Author: webadmin

കൊച്ചിയിൽ കുട്ടികൾക്കുവേണ്ടി കിഡ്സ് ബുട്ടീക്കും ഹെയർ സലൂണും ആരംഭിച്ച് നടൻ അജു വർഗ്ഗീസും ഭാര്യ അഗസ്റ്റിന അജുവും. ടൂല ലൂല എന്ന് പേരിട്ടിരിക്കുന്ന സംരംഭം മാതൃദിനമായ ഇന്ന് ഉൽഘാടനം ചെയ്യപ്പെട്ടു.വിശിഷ്ടാതിഥികൾ ഉൽഘാടനം നടത്തുന്ന പതിവിന് വിപരീതമായി അജു വർഗീസിന്റെ നാല് മക്കളും ചേർന്നാണ് കടയുടെ ഉൽഘാടനം നിർവഹിച്ചത്. സിനിമാ മേഖലയിലെ പ്രമുഖർ ചടങ്ങിൽ സാന്നിഹിതർ ആയിരുന്നു. നടൻ ആസിഫ് അലിയും കുടുംബവും മമ്ത മോഹൻദാസ്, അർജുൻ അശോകൻ,നിരഞ്ജന അനൂപ് തുടങ്ങിയവർ ഉൽഘാടന ചടങ്ങിനായി എത്തിയിരുന്നു.മറ്റൊരു രസകരമായ കാര്യമെന്താണെന്നാൽ സംഗീത സംവിധായകൻ ഷാൻ റഹ്മാന്റെ ഭാര്യ സൈറ റഹ്മാൻ ആണ് ഷോപ്പിന്റെ ഇന്റീരിയർ ഡിസൈനിങ് നിർവഹിച്ചിരിക്കുന്നത്.കടയുടെ ഉൽഘാടനത്തിനായി ഏവരെയും ക്ഷണിച്ചുകൊണ്ട് മെഗാസ്റ്റാർ മമ്മൂട്ടി ഇന്നലെ ഒരു ഫേസ്ബുക്ക് പോസ്റ്റ് കുറിച്ചിരുന്നു.കൊച്ചിയിൽ കലൂരിൽ സ്റ്റേഡിയം ലിങ്ക് റോഡിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുക.

Read More

ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും മുഴുവന്‍ മദേഴ്സ് ഡേയുടെ ആശംസകളില്‍ നിറഞ്ഞിരിക്കുകയാണ്. അമ്മമാര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഷെയറു ചെയ്തു കൊണ്ടും, കുറുപ്പുകള്‍ പങ്കുവെച്ചുമാണ് കൂടുതല്‍ പേരും മദേഴ്സ് ഡേ ആഷോഷിച്ചത്. താരങ്ങളും സോഷ്യല്‍ മീഡിയയില്‍ അമ്മമാര്‍ക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.നടൻ ആന്റണി വർഗീസും മാതൃദിന സന്ദേശവുമായി എത്തിയിരുന്നു. അമ്മയോടോപ്പുമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആന്റണി മാതൃദിന ആശംസകൾ അറിയിച്ചത്. Happy mothers day ….. എന്നെ പോത്തുപോലെ വളർത്തി സിനിമ എന്ന് പറഞ്ഞു ഒരു പണിക്കും പോകാതെ അതിന്റെ പിന്നാലെ പോയപ്പോൾ അന്നും ഇന്നും എന്നും കട്ടക്ക് കൂടെ നിന്ന അമ്മച്ചിക്ക്… എന്ന ക്യാപ്‌ഷനോട് കൂടിയാണ് ആന്റണി പോസ്റ്റ് ഇട്ടത്. ഓട്ടോ ഡ്രൈവറായ അച്ഛന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത് മെയ് ദിന ആശംസകൾ ആന്റണി അറിയിച്ചതും ഏറെ വൈറലായിരുന്നു.

Read More

മലയാള സിനിമയിൽ നിരവധി ക്വാളിറ്റി സിനിമകൾ സമ്മാനിച്ച പ്രൊഡക്ഷൻ ഹൗസ് ആണ് ഫ്രൈഡേ ഫിലിം ഹൗസ്. ആദ്യചിത്രമായ മങ്കി പെൻ മുതൽ അവസാന ചിത്രമായ ജൂൺ വരെ നീളുന്നു ക്വാളിറ്റി സിനിമകൾ ഒരുക്കുന്നതിൽ ഫ്രൈഡേ ഫിലിം ഹൗസിന്റെ പട്ടിക.ഇപ്പോൾ ഇതാ പുതിയ ചിത്രം പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് ഫ്രൈഡേ ഫിലിം ഹൗസ്. പൂരനഗരി പൂരം ആഘോഷിക്കാൻ നാളെ ഒരുങ്ങുമ്പോൾ ആയിരിക്കും പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി ഫ്രൈഡേ ഫിലിം ഹൗസ് രംഗത്തെത്തുക. പൂരനഗരിയിൽ ലൈവായി ചിത്രത്തിന്റെ പ്രഖ്യാപനം നടക്കും എന്നതാണ് ഏറ്റവും പ്രത്യേകതയുള്ള കാര്യം. പൂരനഗരിയിൽ രാവിലെ 9:30 മുതൽ 10:30 വരെ ചിത്രത്തിന്റെ അനൗൺസ്മെന്റ് നടക്കും.ഇത് ആദ്യമായാണ് പൂര നഗരിയിൽ വെച്ച് ഒരു ചിത്രത്തിന്റെ പ്രഖ്യാപനം നടക്കുന്നത്.എന്തായാലും നാളത്തെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ.

Read More

ഗിന്നസ് പക്രു നായകനായെത്തുന്ന പുതിയ ചിത്രമാണ് ഫാൻസി ഡ്രസ്സ്. ചിത്രം നിർമ്മിക്കുന്നതും ഗിന്നസ് പക്രു തന്നെ .ഗിന്നസ് പക്രുവിനെ കൂടാതെ കലാഭവൻ ഷാജോൺ ,ശ്വേതാ മേനോൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ സെക്കൻഡ് പോസ്റ്റർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. യുവതാരം കുഞ്ചാക്കോ ബോബൻ ഫേസ്ബുക്ക് പേജ് വഴിയാണ് പോസ്റ്റർ പുറത്ത് വിട്ടത്. പൂർണമായും കോമഡിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഈ പോസ്റ്ററും ചിത്രത്തിലെ ഫൺ എലമെന്റ് തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്. ഹരീഷ് കണാരനും ഗിന്നസ് പക്രുവുമുള്ള ചിത്രത്തിലെ ആദ്യ പോസ്റ്റർ മെഗാസ്റ്റാർ മമ്മൂട്ടി ആയിരുന്നു പുറത്തുവിട്ടത്.

Read More

ദീപക് പറമ്പോൾ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഓർമയിലൊരു ശിശിരം. നവാഗതനായ സംവിധായകൻ വിവേക് ആര്യൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. പൂന്തെന്നലിൻ എന്ന ഗാനമാണ് ഇപ്പോൾ റിലീസ് ആയിരിക്കുന്നത്. രഞ്ജിൻ രാജാണ് ചിത്രത്തിലെ സംഗീത സംവിധായകൻ .ഹരിചരണും മെറിൻ ഗ്രിഗറിയും ചേർന്ന് ആലപിച്ച ഗാനത്തിന് വരികൾ രചിച്ചത് മനു മഞ്ജിത്ത് ആണ്. ഗാനം കാണാം

Read More

14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നടന്‍ കുഞ്ചാക്കോ ബോബന് ആണ്‍കുഞ്ഞ് പിറന്നത്. താരം തന്നെയാണ് ഈ വാര്‍ത്ത സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.’ഒരു ആണ്‍ കുഞ്ഞ് പിറന്നിരിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും, പ്രാര്‍ത്ഥനകള്‍ക്കും, കരുതലിനും നന്ദി. ജൂനിയര്‍ കുഞ്ചാക്കോ നിങ്ങള്‍ക്കെല്ലാവര്‍ക്കും അവന്റെ സ്‌നേഹം നല്‍കുന്നു’ -കുഞ്ചാക്കോ ബോബന്‍ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഇപ്പോൾ കുഞ്ഞിന് പേരിട്ടിരിക്കുന്നു എന്ന വെളിപ്പെടുത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ .ഇസഹാക്ക് കുഞ്ചാക്കോ എന്നാണ് മകന്റെ പേര്.തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കൂടിയാണ് താരം പേര് വെളിപ്പെടുത്തിയത്.ഇസ എന്നാണ് കുഞ്ഞിന്റെ വിളിപ്പേര്.കുഞ്ഞിന്റെ പേര് ബോബൻ കുഞ്ചാക്കോ എന്നാണെന്ന തരത്തിൽ നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ചാക്കോച്ചൻ. ആദ്യചിത്രമായ അനിയത്തിപ്രാവ് മുതൽ കുഞ്ചാക്കോ ബോബൻ മലയാള മനസ്സിൽ ഇടംപിടിച്ച കഴിഞ്ഞ നായകനടനാണ്. അന്നുമിന്നുമെന്നും റൊമാൻറിക് റോളുകൾ ചെയ്യാൻ കുഞ്ചാക്കോബോബനെ വെല്ലാൻ മറ്റൊരു താരം മലയാളസിനിമയിൽ ഇല്ല എന്ന് തന്നെ പറയാം.

Read More

മനു അശോകന്‍ സംവിധാനം ചെയ്ത് പാര്‍വ്വതി നായികയായി എത്തിയ ചിത്രമാണ് ഉയരെ . ആസിഫ് അലി,ടൊവിനോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സിദ്ധിഖ്, പ്രതാപ് പോത്തന്‍, അനാര്‍ക്കലി മരക്കാര്‍, പ്രേം പ്രകാശ്, ഇര്‍ഷാദ്, നാസ്സര്‍, സംയുക്ത മേനോന്‍, ഭഗത്, അനില്‍ മുരളി,അനില്‍ മുരളി, ശ്രീറാം എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.ചിത്രത്തിന് ഗംഭീര റിപ്പോർട്ടുകൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.ചിത്രത്തിലെ ആസിഫ് അലിയുടെ ഗോവിന്ദ് എന്ന കഥാപാത്രം പ്രത്യേകം കൈയടികൾ നേടിയിരുന്നു. ഏതൊരു മുൻനിര നായകനും ആദ്യമൊന്ന് ചെയ്യുവാൻ മടിക്കുന്ന കഥാപാത്രം ഏറ്റവും മികവുറ്റതായി അവതരിപ്പിക്കാൻ ആസിഫ് അലിക്ക് സാധിച്ചു. ഇന്നലെ ചിത്രത്തിന്റെ ഒരു പോസ്റ്റർ ഇൻസ്റ്റഗ്രാമിൽ ആസിഫ് അലി ഷെയർ ചെയ്യുക ഉണ്ടായി. ഈ പോസ്റ്റിൽ കമൻറ് ആയി നായിക നടി ഐശ്വര്യ ലക്ഷ്‍മി ഗോവിന്ദ്, നിങ്ങൾ ചിത്രത്തിൽ അടിപൊളിയായിട്ടുണ്ട് എന്ന് കമൻറ് ചെയ്യുകയുണ്ടായി .കമന്റിന് മറുപടി ആസിഫലി പൗർണ്ണമി , കുറച്ച് ആസിഡ് എടുക്കട്ടേ എന്നാണ് കമൻറ് ചെയ്തത്. ആസിഡ്…

Read More

സൗബിൻ സാഹിർ,ഷെയ്ൻ നിഗം,ശ്രീനാഥ് ഭാസി ഒപ്പം ഫഹദ് ഫാസിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്.മധു സി നാരായണൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശ്യാം പുഷ്കരൻ ആണ്.ഷൈജു ഖാലിദ് ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീതവും നിർവഹിക്കുന്നു.കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ചില്‍ഡ്രന്‍സ് ഫിലിംഫെസ്റ്റിവലില്‍ മീറ്റ് ദ ആര്‍ട്ടിസ്റ്റ് പരിപാടിയില്‍ കുട്ടികളോട് ചിത്രത്തിലെ നായകൻ ഷെയ്ൻ നിഗം സംവധിക്കുകയുണ്ടായി.തന്റെ സിനിമാ സ്വപ്നങ്ങളെ കുറിച്ചും സിനിമകളെ കുറിച്ചും അദ്ദേഹം വാചാലനായി. കുമ്പളങ്ങി നൈറ്റ്‌സിലെ ഫഹദ് വട്ടനാണെന്ന് അറിഞ്ഞപ്പോൾ എന്താണ് തോന്നിയെതെന്നായിരുന്നു ഒരു കുട്ടികുറുമ്പന് അറിയേണ്ടത്.ഫഹദ് വട്ടനാണെന്ന് തനിക്ക് നേരത്തെ അറിയാമെന്ന് പറഞ്ഞ് താരം സംസാരിച്ച് തുടങ്ങി.’സിനമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞപ്പോള്‍ അവസരങ്ങള്‍ കിട്ടിത്തുടങ്ങി. ഇപ്പോള്‍ അതിജീവനം വലിയ വെല്ലുവിളിയായി മാറി. നാളെ എന്താണെന്ന് ചോദിച്ചാല്‍ അറിയില്ല. എന്തും സംഭവിക്കാം. ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കാനായിരുന്നു ഇഷ്ടം.അൻവറിൽ അഭിനയിച്ചപ്പോൾ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന സൗബിന്‍ സാഹിര്‍ അന്നയും റസൂലിലേക്ക് വിളിച്ചു. അതോടെയാണ് അഭിനയത്തില്‍ സജ്ജീവമായത്. സിനിമയില്‍…

Read More

രമേശ് പിഷാരടി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗാന ഗന്ധർവൻ.ചിത്രത്തിലെ സംഗീത സംവിധായകൻ ദീപക് ദേവ് ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ഗാനഗന്ധർവ്വന്റെ കമ്പോസിംഗും തുടങ്ങിയിരിക്കുകയാണ് എന്നും അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് രമേശ് പിഷാരടിയും ഹരി പി നായരും ചേർന്നാണ്. ഓണം റിലീസായി ചിത്രം തീയേറ്ററുകളിൽ എത്തിക്കാനാണ് ശ്രമം. ജയറാമും കുഞ്ചാക്കോ ബോബനും പ്രധാന വേഷങ്ങളെ അവതരിപ്പിച്ച പഞ്ചവർണ്ണതത്ത മികച്ച വിജയം കൈവരിച്ചിരുന്നു. ഏറെ കാലത്തിനു ശേഷമുള്ള ജയറാമിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ആ ചിത്രം.

Read More

മേഘാലയിൽ പ്രിയങ്ക ചോപ്ര ധരിച്ച വേഷവും ഫാഷനും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു ചിലയാളുകൾ പ്രിയങ്കയുടെ ഫാഷൻ സെൻസിനെ ഏറ്റെടുത്തപ്പോൾ മറ്റു ചിലരാകട്ടെ ട്രോളുകൾ കൊണ്ട് പ്രിയങ്കയെ മൂടി .എന്തായാലും കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രിയങ്ക ചോപ്ര തന്നെയായിരുന്നു സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചാ വിഷയമായിരുന്നത്. ഇപ്പോൾ ഇതാ പ്രിയങ്ക ധരിച്ച വേഷങ്ങളുടെ വില പുറത്തുവന്നിരിക്കുകയാണ് താരം അണിഞ്ഞ ഗൗണിന് 45 ലക്ഷം രൂപയാണെന്നും ഇത് 62 ദിവസം കൊണ്ടാണ് രൂപകല്പന ചെയ്‌തെന്നുമാണ് വോഗ് മാസിക റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രിയങ്ക അണിഞ്ഞ ഡയമണ്ട് കമ്മലിന് 4.51 ലക്ഷം രൂപയും ചെരുപ്പിന് 25,000 രൂപയുമാണെന്നാണ് ഫോബ്‌സ് മാസിക റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വസ്ത്രങ്ങളുടെ വില പട്ടിക കൂടി പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഇത് ഏറെ ചർച്ചാവിഷയം ആയിരിക്കുകയാണ്. ഭർത്താവ് നിക്കിനൊപ്പമായിരുന്നു ഷോയിൽ പ്രിയങ്കചോപ്ര എത്തിയിരുന്നത്. ഷോയിൽ ഏറ്റവും ഫാഷനബിൾ ആയി വസ്ത്രം ധരിച്ച് ആദ്യ പത്തിൽ എത്തിയിരുന്നു പ്രിയങ്ക ചോപ്ര.

Read More