Author: webadmin

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയത്തിന്റെ നെറുകയിലാണ്‌ ഇപ്പോൾ. ചിത്രം 200 കോടി കളക്ഷൻ നേടി ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തപ്പോളും വലിയ രീതിയിലുള്ള പ്രേക്ഷക പങ്കാളിത്തം ലഭിക്കുകയുണ്ടായി.ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയുണ്ടായി.ലൂസിഫറിൽ പുതിയ മേക്കിങ് വീഡിയോ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

Read More

സോഷ്യൽ മീഡിയ സെൻസേഷൻ ഗേൾ പ്രിയ വാര്യരുടെ പുതിയ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.പ്രിയ വാര്യരുടെ മേക്കപ്പ് ഇല്ലാത്ത ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് നടി .ചിത്രത്തിലെ ചിത്രീകരണത്തിനായി ഹൈദരാബാദിലെത്തിയപ്പോഴാണ് ക്യാമറക്കണ്ണുകൾ പ്രിയ വാരിയരുടെ മേക്കപ്പ് ഇല്ലാതെ ഉള്ള ചിത്രങ്ങൾ പകർത്തിയത്. അഭിനയത്തിനു പുറമേ ഇപ്പോൾ ഫൈനൽസ് എന്ന ചിത്രത്തിലൂടെ ഗായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം.ശ്രീദേവി ബംഗ്ലാവ് കൂടാതെ ലൗ ഹാക്കർ എന്ന ചിത്രത്തിലും പ്രിയ വേഷമിടുന്നു. സൈബർ കുറ്റകൃത്യങ്ങൾ പ്രമേയമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മായങ്ക് ശ്രീവാസ്തവയാണ്.

Read More

ഗംഭീര വേഷങ്ങളിലൂടെ തന്റെ കരിയറിൽ നിരവധി നാഴികകല്ലുകൾ തീർത്ത ഇന്ത്യൻ സിനിമയിലെ മഹാനടനാണ് അമിതാഭ് ബച്ചൻ. ഇപ്പോൾ അമിതാഭ് ബച്ചൻ നായകനായെത്തുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയതോടെ അമ്പരപ്പിലാണ് ആരാധകർ .മുമ്പെങ്ങും കാണാത്ത വിധത്തിൽ അത്ഭുതകരമായ മേക്ക് ഓവറിലാണ് അമിതാഭ് ബച്ചൻ എത്തുന്നത്.ഗു​ലാ​ബോ സി​താ​ബോ എന്നാണ് ചിത്രത്തിന്റെ പേര്. ഷൂ​ജി​ത് സി​ർ​ക്കാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ആ​യു​ഷ്മാ​ൻ ഖു​റാ​നെ​യും സി​നി​മ​യി​ൽ മ​റ്റൊ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.ന​ര​ച്ച താ​ടി​യും വ​ലി​യ മൂ​ക്കും വ​ട്ട​ക്ക​ണ്ണ​ട​യു​മാ​യു​ള്ള അ​മി​താ​ഭി​ന്‍റെ ചി​ത്ര​മാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്.ചിത്രം അടുത്ത വർഷം തിയറ്ററുകളിൽ എത്തും.

Read More

ഷാങ്ഹായി ചലച്ചിത്ര മേളയിൽ പുരസ്കാര നിറവിൽ ഇന്ദ്രൻസും വെയിൽ മരങ്ങൾ ചിത്രവും.ആർട്ടിസ്റ്റിക് അച്ചീവ്മെന്റ് അവാർഡ് ആണ് ചിത്രത്തെ തേടി എത്തിയത്.ഇത് രണ്ടാംതവണയാണ് ഡോക്ടർ ബിജുവിന്റെ ഒരു ചിത്രം ഷാങ്ഹായി ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കപ്പെടുന്നത്. 2012ലെ പൃഥ്വിരാജ് നായകനായ ആകാശത്തിന്റെ നിറം ആയിരുന്നു ആദ്യചിത്രം. ടര്‍ക്കിഷ് സംവിധായകനായ നൂറി ബില്‍ഗേ സെയാലിന്‍ ആണ് ഇത്തവണ ജൂറി ചെയർമാൻ.112 രാജ്യങ്ങളില്‍ നിന്നായി 3964 സിനിമകളില്‍ നിന്നാണ് 15 സിനിമകള്‍ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തത്. ഇന്ത്യയിൽ നിന്ന് വെയിൽ മരങ്ങൾ മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടത്.

Read More

‘ഫിക്സർ’ എന്ന വെബ്‍ സീരീസ് ചിത്രീകരണത്തിനിടെ ഷൂട്ടിംഗ് സംഘത്തിന് നേരെ ആക്രമണമുണ്ടായി. ആക്രമണത്തിൽ മലയാളി ഛായാഗ്രഹകൻ സന്തോഷ് തുണ്ടിയിലിന് പരിക്കേറ്റു. മാരകായുധങ്ങളുമായി എത്തിയ ആക്രമണത്തിൽ സംവിധായകനടക്കം ഒൻപത് പേർക്കാണ് പരിക്കേറ്റത്. താനെയിലെ ഫാക്ടറിയിൽ ആയിരുന്നു ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരുന്നത്. ചിത്രീകരണത്തിനിടയിൽ മാരകായുധങ്ങളുമായി ലൊക്കേഷനിലേക്ക് ഒരുകൂട്ടം ആളുകൾ എത്തുകയായിരുന്നു. സന്തോഷ് തുണ്ടിയിലിന് പരിക്കേറ്റത് നടി മഹി ഗില്ലിനെതിരെയുള്ള ആക്രമണം ചെറുക്കുന്നതിനിടെയാണ്. വാനിറ്റി വാനിൽ നിന്നും താരത്തെ പെട്ടെന്ന് കാറിലേക്ക് മാറ്റുകയായിരുന്നു. അനുമതിയില്ലാതെയാണ് ചിത്രീകരണം നടത്തുന്നത് എന്ന് പറഞ്ഞ് അക്രമികൾ വാൻ തല്ലി തകർത്തു.എന്നാൽ അനുമതി വാങ്ങിയതിനു ശേഷമാണ് ചിത്രം നിർമ്മിക്കുന്നത് എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

Read More

ജൂബിലി പിക്‌ചേഴ്‌സും പ്രകാശ് മൂവി ടോണും മാരുതി പിക്‌ചേഴ്‌സും ചേർന്ന് നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് എവിടെ.ഹോളിഡേ മൂവീസിന്റെ ബാനറിൽ ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.ബോബി സഞ്ജയ് ആണ് ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. ബോബി സഞ്ജയുടെ കഥയ്ക്ക് കൃഷ്ണൻ സിയാണ് തിരക്കഥ രചിക്കുന്നത് .കെ കെ രാജീവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞദിവസം മമ്മൂക്ക നിർവഹിച്ചിരുന്നു .ഓഡിയോ ലോഞ്ചിൽ സിനിമയ്ക്ക് വേണ്ടി ജീവിതം വരെ ത്യജിച്ച കഥ വെളിപ്പെടുത്തുകയായിരുന്നു താരം. സിനിമ എന്ന മോഹമായിരുന്നു ജീവിതം മുഴുവൻ. സിനിമ കണ്ടു നടക്കുന്നതിനിടയിൽ ഡിഗ്രി ഒരുവർഷം തോൽക്കുകയും ചെയ്തു എന്നും മമ്മൂട്ടി ഓഡിയോ ലോഞ്ചിനിടയിൽ പങ്കുവെച്ചു.എല്ലാ സിനിമകളും മികച്ചതാകാൻ ആണ് ആഗ്രഹം എന്നും എവിടെ എന്ന ഈ പുതിയ സിനിമയും മികച്ചതായി മാറട്ടെ എന്നും മമ്മൂക്ക പ്രത്യാശ പ്രകടിപ്പിച്ചു.ചിത്രം നിർമിക്കുന്ന ജൂബിലി പിക്‌ചേഴ്‌സ്‌,പ്രേം പ്രകാശ്, മാരുതി പിക്ചേഴ്‌സ് എന്നിവരുമായി തനിക്കുള്ള…

Read More

മോഹൻലാൽ നായകൻ ആവുന്ന ഒരു പക്കാ ഫാമിലി – കോമഡി – എന്റർടൈനർ ആണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന.ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.മാസ്സ് കഥാപാത്രങ്ങളിൽ നിന്ന് കോമഡി കഥാപത്രത്തിലേക്ക് മോഹൻലാലിന്റെ ട്രാൻസ്ഫോർമേഷനാണ് ഇട്ടിമാണിയിൽ ഒരുക്കുന്നത്.ജിബി, ജോജു എന്നിവര്‍ ചേര്‍ന്നാണ് ഈ മോഹൻലാൽ ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് ഇട്ടിമാണിയുടെ ലൊക്കേഷനിൽ ലാലേട്ടനൊപ്പം ഫോട്ടോ എടുക്കാൻ വേണ്ടി ആരാധകരുടെ ഒരു നീണ്ട നിര തന്നെയാണ് ഉള്ളത്. ഒരു ദിവസം മോഹൻലാലുമൊത്ത് ഇട്ടിമാണി ലൊക്കേഷനിൽ ഫോട്ടോ എടുക്കാൻ വന്ന ആരാധകരുടെ നീണ്ട നിരയുടെ വീഡിയോ ടൈം ലാപ്‌സ് ആയി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് അജു വർഗീസ്‌ ഇപ്പോൾ .തൻറെ തിരക്കുള്ള ജീവിതത്തിനിടയിൽ അൽപനേരം ആരാധകർക്ക് വേണ്ടി ചിലവഴിക്കാൻ സമയം കണ്ടെത്തിയ അദ്ദേഹത്തെ മജീഷ്യൻ എന്ന് മാത്രമേ എനിക്ക് വിളിക്കാൻ സാധിക്കുന്നുള്ളൂ എന്നും അജു പോസ്റ്റിൽ പറയുന്നു

Read More

സൂത്രധാരൻ എന്ന ചിത്രത്തിലെ ഒരു രംഗം ആണ് ഇപ്പോൾ വൈറലാകുന്നത്. എബി ട്രീസ പോൾ എന്ന വ്യക്തി മൂവി സ്ട്രീറ്റ് ഗ്രൂപ്പിൽ പങ്കു വച്ചതാണ് ചിത്രം. ചിത്രത്തിനൊപ്പം പങ്കുവെച്ച തലക്കെട്ടാണ് ഈ ചർച്ചയ്ക്ക് വഴിതെളിച്ചത്.ഒറ്റനോട്ടത്തില്‍ ഇത് കാവ്യാ മാധവന്‍ അല്ലെന്നു വിശ്വസിക്കുമോ എന്നതായിരുന്നു തലക്കെട്ട്. ആ തലക്കെട്ട് കണ്ടതോടെ അത് കാവ്യ അല്ലേ എന്ന ചോദ്യവുമായി പലരും രംഗത്തെത്തി. ദിലീപ് ചിത്രമായ സൂത്രധാരനിൽ കാവ്യമാധവൻ ഇല്ല. പിന്നെ എങ്ങനെയാണ് ഇത്തരമൊരു ചിത്രം സംഭവിച്ചത് എന്നായിരുന്നു ആരാധകരുടെ സംശയം. സൂത്രധാരനിൽ അഭിനയിച്ചത് കാവ്യമാധവനുമായി സാദൃശ്യമുള്ള ടിനി ജോൺ എന്ന താരമാണ്. സൂത്രധാരൻ എന്ന ചിത്രത്തിന് ശേഷം മറ്റൊരു ചിത്രത്തിലും ഈ താരത്തെ കണ്ടിട്ടില്ല. ചിത്രം പങ്കുവെച്ചതിനെ തുടർന്ന് ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായി കഴിഞ്ഞിരിക്കുന്നു.

Read More

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയത്തിന്റെ നെറുകയിലാണ്‌ ഇപ്പോൾ. ചിത്രം 200 കോടി കളക്ഷൻ നേടി ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തപ്പോളും വലിയ രീതിയിലുള്ള പ്രേക്ഷക പങ്കാളിത്തം ലഭിക്കുകയുണ്ടായി.ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയുണ്ടായി.’ എന്ന പദത്തിന്റെ അർത്ഥവും L2 ടൈറ്റിൽ ബ്രില്ല്യൻസും വ്യക്തമാക്കി ഒരു യുവാവ് ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റ് ഇപ്പോൾ വൈറലാവുകയാണ്. വിഷ്ണു എം. കൃഷ്ണൻ എഴുതുന്നു.. ” രണ്ടു കാര്യങ്ങൾ പറയുക എന്നതാണ് ഈ പോസ്റ്റിന്റെ ഉദ്ദേശ്യം.. 1. ‘എമ്പുരാൻ’ എന്ന പദത്തിന്റെ അർത്ഥം, 2. L2 ടൈറ്റിൽ ബ്രില്ല്യൻസ് ! എമ്പുരാൻ എന്ന ടൈറ്റിലിന്റെ അർത്ഥം, പൃഥ്വിരാജ് പറഞ്ഞത് “More than a King.. less than the God !” എന്നാണ്. ‘ശബ്ദതാരാവലി’ നോക്കിയാൽ കാണുക “എന്റെ യജമാനൻ, എന്റെ തമ്പുരാൻ” എന്നൊക്കെയാണ്. ഇനി പറയാൻ വന്ന രണ്ടാമത്തെ കാര്യം, ടൈറ്റിലിൽ ‘L2’…

Read More

പ്രശസ്ത സംവിധായകൻ അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അണ്ടർ വേൾഡ്.ആസിഫ് അലി, ഫർഹാൻ ഫാസിൽ,ലാൽ ജൂനിയർ,മുകേഷ് തുടങ്ങിയവർ ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഷിബിൻ ഫ്രാൻസിസ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.ഫ്രൈഡേ ഫിലിം ഹൗസ് ചിത്രം വിതരണത്തിന് എത്തിക്കുന്നു.ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഗംഭീര പ്രതികരണമാണ് ടീസറിന് ലഭിച്ചത്.ഇപ്പോൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ആസിഫ് അലിയും, ഫർഹാൻ ഫാസിലും ലാൽ ജൂനിയറുമാണ് പോസ്റ്ററിൽ ഉള്ളത്.ഡി14 എന്റർടൈന്മെന്റ്‌സ് നിർമിക്കുന്ന ചിത്രം ഓഗസ്റ്റ് ഒമ്പതിന് റിലീസിനെത്തും.

Read More