Author: webadmin

ജൂബിലി പിക്‌ചേഴ്‌സും പ്രകാശ് മൂവി ടോണും മാരുതി പിക്‌ചേഴ്‌സും ചേർന്ന് നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് എവിടെ.ഹോളിഡേ മൂവീസിന്റെ ബാനറിൽ ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.ബോബി സഞ്ജയ് ആണ് ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. ബോബി സഞ്ജയുടെ കഥയ്ക്ക് കൃഷ്ണൻ സിയാണ് തിരക്കഥ രചിക്കുന്നത് . കെ കെ രാജീവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നൗഫൽ ശരീഫ് ചായാഗ്രഹണവും ഔസേപ്പച്ചൻ സംഗീതവും നൽകുന്നു.സുരാജ് വെഞ്ഞാറമൂട്, ആശാ ശരത്, ബൈജു,മനോജ് കെ ജയൻ, പ്രേം പ്രകാശ്, ഷെബിൻ ബെൻസൺ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ പുറത്തിറങ്ങി. ട്രയ്ലർ കാണാം

Read More

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഉണ്ട എന്ന സിനിമയുമായി ബന്ധപ്പെട്ട് മാതൃഭൂമി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സിനിമയിൽ വിരമിക്കൽ എന്നൊരു സംഗതിയില്ലെന്ന് നടൻ മമ്മൂട്ടി പങ്കുവച്ചു.ഇത്രയുമധികം സിനിമകൾ ചെയ്യുന്നതും കഥ കേൾക്കുന്നതും സിനിമയോടുള്ള അടങ്ങാത്ത ആർത്തികൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.ബുഫെക്ക് പോകുമ്പോൾ ഭക്ഷണം കഴിക്കുന്നതിനോടാണ് അദ്ദേഹം തന്റെ അവസ്ഥയെ ഉപമിച്ചത്.ബുഫെക്ക് പോകുമ്പോൾ നമുക്ക് എല്ലാ ഭക്ഷണവും എടുത്ത് കഴിക്കാൻ അവാത്തതുപോലാണ്,അദ്ദേഹത്തിന്റെ അവസ്ഥ. അദ്ദേഹം സിനിമ ചെയ്യുന്നത് മറ്റുള്ളവർക്ക് ഇഷ്ടപ്പെടുമോ ഇല്ലയോ എന്ന് നോക്കിയല്ല.ഒരു സിനിമ ചെയ്യുമ്പോൾ അത് എന്തായി തീരുമെന്നൊന്നും നമുക്ക് മുൻകൂട്ടി പ്രവചിക്കാൻ സാധിക്കില്ല എന്നും ഫൈനൽ പ്രൊഡക്ട് കാണുന്നത് പ്രേക്ഷകരാണെന്നും അവരാണ് തീരുമാനിക്കുന്നതെന്നും താരം പറഞ്ഞു. പത്തിരുപത് വർഷം മുൻപ് സംവിധാനം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു എന്നും എന്നാൽ അതിപ്പോൾ ഇല്ല എന്നും അദ്ദേഹം വ്യക്തമാക്കി.

Read More

മെ​ഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തിയ ചലച്ചിത്രം ‘ഉണ്ട’ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്.ചിത്രം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.അതിനു തെളിവാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്ന ഉണ്ട സ്റ്റൈൽ ഹെയർ കട്ടിം​ഗ്. ഒരു മമ്മൂക്ക ആരാധകൻ മുടിവെട്ടിയപ്പോൾ ‘മമ്മൂക്ക, ഉണ്ട’ എന്നീവാക്കുകൾ ഹെയർ സ്റ്റൈലിൽ ഉൾപ്പെടുത്തി.ടിക് ടോക്കിലൂടെ ഹെയർ കട്ടിംഗ് വീഡിയോ ആരാധകൻ പങ്കുവച്ചു. ക്രൂ കട്ടിനോടു സാമ്യമുള്ള ഹെയർ സ്റ്റൈൽ ആണിത്.തലയുടെ പിൻവശത്താണ് ഉണ്ട എന്നും മമ്മൂട്ടി എന്നും എഴുതിയിരിക്കുന്നത്.വീഡിയോ പ്രചരിച്ചതിന് പിന്നാലെ നിരവധി പേർ പിന്തുണയുമായി എത്തിയിട്ടുണ്ട് .അതേസമയം യുവാവിന്റെ പ്രവൃത്തിയെ വിമർശിക്കുന്നവരും ഉണ്ട്.

Read More

മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും വലിയ ഹിറ്റ് ചിത്രമാണ് മധുരരാജ. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ രചിച്ചത് ഉദയകൃഷ്ണയാണ്. നെൽസൺ ഐപ്പാണ് ചിത്രത്തിന്റെ നിർമ്മാതാവ്.കഴിഞ്ഞ ദിവസം ചിത്രം 100 കോടി കളക്ഷനും പിന്നിട്ടിരുന്നു. ഈ വർഷം മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നിലേക്കാണ് മധുരരാജ കുതിക്കുന്നത് ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. ഈ വർഷം ആദ്യം പുറത്തിറങ്ങിയ യാത്ര എന്ന തെലുങ്ക് ചിത്രത്തിലൂടെ മമ്മൂട്ടി വീണ്ടും തെലുങ്ക് സിനിമയിൽ ഒരു വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കിയിരുന്നു. അതിൻറെ ചുവടുപിടിച്ചാണ് മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റർ ഹിറ്റായ മധുരരാജാ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുവാൻ അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്. എന്നാൽ ഇതിന്റെ കൂടുതൽ വിശേഷങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇതിനിടെ മധുരരാജാ ചൈനയിലും റിലീസിന് വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

Read More

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയത്തിന്റെ നെറുകയിലാണ്‌ ഇപ്പോൾ. ചിത്രം 200 കോടി കളക്ഷൻ നേടി ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തപ്പോളും വലിയ രീതിയിലുള്ള പ്രേക്ഷക പങ്കാളിത്തം ലഭിക്കുകയുണ്ടായി.ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയുണ്ടായി.ലൂസിഫറിൽ ഏറെ ശ്രദ്ധ ആകർഷിച്ച ഒന്നായിരുന്നു ചിത്രത്തിലെ സ്ഫോടന രംഗങ്ങൾ.ഈ രംഗങ്ങളുടെ മേക്കിങ് വീഡിയോ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

Read More

കഴിഞ്ഞദിവസം പൃഥ്വിരാജ് സുകുമാരൻ ഒരു ചിത്രം നവമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയുണ്ടായി. ഫാമിലി എന്ന ക്യാപ്ഷനോട്കൂടി പൃഥ്വിരാജും ഭാര്യ സുപ്രിയയും മകളും ധരിക്കുന്ന ഷൂവിന്റെ ചിത്രമാണ് പൃഥ്വിരാജ് സുകുമാരൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഈ ചിത്രത്തിൻറെ കൂടുതൽ രസകരമായ വിശേഷങ്ങൾ കണ്ടുപിടിച്ചിരിക്കുകയാണ് ചില സോഷ്യൽ മീഡിയ വിരുതന്മാർ .പൃഥ്വിരാജ് ധരിച്ച ബലൻസിയേഗയുടെ ഷൂവിന്റെ വില എത്രയാണെന്ന് കേട്ടാൽ നിങ്ങൾ ഞെട്ടും.1.10 ലക്ഷത്തിലധികം രൂപയാണ് പൃഥ്വിരാജിന്റെ ആ ഷൂവിന്. മൂന്ന് പേരുടെയും ഷൂകളുടെ വില കൂട്ടിയാൽ മൂന്ന് ലക്ഷത്തിലധികം വരും എന്നാണ് കണക്ക്. എന്തായലും പൃഥ്വിരാജിന്റെ ഷൂ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.ഇതിനിടെ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.അടുത്ത വർഷം പകുതിയോടെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും.

Read More

ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘പട്ടാഭിരാമൻ’.. അബാം മൂവീസിൻ്റെ ബാനറിൽ എബ്രഹാം മാത്യുവാണ് ചിത്രം നിമ്മിക്കുന്നത്.ഷീലു അബ്രാഹവും മിയ ജോര്‍ജ്ജുമാണ് ചിത്രത്തിലെ നായികമാർ. ദിനേശ് പള്ളത്ത് ആണ് ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത്. രവിചന്ദ്രനാണ് ഈ ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം ഒരുക്കുന്ന നാലാമത് ചിത്രമാണ് പട്ടാഭിരാമൻ . തിങ്കൾ മുതൽ വെള്ളി വരെ, ആടുപുലിയാട്ടം, അച്ചായൻസ് എന്നീ ചിത്രങ്ങളായിരുന്നു ജയറാം- കണ്ണൻ താമരക്കുളം കൂട്ടുകെട്ടിൽ പുറത്തിറങ്ങിയിരുന്നത്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

Read More

മികച്ച വേഷങ്ങളിലൂടെ മലയാള സിനിമയിലെ ഏറ്റവും ജനപ്രിയനായ യുവതാരങ്ങളിൽ ഒരാളായി മാറിയ നടനാണ് നിവിൻപോളി.നിവിൻ നായകനായ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. പടവെട്ട് എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രം നിർമ്മിക്കുന്നത് മറ്റൊരു യുവതാരമായ സണ്ണി വെയ്ൻ ആണെന്ന പ്രത്യേകതയുമുണ്ട്.സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ആദ്യ സംരംഭമായ നാടകം മോമെന്റ്റ് ജസ്റ്റ് ബിഫോർ ഡെത്തിന്റെ സംവിധായകനായ ലിജു കൃഷ്ണ തന്നെ ആണ് ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.ലിജുവിന്റെ ആദ്യ ചിത്രം കൂടിയാണ് പടവെട്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ.നിരവധി ദേശിയ പുരസ്കാരങ്ങൾ ലഭിച്ച നാടകമാണ് മോമെന്റ്റ് ജസ്റ്റ് ബിഫോർ ഡെത്ത് എന്നതിനാൽ പ്രേക്ഷകർ ഏറെ പ്രതീക്ഷ വെക്കുന്നു ഈ നിവിൻ പോളി ചിത്രത്തിൽ. അതോടൊപ്പം സണ്ണി വെയ്ൻ കൂടി ഒന്നിക്കുന്നതോടെ പ്രേക്ഷകരുടെ പ്രതീക്ഷ ഇരട്ടിയാകുന്നു.എന്തായാലും കാത്തിരിക്കാം പടവെട്ടിനായി.

Read More

സംവിധായകനും നിർമ്മാതാവുമായ ഈസ്റ്റ് കോസ്റ്റ് വിജയൻറെ മകൻ വിനയും നടി വിഷ്ണുപ്രിയയും തമ്മിൽ വിവാഹിതരായി. ആലപ്പുഴ കാംലറ്റ് കണ്‍വന്‍ഷന്‍സെന്‍ററില്‍ വച്ചായിരുന്നു വിവാഹം. അവതാരകയായി അരങ്ങേറ്റം കുറിച്ച വിഷ്ണുപ്രിയ പിന്നീട് മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ അഭിനയിച്ചു. കേരളോൽത്സാവം എന്ന ചിത്രത്തിൽ നായികയായും വേഷമിട്ടു. വിനയുടെയും വിഷ്ണുപ്രിയയുടെയും വിവാഹം വീട്ടുകാർ ചേർന്ന് തീരുമാനിച്ചതാണെന്നും തങ്ങൾ പ്രണയത്തിൽ അല്ലായിരുന്നുവെന്നും താരം വ്യക്തമാക്കി. വിവാഹത്തിന് ശേഷം ഈ മാസം 29ന് തിരുവനന്തപുരത്ത് അല്‍ സാജ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വിവാഹസൽക്കാര ചടങ്ങുകളും നടക്കും.

Read More

മലയാളികളുടെ പ്രിയ നടനും സംവിധായകനുമായ പൃഥ്വിരാജ് റേഞ്ച് റോവർ സ്വന്തമാക്കിയ വാർത്ത തികഞ്ഞ ആകാംഷയോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ഇപ്പോൾ ചർച്ചാവിഷയമാകുന്നത് അദ്ദേഹത്തിന്റെ കൈയിലെ വില കൂടിയ വാച്ചാണ്.അതിനു വഴി വച്ചത് സുപ്രിയയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്.രണ്ടു ദിവസം മുൻപ്‌, പൃഥ്വിരാജ് പുതിയ റേഞ്ച് റോവറിന്റെ ഡ്രൈവിങ് സീറ്റിലിരിക്കുന്ന ചിത്രം സുപ്രിയ പങ്കുവക്കുകയുണ്ടായി. കുടുംബത്തിലേക്ക് പുതിയ അതിഥി കൂടി എന്നായിരുന്നു അതിന്റെ അടികുറിപ്പ്. ചിത്രത്തിലുണ്ടായിരുന്നത് സ്റ്റിയറിങ്ങിൽ പിടിച്ചിരിക്കുന്ന പൃഥ്വിരാജിന്റെ കൈകൾ മാത്രമായിരുന്നു. അപ്പോഴേക്കും ഏവരുടെയും ശ്രദ്ധ കയ്യിൽ കെട്ടിയിരുന്ന വാച്ചിലേക്ക് ആയി.പൃഥ്വിയുടെ കൈയിലെ വാച്ച് ‘ഹുബ്ലോ’ എന്ന ബ്രാൻഡല്ലേ എന്നായി ആരാധകരുടെ സംശയം. സംശയത്തിന് മറുപടിയായി പൃഥ്വിയുടെ വാച്ച് ‘ഹുബ്ലോ’ അല്ല, ‘എപി റോയൽ ഓക്ക് ഓഫ്ഷോർ ഡൈവർ’ ആണെന്ന് സുപ്രിയ കമന്റ് ചെയ്തു. ഒപ്പം അത് താൻ കഴിഞ്ഞ വിവാഹവാർഷികത്തിന് പൃഥ്വിക്ക് സമ്മാനമായി നൽകിയതാണെന്നും സുപ്രിയ കൂട്ടിച്ചേർത്തു.ഏകദേശം 13 ലക്ഷം മുതൽ 20 ലക്ഷം വരെ വിലവരുന്ന സ്റ്റൈലിഷ് വാച്ച് ആണിത്.ഏവരുടെയും ശ്രദ്ധ…

Read More