Author: webadmin

രാമലീല, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമ രംഗത്തേക്ക് കടന്നുവന്ന സംവിധായകനാണ് അരുൺ ഗോപി. സുഹൃത്തും സംവിധായകനുമായ ജിസ് ജോയിയേക്കുറിച്ച് വെളിപ്പെടുത്തുകയാണ് അരുൺ ഗോപി ഇപ്പോൾ.ജിസ് ജോയ് എന്ന വ്യക്തി സംവിധാനം ചെയ്ത സിനിമകൾ പോലെ തന്നെയാണ് അദ്ദേഹത്തിന്റെ മനസ്സ് എന്നും അദ്ദേഹത്തിന്റെ അത്രയും നന്മ തനിക്കില്ലെന്നും സിനിമ ചെയ്യുന്ന കാര്യത്തിൽ അദ്ദേഹത്തെ കണ്ടു പഠിക്കുന്നുണ്ട് എന്നും അരുൺ ഗോപി പറഞ്ഞു. വിജയ് സൂപ്പറും പൗർണമിയും എന്ന ചിത്രത്തിന്റെ നൂറാം ദിന ആഘോഷത്തിൽ പങ്കെടുത്തു കൊണ്ടിരുന്നപ്പോൾ ആയിരുന്നു അരുൺ ഗോപിയുടെ ഈ തുറന്നുപറച്ചിൽ. ജിസ്സിന്റെ അത്രയും നന്മ തനിക്ക് ഇല്ലാത്തത് കൊണ്ടാവാം തന്റെ ഒരു ചിത്രം പരാജയപ്പെട്ടതെന്നും അരുൺ ഗോപി കൂട്ടിച്ചേർത്തു.ഒപ്പം വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രത്തിലെ നായകനായ ആസിഫ് അലിയെ അഭിനന്ദിക്കാനും മുരളി ഗോപി മറന്നില്ല.

Read More

മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 45-ആമത്തെ ചിത്രമാണ് മരക്കാർ.മരക്കാരുടെ ജീവിതം പറയുന്ന ബ്രഹ്മാണ്ഡ ചിത്രമാണിത്. 100 കോടി മുതൽമുടക്കിൽ 120 ദിവസം കൊണ്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. കടലിനടിയിൽ ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഷൂട്ട് ചെയ്തിരിക്കുന്നു എന്ന വിവരങ്ങൾ ഇപ്പോൾ പുറത്തു വരികയാണ്.അണ്ടര്‍ വാട്ടര്‍ ഫൈറ്റ് സീനുകള്‍ വളരെ റിസ്ക് എടുത്താണ് ചിത്രീകരിച്ചിരിക്കുന്നത്.ഏറെനേരം കടലിനടിയിൽ ശ്വാസമടക്കിപ്പിടിച്ച് മോഹൻലാൽ സംഘട്ടനരംഗങ്ങൾ ചെയ്തിട്ടുണ്ടെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.ഹൈ​ദ​രാ​ബാ​ദി​​​ലെ​ ​റാ​മോ​ജി​​​ ​ഫി​​​ലിം​ ​സിറ്റിയിലെ പടുകൂറ്റന്‍ ലൊക്കേഷന്‍ സെറ്റില്‍ കടലായി തോന്നിക്കുന്ന വാട്ടർ ടാങ്കുകൾ ഒരുക്കിയിരുന്നു. സാബു സിറിൽ ആണ് ഇത് രൂപകല്പന ചെയ്തത്. അഞ്ചു തവണ ദേശീയ അവാർഡ് നേടിയ കലാ സംവിധായകനാണ് അദ്ദേഹം. ചിത്രത്തിലെ ഭൂരിഭാഗം രംഗങ്ങളും ഹൈദരാബാദിലെ ഫിലിം സിറ്റിയിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്. മരയ്ക്കാർ:അറബിക്കടലിലെ സിംഹം എന്ന ചിത്രം നിർമ്മാണം ചെയ്തിരിക്കുന്നത് ആശിർവാദ് സിനിമാസാണ്. ആശിർവാദ് സിനിമാസിനോടൊപ്പം കോൺഫിഡൻസ് ഗ്രൂപ്പും നിർമ്മാണത്തിൽ പങ്കാളിയായി ഉണ്ട്.

Read More

നടി ലെനയുടെ പുതിയ ഫോട്ടോ ഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായിരിക്കുന്നത്. എന്താണ് ഈ ഫോട്ടോഷൂട്ടിന് പ്രത്യേകത എന്നല്ലേ. അണിഞ്ഞൊരുങ്ങിയ ലെനയുടെ ഫോട്ടോകൾ പകർത്തിയത് മൂന്ന് വ്യത്യസ്ത ഫോട്ടോഗ്രാഫർമാരാണ്. ഫോട്ടോഷൂട്ട് ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു പരീക്ഷണം നടത്തുന്നത്. അബാം എൻജോയ് ചാനൽ നടത്തിയ പ്രോഗ്രാം ക്യൂബ് ഐ എപ്പിസോഡ് എന്ന പേരിലാണ് സ്റ്റാർട്ട് ചെയ്തത്. ഈ പ്രോഗ്രാമിന്റെ ആദ്യ എപ്പിസോഡ് ആണ് ഇപ്പോൾ ലെനയെ വെച്ച് ഇവർ പൂർത്തിയാക്കിയത് .വീഡിയോ കാണാം

Read More

മോഹൻലാൽ നായകനായെത്തുന്ന പുതിയ ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈനാ. ലൂസിഫറിന് ശേഷം ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ചിത്രംകൂടിയാണിത്. യുവനടി ഹണി റോസാണ് ചിത്രത്തിൽ നായികയായെത്തുന്നത്.ചിത്രത്തിൽ തൃശ്ശൂർ ഭാഷ സംസാരിക്കുന്ന കുന്നംകുളംകാരൻ മാണിക്കുന്നേൽ ഇട്ടി മാത്തന്റെ മകൻ ഇട്ടിമാണി ആയിട്ടാണ് മോഹൻലാൽ അഭിനയിക്കുന്നത്. മുഴുനീള കോമഡി ചിത്രമായി എത്തുന്ന സിനിമയിൽ മലയാളത്തിലെ മുൻനിര താരങ്ങളും വേഷമിടുന്നു.നവാഗതരായ ജിബിയും ജോജുവും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇവർ തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്. ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മോഹൻലാൽ ചട്ടയും മുണ്ടും ഉടുത്തു നിൽക്കുന്ന പോസ്റ്റർ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ഇതിനിടെ ചിത്രത്തിലെ അവസാന ഘട്ട ഷൂട്ടിങ്ങിനായി അണിയറപ്രവർത്തകർ ചൈനയിലേക്ക് പോകും എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ. കേരളത്തിലെ ഷൂട്ടിങ് പൂർത്തിയായ ശേഷമായിരിക്കും ചൈനയിലെ ഷെഡ്യൂൾ ആരംഭിക്കുക. ജൂലൈയിൽ അഞ്ചു ദിവസത്തെ ഷൂട്ടിങ്ങിന് ആയിരിക്കും ഇട്ടിമാണി ടീം ചൈനയിലേക്ക് പോവുക.മുഴുനീള കോമഡി എന്റർടൈനർ ആയി ഒരുക്കുന്ന ചിത്രം കുടുംബപ്രേക്ഷകരെയും…

Read More

അഭിനയം കൊണ്ടും കഥാപാത്രങ്ങളിലെ വ്യത്യസ്ഥത കൊണ്ടും മലയാളികളെ എന്നും അത്ഭുതപ്പെടുത്തിയിട്ടുള്ള നടനാണ് സിദ്ധിഖ്. ഇപ്പോൾ അദ്ദേഹം വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത് രേവതി സമ്പത് എന്ന നടി നടത്തിയ മീ ടൂ ആരോപണത്തിലൂടെയാണ്. ഈ ആരോപണത്തോട് ഇത് വരെ പ്രതികരിക്കാത്ത സിദ്ധിഖ് പക്ഷേ ഒരു തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്‌തിരിക്കുന്ന വീഡിയോ ഒരു മറുപടിയാണോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നതും. ദിലീപ് ചിത്രം കോടതിസമക്ഷം ബാലൻ വക്കീലിലെ ഒരു ഡിലീറ്റഡ് സീനാണ് അദ്ദേഹം ഷെയർ ചെയ്‌തിരിക്കുന്നത്‌. മീ ടൂവിനെ കളിയാക്കി കൊണ്ടുള്ള ഒരു സീനാണത്.

Read More

ട്രോളന്മാർക്കിടയിൽ ഇപ്പോൾ തരംഗമായിരിക്കുന്നത് പി കെ രാംദാസ് എന്ന വന്മരമാണ്. മോഹൻലാൽ ചിത്രം ലൂസിഫറിലെ ഇന്ദ്രജിത്ത് പറയുന്ന പി കെ രാംദാസ് എന്ന വന്മരം വീണു, ഇനിയാര് എന്ന ചോദ്യമാണ് ഈ ട്രോളുകൾക്കെല്ലാം മൂലകാരണമായിരിക്കുന്നത്. വന്മരം എന്ന പ്രയോഗത്തെ തന്നെയാണ് ട്രോളന്മാർ പ്രധാന ആയുധമാക്കിയിരിക്കുന്നത്. ചിരി പടർത്തുന്ന നിരവധി ട്രോളുകളാണ് വന്മരവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. അത്തരം ചില ട്രോളുകൾ കാണാം.

Read More

തമിഴ് സിനിമയുടെ മക്കൾ സെൽവൻ വിജയ് സേതുപതി ആദ്യമായി തിരകഥാകൃത്താകുന്നു. മലയാളിയായ സംവിധായകൻ ബിജു വിശ്വനാഥ് ഒരുക്കുന്ന ‘ചെന്നൈ പളനി മാർസ്’ എന്ന ചിത്രത്തിനുവേണ്ടിയാണ് വിജയസേതുപതി ആദ്യമായി തൂലിക ചലിപ്പിക്കുന്നത്. വിജയ് തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. വിജയ് സേതുപതി നായകനായ ഓറഞ്ച് മിട്ടായി എന്ന ചിത്രം സംവിധാനം ചെയ്ത ബിജു വിഷ്ണുനാഥ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത് . നിരൂപക പ്രശംസയും പ്രേക്ഷക പിന്തുണയും ഒരേപോലെ ലഭിച്ച ഈ ചിത്രത്തിന് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ് ചെന്നൈ പളനി മാർസ് എന്ന ഈ ചിത്രത്തിലൂടെ .ചൊവ്വയിലേക്ക് പോകാമെന്ന വിശ്വാസത്തോടെ ചെന്നൈയിൽ നിന്നും പളനിയിലേക്ക് രണ്ടു സുഹൃത്തുക്കൾ നടത്തുന്ന യാത്രയാണ് ചിത്രത്തിലെ ഇതിവൃത്തം. പൂർണമായും കോമഡിയുടെ പശ്ചാത്തലത്തിൽ പറഞ്ഞു പോകുന്ന കഥ സമകാലികമായാ ഒരു വിഷയവും ചർച്ച ചെയ്യുന്നുണ്ട് .ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മെയ് 22ന് പുറത്തുവിടുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ ഇപ്പോൾ. ഈ ചിത്രത്തിന്റെ എഡിറ്റിങ്ങും ഛായാഗ്രഹണവും…

Read More

നാഷണൽ ക്രിക്കറ്റ് പ്ലെയേഴ്‌സും, ഫുട്‌ബോൾ ക്ലബ്ബുകളും, യൂട്യൂബ് ഇന്ത്യയും, അന്യഭാഷ ചാനലുകളും, അവിടുത്തെ താരങ്ങളും ഫാൻസുകാരും, എഴുത്തുക്കാരും,പാട്ടുകാരും, രാഷ്ട്രീയകാരും, IAS കാരും, ഡോക്ടർമാരും, എൻജിനിയർമാരും തിയറ്റർകാരും, തുടങ്ങി സാധാരണകാരന്റെ സ്വന്തം KSRTC വരെയും ആഘോഷമാക്കിയ ലാലേട്ടന്റെ ജന്മദിനം കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ഓരോ മലയാളിയും. ആ ജന്മദിനം തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ ലൊക്കേഷൻ ഹണ്ടിനിടയിൽ ഗോവയിൽ വെച്ച് ആഘോഷിച്ച ലാലേട്ടൻ തിരക്കുകൾക്ക് അവസാനം ചെന്നൈയിലെ വസതിയിൽ കുടുംബത്തോടൊപ്പം തന്റെ പിറന്നാൾ ആഘോഷിച്ചു. ഭാര്യ സുചിത്രയെ കൂടാതെ പ്രിയദർശൻ അടക്കമുള്ള നിരവധി സുഹൃത്തുക്കളും അവിടെ സന്നിഹിതരായിരുന്നു. @Mohanlal’s Birthday Celebration at his home in Chennai pic.twitter.com/axVdaecbW7 — Cinema Daddy (@CinemaDaddy) May 22, 2019

Read More

ജോജു ജോസഫ് നായകനായി എത്തിയ ഹിറ്റ് ചിത്രമാണ് ജോസഫ്. നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച എം.പദ്മകുമാർ ആണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച റിപ്പോർട്ടുകൾ ലഭിച്ച ചിത്രം ഈ വർഷത്തെ സർപ്രൈസ് ഹിറ്റായി മാറിയിരിക്കുകയാണ്. കഴിഞ്ഞ വർഷം മലയാള സിനിമയ്ക്ക് ലഭിച്ച ഏറ്റവും മികച്ച സിനിമ എന്ന നിലയിൽ ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയുണ്ടായി സിനിമാ പ്രേക്ഷകർ. ഇപ്പോൾ ചിത്രത്തെ പുകഴ്ത്തി ശ്രീലങ്കൻ മാധ്യമങ്ങൾ രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യയിലെ ഒരു ചെറിയ സംസ്ഥാനത്തു നിന്ന് വരുന്ന ഒരു ചിത്രം ശ്രീലങ്കയിലെ ഒരു പ്രമുഖ മാധ്യമത്തിൽ ചർച്ചയായി എങ്കിൽ ഈ ചിത്രത്തിന്റെ മികവ് ഒന്നുകൊണ്ടുമാത്രമാണ് .മലയാള സിനിമയ്ക്ക് ഒരു വലിയ ഫാൻ ഫോളോവിങ് ശ്രീലങ്കയിൽ ഉണ്ട്.മലയാള സിനിമകൾ തുടർച്ചയായി പിന്തുടരുന്ന ഒരുപറ്റം ആളുകളും ശ്രീലങ്കയിലും ഉണ്ട്. കഴിഞ്ഞ വർഷത്തെ മികച്ച സഹനടനുള്ള പുരസ്കാരം ജോജുവിനെ തേടി എത്തിയതും ഈ ചിത്രത്തിലൂടെയാണ്.

Read More

സ്റ്റേജ് ഷോകളിലൂടെയും മിനി സ്ക്രീൻ പ്രോഗ്രാമുകളിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയ്യപ്പെട്ട താരമായി മാറിയ അവതാരകനും മിമിക്രി താരവും ആണ് രമേശ് പിഷാരടി. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ തൻറെ പേരിൽ ആരംഭിച്ച ഒരു ഫേക്ക് അക്കൗണ്ട് പ്രേക്ഷകർക്കു മുമ്പിൽ തുറന്നു കാട്ടുകയാണ് താരം .ഞാനും ആയി ഒരു ബന്ധവും ഇല്ല. ഇത് തുടങ്ങിയത് ആരായാലും എന്നെക്കാൾ അധികാരത്തോടെ എന്റെ സുഹൃത്തുക്കളോട് സംസാരിക്കുന്നുണ്ട് എന്ന ക്യാപ്ഷനോടെ ആണ് വെരിഫൈഡ് ആയ ഈ അക്കൗണ്ട് രമേശ് പിഷാരടി സ്ക്രീൻഷോട്ട് എടുത്ത് ഫേസ്ബുക്കിൽ പങ്കുവെച്ചത്. ആദ്യചിത്രമായ പഞ്ചവർണ്ണതത്തയുടെ വലിയ വിജയത്തിനുശേഷം രണ്ടാം ചിത്രമായ ഗാനഗന്ധർവ്വന്റെ ഒരുക്കത്തിലാണ് രമേശ് പിഷാരടി ഇപ്പോൾ.ചിത്രത്തിന്റെ പ്രീപ്രൊഡക്ഷൻ വർക്ക് പുരോഗമിക്കുകയാണ്. ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത് ദീപക് ദേവ് ആണെന്ന് കഴിഞ്ഞ ആഴ്ച രമേശ് പിഷാരടി വെളിപ്പെടുത്തിയിരുന്നു.ഇതിന്റെ റെക്കോഡിങ് ജോലികൾ പുരോഗമിക്കുകയാണ്.

Read More