Author: webadmin

ഗൾഫ് മാധ്യമം ബഹറിനിൽ സംഘടിപ്പിച്ച ഹാർമോണിസ് കേരള 2019 ആഘോഷ രാവിലാണ് മലയാളത്തിന്റെ ഭാവഗായകൻ പി ജയചന്ദ്രനൊപ്പം മമ്മൂക്ക ഗാനം ആലപിച്ചത്. ‘വൈശാഖ പൗർണമി നാളിൽ’ എന്ന ദശാബ്ദങ്ങൾ പഴക്കമുള്ള ഗാനമാണ് ഇരുവരും ആലപിച്ചത്. അതിനേക്കാളേറെ അത്ഭുതപ്പെടുത്തിയത് മമ്മൂക്കയുടെ ഓർമശക്തിയാണ്. വർഷങ്ങൾക്ക് മുൻപുള്ള ഗാനങ്ങളും അത് ഏത് ചിത്രത്തിലേതാണ് എന്ന് ഓർത്തെടുത്ത് പറയുന്ന മമ്മൂക്കയെ കണ്ട് ഭാവഗായകൻ പോലും അത്ഭുതപ്പെട്ടുപോകുന്ന കാഴ്‌ചയാണ്‌ കാണാൻ സാധിക്കുന്നത്.

Read More

മലയാളികൾ മൂളിനടക്കുന്ന വിജയ് ദേവ്‌റകൊണ്ട ചിത്രം ഡിയർ കോമ്രേഡിലെ ‘മധു പോലെ പെയ്‌ത മഴയേ’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ടീസർ രൂപത്തിൽ ഇറങ്ങിയ ചിത്രത്തിലെ ഗാനം ഏറെ ഹിറ്റായിരുന്നു. ജസ്റ്റിൻ പ്രഭാകരൻ ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിദ് ശ്രീറാമും ഐശ്വര്യ രവിചന്ദ്രനുമാണ്. ജോ പോളിന്റേതാണ് വരികൾ. വിജയ് ദേവ്‌റകൊണ്ട, രാഷ്മിക മന്ദാന എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംവിധാനം ഭാരത് കമ്മായാണ്. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം ഭാഷകളിലായി ചിത്രം മെയ് 31ന് തീയറ്ററുകളിൽ എത്തും.

Read More

പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലൂസിഫർ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്.മലയാള സിനിമയിലെ ബോക്സ് ഓഫീസ്- തിയേറ്റർ റൺ റെക്കോർഡുകളിൽ ഏകദേശം മുഴുവൻ റെക്കോർഡുകളും തന്റെ കൈപ്പിടിയിൽ ആക്കിയ ആളാണ് മോഹൻലാൽ.കേരളത്തിൽനിന്ന് ആയാലും ഇന്ത്യയിൽനിന്ന് ആയാലും ഇന്ത്യക്ക് വെളിയിൽ നിന്നായാലും ആരേയും അമ്പരപ്പിക്കുന്ന കളക്ഷനാണ് ചിത്രത്തെ തേടിയെത്തിയിരിക്കുന്നത്. ഇപ്പോൾ യുഎഇ സർക്കിളിൽ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിക്കുന്ന ഇന്ത്യൻ സിനിമകളിൽ ഒമ്പതാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് ലൂസിഫർ. 5.65 മില്യൻ യുഎസ് ഡോളറുകളാണ് ആണ് ലൂസിഫർ 50 ദിവസം കൊണ്ട് യുഎഇയിൽ നിന്നും സ്വന്തമാക്കിയിരിക്കുന്നത്. ബോളിവുഡിലെ കിംഗ് ഖാൻ ആയ ഷാരൂഖ് ഖാന്റെ റായീസിനേക്കാൾ കൂടുതൽ കളക്ഷൻ മോഹൻലാലിൻറെ ചിത്രത്തിന് നേടാനായി എന്നതും നേട്ടമാണ് .സൗത്ത് ഇന്ത്യയിൽ നിന്നും ലിസ്റ്റിൽ ഇടം പിടിച്ച രണ്ട് സിനിമകളിൽ ഒന്ന് ലൂസിഫർ ആണ് .അടുത്ത ചിത്രം ബ്രഹ്മാണ്ഡചിത്രമായ ബാഹുബലി ടൂവും. Top 10 Indian movies at GULF:1 #Baahubali2- $10.47M2 #BajrangiBhaijan-…

Read More

മമ്മൂട്ടി നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം .ചിത്രത്തിലെ മൂന്ന് ഷെഡ്യൂളുകളുടെ ഷൂട്ടിംഗ് പൂർത്തിയായി കഴിഞ്ഞു. എം പത്മകുമാർ സംവിധാനം ചെയ്ത ചിത്രം നിർമ്മിക്കുന്നത് വേണു കുന്നപ്പള്ളി ആണ്.ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. ചിത്രത്തിലെ അവസാന ഘട്ട ഷൂട്ടിങ്ങിനുവേണ്ടി ഒരുക്കിയിരിക്കുന്ന വലിയ സെറ്റുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാവിഷയമായി മാറിയിരിക്കുന്നത് .20 ഏക്കറോളം ചുറ്റളവിൽ വലിയ ബ്രഹ്മാണ്ഡ സെറ്റ് തന്നെയാണ് മാമാങ്കത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത്. ഇതിനിടെ ചിത്രത്തിനുവേണ്ടി യുവതാരം മണിക്കുട്ടൻ നടത്തിയ ചേഞ്ച് ഓവറും ചർച്ചയാവുകയാണ്. കളരി അഭ്യാസമുറകളും ആയോധനകലയും ഏറെ ആവശ്യമുള്ള മാമാങ്കത്തിന് വേണ്ടി ഹെവി വർക്കൗട്ട് തന്നെയാണ് മണിക്കുട്ടൻ നടത്തിയിരിക്കുന്നത്.ഇതിന്റെ പരിണിതഫലമായി മികച്ച ബോഡി ഫിറ്റ്നസ് താരം നേടുകയുണ്ടായി .മമ്മൂക്കയോടൊപ്പം മികച്ച കഥാപാത്രമായി തന്നെയാണ് മണിക്കുട്ടൻ എത്തുന്നത് .എന്നാൽ കഥാപാത്രത്തെക്കുറിച്ചോ മറ്റു വിശദാംശങ്ങളോ അദ്ദേഹം പുറത്തുവിട്ടിട്ടില്ല.കൊച്ചിയിലെ നെട്ടൂരിൽ ഇരുപത് ഏക്കറോളം സ്ഥലത്ത് നാലുമാസം എടുത്തു 100 തൊഴിലാളികൾ പണികഴിപ്പിച്ച സെറ്റ് ആണ് ഈ ചിത്രത്തിനു…

Read More

“വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഞാൻ വീണ്ടും ‘സദയം’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി കണ്ണൂർ സെൻട്രൽ ജയിലിൽ എത്തി. തൂക്കാൻ വിധിച്ച ശേഷം ദയാഹർജി നൽകി കാത്തിരിക്കുന്ന തടവുപുള്ളിയുടെ വേഷമായിരുന്നു എനിക്ക്. മേക്കപ്പ് ചെയ്തു ചെന്നപ്പോൾ എനിക്കു വേണ്ടി സെൽ തുറന്നിട്ടിരിക്കുന്നു. ചന്ദ്രൻ കിടന്ന അതേ സെല്ലുതന്നെ(റിപ്പർ ചന്ദ്രൻ). ചന്ദ്രനെ തൂക്കിക്കൊന്ന ശേഷം ആരെയും അവിടെ കിടത്തിയിട്ടില്ല. പിന്നെ, ദിവസങ്ങളോളം ആ സെല്ലിനകത്തായിരുന്നു ഷൂട്ടിങ്. മിക്കപ്പോഴും ഞാൻ തനിയെ. ഷോട്ടുകൾക്കിടയിൽ സെല്ലിന്റെ പൂട്ടലും തുറക്കലും ആവർത്തിക്കേണ്ടതുകൊണ്ട് ഞാൻ അതിനകത്തു തന്നെ ഇരുന്നു. ചന്ദ്രൻ മരണത്തിനു മുൻപു ചുമരിൽ എന്തെല്ലാമോ എഴുതി വച്ചിരുന്നു. ലോക നേതാക്കൾ കൊല്ലപ്പെട്ട ദിനങ്ങളായിരുന്നു അതിൽ കുറേ. ബാക്കി ആരുടെയൊക്കെയോ പേരുകൾ. ദയാഹർജി തള്ളി തടവുപുള്ളിയെ തൂക്കിലേറ്റുന്നതാണ് സിനിമയുടെ ക്ലൈമാക്സ്. ദിവസങ്ങളോളം സെല്ലിൽ കടന്നതോടെ എനിക്ക് ഉറക്കം നഷ്ടപ്പെട്ടു തുടങ്ങി. തൂക്കിലേറ്റപ്പെട്ട രാമസ്വാമി, ബാലകൃഷ്ണൻ എന്നിവരെല്ലാം കിടന്ന സെല്ലാണത്. അവരിൽ ചിലർ എന്റെ കൂടെയുണ്ടോ എന്നു തോന്നിയ നിമിഷങ്ങൾ. വല്ലാത്തൊരു…

Read More

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമാണ് ഉണ്ട. അനുരാഗ കരിക്കിൻ വെള്ളം എന്ന ആദ്യ ചിത്രം കൊണ്ട് തന്നെ വലിയൊരു ആരാധക വൃന്ദത്തെ ഉണ്ടാക്കി എടുക്കാൻ സാധിച്ച സംവിധായകനാണ് ഖാലിദ് റഹ്‌മാൻ.അദ്ദേഹമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.റിലീസ് ചെയ്ത ക്യാരക്ടർ പോസ്റ്ററുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ഏറെ തരംഗമായിരുന്നു. SI മണികണ്ഠൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്.ആദ്യ ചിത്രമായ അനുരാഗ കരിക്കിൻ വെള്ളത്തിലൂടെ തന്നെ ശഏറെ ശ്രദ്ധേയനായ ഖാലിദ് റഹ്മാന്റെ രണ്ടാം ചിത്രമെന്ന നിലയിൽ ഏറെ പ്രതീക്ഷയായിരുന്നു ഉണ്ടയിൽ ഉള്ളത്. ചിത്രത്തിൻറെ ആദ്യ ടീസർ മെയ് മാസം പതിനാറാം തീയതി പുറത്തിറങ്ങുമെന്നാണ് ഇപ്പോൾ. പുറത്തുവരുന്ന റിപ്പോർട്ടുകൾ വൈകുന്നേരം 7 മണിക്ക് ആയിരിക്കും ചിത്രത്തിലെ ടീസർ പുറത്തുവിടുക .ജൂൺ ആറിന് ഈദ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തും

Read More

കലാഭവൻ ഷാജോൺ ആദ്യമായി സംവിധായകൻ ആകുന്ന ബ്രദേഴ്‌സ് ഡേയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.യുവ സുപ്പർ താരം പൃഥ്വിരാജ് ആണ് ചിത്രത്തിലെ നായകൻ.മാജിക്ക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്.ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നതും ഷാജോൺ തന്നെയാണ്.ഒരു ഔട്ട് ആൻഡ് ഔട്ട് മാസ്സ് കോമഡി എന്റർടൈനർ ആയിട്ടാണ് ബ്രദേഴ്‌സ് ഡേ അണിയിച്ചൊരുക്കുന്നത്. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ പുറത്തിറങ്ങുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. നാളെ വൈകുന്നേരം 6 മണിക്ക് ആയിരിക്കും ചിത്രത്തിലെ പോസ്റ്റർ പുറത്തിറങ്ങുക.പൃഥ്വിരാജ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം എന്ന നിലയിൽ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി ,മിയ, പ്രയാഗ മാർട്ടിൻ ,ഐമാ സെബാസ്റ്റ്യൻ എന്നിവരാണ് നായികമാരായി എത്തുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ലൂസിഫറിൽ കലാഭവൻ ഷാജോണും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Read More

മലയാള സിനിമയിൽ നിരവധി ക്വാളിറ്റി സിനിമകൾ സമ്മാനിച്ച പ്രൊഡക്ഷൻ ഹൗസ് ആണ് ഫ്രൈഡേ ഫിലിം ഹൗസ്. ആദ്യചിത്രമായ മങ്കി പെൻ മുതൽ അവസാന ചിത്രമായ ജൂൺ വരെ നീളുന്നു ക്വാളിറ്റി സിനിമകൾ ഒരുക്കുന്നതിൽ ഫ്രൈഡേ ഫിലിം ഹൗസിന്റെ പട്ടിക.ഇപ്പോൾ ഇതാ തൃശൂർ പൂരം ചിത്രം പ്രഖ്യാപികച്ചിരിക്കുകയാണ് ഫ്രൈഡേ ഫിലിം ഹൗസ്. മലയാളത്തിന്റെ പ്രിയപ്പെട്ട നായക നടനായ ജയസൂര്യയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. രാജേഷ് മോഹനൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും രചിക്കുന്നത് സംഗീതസംവിധായകനായ രതീഷ് വേഗയാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം .രതീഷ് തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. പ്രകാശ് വേലായുധം ആണ് ചിത്രത്തിൻറെ ഛായാഗ്രഹകൻ. ചിത്രത്തിൽ മാസ്സ് പരിവേഷത്തിൽ ആണ് ജയസൂര്യ എത്തുന്നത്.തൃശ്ശൂരിന്റെ പശ്ചാത്തലത്തിൽ ആണ് ചിത്രം ഒരുങ്ങുന്നത്.റൗണ്ട് വിജയൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ജയസൂര്യ അവതരിപ്പിക്കുന്നത്. ഈ വർഷം ഒക്ടോബറിൽ പ്രദർശനത്തിനെത്താൻ പാകത്തിന് ചിത്രത്തിൻറെ ഷൂട്ടിംഗ് നടക്കും.

Read More

യുവതാരനിരയിൽ ഏറെ ശ്രദ്ധേയനായ, ഒട്ടനവധി ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ നെഞ്ചിലിടം നേടിയ ഷെയ്ൻ നിഗത്തിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന ഇഷ്‌ക് ഈ വെള്ളിയാഴ്‌ച തീയറ്ററുകളിൽ എത്തുകയാണ്. ഇരിട്ടിയിലെ പത്രപ്രവർത്തകനായ മനോഹരൻ കൈതപ്രത്തിന്റെ മകൻ അനുരാജ് മനോഹറിന്റെ ആദ്യ സിനിമ കൂടിയാണിത്. എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിനുശേഷം സിനിമയോടുള്ള ഇഷ്ക്കു മൂത്ത് സംവിധാന സഹായിയായി പ്രവർത്തിച്ചു തുടങ്ങിയ അനുരാജ് ചുരുങ്ങിയ കാലം കൊണ്ടുതന്നെ സിനിമാലോകത്ത് ശ്രദ്ധേയനാവുകയും സ്വതന്ത്ര സംവിധായകനാവുകയും ചെയ്തു.ബി.ഉണ്ണികൃഷ്ണനിൽ തുടങ്ങി ലിജോ ജോസ് പല്ലിശ്ശേരിയുടെ ഹിറ്റ് സിനിമ ആമേൻ, മമ്മൂട്ടിയുടെ പുളളിക്കാരൻ സ്റ്റാറാ തുടങ്ങിയവയുടെയൊക്കൊ പിന്നണിയിൽ അനുരാജും ഉണ്ടായിരുന്നു. ഇപ്പോഴിതാ മകന്റെ ആദ്യ സംവിധാന സംരംഭത്തെ കുറിച്ച് അച്ഛൻ മനോഹരൻ കൈതപ്രത്തിന്റെ നെഞ്ചിൽ തട്ടുന്ന വാക്കുകൾ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഈ വാക്കുകൾ കുറിച്ചത്. ആറാം ക്ലാസിൽ പഠിക്കുന്ന കാലത്ത് പയ്യന്നൂർ ശോഭ തീയറ്ററിൽ നിന്നാണ് ആദ്യ സിനിമ കാണുന്നത്. കാട്ടുതുളസി. കർഷക തൊഴിലാളിയെന്നോ ഇല്ലങ്ങളിലെ വീട്ടുവേലക്കാരിയെന്നോ നിശ്ചയമില്ലാത്ത തരത്തിൽ ജോലി ചെയ്തിരുന്ന അമ്മയുടെ…

Read More

മമ്മൂട്ടി നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം .ചിത്രത്തിലെ മൂന്ന് ഷെഡ്യൂളുകളുടെ ഷൂട്ടിംഗ് പൂർത്തിയായി കഴിഞ്ഞു. എം പത്മകുമാർ സംവിധാനം ചെയ്ത ചിത്രം നിർമ്മിക്കുന്നത് വേണു കുന്നപ്പള്ളി ആണ്.ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. ചിത്രത്തിലെ അവസാന ഘട്ട ഷൂട്ടിങ്ങിനുവേണ്ടി ഒരുക്കിയിരിക്കുന്ന വലിയ സെറ്റുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാവിഷയമായി മാറിയിരിക്കുന്നത് .20 ഏക്കറോളം ചുറ്റളവിൽ വലിയ ബ്രഹ്മാണ്ഡ സെറ്റ് തന്നെയാണ് മാമാങ്കത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത്. കൊച്ചിയിലെ നെട്ടൂരിൽ ഇരുപത് ഏക്കറോളം സ്ഥലത്ത് നാലുമാസം എടുത്തു 100 തൊഴിലാളികൾ പണികഴിപ്പിച്ച സെറ്റ് ആണ് ഈ ചിത്രത്തിനു വേണ്ടി ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ മറ്റ് പ്രധാന രംഗങ്ങളും ക്ലൈമാക്സ് രംഗങ്ങളും ഷൂട്ട് ചെയ്യുന്നതും ഇവിടെ വച്ചായിരിക്കും. പപത്ത് കോടിയിലധികം രൂപയാണ് ഈ സെറ്റ് ഇടുവാൻ വേണ്ടി മാത്രം ചിത്രത്തിന്റെ നിർമാതാവ് വേണു കുന്നപ്പള്ളി മുടക്കിയിരിക്കുന്നത് .ഈ ചിത്രത്തിന്റെ ടെക്നിക്കൽ ക്വാളിറ്റിയിൽ എത്രത്തോളം ഈ സിനിമയുടെ അണിയറ പ്രവർത്തകർ ശ്രദ്ധാലുക്കളാണ് എന്ന് ഇതിൽ…

Read More