Author: webadmin

യുവനടിമാരിൽ ശ്രദ്ധേയയായ നടിയാണ് ഐശ്വര്യലക്ഷ്മി.ചെയ്ത കഥാപാത്രങ്ങളെല്ലാം തന്നെ ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ച ലക്ഷ്മിയുടെ ഏറ പുതിയ ചിത്രങ്ങളും ഹിറ്റ് ചാർട്ടിൽ ഇടംപിടിക്കാൻ സാധിക്കുന്ന ചിത്രങ്ങൾ തന്നെയാണ്. ഈ അടുത്ത് നടന്ന മഴവിൽ മനോരമ എന്റർടൈന്മെന്റ്‌സ് അവാർഡിൽ ഐശ്വര്യ ലക്ഷ്മി മികച്ച നടി, മികച്ച സ്റ്റാർ പെയർ എന്നി അവാർഡുകൾ ലഭിച്ചിരുന്നു.പ്രോഗ്രാമിന്റെ പ്രോമോ വീഡിയോ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഐശ്വര്യ ലക്ഷ്മിയുടെ ഗൗൺ കണ്ടിട്ട് ഈ പാവാടയ്ക്ക് കിലോയ്ക്ക് എത്ര വില എന്ന് രമേശ് പിഷാരടി തമാശരൂപേണ ചോദിക്കുന്നതും പ്രോമോ വീഡിയോയിൽ ഉണ്ട് . ശനിയാഴ്ചയും ഞായറാഴ്ചയും ആയി പ്രോഗ്രാം മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യും .പൃഥ്വിരാജ് സുകുമാരന് ആദ്യമായി മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ചതും മഴവിൽ മനോരമ എന്റർടൈന്മെന്റ്‌സ് അവാർഡിൽ വച്ചായിരുന്നു .രമേശ് പിഷാരടിയും ചാക്കോച്ചനും ചേർന്നായിരുന്നു പ്രോഗ്രാം ഹോസ്റ്റ് ചെയ്തത് . വൻ വിജയമായി തീർന്ന പ്രോഗ്രാം മിനിസ്ക്രീനിലും റെക്കോർഡ് തിരുത്തുമെന്ന തന്നെയാണ് അണിയറ പ്രവർത്തകർ കരുതുന്നത്

Read More

തെലുങ്ക് സിനിമയിൽ കോലിളക്കം സൃഷ്ടിച്ച സൂപ്പർ ഹിറ്റ് ചലച്ചിത്രം അർജുൻ റെഡ്ഡിയുടെ ഹിന്ദി റീമേക്ക് കബീർ സിങിന്റെ ട്രെയ്‌ലർ ഇന്നലെ റിലീസ് ചെയ്തിരുന്നു. തെലുങ്കിൽ വിജയ് ദേവരകൊണ്ടയാണ് അർജുൻ റെഡ്ഡിയായി എത്തിയതെങ്കിൽ ഹിന്ദിയിൽ എത്തുന്നത് ഷാഹിദ് കപൂർ ആണ് .അതിഗംഭീര പ്രകടനമാണ് ട്രയ്ലറിൽ ഷാഹിദ് കപൂർ കാഴ്ചവയ്ക്കുന്നത്. സന്ദീപ് റെഡ്ഡി വങ്കയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അർജുൻ റെഡ്‌ഡി സംവിധാനം ചെയ്തതും സന്ദീപ് തന്നെയായിരുന്നു. ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസിന് പിന്നാലെ ആരാധകർക്ക് ഉപദേശവുമായി എത്തിയിരിക്കുകയാണ് നടൻ ഷാഹിദ് കപൂർ.ചിത്രത്തില്‍ മദ്യം, സിഗരറ്റ് തുടങ്ങിയ ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം വലിയ തോതില്‍ കാണിക്കുന്നുണ്ട്. ഇതിനെതിരെയാണ് യുവാക്കള്‍ക്ക് ഉപദേശവുമായി താരമെത്തിയത്. ചിത്രത്തിലെ കഥാപാത്രത്തിന്റെ വേദന കാണിക്കാന്‍ മാത്രമാണ് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം കാണിച്ചിരിക്കുന്നത്. എന്നാല്‍ പ്രേക്ഷകര്‍ അതിലൊന്നും മയങ്ങി വീഴരുതെന്ന് ഷാഹിദ് പറഞ്ഞു. കിയാര അദ്വാനി ആണ് ഈ ചിത്രത്തിൽ നായികയായെത്തുന്നത്. ഈവർഷം ജൂൺ 21- നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.…

Read More

ലിജോ ജോസ് പെല്ലിശ്ശേരി 2017 ൽ സംവിധാനം ചെയ്ത ചിത്രമാണ് അങ്കമാലി ഡയറീസ്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ ട്രെയിലർ ഇന്നലെ പുറത്തിറങ്ങി. റീമേക്ക് ചിത്രം ഫലക്ക്നുമ ദാസ് സംവിധാനം ചെയ്തിരിക്കുന്നത് വിശ്വാക് സെന്നാണ്. സംവിധായകൻ ചിത്രത്തിൽ പെപ്പേ എന്ന കഥാപാത്രമായി എത്തുന്നുണ്ട്.ട്രെയിലർ ഇരുകൈകളും നീട്ടി ആണ് പ്രേക്ഷകർ സ്വീകരിച്ചത്.സലോനി മിശ്ര, ഹർഷിത ഗൗർ, പ്രശാന്തി , ഉട്ടേജ്, തരുൺ ഭാസ്കർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. മലയാള ചിത്രത്തിന്റെ ട്രെയിലറിന് സമാനമായ ഒരു രീതിയിൽ തന്നെയാണ് റീമേക്ക് ട്രെയിലറും പുറത്തിറങ്ങിയത്. വിവേക് സാഗറാണ് സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്. അങ്കമാലി ഡയറീസ് വിജയിച്ചപ്പോൾ മറ്റു ഭാഷകളിലുള്ള സംവിധായകർ ചിത്രം റീമേക്ക് ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും നാലുഭാഷകളിൽ ചിത്രത്തിന്റെ റീമേക്ക് അവകാശം വിറ്റുപോവുകയും ചെയ്തു. കോലാപൂർ ഡയറീസ് എന്നാണ് ചിത്രത്തിന്റെ മറാഠി റീമേക്കിന്റെ പേര്. ചിത്രത്തിന്റെ ആദ്യ റിമേക്ക് കൂടിയാണ് ഫലക്ക്നുമ ദാസ്.

Read More

ദുൽഖർ സൽമാൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിന്റെ പേര് അശോകന്റെ ആദ്യരാത്രി എന്നാണ് എന്ന് സോഷ്യൽ മീഡിയയിൽ വാർത്തകൾ വന്നിരുന്നു. ഏപ്രിൽ 22-നാണ് നിർമ്മാണ രംഗത്തേക്ക് കടക്കുന്നു എന്ന വാർത്ത ദുൽഖർ പുറത്തുവിട്ടത്. ചിത്രത്തിന്റെ പൂജ ഇന്നലെ കൊച്ചിയിൽ നടന്നു.ചിത്രം സംവിധാനം ചെയ്യുന്നത് സിയാസ് മീഡിയ സ്കൂൾ പൂർവ വിദ്യാർത്ഥി ഷംസു സൈബയാണ്. സഹസംവിധായകനായി സമദ് ഷാനും ഗാനരചയിതാവായി മുസമ്മിൽ കുന്നുമ്മേലും ചിത്രത്തിലൂടെ അരങ്ങേറുന്നു. ഇരുവരും സിയാസ് മീഡിയാ സ്കൂളിലെ പൂർവ വിദ്യാർഥികളാണ്. എന്നാൽ ചിത്രത്തിന്റെ പേര് അശോകന്റെ ആദ്യരാത്രി എന്നതാണ് എന്ന വാർത്തകൾ അണിയറ പ്രവർത്തകർ നിഷേധിച്ചു.ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. പേര് ഉടൻ കണ്ടെത്തി പ്രേക്ഷകരെ അറിയിക്കുക.ബാക്കി എല്ലാം തെറ്റായ വാർത്തയാണ്,അവർ പറഞ്ഞു സിനിമയുടെ പൂജയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിലൂടെ പങ്കുവച്ചിരുന്നു.ഭാര്യ അമാല്‍ സൂഫിയയ്ക്ക് ഒപ്പമാണ് ദുല്‍ഖര്‍ ചടങ്ങിനെത്തിയത്.കൂടാതെ നടന്മാരായ സണ്ണി വെയ്ൻ, ശേഖർ മേനോൻ, ജേക്കബ് ഗ്രിഗറി, വിജയരാഘവൻ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു. ചിത്രത്തിലെ താരനിർണയം നടന്നുകൊണ്ടിരിക്കുകയാണ്. നിരവധി പുതുമുഖങ്ങൾക്ക്…

Read More

‘ലാല്‍ അമേരിക്കയില്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അമേരിക്കയില്‍.. അഭിനേതാക്കളും സംവിധായകനും ന്യൂ ജേഴ്സിയില്‍ താമസം. ഗ്രേറ്റ്‌ അഡ്വഞ്ചര്‍ എന്നൊരു കാര്‍ണിവല്‍ നടക്കുന്ന സ്ഥലത്ത് വച്ച് പാട്ട് ചിത്രീകരണം കഴിഞ്ഞു സത്യന്‍ അന്തിക്കാടും മോഹന്‍ ലാലും ടീമുമൊക്കെ ഹോട്ടലിലേക്ക് മടങ്ങി. ഹോട്ടലില്‍ എത്തിയപ്പോഴാണ് അറിയുന്നത് ഒടുവില്‍ ഉണ്ണികൃഷ്ണന്‍ മിസ്സിംഗ്‌ ആണെന്ന്. പരിഭ്രാന്തരായി എല്ലാരും.. പലയിടത്തേക്കും ഒടുവിലിനെ തേടി ആളുകള്‍ പോയി. മധു നായര്‍ ന്യൂയോര്‍ക്ക് ആയിരുന്നു ഷൂട്ടിങ്ങിന് അകമഴിഞ്ഞ് സഹായിച്ചിരുന്നത്. അദ്ദേഹത്തിന്റെ വണ്ടിയില്‍ സത്യനും ലാലും ഹോട്ടലില്‍ നിന്നു രണ്ടര മണിക്കൂര്‍ ഓടിയാലെത്തുന്ന ഗ്രേറ്റ്‌ അഡ്വഞ്ചറിലേക്ക് പോയി. കാര്‍ണിവല്‍ അവസാനിച്ചിരുന്നു. പരിഭ്രമത്തോടെ ലാലും സത്യനും അകത്തു കയറി.. ഒരു കോര്‍ണറില്‍ കുറെ നീഗ്രോകള്‍ക്കും പോലീസുകാര്‍ക്കുമിടയില്‍ പൊട്ടിച്ചിരിയോടെ പലതും പറഞ്ഞിരിക്കുന്ന ഒടുവിലിനെ കണ്ട് അസ്വസ്ഥതകള്‍ക്കിടയിലും അവര്‍ക്ക് ചിരി വന്നു. ഒരു അന്യഗ്രഹജീവിയുടെ ഭാഷ കേട്ടിട്ടെന്ന പോലെ ചുറ്റും കൂടി മറ്റുള്ളവരും ചിരിക്കുന്നു. ശരിയായ കാര്‍ണിവല്‍. ഒടുവിലിനെ പൊക്കിയെടുത്തു മടങ്ങുമ്പോള്‍ ലാല്‍ ചോദിച്ചു. “ഉണ്ണിയേട്ടന്‍ അവരോടെന്താണ്…

Read More

സിനിമയുടെ ചരിത്ര രേഖകളാണ് ചലച്ചിത്ര / സിനിമാ പ്രസിദ്ധീകരണങ്ങൾ. ഒരു കാലത്ത് ഇവയിലൂടെ മാത്രമാണ് സിനിമകളെക്കുറിച്ച് സിനിമാ പ്രേമികൾ മനസ്സിലാക്കിയിരുന്നത്. ഇവ വരുന്നത് കാത്ത് ഇരിക്കുന്ന ഒരു സമൂഹം ഉണ്ടായിരുന്നു ആ കാലത്ത്. അക്ഷരക്കൂട്ടിൽ നിന്നും വിരിയുന്ന സിനിമാ ചിത്രങ്ങളിൽ സിനിമാ ലോകം സ്വപ്നം കണ്ടിരുന്ന ഒരു സമൂഹം. ഇന്നത്തെ സിനിമാ പ്രേക്ഷകർക്ക് കേട്ടു കേൾവി പോലും ഉണ്ടാവാൻ സാധ്യതയില്ലാത്ത ആ പഴയ കാലത്തിലേക്ക് ഒരു മടക്കയാത്ര. ക്രിട്ടിക്ക് : 1970 കളിൽ നിന്നും തിരുവനന്തപുരത്തു നിന്നും ആദ്യം ദ്വൈവാരികയായി ഇറങ്ങി. പിന്നെ കാലക്രമേണ വാരികയയി.തമിഴ് പതിപ്പും പിന്നീട് ഇറങ്ങി. ശ്രീ.എസ്.കുമാർ എഡിറ്ററും, പ്രിന്ററും പബ്ളീഷറുമായി തുടങ്ങിയ പുസ്തകം. തനിനിറം : 1952 മുതൽ മാസികയായി തുടങ്ങി പിന്നീട് വാരികയായി.തിരുവനന്തപുത്ത് നിന്നുമായിരുന്നു പ്രസിദ്ധീകരണം. ശ്രീ.കലാനിലയം കൃഷ്ണൻ നായർ പത്രാധിപരായിട്ടുണ്ട് തനിനിറത്തിന്റെ. ദിനപതിപ്പ് ഉണ്ടായിരുന്നതായും അറിയാൻ കഴിഞ്ഞു. പക്ഷെ പതിപ്പിന്റെ കോപ്പി ഒന്നും കാണാൻ കഴിഞ്ഞില്ല. സിനി സൌണ്ട് : 1966 ൽ…

Read More

തൃശ്ശൂർ പൂരത്തെ കുറിച്ച് പരാമർശവുമായി നടി റീമാ കല്ലിങ്കൽ. തൃശ്ശൂർ പൂരം ആണുങ്ങൾക്ക് മാത്രമാണെന്ന് റിമാകല്ലിങ്കൽ പറയുന്നു. അതോടൊപ്പം ആണുങ്ങൾ മാത്രം തൃശ്ശൂർ പൂരത്തിനു പോയാൽ എന്താണ് കാര്യം എന്നും റിമാകല്ലിങ്കൽ ചോദിക്കുന്നു. അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് റിമ കല്ലിങ്കൽ തൃശ്ശൂർ പൂരത്തെകുറിച്ചും പൂര അനുഷ്ഠാനങ്ങളെ കുറിച്ചും മനസ്സുതുറന്നത് . ”’നമുക്കിവിടെ തുടങ്ങാം. ഒരു പ്രശ്നമുണ്ട്. തിരക്കായിരിക്കുമല്ലോ പോകണ്ട എന്ന പേടിയുമുണ്ടാകും. പണ്ടൊക്കെ അമ്പലങ്ങളിലും മറ്റ് പൊതുസ്ഥലങ്ങളിലും ഒക്കെ പോകുമ്പോൾ ആണുങ്ങളും പെണ്ണുങ്ങളും കൂടിയല്ലേ പോകാറ്.അപ്പോഴല്ലേ ഒരു രസമുള്ളൂ? ആണുങ്ങള്‍ മാത്രം പോയിട്ടെന്ത് കാര്യം? ”എല്ലാവരും ഒരുമിച്ച്‌ പോകുന്നതിലാണ് കാര്യം. പക്ഷേ അതിവിടെ നടക്കുന്നില്ല. കാരണം വരുന്നത് മുഴുവന്‍ പുരുഷന്മാരാണ്” റിമ പറയുന്നു.

Read More

പട്ടം പോലെ എന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച മാളവിക മോഹനൻ കന്നഡ, ഹിന്ദി, തമിഴ് ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. രജനികാന്ത് ചിത്രം പേട്ടയിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച മാളവിക വിജയ് ദേവ്‌റകൊണ്ടക്കൊപ്പം ഹീറോ എന്ന ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിക്കുവാൻ ഒരുങ്ങുകയാണ്. സ്വൽപം ഗ്ലാമറസായിട്ടുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ കൂടി പങ്കു വെക്കുന്നത് മൂലം സദാചാരക്കാരുടെ ഒരു പ്രധാന ഇര കൂടിയാണ് മാളവിക. കഴിഞ്ഞ ദിവസം നടി പങ്ക് വെച്ച ചിത്രത്തിൽ സദാചാരക്കാരുടെ ഒരു വേലിയേറ്റം തന്നെയാണ് കാണാൻ സാധിച്ചത്. മാളവികയുടെ വസ്ത്രധാരണത്തെയും ഇരിപ്പിനേയും വിമർശിച്ച സദാചാരക്കാർക്ക് മറുപടിയായി മറ്റൊരു പോസിൽ അതെ ഡ്രെസ്സിൽ തന്നെയുള്ള ഒരു ചിത്രമാണ് മാളവിക പോസ്റ്റ് ചെയ്‌തത്‌.

Read More

അനുരാഗ കരിക്കിന്‍വെള്ളത്തിനു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഉണ്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഛത്തീസ്ഗഡിലേക്ക് തിരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മണികണ്ഠന്‍ സി.പി എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ഹര്‍ഷാദാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കണ്ണൂര്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ഇപ്പോഴിതാ ഉണ്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറ്റെടുത്തിരിക്കുകയാണ് കേരള പൊലീസും. ഒരു കൂട്ടം പൊലീസുകാർ പോസ്റ്ററിലേതു പോലെ സമാനരീതിയില്‍ വണ്ടി ഉയര്‍ത്തി പിടിച്ചു നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഏതോ പൊലീസ് ക്യാമ്പില്‍ എടുത്ത ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ‘ഉണ്ട’യുടെ പോസ്റ്ററിന്റെ അതേ ശൈലിയില്‍ തന്നെയാണിതും. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. മൂവീസ് മില്‍, ജെമിനി സ്റ്റുഡിയോസിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ ആണ്…

Read More

കെജിഎഫ് ചാപ്റ്റർ 1 കണ്ട ആരാധകർ ഓരോരുത്തരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചാപ്റ്റർ 2ന്റെ ചിത്രീകരണത്തിന് ഇന്ന് തുടക്കം കുറിച്ചു. കഴിഞ്ഞ തിങ്കളാഴ്‌ച ആരംഭിക്കാനിരുന്ന ഷൂട്ടിംഗ് ചില കാരണങ്ങളാൽ ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു. രണ്ടാം ആദ്യ ഭാഗത്തേക്കാൾ വലുതും മികച്ചതുമായിരിക്കുമെന്ന് നായകൻ യാഷ് വെളിപ്പെടുത്തിയിരുന്നു. സംവിധായകൻ പ്രശാന്ത് നീലിന്റെ ലൊക്കേഷനിൽ നിന്നുമുള്ള ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ലീക്കായ രണ്ടാം ഭാഗത്തിലെ യാഷിന്റെ ലുക്കും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

Read More