Author: webadmin

പ്രശസ്ത സംവിധായകൻ അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അണ്ടർ വേൾഡ്.ആസിഫ് അലി, ഫർഹാൻ ഫാസിൽ,ലാൽ ജൂനിയർ,മുകേഷ് തുടങ്ങിയവർ ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഷിബിൻ ഫ്രാൻസിസ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.ഫ്രൈഡേ ഫിലിം ഹൗസ് ചിത്രം വിതരണത്തിന് എത്തിക്കുന്നു.ചിത്രത്തിന്റെ ടീസർ കാണാം

Read More

ഖാലിദ് റഹ്‍‍മാന്‍-മമ്മൂട്ടി കൂട്ടുക്കെട്ടിലെത്തിയ ‘ഉണ്ട’ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രം പ്രേക്ഷകരുടേയും നിരൂപകരുടേയും ഗംഭീര പ്രശംസയാണ് ഏറ്റു വാങ്ങുന്നത്. നിരവധി താരങ്ങൾ ചിത്രം കണ്ടതിനുശേഷം അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നുണ്ട്. പ്രശസ്ത സംവിധായകൻ അരുൺ ഗോപി ഇപ്പോൾ ചിത്രത്തിന് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ്. വളരെ വ്യത്യസ്തമായ രീതിയിൽ കഥയെ ആവിഷ്കരിച്ചിരിക്കുന്ന ചിത്രമാണ് ഉണ്ട എന്നും ഇത് പ്രേക്ഷകർക്ക് ഒരു പുതുമയാർന്ന സിനിമ അനുഭവം നൽകുമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചു. മമ്മൂട്ടിയുടെ പ്രകടനം അഭിനന്ദാർഹം ആണെന്നും അദ്ദേഹം പറഞ്ഞു.സംവിധായകൻ ഖാലിദ് റഹ്മാൻ, രചയിതാവ് ഹർഷാദ്, സാങ്കേതിക പ്രവർത്തകർ, മറ്റു അഭിനേതാക്കൾ എന്നിവരെയും അരുൺ ഗോപി തന്റെ കുറിപ്പിലൂടെ പ്രശംസിക്കുന്നുണ്ട്.മൂവി മിൽസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ, ജമിനി സ്റ്റുഡിയോ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം ഷൈൻ ടോം ചാക്കോ, അർജുൻ അശോകൻ, ലുക്മാൻ, ജേക്കബ് ഗ്രിഗറി, റോണി, രഞ്ജിത്ത്, ഭഗവൻ തിവാരി, ഓംകാർ ദാസ് മണിപ്പൂരി, അഭിരാം തുടങ്ങിയവരും വേഷമിടുന്നുണ്ട്.

Read More

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയത്തിന്റെ നെറുകയിലാണ്‌ ഇപ്പോൾ. ചിത്രം 200 കോടി കളക്ഷൻ നേടി ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തപ്പോളും വലിയ രീതിയിലുള്ള പ്രേക്ഷക പങ്കാളിത്തം ലഭിക്കുകയുണ്ടായി. ലൂസിഫർ ഇൻ ടെലിവിഷൻ പ്രീമിയർ ജൂൺ 23 ആം തീയതി ഏഷ്യാനെറ്റിൽ ഉണ്ടാകും രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന് ചോദിച്ചതിന് മറുപടി കൊടുത്തിരിക്കുകയാണ് പൃഥ്വിരാജ്. “ലൂസിഫർ വലിയൊരു കഥയാണ്. അതിന്റെ ചെറിയൊരു ഭാഗം മാത്രമാണിത്. രണ്ടുഭാഗങ്ങൾ ആയി ഇറക്കുക എന്നതാണ് മറ്റൊരു ഓപ്ഷൻ. വലിയൊരു ബഡ്ജറ്റിൽ ഒരുങ്ങേണ്ട പടമാണിത്. അതുകൊണ്ട് തന്നെ ഒന്നാം ഭാഗത്തിന്റെ വിജയപരാജയങ്ങൾ അറിഞ്ഞിട്ട് മതി രണ്ടാം ഭാഗത്തെ പറ്റി ആലോചിക്കൽ എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. യഥാർത്ഥ കഥയിൽ(രണ്ടാം ഭാഗത്തിൽ) Zayed Masood ചെറിയൊരു റോൾ അല്ല.”,പൃഥ്വിരാജ് സുകുമാരൻ പറയുന്നു. പ്രിഥ്വിരാജിനെ വാക്കുകളെ ആവേശപൂർവം ഏറ്റെടുത്തിരിക്കുകയാണ് മലയാളസിനിമാലോകം . രണ്ടാംഭാഗത്തിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് ആരാധകർ കരുതുന്നത്. മോഹൻലാലിനൊപ്പം പ്രിത്വിരാജും…

Read More

പുതിയ ആഡംബര വാഹനം സ്വന്തമാക്കി മലയാള സിനിമയുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരൻ.ആഡംബര കാർ നിർമാതാക്കളായ റേഞ്ച് റോവറിന്റെ പുതിയ വാഹമാണ് പൃഥ്വിരാജ് സ്വന്തമാക്കിയത്.റേഞ്ച് റോവറിന്റെ ലാൻഡ് റോവർ കാർ ആണ് പൃഥ്വിരാജ് സ്വന്തമാക്കിയത്.1.82 കോടി രൂപയാണ് കേരളത്തിലെ ഇതിന്റെ ഓൺ റോഡ് പ്രൈസ്.വാഹനത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കലാഭവൻ ഷാജോൻ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേ എന്ന ചിത്രത്തിൽ അഭിനയിച്ചു വരികയാണ് പൃഥ്വിരാജ് ഇപ്പോൾ.മാജിക്ക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്.ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നതും ഷാജോൺ തന്നെയാണ്.ഒരു ഔട്ട് ആൻഡ് ഔട്ട് മാസ്സ് കോമഡി എന്റർടൈനർ ആയിട്ടാണ് ബ്രദേഴ്‌സ് ഡേ അണിയിച്ചൊരുക്കുന്നത്. ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി ,മിയ, പ്രയാഗ മാർട്ടിൻ ,മഡോണ സെബാസ്റ്റ്യൻ എന്നിവർ നായികമാരായി എത്തുന്നത്.

Read More

അനശ്വര നായകൻ സത്യൻ മാഷിന്റെ ജീവിതം സിനിമയാകുന്നു.ജയസൂര്യ തന്നെയാണ് ഈ വാർത്ത പുറത്ത് വിട്ടത്. നവാഗതനതായ രതീഷ് രഘു നന്ദൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ബി.ടി അനിൽ കുമാർ ,കെ .ജി സന്തോഷ് തുടങ്ങിയവരാണ് രചന നിർവഹിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസ് ആണ് ചിത്രം നിർമ്മിക്കുന്നത്.സത്യൻ മാഷിന്റെ നാല്പത്തിയെട്ടാം ചരമവാർഷികത്തോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത് ഫേസ്ബുക്ക് പോസ്റ്റ് ചുവടെ: സന്തോഷത്തോടെ,അഭിമാനത്തോടെ,ഒരു കാര്യം അറിയിക്കട്ടെ സത്യൻ മാഷ് -ന്റെ ജീവിതം സിനിമയാകുന്നു.എനിക്കാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ഭാഗ്യം കൈവന്നിരിക്കുന്നത്. നവാഗതനതായ “രതീഷ് രഘു നന്ദൻ” ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ബി.ടി അനിൽ കുമാർ ,കെ .ജി സന്തോഷ് തുടങ്ങിയവരാണ് രചന നിർവഹിക്കുന്നത് .എന്റെ സുഹൃത്ത്‌ വിജയ് ബാബു-വിന്റെ നിർമാണ കമ്പനി ആയ ” Friday Film House” ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. കൂടുതൽ വിശേഷങ്ങൾ പിന്നീട്‌ പറയാം എല്ലാവരുടെയും പ്രാർഥനകൾ പ്രതീക്ഷിച്ചുകൊണ്ട് ..സ്വന്തം…

Read More

മലയാള സിനിമയിൽ സജീവ സാന്നിധ്യമായി മാറിയ പ്രിയ നടനാണ് ആസിഫ്‌ അലി.ഈ വർഷം ആസിഫ്‌ അലിയുടെ ചിത്രങ്ങളെല്ലാം തന്നെ തിയേറ്ററുകളിൽ വലിയ വിജയമായിരുന്നു.ഈ വർഷം ആദ്യം പുറത്തിറങ്ങിയ വിജയ് സൂപ്പറും പൗർണമിയും,പിന്നീട് പുറത്തിറങ്ങിയ ഉയരെ,ഏറ്റവും ഒടുവിലായി വൈറസ് എന്നി ചിത്രങ്ങളിൽ എല്ലാം ഗംഭീര പ്രകടനമാണ് ആസിഫ് അലി കാഴ്ചവെച്ചത്.ഈ ചിത്രങ്ങളെല്ലാം തിയറ്ററിൽ വലിയ വിജയമായിരുന്നു എന്നതും മറ്റൊരു യാഥാർത്ഥ്യം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഉണ്ടയിൽ ഒരു ഗസ്റ്റ് റോളിൽ ആസിഫ്‌ അലി എത്തിയിരുന്നു. ഈ ചിത്രവും മികച്ച റിപ്പോർട്ടുകളിലൂടെ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്.തുടർ വിജയങ്ങൾ ശീലമാക്കിയ ആസിഫ് അലി നായകനാകുന്ന അടുത്ത ചിത്രം ആണ് കക്ഷി അമ്മിണിപ്പിള്ള. ചിത്രം അടുത്ത വെള്ളിയാഴ്ച തീയേറ്ററുകളിലെത്തും. ഈ വർഷത്തെ വലിയ വിജയങ്ങളുടെ പരമ്പര ഈ ചിത്രത്തിലും തുടരാനാകുമെന്ന് പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.നവാഗതനായ ഡിൻജിത് അയ്യതൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് സനിലേഷ് ശിവനാണ്.റിജു രാജൻ ആണ് നിർമ്മാണം.സാമുവൽ എബി ആണ് സംഗീത സംവിധായകൻ. ആസിഫ് അലി…

Read More

കമ്മട്ടിപ്പാടം എന്ന ചിത്രത്തിനുശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തുറമുഖം. ചിത്രത്തിന്റെ ഷൂട്ട് നടന്നുകൊണ്ടിരിക്കുകയാണ്.നിവിൻ പോളി, ഇന്ദ്രജിത് സുകുമാരൻ, ബിജു മേനോൻ, നിമിഷ സജയൻ,അർജുൻ അശോകൻ, പൂർണിമ ഇന്ദ്രജിത് തുടങ്ങി വലിയൊരു താര നിര തന്നെ ചിത്രത്തിലുണ്ട്. പേര് സൂചിപ്പിക്കും പോലെ കൊച്ചി തുറമുഖവുമായി ബന്ധപ്പെട്ട ഒരു സ്റ്റോറി ലൈൻ ആണ് ചിത്രത്തിന് ഉള്ളത്.1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്ബ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം . തുറമുഖം തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നായിരിക്കും എന്നാണ് ഇന്ദ്രജിത് ഒരു അഭിമുഖത്തിൽ പങ്കുവച്ചത്. യഥാർത്ഥ സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ഒരു ചിത്രമാണ് തുറമുഖം. ജീവിച്ചിരിക്കുന്ന ഒരാളെ ബേസ് ചെയ്ത് സൃഷ്ടിച്ച ഒരു കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്.1950 കളിൽ സെറ്റ് ചെയ്ത പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

Read More

മമ്മൂട്ടി നായകനായി എത്തിയ ഉണ്ട ഇന്ന് തിയേറ്ററുകളിലെത്തി. ആദ്യ പ്രദർശനം മുതൽ തന്നെ ചിത്രത്തിന് ഗംഭീര റിപ്പോർട്ടുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അടുത്ത കാലത്ത് മലയാള സിനിമകണ്ട ഏറ്റവും മികച്ച ചിത്രം എന്നാണ് ചിത്രം കണ്ട നിരൂപകരും പ്രേക്ഷകരും ഒരേ സ്വരത്തിൽ പറയുന്നത്. ചിത്രത്തിന് ലഭിച്ച ഗംഭീര വരവേൽപ്പ് മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചുവരുന്ന ഗാനഗന്ധർവ്വൻ എന്ന ചിത്രത്തിന്റെ സെറ്റിൽ ആഘോഷിക്കുകയാണ് അണിയറ പ്രവർത്തകർ.രമേശ് പിഷാരടി, മുകേഷ് തുടങ്ങിയവരും ആഘോഷത്തിൽ പങ്കുചേർന്നു. പഞ്ചവർണ്ണതത്ത എന്ന സിനിമയിലൂടെ സംവിധാനരംഗത്തേക്ക് കാലെടുത്തുവച്ച രമേശ് പിഷാരടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപക് ദേവ് ആണ് സംഗീത സംവിധായകൻ. ചിത്രത്തിൻറെ ഷൂട്ടിംഗ് കഴിഞ്ഞദിവസം ആരംഭിച്ചിരുന്നു. ഖാലിദ് റഹ്മാൻ ആണ് ഉണ്ട സംവിധാനം ചെയ്തത്.അനുരാഗ കരിക്കിൻ വെള്ളം എന്ന ആദ്യ ചിത്രം കൊണ്ട് തന്നെ വലിയൊരു ആരാധക വൃന്ദത്തെ ഉണ്ടാക്കി എടുക്കാൻ സാധിച്ച സംവിധായകനാണ് ഖാലിദ് റഹ്‌മാൻ. ഛത്തീസ്ഗഢിൽ തിരഞ്ഞെടുപ്പ് ജോലിക്കായി പോകുന്ന മലയാളി പോലീസ് സംഘത്തിന്റെ കഥയാണ് ഖാലിദ് റഹ്മാൻ ഉണ്ടയിലൂടെ…

Read More

മലയാളികളുടെ ഇഷ്ട താരം ടോവിനോ തോമസിന്റെ കടുത്ത ആരാധകൻ രോഗശയ്യയിൽനിന്ന് താൻ നിർമിച്ച ‘ടൊവിനോ’ ശിൽപവുമായി താരത്തെ കാണാനെത്തി.വേദനകളെ തോൽപ്പിക്കാൻ കലയുടെ കൈ പിടിച്ച കുഞ്ഞുകലാകാരൻ കക്കോടി മോരീക്കര കാഞ്ഞിരോളി കെ.പി.അരുൺ ആണ്.നാല്‍പ്പത് ശതമാനം ഭിന്നശേഷിക്കാരനായ അരുണിന് ഹൈപ്പര്‍ മൊബിലിറ്റി സിന്‍ഡ്രാം എന്ന രോഗം ബാധിച്ചതിനാല്‍ ശരീരം മുഴുവന്‍ വേദനയാണ്.ഈ വേദനകള്‍ക്കിടയിലും ചിത്രങ്ങള്‍ വരക്കുകയും, ശില്പങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്ന അരുണിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ടോവിനോയുടെ ശില്‍പം നേരിട്ട് സമ്മാനിക്കണമെന്നത്. ടോവിനോ തോമസിന്റെ കടുത്ത ആരാധകന്‍ കൂടിയായ അരുണിന് ഇന്ന് കോഴിക്കോട് വെച്ച്‌ അതിനുള്ള ഭാഗ്യമുണ്ടായി.അരുണിന് ആവശ്യമായ സഹായങ്ങൾ നൽകുന്ന ബിആർസിഎസ് എന്ന സംഘടനയുടെ പ്രവർത്തകരാണ് ടോവിനോയെ കാണാൻ അവസരം ഉണ്ടാക്കി കൊടുത്തത്.കടുത്ത വേദനകള്‍ക്കിടയിലും പൊരുതി മുന്നേറുന്ന അരുണിന് എല്ലാ ആശംസകളും നേർന്നുകൊണ്ടാണ് ടോവിനോ തോമസ് യാത്രയായത്‌.

Read More

മലയാളസിനിമ ആവേശപൂർവ്വം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രം ആണ് മാമാങ്കം. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം ഏറെ വിവാദങ്ങളിലൂടെ കടന്നുപോയെങ്കിലും ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. ജോസഫ് എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ശേഷം എം പത്മകുമാർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ വൈറലാകുകയുണ്ടായി. ഇതിനിടെ മലയാള സിനിമയിൽ എന്തു കൊണ്ടാണ് ഒരു താരം ഒരു വർഷം നാലോ അഞ്ചോ ചിത്രങ്ങളിൽ അഭിനയിക്കുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മമ്മൂട്ടി ഇപ്പോൾ. മലയാളം പോലെ താരതമ്യേന ചെറിയ ഒരു ഇൻഡസ്ട്രിയൽ എല്ലാവർക്കും എപ്പോളും ജോലി ഉണ്ടായിരിക്കാൻ ഇങ്ങനെ നാലോ അഞ്ചോ ചിത്രങ്ങൾ ഒരു വർഷം ചെയ്യേണ്ടി വരും.മാത്രമല്ല ഇവിടെ ഒരു സിനിമ ഷൂട്ട് ചെയ്യുന്ന എടുക്കുന്ന സമയം വെറും അമ്പത് ദിനങ്ങൾ മാത്രമാണ് .ഈ രണ്ട് കാരണങ്ങൾ കൊണ്ടാണ് പ്രധാനമായും ഇത്രയും ചിത്രങ്ങൾ ഇവിടെ സൃഷ്ടിക്കപ്പെടുന്നത്‌,മമ്മൂട്ടി പറഞ്ഞു.

Read More