Author: webadmin

തൃശൂർ പൂരത്തിന് ആണുങ്ങൾ മാത്രമാണ് പോകുന്നത് എന്ന റിമ കല്ലിങ്കലിന്റെ വിവാദ പരാമർശത്തിന് മറുപടിയുമായി നടി മായ മേനോൻ. നിങ്ങൾ ശരിയായ ഒരു തൃശൂർകാരിയാണെങ്കിൽ ഇത്തരം വിഡ്ഢിത്തം പുലമ്പില്ലായിരുന്നുവെന്ന് മായ മേനോൻ പറയുന്നു. യാത്രക്കാരുടെ ശ്രദ്ധക്ക് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്ന മായ മേനോൻ ഒരിടവേളക്ക് ശേഷം വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ശിക്കാരി ശംഭു, മായാനദി, വിജയ് സൂപ്പറും പൗർണ്ണമിയും തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച മായ മേനോൻ ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധായകനാകുന്ന നിവിൻ പോളി – നയൻ‌താര ചിത്രം ലവ് ആക്ഷൻ ഡ്രാമയിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മായ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്: ” വിദേശത്തൊക്കെ വലിയ വലിയ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ അവിടെ ആണുങ്ങള്‍ മാത്രമാണോ, പെണ്ണുങ്ങളും വരുന്നില്ലേ? അതു പോലെ നമുക്കിവിടെ തുടങ്ങാം. #News ” – റിമ കല്ലിങ്കൽ “സഹപ്രവർത്തകയാണെങ്കിലും ഇത്തരം പൊട്ടത്തരം പറഞ്ഞാൽ കേട്ടു കൊണ്ട് നിൽക്കുവാൻ ബുദ്ധിമുട്ടുണ്ട്…. നിങ്ങൾ ശരിയായ…

Read More

“ഞാനെന്തേ ചുവപ്പിനെ പ്രണയിച്ചത്? അതിനെ കൊതിച്ചത്? ഉദിക്കുന്ന സൂര്യനും പിനീടുദിക്കാനുറങ്ങാനലകടലി- ലൊളിക്കാനിറങ്ങുന്ന സൂര്യനും ചുവപ്പല്ലേ….. തൊടിയില്‍ ചിരിച്ച ചെത്തിയും ചെമ്പകവും ചെമ്പരത്തിയും ചുവപ്പയിരുന്നില്ലേ…. ഉടലെടുക്കാനുടവാളെടുത്താര്‍ക്കു- ന്നോരാകോലത്തിനും പിന്നെ കോമരത്തിനുമതേ നിറം – ചുവപ്പ്…. അവള്‍ നീട്ടിയ മുള്ളുകളടര്‍ത്തിയ പനിനീരിനും എന്‍റെ ഹൃദയത്തിനുമൊരേ നിറമായിരുന്നു… ചുവപ്പ്….. ഇവയ്ക്കു മാത്രമല്ല, അഗ്നിയും അഗ്നിയായെന്നില്‍ ആളിപ്പടര്‍ന്ന നിന്‍റെ പ്രണയവും ചുവപ്പല്ലേ…? സമസ്താപരാധങ്ങളും ഉരുക്കിക്കളയുന്ന അഗ്നികുണ്ടത്തിനും ചുവപ്പ് നിറം….. ഭ്രമവും ഭ്രാന്തും കോപവും ചുവപ്പ് നിറം…. പ്രണയം ചുവപ്പ്…… സ്വപ്നങ്ങളില്‍ രൗദ്രതാളത്തിലാടുന്ന ദേവിയുടെയുടയാടയും ചുവപ്പ്….” എവിടെയോ വായിച്ചു കേട്ട ചുവപ്പിന്റെ പല തലങ്ങളെ തൊടുന്നൊരീ കവിത പോലെ മനോഹരമാണ് ശ്രീജിത്ത് ദാമോദരൻ ഒരുക്കിയിരിക്കുന്ന വുമൺ ഇൻ റെഡ് എന്ന ഈ ഫിക്ഷനൽ ഫോട്ടോ സ്റ്റോറി. അകത്തളങ്ങളിൽ അടച്ചിട്ട അടിമജന്മങ്ങളല്ല സ്ത്രീയെന്ന സത്യം വിളിച്ചോതുന്നതോടൊപ്പം അവളിലെ രൗദ്രത്തെയും പകയേയും അതിന്റെ പൂർണതയിൽ തൊട്ടറിഞ്ഞ ക്ലിക്കുകൾ കൂടിയാണ് ഓരോന്നും. എഞ്ചിനീയറിംഗ് കരിയർ ഉപേക്ഷിച്ച് ഫോട്ടോഗ്രാഫി കരിയറിലേക്ക് ചുവട് മാറ്റിയ ശ്രീജിത്തിന്…

Read More

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമാണ് ഉണ്ട. അനുരാഗ കരിക്കിൻ വെള്ളം എന്ന ആദ്യ ചിത്രം കൊണ്ട് തന്നെ വലിയൊരു ആരാധക വൃന്ദത്തെ ഉണ്ടാക്കി എടുക്കാൻ സാധിച്ച സംവിധായകനാണ് ഖാലിദ് റഹ്‌മാൻ.അദ്ദേഹമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.റിലീസ് ചെയ്ത ക്യാരക്ടർ പോസ്റ്ററുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ഏറെ തരംഗമായിരുന്നു. SI മണികണ്ഠൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. കേരള സംസ്ഥാന ,ദേശീയ അവാർഡുകൾ നിരവധി തവണ മേടിച്ച പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ചിത്രത്തെ കുറിച്ച് പ്രശാന്ത് പിള്ള പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു . ചിത്രത്തിലെ പശ്ചാത്തല സംഗീതം ഇപ്പോൾ ഒരുക്കുകയാണ് എന്നും മമ്മൂട്ടിയുടെ ഗംഭീര പ്രകടനത്തിനായി നിങ്ങളെല്ലാവരും കാത്തിരിക്കുക എന്നും അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയുണ്ടായി. അതിനുപിന്നാലെ ഇൻസ്റ്റഗ്രാമിൽ ഒരു മികച്ച സിനിമ തന്നെ ഖാലിദ് റഹ്‌മാൻ വീണ്ടും തന്നിരിക്കുന്നത് എന്ന് അദ്ദേഹം സ്റ്റോറി ഇടുകയും ഉണ്ടായി. പ്രശാന്ത് പിള്ളയുടെ ഈ വാക്കുകളെ…

Read More

മലയാളസിനിമയിൽ മോഹൻലാലിൻറെ താരപദവി ഉറപ്പിച്ച ചിത്രമായ ഇരുപതാം നൂറ്റാണ്ട് പിറവി എടുത്തിട്ട് ഇന്നേക്ക് 32 വർഷം തികയുകയാണ്. മോഹൻലാലിൻറെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ മുന്നിൽ നിൽക്കുന്നതാണ് ചിത്രത്തിലെ സാഗർ ഏലിയാസ് ജാക്കി എന്ന കഥാപാത്രം. ആ മാസ്സ് കഥാപാത്രത്തിന്റെ പിറവി ഇങ്ങനെ. സംവിധായകന്‍ എം കൃഷ്ണന്‍നായരുടെ പ്രിയ ശിഷ്യന്‍മാരിലൊരാളായിരുന്ന കെ മധു സ്വതന്ത്ര സംവിധായകനായ ശേഷം ചെയ്ത ആദ്യ രണ്ട് ചിത്രങ്ങളും (മലരും കിളിയും, ഈ കൈകളില്‍) പരാജയത്തില്‍ കലാശിച്ചിരുന്നു. കലൂര്‍ ഡെന്നീസിന്റെ രചനയില്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ചിത്രങ്ങളായിരുന്നു ഇവ രണ്ടും. അസോസിയേറ്റ് ഡയറക്ടറായിരുന്ന കാലം മുതല്ക്കേ കെ മധുവിനെ പരിചയമുള്ള നിര്‍മ്മാതാവ് അരോമ മണി അദ്ദേഹത്തിന്റെ അടുത്ത ചിത്രം നിര്‍മ്മിക്കാനായി മുന്നോട്ട് വന്നു. പുതിയ ചിത്രത്തിനായി പുതിയൊരു കൂട്ടുകെട്ട് പരീക്ഷിക്കാന്‍ തീരുമാനിച്ച കെ മധു സ്ക്രിപ്റ്റിനായി ഡെന്നീസ് ജോസഫിനെ സമീപിച്ചു. ഡെന്നീസ് ജോസഫാകട്ടെ ‘രാജാവിന്റെ മകന്‍’ വിജയിച്ചതിനെത്തുടര്‍ന്ന് നിരവധി പുതിയ പ്രോജക്റ്റുകളില്‍ മുഴുകിയിരിക്കുന്ന സമയവും..…

Read More

ഒരു അഭിമുഖത്തിൽ തൃശൂർ പൂരം ആണുങ്ങളുടെ മാത്രം പൂരമാണെന്ന് പങ്കുവച്ചിരുന്നു നടി റിമ കല്ലിങ്കൽ.പൊതു സ്ഥലങ്ങളിലും സ്ത്രീകളും പുരുഷന്‍മാരും ഒന്നിച്ചു ചേരുമ്പോഴല്ലേ രസമുള്ളൂ എന്ന് ചോദിക്കുകയാണ് താരം.വിദേശത്തൊക്കെ ആഘോഷങ്ങൾ നടക്കുമ്പോൾ അവിടെ ആണുങ്ങളും പെണ്ണുങ്ങളും ഒന്നിച്ച് ചേരുന്നുണ്ടല്ലോ ഇവിടെ അത് വലിയ കഷ്ടമാണ് എന്ന് താരം പങ്കുവെക്കുന്നു. റിമയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി രംഗത്തെത്തിയിരിക്കുകയാണ്. റിമ കല്ലിങ്കൽ പറഞ്ഞ അഭിപ്രായത്തോട് ഞാൻ പൂർണ്ണമായും യോജിക്കുന്നില്ലെന്നും പക്ഷേ വിമർശനങ്ങൾ രേഖപ്പെടുത്തേണ്ടവരോട് മാന്യമായ രീതിയിൽ പറയാം എന്നും ഹരീഷ് ഓർമ്മപ്പെടുത്തുന്നു. തെറ്റുകൾക്കെല്ലാം നിയമം മുൻപിൽ വന്നു നിൽക്കുന്ന ഈ നാട്ടിൽ സോഷ്യൽ മീഡിയയിലൂടെ ഒരു പെൺകുട്ടിക്കെതിരെയുള്ള തെറിവിളി അവസാനിപ്പിച്ചേ പറ്റൂ എന്നും താരം ഓർമിപ്പിക്കുന്നു.താൻ പലപ്പോഴും കളിയാക്കിയിട്ടുണ്ട് എങ്കിലും റിമ കല്ലിങ്കൽ തന്റെ അനിയത്തിക്കുട്ടി ആണെന്നും ഹരീഷ് കൂട്ടിച്ചേർക്കുന്നു. ഫേസ്ബുക്ക് പോസ്റ്റ് ചുവടെ : തൃശൂർ പൂരം ആണുങ്ങളുടെ പൂരമാണെന്ന് റീമ പറഞ്ഞതിനോട് ഞാൻ പൂർണ്ണമായും യോജിക്കുന്നില്ലാ… പക്ഷെ അങ്ങിനെ ഒരു…

Read More

2019 ആദ്യ പകുതിയിലേക്ക് അടുക്കുമ്പോൾ വേൾഡ് വൈഡ് ബോക്‌സോഫീസിൽ സൗത്ത് ഇന്ത്യൻ സൂപ്പർസ്റ്റാറുകൾ പകരം വെക്കാനില്ലാത്ത പ്രകടനമാണ് കാഴ്‌ച വെച്ചിരിക്കുന്നത്. ആറ് സൗത്ത് ഇന്ത്യൻ ചിത്രങ്ങളാണ് ഈ കാലയളവിൽ വേൾഡ് വൈഡ് നൂറ് കോടി കളക്ഷന്റെ പൊൻ തിളക്കം സ്വന്തമാക്കിയത്. രജനികാന്ത് ചിത്രം പേട്ട, തല അജിത് ചിത്രം വിശ്വാസം, വെങ്കിടേഷ് ചിത്രം F2, ലാലേട്ടൻ ചിത്രം ലൂസിഫർ, രാഘവ ലോറൻസ് ചിത്രം കാഞ്ചന 3 എന്നീ ചിത്രങ്ങൾക്ക് പിന്നാലെ ഈ വീക്കെൻഡിൽ 4 ദിവസങ്ങൾ കൊണ്ട് തന്നെ മഹേഷ് ബാബു ചിത്രം മഹർഷിയും 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുകയാണ്. #Maharshi enters in 100 cr club by the end of first weekend. 6th South Indian 100cr Grosser in 2019. 2019 South 100 cr grossers (Worldwide): 1 – #Petta 2 – #Viswasam 3 – #F2 4…

Read More

പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലൂസിഫർ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്.മലയാള സിനിമയിലെ ബോക്സ് ഓഫീസ്- തിയേറ്റർ റൺ റെക്കോർഡുകളിൽ ഏകദേശം മുഴുവൻ റെക്കോർഡുകളും തന്റെ കൈപ്പിടിയിൽ ആക്കിയ ആളാണ് മോഹൻലാൽ.കേരളത്തിൽനിന്ന് ആയാലും ഇന്ത്യയിൽനിന്ന് ആയാലും ഇന്ത്യക്ക് വെളിയിൽ നിന്നായാലും ആരേയും അമ്പരപ്പിക്കുന്ന കളക്ഷനാണ് ചിത്രത്തെ തേടിയെത്തിയിരിക്കുന്നത്. ചിത്രം ഓൺലൈൻ റിലീസിംഗ് പോർട്ടലായ ആമസോൺ പ്രൈം കൂടി മെയ് മാസം പതിനാറാം തീയതി റിലീസ് ചെയ്യുന്നു എന്നതാണ് ചിത്രത്തെ സംബന്ധിച്ച് ഏറ്റവും പുതിയ വാർത്തകൾ. ചിത്രം റിലീസ് ചെയ്ത അമ്പതാം ദിവസത്തിലെക്ക് എത്തുമ്പോഴാണ് ചിത്രം ഓൺലൈനിലും ലഭ്യമാകുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇതാദ്യമായിരിക്കും തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുമ്പോഴും ഒരു ചിത്രത്തിൻറെ ഓൺലൈൻ റിലീസ് നടക്കുന്നത് . റെക്കോർഡ് തുകയ്ക്കാണ് ഓൺലൈൻ ആമസോൺ പ്രൈം സ്വന്തമാക്കിയതെന്നാണ് ലഭിക്കുന്ന സൂചനകൾ .തിയേറ്ററുകളിൽ ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു എന്നതിനാൽ ആമസോൺ പ്രൈമിൽ കൂടി വലിയ ഒരു…

Read More

നവാഗതരായ ജിബി, ജോജു എന്നിവര്‍ ചേര്‍‍ന്ന് സംവിധാനം ചെയ്യുന്ന ഇട്ടിമാണി ഒടിയന്‍, ലൂസിഫര്‍, മരക്കാര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ആശീര്‍വാദ് സിനിമാസ് നിര്‍മിക്കുന്ന ചിത്രമാണ്. സുനില്‍, മാര്‍ട്ടിന്‍ പ്രക്കാട്ട്, ജിബു ജേക്കബ് തുടങ്ങിയ സംവിധായകര്‍ക്കൊപ്പം സഹായികളായി പ്രവര്‍ത്തിച്ചവരാണ് ജിബിയും ജോജുവും. ഒരു തൃശ്ശൂർകാരന്റെ വേഷത്തിൽ ലാലേട്ടൻ എത്തുന്ന ചിത്രത്തിൽ ഹണി റോസാണ് നായിക. സംവിധായകരായി അരങ്ങേറ്റം കുറിയ്ക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിനെ നായകനായി ലഭിച്ചതിന്റെ അനുഭവം പറയുകയാണ് ജിബിയും ജോജുവും. നാന വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇരട്ടസംവിധായകര്‍ ഇതേക്കുറിച്ച് പറയുന്നത്. 2017 ജനുവരിയിലാണ് ലാല്‍സാറിന്റെ വീട്ടില്‍ പോയി തിരക്കഥ കേള്‍പ്പിക്കാന്‍ അവസരം ലഭിക്കുന്നത്. വായിക്കുന്നതിന് മുന്‍പ് ഒരു കാര്യം ഞങ്ങള്‍ തുറന്നുപറഞ്ഞിരുന്നു. അദ്ദേഹത്തിനുവേണ്ടി എഴുതിയതല്ല ഈ തിരക്കഥ എന്ന്. തീര്‍ച്ഛയായും അതിന്റെ പോരായ്മകള്‍ തിരക്കഥയിലുണ്ടായിരുന്നു. കേട്ടുകഴിഞ്ഞപ്പോള്‍ സാറിനും അതാണ് ഫീല്‍ ചെയ്തത്. ആ മാറ്റങ്ങള്‍ വരുത്താന്‍ അദ്ദേഹം പറഞ്ഞു.’ അഞ്ച് മാസങ്ങള്‍കൊണ്ട് തിരക്കഥയില്‍ മാറ്റങ്ങള്‍ വരുത്തി ‘വെളിപാടിന്റെ പുസ്തക’ത്തിന്റെ ലൊക്കേഷനില്‍ ചെന്നപ്പോള്‍ പക്ഷേ…

Read More

ദുൽഖർ സൽമാൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിന്റെ പേര് അശോകന്റെ ആദ്യരാത്രി എന്നാണ് എന്ന് സോഷ്യൽ മീഡിയയിൽ വാർത്തകൾ വന്നിരുന്നു. ഏപ്രിൽ 22-നാണ് നിർമ്മാണ രംഗത്തേക്ക് കടക്കുന്നു എന്ന വാർത്ത ദുൽഖർ പുറത്തുവിട്ടത്. ചിത്രത്തിന്റെ പൂജ ഇന്നലെ കൊച്ചിയിൽ നടന്നു.ചിത്രം സംവിധാനം ചെയ്യുന്നത് സിയാസ് മീഡിയ സ്കൂൾ പൂർവ വിദ്യാർത്ഥി ഷംസു സൈബയാണ്. സഹസംവിധായകനായി സമദ് ഷാനും ഗാനരചയിതാവായി മുസമ്മിൽ കുന്നുമ്മേലും ചിത്രത്തിലൂടെ അരങ്ങേറുന്നു. ഇരുവരും സിയാസ് മീഡിയാ സ്കൂളിലെ പൂർവ വിദ്യാർഥികളാണ്. എന്നാൽ ചിത്രത്തിന്റെ പേര് അശോകന്റെ ആദ്യരാത്രി എന്നതാണ് എന്ന വാർത്തകൾ അണിയറ പ്രവർത്തകർ നിഷേധിച്ചു.ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. പേര് ഉടൻ കണ്ടെത്തി പ്രേക്ഷകരെ അറിയിക്കുക.ബാക്കി എല്ലാം തെറ്റായ വാർത്തയാണ്,അവർ പറഞ്ഞു ചിത്രത്തിൽ ഗ്രിഗറി ആണ് നായകനായി എത്തുന്നത്. ദുൽഖറിനൊപ്പം നിരവധി ചിത്രങ്ങളിൽ സഹനടനായി ഗ്രിഗറി അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിൽ നായികമാരായി എത്തുന്നത് അനുപമ പരമേശ്വരൻ, അനുസിത്താര, നിഖില വിമൽ എന്നിവരാണ് . ഒരു ഇടവേളയ്ക്കു ശേഷമാണ് അനുപമ പരമേശ്വരൻ മലയാള…

Read More

യുവതാരങ്ങളിൽ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. സ്റ്റൈലിലും മാസ്സിലും ഉണ്ണിക്ക് മുന്നിൽ യുവതാരങ്ങളിൽ വേറെ ആരും തന്നെ ഇല്ല എന്ന് വേണമെങ്കിൽ പറയാം. ഇന്നലെ തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഉണ്ണി പോസ്റ്റ് ചെയ്‌ത ഒരു ഫോട്ടോയും അതിൻറെ താഴെ വന്ന് ഒരു കമന്റുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. ഒരു കൊച്ചുകുഞ്ഞിന്റെ കൂടെയുള്ള ചിത്രം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഉണ്ണി പോസ്റ്റ് ചെയ്തിരുന്നു. ഇവൾ സുന്ദരിയല്ലെ എന്ന ക്യാപ്‌ഷനോട് കൂടെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ഒരു ആരാധകൻ ഇങ്ങനെ കമൻറ് ചെയ്തു ” ഉണ്ണിയേട്ടാ, ചേട്ടനും വേണ്ടേ ഇങ്ങനെ ഒരു കുട്ടി” ഇതിന് മറുപടിയായി ശവത്തിൽ കുത്തല്ലേ കുട്ടാ എന്നായിരുന്നു ഉണ്ണിമുകുന്ദൻറെ റിപ്ലൈ.റിപ്ലേ നിമിഷനേരംകൊണ്ട് വൈറലായിരിക്കുകയാണ് . ഇതിനിടയിൽ ഉണ്ണിമുകുന്ദന് ഉടൻ വിവാഹം ഉണ്ടോ എന്ന രീതിയിൽ ഇഷ്ടംപോലെ കമൻറുകൾ ആണ് ഉണ്ണി മുകുന്ദന്റെ പോസ്റ്റിൽ വന്നു കൊണ്ടിരിക്കുന്നത്

Read More