലനിൽക്കുന്ന ജാതി ചിന്തകളെ വരച്ചുകാട്ടുന്ന ഒരു ചിത്രമായിരുന്നു പരിയേരും പെരുമാൾ. ചിത്രം തമിഴ്നാട്ടിലെ തിരുനെൽവേലി, തൂത്തുക്കുടി പ്രദേശത്തെ ജാതി വിവേചനം അടിസ്ഥാനപ്പെടുത്തി രൂപം കൊണ്ടതായിരുന്നു.നീലം പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിച്ചത്.

Read More

തെറ്റായ ഹെഡ്ലൈൻ കൊടുത്തു എന്നാരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ ഫേസ്ബുക്ക് പേജിൽ നടൻ ടോവിനോ തോമസ് കുറിച്ച കമന്റ് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു.താരത്തിന്റെ കമന്റിൽ നിരവധി പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.ഇപ്പോൾ സംഭവത്തിന്റെ യഥാർത്ഥ വീഡിയോയുമായി ഏഷ്യാനെറ്റ് ന്യൂസ് രംഗത്ത് എത്തിയിരിക്കുകയാണ്. ഇതാണ് ടോവിനോ പറഞ്ഞ മുഴുവൻ പ്രസംഗം എന്ന് പറഞ്ഞുകൊണ്ട് ഏഷ്യാനെറ്റ് ന്യൂസിന്റെ ഫേസ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തത് വീഡിയോ കാണാം

Read More

പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുതുമുഖ സംവിധായകൻ ആയ വിജിത് നമ്പ്യാർ സംവിധാനം ചെയ്ത ഒരു മ്യൂസിക്കൽ- റൊമാന്റിക് കോമഡി ചിത്രമാണ് മുന്തിരി മൊഞ്ചൻ. ചിത്രത്തിലെ ഒരു ഗാനം ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. പ്രശസ്ത ഗായകനായ ശങ്കർ മഹാദേവൻ പാടിയ “ഓർക്കുന്നു ഞാൻ” എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ചിത്രത്തിന്റെ സംഗീത സംവിധായകനും വിജിത് നമ്പ്യാർ തന്നെയാണ്.

Read More

ജൂബിലി പിക്‌ചേഴ്‌സും പ്രകാശ് മൂവി ടോണും മാരുതി പിക്‌ചേഴ്‌സും ചേർന്ന് നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് എവിടെ.ഹോളിഡേ മൂവീസിന്റെ ബാനറിൽ ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.ബോബി സഞ്ജയ് ആണ് ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. ബോബി സഞ്ജയുടെ കഥയ്ക്ക് കൃഷ്ണൻ സിയാണ് തിരക്കഥ രചിക്കുന്നത് .കെ കെ രാജീവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് നൗഫൽ ശരീഫ് ചായാഗ്രഹണവും ഔസേപ്പച്ചൻ സംഗീതവും നൽകുന്നു.സുരാജ് വെഞ്ഞാറമൂട്, ആശാ ശരത്, ബൈജു,മനോജ് കെ ജയൻ, പ്രേം പ്രകാശ്, ഷെബിൻ ബെൻസൺ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ചിത്രം ജൂലൈ അഞ്ചിന് പ്രദർശനത്തിനെത്തും.ചിത്രത്തിലെ ചന്തമിണങ്ങിയ എന്ന ഗാനം ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്.മനോജ് കെ ജയൻ,നിഖിൽ മാത്യു, അമൽ ആന്റണി,റീന മുരളി, മൃദുല വാര്യർ എന്നിവരാണ് ഗാനം ആലപിച്ചത്.

Read More

ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്താ തലക്കെട്ടോടുകൂടി ഓൺലൈനിൽ പങ്കുവയ്ക്കുന്ന വാർത്തയ്ക്കെതിരെ ടോവിനോ തോമസ് പരസ്യമായി രംഗത്ത്. ടോവിനോയെ സംബന്ധിക്കുന്ന ഒരു വാർത്തയ്ക്ക് തെറ്റായ ഹെഡ്‌ലൈൻ കൊടുത്തതോട് കൂടിയാണ് ടോവിനോ തോമസ് തന്നെ റിപ്ലൈയുമായി രംഗത്തെത്തിയത്. സിനിമയിലെങ്കിൽ പറമ്പിൽ കിളച്ച് ജീവിക്കും എന്ന തലക്കെട്ടോടെ കൂടിയാണ് ഏഷ്യാനെറ്റ് ന്യൂസ് ഒരു വാർത്ത പങ്കുവെച്ചത് .ഇതിനു താഴെയാണ് ടോവിനോ കമന്റുമായി രംഗത്ത്എത്തിയത്. “ലേശം ഉളുപ്പ് വേണ്ടേ Asianet Newse???.. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ഹെഡിങ് കൊടുത്ത് ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് നിങ്ങള് കിളക്കാൻ പോവുന്നത് തന്നെയാണ് ! Shame on you Asianet News !!” എന്നായിരുന്നു ടോവിനോ തോമസിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ നിന്നും കമൻറ് എത്തിയത്. കമൻറ് ഇതിനോടൊപ്പം സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞിരിക്കുകയാണ്. തെറ്റിദ്ധാരണ പരമായ തലക്കെട്ടുകൾ കൊടുക്കുന്ന വാർത്ത മാധ്യമങ്ങൾക്കെതിരെ ശക്തമായ രംഗത്തുവന്ന ടോവിനോ തോമസിനെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ ഒന്നാകെ.

Read More

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയത്തിന്റെ നെറുകയിലാണ്‌ ഇപ്പോൾ. ചിത്രം 200 കോടി കളക്ഷൻ നേടി ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തപ്പോളും വലിയ രീതിയിലുള്ള പ്രേക്ഷക പങ്കാളിത്തം ലഭിക്കുകയുണ്ടായി.ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയുണ്ടായി.ലൂസിഫറിൽ പുതിയ മേക്കിങ് വീഡിയോ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ

Read More

മലയാളത്തിന്റെ പ്രിയ സംവിധായകൻ ജോഷി അടുത്ത ചിത്രവുമായി എത്തുന്നു.പൊറിഞ്ചു മറിയം ജോസ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ ജോജു ജോർജ്, ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എൻ ചന്ദ്രൻ ആണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയും ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനും ആണ്.ഡേവിഡ് കാച്ചപ്പിള്ളിയും റെജിമോനും ചേർന്ന് ആണ് ചിത്രം നിർമിക്കുന്നത്.ചിത്രത്തിലെ ആദ്യ ഗാനം ഇപ്പോൾ റിലീസ് ആയിരിക്കുകയാണ്.മനമറിയുന്നോള് എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും സച്ചിൻ രാജും ചേർന്നാണ്.ജ്യോതിഷ് ടി കാസിയാണ് വരികൾ രചിച്ചത്.ടോവിനോ തോമസ് ആണ് ഗാനം പുറത്ത് വിട്ടത്. ഗാനം കാണാം

Read More