Author: webadmin

മോഹൻലാൽ നായകൻ ആവുന്ന ഒരു പക്കാ ഫാമിലി – കോമഡി – എന്റർടൈനർ ആണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന.ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.മാസ്സ് കഥാപാത്രങ്ങളിൽ നിന്ന് കോമഡി കഥാപത്രത്തിലേക്ക് മോഹൻലാലിന്റെ ട്രാൻസ്ഫോർമേഷനാണ് ഇട്ടിമാണിയിൽ ഒരുക്കുന്നത്.ജിബി, ജോജു എന്നിവര്‍ ചേര്‍ന്നാണ് ഈ മോഹൻലാൽ ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.മലയാളസിനിമയിലെ ചിരി പടങ്ങളുടെ രാജാവായ സംവിധായകൻ പ്രിയദർശൻ ഇട്ടിമാണിയുടെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ എത്തിയ കൗതുകം ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയാണ് സംവിധായകർ. ഫേസ്ബുക്ക് പോസ്റ്റ് ചുവടെ : സൂപ്പർ ഹിറ്റുകളുടെ തമ്പുരാനോടൊപ്പം ഒരു ദിവസം; ചിരിയുടെ രാജാവ് അനുഗ്രഹിച്ച നിമിഷം..! ഇന്ത്യൻ സിനിമയുടെ നടനവിസ്മയമായ ലാലേട്ടനെ നായകനാക്കി പ്രേക്ഷകർക്ക് ഒരു നല്ല കുടുംബ സിനിമ സമ്മാനിക്കാൻ ഉള്ള പ്രയത്നത്തിലാണ് ഇപ്പോൾ ഞങ്ങൾ. അതിനിടയിൽ ആണ് ചിരിയുടെ രാജാവ് തന്നെ ഞങ്ങളുടെ ഇട്ടിമാണിയുടെ സെറ്റിൽ എത്തിച്ചേർന്നത്. പ്രിയദർശൻ എന്ന സംവിധായകനെ പറ്റി എത്ര പറഞ്ഞാലും നമ്മുക്ക് മതി വരില്ല..തൊണ്ണൂറിൽ അധികം ചിത്രങ്ങൾ സംവിധാനം ചെയ്ത ഇന്ത്യൻ സിനിമയിലെ…

Read More

മെയ്‌ പത്തിനാണ് മികച്ച നടനും സംവിധായകനുമായ സൗബിന്‍ ഷാഹിറിനും ഭാര്യ ജാമിയയ്ക്കും ആൺകുഞ്ഞ് ജനിച്ചത്.സോഷ്യൽ മീഡിയയിലൂടെയാണ് സൗബിൻ താൻ അച്ഛനായ വിവരം ആരാധകരുമായി പങ്കുവച്ചത്.ഇപ്പോൾ ഏകദേശം ഒരു മാസം പ്രായമായ കുഞ്ഞിന്റെ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് സൗബിൻ. പാതിതുറന്ന കണ്ണുകളുമായി പാല്‍ച്ചുണ്ടില്‍ നറുപുഞ്ചിരിയോടെ കിടക്കുന്ന കുഞ്ഞിന്റെ മനോഹര ചിത്രമാണ് പങ്കുവച്ചിരുന്നത്. ഒർഹാൻ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. സൗബിനൊപ്പം ഭാര്യ ജാമിയയും ചിത്രത്തിലുണ്ട്. ഇതിന് പിന്നാലെ ഒട്ടനവധി പേർ സൗബിനും കുടുംബത്തിനും ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.സഹ സംവിധായകനായി ചലച്ചിത്ര രംഗത്തെത്തിയ സൗബിന്‍ പ്രേമം എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് മലയാളികളുടെ ഇഷ്ട താരമായത്.ആഷിക് അബു സംവിധാനം ചെയ്ത വൈറസാണ് സൗബിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം

Read More

തുടരെത്തുടരെയുള്ള മികച്ച വേഷങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത അതുല്യ പ്രതിഭയാണ് സൗബിൻ സാഹിർ. സംവിധാനസഹായിയായി സിനിമാ രംഗത്ത് വന്ന് പിന്നീട് ചെറിയ വേഷങ്ങളിലൂടെ അഭിനയത്തിൽ പ്രവേശിച്ചു നായകനായി മാറിയ സംവിധായകനായി മാറിയ വിജയ ചരിത്രത്തിന്റെ കഥയാണ് സൗബിന് പറയുവാനുള്ളത്. ഏറ്റവും ഒടുവിൽ വൈറസിൽ ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രമായി ഗംഭീര അഭിനയപ്രകടനവും. ഈയടുത്ത് സൗബിന്റേതായി പുറത്ത് വന്ന മികച്ച അഭിനയ പ്രകടനങ്ങളുടെ ഒരു വലിയ ലിസ്റ്റ് തന്നെ നമുക്ക് എടുക്കുവാൻ സാധിക്കും .ആഷിക് അബു സംവിധാനം ചെയ്ത വൈറസിലെ ഉണ്ണികൃഷ്ണൻ ആണെങ്കിലും കുമ്പളങ്ങി നൈറ്റ്‌സിലെ സജി ആണെങ്കിലും സുഡാനിയിലെ മജീദ് ആണെങ്കിലും എല്ലാം സൗബിന്റെ കഴിവിനെ ചൂഷണം ചെയ്യുന്ന ഗംഭീര കഥാപാത്രങ്ങളും ചിത്രങ്ങളും. എല്ലാം ഒന്നിനൊന്നു മികച്ചത്. ഏറ്റവുമൊടുവിലായി വൈറസിനെ ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രത്തെ നെഞ്ചോട് ചേർത്ത് ഇരിക്കുകയാണ് മലയാളസിനിമാലോകം.നിപ്പ ബാധിതനായ വ്യക്തിയുടെ അവസ്ഥാന്തരങ്ങൾ ഏറ്റവും മനോഹരമായി സൗബിനിലൂടെ വരച്ച കാട്ടുവൻ ആഷിക് അബുവിന് സാധിച്ചു. ഇനിയും മികച്ച സിനിമകളുടെ…

Read More

ആദ്യചിത്രമായ നായകൻ മുതൽ അവസാന ചിത്രമായ ഈ മ യൗ വരെ തനതായ ശൈലി പിന്തുടർന്ന സംവിധായകനാണ് ലിജോ ജോസ് പല്ലിശ്ശേരി.അദ്ദേഹത്തെ തേടി നിരവധി രാജ്യാന്തര അന്തർ ദേശീയ അവാർഡുകളും ലഭിക്കുകയുണ്ടായി.അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ജെല്ലിക്കെട്ട് ഉടൻ റിലീസിന് തയ്യാറെടുക്കുകയാണ്. ലിജോ ജോസ് പല്ലിശ്ശേരിയുടെ നിരവധി ചിത്രങ്ങളിൽ ഭാഗമായ താരമാണ് ഇന്ദ്രജിത്ത് സുകുമാരൻ. നായകൻ, സിറ്റി ഓഫ് ഗോഡ്, ആമേൻ, ഡബിൾ ബാരൽ എന്ന ചിത്രങ്ങളിൽ നായക വേഷത്തിൽ ഇന്ദ്രജിത്ത് എത്തിയിരുന്നു.ഇന്ദ്രജിത്തിന് ലിജോയുടെ ഏറ്റവും പുതിയ ചിത്രമായ ജെല്ലികെട്ട് കാണുവാനുള്ള ഭാഗ്യം ലഭിക്കുകയുണ്ടായി. ഒരു സ്വകാര്യ അഭിമുഖത്തിൽ ചിത്രത്തെക്കുറിച്ച് വ്യക്തമാക്കുകയുണ്ടായി ഇന്ദ്രജിത്ത്. ചിത്രം അതിഗംഭീരം ആണെന്നും ഇതുവരെ റിലീസാകാത്ത ചിത്രം കാണുവാൻ എനിക്ക് ഭാഗ്യം ലഭിച്ചുവെന്നും ഇന്ദ്രജിത്ത് പറഞ്ഞു. ഒരു ഗംഭീര ചിത്രമാണ് ജിജോ ഇത്തവണ ഒരുക്കിയിരിക്കുന്നത് എന്നും ലിജോയുടെ ഇതുവരെയുള്ള എല്ലാ ചിത്രത്തിനെക്കാളും ഒരുപടി മുകളിലാണ് ജെല്ലികെട്ടിന്റെ സ്ഥാനം എന്നും ഇന്ദ്രജിത്ത് പറഞ്ഞു. ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം അടുത്ത…

Read More

നിപ വൈറസിനെ കേരളം പ്രതിരോധിച്ച കഥ പറയുന്ന വൈറസ് എന്ന ചിത്രം കഴിഞ്ഞ ആഴ്ച്ച തിയേറ്ററുകളിലെത്തി. ഗംഭീര റിപ്പോർട്ടാണ് ചിത്രത്തിന് ലഭിക്കുന്നത്. മലയാളത്തിലെ ഒരു വലിയ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.രേവതി, ആസിഫ് അലി, റിമ കല്ലിങ്കല്‍, ടോവിനോ തോമസ്, പാര്‍വതി, രമ്യ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്ബന്‍ വിനോദ് ഇന്ദ്രന്‍സ്, ഇന്ദ്രജിത്ത് സുകുമാരന്‍, റഹ്മാന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, രേവതി, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍ ചിത്രത്തിൽ കുഞ്ചാക്കോ ബോബനാണ് ഏറ്റവും കൂടുതൽ ഡയലോഗുകൾ ഉള്ളത്. മൂന്നാല് പേജോളം വരുന്ന ഡയലോഗുകളും കുറച്ചധികം മെഡിക്കൽ പദപ്രയോഗങ്ങളും ചാക്കോച്ചന്റെ സംഭാഷണങ്ങളിൽ കടന്നുവരുന്നുണ്ട്. അതിനാൽ ചാക്കോച്ചന് ആയിരുന്നു ഈ കൂട്ടത്തിൽ ഡയലോഗുകൾ പഠിക്കുവാൻ ഏറ്റവും കഷ്ടപ്പാട്.ഡയലോഗുകൾ പഠിക്കാൻ വേണ്ടി ചാക്കോച്ചൻ കഷ്ടപെടുന്ന വീഡിയോ ചാക്കോച്ചൻ തന്നെ പുറത്തുവിട്ടിരിക്കുകയാണ്.പാർവതി ഷൂട്ട് ചെയ്ത ഒരു ക്യാൻഡിഡ് വീഡിയോയാണ് ചാക്കോച്ചൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ടോവിനോയെ വീഡിയോയിൽ കാണുവാൻ സാധിക്കും. രസകരമായ കമന്റ്‌കളാണ് വീഡിയോയ്ക്ക് താഴെയുള്ളത്.…

Read More

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമാണ് ഉണ്ട. അനുരാഗ കരിക്കിൻ വെള്ളം എന്ന ആദ്യ ചിത്രം കൊണ്ട് തന്നെ വലിയൊരു ആരാധക വൃന്ദത്തെ ഉണ്ടാക്കി എടുക്കാൻ സാധിച്ച സംവിധായകനാണ് ഖാലിദ് റഹ്‌മാൻ.അദ്ദേഹമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം നാളെ തിയേറ്ററുകളിലെത്തുകയാണ്. ഇതിനിടെ ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ .വീഡിയോയിലെ ഒരു ഭാഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.” എനിക്ക് വേണ്ടി ഒന്നും കൂടി ഈ രംഗം ഷൂട്ട് ചെയ്യാമോ” എന്ന് ചോദിക്കുന്ന മമ്മൂക്കയെ വീഡിയോയിൽ കാണാം. സിനിമയോടും അഭിനയത്തോടുമുള്ള അദ്ദേഹത്തിന്റെ അഭിനിവേശം ഈ വാക്യങ്ങളിൽ പ്രകടമാണ്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ഇപ്പോൾ

Read More

മലയാളത്തിന്റെ പ്രിയ സംവിധായകൻ ജോഷി അടുത്ത ചിത്രവുമായി എത്തുന്നു.പൊറിഞ്ചു മറിയം ജോസ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ ജോജു ജോർജ്, ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എൻ ചന്ദ്രൻ ആണ്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്.പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയും ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനും ആണ്. റെജിമോൻ ആണ് ചിത്രം നിർമിക്കുന്നത്.ജോസഫിലെ ശക്തമായ നായകവേഷത്തിന് ശേഷം ജോജു വീണ്ടും നായകനാകുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിന് ഉണ്ട്.

Read More

മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗാനഗന്ധർവ്വൻ .പഞ്ചവർണ്ണതത്ത എന്ന സിനിമയിലൂടെ സംവിധാനരംഗത്തേക്ക് കാലെടുത്തുവച്ച രമേശ് പിഷാരടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപക് ദേവ് ആണ് സംഗീത സംവിധായകൻ. ചിത്രത്തിൻറെ ഷൂട്ടിംഗ് കഴിഞ്ഞദിവസം ആരംഭിച്ചിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ലൊക്കേഷനിൽ “ഷൂട്ടിങ് തടസ്സപ്പെടുത്തിയ” ഒരു അതിഥിയുടെ വീഡിയോ പങ്കു വച്ചിരിക്കുകയാണ് ചിത്രത്തിൻറെ സംവിധായകൻ പിഷാരടി. അമ്മയുടെ ഒക്കത്തിരുന്ന്” മമ്മൂക്ക മമ്മൂക്ക ഇങ്ങു വന്നേ “എന്ന് പറയുന്ന ഈ കുഞ്ഞു കുറുമ്പിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലാവുകയാണ്. കുട്ടി ആരാധികയുടെ വിളികേട്ട് മമ്മൂക്ക ആരാധികയ്ക്ക് ഒരു ഫ്ളൈയിങ് കിസ്സും നൽകി. ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രമായാണ് ഇത് ഒരുക്കിയിരിക്കുന്നത്.ചിത്രത്തിൽ മമ്മൂട്ടി ഒരു സ്റ്റേജ് ഗായകനായാണ് എത്തുന്നത്. ചിത്രത്തിൽ പുതുമുഖ താരം വന്ദിതയാണ് നായിക .ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് രമേശ് പിഷാരടിയും ഹരി പി നായരും ചേർന്നാണ്. ഓണം റിലീസായി ചിത്രം തീയേറ്ററുകളിൽ എത്തിക്കാനാണ് ശ്രമം. ജയറാമും കുഞ്ചാക്കോ ബോബനും പ്രധാന…

Read More

വിജയ് സേതുപതി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നു എന്ന ലേബലിൽ ശ്രദ്ധേയമായ ചിത്രമാണ് മാർക്കോണി മത്തായി .വിജയ് സേതുപതിയോടൊപ്പം ജയറാമും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് സത്യം സിനിമാസിന്റെ ബാനറിൽ പ്രേമചന്ദ്രൻ എ .ജി നിർമിച്ചു സനിൽ കളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാർക്കോണി മത്തായി.ചിത്രത്തിലെ ആദ്യ ഗാനം ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. എന്നാ പറയാനാ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അജയ് ഗോപൽ,ഭാനു പ്രകാശ്,സംഗീത എന്നിവർ ചേർന്നാണ്.എം ജയചന്ദ്രൻ ആണ് സംഗീത സംവിധായകൻ. അനിൽ പനച്ചൂരാൻ വരികൾ രചിച്ചിരിക്കുന്നു. സ്നേഹബന്ധങ്ങളുടെ ഊഷ്മതയിൽ ഒരുക്കുന്ന ചിത്രം ജൂലൈയിൽ റിലീസിനെത്തും .

Read More

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമാണ് ഉണ്ട. അനുരാഗ കരിക്കിൻ വെള്ളം എന്ന ആദ്യ ചിത്രം കൊണ്ട് തന്നെ വലിയൊരു ആരാധക വൃന്ദത്തെ ഉണ്ടാക്കി എടുക്കാൻ സാധിച്ച സംവിധായകനാണ് ഖാലിദ് റഹ്‌മാൻ.അദ്ദേഹമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.റിലീസ് ചെയ്ത ക്യാരക്ടർ പോസ്റ്ററുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ഏറെ തരംഗമായിരുന്നു. SI മണികണ്ഠൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്.ആദ്യ ചിത്രമായ അനുരാഗ കരിക്കിൻ വെള്ളത്തിലൂടെ തന്നെ ഏറെ ശ്രദ്ധേയനായ ഖാലിദ് റഹ്മാന്റെ രണ്ടാം ചിത്രമെന്ന നിലയിൽ ഏറെ പ്രതീക്ഷയായിരുന്നു ഉണ്ടയിൽ ഉള്ളത് ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ ചിത്രം നാളെ തിയേറ്ററുകളിലെത്തുകയാണ്. കഴിഞ്ഞ ആഴ്ച റിലീസ് ചെയ്യേണ്ട ചിത്രം ഒരാഴ്ച റിലീസ് മാറ്റി വെച്ചിരുന്നു . ക്ലീൻ യു സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് ഉണ്ടയ്ക്ക് നൽകിയിരിക്കുന്നത് .എട്ടു കോടി ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രം ഛത്തീസ്ഗഢിൽ തിരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന മലയാളി പോലീസ് സംഘത്തിന്റെ കഥയാണ് പറയുന്നത്. മമ്മൂക്ക ആരാധകരും സിനിമാപ്രേമികളും ഒന്നടങ്കം കാത്തിരിക്കുകയാണ് മണി സാറിനെയും…

Read More