Author: webadmin

വൈ.​എ​സ്.​ആ​ര്‍​ ​ജ​ഗ​ന്റെ​ ​പി​താ​വും​ ​മു​ന്‍​ ​ആ​ന്ധ്രാ​ ​മു​ഖ്യ​മ​ന്ത്രി​യു​മാ​യി​രു​ന്ന​ ​വൈ.​എ​സ്.​ ​രാ​ജ​ശേ​ഖ​ര​റെ​ഡ്ഡി​യു​ടെ​ ​ജീ​വി​ത​ക​ഥ​ ​പ​റ​ഞ്ഞ​ ​തെ​ലു​ങ്ക് ​ചി​ത്ര​മാ​യ​ ​യാ​ത്ര​യി​ല്‍​ ​മ​മ്മൂ​ട്ടി​യാ​യി​രു​ന്നു​ ​നാ​യ​ക​ന്‍. തെ​ലു​ങ്കി​ല്‍​ ​വ​ന്‍​ ​വി​ജ​യം​ ​നേ​ടി​യ​ ​യാ​ത്ര​ ​വൈ.​ ​എ​സ്.​ആ​ര്‍.​ ​കോ​ണ്‍​ഗ്ര​സി​ന്റെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​വി​ജ​യ​ത്തി​ലും​ ​നി​ര്‍​ണാ​യ​ക​ ​പ​ങ്ക് ​വ​ഹി​ച്ചി​രു​ന്നു.ഇന്ന് നടക്കുന്ന വൈ.​എ​സ്.​ ​ആ​ര്‍.​ ​ജ​ഗ​ന്റെ​ ​സ​ത്യ​പ്ര​തി​ജ്ഞാ​ ​ച​ട​ങ്ങി​ലേ​ക്ക് ​മ​മ്മൂ​ട്ടി​ക്ക് ​ക്ഷ​ണം ഉണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. എന്നാൽ തിരക്കുകൾ കാരണം മമ്മൂട്ടി ചടങ്ങിൽ പങ്കെടുക്കില്ല എന്നാണ് അറിയുവാൻ കഴിയുന്നത്. ഇതിനിടെ മമ്മൂട്ടി നായകനായി എത്തിയ ഉണ്ട റിലീസിന് തയ്യാറെടുക്കുകയാണ്.ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രം ജൂൺ ആറിന് ചെറിയ പെരുന്നാൾ റിലീസായാണ് തിയേറ്ററിലെത്തുന്നത്. മമ്മൂട്ടിയുടെ കരിയറിലെ വ്യത്യസ്തമായ കഥാപാത്രമായിരിക്കും ഈ ചിത്രത്തിലേത് എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Read More

സൂര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന എൻ ജി കെ. ചിത്രം മെയ് 31-ന് പ്രദര്‍ശനത്തിന് എത്തും. സെല്‍വരാഘവനും സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തെ തമിഴ് സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത് . സായ് പല്ലവി, രകുല്‍ പ്രീത് സിംഗ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ എത്തുന്നത്.ഇതൊരു പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറാണ്. ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ്.ആര്‍ പ്രകാശ് ബാബുവും എസ്.ആര്‍ പ്രഭുവുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിനെ വരവേൽക്കാൻ ഇന്ത്യൻ സിനിമയിൽ ഒരു നടനുവേണ്ടി ഉയർത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കട്ട്‌ ഔട്ട്‌ ആണ് സൂര്യ ഫാൻസ് നിർമിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ തിരുതണി എന്ന സ്ഥലത്തെ സൂര്യ ഫാൻസ് അസോസിയേഷൻ ആണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. 215 അടി ഉയരത്തിലാണ് കട്ടൗട്ട് ഉയർത്തിയത്. ഇതിനു മുൻപ് ഈ റെക്കോർഡ് കൈവശം വച്ചിരുന്നത് വിജയ് ഫാൻസ് ആയിരുന്നു. നാളെ നാലുമണിക്കാണ് സൂര്യയുടെ വമ്പൻ…

Read More

എം ടി വാസുദേവന്‍ നായരുടെ വിഖ്യാത നോവല്‍ രണ്ടാമൂഴം ആയിരം കോടി ബജറ്റില്‍ ചലച്ചിത്രമാക്കുമെന്ന് ബി ആര്‍ ഷെട്ടി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോൾ നിയമ പ്രശ്നങ്ങളെ തുടർന്ന് അദ്ദേഹം ആ പ്രഖ്യാപനത്തിൽ നിന്നും പിന്മാറി മഹാഭാരത സിനിമയുമായി മുന്നോട്ടേക്ക് നീങ്ങുകയാണ്.മോഹന്‍ലാലിനെ നായകനാക്കി വി എ ശ്രീകുമാരമേനോന്‍ പ്രഖ്യാപിച്ച ചിത്രമായിരുന്നു രണ്ടാംമൂഴം.സംവിധായകനും നായകനും ആരായിരിക്കുമെന്ന് ബി ആര്‍ ഷെട്ടി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഗള്‍ഫ് ന്യൂസ് ടാബ്ലോയിഡിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് വെളിപ്പെടുത്തിയത്.രണ്ടാമൂഴത്തില്‍ ഭീമനെ മോഹന്‍ലാല്‍ അവതരിപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.പുതിയ പ്രോജക്ടിൽ മോഹൻലാൽ തന്നെയായിരിക്കുമോ ഭീമൻ എന്ന ചോദ്യത്തിന് അഭിനേതാക്കളെ ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നും നല്ലൊരു തിരക്കഥയാണ് തേടുന്നത് എന്നുമാണ് അദ്ദേഹം മറുപടി പറഞ്ഞത്. മഹാഭാരതം എഴുതാനുള്ള തിരക്കഥാകൃത്തിനെ നിര്‍ദ്ദേശിക്കാന്‍ സദ്ഗുരുവിന്റെ സഹായം തേടിയതായും ബി ആര്‍ ഷെട്ടി പറഞ്ഞു.മലയാളത്തില്‍ രണ്ടാമൂഴം എന്ന പേരിലും മറുഭാഷകളില്‍ മഹാഭാരതം എന്ന പേരിലുമാണ് ശ്രീകുമാര്‍ മേനോന്‍ സിനിമ പ്രഖ്യാപിച്ചിരുന്നത്.

Read More

ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ എന്ന ചിത്രത്തിനുവേണ്ടി മോഹൻലാൽ നടത്തിയ വർക്കൗട്ടുകളും കഷ്ടപ്പാടുകളും ജനങ്ങൾ ഏറ്റെടുത്തു ഉള്ളവയാണ്. അതിനുശേഷം മോഹൻലാലിൻറെ തടിയിൽ ക്രമാതീതമായ കുറവാണ് ഉണ്ടായിട്ടുള്ളത് . നിരവധിതവണ മോഹൻലാൽ തന്നെ ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്യുകയുണ്ടായി. ഇപ്പോഴിതാ ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിന്റെ പുതിയ ഒരു വീഡിയോ കൂടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് മോഹൻലാൽ.വീഡിയോ കാണാം #Workout pic.twitter.com/Ckw68Pade8— Mohanlal (@Mohanlal) May 29, 2019

Read More

ഹാപ്പി വെഡിങ് ചങ്ക്സ് എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഒമർലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് പേരിട്ടിരുന്നു. ധമാക്ക എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഹണി റോസ് ബാലുവർഗീസ് എന്നിവരാണ് പ്രധാനതാരങ്ങൾ. സെലിബ്രെഷൻ മൂഡിലുള്ള ചിത്രത്തിൽ ലാൽ ,സലിം കുമാർ, ഹരീഷ് കണാരൻ, ധർമ്മജൻ ബോൾഗാട്ടി, തരികിട സാബു തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട് . ടിക് ടോക്ക് വീഡിയോകളിലൂടെ ശ്രദ്ധേയനായ ഫുക്രു ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുകയാണ് ഇപ്പോൾ ഒമർ ലുലു. അദ്ദേഹത്തിൻറെ ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു ഫുക്രു ഈ ചിത്രത്തിൽ അഭിനയിക്കുന്നു എന്ന് അദ്ദേഹം പുറത്തു വിട്ടത്.നെക്ക് സ്റ്റേജ് സിനിമാസിന്റെ ബാനറിൽ മുഹമ്മദ് അൻവർ ആണ് ചിത്രം നിർമ്മിക്കുന്നത് . സാരഗ് ജയപ്രകാശ്,വേണു ഒവി,കിരൻലാൽ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.പ്രകാശ് വേലായുധൻ ആണ് ഛായാഗ്രഹണം. ഗോപി സുന്ദറാണ് പശ്ചാത്തലസംഗീതം ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ ടിക്‌റ്റോക്കിലുടെ വളരെ പെട്ടെന്ന് ശ്രദ്ധപിടിച്ചുപറ്റിയ പയ്യനാണ് ഫുക്ക്രു…

Read More

സൂര്യ നായകനാകുന്ന പുതിയ ചിത്രമാണ് NGK .ശെൽവരാഘവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാകുൽ പ്രീതും സായ് പല്ലവിയുമാണ് നായികമാരായി ചിത്രത്തിൽ എത്തുന്നത്.പൊളിറ്റിക്കൽ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കാൻ പാകത്തിനുള്ള ഒന്നായിരിക്കും എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഇപ്പോൾ കൊച്ചിയിൽ എത്തിയിരിക്കുകയാണ് ചിത്രത്തിലെ നായകനായ സൂര്യയും നായികയായ സായ് പല്ലവിയും.സൂര്യയുടെ പ്രസംഗത്തിനിടെ ലൂസിഫറിനെ കുറിച്ചും പൃഥ്വിരാജിനെ കുറിച്ചും അദ്ദേഹം വാചാലനായി.ലൂസിഫർ കണ്ടു എന്നും ഗംഭീരം ചിത്രമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.മോഹൻലാലിനെ പൃഥ്വിരാജ് കാണാൻ ആഗ്രഹിച്ച രീതി എത്രയോ ഗംഭീരമാണ് എന്നും ലാൽസാറിനെ ലൂസിഫറിൽ കണ്ടുകൊണ്ടിരിക്കാൻ എത്ര മനോഹരമാണെന്നും സൂര്യ കൂട്ടിച്ചേർത്തു.ലാലേട്ടനെ ഇത്ര ഗ്ലാമർ ലുക്കിൽ സ്ക്രീനിൽ കാണിച്ച പൃഥ്വിരാജിന് നന്ദിയും അർപ്പിച്ചു സൂര്യ.സൂര്യ നായകനാകുന്ന എൻജികെ ഈ മാസം 31-നാണ് റിലീസ് ചെയ്യുന്നത്.

Read More

ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിലെ ഡയലോഗുമായി എത്തിയിരിക്കുകയാണ് ട്രോളിലൂടെ പിഷാരടി. ‘പി.കെ രാംദാസ് എന്ന വന്മരം വീണു, പകരം ആര്’.. ഇതാണ് ഡയലോഗ്.യാത്രയ്ക്കിടയിൽ തന്‍റെ വഴിമുടക്കിയ ഒരു മരത്തെ ‘പി.കെ രാംദാസ്’ എന്ന് വിശേഷിപ്പിച്ച് രമേഷ് പിഷാരടി പങ്കുവെച്ച ചിത്രങ്ങൾ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്. ‘സമയം പുലർച്ചെ 2 മണി …PK രാംദാസ് വഴിമുടക്കി …ഈ സമയത്തും ഗതാഗതം പുനഃസ്ഥാപിക്കാൻ കർമനിരതരാകുന്ന പൊലീസ്, ഫയർഫോഴ്‌സ് സേനാംഗങ്ങൾക്ക് ബിഗ് സല്യൂട്’ .– പിഷാരടി കുറിച്ചു. ലുങ്കി ഉടുത്തു കൊണ്ട് പോലീസുകാരോട് സംസാരിച്ചു കൊണ്ടിരിക്കുന്ന ചിത്രമാണ് രമേശ് പിഷാരടി പങ്കുവെച്ചിരിക്കുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ഒരു വൻ ഹിറ്റ് ചിത്രമാണ് ലൂസിഫർ. ചിത്രം ഹിറ്റായതോടെ  അതിലെ പല ഡയലോഗുകളും ട്രോളന്മാർ ഏറ്റെടുത്തിരുന്നു.പിഷാരടിയുടെ ട്രോളിന് മറു ട്രോളുകൾ ഇട്ടുകൊണ്ട് ഈ രംഗം ആസ്വദിക്കുകയാണ് പ്രേക്ഷകർ.പിഷാരടിയുടെ ഉറ്റതോഴന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെയാണ് ആരാധകര്‍ കൂടുതലും ട്രോളിട്ട് കൊല്ലുന്നത്.’മരത്തില്‍ നിന്നും ഇറങ്ങി വന്ന പച്ചിലപ്പാമ്ബ്’എന്ന് എഴുതികൊണ്ട്…

Read More

വാണിജ്യമൂല്യത്തിന് അനുസരിച്ച് താരങ്ങളെ തരം തിരിക്കുകയാണ് തമിഴ്നാട്ടിലെ തിയേറ്റർ ഉടമകൾ. തമിഴ്‌നാട് തിയറ്റര്‍ ആന്‍ഡ് മള്‍ട്ടിപ്ലെക്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ ആണ് ഗ്രേഡിംഗ് പുതുക്കിനിശ്ചയിച്ചത്. വരുമാന വിഹിതം പങ്കുവയ്ക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു തരംതിരിക്കൽ.ഇത് പ്രകാരം രജിനികാന്ത്, അജിത്ത്, വിജയ് എന്നിവരാണ് ഒന്നാം നിരയിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. എ സെന്ററുകളിൽ ഇവരുടെ സിനിമകൾക്ക് ലാഭവിഹിതം 60:40 അനുപാതത്തില്‍ ആയിരിക്കും. 65:35 ആണ് മറ്റ് സെന്ററുകളിൽ ലാഭവിഹിതത്തിന്റെ അനുപാതം. രണ്ടാമത്തെ ആഴ്ച മുതല്‍ എ ഗ്രേഡ് താരങ്ങള്‍ക്ക് എ സെന്ററില്‍ 55:45 ആണ് അനുപാതം. സൂപ്പർതാരമായ സൂര്യ തിയറ്ററുടമകളുടെ പട്ടികയില്‍ രണ്ടാം നിരയിലാണ് നിൽക്കുന്നത്.സൂര്യയെക്കൂടാതെ ശിവകാര്‍ത്തികേയന, ജയം രവി, ധനുഷ്, സിമ്പു, , വിജയ് സേതുപതി എന്നിവരാണ് രണ്ടാം നിരയില്‍. സിനിമയുടെ ഇനീഷ്യല്‍ ഹൈപ്പ്, സിനിമയുടെ സ്വഭാവം എന്നിവ പരിഗണിച്ചുകൊണ്ട് കൃത്യമായ ഘടനയോ വ്യവസ്ഥയോ ഇല്ലാതെയായിരുന്നു മുമ്പ് സിനിമകളുടെ ലാഭവിഹിതം പങ്കിട്ടിരുന്നത്. ഇത് മാറ്റാൻ വേണ്ടിയാണ് ഗ്രേഡിംഗ് എന്നാണ് അസോസിയേഷന്റെ വിശദീകരണം. താരങ്ങളെ തരംതിരിച്ചുള്ള ഈ…

Read More

ഷെയിൻ നിഗം നായകനായെത്തിയ ഇഷ്‌ക് നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. സദാചാര പോലീസിംഗ് വിഷയമായ ചിത്രത്തിന് ഗംഭീര റിപ്പോർട്ടുകൾ ആണ് ആദ്യം മുതൽ ലഭിക്കുന്നത്.നവാഗതനായ അനുരാജ് മനോഹർ ആണ് ചിത്രം സംവിധാനം ചെയ്തത്. ഇപ്പോൾ ഇപ്പോൾ കേരളത്തിലെ എല്ലാ നിയമസഭാ സാമാജികർക്കായി ഒരു പ്രത്യേക പ്രദർശനം ഒരുക്കിയിരിക്കുകയാണ് ഇഷ്‌കിന്റെ അണിയറപ്രവർത്തകർ. തിരുവനന്തപുരം അജന്ത തിയേറ്ററിൽ ഇന്നലെ രാത്രി 8.45നാണ് പ്രദർശനം നടന്നത്. ചിത്രം കണ്ട വി ടി ബൽറാം എം എൽ എ ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റ് ചുവടെ : ‘ഇഷ്ക്’ കണ്ടു. എംഎൽഎമാർക്കുള്ള പ്രത്യേക ഷോയ്ക്ക് സംവിധായകൻ അനുരാജ് മനോഹർ അടക്കമുള്ള അണിയറ പ്രവർത്തരുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു. സമകാലിക പ്രസക്തി ഏറെയുള്ളതാണ് പ്രമേയമെന്നതിൽ തർക്കമില്ല. സദാചാരപ്പോലീസിംഗും സ്വകാര്യതയിലേക്കുള്ള തുറിച്ചുനോട്ടവും ആണത്തധാരണകളുമൊക്കെ നമ്മുടെ സാംസ്കാരിക മുഖ്യധാരയായി തുടരുന്നിടത്തോളം ഇതുപോലുള്ള സിനിമകൾ കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. ‘സെക്സി ദുർഗ’യുമായുള്ള ആശയ സാമ്യം ഇതിനോടകം ചർച്ചയായിട്ടുണ്ട്.…

Read More

ഫെയർനെസ് ക്രീമുകളുടെ പരസ്യത്തിൽ അഭിനയിക്കില്ലെന്ന തെന്നിന്ത്യൻ താരം സായി പല്ലവിയുടെ തീരുമാനം ഏറെ ശ്രദ്ധനേടിയിരുന്നു. അതിനു പിന്നിലെ കാരണം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. സ്വന്തം ജീവിത അനുഭവങ്ങൾ തന്നെയാണ് സൗന്ദര്യത്തെയും നിറത്തെയും കുറിച്ചുള്ള ഇപ്പോഴത്തെ നിലപാടിലേക്ക് സായിപല്ലവിയെ എത്തിച്ചത്.ഇപ്പോഴും തനിക്ക് അത്തരത്തിലുള്ള അരക്ഷിതാവസ്ഥകൾ ഉണ്ടെന്ന് തുറന്നുപറയുകയാണ് താരം.ഫെയർനസ് ക്രീം പരസ്യത്തിലൂടെ ലഭിക്കുന്ന വരുമാനം തനിക്ക് ആവശ്യമില്ലെന്നും തനിക്ക് ചുറ്റുമുള്ളവരുടെ സന്തോഷത്തിനാണ് പ്രാധാന്യം നൽകുന്നതെന്നും താരം വ്യക്തമാക്കി. “ഇന്ത്യക്കാരുടെ നിറം ഇതാണ്. വിദേശികളുടെ നിറം അൽപം വെളുത്തതാണ്. അതു അവരുടെ നിറം. ദക്ഷിണാഫ്രിക്കയിലുള്ളവരുടെ നിറം അൽപം ഇരുണ്ടതാണ്. അതൊക്കെ അവരുടെ വംശപാരമ്പര്യത്തിന്റെ ഭാഗമാണ്.അതിനർത്ഥം അവരൊന്നും ഭംഗിയില്ലാത്തവർ എന്നല്ലല്ലോ,” സായി പല്ലവി ചോദിക്കുന്നു. പ്രേമം എന്ന ചിത്രത്തിൽ അഭിനയിച്ചതിനു ശേഷമാണ് സൗന്ദര്യത്തെക്കുറിച്ചുള്ള സായി പല്ലവിയുടെ സങ്കല്പങ്ങൾ മാറിമറിഞ്ഞത്.പ്രേമം എന്ന ചിത്രം ചെയ്തില്ലായിരുന്നെങ്കിൽ മുഖക്കുരു മാറുന്നതിനായി താനും പലവിധ ഫെയർനസ് ക്രീമുകൾ ഉപയോഗിക്കുമായിരുന്നു എന്നും താരം പറഞ്ഞു.ഒരു പെൺകുട്ടി എന്ന നിലയിൽ നിരവധി അരക്ഷിതാവസ്ഥകൾ ഇപ്പോഴും…

Read More