Author: webadmin

പുതിയ വെബ്സീരിയസുമായി തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകൻ ഗൗതം മേനോനും നായകൻ ഇന്ദ്രജിത്ത് സുകുമാരനും.എം എക്സ് പ്ലെയറിന് വേണ്ടി ഒരുക്കുന്ന വെബ് സീരീസ് പുരോഗമിക്കുകയാണ് എന്ന് അറിയിച്ചിരിക്കുകയാണ് ഇന്ദ്രജിത്ത് സുകുമാരൻ ഇപ്പോൾ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് വിവരം പുറത്തുവിട്ടത്.ഡബ്ബിങ് പുരോഗമിക്കുകയാണെന്നും ഉടൻ തന്നെ എം എക്‌സ് പ്ലെയറിൽ സീരീസ് ലഭ്യമാകുമെന്നും പോസ്റ്റിൽ ഇന്ദ്രജിത്ത് പറയുന്നു.ഇന്ദ്രജിത്ത് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നരകാസുരൻ എന്ന ചിത്രം നിർമ്മിച്ചത് ഗൗതം മേനോനാണ് ചിത്രം ഒരു വർഷം കഴിഞ്ഞിട്ടും ഇതുവരെ റിലീസ് ചെയ്തിട്ടില്ല.

Read More

ഈദ് റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ മമ്മൂട്ടി ചിത്രമാണ് ഉണ്ട. ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുള്ള റോണി ഡേവിഡ് ഇപ്പോൾ ചിത്രത്തിലെ തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ്. യഥാർഥജീവിതത്തിൽ റോണി ഒരു ഡോക്ടറാണ്. എന്നാൽ അദ്ദേഹം ജീവിതത്തിൽ പഠിച്ച എംബിബിഎസിനേക്കാൾ വലിയൊരു പഠനമായിരുന്നു ഉണ്ട എന്ന സിനിമ എന്നാണ് അദ്ദേഹം പറയുന്നത്.സിനിമയ്ക്ക് പുറമേ ചിലതെല്ലാം കണ്ടും കേട്ടും പഠിപ്പിച്ച ഒരു അധ്യാപകനാണ് മമ്മൂട്ടി എന്നും അദ്ദേഹം പങ്കുവയ്ക്കുന്നു.അതിനുപുറമേ ഇന്ത്യ എന്താണെന്ന് പഠിക്കാൻ കഴിഞ്ഞ യാത്രയും അദ്ദേഹം പങ്കുവെക്കുന്നുണ്ട്.മമ്മൂക്കയുടെ ഡയലോഗ് പോലെ പുസ്തകത്താളുകളിൽ നിന്നും മനസ്സിലാക്കിയ ഇന്ത്യയല്ല യഥാർത്ഥ ഇന്ത്യ. അദ്ദേഹത്തിന്റെ വാക്കുകളിൽ ഇപ്പോഴും മമ്മൂട്ടിയും ഉണ്ടയും നൽകിയ അനുഭവങ്ങളുടെ ആവേശം അലതല്ലുകയാണ്. അതോടൊപ്പം മമ്മൂട്ടിയോടൊപ്പം ഉള്ള അനുഭവസഞ്ചാരത്തെ കുറിച്ചും അദ്ദേഹം മനസ്സ് തുറക്കുന്നുണ്ട്. ഇത്ര വലിയ നടൻ ആയിട്ടും ഒരു സിനിമയ്ക്ക് വേണ്ടി എന്തും സഹിക്കാനും പഠിക്കാനും മനസ്സുള്ള ഒരു വ്യക്തിയാണ് മമ്മൂട്ടി. മൈസൂരിൽ വെച്ച് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ മമ്മൂക്ക സെറ്റിലുള്ളവർക്ക്…

Read More

ഷെയിൻ നിഗത്തിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ഇഷ്ക്.ഇഷ്ക് എന്ന ചിത്രം ഷെയിന്‍ നിഗം നല്ലൊരു കാമുകനല്ല, മികച്ച നടനാണെന്ന് പറഞ്ഞു വെക്കുകയാണ്.മലയാളി സാമൂഹത്തിന്റെ സദാചാര കാഴ്ചപ്പാടിനെ കടന്നാക്രമിക്കുന്ന ഒരു ചിത്രം കൂടിയാണിത്. സ്ഥിരം പ്രണയ ട്രാക്കിൽ നിന്നും അകലം പാലിച്ച് പുതിയ കാലം അർഹിക്കുന്ന പാതയിലൂടെ സഞ്ചരിച്ച ഇഷ്ക് വളരെയധികം കയ്യടികൾ നേടി. അൻസാർഷാ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് രതീഷ് രവിയാണ്.അടുത്തിടെ ഏഷ്യാനെറ്റ് നൽകിയ അഭിമുഖത്തിൽ ഷെയിൻ നിഗം തന്റെ സിനിമ ജീവിതത്തെപ്പറ്റി മനസ്സ് തുറക്കുകയുണ്ടായി. സിനിമയിലേക്കെത്തുന്നതിൽ വാപ്പച്ചി പൂർണപിന്തുണ നൽകിയിട്ടുണ്ടെന്നും കൂടുതൽ റിയലിസ്റ്റിക് ആവുക എന്ന ഒറ്റ ഉപദേശം മാത്രമാണ് വാപ്പച്ചി തനിക്ക് നൽകിയതെന്നും ഷെയിൻ പറയുന്നു. അഭിനയമാണെന്ന് തോന്നാത്തവിധം കഥാപാത്രത്തോട് നീതി പുലർത്തികൊണ്ട്, കാണുന്ന പ്രേക്ഷകർക്ക് ആ രംഗം വിശ്വസിക്കുവാൻ പാകത്തിന് അഭിനയിക്കുവാൻ സാധിക്കണം. ഇതായിരുന്നു തന്റെ വാപ്പച്ചിയുടെ ഉപദേശം എന്ന് ഷെയിൻ പറയുകയുണ്ടായി. പക്ക കൊമേഷ്യൽ…

Read More

മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 45-ആമത്തെ ചിത്രമാണ് മരക്കാർ.മരക്കാരുടെ ജീവിതം പറയുന്ന ബ്രഹ്മാണ്ഡ ചിത്രമാണിത്.ഇപ്പോൾ മലയാള സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രം ഏത് എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളു. മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന ചിത്രമാണത്. ചിത്രം ഇപ്പോൾ അതിനെ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്.ദി ക്യൂ എന്ന തന്റെ യൂട്യൂബ് ചാനലിന് വേണ്ടി പ്രശസ്ത മാധ്യമ പ്രവർത്തകനും നിരൂപകനും ആയ മനീഷ് നാരായണൻ നടത്തിയ അഭിമുഖത്തിൽ ചിത്രത്തിന്റെ സംവിധായകനായ പ്രിയദർശൻ കുഞ്ഞാലി മരക്കാരെ കുറിച്ച് മനസ്സ് തുറന്നിരുന്നു.അത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ദാമോദരൻ മാസ്റ്റർ എന്ന വലിയ രചയിതാവിലൂടെയാണ് കുഞ്ഞാലി മരക്കാർ എന്ന ഈ പ്രോജെക്ടിനെ കുറിച്ചുള്ള ചിന്ത തന്റെ മനസ്സിൽ ഉടലെടുത്തതെന്ന് പ്രിയദർശൻ പറയുന്നു. അതിനുമുൻപ് മൂന്നാം ക്ലാസിൽ താൻ പഠിച്ച ചരിത്ര പാഠം മരക്കാരെ തന്റെ മനസ്സിലെ ഹീറോ ആക്കി എന്നും തന്റെ മനസ്സിലെ ആ നായകന്റെ അവതരണമാണ് ഈ ചിത്രം എന്നും അദ്ദേഹം പറയുന്നു. റിസർച്ചിനു ശേഷം…

Read More

മമ്മൂട്ടി നായകനായി എത്തുന്ന ഗാനഗന്ധർവ്വൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂണിൽ ആരംഭിക്കും.പഞ്ചവർണ്ണ തത്ത എന്ന സിനിമയിലൂടെ സംവിധാനരംഗത്തേക്ക് കാലെടുത്തുവച്ച രമേശ് പിഷാരടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രമായാണ് ഇത് ഒരുക്കിയിരിക്കുന്നത്.ചിത്രത്തിൽ മമ്മൂട്ടി ഒരു സ്റ്റേജ് ഗായകനായാണ് എത്തുന്നത്. ചിത്രത്തിൽ ഇതിൽ നാല് നായികമാർ ഉണ്ട് എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ. ഇതിൽ മൂന്നുപേരും പുതുമുഖങ്ങളായിരിക്കും നാലാമത്തെ നായിക ആരാണെന്ന് വ്യക്തമാക്കിയിട്ടില്ല. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് രമേശ് പിഷാരടിയും ഹരി പി നായരും ചേർന്നാണ്. ഓണം റിലീസായി ചിത്രം തീയേറ്ററുകളിൽ എത്തിക്കാനാണ് ശ്രമം. ജയറാമും കുഞ്ചാക്കോ ബോബനും പ്രധാന വേഷങ്ങളെ അവതരിപ്പിച്ച പഞ്ചവർണ്ണതത്ത മികച്ച വിജയം കൈവരിച്ചിരുന്നു. ഏറെ കാലത്തിനു ശേഷമുള്ള ജയറാമിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ആ ചിത്രം.

Read More

സിനിമാപ്രേമികളുടെ ഇഷ്ടസംവിധായകൻ ക്രിസ്റ്റഫര്‍ നൊലാന്റെ പുതിയ ചിത്രം ടെനെറ്റ് പ്രഖ്യാപിച്ചു. ബോളിവുഡ് നടി ഡിംപിൾ കപാഡിയ ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. നൊലാന്റെ ആക്‌ഷൻ എപ്പിക് ആയ ചിത്രം ഏഴ് രാജ്യങ്ങളിൽ ചിത്രീകരിക്കുന്നു. ചിത്രത്തിന്റെ പ്രമേയം രാജ്യാന്തര ചാരവൃത്തിയാണ്. തിരക്കഥ വളരെ രഹസ്യമായി സൂക്ഷിക്കുന്ന സംവിധായകനായ നോലാൻ സിനിമയിൽ അഭിനയിക്കാൻ എത്തിയ റോബർട്ട് പാറ്റിൻസന് തിരക്കഥ വായിക്കുവാൻ നൽകിയത് അടച്ചു പൂട്ടിയ മുറിയിൽ വച്ചാണ്. ഡിംപിളിനെ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തത് ഒഡീഷൻ വഴിയാണെന്ന് അവരുടെ മാനേജറായ പുർവി മാധ്യമങ്ങളോട് പറഞ്ഞു. സിനിമാ കരിയറിൽ ഇതുവരെ ഒരു ഒഡിഷനിൽ പങ്കെടുക്കാത്ത വ്യക്തിയായിരുന്നു ഡിംപിൾ.ആരോൺ ടെയ്‌ലർ ജോൺസൺ, കെന്നത്ത് ബ്രാണഗ്, മൈക്കല്‍ കെയ്ൻ, ജോൺ ഡേവിഡ് വാഷിങ്ടൺ, റോബര്‍ട്ട് പാറ്റിൻസൺ, എലിസബത്ത്, ഡെബിക്കി, ക്ലെമെൻ പോസി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങൾ. അടുത്ത വർഷം ജൂലൈ 17നാണ് ചിത്രത്തിന്റെ റിലീസ്.ഇന്റർസ്റ്റെല്ലാർ, ഡൺകിർക് തുടങ്ങിയ നൊലാൻ ചിത്രങ്ങൾക്കു ക്യാമറ ചലിപ്പിച്ച ഹൊയ്തി വാൻ ഹൊയ്തെമ ഛായാഗ്രഹണം…

Read More

മമ്മൂട്ടിയുടെ മകൾ എന്ന പേരിൽ ആദ്യം അറിയപ്പെട്ട് ഇപ്പോൾ ഒരു ചിത്രകാരി എന്ന നിലയിൽ പ്രശസ്തയായ വ്യക്തിയാണ് സുറുമി മമ്മൂട്ടി. മലയാളികൾക്ക് ഏറെ പരിചിതമായ ആളാണ് സുറുമി. വരച്ച എല്ലാ ചിത്രങ്ങളുടെയും പ്രദർശനങ്ങൾക്ക് ഒരുക്കിക്കൊണ്ട് വരയുടെ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തി കൊണ്ടിരിക്കുകയാണ് സുറുമി. ഏഷ്യവില്ലെയുടെ അഭിമുഖത്തിൽ താൻ ഒരു സിനിമാ കുടുംബത്തിൽ നിന്ന് വരുന്ന വ്യക്തിയാണെങ്കിലും സിനിമ ഏറെ ഇഷ്ടമാണെന്നും എന്നാൽ പേടിയാണെന്നും സുറുമി പങ്കുവെച്ചു. ക്യാമറക്ക് മുൻപിൽ നിൽക്കുവാൻ നാണം ആണെന്നും കൂട്ടിച്ചേർത്തു.ഫോട്ടോഗ്രാഫി ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താനെന്നും എന്നാൽ നല്ല ചിത്രം എടുക്കുവാൻ സാധിക്കുമോ എന്ന് അറിയില്ല എന്നും സുറുമി പറഞ്ഞു. ചെറുപ്പം മുതൽ വരയ്ക്കാൻ ഏറെ ഇഷ്ടമായിരുന്നു. ഫോട്ടോഗ്രഫിയുടെ കമ്പം ഉണ്ടെങ്കിലും ഛായാഗ്രാഹകയാകുന്നതിനെ കുറിച്ചു ഇതുവരെ ചിന്തിച്ചിട്ടില്ല. വാപ്പച്ചി ഒന്നും ചെയ്യുവാൻ നിർബന്ധിക്കില്ല എന്നും ഇഷ്ടമുള്ളത് ചെയ്യാൻ പൂർണ്ണ പിന്തുണ നൽകുമെന്നും സുറുമി പറഞ്ഞു. ഉപരിപഠനത്തിന് തിരഞ്ഞെടുത്തത് ആർട്സ് ആണ്. വരയ്ക്കുമ്പോൾ കിട്ടുന്ന സംതൃപ്തി മറ്റൊന്നിനും…

Read More

മലയാള സിനിമയുടെ പ്രിയ നടൻ നിവിൻ പോളിയുടെയും ഭാര്യ റീന ജോയിയുടെയും മകൾക്ക് ഇന്ന് രണ്ടാം പിറന്നാൾ. ആദ്യ മകൻ ഡേവിഡിന് കൂട്ടായി രണ്ടു വർഷം മുമ്പാണ് നിവിൻപോളിയ്ക്കും ഭാര്യയും ഒരുമകൾ പിറന്നത് .റോസ് ട്രീസ എന്നാണ് നിവിന്റെ മോളുടെ പേര്. ഇന്ന് രണ്ടാം പിറന്നാൾ ആഘോഷിക്കുന്ന മകൾക്ക് പിറന്നാൾ ആശംസകളുമായി നിവിൻപോളി ഫേസ്ബുക്ക് പോസ്റ്റ് ഇടുകയും ചെയ്തു.താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കമൻറുകൾ ആയി നിരവധി ആരാധകരാണ് നിവിൻ പോളിയുടെ സുന്ദരിക്ക് പിറന്നാൾ ആശംസകളുമായി എത്തിയത്.

Read More

താര രാജാവ് മോഹൻലാൽ പിറന്നാൾ ഈ മേയ് 21 ലോകമെമ്പാടും ആഘോഷിക്കുകയുണ്ടായി. ആരാധകർ വിവിധതരം പ്രോഗ്രാമിലൂടെ തങ്ങളുടെ പ്രിയതാരത്തിന്റെ പിറന്നാൾ ഏറ്റവും മനോഹരമായ രീതിയിൽ ആഘോഷിച്ചു. ഇപ്പോഴിതാ മോഹൻലാലിൻറെ പിറന്നാൾ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ഇട്ടിമാണി എന്ന ചിത്രത്തിലെ ലൊക്കേഷനിലും ആഘോഷിക്കുകയാണ്.ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കൊപ്പം രാധിക ശരത്കുമാർ, സ്വാസിക, വിവിയ തുടങ്ങിയവരും ആഘോഷത്തിൽ പങ്കുകൊണ്ടു.കോമഡിയുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതരായ ജിബിയും ജോജുവും ചേർന്നാണ്. മൂന്നു ദിവസത്തെ ഇടവേളക്ക് ശേഷമാണ് മോഹൻലാൽ ഇട്ടിമാണിയുടെ ലൊക്കേഷനിൽ ജോയിൻ ചെയ്യുന്നത്. കേക്കുമുറിച്ച് തങ്ങളുടെ പ്രിയ താരത്തിന്റെ പിറന്നാൾ അണിയറപ്രവർത്തകർ ലൊക്കേഷനിൽ ആഘോഷിച്ചു. Lalettan's birthday celebration at #Ittymaani location@Mohanlal #Ittymaanimadeinchina pic.twitter.com/0iD2LdHt4l— Cinema Daddy (@CinemaDaddy) May 25, 2019

Read More

തിയറ്ററിൽ വച്ച് മോശമായി പെരുമാറിയെന്ന യുവനടി രേവതി സമ്പത്തിന്റെ ആരോപണത്തിൽ സിദ്ദിഖ് നൽകിയ മറുപടി വനിതാ സംഘടനയായ ഡബ്ലുസിസിയെ ചൊടിപ്പിച്ചു. സിദ്ദിഖിനെതിരെ സംഘടന ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.അമ്മ സംഘടനയുടെ ഭാരവാഹികളിലെ പ്രമുഖരിൽ ഒരാളായ അദ്ദേഹത്തിൽനിന്നും ഇത്തരം ഒരു മറുപടി ഉണ്ടായത് അപമാനകരമാണെന്ന് ഡബ്ല്യുസിസി പറഞ്ഞു. ഡബ്യുസിസിയുടെ കുറിപ്പ് വായിക്കാം വീണ്ടും അടുത്ത പരാതിയുമായി മലയാള സിനിമയിൽ ഒരു സ്ത്രീ മുന്നോട്ട് വന്നിരിക്കുന്നു. തല മുതിർന്ന ഒരു സ്വഭാവ നടനിലേക്കാണ് ഇത്തവണ വിരൽ ചൂണ്ടപ്പെട്ടിരിക്കുന്നത്. എന്നാൽ ഏതോ ഒരു സിനിമയിൽ നിന്നും ഒഴിവാക്കപ്പെട്ട ഒരു സീനിന്റെ ക്ലിപ്പിങ് കൊണ്ടാണ് ആ നടൻ ഇതിനോട് പ്രതികരികരിച്ചതായി കാണുന്നത്. ചലച്ചിത്ര നടന്മാരുടെ സംഘടനയുടെ ഭാരവാഹികളിൽ പ്രമുഖനും നേതൃത്വപരമായ പങ്കുവഹിക്കുന്ന ഒരാളമായ ഇദ്ദേഹത്തിൽ നിന്നുണ്ടായ ഈ പ്രതികരണം അപമാനകരമാണ്. ഇതിന്റെ ന്യായാന്യായതകൾ എതെന്ന് അന്വേഷിച്ച് കണ്ടെത്തപ്പെടട്ടെ. എന്നാൽ മലയാള സിനിമാലോകം ഇത്തരമൊരു സംഭവം ഗൗരവത്തോടെ പരിഗണിക്കാൻ ഇനിയെങ്കിലും തയാറാകേണ്ടതുണ്ട്. നിയമപരമായി ഏത് തൊഴിലിടത്തിലും സ്ത്രീകളുടേതായ പരാതി ഉയർന്നാൽ അത്…

Read More