Author: webadmin

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. അവസാനമായി ചെയ്ത ലൂസിഫറിന്റെ വലിയ വിജയത്തിലുമാണ് താരം ഇപ്പോൾ .പൃഥ്വിരാജ് ആദ്യമായി സംവിധായകനാകുന്ന ചിത്രം നിറഞ്ഞ സദസിൽ ഇപ്പോഴും പ്രദർശനം തുടരുകയാണ്.ചിത്രം 200 കോടി കളക്ഷനിലേക്ക് ആണ് ഇപ്പോൾ നീങ്ങുന്നത്. ഇതിനിടെ മോഹൻലാലിൻറെ പുതിയ ഒരു ചിത്രം വൈറലാവുകയാണ്. തൻറെ ഭാര്യയോടൊപ്പം നിൽക്കുന്ന പുതിയ ചിത്രം അദ്ദേഹം ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൂടി പങ്കുവയ്ക്കുകയുണ്ടായി. ഈ ചിത്രമാണ് നിമിഷനേരംകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇതിനുമുമ്പും ഭാര്യ സുചിത്രയോടൊപ്പമുള്ള നിരവധി ചിത്രങ്ങൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. അതെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. അതിനു സമാനമായാണ് ഈ ചിത്രം ഇപ്പോൾ വൈറലാകുന്നത്. ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഇട്ടിമാണി മെയ്ഡ് ഇനി ചൈനയുടെ ലുക്കിലാണ് മോഹൻലാൽ ഫോട്ടോയിൽ പ്രത്യക്ഷപ്പെടുന്നത്. ഏറെ ആരാധകരുള്ള ഈ ദമ്പതികളുടെ ഈ ചിത്രവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകരും സോഷ്യൽ മീഡിയ സുഹൃത്തുക്കളും

Read More

അവതാരകയായും എഴുത്തുകാരിയായും മലയാളികളുടെ പ്രിയങ്കരിയാണ് അശ്വതി ശ്രീകാന്ത്. മാതൃദിനമായിരുന്ന ഇന്നലെ ഫേസ്ബുക്കിൽ അശ്വതി പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് ഇപ്പോൾ ആരാധകർക്കും ചെറിയൊരു വിങ്ങലും പിന്നീട് സന്തോഷവും പകർന്നിരിക്കുന്നത്. ഞാനൊരു നല്ല അമ്മയല്ലേ എന്ന ചോദ്യം എന്നോട് തന്നെ ചോദിച്ച് ‘അല്ല’ എന്ന് നിർദാക്ഷിണ്യം ഉത്തരം കൊടുത്ത് വിഷാദത്തിലേയ്ക്ക് ഞാനെത്ര വട്ടം കൂപ്പു കുത്തിയിട്ടുണ്ടെന്നറിയാമോ ?? അപ്പോഴൊക്കെ ചേർത്ത് നിർത്തി ഭർത്താവ് ചോദിക്കും ‘നീ നല്ല അമ്മയല്ലെങ്കിൽ പിന്നെ ആരാടി നല്ല അമ്മ’ !! ആ ഒരു ചോദ്യത്തിന്റെ ബലത്തിൽ ഞാൻ വീണ്ടും നിവർന്നു നിൽക്കും . ദുബായിൽ റേഡിയോ അവതാരകയായിരുന്ന കാലത്താണ് പത്മ ജനിക്കുന്നത്. പ്രസവത്തിന് ഒരാഴ്ച മുൻപ് വരെയും ജോലിയ്ക്ക് പോയിരുന്നു. ഇടയ്ക്കുള്ള ചെറിയ കിതപ്പുകളും രാത്രിയിലെ മസിലുരുണ്ടു കയറ്റവും ഒഴിച്ചാൽ ഗർഭകാലം അത്ര കഠിനം ഒന്നുമില്ലായിരുന്നു. കടിഞ്ഞൂൽ പ്രസവമായതു കൊണ്ട് പന്ത്രണ്ടു മണിക്കൂർ വരെ ലേബർ പെയിൻ പ്രതീക്ഷിക്കാമെന്ന് പറഞ്ഞ ഡോക്ടറെ പോലും അമ്പരപ്പിച്ച് വെറും നാലു…

Read More

പാർവതിയും വിനായകനും അവരുടെ കഥാപാത്രങ്ങൾ കൊണ്ട് മലയാളികളെ ഏറെ വിസ്മയിപ്പിച്ചിട്ടുള്ള രണ്ടു അഭിനേതാക്കളാണ്. ഇരുവരെയും ഒരുമിപ്പിച്ചു ഒരു ചിത്രം മലയാളത്തിൽ എന്തുകൊണ്ട് ഇറങ്ങുന്നില്ല എന്ന ചോദ്യം ചോദിച്ചിരിക്കുകയാണ് നടൻ ഹരീഷ് പേരടി. മലയാള സിനിമയിലെ സവർണ കള്ളത്തരം എന്നാണ് ഇതിനെ അദ്ദേഹം നിർവചിച്ചിരിക്കുന്നത്. ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം പാർവതിയും വിനായകനും നല്ല നടി നടൻമാരാണെന്ന് തെളിയിച്ച കഴിഞ്ഞിട്ട് കുറച്ച് കാലമായി … എന്നിട്ടും ഇവർ രണ്ടു പേരും നായിക നായകൻമാരായി ഒരു സിനിമ മലയാളത്തിൽ ഉണ്ടാവാത്തത് എന്തുകൊണ്ടാണ് ?… ഇതാണ് നമ്മൾ മലയാളികളുടെ കള്ളത്തരം … പച്ച മലയാളത്തിൽ പറഞ്ഞാൽ സവർണ്ണ കള്ളത്തരം … പാർവതിക്ക് എപ്പോഴും ഫഹദ് ഫാസിലും പൃഥിരാജും ആസിഫ് അലിയും കുഞ്ചാക്കോ ബോബനും നായകൻമാരാവാനാണ് യോഗം… വിനായകൻ നായകനാണെങ്കിൽ മിക്കവാറും നായിക പുതുമുഖങ്ങളായിരിക്കും.. കഥാപാത്രം തേച്ച കാമുകി, അസംതൃപതയായ ഭാര്യ….ഈ പോസ്റ്റ് വായിച്ച ഒരുത്തൻ വാശിക്ക് ഇവരെ വെച്ച് ഒരു സിനിമയെങ്കിലും ഉണ്ടാക്ക് ……

Read More

തെലുങ്ക് സിനിമയിൽ കോലിളക്കം സൃഷ്ടിച്ച സൂപ്പർ ഹിറ്റ് ചലച്ചിത്രം അർജുൻ റെഡ്ഡിയുടെ ഹിന്ദി റീമേക്ക് കബീർ സിങിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. തെലുങ്കിൽ വിജയ് ദേവരകൊണ്ടയാണ് അർജുൻ റെഡ്ഡിയായി എത്തിയതെങ്കിൽ ഹിന്ദിയിൽ എത്തുന്നത് ഷാഹിദ് കപൂർ ആണ് .അതിഗംഭീര പ്രകടനമാണ് ടീസറിൽ ഷാഹിദ് കപൂർ കാഴ്ചവയ്ക്കുന്നത്. സന്ദീപ് റെഡ്ഡി വങ്കയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അർജുൻ റെഡ്‌ഡി സംവിധാനം ചെയ്തതും സന്ദീപ് തന്നെയായിരുന്നു. കിയാര അദ്വാനി ആണ് ഈ ചിത്രത്തിൽ നായികയായെത്തുന്നത്. ഈവർഷം ജൂൺ 21- നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. അർജുൻ റെഡ്‌ഡി പോലെ ഈ ചിത്രവും വലിയ വിജയം ആകും എന്നാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്. അർജുൻ റെഡ്ഡിയുടെ തമിഴ് പതിപ്പായി വർമ്മ എന്ന പേരിൽ ചിത്രം ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. ഈ ചിത്രം റിലീസ്നോട് അടുക്കുന്ന സമയത്താണ് ചിത്രം ഉപേക്ഷിച്ചു എന്ന വാർത്ത പുറത്തുവന്നത്. വിക്ര ത്തിൻറെ മകൻ ദ്രുവ് വിക്രം ആയിരുന്നു ഈ ചിത്രത്തിൽ…

Read More

മനു അശോകന്‍ സംവിധാനം ചെയ്ത് പാര്‍വ്വതി നായികയായി എത്തിയ ചിത്രമാണ് ഉയരെ . ആസിഫ് അലി,ടൊവിനോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സിദ്ധിഖ്, പ്രതാപ് പോത്തന്‍, അനാര്‍ക്കലി മരക്കാര്‍, പ്രേം പ്രകാശ്, ഇര്‍ഷാദ്, നാസ്സര്‍, സംയുക്ത മേനോന്‍, ഭഗത്, അനില്‍ മുരളി,അനില്‍ മുരളി, ശ്രീറാം എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.ചിത്രത്തിന് ഗംഭീര റിപ്പോർട്ടുകൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിരിക്കുകയാണ് നടി മാലാ പാർവതി.ചിത്രത്തിന്റെ വിജയത്തിൽ സന്തോഷം ഉണ്ടെന്നും എന്നാൽ പാർവതിയുടെ കരിയറിലും ആസിഡ് ഒഴിക്കപ്പെട്ടിരിക്കുകയാണല്ലോ എന്നും മാലാ പറയുന്നു. മാലാ പാർവതിയുടെ കുറിപ്പ് വായിക്കാം– ഉയരേ…ഉയരങ്ങളിലെത്തട്ടെ… ഇന്നലെയാണ് ‘ ഉയരെ ‘ എന്ന ചിത്രം കണ്ടത്. സുഖമില്ലാതെ ആശുപത്രിയിൽ ആയിരുന്നത് കൊണ്ടാണ് കാണാൻ വൈകിയത്. സിനിമയുടെ നിർമാതാക്കളായ ഷെനുഗ, ഷെഗ്ന, ഷെർഗ എന്ന മൂന്ന് പേരുകൾ കണ്ടപ്പോൾ മനസ്സു നിറഞ്ഞു. മലയാള സിനിമയ്ക്ക് ഗൃഹലക്ഷ്മി പ്രൊഡക്‌ഷൻസ് എത്ര നല്ല സിനിമകളാണ് നൽകിയിട്ടുള്ളത്. ഗൃഹലക്ഷ്മി പ്രൊഡക്‌ഷൻസിന്റെ എല്ലാമെല്ലാമായ പി.വി. ഗംഗാധരന്റെ…

Read More

മലയാള സിനിമയിൽ നിരവധി ക്വാളിറ്റി സിനിമകൾ സമ്മാനിച്ച പ്രൊഡക്ഷൻ ഹൗസ് ആണ് ഫ്രൈഡേ ഫിലിം ഹൗസ്. ആദ്യചിത്രമായ മങ്കി പെൻ മുതൽ അവസാന ചിത്രമായ ജൂൺ വരെ നീളുന്നു ക്വാളിറ്റി സിനിമകൾ ഒരുക്കുന്നതിൽ ഫ്രൈഡേ ഫിലിം ഹൗസിന്റെ പട്ടിക.ഇപ്പോൾ ഇതാ പുതിയ ചിത്രം പ്രഖ്യാപിക്കുകയാണ് ഫ്രൈഡേ ഫിലിം ഹൗസ്. തൃശ്ശൂർ പൂരം എന്നാണ് ചിത്രത്തിന് പേര് മലയാളത്തിന്റെ പ്രിയപ്പെട്ട നായക നടനായ ജയസൂര്യയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.ആട് ടൂവിന് ശേഷം ഫ്രൈഡേ ഫിലിം ഹൗസിന്റെ ചിത്രത്തിൽ ജയസൂര്യ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്.രാജേഷ് മോഹനൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും രചിക്കുന്നത് സംഗീതസംവിധായകനായ രതീഷ് വേഗയാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം .രതീഷ് തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. പ്രകാശ് വേലായുധം ആണ് ചിത്രത്തിൻറെ ഛായാഗ്രഹകൻ.ഈ വർഷം ഒക്ടോബറിൽ പ്രദർശനത്തിനെത്താൻ ഭാഗത്തിന് ചിത്രത്തിൻറെ ഷൂട്ടിംഗ് നടക്കും.

Read More

തൃശ്ശൂര്‍ പൂരം നേരില്‍ കാണാനെത്തിയതിന്റെ സന്തോഷം പങ്ക്‌ വയ്ക്കുകയാണ് തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി.ആദ്യമായിട്ടാണ് പൂര ദിവസം പൂരപറമ്പിൽ എത്തുവാൻ ഭാഗ്യം ലഭിച്ചത് എന്നും പൂരത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വലിയ അഭിമാനമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ടിവിയിലൂടെ മാത്രം കണ്ടു പരിചയിച്ചിട്ടുള്ള തൃശ്ശൂര്‍ പൂരം നേരിട്ടനുഭവിക്കാന്‍ കഴിയുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും സുരേഷ് ഗോപി പങ്കുവച്ചു. മുണ്ടും മടക്കിക്കുത്തി തലയിലൊരു കെട്ടും കെട്ടി തൃശൂര്‍ പൂരം ആഘോഷിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.എന്നാല്‍ സെലിബ്രിറ്റി ആയതുകൊണ്ട് അത് പല സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുമെന്നതിനാല്‍ അത്തരം ആഘോഷങ്ങളില്‍ നിന്നെല്ലാം പരമാവധി മാറി നില്‍ക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം അറിയിച്ചു.സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയ്ക്ക് വഴിവെച്ച ഒന്നായിരുന്നു തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ ‘തൃശൂര്‍ ഞാനിങ്ങെടുക്കുവാ’ എന്ന സുരേഷ് ഗോപിയുടെ പ്രസംഗം. അതിനെ കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നു.’തൃശ്ശൂര്‍ എടുക്കുകയാണെന്ന് പറഞ്ഞത് വളരെ സ്‌നേഹത്തോടെയാണ്. ഇപ്പോഴുള്ള തൃശ്ശൂര്‍ എടുത്ത് അതിനെക്കാള്‍ മികച്ച ഒരു തൃശ്ശൂരിനെ ജനങ്ങള്‍ക്ക് നല്‍കണമെന്നാണ് ആഗ്രഹം’.അദ്ദേഹം പറഞ്ഞു.

Read More

ഒരു സ്പോർട്സ് ത്രില്ലർ ചിത്രമായ ദളപതി 63ക്കായി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുകയാണ്.വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം വിജയുടെ കരിയറിലെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളിലൊന്നായിട്ടാണ് അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. തെറി,മെര്‍സല്‍ എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം വിജയും അറ്റ്‌ലീയും വീണ്ടുമൊന്നിക്കുന്ന സിനിമയാണ് ദളപതി 63.ആദ്യ രണ്ടു ചിത്രങ്ങളും ഹിറ്റാക്കിയ ഈ കൂട്ടുകെട്ടിൽ പിറക്കുന്ന ദളപതി 63 ക്ക് വലിയ പ്രതീക്ഷയാണ് പ്രേക്ഷകർ നൽകുന്നത്.വനിതാ ഫുട്‌ബോള്‍ ടീമിനെ പരിശീലിപ്പിക്കാനായി എത്തുന്ന കോച്ചായിട്ടാണ് വിജയ് ചിത്രത്തിലെത്തുന്നത്. ദളപതി 63യില്‍ വിജയ്‌ക്കൊപ്പം നിവിന്‍ പോളിയുടെ നായികയും അഭിനയിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോൾ ആ റിപ്പോർട്ടുകൾ ശരിവെക്കുന്ന രീതിയിലുള്ള ലൊക്കേഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലാവുകയാണ്.നിവിന്‍ പോളിയുടെ നായികയായി ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ അഭിനയിച്ച റെബ മോണിക്കയാണ് ചിത്രത്തിൽ വിജയ്ക്കൊപ്പം അഭിനയിക്കുന്നത്.ചിത്രത്തിലെ റെബയുടെ ലുക്ക് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുകയാണ്.ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികാ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ഒരു വമ്പന്‍ താരനിര തന്നെയുണ്ട്.

Read More

ഇന്ദ്രജിത്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’. മെയ് 24ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. മുഴുനീള കോമഡി എന്റർടെയ്‌നർ ആയി ഒരുക്കുന്ന ചിത്രം ഒരു ആക്ഷേപ ചിത്രം കൂടിയാണ്.ചിത്രത്തില്‍ ശ്രിന്ദയും അനു മോളുമാണ് ഇന്ദ്രജിത്തിന്റെ നായികമാരായി എത്തുന്നത്.വെടി വഴിപാട് എന്ന ചിത്രത്തിലൂടെ തന്റെ കഴിവ് തെളിയിച്ച ശംഭു പുരുഷോത്തമനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.വെടി വഴിപാടിലും ഇന്ദ്രജിത്തും അനുമോളും പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരുന്നു. ഇവരെ കൂടാതെ അലൻസിയറും സൈജു കുറുപ്പും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.സ്‌പെയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു എസ് ഉണ്ണിത്താന്‍ ആണ് ചിത്രം നിർമ്മിക്കുന്നത്.ജോമോന്‍ തോമസാണ് ചയാഗ്രഹണം.പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫറിലെ ഗോവര്‍ധന്‍ എന്ന കഥാപാത്രത്തിന് ശേഷം ഇന്ദ്രജിത്ത് ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമായിരിക്കുമിത്. താക്കോല്‍, വൈറസ്, തുറമുഖം, ഇതിഹാസ 2 എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് ഇന്ദ്രജിത്തിന് ഈ വർഷം ഉള്ളത്.

Read More

പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലൂസിഫർ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്.മലയാള സിനിമയിലെ ബോക്സ് ഓഫീസ്- തിയേറ്റർ റൺ റെക്കോർഡുകളിൽ ഏകദേശം മുഴുവൻ റെക്കോർഡുകളും തന്റെ കൈപ്പിടിയിൽ ആക്കിയ ആളാണ് മോഹൻലാൽ. അദ്ദേഹമിപ്പോൾ തന്റെ തന്നെ റെക്കോർഡ് തിരുത്തി കുറിച്ച് കൊണ്ട് മറ്റൊരു സർവകാല റെക്കോർഡ് കൂടി സൃഷ്ടിച്ചിരിക്കുകയാണ്. ലൂസിഫർ 44 ദിവസം പിന്നിടുമ്പോഴും 119 സ്ക്രീനുകളിലാണ് കേരളത്തിൽ കളിക്കുന്നത്. അടുത്ത വെള്ളിയാഴ്ചയാണ് ഇനി റിലീസുകൾ ഉള്ളത്. എന്നിരിക്കെവെ ഏറ്റവും കൂടുതൽ സ്ക്രീനുകളിൽ 50 ദിവസം പിന്നിടുന്ന ചിത്രമെന്ന റെക്കോർഡ് പുലിമുരുകനിൽ നിന്നും ലൂസിഫർ നേടിയെടുക്കുന്നു. പുലിമുരുകൻ 108 സ്ക്രീനുകളിലാണ് 50 ദിവസം പിന്നിട്ടത്. അതിനു മുൻപിലത്തെ റെക്കോർഡും 64 സ്ക്രീനുകളിൽ 50 ദിവസം പിന്നിട്ട മോഹൻലാലിന്റെ തന്നെ ചിത്രമായ ദൃശ്യത്തിനാണ്. എങ്കിലും അൻപതാം ദിവസം ഏറ്റവും കൂടുതൽ ഷോകൾ കളിച്ച ചിത്രത്തിനുള്ള റെക്കോർഡ് പുലിമുരുകന്റെ കയ്യിൽ സുരക്ഷിതമാണ്. കാരണം അൻപതാം ദിവസം പുലിമുരുകൻ 364 ഷോകൾ കേരളത്തിൽ…

Read More